Ente Malayalam News

Follow Us

Showing posts with label Movies. Show all posts
Showing posts with label Movies. Show all posts

Friday, 16 February 2018

പ്രിയ വാരിയർ കാരണം കത്രീനയ്ക്ക് കിട്ടിയ പണി


ഒരൊറ്റ ഗാനത്തോടെ ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാരിയർ. സമൂഹമാധ്യമങ്ങളിലെല്ലാം നടിയുടെ ചിത്രങ്ങളും അവരെക്കുറിച്ചുള്ള ട്രോളുകളുമാണ്. അമേരിക്കൻ പ്രസിഡന്റ് മുതൽ പ്രേംനസീർ വരെ പ്രിയയുടെ ട്രോളിൽ ചിരിമഴ തീർത്തു.

എന്നാൽ പ്രിയയുടെ തരംഗം കാരണം പണികിട്ടിയത് ബോളിവുഡ് സുന്ദരി കത്രീന കൈഫിനാണ്. പ്രിയയെ പ്രശംസിച്ച് ഒരു ആരാധകൻ എഴുതിയ ട്വീറ്റ് ആണ് കത്രീനയെയും ഇതിൽ വലിച്ചിഴച്ചത്.

ഗാനത്തിലെ ആ രണ്ട് മിനിറ്റിനിടയില്‍ പ്രിയ കാണിച്ച ഭാവപ്രകടനങ്ങൾ ബോളിവുഡിലെ മുഴുവൻ കരിയർ എടുത്താലും കത്രീനയ്ക്ക് ചെയ്യാനാകില്ലെന്നായിരുന്നു ട്രോള്‍.

അക്ഷയ് ജെയ്ൻ ചെയ്ത ട്വീറ്റിന് ലഭിച്ചത് മൂവായിരത്തോളം റിട്വീറ്റ്സും എണ്ണായിരം ലൈക്സും. പ്രിയയുടെ വാർത്തയുടെ കൂട്ടത്തിൽ അക്ഷയ്‌യും ദേശീയമാധ്യമങ്ങളിൽ ഇടംനേടി.

Wednesday, 14 February 2018

കമൽ ഹാസൻ അഭിനയം നിർത്തി; ഇനി രാഷ്ട്രീയം മാത്രം

kamal-hassan-no-more-films-for-me

ന്യൂഡൽഹി: ചലച്ചിത്ര മേഖലയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നടൻ കമൽ ഹാസൻ. രാഷ്ട്രീയ പ്രവേശനത്തോടനുബന്ധിച്ചാണ് കമൽ അഭിനയം നിർത്തുന്നത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഇക്കാര്യം അറിയിച്ചത്.

ഒരു നടൻ എന്ന നിലയിൽ മാത്രം അറിയപ്പെട്ട് ജീവിതം തീർക്കാൻ താത്പ്പര്യമില്ല. അതിനാലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ജനങ്ങളെ സേവിച്ചുകൊണ്ടായിരിക്കും മരണം. തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റാൽ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കും.

രാഷ്ട്രീയ രംഗത്ത് വലിയ മേൽവിലാസങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും പൊതുരംഗത്ത് തുടരുമെന്നും കമൽ ഹാസൻ പറഞ്ഞു.

Tuesday, 13 February 2018

എയര്‍ടെല്‍ സുന്ദരി സാഷ ചേത്രി തെലുങ്കു ചിത്രത്തില്‍ നായികയാകുന്നു

Airtel 4G Girl to Debut in Tollywood

ബംഗളൂരു: എയര്‍ടെല്‍ പരസ്യത്തിലൂടെ ശ്രദ്ധേയയായ യുവ മോഡല്‍ സാഷ ചേത്രി സിനിമയില്‍ നായികയാകുന്നു. ഒരു തെലുങ്കു ചിത്രത്തിലൂടെയാണ് സാഷ സിനിമയിലെത്തുന്നത്.

സായികിരണ്‍ അദിവിയാണ് ചിത്രത്തിന്റെ സംവിധായകന്‍. യുവാക്കള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തിലേക്ക് പുതുമുഖ നായികയെ തേടുന്നതിനിടെയാണ് സംവിധായകന്‍ സാഷയിലേക്കെത്തുന്നത്. എയര്‍ടെല്‍ പരസ്യത്തിലൂടെയുള്ള സാഷയുടെ പോപ്പുലാരിറ്റിയും അതിന് ഘടകമായി.

കെരിന്ത എന്ന തന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് പിന്നാലെയുള്ള സായ് കിരണിന്റെ ഈ ചിത്രം യുവാക്കളെ ത്രസിപ്പിക്കുന്ന വിധത്തിലുള്ളതായിരിക്കും.

ഒരു ഹിന്ദി ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തില്‍ പ്രത്യക്ഷപ്പെട്ടതൊഴിച്ച്‌ സാഷ മറ്റ് സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല.

Thursday, 25 January 2018

പദ്മാവത് റിലീസ് ഇന്ന്: രാജ്ഞിയുടെ മാനം കാത്തില്ലെങ്കില്‍ ആത്മഹത്യയെന്ന് കര്‍ണി സേന വനിതകള്‍


ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവത് ഇന്ന് പ്രദര്‍ശനത്തിനെത്തും.രാജ്യത്തെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് തുടരുന്നത്.

ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തങ്ങള്‍ ആത്മഹൂതി ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കര്‍ണിസേനയിലെ 27 വനിത അംഗങ്ങള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി.ഒന്നുകില്‍ ജീവനൊടുക്കാന്‍ അനുമതിയോ അല്ലെങ്കില്‍ പദ്മാവതിയുടെ റിലീസ് തടയുകയോ ചെയ്യണമെന്നാണ് ആവശ്യം

അതേസമയം ഇന്നലെ ചിത്രത്തിന്റെ പേരില്‍ കര്‍ണിസേന സ്‌കൂള്‍ കൂട്ടികള്‍ക്ക് നേരെ ആക്രമണം നടത്തി.ഗുഡ്ഗാവിലെ ജിഡി ഗോയെങ്ക വേള്‍ഡ് സ്‌കൂള്‍ ബസിനു നേരെയാണ് അക്രമികള്‍ കല്ലെറിഞ്ഞത്.

ചിത്രത്തിനെതിരെ പ്രതിഷേധം നടത്തുമ്പോള്‍ സമീപത്ത് കൂടെ പോയ ബസിനു നേരെ അക്രമികള്‍ കല്ലേറ് നടത്തുകയായിരുന്നു.

Saturday, 20 January 2018

ശ്രീദേവിക്കു ബ്രെയിന്‍ ട്യൂമർ? സത്യാവസ്ഥ ഇതാണ്!



അമ്പതുകളിലും ശ്രീദേവിയെപ്പോലെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നടിമാരുണ്ടോ എന്നതു സംശയമാണ്. പല യുവനടിമാരേക്കാളും ഊർജസ്വലയായാണ് ശ്രീദേവിയെ എപ്പോഴും കണ്ടിട്ടുള്ളത്. ആ നടിക്ക് എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടെന്നു േകൾക്കുമ്പോൾ ആരാധകർക്കതു സഹിക്കാൻ കഴിയില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നൊരു വാർത്ത ശ്രീദേവിയുടെ ആരോഗ്യാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളതാണ്. ബ്രെയിൻ ട്യൂമറിനു ചികിൽസയിലായിരുന്ന താരത്തിനു നടത്തിയ ശസ്ത്രക്രിയയിൽ പിഴവു സംഭവിച്ചു എന്ന തലക്കെട്ടോടെയാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഈ പ്രചരണം അടിസ്ഥാന രഹിതമാണെന്നും ശ്രീദേവി പൂർണ ആരോഗ്യവതിയാണെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

യുഎസ്എയിൽ വച്ച് ശ്രീദേവിക്കു നടത്തിയ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിൽ പിഴവു സംഭവിച്ചു എന്നായിരുന്നു വാർത്ത. ശസ്ത്രക്രിയ നടത്തേണ്ട ഭാഗത്തിനു പകരം മറ്റൊരു ഭാഗത്താണ് നടത്തിയതെന്നും വാർത്തയിലുണ്ടായിരുന്നു. ഇവയെല്ലാം താരത്തിന്റെ ആരാധകരെ ചില്ലറയൊന്നുമല്ല അസ്വസ്ഥരാക്കിയത്. ഒടുവിൽ അതു ശ്രീദേവിയുടെ കാര്യമല്ലെന്നും പണ്ട് ശ്രീദേവിയുടെ അമ്മയ്ക്കു സംഭവിച്ചതാണെന്നും താരത്തോട് അടുപ്പമുള്ളവർ വ്യക്തമാക്കിയതോടെയാണ് ആരാധകർക്ക് ആശ്വാസമായത്.

1995ൽ ശ്രീദേവിയുടെ അമ്മയുടെ തലച്ചോറിന്റെ ഇടതുഭാഗത്ത് മാരകമായൊരു ട്യൂമർ കണ്ടെത്തിയ സാഹചര്യത്തിൽ അവർക്കു ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. എന്നാൽ മറ്റൊരു രോഗിയുടെ എക്സ്റേയുമായി ഓപറേഷൻ റൂമിലേക്കെത്തിയ ന്യൂറോസര്‍ജന് ശ്രീദേവിയുടെ അമ്മയ്ക്കു ശസ്ത്രക്രിയ ന‌ടത്തിയപ്പോൾ പിഴവു പറ്റുകയായിരുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെനിന്നും ട്യൂമർ നീക്കം ചെയ്യുകയുമാണ് ഉണ്ടായത്. ഈ സംഭവത്തെയാണ് ഇപ്പോൾ ശ്രീദേവിക്കു പറ്റിയതെന്നു പറഞ്ഞ് പലരും പ്രചരിപ്പിക്കുന്നത്.

ബിലാത്തി കഥയുമായി രഞ്ജിത്; നായകൻ മോഹൻലാൽ


മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് പുതിയ ചിത്രവുമായി വരുന്നു. പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന "ബിലാത്തി കഥ" മാര്‍ച്ച് ഒന്നിന് ഷൂട്ടിങ് ആരംഭിക്കും. നിരഞ്ജ് മണിയന്‍ പിള്ള‍,കലാഭവന്‍ ഷാജോണ്‍,സുരേഷ് കൃഷ്ണ,കോട്ടയം നസീര്‍,ദിലീഷ് പോത്തന്‍,അനു സിത്താര,കനിഹ,ജൂവല്‍ മേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ലില്ലിപാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ്, വര്‍ണ്ണചിത്ര ബിഗ് സ്ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാ സുബെെര്‍ നിര്‍മ്മിക്കുന്ന " ബിലാത്തി കഥ"യുടെ തിരക്കഥ,സംഭാഷണം സേതു എഴുതുന്നു.ബി.കെ.ഹരിനാരായണന്‍റെ വരികള്‍ക്ക് വിനു തോമസ് സംഗീതം പകരുന്നു. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.

Monday, 8 January 2018

ആരായിരുന്നു ഡ്യൂഡ്; ആരാധകൻ എഴുതിയ കഥ ൈവറൽ


ആട് സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങളില്‍ ഷാജി പാപ്പന് ഒപ്പം തന്നെ കൈയടി വാങ്ങിയ കഥാപാത്രമാണ് ഡ്യൂഡ്. എന്നാല്‍, ആരായിരുന്നു ഡ്യൂഡ്, അയാള്‍ എങ്ങനെ ഗ്യാങ്സ്റ്ററായി മാറി എന്നുള്ള കഥ പറയുകയാണ് താഹിര്‍ മുഹമ്മദ് എന്ന പ്രേക്ഷകൻ‍. താഹിർ എഴുതിയ കഥ സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. കഥ വായിക്കുന്നതിന് മുന്‍പ് മുന്നറിയിപ്പ് നല്‍കട്ടെ ഇതൊരു സാങ്കല്‍പ്പിക കഥയാണ്.

താഹിര്‍ എഴുതിയ കഥ ഇങ്ങനെ.

ആരായിരുന്നു ഡ്യൂഡ് ?

ആട് ഫസ്റ്റ് പാർട്ടിനു മുമ്പുള്ള ഡ്യൂഡിന്റെ കഥ ഒന്ന് എഴുതി നോക്കി.,ഒപ്പം ഞാൻ ചെയ്ത ഒരു പോസ്റ്ററും..

DUDE -The untold

1989 ൽ ഇടക്കൊച്ചി കേന്ത്രീകരിച്ചു പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ പ്രധാന ഡീലരും മുഖ്യമന്ത്രിയുടെ മകന്റെ ശിങ്കിടിയുമായ കോശി അറസ്റ്റിലാവുന്നു..മന്ത്രിയുടെയും പൊലീസിന്റെയും സ്വാധീനം ഉപയോഗിച്ച് കോശി കേസിൽ നിന്ന് ഊരി പോവുകയും തനിക്ക് പകരം ഗോഡൗൺ സൂക്ഷിപ്പുകരനും നിരപരാധിയുമായ ദാമോദരൻ ഉണ്ണിയെ കേസിൽ പ്രതി ചേർത്തു പൊലീസ് അറസ്റ് ചെയ്യുകയും ചെയ്തു..തെളിവുകൾ നശിപ്പിക്കുന്നതിനോടൊപ്പം ഗോഡൗണും അതിനരികിലായി ദാമോദരനുണ്ണിയും മകനും താമസിച്ചിരുന്ന ഒറ്റമുറിയും കോശിയുടെ ആൾക്കാർ തീവച്ചു നശിപ്പിച്ചു.

മയക്കുമരുന്ന് കേസിലെ പ്രതി ദാമോദരൻ ലോക്കപ്പിൽ ആത്മഹത്യ ചെയ്തു എന്ന തലക്കെട്ടുള്ള പത്രവും മുറുക്കിപ്പിടിച്ചു പിറ്റേന്ന് ദാമോദരന്റെ മകൻ ഡെൽമൺ പൊലീസ് സ്റ്റേഷനിൽ വന്നെങ്കിലും അപ്പന്റെ ശവം കാണാൻ പോലും ആ 14 വയസുകാരനെ അവർ അനുവദിച്ചില്ല..

പിന്നീട് ചർച്ചിലെ ഓർഫനേജിൽ താമസമാക്കിയ ഡെൽമൻ അവിടെ സ്ഥിരമായി വരാറുള്ള അശ്വതി വർമ്മ എന്ന ജേർണലിസ്റ്റിൽ നിന്നും തന്റെ അപ്പന്റെ മരണം കൊലപാതകം ആയിരുന്നുവെന്നും എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ മകൻ ശേഖരൻകുട്ടിയാണെന്നും മനസ്സിലാക്കി...തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണക്കാരായ പൊലീസിനോടും ശേഖരൻകുട്ടിയോടും ഡൽമനിന് പകയായി...

സ്വാതന്ത്ര്യ ദിന പരേഡിന് മുഖ്യമന്ത്രിയുടെ ഒപ്പം വരുന്ന ശേഖരൻ കുട്ടിയെ കൊല്ലാൻ ഭ്രാന്തചിന്താഗതിയിലായ ഡൽമോൻ തക്കംപാർത്തു..

സാധനങ്ങൾ മറിച്ചു വിൽപന നടത്തുന്ന കായിക്കാടെ കയ്യീന്ന് സൂത്രത്തിൽ കയ്ക്കലാക്കിയ കത്തിയുമായി ഡെൽമൻ പരേഡ് ഗ്രൗണ്ടലേക്ക് ഇടിച്ചു കയറി...ലാത്തികൾകിടയിപെട്ട ഡൽമൻ നെ കാത്തിരുന്നത് മന്ത്രിപുത്രനെ വധിക്കാൻ ശ്രമിച്ചതിനുള്ള ജൂവനൽ ഹോം വാസം ആയിരുന്നു..

അവിടുത്തെ ജീവിതവും പൊലീസിനോടുള്ള ദേഷ്യവും അവന്റെ മനക്കരുത്ത് കൂട്ടുന്ന ഒന്നായിരുന്നു..

അതിനുള്ളിൽ വെച്ചു ഡെല്മൻ ആ വാർത്ത അറിഞ്ഞു ശേഖരൻ കുട്ടി കൊല്ലപെട്ടിരുന്നു...,കൊന്നത് അധോലക നായകൻ സാഗർ ഏലിയാസ് ജാക്കി ..ആ മതിൽ കെട്ടുകൾ ജാക്കിയുടെ കഥകൾ കൊണ്ട് നിറഞ്ഞു..

അവിടെ നിന്ന് പുറത്തു ഇറങ്ങിയ ഡെൽമന്റെ മനസ്സ് മുഴുവൻ ശേഖരൻ കുട്ടിയെ കൊല ചെയ്ത ജാക്കിയും അധോലോകവുമൊക്കെയായിരുന്നു...

പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതിരുന്ന ഡൽമോൻ നാട്ടിലെ ചെറിയ കേസുകളിൽ ഒക്കെ പെട്ട് വീണ്ടും 3 വർഷത്തെ ശിക്ഷയ്ക്കായി ജയിലിലേക്ക് പോയി...ജയിലിനുള്ളിൽ ഡെല്മന്റെ സൗഹൃദങ്ങൾ വളർന്നു.. ശിക്ഷ കഴിഞ്ഞു ജയിലിലെ സൗഹങ്ങളുമായി ഡെൽമൺ കൊച്ചിയുടെ വേരുകൾക്കിടയിൽ പടർന്നു കയറി...പല വേഷങ്ങളിൽ പല പേരുകളിൽ അവൻ ജീവിച്ചു...

ആയിടെയാണ് കൊച്ചിയിലെ സകലതും കൺട്രോളിൽ വെച്ചിരുന്ന സായിപ്പ് ടോണിയെ പരിചയപ്പെടുന്നതും അവരോടൊപ്പം ഡൽമൻ കൂടുന്നതും.. അവർകിടയിൽ അവൻ ഹസി എന്ന പേരിൽ അറിയപ്പെട്ടു ..എന്തൊക്കെയോ നേടി എന്ന തോന്നലിൽ നിന്ന ഡൽമൻ പക്ഷെ സായിപ്പ് ടോണിയുടെ കൊള്ളരുതായ്മകൾക്ക് കൂട്ട് നിൽക്കുവാൻ താല്പര്യപ്പെട്ടില്ല..സായിപ്പ് ടോണിയുടെ കൊള്ളാരുതായ്മകൾക്ക് പലപ്പോഴും ഡെൽമന്റെ സുഹൃത്തുക്കൾ പോലും ഇരകളായി..


ഓർഫനേജിൽ താമസിക്കുമ്പോൾ സ്ഥിരമായി അവിടെ ആഹാരം എത്തിക്കുന്ന, ഡെൽമർ അമ്മയുടെ സ്ഥാനത്തു് കണ്ടിരുന്ന മേരി ടീച്ചറെ ടോണി ഇല്ലാതാക്കിയത് ഹസി എന്ന ഡൽമണ് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു...

പക്ഷെ സായിപ്പ് ടോണി എന്ന വന്മരത്തെ തൊടാൻ പോലും ഹസിയ്ക്ക് കഴിയുമായിരുന്നില്ല..അവസാരത്തിനായി കാത്തിരുന്ന ഹസിയെ തേടി വന്നത് സായിപ്പ് ടോണിയെ തീർക്കാനുള്ള പ്ലാനുമായി മേരി ടീച്ചടർടെ വളർത്തു പുത്രനായ എഡ്ഡി യാണ്...എഡ്ഡിയുടെ കൂടെയുള്ളത് ടീച്ചറുടെ

മറ്റൊരു മകനും ജാക്കിയുടെ സുഹൃത്തുമായ ബിലാൽ ജോൺ കുരിശിങ്കലുമാണെന് അറിഞ്ഞ ഹസിയും ഗ്യാങ്ങും സായിപ്പ് ടോണിയുടെ ചിത കൊച്ചിക്കായലിൽ ഒഴുക്കി വിട്ടു...

ബിലാൽ മുംബൈയിലേക്ക് പോകും മുൻമ്പ് ഡൽമനെ ജാക്കിയുടെ ഗ്യാങ്ങിൽ എത്തിച്ചു..അവിടെ ഡെൽമൻ ഒരു ബാർബാറുടെ റോളിൽ ക്ട്ടിങ്ങും ഷേവിങും ഒക്കെ ആയി ജാക്കിയുടെ വലം കയ്യായി മാറി... ആയുധ കടത്തിലും കിഡ്നാപ്പിങിലും ഡെൽമൻ അറിയപ്പെട്ടു..ഇതിനിടയിൽ അന്താരാഷ്ട്ര കുറ്റവാളി നൈനായെ വകവരുത്തി ജാക്കി ദുബായിലേക്ക് പോയി..

പിന്നീടങ്ങോട്ട് കൊച്ചിയിൽ ഡോൺ കളിച്ചു നടന്ന ഡൽമണ് ഒരു കണ്ടെയ്നർ മിസ്സിങ് കേസുമായി ബന്ധപ്പെട്ടു നടന്ന ഗ്യാങ്‌‍വാറിൽ മാരകമായി വെട്ടേറ്റു .

ജാക്കിയുടെ നിർദേശ പ്രകാരം ഡെൽമൺ ബാങ്കോക്ക് ലേക്ക് പോയി..അവിടെ ഹക്കിം ഭായുടെ വലംകൈയും ഡ്യൂഡ് എന്ന പുതിയ നാമത്തിലും ഡൽമൺ അറിയപ്പെട്ടു..ഹക്കിം ഭായുടെ സാമ്രാജ്യം കെട്ടിപൊക്കുന്നതിൽ ഡ്യൂ‍ഡ് വലിയൊരു പങ്കു വഹിച്ചു..ഹക്കിം ഭായ്ടെ ഒത്ത എതിരാളിയായ ടെർടിൽ ഡാനിയെ ഡ്യൂഡ് ഇല്ലാതാക്കി ..ഡാനിയുടെ മരണത്തെ തുടർന്ന് Somerset lakeside ൽ നടന്ന ആഘോഷ വേളയിൽ ഹക്കിം ഭായ്ടെ ബോട്ടു തകരുകയും ഹക്കിം ഭായ് കിടപ്പിലാവുകയും ചെയ്തു.അന്ധവിശ്വാസിയായ ഹക്കിം ഭായ് ഡ്യൂഡിനെ പുതിയ ഒരു ദൗത്യവുമായി കേരളത്തിലേക്ക് അയച്ചു..

Friday, 29 December 2017

നടി പാർവതിക്ക് സമൂഹമാധ്യമത്തിൽ അധിക്ഷേപം; ഒരാൾ കൂടി പിടിയിൽ


കൊച്ചി∙ നടി പാർവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കോളജ് വിദ്യാർഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. പാര്‍വതിയെ മാനഭംഗപ്പെടുത്തുമെന്ന് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി. എറണാകുളം സൗത്ത് പൊലീസ് കൊല്ലത്ത് എത്തിയാണ് റോജനെ കസ്റ്റഡയിലെടുത്തത്. 

സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പാർവതിയുടെ പരാതിയിൽ കഴിഞ്ഞദിവസം തൃശൂർ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സി.എൽ.പ്രിന്റോ (23) അറസ്റ്റിലായിരുന്നു. പെയിന്റിങ് ജോലിക്കാരനായ പ്രിന്റോയെ വടക്കാഞ്ചേരിയിലെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. തന്റെ ആരാധനാപാത്രമായ നടന്റെ സിനിമയെ വിമർശിച്ചതിന് നടിക്കെതിരെ ഫെയ്സ്ബുക്കിൽ ഏഴു പോസ്റ്റുകൾ പ്രചരിപ്പിച്ചെന്നാണ് പ്രിന്റോയ്ക്കെതിരായ കണ്ടെത്തൽ.

കഴിഞ്ഞ 10നു ഐഎഫ്എഫ്കെയുടെ ഭാഗമായി തിരുവനന്തപുരം ടഗോർ തിയറ്ററിൽ സംഘടിപ്പിച്ച സംവാദത്തിൽ കസബ ഉൾപ്പെടെ ചില ചിത്രങ്ങളിലെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ പാർവതി പ്രതികരിച്ചിരുന്നു. ഇതേത്തുടർന്ന്, മമ്മൂട്ടിച്ചിത്രമായ കസബയെ വിമർശിച്ചെന്ന തരത്തിൽ പാർവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടന്നു. വ്യക്തിഹത്യ നടത്തുന്നതിലേക്കും ഭീഷണിപ്പെടുത്തുന്നതിലേക്കും പ്രചാരണമെത്തിയതോടെയാണു ഡിജിപി ലോക്നാഥ് ബെഹ്റ, കൊച്ചി റേഞ്ച് ഐജി പി.വിജയൻ എന്നിവർക്കു പരാതി നൽകിയത്.

ഐടി നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഐപിസി പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുകയാണെന്നും സൗത്ത് സിഐ സിബി ടോം പറഞ്ഞു. ഭീഷണിപ്പെടുത്തിയവരുടെയും വ്യക്തിഹത്യ നടത്തിയവരുടെയും പേരുകളും സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും സഹിതമാണ് പാര്‍വതി പരാതി നല്‍കിയത്.

ഇതിനിടെ, ‘കസബ’യുമായി ബന്ധപ്പെട്ട് പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങൾ വിവാദമായതിനു പിന്നാലെ നിലപാട് വ്യക്തമാക്കി മമ്മൂട്ടി രംഗത്തെത്തി. വിവാദമല്ല, അർഥവത്തായ സംവാദങ്ങളാണ് നമുക്ക് വേണ്ടതെന്നു പറഞ്ഞ താരം, തനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം എന്നും മമ്മൂട്ടി വ്യക്തമാക്കി

Wednesday, 20 December 2017

നടിയോടു വിരോധം: ദിലീപിനെതിരെ കുരുക്കു മുറുക്കി കൂടുതൽ മൊഴികൾ പുറത്ത്


കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ കുരുക്കു മുറുക്കി കൂടുതൽ മൊഴികൾ. അന്വേഷണ സംഘത്തിനു മുന്‍പാകെ നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാര്യര്‍, ഗായിക റിമി ടോമി എന്നിവർ നൽകിയ മൊഴിയുടെ പകർപ്പ്  ലഭിച്ചു. ആക്രമിക്കപ്പെട്ട നടിയോടു ദിലീപിനു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന വിവരങ്ങൾ ഇവരുടെയെല്ലാം മൊഴികളിലുണ്ട്. കാവ്യാമാധവന്റെ മൊഴിയിൽ പോലും നടിയുമായി വൈരാഗ്യത്തിനുള്ള സാധ്യതകൾ വ്യക്തമാക്കുന്നു.

മഞ്ജു വാര്യരുടെ നായകനാകുന്ന ചിത്രത്തിൽനിന്നു പിന്മാറണമെന്നു ദിലീപ് തന്നോടു പറയാതെ പറഞ്ഞതായാണ് കുഞ്ചാക്കോ ബോബന്റെ മൊഴി. നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യർ ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തിയ ‘ഹൗ ഓൾഡ് ആർ യു’ ആയിരുന്നു സിനിമ. ഒരു ദിവസം ഫോൺ ചെയ്തിരുന്നു. സിനിമയെപ്പറ്റിയുള്ള വിവരങ്ങൾ ചോദിച്ചു. സിനിമയിൽ നിന്നു താൻ പിന്മാറണമെന്നു തോന്നിപ്പിക്കും വിധമാണ് സംസാരിച്ചത്. എന്നാൽ ദിലീപ് നേരിട്ടു പറഞ്ഞില്ല. താൻ സ്വയം പിന്മാറുമെന്നു കരുതി. കസിൻസ് എന്ന സിനിമയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റാൻ ദിലീപ് ശ്രമിച്ചിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ മൊഴി നൽകി.

അമേരിക്കയിൽ സ്റ്റേജ് ഷോയ്ക്കായി പോയ സമയം കാവ്യയും ദിലീപും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് റിമി ടോമി മൊഴിയിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം റിമി കണ്ടതാണ്. ആക്രമിക്കപ്പെട്ട നടി ഇക്കാര്യം മഞ്ജുവിനോടു പറഞ്ഞിരുന്നുവെന്നും റിമിയുടെ മൊഴിയിൽ പറയുന്നു.

നടിയോട് ദിലീപിനു വിരോധമുണ്ടായിരുന്നതായി മഞ്ജു വാരിയരും പറയുന്നു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം തന്നെ ആദ്യം അറിയിക്കുന്നത് ആക്രമിക്കപ്പെട്ട നടിയാണ്. അതുമായി ബന്ധപ്പെട്ട തെളിവു നൽകിയതും നടിയാണ്. എന്നാൽ ദിലീപിനോടു ചോദിച്ചപ്പോൾ ‘വിവരമില്ലാത്ത കുട്ടി’ പറയുന്നതൊന്നും കാര്യമാക്കേണ്ടെന്നാണ് പറഞ്ഞതെന്നും മഞ്ജു മൊഴി നൽകി.

Thursday, 30 November 2017

നടന്‍ കലാഭവന്‍ അബി അന്തരിച്ചു

നടന്‍ കലാഭവന്‍ അബി അന്തരിച്ചു

കൊച്ചി: നടനു മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തില്‍ പ്ലേറ്റ്‌ലേറ്റ് കുറയുന്ന അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സിനിമയിലും സ്‌റ്റേജ് ഷോകളിലും സജീവമായിരുന്നു. യുവ നടന്‍ ഷെയ്ന്‍ നിഗം മകനാണ്.

Wednesday, 22 November 2017

മാസ്റ്റര്‍പീസ് പാക്കപ്പായി; ടീസര്‍ നാളെ


ഇടവേളയ്ക്കുശേഷം മമ്മൂട്ടി വീണ്ടും ആള്‍ക്കൂട്ടങ്ങളുടെ നായകനായി അവതരിപ്പിക്കുന്ന മാസ്റ്റര്‍പീസ് ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിലെ അതിനിര്‍ണായക രംഗങ്ങള്‍ കഴിഞ്ഞ മൂന്നുദിവസമായി കൊച്ചിയില്‍ ചിത്രീകരിച്ചതോടെയാണ് ബിഗ് ബജറ്റ് ചിത്രത്തിന് സംവിധായകന്‍ അജയ് വാസുദേവ് പാക്കപ്പ് പറഞ്ഞത്. കൊല്ലത്തെ പ്രമുഖ കോളജിലും കൊച്ചിയിലുമായി നൂറോളം ദിവസമാണ് ചിത്രം ഷൂട്ട് ചെയ്തത്.

കോളജിലെ ഗുണ്ടായിസം അവസാനിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്. മമ്മൂട്ടിയുടെ എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന എഡ്ഡി കാമ്പസിലെത്തുന്നത് പക്ഷേ അതിലും വലിയ ഗുണ്ടായിസവുമായാണ്. രാജാധിരാജ ഒരുക്കിയ യുവ സംവിധായകന്‍ അജയ് വാസുദേവിന്റെ രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്.

വലിയ താരനിരയാണ് ചിത്രത്തില്‍. മുകേഷ്, ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, പൂനം ബാജ്‌‌വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, ജോളി മൂത്തേടന്‍ തുടങ്ങിയവര്‍ക്കൊപ്പം ആയിരത്തിലേറെ കോളജ് വിദ്യാര്‍ഥികളും ചിത്രത്തില്‍ വേഷമിടുന്നു. വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ കൈകാര്യം ചെയ്തത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഉദയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള യുകെ സ്റ്റുഡിയോസ് വിതരണം ചെയ്യും.

മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി ക്രിസ്മസിന് തൊട്ടുമുന്‍പായി തീയേറ്ററിലെത്തിക്കാനാണ് ശ്രമമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കേരളത്തിനകത്തും പുറത്തും ഫാന്‍സ് ഷോകള്‍ക്കുള്ള ഒരുക്കങ്ങളുമുണ്ട്. ചിത്രത്തിന്റെ ടീസറിനായുള്ള ആരാധകരുടെ കാത്തിരിപ്പ് നാളെ വൈകിട്ട് ഏഴുമണിക്ക് അവസാനിക്കും.

കൂട്ടമാനഭംഗം, ഗൂഢാലോചന; ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു


കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ഉച്ചതിരിഞ്ഞാണു കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചു പകർപ്പുകളാണ് കോടതിയിൽ നൽകിയിരിക്കുന്നത്.ആകെ 14 പ്രതികളാണു കേസിലുള്ളത്. ഇവരിൽ രണ്ടുപേർ മാപ്പുസാക്ഷികളാകും. പൊലീസുകാരനായ അനീഷ്, പൾസർ സുനിയുടെ സഹതടവുകാരൻ വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷികൾ. പള്‍സര്‍ സുനിക്ക് അകമ്പടിപോയ പൊലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്‍റെ ഫോണില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കുവേണ്ടി ജയിലില്‍നിന്നു കത്തെഴുതിയത് വിപിന്‍ലാൽ ആയിരുന്നു.

നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു. സിനിമാ മേഖലയിൽനിന്നുമാത്രം 50ൽ അധികം സാക്ഷികളുണ്ട്. ആദ്യകുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിർത്തും. കൃത്യം നടത്തിയവരും ഒളിവിൽപോകാൻ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ദിലീപിനെക്കൂടാതെ, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവരും പുതിയ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

പൾസർ സുനി, വിജീഷ്, മണികണ്ഠൻ, വടിവാൾ സലീം, മാർട്ടിൻ, പ്രദീപ്, ചാർലി, ദിലീപ്, മേസ്തിരി സുനിൽ, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികൾക്കുമേൽ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ടുമുതൽ 12 വരെ പ്രതികൾക്കുമേൽ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. 400ൽ ഏറെ രേഖകൾ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളും ഇതിൽ ഉൾപ്പെടും.

ആദ്യ നീക്കം ദിലീപിനെ ഒന്നാം പ്രതിയാക്കാൻ  

കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആദ്യ നീക്കം. എന്നാല്‍ ഇത്തരത്തില്‍ കുറ്റപത്രം കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്നു വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണു ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ അന്വേഷണ സംഘത്തില്‍ ധാരണയായത്. ആക്രമണത്തിനു നേതൃത്വം നല്‍കിയ പള്‍സര്‍ സുനി തന്നെയാകും കുറ്റപത്രത്തില്‍ ഒന്നാം പ്രതിസ്ഥാനത്തുണ്ടാവുക. എന്നാല്‍ ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ടു ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പിനൊപ്പം പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകളും ദിലീപിനെതിരെ ചുമത്തും.

അതിനിടെ, ദിലീപിനു വിദേശത്തു പോകാൻ നാലു ദിവസം ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവനുവദിച്ചു. ദുബായിൽ ‘ദേ പുട്ട്’ റസ്റ്ററന്റ് ശാഖയുടെ ഉദ്ഘാടനത്തിനു പോകാൻ അനുമതി തേടി ദിലീപ് നൽകിയ ഹർജിയിലാണു നടപടി. വിദേശ യാത്രയ്ക്കായി ആറു ദിവസത്തേക്കു പാസ്പോർട്ട് വിട്ടു നൽകണമെന്നു കോടതി നിർദേശിച്ചു.

ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. കേസിലെ പ്രധാന സാക്ഷികളുടെ നിലപാടുമാറ്റം മുൻനിർത്തി, ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അങ്കമാലി മജിസ്ട്രേട്ട് കോടതിയെ സമീപിക്കാനാണു നീക്കം. ജാമ്യവ്യവസ്ഥയിൽ ഇളവു തേടിയുള്ള ഹർജി ഹൈക്കോടതി പരിഗണിക്കുമ്പോൾ, ദിലീപ് സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിച്ചെന്നു പ്രോസിക്യൂഷൻ ആരോപിച്ചു. അങ്ങനെയെങ്കിൽ കീഴ്ക്കോടതിയെ സമീപിക്കാവുന്നതാണെന്നു കോടതി പരാമർശിച്ചു. ഇതിനു തൊട്ടുപിന്നാലെ സംസ്ഥാന പൊലീസ് മേധാവിയും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലും തമ്മിൽക്കണ്ടു ചർച്ച നടത്തിയിരുന്നു.

Sunday, 19 November 2017

ദിലീപിനെ എട്ടാം പ്രതിയാക്കാൻ ധാരണ; കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും


കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപിനെ എട്ടാം പ്രതിയാക്കാൻ ധാരണ. കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറിയൻപതിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിക്കും. പൾസർ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയിൽ പങ്കെടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നതായാണു വിവരം.

‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായിൽ പോകാൻ പാസ്പോർട്ട് വിട്ടു നൽകണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യർഥിച്ചതിനു പിന്നാലെയാണ് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നത്. പാസ്പോർട്ട് വിട്ടു നൽകണമെന്ന ദിലീപിന്റെ ആവശ്യത്തെ കോടതിയിൽ എതിർക്കുന്നതിനും പൊലീസ് തീരുമാനമായിട്ടുണ്ട്.

Friday, 17 November 2017

ബിലാൽ വീണ്ടുമെത്തുന്നു



മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രമായ ബിലാൽ ജോൺ കുരിശിങ്കൽ വീണ്ടും എത്തുന്നു. ബിലാൽ എന്നാണ് സിനിമയുടെ പേര്. അമൽ നീരദ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. അടുത്തവർഷം സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. 

രാം ഗോപാൽ വർമ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡിൽ തിളങ്ങിയ അമൽ 2007ലാണ് ബിഗ് ബി സംവിധാനം ചെയ്യുന്നത്.  ആക്‌ഷൻ ത്രില്ലറായ ചിത്രത്തിന് പക്ഷേ സമ്മിശ്രപ്രതികരണമായിരുന്നു തിയറ്ററിൽ നിന്ന് ലഭിച്ചതും. അല്‍ഫോൻസ് സംഗീതം നൽകിയ ചിത്രത്തിന് ഗോപി സുന്ദറായിരുന്നു പശ്ചാത്തലസംഗീതം. ഛായാഗ്രഹണം –സമീർ താഹിർ, സംഭാഷണം– ഉണ്ണി ആർ. 

എന്നാൽ പിന്നീട് ചിത്രത്തെ പുകഴ്ത്തി പലരും രംഗത്തെത്തി. ടോറന്റിലും മറ്റും ഹിറ്റായ ബിഗ് ബി ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിലൊന്നാണ്.

ബിഗ് ബിയുടെ രണ്ടാം ഭാഗത്തിൽ ദുൽക്കർ എത്തുന്നുവെന്നും സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം ലഭ്യമല്ല. ബിഗ് ബി സിനിമ അവസാനിക്കുമ്പോൾ  തെരുവിൽ നിന്നും ബിലാൽ വീട്ടിലേക്ക് കൂട്ടുന്ന കുട്ടിയുടെ പിൽക്കാലമാണ് ദുൽക്കർ അവതരിപ്പിക്കുന്നതെന്നാണ് സൂചന.

'ദേ പുട്ടി'ന്റെ ഉദ്ഘാടനത്തിന് പോകാന്‍ പാസ്പോര്‍ട് വേണം; ഹര്‍ജിയുമായി ദിലീപ് ഹൈക്കോടതിയില്‍



കൊച്ചി: ( 17.11.2017) നടിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യസ്ഥയില്‍ ഇളവു തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദുബൈയില്‍ പുതുതായി തുടങ്ങുന്ന 'ദേ പുട്ടിന്റെ' ഉദ്ഘാടനത്തിന് പോകാനാണ് ദിലീപ് പാസ്പോര്‍ട് ആവശ്യപ്പെട്ടത്. ഈ മാസം 29നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

 അതേസമയം, കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും കേസിന്റെ അന്വേഷണച്ചുമതലയുള്ള എ.ഡി.ജി.പി ബി.സന്ധ്യയ്ക്കും നേരെ ഗുരുതര ആരോപണങ്ങളാണ് താരം ഉന്നയിച്ചിരിക്കുന്നത്. വ്യാജ തെളിവുകള്‍ സൃഷ്ടിച്ച്‌ തന്നെ കുടുക്കിയതിനു പിന്നില്‍ ഡി.ജി.പി ലോക്നാഥ് ബെഹ് റയും സന്ധ്യയുമാണെന്ന് 12 പേജുള്ള കത്തില്‍ ദിലീപ് ആരോപിക്കുന്നു.
ബെഹ്റയുടെ നിസംഗ നിലപാടുകളാണ് താന്‍ കേസില്‍ പ്രതിയാകുന്നതിന് ഇടയാക്കിയത്. 

കേസില്‍ കുടുക്കാന്‍ ശ്രമമുണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ ഫോണിലൂടെയും നേരിട്ടും ഇ മെയില്‍ വഴിയും ബെഹ്റയ്ക്ക് പരാതികള്‍ നല്‍കി. എന്നാല്‍ അദ്ദേഹം ഒരു നടപടിയും എടുത്തില്ല. ബെഹ്റ നീതിപൂര്‍വം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കേസില്‍ താന്‍ പ്രതിയാവില്ലായിരുന്നുവെന്നും ദിലീപ് പറയുന്നു. അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തന്നെ പ്രതിയാക്കുകയായിരുന്നുവെന്നാണ് ദിലീപിന്റെ ആരോപണം.

നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന് കടുത്ത ജാമ്യവ്യവസ്ഥകളോടെയാണ് ഒക്ടോബര്‍ മൂന്നിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് പുറത്തിറങ്ങിയത്. വിദേശത്തേക്ക് കടക്കുന്നത് ഒഴിവാക്കാന്‍ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കെട്ടിവയ്ക്കണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കിയിരുന്നു.

Thursday, 16 November 2017

അത് ഫാന്‍സിന്റെ തള്ള്, ആന്ധ്രസര്‍ക്കാര്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി താരം മോഹന്‍ലാല്‍ അല്ല; അത് ഈ നടന്‍


ഹൈദരാബാദ്: ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി പുരസ്‌കാരം നടന്‍ മോഹന്‍ലാലിന് ലഭിച്ചിരുന്നു. ജനത ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് 2016ലെ മികച്ച സഹനടനുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. മോഹന്‍ലാല്‍ ആരാധകര്‍ വാര്‍ത്ത ഏറ്റെടുക്കുകയും നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാള താരമാണ് മോഹന്‍ലാല്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടാകുകയും ചെയ്തു. എന്നാല്‍ വസ്തുത ഇതല്ല.

നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി താരം നടന്‍ സിദ്ദിഖാണ്. 2013ലെ പുരസ്‌കാരമാണ് സിദ്ദിഖിന് ലഭിച്ചത്. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ചത് 2017 മാര്‍ച്ചിലായിരുന്നെന്ന് മാത്രം. 2013ല്‍ പുറത്തിറങ്ങിയ നാ ബംഗാരു തല്ലി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സിദ്ദിഖിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയ്ത ചിത്രമാണ് നാ ബംഗാരു തല്ലി.

മികച്ച സഹനടനുള്ള ആന്ധ്ര സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ച ആദ്യ മലയാളി താരം മാത്രമാണ് മോഹന്‍ലാല്‍. ആന്ധ്ര, തെലുങ്കാന സംസ്ഥാന വിഭജനത്തോടെ നിന്നുപോയ പുരസ്‌കാര പ്രഖ്യാപനം ഈ വര്‍ഷമാണ് പുനരാരംഭിച്ചത്. 2012, 2013 വര്‍ഷങ്ങളിലെ പുരസ്‌കാരം ഈ വര്‍ഷം മാര്‍ച്ചിലും 2014-16 വര്‍ഷങ്ങളിലെ പുരസ്‌കാരം ഇപ്പോഴുമാണ് പ്രഖ്യാപിച്ചത്.

Saturday, 11 November 2017

തന്റെ വാഹനത്തിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് അമലപോള്‍


കൊച്ചി:പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടക്കില്ലെന്ന് നടി അമല പോള്‍.
സിനിമ അഭിനയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുന്ന ആളാണ് താന്‍ അതുകൊണ്ട് തന്നെ കേരളത്തില്‍ നികുതി അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അമലപോള്‍ വ്യക്തമാക്കിയത്.മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിനാണ് അമലയുടെ മറുപടി.
ഇന്ത്യന്‍ പൗരത്വമുളള തനിക്ക് ഇന്ത്യയില്‍ എവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് ഫെസ്ബുക്കില്‍ അമല കുറിച്ചിരുന്നു.എന്നാല്‍ അമല പോളിന്റെ മറുപടി തൃപ്തികരമല്ലെന്നും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
പുതുച്ചേരിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമലപോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തത്.20 ലക്ഷം രൂപയുടെ നികുതിയാണ് സര്‍ക്കാരിന് ഇതിലൂടെ നഷ്ടമായിരിക്കുന്നത്.

Friday, 10 November 2017

സന്തോഷ് പണ്ഡിറ്റ് കറ തീര്‍ന്ന വിഷമെന്ന് ചുംബനസമര നായിക രശ്മി നായര്‍


സോഷ്യല്‍ മീഡിയായിലെ താരമാണ് സന്തോഷ് പണ്ഡിറ്റ്. എന്നാല്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായിട്ട് രശ്മി നായര്‍ രംഗത്ത് എത്തി. ഒരു പ്രമുഖ ചാനലിന് പണ്ഡിറ്റ് നല്‍കിയ അഭിമുഖമാണ് വിമര്‍ശനത്തിന് വഴിതെളിച്ചത്. രശ്മിയുടെ ഫെയ്‌സ്ബുക്ക് പേജിലെ കുറിപ്പിലാണ് രശ്മി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

രാഷ്ട്രീയ അഭിമുഖമെന്ന് പേരില്‍ നടന്ന ആ പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരംകൊടുക്കാതെ ഒഴിഞ്ഞു മാറുന്ന പണ്ഡിറ്റിനെതിരെയാണ് രശ്മി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നല്ല കറ തീര്‍ന്ന വിഷമാണ് സന്തോഷ് പണ്ഡിറ്റെന്നായിരുന്നു രശ്മിയുടെ വിമര്‍ശനം. രാഷ്ട്രീയ അഭിമുഖം എന്നൊക്കെ പറയാമെങ്കിലും ഒന്നാന്തരം രാഷ്ട്രീയ വിരുദ്ധതയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നതെന്നും രശ്മി ആരോപിക്കുന്നു.

രശ്മി നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഷ്യാനെറ്റ് ന്യൂസ് വെബ്ബില്‍ സന്തോഷ് പണ്ഡിറ്റ്ന്റെ രാഷ്ര്ടീയ അഭിമുഖം. ഓരോ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അയാള്‍ ശ്രമിക്കുന്നു ക്ക്വത്‌ന സ്സന്ന്റത്സന്റസന്റി പിടിച്ചു കുരുക്കുന്നു. നല്ല കറ തീര്‍ന്ന വിഷമാണ് പണ്ഡിറ്റ്.
പ്രധാനമന്ത്രിയുടെ കരച്ചിലിനെ കുറിച്ച് എന്താണ് അഭിപ്രായം?
പ്രധാനമന്ത്രിയെ കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.
അപ്പൊ AR റഹ്മാനെ കുറിച്ച് പറഞ്ഞല്ലോ?
അയാള്‍ മുസ്ലീം പുരോഹിതന്‍ ഫത്വഇറക്കിയിട്ട് മിണ്ടിയില്ല ഇപ്പൊ കര്‍ണാടകയില്‍ ഒരു ജേര്‍ണലിസ്റ്റ് മരിച്ചു അപ്പൊ മിണ്ടുന്നു.

എബി : മരിച്ചതല്ല കൊല്ലപ്പെട്ടു.

ബീഫിന്റെ പേരില്‍ ആളുകളെ കൊല്ലുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം?
അത് പശുവിനെ മോഷ്ടിച്ചപ്പോള്‍ ആണ് കൊന്നത് എന്നാണു ഞാന്‍ കേട്ടത്.

Friday, 3 November 2017

നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കി; സിബിഐ അന്വേഷണം വേണമെന്ന് ദിലീപ്


തിരുവനന്തപുരം∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ്. രണ്ടാഴ്ച മുൻപാണ് ആഭ്യന്തര സെക്രട്ടറിക്കു ദിലീപ് കത്തുനൽകിയത്. വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കിയെന്നു കത്തിൽ പറയുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി ബി.സന്ധ്യയ്ക്കും തന്നെ കുടുക്കിയതിൽ പങ്കുണ്ടെന്നും ദിലീപ് ആരോപിക്കുന്നു.

ഒക്ടോബർ 18നാണ് 12 പേജുള്ള കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്. കത്ത് കിട്ടിയെന്നും പരിശോധിച്ചു വരികയാണെന്നും സർക്കാർ അറിയിച്ചു. യുവനടി ആക്രമിക്കപ്പെട്ടതിനുശേഷമുള്ള സംഭവങ്ങൾ കത്തിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഏപ്രിൽ പത്തിനാണ് പൾസർ സുനിയുടെ ആളുകൾ തനിക്കെതിരെ ഭീഷണിയുയർത്തി സംവിധായകൻ നാദിർഷായെ വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡിജിപിയെ വിളിച്ചറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ നേരിട്ടുകണ്ട് പരാതി നൽകുകയും ചെയ്തു. ഏപ്രിൽ 18, 20, 21 ദിവസങ്ങളിലുണ്ടായ ബ്ലാക്ക് മെയിൽ ഫോൺ വിളികളുടെ ശബ്ദരേഖയും ഡിജിപിക്കു കൈമാറി. ഇതുവരെയും ഇവ പരിശോധിക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും കത്തിൽ പറയുന്നു.

പൾസർ സുനിയെ അറിയില്ലെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണ്. അതാരും ഇതുവരെ നിഷേധിച്ചിട്ടില്ല. സത്യമിതായിരിക്കെ മറ്റൊരു തരത്തിലാണ് ഡിജിപിയും അന്വേഷണ സംഘവും പെരുമാറിയത്. വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കുകയായിരുന്നു. ഇക്കാര്യത്തിൽ നീതീകരിക്കാനാവാത്ത നിലപാടാണ് ഡിജിപിയും എഡിജിപി ബി.സന്ധ്യയും സ്വീകരിച്ചത്. അതുകൊണ്ട് ഈ അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റിനിർത്തി വീണ്ടും അന്വേഷണം നടത്തണം. കേസ് സിബിഐക്കു വിടുകയോ ഇവരെ ഉൾപ്പെടുത്താതെ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ അന്വേഷണ സംഘം കൊണ്ടുവരികയോ വേണം.

ആലുവ റൂറൽ എസ്പി എ.വി.ജോർജ്, ക്രൈംബ്രാഞ്ച് എസ്പി സുദർശൻ, ഡിവൈഎസ്പി സോജൻ വർഗീസ്, ആലുവ സിഐ ബൈജു പൗലോസ് എന്നിവരെ കേസ് അന്വേഷണത്തിൽനിന്നു മാറ്റിനിർത്തണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം പൂർത്തിയാക്കി സമർപ്പിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം. കേസിൽ ദിലീപിനെതിരെ ഉന്നയിക്കുന്ന ഗൂഢാലോചന പൊലീസ് കണ്ടെത്തിയിരിക്കുന്നതു നാലു ദിവസങ്ങളിൽ നാലു സമയങ്ങളിലാണ്. പ്രതിഭാഗം ഉന്നയിക്കാനിടയുള്ള ‘ആലബൈ’ വാദത്തിനു കുറ്റപത്രത്തിൽ തന്നെ പാഠഭേദം ഒരുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.

ഇന്ത്യൻ തെളിവുനിയമത്തിലെ 11–ാം വകുപ്പ് അനുസരിച്ചു പ്രതിക്കു നിരപരാധിത്വം തെളിയിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ആലബൈ. കുറ്റകൃത്യം നടക്കുന്ന സമയത്ത്, പ്രതി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നു തെളിയിക്കുന്ന രീതിയാണിത്. കേസിൽ റിമാൻഡിലായിരുന്ന ദിലീപ്, 85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

Monday, 30 October 2017

നികുതി തട്ടിപ്പ്: അമല പോളിനും കാരാട്ട് ഫൈസലിനും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു


തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി തട്ടിപ്പ് നടത്തിയ കേസില്‍ നടി അമല പോള്‍ കൊടുവെളളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ എന്നിവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസ് എടുത്തു.ഒരാഴ്ച്ചക്കുളളില്‍ രേഖകളുമായി നേരിട്ട് എത്താന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി.
കോഴിക്കോട്ടെയും കൊച്ചിയിലെയും മോട്ടോര്‍വാഹന വകുപ്പാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിട്ടുളളത്.കാരാട്ട് ഫൈസല്‍ തന്റെ മിനി കൂപ്പര്‍ കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 10 ലക്ഷം രൂപയാണ് നികുതി ഇനത്തില്‍ വെട്ടിച്ചത്.അമല പോള്‍ ബെന്‍സ് എസ് ക്ലാസ് കാറാണ് നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തയ്.20 ലക്ഷം രൂപയാണ് സംസ്ഥാനത്തിന് ഇതിലൂടെ നികുതി ഇനത്തില്‍ നഷ്ടമായത്.
കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്ത് നിന്നുളള കാര്‍ ഇവിടെ നിരത്തില്‍ ഇറക്കണമെങ്കില്‍ ഒരു വര്‍ഷത്തിനുളളില്‍ രജിസ്‌ട്രേഷന്‍ മാറ്റുകയും വാഹന വിലയുടെ 20 ശതമാനം നികുതിയായി അടക്കുകയും വേണം.ഇത് ചെയ്തില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അവകാശം ഉണ്ട്.
മാത്രമല്ല പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നത്.

Comments System

Disqus Shortname