ബംഗളൂരു: എയര്‍ടെല്‍ പരസ്യത്തിലൂടെ ശ്രദ്ധേയയായ യുവ മോഡല്‍ സാഷ ചേത്രി സിനിമയില്‍ നായികയാകുന്നു. ഒരു തെലുങ്കു ചിത്രത്തിലൂടെയാണ് സാഷ സിനിമയിലെത്തുന്നത്.
സായികിരണ്‍ അദിവിയാണ് ചിത്രത്തിന്റെ സംവിധായകന്‍. യുവാക്കള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തിലേക്ക് പുതുമുഖ നായികയെ തേടുന്നതിനിടെയാണ് സംവിധായകന്‍ സാഷയിലേക്കെത്തുന്നത്. എയര്‍ടെല്‍ പരസ്യത്തിലൂടെയുള്ള സാഷയുടെ പോപ്പുലാരിറ്റിയും അതിന് ഘടകമായി.
കെരിന്ത എന്ന തന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് പിന്നാലെയുള്ള സായ് കിരണിന്റെ ഈ ചിത്രം യുവാക്കളെ ത്രസിപ്പിക്കുന്ന വിധത്തിലുള്ളതായിരിക്കും.
ഒരു ഹിന്ദി ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തില്‍ പ്രത്യക്ഷപ്പെട്ടതൊഴിച്ച് സാഷ മറ്റ് സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല.
No comments:
Post a Comment