ഗൂഗിളിന്റെ ഡേറ്റ സാഗരവും ഒപ്പം ആൽഫബെറ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മികവും ഉപയോഗിച്ച് ഒരു സൈബർ സുരക്ഷാ ഏജൻസി. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ കീഴിലെ എക്സ് ലാബ്‍സിൽ നിന്നുള്ള ഏറ്റവും പുതിയ സംരഭമാണ് ക്രോണിക്കിൾ എന്ന പേരിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ചത്.
സാധാരണ ആന്റിവൈറസ് കമ്പനികളെപ്പോലെയല്ല ക്രോണിക്കിൾ. സൈബർ ആക്രമണങ്ങൾ കുഴപ്പമുണ്ടാക്കും മുൻപേ തടയുക എന്നതാണ് ക്രോണിക്കിളിന്റെ ലക്ഷ്യം. വാനാക്രൈ ഉൾപ്പെടെ കഴിഞ്ഞ വർഷം ലോകത്ത് ഭീതി വിതച്ച സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബിഗ് ഡേറ്റ- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരുത്തോടെ പുതിയ കമ്പനി ആൽഫബെറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
വ്യക്തികൾക്ക് ഉപയോഗിക്കാവുന്ന ആന്റി വൈറസുകൾ നിർമിക്കുന്ന ഒരു കമ്പനിയല്ല ക്രോണിക്കിൾ. കോർപറേറ്റ് സ്ഥാപനങ്ങളിലെ കംപ്യൂട്ടർ നെറ്റ്‍വർക്കുകളെ സൈബർ ആക്രമണങ്ങളിൽ നിന്നു സംരക്ഷിക്കുകയാണ് ലക്ഷ്യം. കുറഞ്ഞ ചെലവിൽ സേവനം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വെബ്സൈറ്റ്: chronicle.security
No comments:
Post a Comment