
കൊച്ചി:പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടക്കില്ലെന്ന് നടി അമല പോള്‍.
സിനിമ അഭിനയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുന്ന ആളാണ് താന്‍ അതുകൊണ്ട് തന്നെ കേരളത്തില്‍ നികുതി അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അമലപോള്‍ വ്യക്തമാക്കിയത്.മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിനാണ് അമലയുടെ മറുപടി.
ഇന്ത്യന്‍ പൗരത്വമുളള തനിക്ക് ഇന്ത്യയില്‍ എവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് ഫെസ്ബുക്കില്‍ അമല കുറിച്ചിരുന്നു.എന്നാല്‍ അമല പോളിന്റെ മറുപടി തൃപ്തികരമല്ലെന്നും തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
പുതുച്ചേരിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമലപോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തത്.20 ലക്ഷം രൂപയുടെ നികുതിയാണ് സര്‍ക്കാരിന് ഇതിലൂടെ നഷ്ടമായിരിക്കുന്നത്.
No comments:
Post a Comment