Ente Malayalam News

Follow Us

Saturday, 20 January 2018

ശ്രീദേവിക്കു ബ്രെയിന്‍ ട്യൂമർ? സത്യാവസ്ഥ ഇതാണ്!



അമ്പതുകളിലും ശ്രീദേവിയെപ്പോലെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നടിമാരുണ്ടോ എന്നതു സംശയമാണ്. പല യുവനടിമാരേക്കാളും ഊർജസ്വലയായാണ് ശ്രീദേവിയെ എപ്പോഴും കണ്ടിട്ടുള്ളത്. ആ നടിക്ക് എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടെന്നു േകൾക്കുമ്പോൾ ആരാധകർക്കതു സഹിക്കാൻ കഴിയില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നൊരു വാർത്ത ശ്രീദേവിയുടെ ആരോഗ്യാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളതാണ്. ബ്രെയിൻ ട്യൂമറിനു ചികിൽസയിലായിരുന്ന താരത്തിനു നടത്തിയ ശസ്ത്രക്രിയയിൽ പിഴവു സംഭവിച്ചു എന്ന തലക്കെട്ടോടെയാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഈ പ്രചരണം അടിസ്ഥാന രഹിതമാണെന്നും ശ്രീദേവി പൂർണ ആരോഗ്യവതിയാണെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

യുഎസ്എയിൽ വച്ച് ശ്രീദേവിക്കു നടത്തിയ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിൽ പിഴവു സംഭവിച്ചു എന്നായിരുന്നു വാർത്ത. ശസ്ത്രക്രിയ നടത്തേണ്ട ഭാഗത്തിനു പകരം മറ്റൊരു ഭാഗത്താണ് നടത്തിയതെന്നും വാർത്തയിലുണ്ടായിരുന്നു. ഇവയെല്ലാം താരത്തിന്റെ ആരാധകരെ ചില്ലറയൊന്നുമല്ല അസ്വസ്ഥരാക്കിയത്. ഒടുവിൽ അതു ശ്രീദേവിയുടെ കാര്യമല്ലെന്നും പണ്ട് ശ്രീദേവിയുടെ അമ്മയ്ക്കു സംഭവിച്ചതാണെന്നും താരത്തോട് അടുപ്പമുള്ളവർ വ്യക്തമാക്കിയതോടെയാണ് ആരാധകർക്ക് ആശ്വാസമായത്.

1995ൽ ശ്രീദേവിയുടെ അമ്മയുടെ തലച്ചോറിന്റെ ഇടതുഭാഗത്ത് മാരകമായൊരു ട്യൂമർ കണ്ടെത്തിയ സാഹചര്യത്തിൽ അവർക്കു ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. എന്നാൽ മറ്റൊരു രോഗിയുടെ എക്സ്റേയുമായി ഓപറേഷൻ റൂമിലേക്കെത്തിയ ന്യൂറോസര്‍ജന് ശ്രീദേവിയുടെ അമ്മയ്ക്കു ശസ്ത്രക്രിയ ന‌ടത്തിയപ്പോൾ പിഴവു പറ്റുകയായിരുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെനിന്നും ട്യൂമർ നീക്കം ചെയ്യുകയുമാണ് ഉണ്ടായത്. ഈ സംഭവത്തെയാണ് ഇപ്പോൾ ശ്രീദേവിക്കു പറ്റിയതെന്നു പറഞ്ഞ് പലരും പ്രചരിപ്പിക്കുന്നത്.

No comments:

Post a Comment

Comments System

Disqus Shortname