Ente Malayalam News

Follow Us

Tuesday, 24 October 2017

ലൈംഗികബന്ധത്തിനു ശേഷം വേദനയോ? കാരണം ഇതാകാം


ഭാര്യാ–ഭർതൃബന്ധങ്ങളെ ദൃഢമാക്കുന്നതിൽ ലൈംഗികതയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. സന്തോഷം നിറഞ്ഞ ലൈംഗികബന്ധം ചിലപ്പോൾ അവസാനം നിങ്ങളില‍ വേദന സമ്മാനിച്ചേക്കാം. ഇതിനു പിന്നിൽ ചില കാരണങ്ങളുണ്ട്. അവ എന്താണെന്നു നോക്കാം
  • ഹോർമോൺ മരുന്നു കഴിക്കുന്നവരാണോ
ജനന നിയന്ത്രണ ഗുളികകൾ, അലർജിക്ക് എതിരായ മരുന്ന് തുടങ്ങിയവ കഴിക്കുന്നവരിൽ യോനീഭാഗം വരണ്ടിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ ഭാഗത്ത് നനവ് ഇല്ലെങ്കിൽ ശരിയായ രീതിയിൽ ലൈംഗികത അസ്വദിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇത്തരക്കാർ യോനിയിൽ ജലാംശം നിലനിർത്തിന്നതിന് ലൈംഗികബന്ധ സമയത്ത് ലൂബ്രിക്കന്റുകൾ ഉപയോഗിക്കുക

  • യോനിയിലെ വരൾച്ച
ലൈംഗികബന്ധത്തിനു ശേഷം വേദന ഉണ്ടാകാനുള്ള പ്രധാന കാരണം യോനിയിലെ വരൾച്ച ആണ്. സെഷൻ നീണ്ടു നിൽക്കുകയും യോനിയിൽ കൂടുതൽ സമ്മർദം അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ് കൂടുതലായും ഇങ്ങനെ സംഭവിക്കുന്നത്. ഇതിനു പരിഹാരമായും നല്ല ലൂബ്രിക്കന്റുകൾ ഉപയോഗിക്കാവുന്നതാണ്.
  • ഫോർപ്ലേയിലെ കുറവ്
ലൈംഗികത സുഖകരമാകുന്നതിന് ബാഹ്യകേളികൾ ഏറെ സഹായിക്കും. ശരിയായ ബാഹ്യകേളികളിലൂടെ യോനീഭാഗം ഉത്തേജിതമാകും. പുരുഷ ലൈംഗികാവയവത്തെ ഉൾക്കൊള്ളാൻ തക്കവിധത്തിൽ ഇതു വികസിക്കുകയും ആവശ്യത്തിനുള്ള ജലാംശം ഉണ്ടാകുകയും ചെയ്യും. ഇതിനു യോനി തയാറാകുന്നതുവരെ ബാഹ്യകേളികൾ തുടരാവുന്നതാണ്.
  • അലർജി
ലാറ്റക്സ് കോണ്ടം, ബീജനാശിനി, ശുചിത്വ ഉൽപ്പന്നങ്ങൾ തുടങ്ങിയവ സ്ത്രീകളിൽ ചിലപ്പോൾ വിപരീതഫലങ്ങളുണ്ടാക്കാം. അതുകൊണ്ട് ഇത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുമ്പോഴാണോ വേദന ഉണ്ടാകുന്നതെന്നു മനസ്സിലാക്കി അവയെ അകറ്റി നിർത്തുക.
  • രോഗലക്ഷണങ്ങൾ
നീണ്ടു നിൽക്കുന്ന യോനീഭാഗത്തെ വേദന ചിലപ്പോൾ ഗർഭാശയ മുഴകൾ, അണ്ഡാശയ മുഴ, എൻഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമാകാം. ഇങ്ങനെ കണ്ടാൽ എത്രയും പെട്ടെന്ന് വിദഗ്ധോപദേശം സ്വീകരിക്കുക.

No comments:

Post a Comment

Comments System

Disqus Shortname