തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസമായി സ്വകാര്യ ബസ് ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ബസ് ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ബസുടമകളുടെ ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചിട്ടില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ബസ് ഉടമകള്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകള്‍ സമരം ആരംഭിച്ചത്. സമരം തുടരുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു മുന്നോടിയായി ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനും മോട്ടോര്‍വാഹനവകുപ്പ് നടപടി ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
No comments:
Post a Comment