Ente Malayalam News

Follow Us

Friday, 3 November 2017

പെട്ടന്ന് കരച്ചിൽ വരുന്നവര്‍ക്ക് സന്തോഷിക്കാം



ആരെങ്കിലും ചെറുതായി വഴക്ക് പറഞ്ഞാൽ പോലും കണ്ണീരൊഴുക്കുന്നവര്‍ വെെകാരിക സമ്മര്‍ദ്ദങ്ങൾ നിയന്ത്രിക്കാൻ സാധിക്കാത്തവര്‍ ആണെന്നാണ് സാധാരണ പറയാറുള്ളത്. എന്നാൽ ഇത്തരം ധാരണകൾ മനസിൽ നിന്ന് മായിച്ചു കളഞ്ഞേക്കു.



കരച്ചിൽ ഒരു മോശം കാര്യമാണോ? അല്ലെന്ന് നമുക്കറിയാം എന്നാൽ പെട്ടന്ന് കരയുന്നവര്‍ക്കും കൂടുതൽ കരയുന്നവര്‍ക്കും മനസിന് ഉറപ്പില്ലന്നാണ് നാം ചിന്തിച്ച് വച്ചിരിക്കുന്നത്. പെട്ടന്ന് കരച്ചിൽ വരുന്നതും ചെറിയ കാര്യങ്ങൾക്ക് പോലും വിഷമിക്കുന്നതും ഒരു മോശം സ്വഭാവമായിട്ടാണ് പലപ്പോഴും വിലയിരുത്തപ്പെടുന്നത്. 

ആരെങ്കിലും ചെറുതായി വഴക്ക് പറഞ്ഞാൽ പോലും കണ്ണീരൊഴുക്കുന്നവര്‍ വെെകാരിക സമ്മര്‍ദ്ദങ്ങൾ നിയന്ത്രിക്കാൻ സാധിക്കാത്തവര്‍ ആണെന്നാണ് സാധാരണ പറയാറുള്ളത്. എന്നാൽ ഇത്തരം ധാരണകൾ മനസിൽ നിന്ന് മായിച്ചു കളഞ്ഞേക്കൂ. കരച്ചിലുകാര്‍ക്ക് മാത്രം ലഭിക്കുന്ന ചില ഗുണങ്ങൾ കാണാം.

മാനസിക സമ്മര്‍ദ്ദം കുറവായിരിക്കും

കരച്ചിൽ എന്നത് മാനസിക സമ്മര്‍ദ്ദത്തെ ഒഴിവാക്കാനുള്ള മാര്‍ഗമാണ്.  പലപ്പോഴും നമ്മുടെ വികാരങ്ങളെ അടക്കി വെക്കുമ്പോഴാണ് മാനസിക സമ്മര്‍ദ്ദം ഉണ്ടാവുന്നത്.  കരച്ചിലിലൂടെ സങ്കടവും, ദേഷ്യവുമൊക്കെ പ്രകടിപ്പിക്കുന്നവര്‍ക്ക് ആ കരച്ചിൽ കഴിയുമ്പോൾ മനസിന് സമാധാനം ലഭിക്കും.

മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന പേടിയില്ല

കരയാൻ സാധിക്കുന്നവര്‍   തങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്നവര്‍ ആയിരിക്കും. ഇവര്‍ക്ക് മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നോര്‍ത്ത് തങ്ങളുടെ വികാരങ്ങളും ചിന്തകളും ഉള്ളിലടക്കി വെക്കാൻ സാധിക്കില്ല അതിനാൽ മറ്റുള്ളവരുടെ വിചാരങ്ങളെ കുറിച്ച് ഇവര്‍ ആകുലാകാറില്ല.  

നല്ല സൗഹൃദങ്ങൾ

സൗഹൃദം വെെകാരികമായ ഒരു ബന്ധമാണ്. പെട്ടന്ന് കരയുന്നവര്‍ മറ്റുള്ളവരുടെ വികാരങ്ങളെ കുറിച്ച് ചിന്തിക്കുന്നവര്‍ ആയിരിക്കും. മറ്റ് വൃക്തികളുമായി വെെകാരികമായ അടുപ്പം കാത്തുസൂക്ഷിക്കുന്നതിനാൽ ഇത്തരക്കാർക്ക് ഒരു നല്ല  സൗഹൃദങ്ങൾ ഉണ്ടായിരിക്കും.

No comments:

Post a Comment

Comments System

Disqus Shortname