Ente Malayalam News

Follow Us

Friday, 10 November 2017

സന്തോഷ് പണ്ഡിറ്റ് കറ തീര്‍ന്ന വിഷമെന്ന് ചുംബനസമര നായിക രശ്മി നായര്‍


സോഷ്യല്‍ മീഡിയായിലെ താരമാണ് സന്തോഷ് പണ്ഡിറ്റ്. എന്നാല്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായിട്ട് രശ്മി നായര്‍ രംഗത്ത് എത്തി. ഒരു പ്രമുഖ ചാനലിന് പണ്ഡിറ്റ് നല്‍കിയ അഭിമുഖമാണ് വിമര്‍ശനത്തിന് വഴിതെളിച്ചത്. രശ്മിയുടെ ഫെയ്‌സ്ബുക്ക് പേജിലെ കുറിപ്പിലാണ് രശ്മി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

രാഷ്ട്രീയ അഭിമുഖമെന്ന് പേരില്‍ നടന്ന ആ പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരംകൊടുക്കാതെ ഒഴിഞ്ഞു മാറുന്ന പണ്ഡിറ്റിനെതിരെയാണ് രശ്മി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നല്ല കറ തീര്‍ന്ന വിഷമാണ് സന്തോഷ് പണ്ഡിറ്റെന്നായിരുന്നു രശ്മിയുടെ വിമര്‍ശനം. രാഷ്ട്രീയ അഭിമുഖം എന്നൊക്കെ പറയാമെങ്കിലും ഒന്നാന്തരം രാഷ്ട്രീയ വിരുദ്ധതയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നതെന്നും രശ്മി ആരോപിക്കുന്നു.

രശ്മി നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഷ്യാനെറ്റ് ന്യൂസ് വെബ്ബില്‍ സന്തോഷ് പണ്ഡിറ്റ്ന്റെ രാഷ്ര്ടീയ അഭിമുഖം. ഓരോ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അയാള്‍ ശ്രമിക്കുന്നു ക്ക്വത്‌ന സ്സന്ന്റത്സന്റസന്റി പിടിച്ചു കുരുക്കുന്നു. നല്ല കറ തീര്‍ന്ന വിഷമാണ് പണ്ഡിറ്റ്.
പ്രധാനമന്ത്രിയുടെ കരച്ചിലിനെ കുറിച്ച് എന്താണ് അഭിപ്രായം?
പ്രധാനമന്ത്രിയെ കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.
അപ്പൊ AR റഹ്മാനെ കുറിച്ച് പറഞ്ഞല്ലോ?
അയാള്‍ മുസ്ലീം പുരോഹിതന്‍ ഫത്വഇറക്കിയിട്ട് മിണ്ടിയില്ല ഇപ്പൊ കര്‍ണാടകയില്‍ ഒരു ജേര്‍ണലിസ്റ്റ് മരിച്ചു അപ്പൊ മിണ്ടുന്നു.

എബി : മരിച്ചതല്ല കൊല്ലപ്പെട്ടു.

ബീഫിന്റെ പേരില്‍ ആളുകളെ കൊല്ലുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം?
അത് പശുവിനെ മോഷ്ടിച്ചപ്പോള്‍ ആണ് കൊന്നത് എന്നാണു ഞാന്‍ കേട്ടത്.

No comments:

Post a Comment

Comments System

Disqus Shortname