ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവത് ഇന്ന് പ്രദര്‍ശനത്തിനെത്തും.രാജ്യത്തെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് തുടരുന്നത്.
ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തങ്ങള്‍ ആത്മഹൂതി ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കര്‍ണിസേനയിലെ 27 വനിത അംഗങ്ങള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി.ഒന്നുകില്‍ ജീവനൊടുക്കാന്‍ അനുമതിയോ അല്ലെങ്കില്‍ പദ്മാവതിയുടെ റിലീസ് തടയുകയോ ചെയ്യണമെന്നാണ് ആവശ്യം
അതേസമയം ഇന്നലെ ചിത്രത്തിന്റെ പേരില്‍ കര്‍ണിസേന സ്‌കൂള്‍ കൂട്ടികള്‍ക്ക് നേരെ ആക്രമണം നടത്തി.ഗുഡ്ഗാവിലെ ജിഡി ഗോയെങ്ക വേള്‍ഡ് സ്‌കൂള്‍ ബസിനു നേരെയാണ് അക്രമികള്‍ കല്ലെറിഞ്ഞത്.
ചിത്രത്തിനെതിരെ പ്രതിഷേധം നടത്തുമ്പോള്‍ സമീപത്ത് കൂടെ പോയ ബസിനു നേരെ അക്രമികള്‍ കല്ലേറ് നടത്തുകയായിരുന്നു.
No comments:
Post a Comment