യുഎഇയിലെ മുൻനിര ടെലികോം കമ്പനിയായ ഇത്തിസലാത്ത് ഉപഭോക്താക്കൾക്കായി വൻ വിലക്കുറവിൽ സ്മാർട്ട്ഫോണുകൾ വിൽക്കുന്നു. ടെലികോം വരിക്കാർക്ക് അയച്ച സന്ദേശത്തിലാണ് സ്മാർട്ട്ഫോണുകൾക്ക് വൻ ഓഫർ നൽകുന്ന വിവരം പുറത്തുവിട്ടത്.
സ്മാർട്ട്ഫോണുകൾക്ക് പുറമെ വിആർ ഹെഡ്സെറ്റുകൾ, വാച്ചുകൾ, മറ്റ് സാങ്കേതിക ഉപകരണങ്ങൾ തുടങ്ങിയ എല്ലാം വിൽപ്പനയ്ക്കുണ്ട്. വിവിധ ഹാൻഡ്സെറ്റുകൾക്ക് 60 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് ഇത്തിസലാത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത്.
ഓഫർ വിലയ്ക്ക് ഹാൻഡ്സെറ്റുകൾ ഇത്തിസലാത്തിന്റെ ഔട്ട്‌ലറ്റുകളിലും ഓൺലൈനിലും ലഭ്യമാണ്. ഓൺലൈൻ വഴി വാങ്ങുന്നവർക്ക് ഫ്രീ ഡെലിവറിയാണ് ഓഫർ ചെയ്യുന്നത്. അതേസമയം, ചില ഹാൻഡ്സെറ്റുകൾക്ക് മാത്രമാണ് 60 ശതമാനം ഇളവ് നൽകുന്നത്.
എച്ച്ടിസി M10 സ്മാർട്ട്ഫോൺ 60 ശതമാനം ഡിസ്കൗണ്ടിലാണ് വിൽക്കുന്നത്. ഐഫോൺ 8, ഐഫോൺ 8 പ്ലസ് ഹാൻഡ്സെറ്റുകൾ ഓഫർ വിലയ്ക്ക് വിൽക്കുന്നുണ്ട്. സ്റ്റോക്ക് തീരുന്നത് വരെയാണ് ഓഫർ വിൽപ്പന.
No comments:
Post a Comment