Ente Malayalam News

Follow Us

Wednesday, 28 February 2018

സ്ത്രീകളോടു സംസാരിക്കുമ്പോൾ നോട്ടം സ്വകാര്യഭാഗത്ത്

Designed by Freepik

പതിനെട്ടു വയസ്സുള്ള ഒരു വിദ്യാർത്ഥിയാണു ഞാൻ. ഇടയ്ക്കിടയ്ക്കു സ്വയംഭോഗം ചെയ്യാറുണ്ട്. ചെറുപ്പം മുതലേ ഞാൻ പെണ്ണുങ്ങളുമായി സംസാരിക്കാറില്ല. കാരണം അവരോടു സംസാരിക്കുമ്പോൾ എന്റെ ശ്രദ്ധ അവരുടെ സ്വകാര്യ ഭാഗങ്ങളിലേക്കാണ്. എത്ര ശ്രമിച്ചാലും അവിടേക്കുള്ള നോട്ടം എനിക്കു മാറ്റാനാവുന്നില്ല. അമ്മയോടോ അടുത്ത ബന്ധത്തിലുള്ള സ്ത്രീകളോടോ സംസാരിക്കുമ്പോൾ ഇങ്ങനെ തോന്നാറില്ല. എന്നാൽ മറ്റു സ്ത്രീകളോടു സംസാരിക്കുമ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ നോട്ടം അവരുടെ സ്വകാര്യ ഭാഗങ്ങളിലേക്കാണ്. ഈ സ്വഭാവം മാറ്റാൻ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. ഡോക്ടർ, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കൗൺസലിങ് ചെയ്യാനായി പോയിട്ടു പടിക്കലെത്തുമ്പോൾ നാണക്കേടോർത്തു ഞാൻ തിരിച്ചു പോരുകയാണ് പതിവ്. എന്റെ ഈ സ്വഭാവം മാറ്റാൻ എന്തു ചെയ്യണം.

ഉത്തരം : ദൈവം മനുഷ്യനെ ആണും പെണ്ണുമായി വ്യത്യസ്തരായി സൃഷ്ടിച്ചു. പരസ്പരം ആകർഷകത്വവും നൽകി. അതില്ലായിരുന്നെങ്കിൽ മനുഷ്യരാശി നിലനിൽക്കില്ലായിരുന്നു. മനുഷ്യരിൽ ഓരോ കോശത്തിലും നാൽപത്തിയാറു ക്രോമസോമുകളുണ്ട്. പക്ഷേ, സ്ത്രീകളുടെ അണ്ഡത്തിലും പുരുഷന്മാരുടെ ബീജത്തിലും വിഭജനഭാഗമായി ഇരുപത്തിമൂന്നു ക്രോമസോമുകൾ മാത്രമേ ഉള്ളൂ. അണ്ഡവും ബീജവും ചേരുമ്പോഴാണ് പൂർണതയും ശാശ്വതീകരണ ചുവടുവയ്പും ജീവൻ തന്നെയും ലഭിക്കുന്നത്. സ്ത്രീയുടെ അണ്ഡത്തിന് ബീജസഹായമില്ലാതെ ഒരു കുഞ്ഞുണ്ടാകാൻ സാധിക്കുകയില്ല.

കൗമാരപ്രായത്തിലാണു ശരീരത്തിലും മനസ്സിലും ആൺ–പെൺ വ്യത്യാസങ്ങൾ പ്രകടമായി തുടങ്ങുന്നത്. കാലക്രമേണ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം. പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക. സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ കാണാതിരിക്കുക. അത്തരം സിനിമകളും കാണാതിരിക്കുക. കൂടുതൽ സമയം വ്യായാമത്തിനായി മാറ്റി വയ്ക്കുക. സ്ത്രൈണ വികാരങ്ങൾ ഉണർന്ന നിലയിലെത്തിയാൽ അവിടെ നിന്നായിരിക്കും വീണ്ടും ഉയരുന്നത്. അവസാനം സ്വയംഭോഗത്തിലായിരിക്കും എത്തിച്ചേരുന്നത്. വികാരങ്ങൾ ഉണർത്താതിരുന്നാൽ അമർത്താൻ ബുദ്ധിമുട്ടുണ്ടാകില്ല.

സ്ത്രീ–പുരുഷ ഹോർമോൺ അധിഷ്ഠിതമായി യുവതീയുവാക്കളിൽ വികാരങ്ങൾ സദാ അലതല്ലിക്കൊണ്ടിരിക്കുന്നു. വികാരവിത്തു മുളയിലെ നുള്ളിക്കളഞ്ഞില്ലെങ്കിൽ വികാര പാരവശ്യത്തിലേ ചെന്നുനിൽക്കുകയുള്ളൂ. ചിന്തകളകറ്റാതെ പതിയിരിക്കുന്ന ഒരു പ്രലോഭനവും അതിജീവിക്കുവാൻ സാധിക്കുകയില്ല. നിങ്ങളുടെ ബലഹീനത നിങ്ങൾതന്നെ. മനസ്സിലാക്കിയിരിക്കുന്നതിനാൽ അമ്മയോടും സഹോദരിമാരോടും കൂടുതൽ സംസാരിക്കുക. നിങ്ങളുടെ ഈ പ്രശ്നം വേറെ പല ചെറുപ്പക്കാർക്കും ഉള്ളതാണെന്നു മനസ്സിലാക്കുക. സംസാരിക്കുമ്പോൾ ആളുകളുടെ കണ്ണിലേക്കു നോക്കി സംസാരിക്കുക. കൗൺസലിങ് സഹായിക്കും. അതിനു നാണക്കേടു വിചാരിക്കേണ്ട കാര്യമില്ല. കുറേയൊക്കെ ഇതു വളർച്ചയുടെ ഒരു ഭാഗമായി കരുതാം. സ്വയം തെറ്റു മനസ്സിലാക്കിയ സ്ഥിതിക്കു മാറ്റിയെടുക്കാൻ എളുപ്പമായിരിക്കും. അപകർഷതാബോധം സൃഷ്ടിക്കാതിരിക്കുക.

Sunday, 25 February 2018

നടി ശ്രീദേവി അന്തരിച്ചു

sridevi-passes-away

ദുബായ്: നടി ശ്രീദേവി(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ദുബായില്‍ ബോളിവുഡ് നടന്‍ മോഹിത് മാര്‍വയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണ വിവരം സ്ഥിരീകരിച്ചു.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി അരങ്ങേറ്റം കുറിച്ച ശ്രീദേവിയുടെ സിനിമയിലെ വളര്‍ച്ച അതിവേഗമായിരുന്നു. തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിലാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

മലയാളത്തോടൊപ്പം തമിഴ് സിനിമകളിലും അഭിനയിച്ച ശ്രീദേവി ഹിന്ദി സിനിമയിലും ചുവടുറപ്പിച്ചു. 1990 കളുടെ തുടക്കത്തില്‍ ബോളിവുഡിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി ഉയര്‍ന്നു. 2013ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന സീറോയാണ് അവസാനമായി അഭിനയിച്ച ചിത്രം.

Saturday, 24 February 2018

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി ആന്‍ഡ്രോയിഡ് മാല്‍വെയര്‍ പ്രചരിക്കുന്നു

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി സോഷ്യല്‍ എഞ്ചിനീയറിങ്ങിലൂടെ സ്‌പൈവെയര്‍ ഡൗണ്‍ലോഡ് ചെയ്യിക്കുകയാണ് ഈ ഹാക്കര്‍മാര്‍ ചെയ്യുന്നത്.
Designed by Freepik

ഫെയ്‌സ്ബുക്ക് വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണുകളില്‍ സൈബര്‍ ആക്രമണം നടത്തുന്നതായി കണ്ടെത്തല്‍. ടെപ്റ്റിങ് സെഡാര്‍ എന്ന് പേരിട്ടിരിക്കുന്ന ആന്‍ഡ്രോയിഡ് മാല്‍വെയറിന് പിന്നില്‍ ലബനീസ് ഹാക്കര്‍മാര്‍ ആണെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ അവാസ്റ്റിലെ ഗവേഷകര്‍ പറയുന്നു.

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി സോഷ്യല്‍ എഞ്ചിനീയറിങ്ങിലൂടെ സ്‌പൈവെയര്‍ ഡൗണ്‍ലോഡ് ചെയ്യിക്കുകയാണ് ഈ ഹാക്കര്‍മാര്‍ ചെയ്യുന്നത്.

ഇരകളാകുന്നവരുടെ ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, കോള്‍ ഹിസ്റ്ററി എന്നിവ ചോര്‍ത്താനും നിങ്ങളുടെ ആശയവനിമയത്തില്‍ നുഴഞ്ഞു കയറാനും ടെംറ്റിങ് സെഡാര്‍ സ്‌പൈ വെയറിന് സാധിക്കും. കൂടാതെ ഇരകളാകുന്നവരുടെ ലൊക്കേഷന്‍ തിരിച്ചറിയാനും പരിസരത്തുള്ള ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യാനും ഈ വൈറസിനാവും.

ഈ സൈബര്‍ ആക്രമണ ശ്രമം കണ്ടെത്താന്‍ പ്രയാസമാണെന്നും. നിലവില്‍ ലഭ്യമായ വിവരങ്ങളനുസരിച്ച് ലബനീസ് ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നുമാണ് കരുതുന്നതെന്നും അവാസ്റ്റ് ഗവേഷകര്‍ പറഞ്ഞു.

പ്രധാനമായും തൊഴില്‍ദിനങ്ങളിലാണ് ഹാക്കര്‍മാര്‍ സജീവമാകുന്നതെന്നും എന്നാല്‍ ശനിയാഴ്ചകളില്‍ വല്ലപ്പോഴും ഉണ്ടാവാറുണ്ടെന്നും അതേസമയം ഞായറാഴ്ചകളില്‍ ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കാറില്ലെന്നും ഗവേഷകര്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കിഴക്കന്‍ യൂറോപ്യന്‍, മധ്യപൂര്‍വേഷ്യന്‍ മേഖലയില്‍ നിന്നുള്ളവരാകാം എന്ന അനുമാനത്തിലെത്തിയത്.

2015 മുതല്‍ തന്നെ ടെംറ്റിങ് റഡാര്‍ സൈബര്‍ ആക്രമണം ഗവേഷകരുടെ നിരീക്ഷണത്തിലാണ്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എപ്പോഴും ആന്റി വൈറസ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും അപരിചിതമായ ഇടങ്ങളില്‍ നിന്നും ഒരു ഫയലുകളും ഡൗണ്‍ലോഡ് ചെയ്യരുതെന്നും അവാസ്റ്റ് മുന്നറിയിപ്പ് നല്‍കുന്നു.

Wednesday, 21 February 2018

രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഈ വര്‍ഷം 50 കോടി കവിയും

ഗ്രാമ പ്രദേശങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14.11 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 2017 ഡിസംബറില്‍ 18.6 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഗ്രാമ പ്രദേശങ്ങളിലുണ്ടായിരുന്നത്.


2018 ജൂണ്‍ മാസത്തോടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 50 കോടി മറികടക്കുമെന്ന് ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും (ഐ.എ.എം.എ.ഐ) മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കന്റാര്‍ ഐ.എം.ആര്‍.ബിയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച 'ഇന്റര്‍നെറ്റ് ഇന്‍ ഇന്ത്യ 2017' റിപ്പോര്‍ട്ട്. ഡിസംബറില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 48.1 കോടിയെത്തിയിരുന്നു. 2016 ല്‍ നിന്നും 11.34 ശതമാനം വളര്‍ച്ചയാണ് ഇത്.

ഇന്ത്യയിലെ നഗരങ്ങളില്‍ 2016 ഡിസംബറില്‍ നിന്നും 9.66 ശതമാനം വളര്‍ച്ചയാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായത് . 29.5 കോടി ഉപയോക്താക്കളാണ് 2017 ഡിസംബറില്‍ ഉണ്ടായിരുന്നത്.

അതേസമയം ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഗ്രാമ പ്രദേശങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14.11 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 2017 ഡിസംബറില്‍ 18.6 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഗ്രാമ പ്രദേശങ്ങളിലുണ്ടായിരുന്നത്.

ഇന്റര്‍നെറ്റ് വ്യാപനത്തിന്റെ കാര്യമെടുക്കുമ്പോള്‍ 2017 ഡിസംബര്‍ വരെ നഗരങ്ങളില്‍ 64.84 ശതമാനവും ഗ്രാമങ്ങളില്‍ 20.26 ശതമാനവും വളര്‍ച്ചയാണുണള്ളത്. 2016 ല്‍ ഗ്രാമങ്ങളില്‍ ഇത് 18 ശതമാനവും നഗരങ്ങളില്‍ 60.6 ശതമാനവും ആയിരുന്നു.

ഇന്ത്യന്‍ നഗരങ്ങളിലെ 45.5 കോടി ജനങ്ങളില്‍ 29.5 കോടിയാളുകളും നിലവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം 2011 ലെ സെന്‍സസ് അനുസരിച്ച് ഗ്രാമങ്ങളിലെ 91.18 കോടി ജനങ്ങളില്‍ 18.6 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ മാത്രമാണുള്ളത്.

ഇന്റര്‍നെറ്റ് ഉപയോഗത്തിലെ സ്ത്രീ പുരുഷ അനുപാതം 64:36 ആണ്. 14.3 കോടി അഥവാ 30 ശതമാനം സ്ത്രീകളാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. സ്ത്രീകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തില്‍ നിന്നും സ്ഥിരമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 60 ശതമാനവും യുവാക്കളും വിദ്യാര്‍ത്ഥികളുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Tuesday, 20 February 2018

ബംപറടിച്ച് കെഎസ്ആർടിസി; തിങ്കളാഴ്ച 8.50 കോടി, നാലു ദിവസത്തെ വരുമാനം 30 കോടി !

ksrtc collection increases private bus strike

കോട്ടയം ∙ സ്വകാര്യ ബസ് സമരം നാട്ടുകാരെ വലച്ചപ്പോൾ ‘ലോട്ടറിയടിച്ച’ സന്തോഷത്തിലാണു കെഎസ്ആർടിസി. നാലു ദിവസം കൊണ്ട് 30 കോടി രൂപയാണു കോർപറേഷന്റെ ഖജനാവിലെത്തിയത്. സാമ്പത്തിക പ്രതിസന്ധിയിൽ ഇഴഞ്ഞുനീങ്ങിയ കേരള റോഡ് ട്രാൻസ്പോർട്ട് കോർപറേഷനു വലിയ ‘അനുഗ്രഹ’മായിരുന്നു സ്വകാര്യ ബസ് സമരമെന്നു കണക്കുകളിൽ വ്യക്തം.

കെഎസ്‍ആർടിസി ചരിത്രത്തിലെ ഏറ്റവും വലിയ കലക്‌ഷൻ എന്ന റെക്കോർഡ് നാലു ദിവസത്തിനിടെ രണ്ടുവട്ടമാണു തകർന്നത്. നിരക്കുവർധന അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരി 16 നാണു സ്വകാര്യ ബസുകൾ സമരം തുടങ്ങിയത്. സർവീസുകൾ കൂട്ടി സമരത്തെ നേരിടാൻ കെഎസ്ആർടിസി ഒരുങ്ങി. 16 ന് കിട്ടിയ വരുമാനം 7.22 കോടി രൂപ. തൊട്ടുതലേന്നു 5.94 കോടിയായിരുന്നു കലക്‌ഷൻ. സമരത്തിന്റെ രണ്ടാം ദിവസമായ 17 ന് ആണ് കോർപറേഷൻ റെക്കോർഡിട്ടത് – 7.85 കോടി. മൂന്നാം ദിവസം ഞായറാഴ്ച ആയതിനാൽ വരുമാനം കുറഞ്ഞു – 6.69 കോടി.

സമരത്തിന്റെ തീക്ഷ്ണത കൂടുതലായി അനുഭവപ്പെട്ട തിങ്കളാഴ്ച കെഎസ്ആർടിസിയുടെ വരുമാനത്തിലും കൊടിയേറ്റമുണ്ടായി. രൂപീകരിക്കപ്പെട്ട് ഇന്നേവരെ സ്വപ്നംപോലും കണ്ടിട്ടില്ലാത്ത വലിയ തുകയിലേക്കു കല‌ക്‌ഷൻ കുതിച്ചുയർന്നു – 8.50 കോടി. ഒൻപതു കോടിക്കു വെറും 10 ലക്ഷം കുറവ് !. സ്വന്തം റെക്കോർഡ് തിരുത്തി ‘ആനവണ്ടി’ തലപ്പൊക്കം കാട്ടി. നാലു സമരദിവസം കൊണ്ടു 30.26 കോടി രൂപയാണു കെഎസ്‍ആർടിസി സ്വരുക്കൂട്ടിയത്. ഫെബ്രുവരിയിലെ വരുമാനത്തിലും കാണാം ഈ കുതിപ്പ്. കെഎസ്ആർടിസി 111.20 കോടി, കെയുആർടിസി 9.11 കോടി എന്നിങ്ങനെ ഈ മാസം 19 വരെ കോർപറേഷൻ ആകെ നേടിയത് 120.32 കോടി രൂപ.

ബസ്‌ നിരക്കില്‍ വര്‍ധന വരുത്താനും കുറഞ്ഞ നിരക്ക് എട്ടു രൂപയാക്കാനും നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക്‌ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ബസ് ഉടമകൾ സമരം തുടങ്ങിയത്. സർക്കാർ നിലപാടു കർശനമാക്കിയതോടെ ബസ് ഉടമകളുടെ ഭീഷണി ഏറ്റില്ല. അതേസമയം, ബസ് നിരക്കു വർധന കെഎസ്ആർടിസിക്കു ലാഭകരമാകുമെന്നാണു പ്രതീക്ഷ. ദിവസം 23 ലക്ഷം രൂപയുടെ അധികവരുമാനമാണു കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്.


ഫെബ്രുവരിയിലെ കെഎസ്ആർടിസി കലക്‌ഷൻ:
  • ഫെബ്രുവരി 1– 5.60 കോടി
  • ഫെബ്രുവരി 2– 5.81 കോടി
  • ഫെബ്രുവരി 3– 6.08 കോടി
  • ഫെബ്രുവരി 4– 5.58 കോടി
  • ഫെബ്രുവരി 5– 6.64 കോടി
  • ഫെബ്രുവരി 6– 6.06 കോടി
  • ഫെബ്രുവരി 7– 5.90 കോടി
  • ഫെബ്രുവരി 8– 5.77 കോടി
  • ഫെബ്രുവരി 9– 6.12 കോടി
  • ഫെബ്രുവരി 10– 6.27 കോടി
  • ഫെബ്രുവരി 11– 5.75 കോടി
  • ഫെബ്രുവരി 12– 6.61 കോടി
  • ഫെബ്രുവരി 13– 5.29 കോടി
  • ഫെബ്രുവരി 14– 6.56 കോടി
  • ഫെബ്രുവരി 15– 5.94 കോടി
  • ഫെബ്രുവരി 16– 7.22 കോടി
  • ഫെബ്രുവരി 17– 7.85 കോടി
  • ഫെബ്രുവരി 18– 6.69 കോടി
  • ഫെബ്രുവരി 19 – 8.50 കോടി

ഈ മാസം ഇതുവരെയുള്ള കലക്‌ഷൻ:
  • കെഎസ്ആർടിസി – 111.20 കോടി
  • കെയുആർടിസി – 9.11 കോടി
  • ആകെ വരുമാനം – 120.32 കോടി രൂപ.

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

Kerala private bus owners calls off bus strike

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസമായി സ്വകാര്യ ബസ് ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ബസ് ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ബസുടമകളുടെ ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചിട്ടില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ബസ് ഉടമകള്‍ അറിയിച്ചു.

വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകള്‍ സമരം ആരംഭിച്ചത്. സമരം തുടരുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു മുന്നോടിയായി ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനും മോട്ടോര്‍വാഹനവകുപ്പ് നടപടി ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Saturday, 17 February 2018

കെഎസ്ഇബി മീറ്ററിൽ വൻ മാറ്റം വരുന്നു, ഫ്യൂസ് ഇനി ഊരില്ല, പരിഹാരം റീചാർജ്

new-kseb-meter

കേരളത്തിലെ വൈദ്യുതി മീറ്ററുകൾ മാറ്റിസ്ഥാപിക്കാൻ നീക്കം നടക്കുന്നു. നിലവിലെ മീറ്ററുകളുടെ സ്ഥാനത്ത് അത്യാധുനിക ടെക്നോളജിയിൽ പ്രവർത്തിക്കുന്ന മീറ്ററുകള്‍ കൊണ്ടുവരും. വൈദ്യുതി ഉപയോഗം കുറയ്ക്കാനും മേഖലയിലെ തൊഴിൽ വെട്ടിച്ചുരുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

ഡിറ്റിഎച്ച് സംവിധാനം പോലെ റീചാർജ് ചെയ്യാവുന്ന മീറ്ററുകളാണ് വരിക. ആവശ്യത്തിന് തുക നേരത്തെ അടച്ച് റീചാർജ് ചെയ്യാം. റീചാർജ് തുക കഴിഞ്ഞാൽ ഫ്യൂസ് ഊരാനൊന്നും കെഎസ്ഇബിക്കാർ വരില്ലെന്ന് ചുരുക്കം. വീണ്ടും വൈദ്യുതി ലഭിക്കണമെങ്കിൽ ഉപഭോക്താവിന് നല്‍കുന്ന കാർഡ് റീചാർജ് ചെയ്യേണ്ടിവരും.

മൊബൈൽ ഫോൺ പോലെ തന്നെ വൈദ്യുതിയും ഉപയോഗിക്കേണ്ടി വരും. റീചാർജ് ചെയ്ത തുക തീർന്നു പോകുമെന്ന ഭയത്താൽ മിക്കവരും കുറച്ച് ഉപയോഗിക്കാൻ തുടങ്ങും. ഇതിനു പുറമെ മീറ്റർ റീഡർമാരുടെ തൊഴിലും ഒഴിവാക്കാനാകും. രാജ്യത്ത് നിരവധി സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണിത്. കേരളത്തിലും ഇതിനായി ടെൻഡർ നടപടികൾ തുടങ്ങി കഴിഞ്ഞു.

ഓരോ ദിവസത്തെയും ഉപയോഗം സംബന്ധിച്ചുള്ള വ്യക്തമായ റിപ്പോർട്ടുകൾ ഉപഭോക്താവിന് നൽകും. ഇതിലൂടെ അനാവശ്യ ഉപയോഗങ്ങൾ കുറയ്ക്കാനും സാധിക്കും. അതേസമയം, 500 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് റീചാർജ് മീറ്റർ മതിയെന്ന നിർദ്ദേശമുണ്ട്.

Friday, 16 February 2018

പ്രിയ വാരിയർ കാരണം കത്രീനയ്ക്ക് കിട്ടിയ പണി


ഒരൊറ്റ ഗാനത്തോടെ ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാരിയർ. സമൂഹമാധ്യമങ്ങളിലെല്ലാം നടിയുടെ ചിത്രങ്ങളും അവരെക്കുറിച്ചുള്ള ട്രോളുകളുമാണ്. അമേരിക്കൻ പ്രസിഡന്റ് മുതൽ പ്രേംനസീർ വരെ പ്രിയയുടെ ട്രോളിൽ ചിരിമഴ തീർത്തു.

എന്നാൽ പ്രിയയുടെ തരംഗം കാരണം പണികിട്ടിയത് ബോളിവുഡ് സുന്ദരി കത്രീന കൈഫിനാണ്. പ്രിയയെ പ്രശംസിച്ച് ഒരു ആരാധകൻ എഴുതിയ ട്വീറ്റ് ആണ് കത്രീനയെയും ഇതിൽ വലിച്ചിഴച്ചത്.

ഗാനത്തിലെ ആ രണ്ട് മിനിറ്റിനിടയില്‍ പ്രിയ കാണിച്ച ഭാവപ്രകടനങ്ങൾ ബോളിവുഡിലെ മുഴുവൻ കരിയർ എടുത്താലും കത്രീനയ്ക്ക് ചെയ്യാനാകില്ലെന്നായിരുന്നു ട്രോള്‍.

അക്ഷയ് ജെയ്ൻ ചെയ്ത ട്വീറ്റിന് ലഭിച്ചത് മൂവായിരത്തോളം റിട്വീറ്റ്സും എണ്ണായിരം ലൈക്സും. പ്രിയയുടെ വാർത്തയുടെ കൂട്ടത്തിൽ അക്ഷയ്‌യും ദേശീയമാധ്യമങ്ങളിൽ ഇടംനേടി.

അറിയാമോ സെക്സിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍

sex health benefits
Designed by Freepik
ലൈംഗികതയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ചു ശാസ്ത്രലോകം പഠിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈ വിഷയത്തില്‍ ധാരാളം പഠനങ്ങളും ഇതിനോടകം നടന്നു കഴിഞ്ഞു. ലൈംഗികത മനുഷ്യന് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടി നല്‍കുന്നുവെന്നാണ് കലിഫോര്‍ണിയയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ ഷേറി റോസ് പറയുന്നത്.

ശരീരത്തിലെ കാലറി കത്തിച്ചു കളയുന്നതില്‍ തുടങ്ങി പ്രതിരോധശേഷി കൂട്ടാന്‍ വരെ സെക്സ് സഹായിക്കുമെന്നാണ് ഇവര്‍ പറയുന്നത്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ തടയാനുള്ള വേദനസംഹാരി കൂടിയാകുന്നു ലൈംഗികത.

സെക്സിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം


  • കാലറി കത്തിക്കുന്നു
    കുബെക് സര്‍വകലാശാലയിലെ പഠന പ്രകാരം ഒരു സ്ത്രീ 25 മിനിറ്റ് സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ 69.1 കാലറിയാണ് ശരീരത്തില്‍ നിന്നും പുറംതള്ളുന്നത്.

  • പ്രതിരോധശേഷി കൂട്ടുന്നു
    അത്ഭുതപ്പെടേണ്ട ഇതും സെക്സിന്റെ ഗുണങ്ങള്‍ തന്നെ. ഇന്ത്യാന സര്‍വകലാശാലയിലെ പഠനപ്രകാരം സന്തോഷകരമായ ലൈംഗികജീവിതം നയിക്കുന്ന സ്ത്രീകളില്‍ പ്രതിരോധശേഷി കൂടുതലായിരിക്കും.

  • യോനീ പേശികളെ ബലപ്പെടുത്തുന്നു
    പ്രസവത്തിനു ശേഷം സ്ത്രീകളില്‍ യോനീപേശികള്‍ക്ക് മുറുക്കക്കുറവു ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ യോനീപേശികളെ ബലപ്പെടുത്താന്‍ സഹായകമാകുന്ന വ്യായാമങ്ങള്‍ സെക്സുമായി സംയോജിപ്പിച്ചാല്‍ വളരെ ഫലപ്രദമാണെന്ന് ഡോക്ടര്‍ ഷേറി പറയുന്നു. 

  • ഇന്‍സോമാനിയ
     രതിമൂര്‍ച്ച സമയത്ത് ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന എൻഡോര്‍ഫിനുകളും ഹോര്‍മോണുകളും നല്ല ഉറക്കത്തിനു സഹായിക്കുന്നു.

  • ഗര്‍ഭിണിയാകാന്‍ സാധ്യത ഇരട്ടിക്കും
    ഇതൊരു പുതിയ കണ്ടെത്തലാണ്.അതായതു സ്ഥിരമായി സന്തുഷ്ട ലൈംഗികജീവിതം നയിക്കുന്ന സ്ത്രീകള്‍ക്ക് അണ്ഡം ഉത്പാദിപ്പിക്കുന്ന സമയം അല്ലെങ്കില്‍ പോലും ഗര്‍ഭപാത്രത്തില്‍ അണ്ഡം വളരാനുള്ള അന്തരീക്ഷം ഉണ്ടാക്കുന്നു. ഇത് ഗര്‍ഭിണിയാകാന്‍ ഏറെ സഹായകമാണ്.

  • മാനസികാരോഗ്യം
    സെക്സും മാനസികാരോഗ്യവും തമ്മില്‍ അഭേദ്യബന്ധമുണ്ട്. സെക്സ് ഓക്സിടോക്സിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കുഡില്‍ ഹോര്‍മോണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഹോര്‍മോണ്‍ സ്‌ട്രെസ് കുറച്ച് ഉന്മേഷം നല്‍കാന്‍ സഹായകമാണ്.

  • ചര്‍മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കും
    സെക്സിന്റെ സൗന്ദര്യപരമായ ഗുണമാണിത്. യുകെയിലെ 3,500 ആളുകളില്‍ പത്തുവര്‍ഷത്തോളം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും സന്തോഷകരമായ സെക്സ് ജീവിതം നയിക്കാത്തവരെ അപേക്ഷിച്ചു സെക്സ് ആസ്വദിക്കുന്നവര്‍ക്ക് ഏഴു വയസ്സ് കുറവ് തോന്നിക്കുമെന്നാണ്.

പത്തു ദിവസം കൊണ്ട് ഭാരം കുറയ്ക്കാന്‍ അടിപൊളി ബനാന ഷെയ്ക്ക്

Designed by Freepik
ഭാരം കുറയ്ക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ മിക്കവാറും എല്ലാവരും അവഗണിക്കുന്ന ഒരു വിഷയമാണ് സ്വന്തം വീട്ടിൽത്തന്നെ അതിനുള്ള പ്രതിവിധി കണ്ടെത്തുക എന്നത്. ആരോഗ്യകരവും എന്നാല്‍ ഗുണകരവുമായ ചില വിഭവങ്ങള്‍ കൊണ്ട് തന്നെ നല്ലൊരു ഡയറ്റ് രൂപപ്പെടുത്തിയെടുത്തു വണ്ണം കുറയ്ക്കുന്നവരും ഉണ്ട്. അങ്ങനെ ഒന്നാണ് ബനാന ഷെയ്ക്ക്.

ഏത്തപ്പഴം പോഷകസമ്പന്നമാണെന്ന് എല്ലാവർക്കും അറിയാം. എന്നാല്‍ ഭാരം കുറയ്ക്കാനും ഈ ഏത്തപ്പഴത്തിനു സാധിക്കും. രൺ‍വീര്‍ ഭല്ല എന്ന യുവാവാണ് അത്ഭുതകരമായ ഏത്തക്ക ഷെയ്ക്കിനെ പറ്റിയുള്ള അനുഭവം പങ്കുവെച്ചത്.

ചെറുപ്പകാലത്ത് വളരെ ആക്ടീവായിരുന്ന താന്‍ യുവാവായതോടെ വല്ലാതെ തടിക്കാന്‍ തുടങ്ങിയിരുന്നെന്നു രൺ‍വീര്‍ പറയുന്നു. ആ സമയത്താണ് ചെറുപ്പത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഏത്തക്കയെ കുറിച്ചു അമ്മ പറയുന്നത്. അങ്ങനെയാണ് വണ്ണം കുറയ്ക്കാന്‍ ഏറ്റവും ഇഷ്ടപെട്ട ഒരു വിഭവം തന്നെ ഉപയോഗിച്ചാലോ എന്ന ചിന്ത വന്നത്.

പ്രാതലിനൊപ്പം ഏത്തപ്പഴം ഉപയോഗിച്ചുള്ള ഷെയ്ക്ക് കുടിച്ചാണ് രൺ‍വീര്‍ തന്റെ യജ്ഞം ആരംഭിച്ചത്. ആദ്യത്തെ പത്തുനാള്‍ ജങ്ക് ഭക്ഷണം ശീലമാക്കിയതിനാല്‍ ശരീരത്തില്‍ കടന്ന ടോക്സിനുകള്‍ നീക്കം ചെയ്യാനാണ് ഷെയ്ക്ക് കുടിച്ചത്. കോഫി പൗഡര്‍, പീനട്ട് ബട്ടര്‍, സ്ട്രോബെറി എന്നിവ ഇടയ്ക്കിടെ രുചി മാറ്റാന്‍ ഉപയോഗിച്ചു.

ശേഷം ശരീരത്തില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് രൺവീർ പറയുന്നത് ഇങ്ങനെ: ആദ്യത്തെ ദിവസം ഷെയ്ക്ക് കുടിക്കാന്‍ ആരംഭിച്ചപ്പോള്‍ 70 കിലോയായിരുന്നു ഭാരം. പത്തു ദിവസങ്ങള്‍ക്കു ശേഷം അത് 67 കിലോയായി. ഈ ശീലത്തോടൊപ്പം നടക്കാന്‍ പോകാനും വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ആഹാരങ്ങള്‍ കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിച്ചിരുന്നു.

സ്ഥിരമായി ജങ്ക് ഫുഡ്‌ കഴിച്ചിരുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങളും മലബന്ധവും ഉണ്ടായിരുന്നു. എന്നാല്‍ ദഹനത്തിന് ഏറ്റവും ഉത്തമമായ ഏത്തക്ക ശീലമാക്കിയതോടെ ഈ പ്രശ്നങ്ങള്‍ ഒഴിവായി.

 മോമൂസും സമൂസയുമെല്ലാം എത്ര കിട്ടിയാലും കഴിച്ചിരുന്ന താന്‍ അത് നിര്‍ത്തിയതോടെ ഇടക്കിടെയ്ക്ക് വെറുതെ എന്തെങ്കിലും കഴിക്കാന്‍ തോന്നുന്ന ശീലം മറന്നേ പോയെന്നും രൺവീർ പറയുന്നു.

നിങ്ങള്‍ക്ക് ടെക്സ്റ്റ്‌നെക്ക് ഉണ്ടോ?

പുറംഭാഗത്തെ പേശികള്‍ക്കുണ്ടാവുന്ന വലിച്ചിലും വേദനയുമാണ് ഇതിന്റെ ലക്ഷണങ്ങള്‍.തുടര്‍ന്ന് കഴുത്തിലെയും ചുമലിലേയും പേശികള്‍ക്ക് ആയാസം, നാഡികളും പേശികളും വലിഞ്ഞു മുറുകല്‍ എന്നിവയുമുണ്ടാവും.
Designed by Freepik
'സ്മാര്‍ട്ട്‌ഫോണില്‍ കുനിഞ്ഞു നോക്കി നോക്കി പയ്യന്‍സിന്റെ കഴുത്ത് വരെ വളഞ്ഞു' ഈ പരിഹാസം ഒരിക്കല്‍ പോലും കേള്‍ക്കാത്ത ന്യൂജന്‍സ് ഉണ്ടാവില്ല. ഇരിക്കുമ്പോഴും നടക്കുമ്പോഴും ഫോണിലേക്ക് കുനിഞ്ഞുനോക്കുന്ന ഈ പയ്യന്‍സിന് മാത്രമല്ല, സമയം പോകുന്നതറിയാതെ മണിക്കൂറുകളോളം സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനിലേക്ക് കുനിഞ്ഞു നോക്കിയിരിക്കുന്നവര്‍ ടെക്‌സ്റ്റ് നെക്ക് എന്ന രോഗത്തെയാണ് വിളിച്ചുവരുത്തുന്നത്.

സ്മാര്‍ട്ട്‌ഫോണിലേക്ക് നോക്കി തലകുനിച്ചിരിക്കുന്നതു മൂലം കഴുത്തിനുണ്ടാവുന്ന വേദനയാണ് ടെക്‌സ്റ്റ് നെക്ക്. പുറംഭാഗത്തെ പേശികള്‍ക്കുണ്ടാവുന്ന വലിച്ചിലും വേദനയുമാണ് ഇതിന്റെ ലക്ഷണങ്ങള്‍.തുടര്‍ന്ന് കഴുത്തിലെയും ചുമലിലേയും പേശികള്‍ക്ക് ആയാസം, നാഡികളും പേശികളും വലിഞ്ഞു മുറുകല്‍ എന്നിവയുമുണ്ടാവും. ഇതോടെ കഴുത്തു വേദന, കൈവേദന. ചുമല്‍ വേദന, തലവേദന, പുറം വേദന എന്നിവ തുടങ്ങും. സ്‌ക്രീനിലേക്ക് നോക്കി കഴുത്തുവളച്ച് ഇരിക്കുന്നതാണ് ഈ പ്രശ്‌നങ്ങല്‍ള്‍ക്ക് കാരണമാവുന്നത്.

18നും 44നും മധ്യേ പ്രായമുള്ള 79 ശതമാനം പേര്‍ക്കും ഈ പ്രശ്‌നമുണ്ടെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ വ്യക്തമാവുന്നത്.


മുന്‍കരുതലാണ് പരിഹാരം

  • പരമാവധി കണ്ണിന്റെ അതേ നിരപ്പില്‍ ഫോണ്‍ ഉപയോഗിക്കുക. ഇതുവഴി കഴുത്ത് വളയുന്നത് ഒഴിവാക്കാം

  • സ്മാര്‍ട്ട്‌ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കാതെ ഓരോ മിനുട്ട് കൂടുമ്പോഴും ഇടവേളയെടുക്കുക

  • ദീര്‍ഘനേരം ഫോണ്‍ ചുമലുകൊണ്ട് താങ്ങി കഴുത്ത് ചെരിച്ച് സംസാരിക്കരുത്.

  • ഗുണനിലവാരമുള്ള ഇയര്‍ഫോണ്‍ ഉപയോഗിക്കുക. സ്വകാര്യത പ്രശ്‌നമല്ലെങ്കില്‍ ലൗഡ് സ്പീക്കറിലിട്ട് സംസാരിക്കുക.

  • ദീര്‍ഘനേരം കുനിഞ്ഞിരുന്ന് ചാറ്റ് ചെയ്യരുത്.

  • കഴുത്തിന് ഉണ്ടാവുന്ന അസ്വസ്ഥകള്‍ അകറ്റാന്‍ കഴുത്തും താടിയും മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും ഇളക്കുക.

  • തോളുകള്‍ ഘടികാര ദിശയിലും എതിര്‍ദിശയിലും ചലിപ്പിക്കുന്നതു വഴി ചുമലുകളുടെ അസ്വസഥകള്‍ അകറ്റാം.

ഗര്‍ഭകാലത്തെ സെക്സ് അപകടരമോ?

ഗര്‍ഭകാലത്ത് സെക്‌സില്‍ഏര്‍പ്പെടുന്നതില്‍ അപാകമില്ല. എന്നാല്‍ ചില മുന്‍കരുതലകള്‍ സ്വീകരിക്കണമെന്നു മാത്രം
sex during pregnancy
Designed by Freepik
ശാരീരിക-മാനസിക അസ്വസ്ഥകള്‍ ഏറെയുള്ള സമയമാണ് ഗര്‍ഭകാലം. ഈ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ എന്ന സംശയം പലരിലുമുണ്ടാവും. ഗര്‍ഭകാലത്ത് സെക്‌സില്‍ഏര്‍പ്പെടുന്നതില്‍ അപാകമില്ല. എന്നാല്‍ ചില മുന്‍കരുതലകള്‍ സ്വീകരിക്കണമെന്നു മാത്രം.

  • ആദ്യ മൂന്നുമാസം നിര്‍ബന്ധമായും സെക്‌സ് ഒഴിവാക്കണം. ഈ സമയത്ത് അബോര്‍ഷനുള്ള സാധ്യത കൂടുതലാണെന്നതാണ് ഇതിനു കാരണം. അവസാന മൂന്നു മാസവും സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലത്.
  • ഇടയ്ക്കുള്ള കാലത്ത് ഗര്‍ഭിണിയുടെ താല്‍പര്യത്തിനനുസരിച്ച് സെക്‌സില്‍ ഏര്‍പ്പെടാം. ഗര്‍ഭസ്ഥ ശിശുവിന് സമ്മര്‍ദ്ദം നല്‍കുന്ന രീതികള്‍ ഒഴിവാക്കണം. സഹാസികതയോ പുതിയ പരീക്ഷണങ്ങളോ ഗര്‍ഭകാലത്ത് ഒഴിവാക്കാം. വയറിന് സമ്മര്‍ദ്ദമേല്‍ക്കാത്തതും സ്ത്രീക്ക് സൗകര്യപ്രദവുമായ പൊസിഷനുകള്‍ സ്വീകരിക്കാം.
  • ലൈംഗീക ശുചിത്വം പാലിക്കണം. ഗര്‍ഭകാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷിയില്‍ കുറവുണ്ടാകുമെന്നതിനാല്‍ ഈ സമയത്ത് അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പങ്കാളിക്ക് ഗുഹ്യരോഗങ്ങളോ മറ്റോ ഉണ്ടെങ്കില്‍ സെക്‌സില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് നല്ലത്.
  • യോനീശുചിത്വം കൃത്യമായി പാലിച്ചില്ലെങ്കില്‍ ബാക്ടീരിയല്‍ വാജിനോസിസ് എന്ന അവസ്ഥ ഉണ്ടാവാനിടയുണ്ട്. യോനിയില്‍ നിന്നും ദ്രാവകം പുറത്തുവരല്‍, ദുര്‍ഗന്ധം, ചൊറിച്ചില്‍, എന്നിവയുണ്ടാവുന്ന അവസ്ഥയാണിത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ മരുന്നുകളും ക്രീമുകളുമൊക്കെ ഉപയോഗിക്കേണ്ടി വരും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ അവ ഉപയോഗിക്കരുത്. അല്ലെങ്കില്‍ അത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കാന്‍ ഇടയാവും.
  • ഗര്‍ഭപാത്രത്തിന് ബലക്കുറവ് പോലുള്ള ചില സങ്കീര്‍ണതകള്‍ ഉള്ളവര്‍ ലൈംഗിക ബന്ധത്തില്‍ നിന്നും വിട്ടുനില്‍ക്കണം. ഈ സമയത്ത് സ്പര്‍ശവും ആലിംഗനവും ലാളനുകളുമൊക്കെ വഴി ലൈംഗിക സംതൃപ്തി നേടാന്‍ ശ്രമിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ സ്ത്രീക്ക് പങ്കാളിയുടെ പൂര്‍ണപിന്തുണ ആവശ്യമാണ്.

സ്ത്രീകൾക്കാണ് 'തലവേദന' കൂടുതൽ; കാരണമെന്ത്?

migraine headache symptoms
Designed by Freepik

അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരാശിയിൽ ചിലരിൽ തലവേദന വരുന്നതിൽ അതിശയിക്കാനില്ല. ടെൻഷൻ സഹജമായ തലവേദന സർവസാധാരണമാണ്. മിക്കവരിലും ടെൻഷൻ മൂലമുണ്ടാകുന്ന തലവേദന എപ്പോഴങ്കിലും വന്നുകാണും. തലയ്ക്കു ചുറ്റും ഒരു കയർ ശക്തമായി വരിഞ്ഞുമുറുക്കിയ മാതിരിയാണ് വേദനയെന്ന് ചിലർ വിവരിക്കാറുണ്ട‍്. എന്നാൽ, അടിക്കടിവന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ തലവേദന കൊടിഞ്ഞി ആയിരിക്കണം. ഇടയ്ക്കിടക്ക് ജോലിക്കു പോകാൻ പറ്റാതെ വരുന്നതു മിക്കപ്പോഴും കൊടിഞ്ഞി (മൈഗ്രേൻ) മൂലമാണ്. കൊടിഞ്ഞി ചിലപ്പേ‍ാൾ തലയുടെ ഒരു വശത്തു മാത്രമേ ബാധിക്കാറുള്ളൂ. കൊടിഞ്ഞിക്കു പാരമ്പര്യപ്രവണത കാണുന്നുമുണ്ട്. കാലാവസ്ഥാ മാറ്റം കൊണ്ടുമാത്രം കൊടിഞ്ഞി വരികയില്ല.

ഇരുപതു ശതമാനം സ്ത്രീകളിലും ആറുശതമാനം പുരുഷന്മാരിലും കൊടിഞ്ഞി വരുന്നതായി കണക്കുകൾ കാണിക്കുന്നു. പൂർണരൂപത്തിൽ വിവരിക്കുമ്പോൾ മിനിറ്റുകളോളം മുന്നോടിയായി ഒരു കൊള്ളിയാൻ മിന്നുന്നതു മാതിരി ഒരു പ്രകാശം ദൃശ്യമായേക്കാം. തുടർന്നു കുറേസമയം പ്രകാശം വന്ന ഭാഗത്ത് അന്ധകാരമായിരിക്കും അനുഭവപ്പെടുന്നത്. ഇരുപതു ശതമാനം കൊടിഞ്ഞി രോഗികൾക്കു മാത്രമേ ഈ മുന്നോടി പ്രകാശം പ്രത്യേക്ഷപ്പെടുന്നുള്ളൂ. ശക്തമായ തലവേദനയായിരിക്കും വരുന്നത്. തുടിക്കുന്ന മാതിരിയാണു വിവരിക്കാറുള്ളത്. വെളിച്ചവും ശബ്ദവും ചിലരിൽ വേദന കൂട്ടുന്നുണ്ട്. പലപ്പോഴും വാതിലും ജനലുമെല്ലാം അടച്ചു ചെവിയിൽ പ‍ഞ്ഞിയും വച്ചു തനിയെ കിടന്നുറങ്ങാൻ ശ്രമിക്കാറുണ്ട്. ഒന്നുരണ്ടു പ്രാവശ്യം ഛർദിച്ചു കഴിയുന്നതോടെ തലവേദന മാറുന്നതായും കാണുന്നുണ്ട്.

സ്ത്രീകളിൽ മാസമുറയുമായി ബന്ധപ്പെട്ടു ചില ദിവസങ്ങളിൽ തലവേദന കാണാറുള്ളതിനാൽ ഹോർമോൺ വ്യതിയാനങ്ങൾ ചെറിയ ഒരു കാരണമ‍ായി കരുതുന്നുണ്ട്. ടെൻഷനും പിരിമുറുക്കവും തലവേദന പ്രവണത കൂടുതകലാക്കുന്നുണ്ട്. തലവേദനയുള്ള സമയത്തു തലയ്ക്കു പുറമേയുള്ള രക്തധമനികൾ വികസിച്ചു നിൽക്കുന്നതായി കാണുന്നുണ്ട്. ഇതും ഹോർമോൺ അധിഷ്ഠിതമാകാം. ചികിത്സയ്ക്കായി വേദനസംഹാരി ഗുളികകൾ പലപ്പോഴും മതിയാകും. നൂതന മരുന്നുകളിൽ ട്രിപ്റ്റാൻ മരുന്നുകൾ ഉൾപ്പെടുന്നു. മാസത്തിൽ നാലു പ്രാവശ്യത്തിൽ കൂടുതൽ വരുന്നുണ്ടെങ്കിൽ തടയുവാൻ തുടർച്ചയായി ചില മരുന്നുകൾ ദീർഘനാൾ കഴിക്കേണ്ടതായി വരും പ്രഷറിനുള്ളചില മരുന്നുകൾ വളരെ ചെറിയ അളവിൽ പ്രയോജനപ്പെടാറുണ്ട്. വിഷാദ രോഗത്തിനു കൊടുക്കുന്ന ചില മരുന്നുകളും കൊടുക്കാറുണ്ട്.

പഥ്യം ചിലരിൽ പ്രയോജനപ്പെടുന്നുണ്ട് ചോക്ലേറ്റ്, ചീസ്, വൈൻ മുതലായവ വർജിക്കാൻ ചിലർ ഉപദേശിക്കാറുണ്ട്. കുറച്ചുനാൾ പരീക്ഷിച്ചു നോക്കുക. ടെൻഷനും പിരിമുറുക്കവും കൊടിഞ്ഞി കൂടുതലാക്കാം ഒഴിവാക്കാൻ ശ്രമിക്കുക.

മുഖക്കുരു ഉണ്ടോ; എങ്കില്‍ സൂക്ഷിക്കുക


മുഖക്കുരു സൗന്ദര്യം കെടുത്തുക മാത്രമല്ല ഡിപ്രഷനും കാരണമാകും. വിശ്വസിക്കാന്‍ പ്രയാസമുണ്ടോ ? എങ്കില്‍ സംഗതി സത്യമാണ്. കാനഡയിലെ ഒരു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയൊരു പഠനത്തിലാണ് മുഖക്കുരുവും വിഷാദരോഗവും തമ്മിലുള്ള ഈ ബന്ധം കണ്ടെത്തിയത്.

മുഖക്കുരുവിന്റെ പ്രശ്നം ഉള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ച് ആദ്യ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ വിഷാദരോഗം പിടിപെടാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. മനുഷ്യമനസ്സും ചര്‍മവും തമ്മിലുള്ള ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍.

1986 - 2012 വരെയുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ച ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഈ പഠനം ബ്രിട്ടീഷ്‌ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം 134,427 പുരുഷന്മാരിലും 1,731,608 സ്ത്രീകളിലുമാണ് പതിനഞ്ചു വര്‍ഷത്തോളം പഠനം നടത്തിയത്. 19 വയസ്സിനുള്ളിലാണ് ഇതില്‍ മിക്കവരും പഠനത്തിന്റെ ഭാഗമായത്. ഇതുപ്രകാരം മുഖക്കുരു ബാധിച്ചവരില്‍ ആദ്യ വർഷം തന്നെ വിഷാദം വരാനുള്ള സാധ്യത 63 ശതമാനമാണെന്ന് കണ്ടെത്തി.

മുഖക്കുരു മൂലം വിഷമം അനുഭവിക്കുന്നവര്‍ക്ക് മൂഡ്‌ മാറ്റങ്ങള്‍ സാധാരണമാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. ചര്‍മ സൗന്ദര്യം നമ്മുടെ മാനസികനിലയുമായി എത്രത്തോളം ബന്ധമുണ്ട് എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തലെന്ന് ഇതിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു.

Thursday, 15 February 2018

വോട്ടർ പട്ടികയിൽ പേരു ചേർക്കാം വീട്ടിലിരുന്നു തന്നെ

Voter Registration

ന്യൂഡല്‍ഹി : ഇനി ഓണ്‍ലൈനായി വീട്ടിലിരുന്ന് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് വോട്ടര്‍ ഐഡി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. തെരഞ്ഞെടുപ്പുക്രമങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായിട്ടാണു പുതിയ നടപടി.

22 സംസ്ഥാനങ്ങളാണ് ആപ്ലിക്കേഷനായി മുന്നോട്ടുവന്നിട്ടുള്ളതെന്നു തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഒ.പി. റാവത്ത് പറഞ്ഞു. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതു നടപ്പിലാക്കിയിരുന്നില്ല. കേന്ദ്ര ഭരണപ്രദേശങ്ങളും സംസ്ഥാനങ്ങളും ജൂണിനു മുന്‍പുതന്നെ ഇതു നടപ്പിലാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 7,500 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പുതിയ റജിസ്‌ട്രേഷനോ മാറ്റങ്ങളോ വരുത്തുമ്പോള്‍ അത് എസ്എംഎസ് വഴി ഉദ്യോഗസ്ഥരെ അറിയിക്കും. അതുവഴി പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരാന്‍ സാധിക്കും.

മറ്റൊരു സംസ്ഥാനത്തേക്കു താമസം മാറ്റിയാല്‍ തെരഞ്ഞെടുപ്പ് ഓഫിസോ വോട്ടര്‍ ബൂത്തോ സന്ദര്‍ശിക്കാതെ തന്നെ വിലാസം മാറ്റാനും പുതിയ സംവിധാനം സഹായിക്കും.

ഇലക്ടറല്‍ റോള്‍സ് സര്‍വീസസ് നെറ്റ് (ഇറോനെറ്റ്) എന്ന നിലവിലെ ആപ്ലിക്കേഷനില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഈ സംവിധാനം ഒരുക്കുന്നത്.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറിലേക്ക് അയയ്ക്കുന്ന ഒടിപി ഉപയോഗിച്ചായിരിക്കും വോട്ടര്‍ ഐഡിയില്‍ മാറ്റം വരുത്തേണ്ടത്. ഒരിക്കല്‍ വിലാസം മാറ്റുമ്പോള്‍ മുന്‍പു നല്‍കിയിരിക്കുന്ന വിലാസം ഓട്ടോമാറ്റിക് ആയിട്ട് നീക്കം ചെയ്യപ്പെടും. ഇതെല്ലാം വീട്ടിലിരുന്ന് തന്നെ ചെയ്യാമെന്നും റാവത്ത് വ്യക്തമാക്കി.

സംസ്ഥാനത്ത് നാളെ മുതൽ ബസ് സമരം

private-bus-strike-kerala

തിരുവനന്തപുരം∙ നിരക്കു വർധനവ് അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി നാളെ മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. മിനിമം ചാർജ് ഏഴു രൂപയിൽനിന്ന് എട്ടുരൂപയാക്കി ബുധനാഴ്ച വർധിപ്പിച്ചിരുന്നു.

എന്നാൽ ഇത് 10 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.മാത്രമല്ല വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കുക,വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് രണ്ട് രണ്ട് രൂപയാക്കുക, സ്വകാര്യബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക.റെഗുലേറ്ററി കമ്മിറ്റിക്ക് രൂപം നല്‍കുക, പെട്രോള്‍ ഡീസല്‍ എന്നിവയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും ബസുടമകൾ മുന്നോട്ട് വയ്ക്കുന്നു.

തങ്ങളുടെ ആവശ്യങ്ങളോട് സംസ്ഥാന സർക്കാർ മുഖം തിരിക്കുകയാണെന്നും അവർ പ്രസ്താവിച്ചു.

ആവശ്യങ്ങൾ നേടിയെടുക്കാനായി സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിക്തകാല നിരാഹാര സമരം നടത്തുമെന്നും ബസുടമകൾ പറഞ്ഞു.

Wednesday, 14 February 2018

അറിയാമോ പ്രണയത്തിന്റെ രസതന്ത്രം ?

Designed by Freepik

ഒരു ദിവസം മാത്രം ആഘോഷിക്കേണ്ടതാണോ പ്രണയം? ഫെബ്രുവരി പതിനാലിനാണ് പൊതുവെ പ്രണയത്തെക്കുറിച്ച് വാചാലരാകുന്നത്. പ്രണയം മനസ്സില്‍ മൊട്ടിട്ടു കഴിഞ്ഞാല്‍ നമ്മുടെ ശരീരത്തു എന്തെല്ലാം മാറ്റങ്ങൾ വരുന്നു. ഇൻഫോക്ലിനിക്കിലൂടെ ഡോ. മനോജ് വെള്ളനാട്‌ എഴുതുന്നു....

പ്രണയത്തിന്റെ രസതന്ത്രം

മനസ്സില്‍ പ്രണയം മൊട്ടിട്ടുകഴിഞ്ഞാല്‍ പിന്നെ ആകെയൊരു പരവേശമാണ്. സംസാരിക്കുമ്പോള്‍ ശബ്ദമിടറുന്നു. കാലുകള്‍ക്ക് വിറയല്‍ ബാധിക്കുന്നു. ശബ്ദം നേര്‍ത്തുപോകുന്നു. നെഞ്ചിടിപ്പ് സ്വയമറിയുന്നു. ടെന്‍ഷന്‍. ഉത്കണ്ഠ. ഒരാള്‍ കാമുകനോ കാമുകിയോ ആയിക്കഴിയുമ്പോള്‍ സംഭവിക്കുന്ന ജൈവസവിശേഷതകളാണിവയൊക്കെ. ബാല്യത്തില്‍ നിന്നും കൗമാരത്തിലേക്ക് കടക്കുമ്പോഴാണല്ലോ ഇത്തരം സ്വഭാവസവിശേഷതകൾ ആദ്യമായി സംഭവിക്കുന്നത്. അത് സ്വാഭാവികമാണ്.

പ്യൂപ്പക്കുള്ളില്‍ നിന്നും ഹോര്‍മോണുകളുടെ ചിത്രശലഭങ്ങള്‍ കൂട്ടത്തോടെ പുറത്തുചാടുന്ന “ഹോര്‍മോണ്‍ വസന്തകാല"മാണ് കൗമാരം. ഈ ഹോര്‍മോണുകളും നാഡീവ്യൂഹത്തിലെ “പോസ്റ്റ്‌മാന്‍" മാരായ ന്യൂറോട്രാന്‍സ്മിറ്റേഴ്സും അവരുടെ സഹായികളായ ചില രാസസംയുക്തങ്ങളും ചേര്‍ന്നാണ് പ്രണയം സൃഷ്ടിക്കുന്നത്. തലച്ചോറാണ് പ്രണയത്തിന്‍റെ കേന്ദ്രമെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഹൈപോതലാമസാണ് പ്രണയത്തിന്‍റെ ഉത്തേജനകേന്ദ്രം. പ്രണയത്തിന്‍റെ ജൈവഘടകങ്ങളായ സ്പര്‍ശം, കാഴ്ച, ഗന്ധം, കേള്‍വി തുടങ്ങിയവയുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ ഭാഗങ്ങള്‍ ഹൈപോതലാമാസുമായി ആശയസംവാദത്തില്‍ ഏര്‍പ്പെടുകയും പ്രണയം പോലുള്ള നിര്‍മ്മലവികാരങ്ങള്‍ ജനിപ്പിക്കുകയും ചെയ്യുന്നു.

പ്രണയ ഹോര്‍മോണുകള്‍

ഒരാൾ കൗമാരത്തിലേക്ക് കടക്കുമ്പോള്‍, പ്രണയത്തിന്‍റെ അപ്പോസ്തലനായ ഹൈപോതലാമസ് ഗൊണാഡോട്രോപ്പിന്‍ റിലീസിംഗ് ഹോർമോൺ (GRH) എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ഇത് തലച്ചോറിന്‍റെ തന്നെ ഭാഗമായ പീയുഷഗ്രന്ധിയെ (PITUITARY GLAND) ഉത്തേജിപ്പിച്ചു ഫോളിക്കുലാര്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണും (FSH) ല്യൂട്ടിനൈസിംഗ് ഹോര്‍മോണും (LH) പുറപ്പെടുവിക്കും. ഇവ ആണ്‍കുട്ടികളുടെ വൃഷണങ്ങളില്‍ ചെന്ന് ടെസ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷഹോര്‍മോണും പുംബീജവും ഉണ്ടാകാന്‍ സഹായിക്കും. പെണ്‍കുട്ടികളുടെ അണ്ടാശയങ്ങളില്‍ ചെന്ന് അണ്ഡവും ഈസ്ട്രജന്‍, പ്രൊജസ്റ്റിറോണ്‍ തുടങ്ങിയ ഹോര്‍മോണുകളും ഉത്പാദിപ്പിക്കും. ഈ അവസാനം പറഞ്ഞ മൂന്നുഹോര്‍മോണുകളാണ് കൗമാരകാല പ്രണയങ്ങള്‍ക്കും പ്രണയചാപല്യങ്ങള്‍ക്കും കാരണം. ഓക്സിട്ടോസിന്‍, വാസോപ്രെസ്സിന്‍ എന്നൊക്കെ പറയുന്ന പ്രണയസഹായികളും ഹോര്‍മോണുകളുടെ കൂട്ടത്തില്‍ ഉണ്ട്. കൂടാതെ പ്രണയത്തിന്‍റെ വിസ്മയലോകത്തേക്ക് പ്രവേശിച്ചവരുടെ രക്തത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ അളവും കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.

പ്രണയത്തിന്‍റെ നാഡീരസങ്ങള്‍

നാഡീരസങ്ങള്‍ എന്നാല്‍ ഞരമ്പുകള്‍ക്കിടയില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യാനും അതുവഴി ഒരാളുടെ ചിന്തകള്‍, പെരുമാറ്റം, ശരീരഭാഷ, വിശപ്പ്, കാമം തുടങ്ങി നൂറായിരം കാര്യങ്ങളുടെ ഗതിവിഗതികൾ കൈകാര്യം ചെയ്യുന്ന രാസവസ്തുക്കളാണ്. നേരത്തെ സൂചിപ്പിച്ച ന്യൂറോട്രാന്‍സ്മിറ്റേഴ്സ് ഇക്കൂട്ടത്തില്‍ പെടുന്നതാണ്. ശരിക്കും പറഞ്ഞാല്‍ ഈ നാഡീരസങ്ങളാണ് ഒരാളെ പ്രണയിതാവാക്കുന്നത്. ഹോര്‍മോണുകള്‍ അതിനുള്ള പശ്ചാത്തലം ഒരുക്കുകയാണ് ചെയ്യുന്നത്. നമുക്കൊരാളോട് ഇഷ്ടം തോന്നുന്ന നിമിഷം മുതലുള്ള പ്രണയസംബന്ധിയായ സകലമാനചെയ്തികള്‍ക്കും ഉത്തരവാദി ഈ നാഡീരസങ്ങളാണ്. ഒരാളോട് തോന്നുന്ന ആകര്‍ഷണം മുതല്‍ പ്രണയത്തിന്‍റെ പാര്‍ശ്വഫലങ്ങളായ വിശപ്പില്ലായ്മ, വിറയല്‍, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയവയ്ക്കൊക്കെയും കാരണം ഇവർ തന്നെ.

പ്രണയത്തിന്‍റെ ജീവശാസ്ത്രം പറയുമ്പോള്‍ മൂന്ന് തലങ്ങളായാണ് പ്രധാനമായും ഇതിനെ വ്യാഖ്യാനിക്കാറ്.
  • പങ്കാളിയെ കണ്ടെത്തല്‍ (PARTNER PREFERENCE)
  • സ്നേഹം/മമത (ATTACHMENT)
  • ലൈംഗിക വിചാരങ്ങള്‍ (SEX DRIVE)
കാലക്രമേണ ഒരാളിലെ തന്നെ പ്രണയത്തിന് സംഭവിക്കുന്ന സ്വാഭാവികമായ പരിണാമത്തെയും ശാസ്ത്രം 3 തലങ്ങളിലാണ് നോക്കിക്കാണാറ്.
  • Lust (ഇന്ദ്രിയാഭിനിവേശം)
  • Attraction (വശ്യത)
  • Attachment (മമത) 
 ഇങ്ങനെ ഏതുവിധത്തിൽ വർഗ്ഗീകരിച്ചാലും നിർവചിക്കാൻ ശ്രമിച്ചാലും ഏതൊരു നിർവചനങ്ങൾക്കും ശാസ്ത്രത്തിനുമപ്പുറമാണ്, പ്രണയമെന്ന വികാരം. എന്നാലും അതിനുപിന്നിലും ജീവശാസ്ത്രപരമായ പല രസതന്ത്രസമവാക്യങ്ങളും ഒളിഞ്ഞുകിടപ്പുണ്ട്. അതൊക്കെ കുറേയേറെ നമ്മൾ മനസിലാക്കിയിട്ടുമുണ്ട്. പ്രണയം, മനോഹരമായ ഒരു പെയിന്റിംഗാണെങ്കിൽ അത് വരയ്ക്കാനുള്ള ക്യാൻവാസ് ഒരുക്കുകയാണ് മുകളിൽ പറഞ്ഞ പ്രണയഹോർമോണുകൾ ചെയ്യുന്നതെന്ന് ഇപ്പോൾ നമുക്കറിയാം. ആ ചിത്രം വരയ്ക്കാനുള്ള വിവിധ വർണ്ണങ്ങളാകുന്നത് ഇനിപ്പറയുന്ന പ്രണയത്തിന്റെ നാഡീരസങ്ങളാണ്. തലച്ചോറിലെ ഡോപ്പമിന്‍ എന്ന് പറയുന്ന നാഡീരസമാണ് ഈ കാര്യങ്ങളെയൊക്കെ കൃത്യമായി കൈകാര്യം ചെയ്യുന്നത്. ചിലര്‍ക്ക് ചിലതരം ആള്‍ക്കാരോട് മാത്രമേ പ്രണയം തോന്നാറുള്ളൂ.

അതിനുകാരണം ഈ ഡോപ്പമിനാണ്. അതുപോലെ ഡോപ്പമിനും ഒപ്പം വാസോപ്രെസ്സിനും ഹൈപോതലാമസ്സില്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമായാണ്‌ നമുക്കൊരാളോട് സ്നേഹമോ ഇഷ്ടമോ ആകര്‍ഷണമോ ഒക്കെ തോന്നുന്നത്. ഇതേ ഡോപ്പമിന്‍ തലച്ചോറിന്‍റെ ലിംബിക് സിസ്റ്റം എന്ന് പറയുന്ന ഭാഗത്തെ ഉത്തേജിപ്പിക്കുന്നതിന്‍റെ ഫലമാണ് ലൈംഗികചോദനകള്‍. ഡോപ്പമിന്‍റെ അളവും പ്രവര്‍ത്തനക്ഷമതയും ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണ് പ്രണയം ഓരോ വ്യക്തിയിലും ഓരോ രീതിയില്‍ സംഭവിക്കുന്നത്. അതുപോലെ ഫിനൈല്‍ ഈഥൈല്‍ അമീന്‍ (Phenylethylamine, PEA) എന്ന മറ്റൊരു നാഡീരസത്തിനും പ്രണയത്തില്‍ നിര്‍ണ്ണായകമായ പങ്കുണ്ട്.

അതിന് ശരീരത്തിന് ഉണര്‍വ്വും ഉന്മേഷവും നല്‍കാനുള്ള കഴിവുണ്ട്. പ്രണയിതാക്കളുടെ വൈകാരികമായ ഇഴയടുപ്പത്തെ നിർണയിക്കുന്നത് ഈ കുഞ്ഞു രാസസംയുക്തമാണ്. ഒരാളുടെ തലച്ചോറില്‍ എത്രത്തോളം കൂടുതല്‍ PEA ഉല്‍പ്പാദിപ്പിക്കപ്പെടുന്നുവോ, അത്രത്തോളം അയാള്‍ സ്വന്തം പ്രണയത്തോട് വൈകാരികമായി അടുത്തിരിക്കും. അതുകൊണ്ടു തന്നെ ചിലരതിനെ MOLECULE OF LOVE അഥവാ 'പ്രണയതന്മാത്ര' എന്നും വിളിക്കാറുണ്ട്. PEA-യ്ക്കു മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

ഒരു മയക്കുമരുന്നിനോടോ മദ്യത്തോടോ എന്നപോലെ ആസക്തി (Addiction) ഉണ്ടാക്കാന്‍ കഴിവുണ്ടതിന്. എന്നുവച്ചാല്‍ ഈ പ്രണയിക്കുന്നവരുടെ ജീവിതത്തിന്‍റെ നിലനില്‍പ്പ് തന്നെ ഈ രാസവസ്തുവിൽ അല്ലെങ്കില്‍ അത് പുറപ്പെടുവിക്കാന്‍ കാരണമായ സ്രോതസ്സില്‍ അധിഷ്ടിതമാണെന്ന് തോന്നിപ്പോവും. ആ സ്രോതസ്സിവിടെ കാമുകനോ കാമുകിയോ ആകുമെന്ന് മാത്രം. പ്രിയപ്പെട്ട ആളെ കാണുന്നതോ ഒന്ന് തൊടുന്നതോ പോലും ഈ കെമിക്കല്‍ രക്തത്തിലേക്ക് ഒഴുകാന്‍ കാരണമാകും. നമ്മള്‍ പങ്കാളിയുടെ സാന്നിധ്യം ആഗ്രഹിക്കുന്നതും, കാണാത്തപ്പോള്‍ 'മിസ്‌' ചെയ്യുന്നതും വിരഹവേദന തോന്നുന്നതുമൊക്കെ ഈ PEA യുടെ അളവിലുണ്ടാകുന്ന വ്യതിയാനം കാരണമാണ്.

ഏതെങ്കിലും ലഹരിയോടു ആസക്തിയുള്ളവരില്‍ അത് കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന WITHDRAWAL SYMPTOMS ഇല്ലേ, അതുപോലെ PEA ആവശ്യത്തിനു കിട്ടാതെ വരുമ്പോഴുണ്ടാകുന്ന withdrawal symptom ആണ് വിരഹം. പ്രണയശാസ്ത്രത്തില്‍ അതിനെ SEPARATION ANXIETY എന്ന് പറയും. ഡോപ്പമിനും PEA യും കൂടാതെയും ചിലരുണ്ട്. പ്രണയത്തിന്‍റെ പാര്‍ശ്വഫലങ്ങളായ ടെന്‍ഷന്‍, ശ്രദ്ധക്കുറവ്, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയവയ്ക്കൊക്കെ കാരണം സെറോട്ടോണിന്‍, എപിനെഫ്രിന്‍, നോര്‍-എപിനെഫ്രിന്‍, അസറ്റൈല്‍ കോളിന്‍ തുടങ്ങിയ നാഡീരസങ്ങളുടെ അളവിലും പ്രവർത്തനത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്. PEA യ്ക്കും ഡോപമിനും മേൽപ്പറഞ്ഞവയുടെ ഉത്പാദനത്തിൽ നിർണായക സ്വാധീനമുണ്ട്.

ഇങ്ങനെയൊക്കെ പ്രണയിച്ചു നടന്നു, മൂന്നാലു വര്‍ഷം കഴിയുമ്പോള്‍ നമുക്കതിലുള്ള ത്രില്‍ പോകും, അല്ലേ? "മുമ്പൊക്കെ എന്തായിരുന്നു? നീയിപ്പോ ആ പഴയ ആളേ അല്ല, ഒരുപാടങ്ങ് മാറിപ്പോയി" എന്നൊക്കെ പരസ്പരം പരാതിപ്പെടാന്‍ തുടങ്ങും. മോളൂ, ചക്കരേ, തേനേ, ഡാർലിംഗ് എന്നൊക്കെ വിളിച്ചിരുന്നവർക്ക് ഇപ്പോഴങ്ങനെ വിളിക്കുമ്പോൾ ഒരു ജാള്യത പോലും തോന്നും. എന്തൊരുമാറ്റം അല്ലേ? ശരിക്കും മാറിയത് ആ ആളല്ലാ, അയാളുടെ തലച്ചോറിലെ PEA യുടെയും ഡോപ്പമിന്‍റെയും അളവുകളാണ്. ഇവരുടെയൊക്കെ പ്രതാപകാലം (period of dominance) കഴിയുന്നതുകൊണ്ടാണങ്ങനെ തോന്നുന്നത്. ഇപ്പോള്‍ പരസ്പരമുള്ളതും ചുറ്റുപാടുകളുടെയുമൊക്കെ വിലയിരുത്തല്‍ കൂടുതല്‍ വസ്തുനിഷ്ഠമാകുന്നു. യുക്തിസഹമാകുന്നു. കാരണം, നിങ്ങളുടെ കണ്ണുകളെ അന്ധമാക്കിയിരുന്ന കെമിക്കലുകള്‍ പണിനിര്‍ത്തി പിന്‍വാങ്ങിത്തുടങ്ങി. ആരംഭത്തിലുണ്ടായിരുന്ന ത്രില്ലും ആവേശവുമൊക്കെ കെട്ടടങ്ങാന്‍ തുടങ്ങുന്നു.

അപ്പോപ്പിന്നെ എത്രയോ കാലമായി സന്തുഷ്ടമായ പ്രണയ-ദാമ്പത്യജീവിതം നയിക്കുന്ന എത്രയെത്ര പേരെ നമുക്കറിയാം, അവരുടെ കാര്യമോ? എന്നൊക്കെയുള്ള ചിന്തകൾ ഇതുവായിച്ച പലർക്കും ഉണ്ടായിട്ടുണ്ടാകും. അതിനുള്ള ഉത്തരം, ഓക്സിറ്റോസിന്‍, വാസോപ്രെസ്സിന്‍, എന്‍ഡോര്‍ഫീന്‍ എന്നിങ്ങനെയുള്ള കെമിക്കല്‍സ് ചേര്‍ന്ന് നൽകും. ആലിംഗനത്തിന്റെ ഹോര്‍മോണ്‍ (Cuddling hormone) എന്നറിയപ്പെടുന്ന രാസവസ്തുവാണ് ഈ ഓക്സിറ്റോസിന്‍. ഓക്സിറ്റോസിന്‍, വാസോപ്രെസ്സിന്‍, എന്‍ഡോര്‍ഫീന്‍ എന്നിവ നമുക്ക് സ്പര്‍ശനത്തോട് സംവേദനം കൂടുതൽ ഉണ്ടാക്കുകയും സ്നേഹപൂര്‍ണമായ ശാരീരിക ഇടപെടലുകള്‍ക്ക് സുഖമുണ്ടാക്കുകയും ചെയ്യുന്നു.

രതിമൂര്‍ഛ അനുഭവിക്കുന്ന വേളയിലും സ്ത്രീകളിലാണെങ്കിൽ പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും ഓക്സിറ്റോസിന്‍ കൂടുതലായി ഉണ്ടാകുന്നുവെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇങ്ങനെ വിവാഹിതരായ ദമ്പതികളെ ദീര്‍ഘകാലം സ്നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതു ഓക്സിറ്റോസിനും വാസോപ്രസിനുമാണ്. ഈ ഹോർമോണുകൾ നൽകുന്ന അനുഭൂതി പലപ്പോഴും വ്യക്തി കേന്ദ്രീകൃതമാകണമെന്നില്ല. നമുക്ക് അച്ഛനമ്മമാരോട്, സഹോദരങ്ങളോട്, സുഹൃത്തുക്കളോട്, ഒരു കൊച്ചു കുഞ്ഞിനോടൊക്കെ തോന്നുന്ന നിർമ്മലവും.

നിസ്വാർത്ഥവുമായ സ്നേഹം എല്ലാം ഈ കെമിക്കൽ കുഞ്ഞന്മാരുടെ പണിയാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഒപ്പം ഒന്നിലധികം പേരോട് ശാരീരികമായ പ്രണയം തോന്നുന്നതിലും ഇവർക്ക് പങ്കുണ്ടത്രേ (ഒക്കെ ഈ ന്യൂറോട്രാൻസ്മിറ്ററുകളുടെ പണിയാണ്. അല്ലാതെ, നമ്മളങ്ങനേന്നും.. അയ്യേ!. ഇങ്ങനെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതും അല്ലാത്തതുമായ എത്രയോ സൂക്ഷ്മകണങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രണയം സാധ്യമാകുന്നത്. ''ഓ.. ഇതൊക്കെ അറിഞ്ഞിട്ടല്ലേ ഇത്രേം നാള് ആൾക്കാര് പ്രേമിച്ചത്" എന്നും "ശാസ്ത്രത്തിനെന്താ പ്രണയിക്കുന്നവരുടെ വീട്ടിൽ കാര്യ''മെന്നുമൊക്കെ ചിലരെങ്കിലും ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും. ശരിയാണ്, പ്രണയത്തിന്റെ തറവാട്ടിൽ ശാസ്ത്രമൊരു അധികപ്പറ്റാണ്.

ഒരു പൂവിന്റെ നിറവും മണവുമെന്താണെന്നും എന്തുകൊണ്ടാണതങ്ങനെയെന്നും പറഞ്ഞു തരുന്ന ശാസ്ത്രം ആ കാഴ്ചയും സുഗന്ധവും നമ്മുടെ മനസിൽ പകരുന്ന അനുഭൂതിയെ വിശദീകരിക്കാൻ പരാജയപ്പെടുന്നപോലെ പ്രണയം പകരുന്ന അനുഭൂതിയെ, വേവലാതികളെയൊന്നും വിശദീകരിക്കാൻ ശാസ്ത്രത്തിനാവില്ല. ഒരിക്കലുമൊരു പ്രണയമാപിനിയോ ഏകകമോ കണ്ടെത്താനും ശാസ്ത്രത്തിനാവില്ല. പിന്നെയിങ്ങനെ ശാസ്ത്രീയമായി വിശദീകരിച്ചാലൊന്നും പ്രണയത്തിന്റെ ഊഷ്മളതയ്ക്ക് ഭംഗമൊട്ടുവരാനും പോകുന്നില്ല.

പിന്നെന്താ, ഇതിനെല്ലാറ്റിനും പിന്നിലൊരു ശാസ്ത്രമുണ്ടെന്നറിഞ്ഞിരിക്കാമല്ലോ. ഏതെങ്കിലും ഏടാകൂടങ്ങളിൽ ചെന്നുപെടുമ്പോൾ പറയാല്ലോ, ഏയ്.. ഞാനല്ലാ, എന്റെ ശരീരത്തിലെ കുറേ രാസവസ്തുക്കൾ പറ്റിക്കുന്ന പണിയാണിതൊക്കെയെന്ന്.!!

കമൽ ഹാസൻ അഭിനയം നിർത്തി; ഇനി രാഷ്ട്രീയം മാത്രം

kamal-hassan-no-more-films-for-me

ന്യൂഡൽഹി: ചലച്ചിത്ര മേഖലയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നടൻ കമൽ ഹാസൻ. രാഷ്ട്രീയ പ്രവേശനത്തോടനുബന്ധിച്ചാണ് കമൽ അഭിനയം നിർത്തുന്നത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഇക്കാര്യം അറിയിച്ചത്.

ഒരു നടൻ എന്ന നിലയിൽ മാത്രം അറിയപ്പെട്ട് ജീവിതം തീർക്കാൻ താത്പ്പര്യമില്ല. അതിനാലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ജനങ്ങളെ സേവിച്ചുകൊണ്ടായിരിക്കും മരണം. തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റാൽ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കും.

രാഷ്ട്രീയ രംഗത്ത് വലിയ മേൽവിലാസങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും പൊതുരംഗത്ത് തുടരുമെന്നും കമൽ ഹാസൻ പറഞ്ഞു.

കുട്ടിയെ കാണാതായാൽ ആരെ വിളിക്കണം, എന്തൊക്കെ ചെയ്യണം?

child-abduction



കുഞ്ഞിന്റെ മരണമോ കാണാതാകലോ ആണ് ഒരു കുടുംബത്തിലുണ്ടാകാവുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. കുട്ടികളെ കാണാതാവുന്നതു തടയാനായി നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

മാതാപിതാക്കളും കുടുംബാംഗങ്ങളും:

  •  കുട്ടികൾ എപ്പോഴും മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ കൺവെട്ടത്തു തന്നെ ഉണ്ടാവണം. കുട്ടി മുറ്റത്തു കളിക്കുകയാണെങ്കിൽ മുതിർന്നവർ നോക്കിയിരിക്കണം. കുറച്ചു സമയത്തേക്കുള്ള ശ്രദ്ധ നഷ്‌ടപ്പെടൽ പോലും തട്ടിക്കൊണ്ടുപോകുന്നതിനോ കുട്ടി അപകടങ്ങളിൽപ്പെടുന്നതിനോ വഴിതെളിക്കുമെന്നു മറക്കാതിരിക്കുക.
     
  •  കുട്ടി കളിക്കാൻ പോകുന്ന സ്ഥലങ്ങളിൽ ഉത്തരവാദിത്തമുള്ള ആളുകളുടെ മേൽനോട്ടം ഉണ്ടെന്ന് ഉറപ്പാക്കുക.
     
  •  സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രകളിലും ബസ് കാത്തു നിൽക്കുന്നിടത്തും ഇറങ്ങുന്നിടത്തും യാത്രാവഴികളിലും സുരക്ഷ ഉറപ്പാക്കുക.
     
  •  വീട്ടിൽ നിന്ന് ഒളിച്ചോടിപ്പോകുന്ന കുട്ടികളാണു കാണാതാവുന്നവരിൽ നല്ലൊരു പങ്ക്. കൂടുതൽ പഠിക്കുന്നതിനും മാർക്കു നേടുന്നതിനുമുള്ള സമ്മർദവും പീഡനവുമൊക്കെയാണ് ഇതിനു കാരണം. കുഞ്ഞുങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുക. അവരെ കേൾക്കുകയും തുറന്നു സംസാരിക്കുകയും ചെയ്യുക. കുട്ടിയെ സമ്മർദത്തിലാക്കാതിരിക്കുക. പീഡനശിക്ഷകൾ ഒഴിവാക്കുക.

പൊതുജനം: 

  •  കുട്ടി ഭിക്ഷയെടുക്കുന്നതോ സാധനങ്ങൾ വിൽക്കുന്നതോ കണ്ടാൽ ഉടൻ ചൈൽഡ് ലൈനിലോ (1098) പൊലീസിലോ (100) അറിയിക്കുക. ബാലഭിക്ഷാടനം അധികൃതശ്രദ്ധയിൽ പെട്ടെന്നു പതിയുന്നു എന്നതു ഭിക്ഷാടനത്തിനായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതു തടയും.
     
  •  കുട്ടിയെ കാണാതാവുന്ന ആദ്യ ഒരു മണിക്കൂറിൽ തന്നെ 1098ലോ 100ലോ വിവരമറിയിക്കുക. സുവർണമണിക്കൂർ എന്നറിയപ്പെടുന്ന ഈ ആദ്യ ഒരു മണിക്കൂർ ഏറെ നിർണായകമാണ്. കുട്ടി തിരിച്ചുവരുമെന്നു കരുതി ആദ്യ മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കാതിരുന്നാൽ തട്ടിക്കൊണ്ടുപോകുന്നവർക്ക് എളുപ്പത്തിൽ കുട്ടിയെ ദൂരേക്കു മാറ്റാനാവും.
     
  •  ഭിക്ഷാടനം നടത്തുന്ന കുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യരുത്. പകരം അതു പൊലീസിനു നൽകുക. ‌

Tuesday, 13 February 2018

ഈ വർഷത്തെ ശിവരാത്രി വ്രതം അനുഷ്ഠിച്ചോളൂ, ഇരട്ടിഫലം!

ഇക്കൊല്ലത്തെ ശിവരാത്രി 1193–ാം മത് കുംഭമാസം 1–ാം തീയതി, 2018ഫെബ്രുവരി 13ന് ചൊവ്വാഴ്ചയാണ്

shivarathri-vratham


ശിവപ്രീതിക്കായുള്ള എട്ടുവ്രതങ്ങളിൽ ഒന്നാണ് മഹാശിവരാത്രി. ശിവരാത്രി കൃഷ്ണചതുർദ്ദശി തിഥിയെ അടിസ്ഥാനമാക്കി അനുഷ്ഠിക്കപ്പെടുന്ന വ്രതമാണ്. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതു മൂലം ഒരു വ്യക്തിയുടെ സകലപാപങ്ങളും നശിക്കും. ഇക്കൊല്ലത്തെ ശിവരാത്രി ഫെബ്രുവരി 13 ചൊവ്വാഴ്ചയാണ് വരുന്നത്. ശിവരാത്രിയും പ്രദോഷവും ഒരുമിച്ചു വരുന്നതിനാൽ അന്നേദിവസം ശിവരാത്രി വ്രതം അനുഷ്ഠിച്ചാൽ ഇരട്ടി ഫലം ലഭിക്കും .

പാലാഴി മഥനം നടത്തിയപ്പോൾ ഉണ്ടായ കാളകൂട വിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവ്വതി ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രി.

ശിവരാത്രിയുടെ തലേന്നു മുതൽ വ്രതം ആരംഭിക്കാം .ഈ വർഷം ശിവരാത്രിയുടെ തലേദിവസം മഹാദേവന് പ്രാധാന്യമുള്ള തിങ്കളാഴ്ചയായതിനാൽ ഒരിയ്ക്കൽ എടുക്കുന്നത് നല്ലതാണ് .തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല .ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ശിവക്ഷേത്ര ദർശനം നടത്തുക. പൂർണ്ണ ഉപവാസം ഉത്തമം. അതിനു സാധിക്കാത്തവർക്ക് ഒരിയ്ക്കലെടുക്കാം, ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാവുന്നതാണ്. അന്നേദിവസം പഞ്ചാക്ഷരീ മന്ത്രം, ബില്യാഷ്ടകം, ശിവസഹസ്രനാമം, ശിവപുരാണപാരായണം. എന്നിവ ഭക്തിപൂർവം ചൊല്ലുക. രാത്രി പൂർണ്ണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന ജലധാര എന്നിവ നടത്തുന്നതും അതീവ വിശിഷ്ടമാണ്. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്.

പഞ്ചാക്ഷരീ മന്ത്രമായ "ഓം നമശിവായ" 108 തവണ ഭക്തിപൂർവം ചൊല്ലുകയോ എഴുതുകയോ ചെയ്യാം. പിറ്റേന്ന് ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ചുകൊണ്ടു പാരണ വിടാം.

ശിവരാത്രി ദിനത്തിൽ വൈകുന്നേരം ശിവക്ഷേത്രത്തിൽ‌ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്ക്കരിക്കുന്നതും നന്ന്. ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം. മഹാശിവരാത്രി വ്രതം അവനവനും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാൻ ഉത്തമമത്രേ . ദമ്പതികൾ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം .അന്നേ ദിവസം ബലി തർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു.

ശിവ ദർശന ഫലങ്ങൾ

ശിവനെ രാവിലെ ദർശിച്ചു പ്രാർ‌ഥിച്ചാൽ ശരീരത്തിന് ആരോഗ്യവും മനസ്സിന് ബലവും വർദ്ധിക്കും. ഉച്ചയ്ക്ക് പ്രാർഥിച്ചാൽ സമ്പൽസമൃദ്ധമായ ജീവിതം നയിക്കാനുള്ള മാർഗം തെളിയും. വൈകുന്നേരം ദർശനം നടത്തി പ്രാർഥിച്ചാൽ കഷ്ട–നഷ്ടങ്ങൾ മാറി നന്മയുണ്ടാകും. അർദ്ധയാമ പൂജാവേളയിൽ ദർശനം നടത്തി പ്രാർഥിച്ചാൽ ദാമ്പത്യജീവിതം സന്തുഷ്ടമാവുമെന്നും വിശ്വസിക്കപ്പെടുന്നു.

എയര്‍ടെല്‍ സുന്ദരി സാഷ ചേത്രി തെലുങ്കു ചിത്രത്തില്‍ നായികയാകുന്നു

Airtel 4G Girl to Debut in Tollywood

ബംഗളൂരു: എയര്‍ടെല്‍ പരസ്യത്തിലൂടെ ശ്രദ്ധേയയായ യുവ മോഡല്‍ സാഷ ചേത്രി സിനിമയില്‍ നായികയാകുന്നു. ഒരു തെലുങ്കു ചിത്രത്തിലൂടെയാണ് സാഷ സിനിമയിലെത്തുന്നത്.

സായികിരണ്‍ അദിവിയാണ് ചിത്രത്തിന്റെ സംവിധായകന്‍. യുവാക്കള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തിലേക്ക് പുതുമുഖ നായികയെ തേടുന്നതിനിടെയാണ് സംവിധായകന്‍ സാഷയിലേക്കെത്തുന്നത്. എയര്‍ടെല്‍ പരസ്യത്തിലൂടെയുള്ള സാഷയുടെ പോപ്പുലാരിറ്റിയും അതിന് ഘടകമായി.

കെരിന്ത എന്ന തന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് പിന്നാലെയുള്ള സായ് കിരണിന്റെ ഈ ചിത്രം യുവാക്കളെ ത്രസിപ്പിക്കുന്ന വിധത്തിലുള്ളതായിരിക്കും.

ഒരു ഹിന്ദി ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തില്‍ പ്രത്യക്ഷപ്പെട്ടതൊഴിച്ച്‌ സാഷ മറ്റ് സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല.

ബസ് ചാർജ്ജ് വർദ്ധിപ്പിക്കും


തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ . ബസ് ചാർജ്ജ് 10 ശതമാനം വർദ്ധിപ്പിക്കാനാണ് നിർദ്ദേശം. മിനിമം ചാർജ്ജ് എട്ടു രൂപയാകും. കമ്മിറ്റി റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും.

അതേസമയം പുതിയ നിരക്കിന്റെ 25 ശതമാനമാകും വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് . വിദ്യാർത്ഥികളുടെ സൗജന്യ യാത്രാ നിരക്ക് അഞ്ച് കിലോമീറ്റർ ആയി ചുരുക്കാനും നിർദ്ദേശമുള്ളതായാണ് സൂചന.

അതേസമയം മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം .കുത്തനെ കൂടുന്ന ഡീസൽ വിലയാണ് ബസ് ഉടമകളുടെ ആവശ്യത്തിനു പിന്നിൽ .

Monday, 12 February 2018

ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചു പന്ത്രണ്ടുകാരനു വലതു കണ്ണും കൈയ്യും നഷ്ടപ്പെട്ടു


Phone blast leaves 12-year-old boy without one eye, index finger
ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് പരിക്ക്. ചൈനയിലാണ് സംഭവം. സോഫ്റ്റ്പീഡിയ വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട് പ്രകാരം പയ്യന്റെ വലതു കണ്ണും കൈയ്യുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ചാര്‍ജ് ചെയ്യുന്നതിനിടെ ഫീച്ചര്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വന്‍ സ്‌ഫോടനത്തില്‍ ഒരു കണ്ണും വലത്തെ കൈയ്യിലെ വിരലുകളും നഷ്ടപ്പെട്ടു.

രണ്ടു വര്‍ഷമായി ഉപയോഗിക്കാത്ത ഫീച്ചര്‍ ഫോണാതിനെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ഫോണിന്റെയും പരുക്കേറ്റ പയ്യന്റെ ചിത്രങ്ങളും വിവിധ വെബ്‌സൈറ്റുകളില്‍ വന്നിട്ടുണ്ട്. വിലകുറഞ്ഞ, പഴയ മോഡല്‍ ഫീച്ചര്‍ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഏതു ബ്രാന്‍ഡിന്റെ ഫോണാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Sunday, 11 February 2018

സൈബർ യുദ്ധങ്ങളെ നേരിടാൻ‌ ഗൂഗിളിന് സ്വന്തം പടവാൾ, അതാണ് ക്രോണിക്കിൾ


ഗൂഗിളിന്റെ ഡേറ്റ സാഗരവും ഒപ്പം ആൽഫബെറ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മികവും ഉപയോഗിച്ച് ഒരു സൈബർ സുരക്ഷാ ഏജൻസി. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ കീഴിലെ എക്സ് ലാബ്‍സിൽ നിന്നുള്ള ഏറ്റവും പുതിയ സംരഭമാണ് ക്രോണിക്കിൾ എന്ന പേരിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ചത്.

സാധാരണ ആന്റിവൈറസ് കമ്പനികളെപ്പോലെയല്ല ക്രോണിക്കിൾ. സൈബർ ആക്രമണങ്ങൾ കുഴപ്പമുണ്ടാക്കും മുൻപേ തടയുക എന്നതാണ് ക്രോണിക്കിളിന്റെ ലക്ഷ്യം. വാനാക്രൈ ഉൾപ്പെടെ കഴിഞ്ഞ വർഷം ലോകത്ത് ഭീതി വിതച്ച സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബിഗ് ഡേറ്റ- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരുത്തോടെ പുതിയ കമ്പനി ആൽഫബെറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

വ്യക്തികൾക്ക് ഉപയോഗിക്കാവുന്ന ആന്റി വൈറസുകൾ നിർമിക്കുന്ന ഒരു കമ്പനിയല്ല ക്രോണിക്കിൾ. കോർപറേറ്റ് സ്ഥാപനങ്ങളിലെ കംപ്യൂട്ടർ നെറ്റ്‍വർക്കുകളെ സൈബർ ആക്രമണങ്ങളിൽ നിന്നു സംരക്ഷിക്കുകയാണ് ലക്ഷ്യം. കുറഞ്ഞ ചെലവിൽ സേവനം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വെബ്സൈറ്റ്: chronicle.security

Saturday, 10 February 2018

കുടവയർ കുറയ്ക്കാൻ 5 വഴികൾ

Designed by Freepik
കുടവയർ തിരുമ്മിനടക്കുന്നവരുടെ ശ്രദ്ധയ്ക്ക്. കുടവയർ നിങ്ങളുടെ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും വളരെ ദോഷകരമായി ബാധിക്കുന്നു. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവരും പാരമ്പര്യമായി പ്രമേഹസാധ്യത കൂടുതൽ ഉള്ളവരും വളരെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.

അടിവയറ്റിലെ പേശികളോടു ചേർന്ന് അടിഞ്ഞുകൂടുന്ന ദുർമേദസ് നിങ്ങളുടെ പ്രമേഹനിലയിൽ അപകടകരമായ വ്യതിയായം ഉണ്ടാക്കുന്നു. പ്രമേഹരോഗികൾ കഴിക്കുന്ന മരുന്നുകളുടെ പ്രയോജനവും ഇത് നഷ്ടപ്പെടുത്തുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ആഹാരക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി.

  • ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കുക. ഇത് ഭക്ഷണത്തോടുള്ള നിങ്ങളുടെ ആർത്തി കുറയ്ക്കുകയും അമിതമായ അളവിൽ ഭക്ഷണം കഴിക്കുന്നതിനുള്ള പ്രവണതയെ നിയന്ത്രിക്കുകയും ചെയ്യും.

  • ധാരാളം പയർവർഗങ്ങൾ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കിനോക്കൂ. ഇത് ശരീരത്തിലെ പ്രോട്ടീനിന്റെ അളവ് വർധിപ്പിക്കും. മാംസാഹാരത്തിനു പകരം പയർവർഗങ്ങൾ ദിവസേന കഴിച്ചാൽ മതി.

  • മുട്ട കഴിക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും ഒരു മുട്ടയുടെ വെള്ള കഴിക്കുക. മുട്ടയുടെ മഞ്ഞക്കരു ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം കഴിച്ചാൽ മതി. കൊളസ്ട്രോൾ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമേ ഇത് കഴിക്കാവൂ.

  • പച്ചക്കറികൾ ധാരാളമായി കഴിക്കാൻ ശ്രമിക്കുക. സാലഡ് രൂപത്തിലും മധുരം ചേർക്കാത്ത ജ്യൂസ് രൂപത്തിലും വേണം കഴിക്കാൻ. നിറമുള്ള പച്ചക്കറികൾ പ്രമേഹരോഗികൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

  • നട്സ് അധികമല്ലാത്ത അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. നട്സ് നിങ്ങൾക്കാവശ്യമായ പ്രോട്ടീൻ നൽകുന്നുവെന്നു മാത്രമല്ല നിങ്ങളുടെ അമിതവിശപ്പ് കുറയ്ക്കുകയും ചെയ്യും.

പുകവലിയും മദ്യപാനവുവുമുണ്ടോ; എങ്കില്‍ ചൂട് ചായ കുടി കുറച്ചോളൂ

Designed by Freepik

നല്ല ചൂടായിട്ടൊരു ചായ കുടിച്ചില്ലേ ഒരു ഉന്മേഷവും ഇല്ലെന്നു പറയുന്നവര്‍ സൂക്ഷിക്കുക. എപ്പോഴുമുള്ള ഈ ചൂട് ചായകുടി അത്ര നന്നല്ല. പ്രത്യേകിച്ച് മദ്യപാനമോ പുകവലിയോ ഉണ്ടെങ്കില്‍.

ചൂടോടെയുള്ള ഈ ചായകുടി ചിലപ്പോള്‍ അന്നനാള കാന്‍സറിന് (esophageal cancer) കാരണമായേക്കാമെന്നു പഠനം. അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ ഉള്ളത്.

തിളച്ച ചൂടോടെയുള്ള ചായകുടി അന്നനാളകാന്‍സര്‍ വരാനുള്ള സാധ്യത അഞ്ചു മടങ്ങ് വർധിപ്പിക്കും, വര്‍ഷാവര്‍ഷം ലോകത്താകമാനം 400,000പേരാണ് അന്നനാള കാന്‍സര്‍ മൂലം മരണമടയുന്നത്. കാന്‍സര്‍ വകഭേദങ്ങളില്‍ ഏറ്റവും സര്‍വസാധാരണമായ കാന്‍സറാണ് അന്നനാള കാന്‍സര്‍. മദ്യപാനം, പുകവലി എന്നിവയാണ് ഇതിനു പ്രധാനകാരണമാകുന്നത്. ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നതും ഇതിനു കാരണമാകുന്നുണ്ട് എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് ചായ പ്രിയര്‍ ഒരല്‍പം ശ്രദ്ധിക്കണം എന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്.

മദ്യപാനവും പുകവലിയും ശീലമുള്ളവര്‍ക്ക് ഈ ചായകുടി കൂടി ആയാല്‍ അന്നനാള കാന്‍സര്‍ സാധ്യത ഇരട്ടിക്കുകയാണ്. എന്നാല്‍ സാധാരണ പുകവലിയും മദ്യപാനവും ഇല്ലാത്തവര്‍ക്ക് ഒരല്‍പം ചൂടുചായ ആവാം എന്നും ഗവേഷകര്‍ പറയുന്നു.


ചായയുടെ ആരോഗ്യഗുണങ്ങളെ അവഗണിച്ചു കൊണ്ടല്ല ഈ കണ്ടെത്തലിനെ കുറിച്ച് ഇവിടെ ഗവേഷകര്‍ പ്രതിപാദിക്കുന്നത്.

തിളച്ച ചായ കുടി ഒഴിവാക്കി മിതമായ ചൂടില്‍ കുടിക്കണം എന്നാണു ഇവര്‍ പറയുന്നത്. ആന്റിഓക്സിഡന്റ് ഘടകങ്ങള്‍ ധാരാളമടങ്ങിയതാണ് ചായ. പോസ്ട്രേറ്റ് ,കോളന്‍ കാന്‍സറുകള്‍ തടയുന്നതില്‍ തേയില മുഖ്യപങ്കു വഹിക്കുന്നുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്. ബ്ലാക്ക്‌ ടീ, ഗ്രീന്‍ ടീ എന്നിവയ്ക്കെല്ലാം അതിന്റേതായ ഗുണങ്ങളുമുണ്ട്. എന്നിരുന്നാലും തിളച്ച ചായ കുടിയാണ് ഇവിടെ വില്ലനാകുന്നത് എന്നത് മറക്കേണ്ട.

Thursday, 8 February 2018

ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കല്‍: നടപടികള്‍ ആരംഭിച്ചു


ന്യൂഡല്‍ഹി: വ്യാജ ലൈസന്‍സുകള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച മുന്‍ ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. വിവരങ്ങള്‍ തത്സമയം ലഭിക്കുന്ന രീതിയിലുള്ള സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിച്ചു വരികയാണെന്നും ഇവര്‍ പറഞ്ഞു.

ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരെയാണ് വിവരങ്ങള്‍ ധരിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിഷയത്തെക്കുറിച്ച് പരിശോധിച്ചു വരികയാണ്. വ്യാജ ലൈസന്‍സുകള്‍ ഇല്ലാതാക്കുന്നതിന് ഗതാഗത മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുമായി നവംബര്‍ 28ന് ചര്‍ച്ച നടത്തിയതായും സമിതി അറിയിച്ചു.

Wednesday, 7 February 2018

ഫെയ്‌സ്ബുക്കിലൂടെ വിഷാദം വരുന്ന വഴി

ഈ താരതമ്യ പഠനത്തെ നെഗറ്റീവ് ആയും പോസിറ്റീവായും വിലയിരുത്താം. സ്വയം നന്നാവാനുള്ള, സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരമായും എന്നാല്‍ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തി ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന ചിന്തയും ഇതുവഴി ഉണ്ടായേക്കാം.
Designed by Freepik

മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി സ്വയം അളക്കുന്ന സ്വഭാവം നമുക്കെല്ലാമുണ്ട്. അത് മനുഷ്യസഹജമാണ്. അത്തരമൊരു താരതമ്യ പഠനത്തിന് സോഷ്യല്‍ മീഡിയ വലിയ സാധ്യതയാണ് തുറക്കുന്നത്.


ഈ താരതമ്യ പഠനത്തെ നെഗറ്റീവ് ആയും പോസിറ്റീവായും വിലയിരുത്താം. സ്വയം നന്നാവാനുള്ള, സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരമായും എന്നാല്‍ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തി ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന ചിന്തയും ഇതുവഴി ഉണ്ടായേക്കാം.

സ്വന്തമായി അധികം പോസ്റ്റുകളോ കമന്റുകളോ ഒന്നും ഇടാതെ വെറുതെ മറ്റുള്ളവരുടേത് നോക്കിയിരിക്കുക മാത്രം ചെയ്യുന്ന ശീലം വിഷാദജനകമാവാറുണ്ട്. നോട്ടിഫിക്കേഷനുകള്‍ക്ക് വേണ്ടി സദാ ജാഗരൂഗതയോടെ കാത്തിരിക്കുന്നതും ഒരു പെര്‍ഫെക്ട് ഇമേജ് പ്രദര്‍ശിപ്പിക്കാനുള്ള ശ്രമങ്ങളും കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും അതുവഴി മാനസിക സമ്മര്‍ദ്ദത്തിനും വിഷാദത്തിനും അമിത ഉത്കണ്ഠയ്ക്കും വഴിയൊരുക്കുകയും ചെയ്യും.

വിഷാദരോഗം ഉണ്ടാക്കുന്ന സാധ്യതയ്ക്ക് പുറമേ ഐ.ക്യൂ കുറയുന്നതും വൈകാരിക ബുദ്ധി ദുര്‍ബലമാവുന്നതും ഏകാഗ്രത കുറയുന്നതിനുമൊപ്പം സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെട്ട നോമോഫോബിയ, റിംഗ്‌സൈറ്റി, ഫോമോ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളെ നിങ്ങളെ ബാധിച്ചേക്കാം.

എല്ലാ സൂചനകളുടേയും അന്തിമഫലം നിങ്ങളുടെ ആരോഗ്യത്തെ പൂര്‍ണമായും നശിപ്പിച്ചു കൊണ്ടുള്ള ശാരീരീകാവസ്ഥയാവും നിങ്ങള്‍ക്ക് സമ്മാനിക്കുക. അതിനാല്‍ സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ട് എത്രയൊക്കം ഉപകരങ്ങള്‍ ഉണ്ടെങ്കിലും അത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ കീഴടക്കുന്ന അവസ്ഥ ഉണ്ടാക്കാതെ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്.

Monday, 5 February 2018

അറിയാമോ, പുരുഷന്മാര്‍ക്കുമുണ്ട് 'ആര്‍ത്തവ വിരാമം'

പുരുഷ സെക്സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉല്‍പാദനം കുറഞ്ഞു വരുന്നതാണ് ഈ അവസ്ഥ.

സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷനും സ്ത്രീകളുടേത് പോലെ ആര്‍ത്തവ വിരാമവുമായി സാമ്യമുള്ള അവസ്ഥയുണ്ട്. ആര്‍ത്തവ വിരാമ കാലത്ത് സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനവും മാനസിക സംഘര്‍ഷങ്ങളും രൂക്ഷമാവുന്ന അവസ്ഥ പുരുഷനും ഉണ്ടാവുമെന്ന് ചുരുക്കം. പുരുഷ സെക്സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉല്‍പാദനം കുറഞ്ഞു വരുന്നതാണ് ഈ അവസ്ഥ. ഈ അവസ്ഥയ്ക്ക് കൃത്യമായി ഒരു പ്രായം നിശ്ചയിക്കാന്‍ കഴിയില്ലെങ്കിലും സാധാരണയായി നാല്‍പ്പതുകള്‍ക്ക് ശേഷമാണ് ഇത് കണ്ടു വരുന്നത്. ഇത് കൃത്യമായി ഈ കാലത്ത് എല്ലാ പുരുഷന്മാരിലും ഉണ്ടാവണമെന്നും ഇല്ല.

പുരുഷാര്‍ത്തവവിരാമം, പുരുഷന്റെ പ്രത്യുല്‍പാദനശേഷിയുടെ അവസാനമാകുന്നില്ല. ഈ അവസ്ഥ ലൈംഗികതയിലുള്ള താല്‍പര്യം കുറച്ചേക്കും. ചിലരില്‍ ഈ പ്രവണത 30 വയസ് കഴിയുമ്പോള്‍ തന്നെ കാണാം.നല്ല ആരോഗ്യമുള്ള പുരുഷന്മാരില്‍പ്പോലും 55 വയസ്സാവുമ്പോഴേക്കും ഈ ഹോര്‍മോണിന്റെ ഉല്പാദനം കുറയുന്നതു കാണാം.

പുരുഷാര്‍ത്തവ വിരാമത്തെപ്പറ്റി പാശ്ചാത്യ നാടുകളിലാണ് നിരവധി പഠനങ്ങള്‍ നടന്നിട്ടുള്ളത്. അവര്‍ ഇതിനെ മധ്യവയസ്സിന്റെ പ്രതിസന്ധി എന്നാണ് പറയാറ്. ഈ പ്രതിസന്ധിക്ക് നിരവധി കാരണങ്ങളുണ്ട്.

അമിത മദ്യപാനം, പൊണ്ണത്തടി, പുകവലി, രക്തസമ്മര്‍ദം (ബി. പി.), മരുന്നുകളുടെ അമിതമായ ഉപയോഗം, പോഷകാഹാരക്കുറവ്, തലച്ചോറിന്റെ ചില കുഴപ്പങ്ങള്‍, വ്യായാമക്കുറവ്, രക്തസഞ്ചാരക്കുറവ് തുടങ്ങിയവയോടൊപ്പം ഒട്ടേറെ മാനസിക കാരണങ്ങളും പുരുഷാര്‍ത്തവ വിരാമത്തിന് വഴിവെക്കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

ലക്ഷണങ്ങള്‍

അമിത ക്ഷീണം, ശരീരികക്ഷമത കുറയുക, ശരീരഭാരം കുറയുക, ലൈംഗിക താല്‍പര്യക്കുറവ്, മാനസിക സമ്മര്‍ദം, വിഷാദാവസ്ഥ

എങ്ങനെ മറികടക്കാം

നന്നായി ഉറങ്ങുക, കൃത്യമായി വ്യായാമം ചെയ്യുക, മദ്യപാനം, പുകവലി എന്നിവ പാടേ നിര്‍ത്തുക. കാപ്പി, ചായ കുറയ്ക്കുക. എന്തും തുറന്നുപറയാനും ചര്‍ച്ച ചെയ്യാനും പറ്റിയ നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക, അവരോട് സംവദിക്കുക, ധാരാളം വെള്ളം കുടിക്കുക. തുടങ്ങിയവ ശീലിച്ചുനോക്കുന്നത് നല്ലതാണ്.

പരിശോധനകള്‍

ശാരീരികപരിശോധനയിലൂടെയും ലക്ഷണങ്ങള്‍ വിശകലനംചെയ്തുമാണ് ഡോക്ടര്‍മാര്‍ ഈ അവസ്ഥകണടെത്തുന്നത്. രക്തത്തിലെ ഹോര്‍മോണുകളുടെ അളവ് കണ്ടെത്തുന്നപരിശോധനകള്‍ഉള്‍പ്പടെ നിരവധി രക്തപരിശോധനകള്‍ ഈ അവസ്ഥയെക്കുറിച്ച് അറിയാന്‍ സഹായിക്കും.

ചികിത്സയും പരീക്ഷിക്കാം

ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ചികിത്സയാണ് ഇതിനുള്ള മറ്റൊരു പോംവഴി. ഗുളിക രൂപത്തിലും ഇഞ്ചക്ഷനായും തൊലിക്കടിയില്‍ പിടിപ്പിക്കുന്ന 'ഇംപ്ലാന്റാ'യും ഹോര്‍മോണ്‍ ലഭ്യമാണ്. നിരവധി പാര്‍ശ്വഫലങ്ങളുള്ളതിനാല്‍ ചികിത്സവേണോഎന്ന് വിദഗ്ധ ഡോക്ടറുമായി ചര്‍ച്ചചെയ്തതിനുശേഷം മാത്രം തീരുമാനിക്കുക. വ്യായാമവും ഭക്ഷണവുമൊക്കെ ചിട്ടപ്പെടുത്തി ജീവിതശൈലി മാറ്റുക. അതുതന്നെയാണ് പ്രധാനം. മനസ്സ് ചെറുപ്പമായിരുന്നാല്‍ ശരീരവും യുവത്വം വെടിയാതെ ഊര്‍ജസ്വലമായി തുടരും.

സ്ത്രീകളെ അലട്ടുന്ന മൂന്ന് രോഗങ്ങള്‍

Designed by Freepik
കേരളത്തില്‍ സ്ത്രീകളെ ബാധിക്കാനിടയുള്ള ഗുരുതരമായ മൂന്ന് രോഗങ്ങളാണ് ഒബിസിറ്റി, അനീമിയ, പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് എന്നിവ.

സ്ത്രീകളെ ബാധിക്കാനിടയുള്ള സങ്കീര്‍ണമായ മൂന്ന് രോഗങ്ങളാണ് ഒബിസിറ്റി, അനീമിയ, പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് എന്നിവ. ഹോര്‍മോണ്‍ വ്യതിയാനാവും ഇടയ്ക്കിടെ വന്നു പോവുന്ന ശാരീരിക അസ്വസ്ഥകളും ജീവിതശൈലിയും ഒട്ടുമിക്ക സ്ത്രീകളിലും ഈ രോഗങ്ങള്‍ വരുന്നതിന് കാരണമാവുന്നുണ്ട്. എന്നാല്‍ ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഇവയെ പ്രതിരോധിക്കാനും പ്രകടമായ രോഗത്തെ ചികിത്സിച്ചു മാറ്റാനും സാധിക്കും.

വിളര്‍ച്ച (അനീമിയ)
അനീമിയ സ്വയം ഒരു രോഗലക്ഷണമായാണ് പലപ്പോഴും വരുന്നത്. ഒരു പ്രത്യേക ഘട്ടമെത്തിക്കഴിഞ്ഞാല്‍ അനീമിയ ഒരു രോഗം തന്നെയായി മറ്റെല്ലാ അവയവങ്ങളെയും ബാധിച്ചുതുടങ്ങുന്നു.

ക്ഷീണമാണ് പ്രധാന ലക്ഷണം. 'ആകെ ഒരു ഉന്മേഷക്കുറവ്. ഒന്നും ചെയ്യാന്‍ തോന്നുന്നില്ല' എന്നാണ് സാധാരണ രോഗി പറയുക. രക്തക്കുറവ് കാരണം ശരീരം വിളര്‍ത്തിരിക്കും. കണ്ണ്, കൈ, നാവ് എന്നീ ഭാഗങ്ങള്‍ പ്രത്യേകിച്ചും. എത്രമാത്രം അനീമിക് ആണെന്നറിയാനാണ് രക്തപരിശോധന നടത്തുന്നത്. സ്ത്രീകളില്‍ ഇരുമ്പിന്‍റേയും ഫോളിക് ആസിഡിന്റെയും കുറവുമൂലമാണ് സാധാരണ അനീമിയ വരുന്നത്.

അനീമിയ അപകടകരമാവുന്നതെപ്പോഴാണ്?

അനീമിയ കാരണം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാനിടവരുത്തുന്നു. ഇത് ഹൃദ്രോഗങ്ങള്‍ക്ക് ഇടയാക്കിയേക്കാം. പെപ്റ്റിക് അള്‍സര്‍, എല്ലിനെ ബാധിക്കുന്ന രോഗങ്ങള്‍, ബ്ലീഡിങ് പ്രശ്നങ്ങള്‍ എന്നിവ കൂടി ബാധിക്കുമ്പോള്‍ സ്വതവേ അനീമിക് ആയ സ്ത്രീയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുന്നു.

അനീമിയ ഏതൊക്കെ വിധമുണ്ട്?

പ്രധാനമായും മൂന്നുതരത്തിലുള്ള അനീമിയകളാണ് സ്ത്രീകളില്‍ കണ്ടുവരുന്നത്. അയണിന്റെ അപര്യാപ്തത മൂലമുണ്ടാവുന്ന അനീമിയ ഒന്ന്. ഇതിന്റെ പ്രധാന കാരണം ആര്‍ത്തവകാലത്തെ രക്തനഷ്ടമാണ്. ഇക്കാലത്ത് അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യത്തിന് കഴിക്കാതിരുന്നാല്‍ പ്രശ്നം മൂര്‍ച്ഛിക്കും. പ്രായംചെന്ന സ്ത്രീകളില്‍ പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതു കാരണം അനീമിയ കാണാറുണ്ട്. ആഹാരത്തിലെ തകരാറുകള്‍ കൊണ്ട് രക്തത്തിലെ ഫോളിക് ആസിഡിന്റെ അളവ് കുറയുമ്പോഴാണ് 'ഫോളിക് ആസിഡ് ഡഫിഷ്യന്‍സി അനീമിയ' ഉണ്ടാകുന്നത്. സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് സാധാരണ നിലയേക്കാള്‍ ഇരട്ടി ആവശ്യമാണ്.

ഇതുകൊണ്ടാണ് ഗര്‍ഭിണികള്‍ക്ക് ഫോളിക് ആസിഡ് പ്രത്യേകം നിര്‍ദേശിക്കുന്നത്. ഗര്‍ഭം ധരിക്കാനൊരുങ്ങുമ്പോഴും ഗര്‍ഭിണിയായ ആദ്യമാസവും രക്തത്തില്‍ ഫോളിക് ആസിഡിന്റെ അളവ് കുറയാന്‍ പാടില്ല. അത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലയെ തകരാറിലാക്കാനിടയുണ്ട്. ഇതുകൂടാതെ സ്ത്രീകളിലെ ഫോളിക് ആസിഡിന്റെ കുറവ് വന്ധ്യതക്കും അണുബാധയ്ക്കും ഇടയാക്കുന്നു.

വിറ്റാമിന്‍ 'ബി ട്വല്‍വി'ന്റെ കുറവുകൊണ്ടും അനീമിയ ഉണ്ടാവുന്നു. ഇത് അപകടകരമായ നിലയിലാണെങ്കില്‍ ഇഞ്ചക്ഷന്‍ നല്‍കേണ്ടിവരും. ബി ട്വല്‍വിന്റെ കുറവ് ന്യൂറോളജിക്കല്‍ തകരാറുകള്‍ക്കും വഴിതെളിച്ചേക്കാം.

വിളര്‍ച്ചയുടെ കാരണങ്ങള്‍

പോഷകാഹാരക്കുറവാണ് പ്രധാന കാരണം. പച്ചക്കറി ഭക്ഷണം മാത്രം കഴിക്കുന്നവരിലാണ് 'അയേണ്‍ ഡഫിഷ്യന്‍സി അനീമിയ' കൂടുതലും കണ്ടുവരുന്നത്. ഇങ്ങനെ വരുമ്പോള്‍ അയണ്‍ ഗുളികകള്‍ നല്‍കി കുറവ് പരിഹരിക്കുന്നു. വയറ്റില്‍ വിരശല്യം ഉണ്ടെങ്കിലും അനീമിയ വരാം. ഇതുമൂലം രക്തനഷ്ടം ഉണ്ടാവുന്നതാണ് കാരണം. ലുക്കീമിയയും അനീമിയക്ക് ഇടയാക്കുന്നു.

കൗമാരപ്രായക്കാരില്‍ അനീമിയ കൂടുതല്‍

കൂടുതല്‍ പെണ്‍കുട്ടികളും ശരീരം മെലിയാന്‍ വേണ്ടി ഭക്ഷണം കണ്ണടച്ച് ഉപേക്ഷിക്കുന്നവരാണ്. കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം ശരീരത്തിന് ലഭിക്കേണ്ട പ്രധാന പോഷകാംശങ്ങള്‍ നഷ്ടമാവുന്നത് അവര്‍ ശ്രദ്ധിക്കുന്നില്ല. പലരും പ്രഭാതഭക്ഷണം ഉപേക്ഷിക്കുന്നവരാണ്. രാവിലെ കോളേജിലേക്കുള്ള യാത്രയ്ക്കൊരുങ്ങുന്നതിനിടയില്‍ പലപ്പോഴും ഭക്ഷണം കഴിക്കുന്നില്ല. പ്രഭാതഭക്ഷണം ഒരു ദിവസത്തെ മൊത്തം ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. ഇത് പതിവുശീലമാക്കിയാല്‍ ക്രമേണ അനീമിയ വരാനിടയുണ്ട്.

ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളിലും അനീമിയ വളരെ സാധാരണയായി കാണുന്നുണ്ട്. ആവശ്യമായ പോഷകങ്ങളടങ്ങിയ ഭക്ഷണത്തിന്റെ അഭാവമാണ് ഇതിനു കാരണം

പച്ചക്കറികളും ഇലക്കറികളുമടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യവസ്തുക്കള്‍ അധികം വേവിക്കുമ്പോഴും പോഷകങ്ങള്‍ നഷ്ടമാവുന്നു. ഇത് അയേണ്‍ സന്തുലനം തെറ്റിക്കുന്നു. ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഏറ്റവും അത്യാവശ്യമാണ് അയണ്‍. ഈ ചുവന്ന രക്താണുക്കളിലാണ് ഹീമോഗ്ലോബിന്‍ അടങ്ങിയിരിക്കുന്നത്. രക്തത്തിലേക്ക് ഓക്സിജന്‍ കടത്തിവിടുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ ഹീമോഗ്ലോബിന്‍ കുറയുന്നു. തത്ഫലമായി രക്തത്തിലെ ഓക്സിജനും കുറയുന്നു. ക്ഷീണവും ഉന്മേഷക്കുറവും കണ്ടുതുടങ്ങുന്നു.

ചുവന്ന മാംസമാണ്(red meat) അയണ്‍ ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണം. പ്രത്യേകിച്ച് ആട്, പോത്ത് തുടങ്ങിയവയുടെ കരള്‍ഭാഗം. ശരീരത്തിന് ഏറ്റവും എളുപ്പത്തില്‍ വലിച്ചെടുക്കാവുന്ന അയണ്‍ ഇതിലാണുള്ളത്.
വയറില്‍ വരുന്ന അള്‍സറിന്റെ ചികിത്സയില്‍ ഉപയോഗിക്കുന്ന അന്‍ടാസിഡുകള്‍ ശരീരം അയണ്‍ വലിച്ചെടുക്കുന്നത് തടയുന്നവയാണ്. ഇത് കഴിക്കുന്നെങ്കില്‍ ഡോക്ടറോട് പ്രത്യേകം പറയാന്‍ ശ്രദ്ധിക്കണം. ഇലക്കറികളും മത്സ്യങ്ങളും അയണിന്റെ ഉറവിടങ്ങളാണ്. അയണ്‍ ഗുളികകള്‍ ഒഴിഞ്ഞ വയറില്‍ കഴിക്കേണ്ട. ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലത്. എപ്പോഴും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ അയണ്‍ ഗുളികകള്‍ കഴിക്കാവൂ. ശരീരത്തില്‍ അയണിന്റെ അളവ് കൂടുന്നതും ഹാനികരമാണ്.

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഏതൊക്കെയാണ്?

പയറുവര്‍ഗങ്ങള്‍, ഗോതമ്പ്, ഓട്സ്, ഓറഞ്ചുനീര്, ചീര പോലുള്ള ഇലക്കറികള്‍, ചുവന്ന മാംസം എന്നിവ ഫോളിക് ആസിഡിന്റെ കലവറകളാണ്. വേവിക്കാതെ പച്ചയായി കഴിക്കാവുന്ന പഴങ്ങളും പച്ചക്കറികളും ഫോളിക് ആസിഡ് നല്‍കും.

പൊണ്ണത്തടി
ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പൊണ്ണത്തടി കാരണമാകുന്നു.

എന്താണ് പൊണ്ണത്തടി?

ഒരു രോഗം എന്നതിനേക്കാള്‍ പല രോഗങ്ങള്‍ക്കും മുന്നോടിയായി വരുന്ന ആരോഗ്യപ്രശ്നമാണ് പൊണ്ണത്തടി എന്നു പറയാം. ശരീരത്തിലെ അമിതമായ കൊഴുപ്പാണ് പൊണ്ണത്തടിയാവുന്നത്.

എന്തൊക്കെ കാരണങ്ങളാലാണ് പൊണ്ണത്തടി വരുന്നത്?

പാരമ്പര്യമായും ജീവിതസാഹചര്യങ്ങളുടെ സ്വാധീനംകൊണ്ടും പൊണ്ണത്തടി വരാം. ചിലപ്പോള്‍ പാരമ്പര്യ ഘടകങ്ങള്‍ക്കൊപ്പം ജീവിതശൈലിയും വ്യക്തിഗതമായ സ്വഭാവങ്ങളും കൂടിച്ചേര്‍ന്നും പൊണ്ണത്തടിക്ക് കാരണമായേക്കാം. വര്‍ധിച്ചതോതില്‍ കലോറി അടങ്ങിയ ഭക്ഷണരീതിയും വ്യായാമത്തിന്റെ അഭാവവും ചേര്‍ന്ന് ശാരീരികമായ അസന്തുലിതാവസ്ഥ തീര്‍ക്കുന്നു. പൊണ്ണത്തടി ചികിത്സിച്ച് ഭേദമാക്കുന്നതിലും രോഗിയുടെ സ്വഭാവ സവിശേഷതകള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും സുപ്രധാന പങ്കുണ്ട്.

കേരളീയരില്‍ കണ്ടുവരുന്ന പൊണ്ണത്തടി ഏതുവിധമാണ്?

ഇവിടെ ആളുകള്‍ക്ക് തൂക്കം വെച്ച് നോക്കിയാല്‍ വണ്ണമില്ലെന്നാണ് തോന്നുക. കേരളത്തിലുള്ളവരില്‍ അടിവയറിലും പിന്‍ഭാഗത്തുമാണ് കൊഴുപ്പടിഞ്ഞ് കൂടുന്നത്. വയറിലുള്ള കൊഴുപ്പിന്റെ ആധിക്യമാണ് കൂടുതല്‍ അപകടകരം. ഇതിനെ 'ആപ്പിള്‍ ഒബിസിറ്റി' എന്നുവിളിക്കുന്നു. കേരളത്തിലെ സ്ത്രീപുരഷന്മാരില്‍ അടുത്തിടെ കാണുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണിത്. ശാരീരികമായ ഊര്‍ജസ്വലതയുടെ കുറവാണ് ഇതിനു കാരണം. ശരീരത്തില്‍ സംഭരിക്കപ്പെടുന്ന ഊര്‍ജം കായികപ്രവൃത്തികളിലൂടെ ചെലവഴിക്കുന്ന ഊര്‍ജത്തേക്കാള്‍ കൂടുതലാവുന്നു. അധിക ഊര്‍ജം കൊഴുപ്പായി വിവിധ അവയവങ്ങളില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനും പൊണ്ണത്തടി കാരണമാവുന്നു. കുടവയര്‍ അല്ലെങ്കില്‍ അടിവയറിലെ പൊണ്ണത്തടി കാലക്രമേണ പ്രമേഹത്തിന് കാരണമാകുന്നു. കേരളത്തിലെ 50 ശതമാനം സ്ത്രീകളും അമിതഭാരമുള്ളവരാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ത്തന്നെ 15 ശതമാനം പേര്‍ പൊണ്ണത്തടി ഉള്ളവരും. വിവിധ രോഗചികിത്സയുടെ ഭാഗമായി ഹോര്‍മോണ്‍ എടുക്കേണ്ടിവരുന്നവരിലും അതുമൂലമുള്ള പൊണ്ണത്തടി കാണാറുണ്ട്.

അമിതഭാരം എങ്ങനെ കണക്കാക്കാം?

ബോഡി മാസ് ഇന്‍ഡക്സ് (BMI) ആണ് ഇതിനുള്ള വഴി. ശരീരഭാരം കിലോഗ്രാമില്‍ അളക്കുക. ഉയരം മീറ്ററില്‍ കണക്കാക്കുക. ഉയരത്തെ അതേ സംഖ്യ കൊണ്ട് ഗുണിക്കുക. എന്നിട്ട് ശരീരഭാരത്തെ ഈ കിട്ടുന്ന സംഖ്യ കൊണ്ട് ഹരിക്കുക. ലഭിക്കുന്ന സംഖ്യ ബി.എം.ഐ. ചാര്‍ട്ടുമായി ഒത്തുനോക്കിയാല്‍ ശരീരഭാരം സ്വാഭാവികമാണോ അല്ലയോ എന്ന് അറിയാന്‍ കഴിയും.

ബോഡി മാസ് ഇന്‍ഡക്സ് (ബി.എം.ഐ)
18-23 സ്വാഭാവിക ഭാരം
23-25 അമിതഭാരം
25-29 പൊണ്ണത്തടി
29ന് മുകളില്‍ ഗുരുതരമായ അമിതഭാരം.
(യൂറോപ്യന്‍ നിലവാരത്തില്‍നിന്നും വ്യത്യസ്തമായ ബി.എം.ഐ. ആണ് ഇന്ത്യ അടക്കമുള്ള മൂന്നാംലോക രാജ്യങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയിരിക്കുന്നത്)

ആഹാരരീതി കാരണമുണ്ടാവുന്ന അമിതഭാരം...

ഫാസ്റ്റ്ഫുഡ് ധാരാളമായി കഴിക്കുന്നവരാണ് പലരും. ഒരു ഹാംബര്‍ഗറാണെങ്കില്‍ അതില്‍ കൊഴുപ്പും പ്രോട്ടീനും മാംസവും മാത്രമേ കാണൂ. ലവണങ്ങളൊന്നും തീരെ കാണില്ല. നമ്മുടെ അവിയലിലും തോരനിലുമെല്ലാം അനവധി പോഷകങ്ങളുണ്ട്. ഇതുകൊണ്ടാണ് പഴയ ഭക്ഷണങ്ങളിലേക്കും രുചികളിലേക്കും മടങ്ങേണ്ടത് പ്രധാനമാണ് എന്നു പറയുന്നത്. സ്ഥിരമായി ഫാസ്റ്റ്ഫുഡ് കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും അപകടകരം.

ജീവിതശൈലി എങ്ങനെ മാറ്റാമെന്നാണ് പറയുന്നത്?

ഒന്നുരണ്ടു വയസ്സുതൊട്ടുതന്നെ കുഞ്ഞുങ്ങള്‍ക്ക് അമിതമായി ഭക്ഷണം നല്‍കുന്നത് ശരിയല്ല. ചെറുപ്പകാലത്തുതന്നെ ഉണ്ടാവുന്ന പൊണ്ണത്തടി കുറയ്ക്കാനാണ് ഏറ്റവും പ്രയാസം. കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് 'ഫാറ്റ് സെല്ലുകള്‍' ഇരട്ടിച്ചുകൊണ്ടിരിക്കും. അതേസമയം 20 വയസ്സിനു ശേഷം ശരീരത്തിന് ലഭിക്കുന്ന ഭക്ഷണം ഓരോ സെല്ലുകളെയും വികസിപ്പിക്കുകയാണ് ചെയ്യുക, ഇരട്ടിക്കുന്നില്ല.

ഏതു വിഭാഗം സ്ത്രീകള്‍ക്കാണ് പൊണ്ണത്തടി സാധ്യത കൂടുതല്‍?

ഉദ്യോഗസ്ഥകളായ സ്ത്രീകളേക്കാള്‍ വീട്ടുകാരികള്‍ മാത്രമായവരിലാണ് പൊണ്ണത്തടിയുടെ സാധ്യത കൂടുതല്‍. ഇപ്പോള്‍ വീടുകളില്‍ എല്ലാതരം ജോലികള്‍ക്കും കായികാദ്ധ്വാനം കുറയ്ക്കാനുദ്ദേശിച്ചിട്ടുള്ള ഉപകരണങ്ങളുണ്ട്. വാഷിങ് മെഷീന്‍, മിക്സി പോലെ. ശരീരം ഇളക്കിയുള്ള യാതൊരു ജോലിയും നടക്കുന്നില്ല. ഇത് മേദസ്സ് കൂട്ടുന്നു. ഭക്ഷണം കുറയ്ക്കുന്നുവെന്ന് പറയുന്നവരിലും ചിലപ്പോള്‍ തടി കുറയാറില്ല. ഇതിനു കാരമം ഇടനേരത്ത് കഴിക്കുന്ന കൊറിക്കുന്നതരം ഭക്ഷ്യവസ്തുക്കളാണ്. ചിപ്സ്, മറ്റു ഫ്രൈഡ് ഫുഡ്സ്.

സ്ത്രീകള്‍ക്ക് അമിതവണ്ണം വരാനുള്ള മറ്റൊരു കാരണം പ്രസവകാലത്തെ ഭക്ഷണമാണ്. പണ്ട് പൊതുവെ പോഷകാഹാരം സ്ത്രീകള്‍ക്ക് കുറവായിരുന്നു. അക്കാലത്ത് 'പ്രസവരക്ഷ' എന്നപേരില്‍ പോഷകസമ്പന്നമായ പ്രത്യേക ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന്, എന്നും ധാരാളം കലോറികളടങ്ങിയ ഭക്ഷണം കഴിക്കുന്ന സ്ത്രീയില്‍ പ്രസവരക്ഷാ മരുന്നുകള്‍ പൊണ്ണത്തടി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പഴയകാലത്തുള്ള ശാരീരികാധ്വാനവും ഇന്ന് സ്ത്രീകള്‍ക്കില്ല. ഇന്നത്തെ സ്ത്രീകള്‍ പ്രസവരക്ഷാമരുന്നുകള്‍ കഴിക്കേണ്ടതില്ലെന്നാണ് പറയുന്നത്.

മറ്റ് ആരോഗ്യപ്രശ്നങ്ങള്‍...

പ്രമേഹം തൊട്ട് രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം വരെ പിടിപെടുന്നു. കൂടാതെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് വരാം. സ്പോണ്ടിലോസിസിനും സാധ്യതയുണ്ട്. പിത്തസഞ്ചിയിലെ കല്ലും പൊണ്ണത്തടിയുള്ളവരില്‍ കണ്ടുവരുന്നു.
ഇവര്‍ക്ക് ആക്സിഡന്റുകള്‍ ഉണ്ടാവാനും സാധ്യത കൂടുതലാണ്. തെന്നിവീഴാനും മറ്റും. സ്ത്രീകളില്‍ വന്ധ്യതാപ്രശ്നമാണ് മറ്റൊരു പ്രത്യാഘാതം. ഗര്‍ഭാശയത്തില്‍ പോളിസിസ്റ്റിക് ഓവറീസിനും കാരണമാവുന്നു. വണ്ണം കൂടുമ്പോള്‍ അണ്ഡോല്പാദനം ശരിക്ക് നടക്കാതെവരികയാണ്. ശ്വാസംമുട്ടലാണ് മറ്റൊരു പ്രശ്നം. 'പിക്വിക്കിയന്‍ സിന്‍ഡ്രോം' എന്നാണിതിനെ പറയുക. ശ്വാസോച്ഛ്വാസത്തിനൊപ്പം ഹൃദയഭാഗത്തെ മസിലുകള്‍ക്ക് ശരീരഭാഗത്തെ ഉയര്‍ത്തേണ്ടിവരുന്നുണ്ട്. വണ്ണമുള്ളവരില്‍ അത് ആരോഗ്യപ്രശ്നത്തിന്നിടയാക്കുന്നു. ഇവരില്‍ കാര്‍ബണ്‍ ഡയോക്സൈഡ് പൂര്‍ണമായും പുറത്തുപോവാതെ കെട്ടിക്കിടക്കാനും ഇടയുണ്ട്. ഇതുകാരണമാണ് ചിലര്‍ക്ക് തൊലിയില്‍ നീലനിറം വരുന്നത്. ലിവറില്‍ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന രോഗമാണ് 'നാഷ്'. ഇത് ക്രമേണ ലിവര്‍ സിറോസിസിനും വഴിതെളിക്കുന്നു. സാധാരണ മദ്യപാനികളില്‍ കാണുന്ന ഈ രോഗം മദ്യം കഴിക്കാത്തവരിലും വരുന്നത് ഇങ്ങനെയാണ്.

അമിതവണ്ണം എങ്ങനെ ഒഴിവാക്കാം?
 
കുട്ടിക്കാലം തൊട്ടേ ഭക്ഷണവും വ്യായാമവും ശ്രദ്ധിക്കണം. ശരീരഭാരം കൂടുന്നതായി കണ്ടാല്‍ നിയന്ത്രിക്കാന്‍ മടിക്കേണ്ട. അമ്മമാര്‍ സാധാരണ പറയുന്ന ഒരു പരാതിയാണ് 'കുട്ടിക്ക് വണ്ണമില്ല' എന്നത്. പക്ഷേ, ഒന്നോര്‍ക്കുക. വളരുന്ന കാലത്ത് വണ്ണമല്ല കാര്യം, പൊക്കമാണ്. ഒരു കുഞ്ഞിന് പ്രായത്തിനനുസരിച്ച് ഉയരമുണ്ടെങ്കില്‍ അതിനര്‍ഥം കുഞ്ഞിന് നോര്‍മലായ ആരോഗ്യമുണ്ടെന്നാണ്. തൂക്കം ഒരു പ്രശ്നമേയല്ല. പൊക്കം സാധാരണഗതിയിലില്ലാതെ വരുമ്പോഴാണ് തൂക്കം കുറയുന്നത് പ്രശ്നമാവുക.

ഏറെ കലോറി അടങ്ങിയ ഫാസ്റ്റ് ഫുഡുകളും മറ്റും ഉപേക്ഷിക്കണം. എണ്ണയും നെയ്യും അധികം വേണ്ട. വറുത്തതും പൊരിച്ചതും കഴിക്കുന്നത് നിര്‍ത്തി ആവിയില്‍ പുഴുങ്ങിയോ വെള്ളത്തില്‍ വേവിച്ചോ ഭക്ഷണം പാകംചെയ്യുകയാണ് ഏറ്റവും ആരോഗ്യകരം. അരിയും ഗോതമ്പും കുറച്ചു മാത്രമേ പാടുള്ളൂ. മധുരപലഹാരങ്ങളും കുറയ്ക്കണം. നമ്മുടെ ഇപ്പോഴത്തെ ഭക്ഷണരീതി പൂര്‍ണമായും മാറ്റേണ്ടത് അത്യാവശ്യമാണ്. ആഹാരക്രമീകരണത്തോടൊപ്പം മിതമായ വ്യായാമം, നടത്തമോ യോഗയോ, കൂടി ഉണ്ടെങ്കില്‍ അസുഖങ്ങള്‍ ബാധിക്കാതെനോക്കാം.

അമിതവണ്ണം കുറയ്ക്കാനുള്ള ചികിത്സാമാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

ആഹാരനിയന്ത്രണവും വ്യായാമങ്ങളും നടപ്പില്‍ വരുത്തിയിട്ടും തടി കുറയുന്നില്ലെങ്കില്‍ മാത്രമേ മരുന്നുകള്‍ നല്‍കൂ. ഇത് പൂര്‍ണമായും ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണം. ഈ മരുന്നുകള്‍ക്കെല്ലാം പാര്‍ശ്വഫലങ്ങളുണ്ടെന്നതാണ് ഇതിനു കാരണം. മിക്ക മരുന്നുകളും രക്തസമ്മര്‍ദ്ദം കൂട്ടുന്നവയാണ്. ഇവയ്ക്ക് വിലക്കൂടുതലുമുണ്ട്. ശസ്ത്രക്രിയകളില്‍ ബാരിയാട്രിക് സര്‍ജറിക്കാണ് ഇന്ന് വിദേശങ്ങളിലൊക്കെ വന്‍പ്രചാരം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ പൂണെയിലും മുംബൈയിലും ഉണ്ട്. ഇതിന് ചെലവ് ഏകദേശം രണ്ടുലക്ഷം രൂപ വരും. ഇത് ഗുരുതരമായ പൊണ്ണത്തടിയുള്ളവര്‍ക്ക് മാത്രമുള്ളതാണ്. അതായത് ശരീരഭാരം 100 കിലോഗ്രാമില്‍ കൂടുതലുള്ളവര്‍ക്ക്.

പ്ലാസ്റ്റിക് സര്‍ജറിയോ...

തൊലിക്കു ചേര്‍ന്നുള്ള കൊഴുപ്പ് നീക്കംചെയ്യാനാണ് പ്ലാസ്റ്റിക് സര്‍ജറി. ഇത് വണ്ണക്കൂടുതല്‍ ഒഴിവാക്കാനല്ല, മറിച്ച് സൗന്ദര്യം വര്‍ധിപ്പിക്കാനാണ്. 'ലൈപ്പോസക്ഷനാ'ണ് ദേഹത്തിലെ കൊഴുപ്പ് വലിച്ചുകളയാന്‍ ഉപയോഗിക്കുന്ന മറ്റൊരു ശസ്ത്രക്രിയ. സിനിമാതാരങ്ങളും മറ്റും ഇത് ചെയ്യുന്നു. 20,000 രൂപയോളമാണ് ചെലവ്.

പൊണ്ണത്തടി വൈകാരിക പ്രശ്നങ്ങളുണ്ടാക്കില്ലേ?

തീര്‍ച്ചയായും. തടി കൂടുതലുള്ള കുട്ടിയെ സ്‌കൂളില്‍ മറ്റു വിദ്യാര്‍ഥികള്‍ കളിയാക്കുന്നു. കുട്ടിക്ക് സ്‌കൂളില്‍ പോവാനോ കൂട്ടുചേരാനോ മടിയുണ്ടാവുന്നതിങ്ങനെയാണ്. വല്ലാതെ തടിയുള്ളവര്‍ക്ക് ജീവിതപങ്കാളിയെ കിട്ടാന്‍ പ്രയാസം വരുന്നു. തടിയോടൊപ്പം മുഖത്ത് രോമവളര്‍ച്ച വരുന്നതും മാനസികവിഷമമുണ്ടാക്കും.കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 12-13 ശതമാനം പേര്‍ക്കും പൊണ്ണത്തടി ഉണ്ടെന്ന് കണ്ടിട്ടുണ്ട്. പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണിത്.

പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്
 
പിസിഓഡി എന്നു വിളിക്കുന്ന പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് ഒരു കാലത്ത് കേരളത്തില്‍ രണ്ടോ മൂന്നോ ശതമാനം പേരില്‍ മാത്രമാണ് കണ്ടു വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ 15-20 വര്‍ഷം കൊണ്ട് ഈ രോഗം ശരാശരിയില്‍ പത്ത് ശതമാനം കടന്നിരിക്കുന്നു. കൗമാരക്കാരിലാണ് ഈ വ്യതിയാനം കാണുന്നതെന്നതും ആശങ്ക ഉയര്‍ത്തുന്ന വിഷയമാണ്.

ക്രമം തെറ്റിയ ആര്‍ത്തവമാണ് ഈ രോഗത്തിന്റെ പ്രധാന പ്രശ്‌നം. ചിലപ്പോള്‍ ആര്‍ത്തവം തന്നെ മുടങ്ങിപ്പോകാറുമുണ്ട്. അണ്ഡാശയ മുഴ മൂലം ഹോര്‍മോണ്‍ നില മാറി മറിയുന്നു. മുഴകളുടെ അണ്ഡാശയസാന്നിദ്ധ്യത്തെ ശരീരംതെറ്റായി വിലയിരുത്തുകയും, അതുമൂലം പുരുഷ ഹോര്‍മോണുകള്‍ അധികമായി സ്രവിക്കുകയും, അക്കാരണത്താല്‍ മീശ രോമങ്ങള്‍ വളരുക, മുഖക്കുരു ധാരാളമായി ഉണ്ടാകുക, മാറിടങ്ങള്‍ക്ക് വലിപ്പം കുറയുക, സ്‌ത്രൈണഭാവങ്ങള്‍ക്ക് ഹാനി വരിക , അല്പസ്വല്പമായി പുരുഷോചിത രൂപമാറ്റം കാണുക, തലയുടെ മുന്‍ ഭാഗത്ത് കഷണ്ടി പ്രത്യക്ഷപ്പെടുക, അമിത വണ്ണം, ചിലപ്പോള്‍ നെഞ്ചിലും കാലുകളിലും രോമവളര്‍ച്ച കാണുക, ചര്‍മ്മം എണ്ണമയം കലര്‍ന്ന് കാണുക, ഭഗശിശ്നിക അല്പം വലുതാവുക എന്നിങ്ങനെ ലക്ഷണങ്ങള്‍ കണ്ടേക്കാം.

രോഗ ലക്ഷണങ്ങള്‍

ക്രമം തെറ്റിയ ആര്‍ത്തവം, മാസങ്ങളോളം തീരെ ആര്‍ത്തവം ഇല്ലാതിരിക്കുക, ചിലപ്പോള്‍ ഒന്നര, രണ്ടു മാസംവരെ ഒരു സൂചനയും ഇല്ലാതിരുന്നിട്ട് പെട്ടെന്ന് ആര്‍ത്തവം ഉണ്ടാവുക, അപ്പോള്‍ അമിതമായി രക്തസ്രാവം കാണപ്പെടുക, അത് നീണ്ടു നില്‍ക്കുക, ചിലപ്പോള്‍ അല്‍പമായി മാത്രം സ്രവിക്കുക, ഇതെല്ലാം കാണാവുന്ന ലക്ഷണങ്ങള്‍ തന്നെയാണ്. ഹോര്‍മോണ്‍ ക്രമീകരണങ്ങള്‍ അടിമുടി തെറ്റുകയും ക്രമേണ അണ്ഡ വിസര്‍ജനം തന്നെ നിലച്ചു പോകുകയുമാകാം. വന്ധ്യതയാവാം ഇതിന്റെ ഫലം.

തലച്ചോറിലെ പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ നിന്നും ഓവറിയില്‍ നിന്നും പുറപ്പെടുന്ന ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയാണ് ആര്‍ത്തവ ചക്രത്തെയും അണ്ഡ വിസര്‍ജനത്തെയും ക്രമീകരിച്ച് നിറുത്തുന്നത്. നാം വിവരിക്കുന്ന രോഗാവസ്ഥയില്‍, ഹോര്‍മോണ്‍ തകരാറുമൂലം അണ്ഡത്തിന് പൂര്‍ണ വളര്‍ച്ച എത്താനും അണ്ഡാശയം പൊട്ടി പുറത്തു വരാനും കഴിയാതാകുന്നു. കുമിളകള്‍ പോലെ ഇവ അണ്ഡാശയത്തില്‍ തന്നെ കിടക്കും. ഇതിനെയാണ് സിസ്റ്റ് എന്ന് പറയുന്നത്. ഇതിന്റെ യഥാര്‍ത്ഥ സ്ഥാനം, എണ്ണം, വലിപ്പം മുതലായവ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഇതിനാല്‍ ഓരോ രോഗിയിലും വ്യത്യസ്ത ലക്ഷണങ്ങള്‍ കാണും. പലപ്പോഴും പ്രതീക്ഷിക്കുന്ന ലക്ഷണങ്ങള്‍ കണ്ടില്ലെന്നും വരാം.

രോഗനിര്‍ണയം
 
രക്തത്തിലെ എഫ് .എസ്. എച്ച്, പ്രോലാക്ടിന്‍, ടെസ്റ്റോ സ്റ്റിറോണ്‍, എസ്ട്രോജന്‍ എന്നിവയുടെ അളവ്, ഗ്ലൂക്കോസ്, കൊളസ്‌ട്രോള്‍, ടി. എസ്. എച്ച് എന്നിവയുടെകൃത്യമായ അനുപാതം, അണ്ഡാശയത്തിന്റെയും ഗര്‍ഭപാത്രത്തിന്റെയും അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഒപ്പം നേരത്തെ വിവരിച്ച ലക്ഷണങ്ങള്‍ ഇതെല്ലാം വച്ച് രോഗനിര്‍ണയം നടത്താന്‍ കഴിയും.

ചികിത്സ
 
ആദ്യ പരിഗണന അമിത വണ്ണം കുറയ്ക്കുക എന്നതിനാണ്. പൊക്കത്തിനനുസരിച്ച് വണ്ണം നില നിറുത്തണം. അമിതവണ്ണം നിയന്ത്രിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തണം. ഹോര്‍മോണ്‍ നില ക്രമീകരിക്കുക എന്നതും പ്രധാനമാണ്. ജീവിത ശൈലി അടിമുടി പരിഷ്‌കരിക്കുക. വെറുതെ ഇരുന്നും കിടന്നും ടി വി കണ്ടും,വല്ലതും ഒക്കെ കൊറിച്ചും സമയം കളയുന്ന രീതി ഉപേക്ഷിക്കണം. ക്രമമായ വ്യായാമം അത്യാവശ്യമാണ്? യോഗയും നല്ലതാണ്. വീട്ടിലുണ്ടാക്കുന്നആഹാരം മാത്രം കഴിക്കുക. നമുക്കാവശ്യമായ കലോറി അടങ്ങിയ ഭക്ഷണം കഴിച്ചു പരിചയിക്കണം. ദഹന വ്യവസ്ഥയെ തകിടം മറിക്കുന്ന ഭക്ഷണ ശീലങ്ങള്‍ സ്വയം പരിശോധിച്ചു തിരിച്ചറിയണം. ബേക്കറി, ഫാസ്റ്റ് ഫുഡുകള്‍ പൂര്‍ണമായും ഒഴിവാക്കുക. ഒരു ഭക്ഷണം കഴിച്ച് അത് ദഹിക്കുന്നതിനു മുമ്പേ വീണ്ടും കഴിക്കരുത്. വയര്‍ മുട്ടെ കഴിക്കുകയും അരുത്. സാമൂഹ്യ പ്രതിബദ്ധത, സ്നേഹം, കാരുണ്യം, മുതലായ സദ്? ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് സ്വായത്തമാക്കണം. ടെന്‍ഷന്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ വേണ്ടപോലെ ചികിത്സിക്കുകയും അതിന്റെ പുരോഗതി നിരീക്ഷിക്കുകയും വേണം. ആര്‍ത്തവ തകരാറ് നിസ്സാരമായി കാണരുത്.

ഭാവിയിലെ മെറ്റബോളിക് സിന്‍ഡ്രോമിന്റെ ആരംഭം കൂടിയാണ് പിസിഓഡി. ഇവരില്‍ ഗര്‍ഭാശയ ഭിത്തിയില്‍ കാന്‍സര്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. അനാവശ്യ രോമ വളര്‍ച്ച ഒരു സൗന്ദര്യ പ്രശ്നം എന്ന് കണക്കാക്കി പരിഹാരം കാണുക. അണ്ഡാശയ മുഴനീക്കംചെയ്യുന്നത് കരുതലോടെ വേണം, ചിലപ്പോള്‍ വിപരീതഫലം ചെയ്യാനും മതി.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ആര്‍.വി. ജയകുമാര്‍, എന്‍ഡോക്രിനോളജിസ്റ്റ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, എറണാകുളം

ഡോ. ഗീത പി. അസി. പ്രൊഫസര്‍, ജനറല്‍ മെഡിസിന്‍ മെഡിക്കല്‍ കോളേജ്, കോഴിക്കോട്

രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാൻ മുലപ്പാൽ വിറ്റ് ഒരമ്മ തെരുവിൽ


ബെയ്ജിങ്∙ രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാൻ അമ്മ മുലപ്പാൽ വിൽക്കുന്നു. ചൈനയിലാണു സംഭവം. അമ്മയുടെ ചിത്രം സഹിതം ചൈനീസ് സമൂഹമാധ്യമങ്ങളിൽ വിവരം വ്യാപകമായി പ്രചരിച്ചു. ഇതേത്തുടർന്നു രാജ്യാന്തര മാധ്യമമായ ബിബിസി ഉൾപ്പെടെയുള്ളവ ചിത്രം സഹിതം വാർത്ത നൽകിയിട്ടുണ്ട്. ചൈനയിലെ ഷെൻഴെൻ മേഖലയിലെ തെരുവിൽനിന്ന് എടുത്തിട്ടുള്ള ചിത്രത്തിൽ മുട്ടിൽനിന്നു കുഞ്ഞിനു മുലപ്പാൽ നൽകുന്ന അമ്മയെയും ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നിൽക്കുന്ന അച്ഛനെയും കാണാം.

‘സെൽ ബ്രസ്റ്റ് മിൽക്, സേവ് ഡോട്ടർ’ എന്നെഴുതിയിരിക്കുന്ന പോസ്റ്ററിൽ ഒരു മിനിറ്റ് നേരം മുലപ്പാൽ നൽകുന്നതിന് 10 യുവാൻ ആണ് ചാർജ് എന്നും എഴുതിയിട്ടുണ്ട്. മാത്രമല്ല, എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടി വന്നതെന്നും ദമ്പതികൾ പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു. ഇരുപത്തിനാലുകാരിയായ അമ്മയ്ക്ക് ഇരട്ട പെൺകുഞ്ഞുങ്ങളാണ്. അതിലൊരു കുട്ടി മാരകമായ രോഗത്താൽ ആശുപത്രിയിൽ ചികിൽസയിലാണ്. ഈ കുട്ടിക്കുവേണ്ടിയാണു മുലപ്പാൽ വിറ്റ പണം ഉപയോഗിക്കുന്നതെന്നും പോസ്റ്ററിൽ പറയുന്നു. പോസ്റ്ററിന്റെ ഏറ്റവും ഒടുവിൽ കുഞ്ഞിന്റെ ചിത്രവും മെഡിക്കൽ രേഖകളും ദരിദ്രരാണെന്നു തെളിയിക്കുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റും പതിപ്പിച്ചിട്ടുണ്ട്.

ഗ്വാങ്സിയില്‍നിന്നുള്ള താങ് ആണ് അമ്മയെന്നും സിച്ചുവാനിൽനിന്നുള്ള മുപ്പത്തൊന്നുകാരനാണ് ഭർത്താവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 16 വർഷമായി ഷെന്‍ഴെനിൽ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുകയാണിയാൾ. ഡിസംബർ 17നാണ് താങ് ഇരട്ടക്കുഞ്ഞുങ്ങൾക്കു ജന്മം നൽകിയത്.

ചൈനയിലെ സർക്കാർ ക്ഷേമ ഫണ്ടുകൾ ഇത്രയും താഴേക്കിടയിലുള്ളവരിലേക്ക് എത്തുക ചുരുക്കമാണ്. മാത്രമല്ല, ആരോഗ്യമേഖല വളരെ ചെലവേറിയതായതിനാൽ പാവപ്പെട്ടവർ സ്വന്തക്കാരുടെ ജീവൻ രക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന നിലയിലുമാണ്. ചിലർ ശരീരം വിറ്റ് കുഞ്ഞുങ്ങളെ നോക്കുമ്പോൾ, കുട്ടികളെ മികച്ച രീതിയിൽ വളർത്താനാകാത്ത ചിലർ അവരെ ഉപേക്ഷിക്കുന്നതും പതിവാണ്.

Saturday, 3 February 2018

ഫെയ്സ്ബുക്കിന്റെ കാലം കഴിഞ്ഞു? ജനത്തിന് മടുത്തു, ചിലവഴിക്കുന്ന സമയവും കുറഞ്ഞു


ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നായ ഫെയ്‌സ്ബുക്കില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയം കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തി. കണക്കു പ്രകാരം ഒരു ദിവസം ലോകമെമ്പാടും നിന്നുള്ള ഉപയോക്താക്കളുടെ കണക്കു നോക്കിയാല്‍ 50 ലക്ഷം മണിക്കൂര്‍ കുറച്ചാണ് ഫെയ്‌സ്ബുക്കില്‍ അവര്‍ അടുത്ത നാളുകളില്‍ ചിലവഴിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ പുതിയ തീരുമാനങ്ങളാണ് ഇതിനു വഴിവച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. സ്ഥിരമായി അൽഗോരിതം മാറ്റുന്നത് ഉപയോക്തക്കാളെ ബുദ്ധിമിട്ടിലാക്കുന്നുണ്ട്.

വാര്‍ത്ത പുറത്തു വിട്ടതോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരികളുടെ വില നാലു ശതമാനം ഇടിഞ്ഞു. പക്ഷേ, താമസിയാതെ തിരിച്ചു കയറി. കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്നു മാസത്തെ ലാഭം 20 ഇരുപതു ശതമാനം (ഏകദേശം 4.26 ബില്ല്യന്‍ ഡോളര്‍) വര്‍ധിച്ചതായി കമ്പനി വെളിപ്പെടുത്തിയിരുന്നു. ഈ കാലയളവിൽ മൊത്തം വരുമാനം 13 ബില്ല്യന്‍ ഡോളർ ആണ്. ഫെയ്‌സ്ബുക്കിന്റെ ജോലിക്കാരുടെ എണ്ണവും വര്‍ധിച്ച് 25,105 ആയി.

എന്തായിരുന്നു ഫെയ്‌സ്ബുക് കൊണ്ടുവന്ന പ്രധാന മാറ്റം?

വൈറലായ വിഡിയോയും മറ്റും ഫെയ്‌സ്ബുക്കിലൂടെ ആവശ്യത്തിലധികം പ്രചാരം നല്‍കുന്നതു കുറയ്ക്കുകയാണ് അവര്‍ ചെയ്തത്. അതു മൂലമാണ് ഫെയ്‌സ്ബുക്കില്‍ ജനങ്ങൾ ചിലവഴിക്കുന്ന സമയം കുറഞ്ഞത്. ഇത്തരം കണ്ടെന്റിനു പകരം, ഉപയോക്താവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായുള്ള സമ്പര്‍ക്കം വര്‍ധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. താത്കാലികമായി ആളുകള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന സമയം കുറഞ്ഞുവെങ്കിലും ഇത് കാലക്രമത്തില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഫെയ്സ്ബുക്ക് കരുതുന്നത്. കൂടുതല്‍ അര്‍ഥവത്തായ രീതിയില്‍ ആളുകളുടെ സമയം ചിലവഴിക്കാനാണ് തങ്ങള്‍ ഈ തീരുമാനം എടുത്തതെന്നാണ് കമ്പനി പറയുന്നത്. തെറ്റായ വാര്‍ത്തകള്‍ക്ക് തങ്ങളിലൂടെ ആവശ്യത്തിലധികം പ്രാധാന്യം കിട്ടുന്നതു തടയാനുമാകുമെന്നും അവര്‍ പറയുന്നു.

ഫാമിലി ആന്‍ഡ് ഫ്രെണ്‍ഡ്‌സിനു കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് സമൂഹത്തിനും ഗുണകരമാകുമെന്നാണ് അവര്‍ പറയുന്നത്. താമസിയാതെ പ്രാദേശിക വാര്‍ത്തകള്‍ കൂടുതലായി എത്തിക്കാനും ഫെയ്‌സ്ബുക്ക് ശ്രമിക്കും. ഈ വര്‍ഷം ഫെയ്‌സ്ബുക്കിന്റെ പുതിയ കച്ചവട രീതികള്‍ കൂടുതല്‍ മികവുറ്റതാക്കാനുള്ള ശ്രമം അവര്‍ നടത്തും.

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിന്റെയും വാട്‌സാപ്പിന്റെയും പ്രവര്‍ത്തന രീതിയിലും ഈ വര്‍ഷം കാര്യമായ മാറ്റം കൊണ്ടുവന്നേക്കും. വെർച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമിലുള്ള കമ്പനിയുടെ ഒക്ക്യുലസ് ഹാര്‍ഡ്‌വെയറിനും പുതുജീവന്‍ നല്‍കിയേക്കും

ഡിജിറ്റല്‍ പ്രൊഫൈലിങ്ങിലൂടെ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നുവന്ന ഗുരുതരമായ ആരോപണം ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെ നിലനിര്‍ക്കുന്നുണ്ടെങ്കിലും ഇത്തരം കമ്പനികളുടെ ജനപ്രീതിയ്ക്ക് കാര്യമായ ഇടിവു തട്ടിയിട്ടില്ല.

Comments System

Disqus Shortname