![]() |
Designed by Freepik |
അടിവയറ്റിലെ പേശികളോടു ചേർന്ന് അടിഞ്ഞുകൂടുന്ന ദുർമേദസ് നിങ്ങളുടെ പ്രമേഹനിലയിൽ അപകടകരമായ വ്യതിയായം ഉണ്ടാക്കുന്നു. പ്രമേഹരോഗികൾ കഴിക്കുന്ന മരുന്നുകളുടെ പ്രയോജനവും ഇത് നഷ്ടപ്പെടുത്തുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ആഹാരക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി.
- ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കുക. ഇത് ഭക്ഷണത്തോടുള്ള നിങ്ങളുടെ ആർത്തി കുറയ്ക്കുകയും അമിതമായ അളവിൽ ഭക്ഷണം കഴിക്കുന്നതിനുള്ള പ്രവണതയെ നിയന്ത്രിക്കുകയും ചെയ്യും.
- ധാരാളം പയർവർഗങ്ങൾ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കിനോക്കൂ. ഇത് ശരീരത്തിലെ പ്രോട്ടീനിന്റെ അളവ് വർധിപ്പിക്കും. മാംസാഹാരത്തിനു പകരം പയർവർഗങ്ങൾ ദിവസേന കഴിച്ചാൽ മതി.
- മുട്ട കഴിക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും ഒരു മുട്ടയുടെ വെള്ള കഴിക്കുക. മുട്ടയുടെ മഞ്ഞക്കരു ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം കഴിച്ചാൽ മതി. കൊളസ്ട്രോൾ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമേ ഇത് കഴിക്കാവൂ.
- പച്ചക്കറികൾ ധാരാളമായി കഴിക്കാൻ ശ്രമിക്കുക. സാലഡ് രൂപത്തിലും മധുരം ചേർക്കാത്ത ജ്യൂസ് രൂപത്തിലും വേണം കഴിക്കാൻ. നിറമുള്ള പച്ചക്കറികൾ പ്രമേഹരോഗികൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
- നട്സ് അധികമല്ലാത്ത അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. നട്സ് നിങ്ങൾക്കാവശ്യമായ പ്രോട്ടീൻ നൽകുന്നുവെന്നു മാത്രമല്ല നിങ്ങളുടെ അമിതവിശപ്പ് കുറയ്ക്കുകയും ചെയ്യും.
No comments:
Post a Comment