Ente Malayalam News

Follow Us

Thursday, 9 November 2017

ആരോപണം തെളിഞ്ഞാൽ പൊതുരംഗം വിടുമെന്ന് ഉമ്മൻ ചാണ്ടി; മുഖംമൂടി പിച്ചിചീന്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സരിത


തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിലെ ആരോപണങ്ങൾ തെളിഞ്ഞാൽ പൊതുരംഗം വിടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ്.
പരിഗണനാ വിഷയങ്ങളിൽ നിന്ന് കമ്മീഷൻ വ്യതിചലിച്ചു. ആരോപണങ്ങൾ സരിതയുടെ കത്തിൽ മാത്രമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അതേസമയം, പലരുടെയും മുഖംമൂടി പിച്ചിചീന്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സരിതാ നായർ പ്രതികരിച്ചു. ഉമ്മൻചാണ്ടിക്കെതിരെ തെളിവുണ്ടെങ്കിൽ നൽകാൻ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിന് മുമ്പാണ് ചെന്നിത്തല ആവശ്യം ഉന്നയിച്ചത്. അഡ്വ. ജോയി മുഖേനയാണ് ചെന്നിത്തല സമീപിച്ചതെന്നും സരിത പറഞ്ഞു.

No comments:

Post a Comment

Comments System

Disqus Shortname