ന്യൂഡല്‍ഹി: വ്യാജ ലൈസന്‍സുകള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച മുന്‍ ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. വിവരങ്ങള്‍ തത്സമയം ലഭിക്കുന്ന രീതിയിലുള്ള സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിച്ചു വരികയാണെന്നും ഇവര്‍ പറഞ്ഞു.
ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരെയാണ് വിവരങ്ങള്‍ ധരിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിഷയത്തെക്കുറിച്ച് പരിശോധിച്ചു വരികയാണ്. വ്യാജ ലൈസന്‍സുകള്‍ ഇല്ലാതാക്കുന്നതിന് ഗതാഗത മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുമായി നവംബര്‍ 28ന് ചര്‍ച്ച നടത്തിയതായും സമിതി അറിയിച്ചു.
No comments:
Post a Comment