തിരുവനന്തപുരം: നിയമസഭയിലെ എല്‍ഡിഎഫ് എംഎല്‍എമാരുടെ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ നീക്കം. കേസ് പിന്‍വലിക്കാന്‍ മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. അപേക്ഷ നിയമവകുപ്പിന് കൈമാറി.
കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ ഉണ്ടായ കയ്യാങ്കളിയാണ് കേസ്.അന്ന് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.
സംഭവത്തില്‍ ആറ് സിപിഎം എംഎല്‍എമാരെ പ്രതികളാക്കി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.
മുന്‍ എംഎല്‍എ ശിവന്‍കുട്ടി ഇപ്പോള്‍ മന്ത്രിയായ കെ.ടി ജലീല്‍, സി.കെ സദാശിവന്‍,കെ അജിത്,കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് പ്രതികള്‍.
പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ച് പോയതാണ്.അതുകൊണ്ട് കേസ് പിന്‍വലിക്കണമെന്നാണ് ശിവന്‍കുട്ടി നിവേദനത്തില്‍ പറയുന്നത്.
No comments:
Post a Comment