പുരുഷ സെക്സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉല്‍പാദനം കുറഞ്ഞു വരുന്നതാണ് ഈ അവസ്ഥ.
സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷനും സ്ത്രീകളുടേത് പോലെ ആര്‍ത്തവ വിരാമവുമായി സാമ്യമുള്ള അവസ്ഥയുണ്ട്. ആര്‍ത്തവ വിരാമ കാലത്ത് സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനവും മാനസിക സംഘര്‍ഷങ്ങളും രൂക്ഷമാവുന്ന അവസ്ഥ പുരുഷനും ഉണ്ടാവുമെന്ന് ചുരുക്കം. പുരുഷ സെക്സ് ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉല്‍പാദനം കുറഞ്ഞു വരുന്നതാണ് ഈ അവസ്ഥ. ഈ അവസ്ഥയ്ക്ക് കൃത്യമായി ഒരു പ്രായം നിശ്ചയിക്കാന്‍ കഴിയില്ലെങ്കിലും സാധാരണയായി നാല്‍പ്പതുകള്‍ക്ക് ശേഷമാണ് ഇത് കണ്ടു വരുന്നത്. ഇത് കൃത്യമായി ഈ കാലത്ത് എല്ലാ പുരുഷന്മാരിലും ഉണ്ടാവണമെന്നും ഇല്ല.
പുരുഷാര്‍ത്തവവിരാമം, പുരുഷന്റെ പ്രത്യുല്‍പാദനശേഷിയുടെ അവസാനമാകുന്നില്ല. ഈ അവസ്ഥ ലൈംഗികതയിലുള്ള താല്‍പര്യം കുറച്ചേക്കും. ചിലരില്‍ ഈ പ്രവണത 30 വയസ് കഴിയുമ്പോള്‍ തന്നെ കാണാം.നല്ല ആരോഗ്യമുള്ള പുരുഷന്മാരില്‍പ്പോലും 55 വയസ്സാവുമ്പോഴേക്കും ഈ ഹോര്‍മോണിന്റെ ഉല്പാദനം കുറയുന്നതു കാണാം.
പുരുഷാര്‍ത്തവ വിരാമത്തെപ്പറ്റി പാശ്ചാത്യ നാടുകളിലാണ് നിരവധി പഠനങ്ങള്‍ നടന്നിട്ടുള്ളത്. അവര്‍ ഇതിനെ മധ്യവയസ്സിന്റെ പ്രതിസന്ധി എന്നാണ് പറയാറ്. ഈ പ്രതിസന്ധിക്ക് നിരവധി കാരണങ്ങളുണ്ട്.
അമിത മദ്യപാനം, പൊണ്ണത്തടി, പുകവലി, രക്തസമ്മര്‍ദം (ബി. പി.), മരുന്നുകളുടെ അമിതമായ ഉപയോഗം, പോഷകാഹാരക്കുറവ്, തലച്ചോറിന്റെ ചില കുഴപ്പങ്ങള്‍, വ്യായാമക്കുറവ്, രക്തസഞ്ചാരക്കുറവ് തുടങ്ങിയവയോടൊപ്പം ഒട്ടേറെ മാനസിക കാരണങ്ങളും പുരുഷാര്‍ത്തവ വിരാമത്തിന് വഴിവെക്കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.
ലക്ഷണങ്ങള്‍
അമിത ക്ഷീണം, ശരീരികക്ഷമത കുറയുക, ശരീരഭാരം കുറയുക, ലൈംഗിക താല്‍പര്യക്കുറവ്, മാനസിക സമ്മര്‍ദം, വിഷാദാവസ്ഥ
എങ്ങനെ മറികടക്കാം
നന്നായി ഉറങ്ങുക, കൃത്യമായി വ്യായാമം ചെയ്യുക, മദ്യപാനം, പുകവലി എന്നിവ പാടേ നിര്‍ത്തുക. കാപ്പി, ചായ കുറയ്ക്കുക. എന്തും തുറന്നുപറയാനും ചര്‍ച്ച ചെയ്യാനും പറ്റിയ നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക, അവരോട് സംവദിക്കുക, ധാരാളം വെള്ളം കുടിക്കുക. തുടങ്ങിയവ ശീലിച്ചുനോക്കുന്നത് നല്ലതാണ്.
പരിശോധനകള്‍
ശാരീരികപരിശോധനയിലൂടെയും ലക്ഷണങ്ങള്‍ വിശകലനംചെയ്തുമാണ് ഡോക്ടര്‍മാര്‍ ഈ അവസ്ഥകണടെത്തുന്നത്. രക്തത്തിലെ ഹോര്‍മോണുകളുടെ അളവ് കണ്ടെത്തുന്നപരിശോധനകള്‍ഉള്‍പ്പടെ നിരവധി രക്തപരിശോധനകള്‍ ഈ അവസ്ഥയെക്കുറിച്ച് അറിയാന്‍ സഹായിക്കും.
ചികിത്സയും പരീക്ഷിക്കാം
ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ചികിത്സയാണ് ഇതിനുള്ള മറ്റൊരു പോംവഴി. ഗുളിക രൂപത്തിലും ഇഞ്ചക്ഷനായും തൊലിക്കടിയില്‍ പിടിപ്പിക്കുന്ന 'ഇംപ്ലാന്റാ'യും ഹോര്‍മോണ്‍ ലഭ്യമാണ്. നിരവധി പാര്‍ശ്വഫലങ്ങളുള്ളതിനാല്‍ ചികിത്സവേണോഎന്ന് വിദഗ്ധ ഡോക്ടറുമായി ചര്‍ച്ചചെയ്തതിനുശേഷം മാത്രം തീരുമാനിക്കുക. വ്യായാമവും ഭക്ഷണവുമൊക്കെ ചിട്ടപ്പെടുത്തി ജീവിതശൈലി മാറ്റുക. അതുതന്നെയാണ് പ്രധാനം. മനസ്സ് ചെറുപ്പമായിരുന്നാല്‍ ശരീരവും യുവത്വം വെടിയാതെ ഊര്‍ജസ്വലമായി തുടരും.

No comments:
Post a Comment