Ente Malayalam News

Follow Us

Showing posts with label Alappuzha. Show all posts
Showing posts with label Alappuzha. Show all posts

Monday, 30 October 2017

കരിപ്പൂർ സ്വർണ്ണ കടത്ത് കേസിൽ പുനരന്വേഷണം വേണം ; കെ സുരേന്ദ്രൻ



ആലപ്പുഴ: കരിപ്പൂർ സ്വര്‍ണ്ണക്കടത്ത് കേസിൽ പുനരന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കേസിലെ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പി ടി എ റഹീം എംഎൽഎ, റസാക്ക് കാരാട്ട് എംഎൽഎ എന്നിവരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനായി നവംബർ 15 ന് കോഴിക്കോട്ട് ബഹുജന സമരം സംഘടിപ്പിക്കും.ബിജെപി സംസ്ഥാന സമിതിയോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കോഫെപോസെ നിയമ പ്രകാരം പൊലീസ് അന്വേഷിക്കുന്ന പ്രതികളുമായി കൂടിക്കാഴ്ച നടത്തിയ റസാക്കും റഹീമും ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തി. ഇവരെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂപരിധി നിയമം മറികടന്ന് നൂറുകണക്കിന് ഏക്കർ ഭൂമി കൈവശം വെച്ചിരിക്കുന്ന പി വി അൻവറിനെതിരെ കേസെടുക്കണം. മാഫിയകളേയും കള്ളക്കടത്തുകാരെയും സംരക്ഷിക്കുന്ന ഇടതു മുന്നണിയുടെ രാഷ്ട്രീയ നിലപാടാണ് ഇവരുടെ ധാർഷ്ട്യത്തിന് കാരണം. ഇപ്പോൾ ഇടതുമുന്നണി നടത്തുന്ന പ്രചരണ ജാഥ കള്ളക്കടത്ത് സ്പോൺസേർഡ് ജാഥയായി മാറി.
നിയമലംഘടനം നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തോമസ് ചാണ്ടിക്ക് അഴിമതി നടത്താൻ ഇരുമുന്നണികളും ഒത്താശചെയ്തിട്ടുണ്ട്. തോമസ് ചാണ്ടി രാജിവെക്കും വരെ ബിജെപി പ്രക്ഷോഭം തുടരും.
ആലപ്പുഴയിൽ നടത്തിവരുന്ന സമരം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കും. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നവംബർ 13 ന് ബിജെപി സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു.
സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്‍റെ രണ്ടാം ഘട്ടമാണ്. യുഡിഎഫ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ നിന്ന് ആരാണ് മുഖ്യമന്ത്രിയെ വിലക്കുന്നതെന്ന് പറയണം.
സിപിഎം സ്വീകരിക്കാൻ പോകുന്ന പുതിയ രാഷ്ട്രീയ നിലപാടിന്‍റെ ഫലമാണോ ഇതെന്ന് വിശദീകരിക്കണം. പോളിറ്റ് ബ്യുറോയിൽ നിന്ന് ഇക്കാര്യത്തിൽ വിലക്കുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഹാദി ഭീകരരെപ്പറ്റി ബിജെപി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. സിപിഎം ശക്തികേന്ദ്രങ്ങൾ ജിഹാദി ഭീകരരുടെ താവളമായി മാറിയിരിക്കുന്നു.
തീവ്രവാദികൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന രാഷ്ട്രീയ നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്ര വൻ വിജയമായതായി സംസ്ഥാന സമിതിയോഗം വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വക്താവ് എംഎസ് കുമാർ, ജില്ലാ അദ്ധ്യക്ഷൻ കെ സോമൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Friday, 27 October 2017

234,000 രൂപ പിഴ ഈടാക്കി


ചേര്‍ത്തല: പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്‌തമായി നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച്‌ വാഹനം ഓടിച്ചതിന്‌ 557 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. 2,34,000 രൂപ പിഴ ഈടാക്കി.
അപകടകരമായി വാഹനമോടിച്ചതിന്‌ 32 പേരും ലൈസന്‍സ്‌ ഇല്ലാത്തതിന്‌ 47 പേരെയും ഹെല്‍മെറ്റ്‌ ധരിക്കാത്തതിന്‌ 148 പേരും സീറ്റ്‌ ബല്‍റ്റ്‌ ധരിക്കാതെ യാത്രചെയ്‌ത 16 പേരും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ച നാല്‌ പേരും ഇന്‍ഷുറന്‍സ്‌ ഇല്ലാതെ വാഹനം ഓടിച്ച്‌ 28 പേരും പിടിയിലായി. <br>നികുതി അടയ്‌ക്കാതെ വാഹനം ഓടിച്ച ആറ്‌ വാഹനങ്ങളും സൈലന്‍സര്‍ രൂപമാറ്റം വരുത്തി അമിത ശബ്‌ദമുണ്ടാക്കിയ 21 വാഹനങ്ങളും എയര്‍ഹോണ്‍ മുഴക്കി ശബ്‌ദമലീനീകരണം ഉണ്ടാക്കിയ ആറ്‌ വാഹനങ്ങളും വാതില്‍ അടയ്‌ക്കാതെ സര്‍വീസ്‌ നടത്തിയ 11 ബസുകളും നിയമാനുസൃതമല്ലാത്ത രീതിയില്‍ നമ്പര്‍ പ്ലേറ്റ്‌ പ്രദര്‍ശിപ്പിച്ച 23 വാഹനങ്ങളും ഓവര്‍ ലോഡ്‌ കയറ്റിയ മൂന്ന്‌ വാഹനങ്ങളും പരിശോധനയില്‍ കുടുങ്ങി. ഇന്‍ഷുറന്‍സ്‌ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ്‌ പുതുക്കിയ ശേഷവും ലൈസന്‍സില്ലാതെ വാഹനം ഓടിച്ചവരുടെ വാഹനങ്ങള്‍ ലൈസന്‍സ്‌ ഉള്ളവര്‍ എത്തിയ ശേഷവും ഹെല്‍മെറ്റ്‌ ഇല്ലാവരുടെ വാഹനങ്ങള്‍ ഹെല്‍മെറ്റുമായി വന്നതിന്‌ ശേഷവുമാണ്‌ വിട്ടുകൊടുത്തത്‌. അമിത ശബ്‌ദമുണ്ടാക്കി പാഞ്ഞ 21 ബുള്ളറ്റുകളുടെ സൈലന്‍സര്‍ മാറ്റി വയ്‌പ്പിച്ചു.
മൂന്ന്‌ പേരുമായി അമിത വേഗത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച കോളജ്‌ വിദ്യാര്‍ഥിനിയുടെ അടക്കം നിരവധി പേരുടെ ലൈസന്‍സുകള്‍ താല്‍ക്കാലികമായി റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു. ഒന്‍പതു സ്‌ക്വാഡുകളായി തിരിഞ്ഞാണു താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്‌. ഡിവൈ.എസ്‌.പി എ.ജി ലാല്‍, ജോയിന്റ്‌ ആര്‍.ടി.ഒ: ഷാജി മാധവന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരായ കെ.ജി ബിജു, പി.ജി. കിഷോര്‍ എന്നിവര്‍ നതൃത്വം നല്‍ക

Comments System

Disqus Shortname