Ente Malayalam News

Follow Us

Friday, 10 November 2017

അക്രമവിമുക്ത കേരളത്തിനായി എബിവിപിയുടെ കൂട്ടയോട്ടം


തിരുവനന്തപുരം: എബിവിപിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ‘അക്രമവിമുക്ത കേരളത്തിനായി കൂട്ടയോട്ടം’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കും.
തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം കിഴക്കേക്കോട്ട ഗാന്ധിപാർക്കിൽ സമാപിക്കും. പരിപാടി എബിവിപി അഖിലേന്ത്യ അദ്ധ്യക്ഷൻ Dr. നാഗേഷ് താക്കൂർ ഉദ്‌ഘാടനം ചെയ്യും.
കേരളത്തിലെ വർധിച്ചു വരുന്ന മാർക്സിസ്റ്റ് അക്രമത്തിലും കൊലപാതക പരമ്പരകൾക്കുമെതിരെ എബിവിപി നവംബർ 11 ന് തിരുവനന്തപുരത്തു നടത്തുന്ന ഒരു ലക്ഷം പേർ പങ്കെടുക്കുന്ന റാലിയുടെ മുന്നോടിയായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

No comments:

Post a Comment

Comments System

Disqus Shortname