![]() |
Designed by Freepik |
ഏത്തപ്പഴം പോഷകസമ്പന്നമാണെന്ന് എല്ലാവർക്കും അറിയാം. എന്നാല്‍ ഭാരം കുറയ്ക്കാനും ഈ ഏത്തപ്പഴത്തിനു സാധിക്കും. രൺവീര്‍ ഭല്ല എന്ന യുവാവാണ് അത്ഭുതകരമായ ഏത്തക്ക ഷെയ്ക്കിനെ പറ്റിയുള്ള അനുഭവം പങ്കുവെച്ചത്.
ചെറുപ്പകാലത്ത് വളരെ ആക്ടീവായിരുന്ന താന്‍ യുവാവായതോടെ വല്ലാതെ തടിക്കാന്‍ തുടങ്ങിയിരുന്നെന്നു രൺവീര്‍ പറയുന്നു. ആ സമയത്താണ് ചെറുപ്പത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഏത്തക്കയെ കുറിച്ചു അമ്മ പറയുന്നത്. അങ്ങനെയാണ് വണ്ണം കുറയ്ക്കാന്‍ ഏറ്റവും ഇഷ്ടപെട്ട ഒരു വിഭവം തന്നെ ഉപയോഗിച്ചാലോ എന്ന ചിന്ത വന്നത്.
പ്രാതലിനൊപ്പം ഏത്തപ്പഴം ഉപയോഗിച്ചുള്ള ഷെയ്ക്ക് കുടിച്ചാണ് രൺവീര്‍ തന്റെ യജ്ഞം ആരംഭിച്ചത്. ആദ്യത്തെ പത്തുനാള്‍ ജങ്ക് ഭക്ഷണം ശീലമാക്കിയതിനാല്‍ ശരീരത്തില്‍ കടന്ന ടോക്സിനുകള്‍ നീക്കം ചെയ്യാനാണ് ഷെയ്ക്ക് കുടിച്ചത്. കോഫി പൗഡര്‍, പീനട്ട് ബട്ടര്‍, സ്ട്രോബെറി എന്നിവ ഇടയ്ക്കിടെ രുചി മാറ്റാന്‍ ഉപയോഗിച്ചു.
ശേഷം ശരീരത്തില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് രൺവീർ പറയുന്നത് ഇങ്ങനെ: ആദ്യത്തെ ദിവസം ഷെയ്ക്ക് കുടിക്കാന്‍ ആരംഭിച്ചപ്പോള്‍ 70 കിലോയായിരുന്നു ഭാരം. പത്തു ദിവസങ്ങള്‍ക്കു ശേഷം അത് 67 കിലോയായി. ഈ ശീലത്തോടൊപ്പം നടക്കാന്‍ പോകാനും വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ആഹാരങ്ങള്‍ കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിച്ചിരുന്നു.
സ്ഥിരമായി ജങ്ക് ഫുഡ് കഴിച്ചിരുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങളും മലബന്ധവും ഉണ്ടായിരുന്നു. എന്നാല്‍ ദഹനത്തിന് ഏറ്റവും ഉത്തമമായ ഏത്തക്ക ശീലമാക്കിയതോടെ ഈ പ്രശ്നങ്ങള്‍ ഒഴിവായി.
മോമൂസും സമൂസയുമെല്ലാം എത്ര കിട്ടിയാലും കഴിച്ചിരുന്ന താന്‍ അത് നിര്‍ത്തിയതോടെ ഇടക്കിടെയ്ക്ക് വെറുതെ എന്തെങ്കിലും കഴിക്കാന്‍ തോന്നുന്ന ശീലം മറന്നേ പോയെന്നും രൺവീർ പറയുന്നു.
No comments:
Post a Comment