ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് പരിക്ക്. ചൈനയിലാണ് സംഭവം. സോഫ്റ്റ്പീഡിയ വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട് പ്രകാരം പയ്യന്റെ വലതു കണ്ണും കൈയ്യുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ചാര്‍ജ് ചെയ്യുന്നതിനിടെ ഫീച്ചര്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വന്‍ സ്‌ഫോടനത്തില്‍ ഒരു കണ്ണും വലത്തെ കൈയ്യിലെ വിരലുകളും നഷ്ടപ്പെട്ടു.
രണ്ടു വര്‍ഷമായി ഉപയോഗിക്കാത്ത ഫീച്ചര്‍ ഫോണാതിനെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ഫോണിന്റെയും പരുക്കേറ്റ പയ്യന്റെ ചിത്രങ്ങളും വിവിധ വെബ്‌സൈറ്റുകളില്‍ വന്നിട്ടുണ്ട്. വിലകുറഞ്ഞ, പഴയ മോഡല്‍ ഫീച്ചര്‍ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഏതു ബ്രാന്‍ഡിന്റെ ഫോണാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
No comments:
Post a Comment