മുംബൈ: മുംബൈയിലെ റോഡുകളിലെയും ട്രെയിനുകളിലെയും തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഭൂഗർഭ മെട്രോയുടെ നിർമ്മാണം പുരോഗമിക്കുന്നു. 2016 ൽ നിർമ്മാണം ആരംഭിച്ച പദ്ധതി 2021 ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പണി പൂർത്തിയാവുന്നതോടെ 6.5 ലക്ഷം വാഹനങ്ങൾ നിരത്ത് ഒഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മുംബൈയിലെ സബര്‍ബന്‍ തീവണ്ടികളിലെ തിരക്ക് കുറക്കാൻ ഭൂഗര്‍ഭ മെട്രോ സഹായകരമാവും. 27 സ്റ്റേഷനുകളുള്ള മെട്രോയുടെ നിർമ്മാണ ചിലവ് 23100 കോടി രൂപയാണ്.
17 ലക്ഷത്തോളം ആളുകൾക്ക് ഭൂഗർഭ മെട്രോയിൽ സഞ്ചരിക്കാനാവും. നിലവിൽ 70 ലക്ഷത്തിലധികം ആളുകളാണ് ഓരോ ദിവസവും മുംബൈയില്‍ തീവണ്ടികളെ ആശ്രയിക്കുന്നത്.
മെട്രോയുടെ നിർമ്മാണത്തിനായി മരങ്ങൾ മുറിക്കുന്നതിനെതിരെയും ആരാധനാലയങ്ങൾ പൊളിക്കുന്നതിനെതിരെയും വ്യാപക പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധക്കാർ മുംബൈ ഹൈക്കോടതിയിൽ ഹർജിയും നൽകിയിരുന്നു.
No comments:
Post a Comment