Ente Malayalam News

Follow Us

Friday, 3 November 2017

സൗദിയിലെ വീട്ടുജോലിക്കാരിക്ക് ശമ്പളമായി ലഭിച്ചത് കോടികള്‍: വിചിത്രമായ ആ സംഭവം ഇങ്ങനെ


സൗദിയിലെ വീട്ടു ജോലിക്കാരിയായ ശ്രിലങ്കന്‍ സ്വദേശി കോടിശ്വരിയായി. 17 വര്‍ഷത്തെ ശമ്പള കുടിശിക ഒരുമിച്ചു ലഭിച്ചതാണ് ഇതിനു കാരണം. 88,600 സൗദി റിയാല്‍, (3.6 മില്ല്യണ്‍ ശ്രീലങ്കന്‍ രൂപ)യാണ് കെജി കുസുമവതി (41) എന്ന് സ്ത്രിയ്ക്ക് ലഭിച്ചത്. ഇവര്‍ 2000ത്തിലാണു സൗദിയില്‍ വീട്ടു ജോലിക്ക് എത്തിയത്. തുടക്കത്തിലെ 8 വര്‍ഷം 400 റിയാല്‍ ആയിരുന്നു ഇവരുടെ ശമ്പളം. എന്നാല്‍ പിന്നീട് സ്‌പോണ്‍സര്‍ ഇവര്‍ക്ക് ശമ്പളം നല്‍കിയില്ല.

ആറുമാസം മുമ്പ് ശ്രീലങ്കന്‍ ബ്യൂറോ ഓഫ് ഫോറിന്‍ എംപ്ലോയിമെന്റ് ആന്‍ഡ് ജസ്റ്റിസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി. തുടര്‍ന്ന് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ക്കു മുഴുവന്‍ തുകയും ലഭിക്കുകയായിരുന്നു. വീട്ടില്‍ പോകാന്‍ അനുവദിക്കാതിരുന്നു എന്നതിനപ്പുറം കുസുമവതിക്ക് മറ്റു പീഡനങ്ങള്‍ ഒന്നും നേരിടേണ്ടി വന്നിട്ടില്ല. ശമ്പള കുടിശിക ലഭിച്ചതോടെ നാട്ടിലേയ്ക്കു തരിച്ചുവരാനൊരുങ്ങുകയാണ് ഇവര്‍.

No comments:

Post a Comment

Comments System

Disqus Shortname