ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നായ ഫെയ്‌സ്ബുക്കില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയം കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തി. കണക്കു പ്രകാരം ഒരു ദിവസം ലോകമെമ്പാടും നിന്നുള്ള ഉപയോക്താക്കളുടെ കണക്കു നോക്കിയാല്‍ 50 ലക്ഷം മണിക്കൂര്‍ കുറച്ചാണ് ഫെയ്‌സ്ബുക്കില്‍ അവര്‍ അടുത്ത നാളുകളില്‍ ചിലവഴിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ പുതിയ തീരുമാനങ്ങളാണ് ഇതിനു വഴിവച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. സ്ഥിരമായി അൽഗോരിതം മാറ്റുന്നത് ഉപയോക്തക്കാളെ ബുദ്ധിമിട്ടിലാക്കുന്നുണ്ട്.
വാര്‍ത്ത പുറത്തു വിട്ടതോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരികളുടെ വില നാലു ശതമാനം ഇടിഞ്ഞു. പക്ഷേ, താമസിയാതെ തിരിച്ചു കയറി. കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്നു മാസത്തെ ലാഭം 20 ഇരുപതു ശതമാനം (ഏകദേശം 4.26 ബില്ല്യന്‍ ഡോളര്‍) വര്‍ധിച്ചതായി കമ്പനി വെളിപ്പെടുത്തിയിരുന്നു. ഈ കാലയളവിൽ മൊത്തം വരുമാനം 13 ബില്ല്യന്‍ ഡോളർ ആണ്. ഫെയ്‌സ്ബുക്കിന്റെ ജോലിക്കാരുടെ എണ്ണവും വര്‍ധിച്ച് 25,105 ആയി.
എന്തായിരുന്നു ഫെയ്‌സ്ബുക് കൊണ്ടുവന്ന പ്രധാന മാറ്റം?
വൈറലായ വിഡിയോയും മറ്റും ഫെയ്‌സ്ബുക്കിലൂടെ ആവശ്യത്തിലധികം പ്രചാരം നല്‍കുന്നതു കുറയ്ക്കുകയാണ് അവര്‍ ചെയ്തത്. അതു മൂലമാണ് ഫെയ്‌സ്ബുക്കില്‍ ജനങ്ങൾ ചിലവഴിക്കുന്ന സമയം കുറഞ്ഞത്. ഇത്തരം കണ്ടെന്റിനു പകരം, ഉപയോക്താവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായുള്ള സമ്പര്‍ക്കം വര്‍ധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. താത്കാലികമായി ആളുകള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന സമയം കുറഞ്ഞുവെങ്കിലും ഇത് കാലക്രമത്തില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഫെയ്സ്ബുക്ക് കരുതുന്നത്. കൂടുതല്‍ അര്‍ഥവത്തായ രീതിയില്‍ ആളുകളുടെ സമയം ചിലവഴിക്കാനാണ് തങ്ങള്‍ ഈ തീരുമാനം എടുത്തതെന്നാണ് കമ്പനി പറയുന്നത്. തെറ്റായ വാര്‍ത്തകള്‍ക്ക് തങ്ങളിലൂടെ ആവശ്യത്തിലധികം പ്രാധാന്യം കിട്ടുന്നതു തടയാനുമാകുമെന്നും അവര്‍ പറയുന്നു.
ഫാമിലി ആന്‍ഡ് ഫ്രെണ്‍ഡ്‌സിനു കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് സമൂഹത്തിനും ഗുണകരമാകുമെന്നാണ് അവര്‍ പറയുന്നത്. താമസിയാതെ പ്രാദേശിക വാര്‍ത്തകള്‍ കൂടുതലായി എത്തിക്കാനും ഫെയ്‌സ്ബുക്ക് ശ്രമിക്കും. ഈ വര്‍ഷം ഫെയ്‌സ്ബുക്കിന്റെ പുതിയ കച്ചവട രീതികള്‍ കൂടുതല്‍ മികവുറ്റതാക്കാനുള്ള ശ്രമം അവര്‍ നടത്തും.
ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിന്റെയും വാട്‌സാപ്പിന്റെയും പ്രവര്‍ത്തന രീതിയിലും ഈ വര്‍ഷം കാര്യമായ മാറ്റം കൊണ്ടുവന്നേക്കും. വെർച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമിലുള്ള കമ്പനിയുടെ ഒക്ക്യുലസ് ഹാര്‍ഡ്‌വെയറിനും പുതുജീവന്‍ നല്‍കിയേക്കും
ഡിജിറ്റല്‍ പ്രൊഫൈലിങ്ങിലൂടെ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നുവന്ന ഗുരുതരമായ ആരോപണം ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെ നിലനിര്‍ക്കുന്നുണ്ടെങ്കിലും ഇത്തരം കമ്പനികളുടെ ജനപ്രീതിയ്ക്ക് കാര്യമായ ഇടിവു തട്ടിയിട്ടില്ല.
No comments:
Post a Comment