ഓരോ മൊഡാലിറ്റിയും അനുസരിച്ച് അവയില്‍ തന്നെ അതിന്റെ വകഭേദങ്ങളുണ്ട്. ഇവയ്ക്ക് 'സബ്‌മൊഡാലിറ്റീസ്' എന്നു പറയുന്നു
![]() |
| Designed by Freepik |
മനുഷ്യന്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നത് പഞ്ചേന്ദ്രിയങ്ങളിലൂടെയാണ്. ഈ പഞ്ചേന്ദ്രിയങ്ങളെ എന്‍.എല്‍.പിയില്‍ 'മൊഡാലിറ്റീസ്'എന്നു വിളിക്കുന്നു. നമ്മുടെ അനുഭവങ്ങള്‍ തലച്ചോറില്‍ ശേഖരിക്കപ്പെടുന്നത് ചിത്രങ്ങള്‍, ശബ്ദങ്ങള്‍, ഗന്ധം, രുചി എന്നീരീതികളിലാണ്.
ഓരോ മൊഡാലിറ്റിയും അനുസരിച്ച് അവയില്‍ തന്നെ അതിന്റെ വകഭേദങ്ങളുണ്ട്. ഇവയ്ക്ക് 'സബ്‌മൊഡാലിറ്റീസ്' എന്നു പറയുന്നു. മൊഡാലിറ്റിയിലെ സബ്‌മൊഡാലിറ്റികള്‍ മനസിലാക്കുവാന്‍ താഴെകൊടുക്കുന്ന ഉദാഹരണത്തിലൂടെ കഴിയും.
കാണുക അല്ലെങ്കില്‍ ചിത്രങ്ങളായി മനസിലാക്കുക എന്നത് ഉദാഹരണമായി കാണുവാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ താന്‍ കണ്ട കാര്യങ്ങളെ വര്‍ണാഭമായ, കട്ടികൂടിയ ചിത്രങ്ങളായി ആയിരിക്കും ഓര്‍മ്മകളില്‍ പകര്‍ത്തുക.
ഈ വര്‍ണാഭമായ കട്ടികൂടിയ ചിത്രത്തിന്റെ അവസ്ഥയാണ് സബ്‌മൊഡാലിറ്റി എന്നതുകൊണ്ട് അര്‍ഥമാക്കുക. ഇത് ചിത്രം മനസില്‍ കാണുമ്പോഴുള്ള അകലം, ആഴം, വര്‍ണം എന്നിവയൊക്കെയാകാം.
കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം കേട്ട കാര്യങ്ങളുടെ ശബ്ദ തീവ്രത, ശബ്ദ കാഠിന്യം, ശബ്ദവ്യതിയാനം, ഉറവിടം എന്നിങ്ങനെ വ്യത്യസ്തങ്ങളായ സബ്‌മൊഡിലിറ്റികളിലൂടെ രേഖപ്പെടുത്തപ്പെടാം.
അനുഭവങ്ങള്‍ക്ക് കൂടുതല്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുന്നവരുടെ ഓര്‍മ്മയില്‍ സ്പര്‍ശനത്തിന്റെ സമ്മര്‍ദമായും ഊഷ്മാവായും സമയദൈര്‍ഘ്യമായും രേഖപ്പെടുത്തപ്പെടും.
രുചിയുടെയും ഗന്ധത്തിന്റെയും കാര്യങ്ങള്‍ ഇതുപോലെതന്നെ. ഇത്തരം സബ് മൊഡാലിറ്റികളിലാണ് നല്ലതും മോശവുമായഅനുഭവങ്ങളുടെ പുനഃരാവിഷ്‌കരണം മനുഷ്യമനസില്‍ നടത്തുന്നതും അവയെ ഓര്‍മ്മയില്‍ തങ്ങിനിര്‍ത്തുന്നതും.
ആഗ്രഹങ്ങളും സബ്‌മൊഡാലിറ്റികളും
ഗ്രഹിക്കപ്പെടുന്ന വസ്തുക്കള്‍ (കാഴ്ച, കേള്‍വി, അനുഭവം, രുചി, ഗന്ധം) നല്ലതാണെങ്കില്‍ അവയെ ഓര്‍മ്മയില്‍ തങ്ങിനിര്‍ത്തുന്ന സബ്‌മൊഡാലിറ്റികളുടെ സ്വാധീനം വ്യക്തിക്ക് നന്മയ്ക്കായി ഭവിക്കും.
എന്നാല്‍ ഗ്രഹിക്കുന്ന വസ്തു തങ്ങള്‍ വേദനാജനകമോ ഭയപ്പെടുത്തുന്നതോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവായ വസ്തുക്കളുമായി ബന്ധപ്പെട്ടതെങ്കില്‍ അവസ്ഥയിലെ സബ്‌മൊഡാലിറ്റികള്‍ അത്തരം നെഗറ്റീവായ ഓര്‍മ്മകളെ ഉണര്‍ത്തി പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കുന്നു.
ഒരു വ്യക്തിയുടെ മനോഹരമായ പൂന്തോട്ടത്തിലെ സന്ദര്‍ശനം, കാഴ്ച, കേള്‍വി, സ്പര്‍ശം (അനുഭവം), ഗന്ധം എന്നീ മൊഡാലിറ്റികളുടെ സബ്‌മൊഡാലിറ്റികളായി ഓര്‍മ്മയില്‍ ശേഖരിക്കപ്പെടുന്നു. ഇത് ആ വ്യക്തിക്ക് സന്തോഷവും ആനന്ദവും നല്കും. ആ അനുഭവം എന്ത് ഓര്‍ത്താലും അത് ആ വ്യക്തിക്ക് നല്ലതുതന്നെ.
എന്നാല്‍ ഒരപകടം കണ്‍മുന്നില്‍ കാണുന്ന വ്യക്തി സബ്‌മൊഡാലിറ്റികളുടെ തീവ്രതയില്‍ വീണ്ടും അത് തുടര്‍ച്ചയായി ഓര്‍ക്കുന്നുവെങ്കില്‍ അത് ആരോഗ്യത്തെ മോശമായി ബാധിക്കും. ഇവിടെ സബ് മൊഡാലിറ്റിയില്‍ മാറ്റം വരുത്തണം.
ചിന്തകള്‍ക്ക് നിറം പകരാം
ഒരു വ്യക്തി വളരെ അവശനും ഊര്‍ജം ഇല്ലാത്തവനുമാണെങ്കില്‍ ആ വ്യക്തിക്ക് പോഷകാംശമുള്ള ഭക്ഷണം, ജലം എന്നിവ നല്‍കുന്നതിനൊപ്പം ആ വ്യക്തിയുടെ മനസില്‍ നല്ല ചിന്തകളുടെ സബ്‌മൊഡാലിറ്റികള്‍ വര്‍ണാഭമാക്കണം.
ശബ്ദത്തിന്റെ തീവ്രത വര്‍ധിപ്പിക്കണം, അനുഭവം ആഴപ്പെടുത്തുകയും രുചികരവും സുഗന്ധപൂരിതമാക്കുകയും വേണം. ഇതിലൂടെ ആ വ്യക്തി നല്ല ചിന്തകളുടെ ലോകത്തേക്ക് ആനയിക്കപ്പെടുന്നു. എന്നാല്‍ അനുഭവം മോശമാണെങ്കില്‍ സബ്‌മൊഡാലിറ്റികളുടെ കടുപ്പവും തീവ്രതയുമെല്ലാം കുറച്ചുകൊണ്ടുവരികയെന്നത് അനിവാര്യമാണ്.
ഈ പ്രക്രിയ ഒരു മായ്ച്ചുകളയല്‍ പ്രക്രിയയാണ്. ഓര്‍ക്കുക, ഒരു വ്യക്തിയുടെ, മൊഡാലിറ്റികളെ സ്വാധീനിക്കുവാന്‍ മായിച്ചുകളയലും ബലപ്പെടുത്തലും ഒരുപോലെ സഹായകരമായിരിക്കും.

No comments:
Post a Comment