Ente Malayalam News

Follow Us

Friday, 10 November 2017

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഗുവാഹത്തിയിൽ ചേരും


ഗുവാഹത്തി: ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഗുവാഹത്തിയിൽ ചേരും. കൈ കൊണ്ട് ഉണ്ടാക്കിയ ഫർണിച്ചറുകൾ, പ്ലാസ്റ്റിക്ക് ഉൽപ്പനങ്ങൾ, ഷാംപൂ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ നികുതി നിരക്കിൽ മാറ്റം വരുത്തിയേക്കും.
28 ശതമാനം നികുതി ചുമത്തുന്ന നിത്യോപയോഗ സാധനങ്ങളുടെ നികുതി 18 ആക്കി കുറയ്ക്കാനാണ് സാധ്യത. 200 ൽ അധികം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും.
നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ജിഎസ്ടി നെറ്റ്‍വർക്കിൽ മാറ്റം വരുത്തുന്ന കാര്യവും യോഗത്തിൽ ചർച്ചയാകും. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‍റ്റിലിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുക.

No comments:

Post a Comment

Comments System

Disqus Shortname