തിരുവനന്തപുരം∙ നിരക്കു വർധനവ് അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി നാളെ മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. മിനിമം ചാർജ് ഏഴു രൂപയിൽനിന്ന് എട്ടുരൂപയാക്കി ബുധനാഴ്ച വർധിപ്പിച്ചിരുന്നു.
എന്നാൽ ഇത് 10 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.മാത്രമല്ല വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കുക,വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് രണ്ട് രണ്ട് രൂപയാക്കുക, സ്വകാര്യബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക.റെഗുലേറ്ററി കമ്മിറ്റിക്ക് രൂപം നല്‍കുക, പെട്രോള്‍ ഡീസല്‍ എന്നിവയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും ബസുടമകൾ മുന്നോട്ട് വയ്ക്കുന്നു.
തങ്ങളുടെ ആവശ്യങ്ങളോട് സംസ്ഥാന സർക്കാർ മുഖം തിരിക്കുകയാണെന്നും അവർ പ്രസ്താവിച്ചു.
ആവശ്യങ്ങൾ നേടിയെടുക്കാനായി സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിക്തകാല നിരാഹാര സമരം നടത്തുമെന്നും ബസുടമകൾ പറഞ്ഞു.
No comments:
Post a Comment