Ente Malayalam News

Follow Us

Wednesday, 31 January 2018

സുഖം കിട്ടാതെവന്നാൽ

Designed by Freepik

സെക്സ് എല്ലായ്പ്പോഴും രതിമൂർച്ഛയിൽ എത്തണമെന്നില്ല. അതുകൊണ്ടുതന്നെ എല്ലാ ബന്ധപ്പെടലുകളും ആഹ്ലാദകരമാകണമെന്നുമില്ല. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണൽ നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയത് ലോകത്തിലെ 43 ശതമാനം സ്ത്രീകളും ജീവിതത്തിൽ ഒരിക്കൽ പോലും രതിമൂർച്ഛ അനുഭവിച്ചിട്ടില്ലാത്തവരാണെന്നാണ്.

ശാരീരികവും മാനസികവുമായ കാരണങ്ങളാണ് രതിമൂർച്ഛയെ തടയുന്നത്. യോനിയിലെ മസിലുകൾക്കുണ്ടാകുന്ന കുഴപ്പം മുതൽ ഏത് തരത്തിലുള്ള ഗുരുതരരോഗങ്ങളും ശാരീരിക അസ്വാസ്ഥ്യങ്ങളും ലൈംഗിക താൽപ്പര്യം കുറയ്ക്കുകയും രതിമൂർച്ഛയെ തടയുകയും ചെയ്യാം. ശരീരത്തിലെ ഹോർമോൺ നിലയിലെ തുലനമില്ലായ്മയാണ് സ്ത്രീകളുടെ രതിമൂർച്ഛയെ തടയുന്ന മറ്റൊരു പ്രധാന വില്ലൻ.

പരസ്പരം ഇണക്കമില്ലാത്ത ദമ്പതികൾ തമ്മിലുള്ള ലൈംഗികബന്ധത്തിൽ രതിമൂർച്ഛയ്ക്ക് നേരിയ സാധ്യതപോലുമില്ലെന്നതാണ് മറ്റൊരു യാഥാർഥ്യം. രാത്രി കിടപ്പറയിൽ സ്വന്തം സുഖം മാത്രം തേടി വരുന്ന പങ്കാളി പല സ്ത്രീകൾക്കും സ്വന്തം ശരീരത്തിൽ പറ്റുന്ന അഴുക്ക് മാത്രമായി അനുഭവപ്പെടുന്നു. അതേ സമയം രതിമൂർച്ഛ കിട്ടാതെ പോകുന്ന സ്ത്രീകളിൽ അധികവും പുരുഷന്റെ സുഖത്തെക്കുറിച്ച് ഓർത്ത് വേവലാതിപ്പെടുന്നതിനാൽ ആ ടെൻഷനിൽ രതിമൂർച്ഛ കിട്ടാതെ പോകുന്നവരാണ്. മറ്റൊരു വിഭാഗമാകട്ടെ രതിമൂർച്ഛ ഉണ്ടായിട്ടും അത് എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്തവരും. കാരണം കണ്ടെത്തിവേണം ചികിത്സ തേടാൻ.

രതിമൂർച്ഛ ഇല്ലാതെ പോകുന്ന സ്ത്രീകളിൽ ഏറിയ പക്ഷത്തിന്റേയും ഏറ്റവും വലിയ ആശങ്ക ഇത് ഗർഭധാരണത്തെ ബാധിക്കുമോ എന്നതാണ്. എന്നാൽ രതിമൂർച്ഛയ്ക്ക് സന്താനഉൽപ്പാദനവുമായി നേരിട്ടുള്ള ഒരു ബന്ധവും ഇല്ലെന്നാണ് ഗവേഷണഫലങ്ങൾ പറയുന്നത്. ലൈംഗികശാസ്ത്രജ്ഞയായ ഏലിസബത്ത് ലയോഡ് പുരുഷന്റെ മുലഞെട്ട് പോലെ പരിണാമ പ്രക്രിയയിലെ പ്രകൃതിയുടെ ഒരു കൈത്തെറ്റായാണ് സ്ത്രീകളുടെ രതിമൂർച്ഛയെ കാണുന്നത്. ഒരിക്കൽ പോലും രതിമൂർച്ഛ അനുഭവിച്ചിട്ടില്ലെങ്കിലും പലതവണ പ്രസവിച്ചിട്ടുള്ള സ്ത്രീകൾ തന്നെ ഇതിന് മികച്ച തെളിവ്. അതേസമയം അണ്ഡോത്പാദനത്തിന്റെ സമയത്താണ് സ്ത്രീകൾക്ക് ഏറ്റവും എളുപ്പത്തിലുള്ളതും സുഖകരവുമായ രതിമൂർച്ഛാനുഭവം ലഭിക്കുന്നതെന്നും ഗവേഷകർ വിശദീകരിക്കുന്നുണ്ട്.

മനസിന്റെ പങ്ക്

ശരീരത്തിന്റെ ആനന്ദത്തിലൂടെ യഥാർഥത്തിൽ മനുഷ്യൻ മനസിന്റെ തൃപ്തിയാണ് തേടുന്നത് എന്ന് പറയാം. അതുകൊണ്ടുതന്നെ മനസ് തയാറല്ലെങ്കിൽ രതിമൂർച്ഛ ഉണ്ടാകില്ലെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു. സെക്സും മനസും തമ്മnിലുള്ള ബന്ധം പരിശോധിക്കുമ്പോൾ ശരീരം ലൈംഗികസുഖം കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണം മാത്രമാണെന്ന് മനസിലാകും. അതായത് ശരീരത്തിലൂടെ ആഗ്രഹത്തിന് അനുസരിച്ച് മനസ് സഞ്ചരിക്കുമ്പോഴാണ് ലൈംഗികാവയവങ്ങളിൽ നനവും യഥാർഥ ഉത്തേജനവും ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ പങ്കാളിയുടെ ശരീരത്തിലൂടെ മനസിലേക്കു പ്രവേശിക്കുകയാണ് സെക്സിൽ ചെയ്യേണ്ടത്. ആഗ്രഹങ്ങൾ തുറന്നു പറയുക, മടിക്കാതെ ചോദിച്ച് വാങ്ങുക.

സെക്സ് എന്നാൽ ഗുരുതരമായ കുറ്റകൃത്യമാണ്, പാപമാണ് എന്നൊക്കെയുള്ള ചിന്തകൾ മനസിൽ കയറിപ്പറ്റിയിട്ടുള്ള സ്ത്രീകൾക്ക് രതിമൂർച്ഛയിലെത്തുക പüലപ്പോഴും സാധ്യമാകില്ല. അതുപോലെ തന്നെ കുട്ടിക്കാലത്ത് ലൈംഗികപീഡനത്തിന് ഇരയായിട്ടുള്ളവർക്കും മാതാപിതാക്കളുടേയോ ബന്ധുക്കളുടേയോ അയൽക്കാരുടേയോ ലൈംഗികവേഴ്ച കണ്ട് ഭയന്ന് പോയിട്ടുള്ളവർക്കും ചിലപ്പോൾ രതിമൂർച്ഛ കിട്ടാതെ പോകുന്നു.

മനസിന്റെ വിചിത്രമായ താൽപ്പര്യങ്ങൾക്കും രതിമൂർച്ഛയുടെ മേൽ നിർണായകമായ സ്വാധീനമുണ്ട്. പങ്കാളിയുടെ സംതൃപ്തിയിലൂടെ സ്വന്തം സുഖം കണ്ടെത്തുകയും ചെയ്യുമ്പോഴാണ് ലൈംഗികബന്ധം ആഹ്ലാദകരമാകുക. മനസിനെ ‘ബൈപാസ് ചെയ്തുകൊണ്ട് രതിമൂർച്ഛയിലേക്ക് കുറുക്കുവഴികളില്ലെന്നത് ഓർക്കുക. അതുപോലെ തന്നെ ഓരോരുത്തരുടേയും രതിമൂർച്ഛ നിശ്ചയിക്കുന്നത് അവരവരുടെ മനസുകൂടിയാണ് എന്നതിനാൽ പങ്കാളിയുടെ ശേഷിയെ ആശ്രയിച്ചോ ശേഷിയില്ലായ്മയിൽ പരിതപിച്ചോ ഇരിക്കുകയല്ല അവരവരുടെ ആനന്ദം സ്വയം കണ്ടെത്തുകയാണ് വേണ്ടത്.

ഓർമശക്തി കൂട്ടണോ? മഞ്ഞൾ കഴിച്ചോളൂ


Designed by Freepik
മഞ്ഞൾ ദിവസവും ഉപയോഗിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല. ഭക്ഷണത്തിൽ ചേർക്കാൻ മാത്രമല്ല രോഗശമനത്തിനും സൗന്ദര്യവർധനവിനും മഞ്ഞൾ സഹായിക്കുമെന്ന് ആരും പറഞ്ഞു തരേണ്ട കാര്യവുമില്ല.

പാശ്ചാത്യ ലോകത്ത് മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാൻ നിരവധി ഗവേഷണങ്ങളാണ് നടക്കുന്നത്. ചർമ സൗന്ദര്യം കൂട്ടാൻ മുതൽ അർബുദം തടയാൻ വരെ മഞ്ഞളിനു കഴിവുണ്ട്.

ഓർമശക്തി മെച്ചപ്പെടുത്താൻ മഞ്ഞൾ സഹായിക്കുമെന്ന് ലൊസാഞ്ചലസിലെ കലിഫോർണിയ സർവകലാശാല ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ കണ്ടു. ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്കിടയിൽ അൽഷിമേഴ്സ് ബാധിതരുടെ എണ്ണം കുറയാൻ കാരണം മഞ്ഞളിന്റെ ഉപയോഗമാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

അൾഷിമേഴ്സ് ബാധിച്ചവരിൽ തലച്ചോറിലെ മടക്കുകളിൽ ഉണ്ടാകുന്ന വളരെ സൂക്ഷ്മമായ പ്ലേക്കുകളിൽ മാറ്റം വരുത്താൻ മഞ്ഞളിലടങ്ങിയ കുർകുമിനു കഴിയും. ആന്റി ഇൻഫ്ലമേറ്ററി ആന്റിഓക്സിഡന്റ് ഗുണങ്ങൾ കുർകുമിന് ഉണ്ട്.

ചെറിയ ഓർമക്കുറവുള്ള 50 നും 90 വയസ്സിനും ഇടയിൽ പ്രായമുള്ള 40 പേരിലാണ് പഠനം നടത്തിയത്. ഇവരിൽ ചിലർക്ക് ഒന്നര വർഷക്കാലം ഡമ്മി ഗുളികകളും മറ്റുള്ളവർക്ക് ദിവസം 90 ഗ്രാം കുർകുമിനും നൽകി. കുർകുമിൻ കഴിച്ചവർക്ക് ഓർമശക്തിയും ശ്രദ്ധയും മെച്ചപ്പെട്ടതായി കണ്ടു. ഡമ്മി ഗുളികകൾ കഴിച്ചവർക്ക് ഒരു മാറ്റവും കണ്ടില്ല.

കുർകുമിൻ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെങ്കിലും അൽഷിമേഴ്സ്, വിഷാദം മുതലായവയ്ക്കു കാരണമാകുന്ന തലച്ചോറിലെ വീക്കം കുറയ്ക്കാൻ കുർകുമിനുള്ള കഴിവാകാം കാരണമെന്ന് അമേരിക്കൻ ജേണൽ ഓഫ് ജീറിയാട്രിക് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

പൊതുബജറ്റ് നാളെ

 ന്യൂഡൽഹി: ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് നാളെ. സാധാരണക്കാരുടെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുക എന്നതാകും ബജറ്റിന്റെ പ്രഥമ ലക്ഷ്യം. രാജ്യത്ത് തൊഴിൽ അടിസ്ഥാന സൌകര്യ വികസനത്തിനുള്ള പ്രധാന നിർദ്ദേശങ്ങൾ ബജറ്റിൽ ഇടം പിടിച്ചേക്കും.

ഗരീബോം കി ഉന്നതി, കിസാനോം കി സമൃദ്ധി, യുവോം കോ റോസ്ഗാർ… ഈ മുദ്രാവാക്യം തന്നെയാകും ഇത്തവണയും പൊതു ബജറ്റിൽ അരുൺ ജെയ്റ്റ്ലി ഉയർത്തുക. സാധാരണപോലെ നടപ്പുവർഷത്തേക്കുള്ള പദ്ധതികൾ ഇത്തവണയും പ്രഖ്യാപിയ്ക്കുകയാകും ബജറ്റിന്റെ ശൈലി. എന്നാൽ, മൂന്നു വർഷത്തേക്കുള്ള വികസനത്തിന്റെ റോഡ് മാപ്പിൽ ആകും ബജറ്റ് പ്രഖ്യാപനങ്ങൾ കൂടുതൽ ശ്രദ്ധയൂന്നുക.

രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണമെങ്കിൽ സർക്കാർ തന്നെ അടിസ്ഥാന സൗകര്യവികസനത്തിനു കൂടുതൽ പണം ചെലവിടണം, അതേസമയം ധനകാര്യക്കമ്മി നിയന്ത്രിച്ചു നിർത്തണമെങ്കിൽ സർക്കാർ ചെലവു ചുരുക്കുകയും വേണം. ഇവ രണ്ടും കൂടി എങ്ങനെ സമന്വയിപ്പിക്കും എന്നത് കാത്തിരുന്ന് കാണണം.

നികുതിപിരിവ് ഊർജിതപ്പെടുത്തുകയാണ് ഒരു പോംവഴി. നിലവിൽ രണ്ടു ലക്ഷം കോടി രൂപ ഓരോവർഷവും പലവിധ നികുതി ഇളവുകളായി അനുവദിക്കാറുണ്ട്. ഈ ഇളവുകൾ എടുത്തുകളയുകയെന്ന ശ്രമകരമായ ദൌത്യം യാഥാർത്ഥ്യമാക്കാൻ ജെയ്റ്റ്ലി ധൈര്യം കാട്ടിയേക്കും എന്നാണ് സൂചന.

ഇതിന്റെ ഫലത്തിന്റെ ഒരു പങ്ക് ശമ്പളക്കാർ എന്ന വിഭാഗത്തിന് നേട്ടം നൽകും എന്ന് കരുതാം. ആദായ നികുതി പരിധി വീണ്ടും ഉയർത്തണം എന്ന വിധത്തിൽ ഭൂരിപക്ഷം പ്രീ ബജറ്റ് ചർച്ചകളിലും നിർദ്ദേശം ഉയർന്നിരുന്നു.

ബജറ്റിൽ ഇത്തവണ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിക്കുന്ന തുകയിൽ ഗണ്യമായ വർധനയുണ്ടാകും. റോഡുകൾ, പാലങ്ങൾ, തുറമുഖങ്ങൾ എന്നിങ്ങനെ എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളിലും കൂടുതൽ മുതൽ മുടക്കാനാണ് സർക്കാരിന്റെ തീരുമാനം.

ജീവിതത്തിലേക്കുള്ള നുഴഞ്ഞുകയറ്റങ്ങള്‍...

ഓഫീസിലെ സഹപ്രവർത്തകൻ തന്റെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു എന്നാണ് ദീപ്തി പറയുന്നത്. ഭർത്താവ് ഒട്ടും റൊമാന്റിക്കല്ല, അധികം സൗഹൃദങ്ങളില്ല....ഒറ്റയ്ക്കിരുന്നാണ് മദ്യപാനം പോലും..വഴക്കു പതിവാണ് വീട്ടിൽ. സംഗീതം ഇഷ്ടപ്പെടുന്ന, കവിതകളെഴുതുന്ന, യാത്രകൾ ഇഷ്ടപ്പെടുന്ന ദീപ്തിക്ക് ഒരിക്കലും ഭർത്താവിന്റെ ഒറ്റയാൻ ലൈനുമായി ഒത്തുപോകാൻ കഴിഞ്ഞില്ല. അപ്പോഴാണ് ഓഫീസിലെ സഹപ്രവർത്തകനുമായി സൗഹൃദത്തിലാകുന്നത്.

 ദീപ്തി എന്നു പരിചയപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ഒരു മെയിൽ വന്നു. അതിൽനിന്ന്‌ കടമെടുത്തതാണ് ജീവിതത്തിലേക്കുള്ള നുഴഞ്ഞുകയറ്റം എന്ന പ്രയോഗം. ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഉയർന്ന ഉദ്യോഗസ്ഥയാണ് ദീപ്തി. ഭർത്താവ് എൻജിനീയറും. 12 വർഷം പിന്നിട്ട വിവാഹബന്ധം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. അതിനുകാരണക്കാരി താൻ തന്നെയാണെന്ന് അവർ പറയുന്നു.

ഓഫീസിലെ സഹപ്രവർത്തകൻ തന്റെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു എന്നാണ് ദീപ്തി പറയുന്നത്. ഭർത്താവ് ഒട്ടും റൊമാന്റിക്കല്ല, അധികം സൗഹൃദങ്ങളില്ല....ഒറ്റയ്ക്കിരുന്നാണ് മദ്യപാനം പോലും..വഴക്കു പതിവാണ് വീട്ടിൽ. സംഗീതം ഇഷ്ടപ്പെടുന്ന, കവിതകളെഴുതുന്ന, യാത്രകൾ ഇഷ്ടപ്പെടുന്ന ദീപ്തിക്ക് ഒരിക്കലും ഭർത്താവിന്റെ ഒറ്റയാൻ ലൈനുമായി ഒത്തുപോകാൻ കഴിഞ്ഞില്ല. അപ്പോഴാണ് ഓഫീസിലെ സഹപ്രവർത്തകനുമായി സൗഹൃദത്തിലാകുന്നത്.

വിവാഹിതനായ സുഹൃത്ത് പെട്ടെന്നുതന്നെ ദീപ്തിയുടെ ജീവിതത്തിലെ താളപ്പിഴകൾ വായിച്ചെടുത്തു. അടുത്ത കാബിനിൽ ജോലിചെയ്യുന്നതുകൊണ്ടുതന്നെ ഫോണിലൂടെ ദീപ്തി ഭർത്താവുമായി കലഹിക്കുന്നതും മറ്റും അയാൾ കേട്ടിരുന്നു. തന്നോടയാൾ സവിശേഷമായ ഒരുസ്‌നേഹവും വാത്സല്യവും കാണിച്ചിരുന്നുവെന്നാണ് ദീപ്തി പറയുന്നത്. വൈകാതെ ഇരുവരും അടുത്ത സുഹൃത്തുക്കളായി.

ദീപ്തിയേക്കാൾ ഒരുവയസ്സിനിളയതായിരുന്നെങ്കിലും ഒരുമൂത്ത കാരണവരെപ്പോലെ അയാൾ എല്ലാക്കാര്യത്തിലും ഉപദേശം നൽകും.
 തന്റെ ജീവിതത്തിലെ താളപ്പിഴകളെല്ലാം അവൾ അയാളുമായി പങ്കുവെച്ചു. ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും അയാൾക്ക് പ്രത്യേകമായ കഴിവുണ്ടായിരുന്നു. അവളെഴുതിയ കവിതകൾ അയാൾ മനോഹരമായി ആലപിച്ചു.

ഇഷ്ടങ്ങൾ പെട്ടെന്ന് മനസ്സിലാക്കി, താനാഗ്രഹിക്കുന്ന സമ്മാനങ്ങൾ അയാൾ എപ്പോഴും കരുതിവെച്ചു.....ഇതോടെ ഭർത്താവുമായുണ്ടായിരുന്ന അകലം വർദ്ധിച്ചു. ഭർത്താവിനോട് വഴക്കിട്ട് അകലും തോറും ഒരുവാശിക്കെന്നപോലെ ദീപ്തി സുഹൃത്തിനോട് അടുത്തു.
ഒടുവിൽ സൗഹൃദം, സാഹോദര്യം എന്നൊക്കെ ലേബലൊട്ടിച്ച ബന്ധം കിടപ്പറയിലെത്തി. അവൾക്ക് അത് താത്‌പര്യമുണ്ടായിരുന്നില്ല. പക്ഷേ, അയാളെ പിരിയുക അവൾക്ക് ചിന്തിക്കാൻപോലും അസാധ്യമായിരുന്നു. അതിനാൽ അയാളുടെ ഇഷ്ടങ്ങൾക്കെല്ലാം വഴങ്ങി...എന്നാൽ വൈകാതെ അയാൾക്ക്‌ സ്ഥലംമാറ്റമായി.
 ഏറെ വേദനയോടെയാണ് അവർ പിരിഞ്ഞത്. ജീവിതത്തിൽ താൻ ഒറ്റപ്പെട്ടു എന്ന തോന്നലിൽ മരിക്കുന്നതിനെക്കുറിച്ചുപോലും അവൾ ചിന്തിച്ചു.

എന്നാൽ പിന്നീട് അയാൾ തന്നിൽനിന്ന്‌ അകലുകയാണെന്ന് അവൾക്ക് മനസ്സിലായി. സംസാരത്തിൽ പഴയ അടുപ്പമില്ല, വിളിച്ചാൽ ഫോണെടുക്കാതെയായി. ഒടുവിൽ അവൾ ആ സത്യമറിഞ്ഞു, സ്ഥലംമാറ്റം അയാൾ ചോദിച്ചുവാങ്ങിയതാണെന്ന്. അതോടെ അവൾ ആകെ തകർന്നു. ഭർത്താവുമായുള്ള അകൽച കൂടി. ഒപ്പം കുറ്റബോധവും. ഇപ്പോൾ ഒരുവീട്ടിൽ രണ്ടുലോകങ്ങളിലായാണ് കഴിയുന്നത്. മകളെയോർത്ത് ലോകത്തിനുമുന്നിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചു പോകുന്നു.

'' അയാൾ എനിക്കുവേണ്ടി ഡിസൈൻ ചെയ്ത കെണിയായിരുന്നു സ്‌നേഹവും സൗഹൃദവുമെല്ലാം എന്നെനിക്കിപ്പോൾ മനസ്സിലായി. അന്ന് കൂട്ടുകാരികൾ മുന്നറിയിപ്പു തന്നപ്പോൾ അവരെ ശത്രുക്കളായാണ് ഞാൻ കണ്ടത്. ഒരുകയത്തിലേക്ക് പതുക്കെപതുക്കെ ഇറങ്ങി ഒടുവിൽ ചേറിൽപ്പെട്ട് പുതഞ്ഞുപോകുന്ന അവസ്ഥയാണ് എന്റെ ജീവിതത്തിലുണ്ടായത്. ഇത്തരം നുഴഞ്ഞുകയറ്റക്കാരെ സൂക്ഷിക്കണം.....'

ഇതൊരു ദീപ്തിയുടെ മാത്രം കഥയല്ല. ദാമ്പത്യജീവിതത്തിൽ നുഴഞ്ഞുകയറി പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും അതിൽനിന്ന്‌ മുതലെടുക്കാനും ശ്രമിക്കുന്നവർ ഏറെയുണ്ട്. പണ്ട് പുരുഷന്മാരാണ് ഇത്തരം നുഴഞ്ഞുകയറ്റക്കാരെങ്കിൽ ഇപ്പോൾ സ്ത്രീകളുമുണ്ട്. സ്വന്തം ജീവിതത്തിലെ ചെറിയ പ്രശ്‌നങ്ങൾ വലിയ പ്രശ്‌നങ്ങളായി മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുക ചിലരുടെ ശീലമാണ്. ശ്രദ്ധയും പരിഗണനയും പിടിച്ചുപറ്റാനുള്ള ഒരു ഗൂഢോദ്ദേശ്യം ഇതിനുപിന്നിുലുണ്ട്.

പുതിയ തൊഴിൽസാഹചര്യങ്ങളിൽ ജീവിതപങ്കാളിക്കൊപ്പം ചെലവിടുന്നതിനേക്കാൾ കൂടുതൽ സമയം ഓഫീസിലാണ് പലരും ചെലവിടുന്നത്. സൗഹൃദവും അടുപ്പവുമൊക്കെ നുഴഞ്ഞുകയറ്റക്കാർക്ക് വാതിൽ തുറന്നിടുന്ന സാഹചര്യമുണ്ടാക്കും. ചിലർ ഇത്തരം സൗഹൃദങ്ങളെ ഒരു റൊമാന്റിക് മൂഡിൽ ആസ്വദിക്കുകയും കൃത്യമായ അതിരുകൾ നിശ്ചയിച്ച് തന്ത്രപൂർവം നിയന്ത്രിക്കുകയും ചെയ്യും. പക്ഷേ, ഒരുഘട്ടം കഴിയുമ്പോൾ കടിഞ്ഞാൺ നമ്മുടെ കൈയിൽനിന്നു പോവുകയും ദീപ്തിയേപ്പോലെ നിസ്സഹായാവസ്ഥയിലേക്കെത്തുകയും ചെയ്യും.

ഇണക്കങ്ങളും പിണക്കങ്ങളും ദാമ്പത്യജീവിതത്തിന്റെ ഭാഗമാണ്. പങ്കാളിയുമായി നമ്മൾ അഡ്‌ജസ്റ്റു ചെയ്യുന്നു എന്നു പറയുംപോലെ പങ്കാളി നമ്മളുമായും അഡ്ജസ്റ്റുചെയ്യുന്നുണ്ട് എന്ന സത്യം മനസ്സിലാക്കണം.

ചെറിയപൊരുത്തക്കേടുകൾ പരസ്പരം സംസാരിച്ച് മറികടക്കുകയാണുവേണ്ടത്. പകരം സുഹൃത്തുക്കളുടെ മുമ്പിൽ വിളമ്പി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നവരുണ്ട്. എപ്പോഴും ജീവിതപങ്കാളിയുടെ നന്മകൾ മാത്രം പറയുക.
 സന്തോഷകരമായ ഒരു ജീവിതമാണ് നമ്മുടേതെന്നും മറ്റാർക്കും ഇതിനിടെ സ്‌പേസില്ലെന്നുമുള്ള വ്യക്തമായ സന്ദേശം നമ്മുടെ പരിസരത്തുള്ളവർക്ക് നൽകുന്നത് നല്ലതാണ്.

പങ്കാളിയെ ഓഫീസിലും സുഹൃത്തുക്കൾക്കും പരിചയപ്പെടുത്തുക. ഓഫീസിലെ സുഹൃത്തുക്കളെക്കുറിച്ച് പങ്കാളിക്കും ഒരുചിത്രം നൽകുന്നത് നല്ലതാണ്.
 മാനസികമായി ആരെങ്കിലും അമിത അടുപ്പം കാണിച്ചാൽ അതൊരു നുഴഞ്ഞുകയറ്റത്തിന്റെ തുടക്കമാണെന്ന് തിരിച്ചറിഞ്ഞ് മുൻകരുതലുകളെടുക്കുക.
 നമ്മുടെ മനസ്സ് കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടാകാതിരിക്കാൻ പങ്കാളിയുമായി ഗാഢസ്‌നേഹം പുലർത്തുകയും വേണം.
 എല്ലാറ്റിലുമുപരി സ്‌നേഹസൗഹൃദങ്ങൾക്ക് കൃത്യമായ അതിരുകൾ നിശ്ചയിക്കുകയും വേണം.

സൂപ്പര്‍ ബ്ലഡ് ബ്ലൂ മൂണ്‍ ഇന്ന്


സൂപ്പര്‍ ബ്ലഡ് ബ്ലൂ മൂണ്‍ ഇന്ന് വൈകിട്ടോടെ ഭൂമിയില്‍ ദൃശ്യമാകും. മൂന്ന് അസാധാരണമായ ചാന്ദ്ര പ്രതിഭാസങ്ങള്‍ ഒത്തു വരുന്നു എന്നതാണ് ഇത്തവണത്തെ സൂപ്പര്‍ ബ്ലഡ് ബ്ലൂ മൂണിന്റെ പ്രത്യേകത. ബ്ലൂ മൂണ്‍, സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍ എന്നിവയാണ് ഒന്നിച്ചു വരിക. അത്യപൂര്‍വമായിട്ടേ ഇവ മൂന്നും ഒന്നിച്ചു സംഭവിക്കാറുള്ളു.

ഈ സമയം ചന്ദ്രന് സാധാരണ ഉള്ളതിനെക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും. ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ വെളുത്ത പ്രതലം പതിയെ ഇളം ഓറഞ്ച് അല്ലെങ്കില്‍ ചുവന്ന നിറത്തിലേക്ക് മാറും. സൂര്യ രശ്മികളാണ് ഈ നിറം മാറ്റത്തിനു കാരണം. സൂര്യഗ്രഹണത്തില്‍ നിന്ന് വ്യത്യസ്തമായി ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാനാകും.

മിഡില്‍ ഈസ്റ്റ്, ഏഷ്യ, റഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളില്‍ വൈകുന്നേരം ചന്ദ്രന്‍ ഉദിച്ചതിനു ശേഷം ഇത് ദൃശ്യമാകും.

Tuesday, 30 January 2018

സ്വകാര്യ ബസ് സമരം മാറ്റിവച്ചു


തിരുവനന്തപുരം: ജനുവരി 31 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. സ്വകാര്യ ബസ് ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവെക്കാന്‍ തീരുമാനമായത്.

ബസ് വ്യവസായവുമായി ബന്ധപ്പെട്ട രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി ബസ് ഉടമ പ്രതിനിധികള്‍ അറിയിച്ചു.

ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കിയതായി ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങളില്‍ അധികം വൈകാതെ തീരുമാനമുണ്ടായില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് തന്നെ തിരിയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ അറിയിച്ചു

പ്രമേഹ രോഗികൾക്ക് ലൈംഗിക ജീവിതം സാധ്യമോ?

Designed by Freepik

പ്രമേഹരോഗം ലൈംഗികപ്രശ്നങ്ങളിലേക്കു നയിക്കുമെന്നത് രോഗികളിൽ മിക്കവർക്കും വലിയ ധാരണയില്ലാത്ത ഒരു മേഖലയാണ്. ദീർഘകാലം വേണ്ടവിധം ചികിത്സിക്കാതെ പോകുന്ന പ്രമേഹം ലൈംഗിക ജീവിതാസ്വാദനത്തിന് വലിയ തടസ്സമാകും. പ്രമേഹരോഗികളായ പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക പ്രശ്നങ്ങളുണ്ടാവാറുണ്ട്. എന്നാൽ മിക്കപ്പോഴും പെട്ടെന്ന് തിരിച്ചറിയുന്നതും ചികിത്സ കിട്ടുന്നതും പുരുഷന്മാരുടെ പ്രശ്നങ്ങൾക്കാണ് എന്നുമാത്രം. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, ലൈംഗിക താൽപര്യക്കുറവ് എന്നിവയാണു പ്രമേഹരോഗികളായ പുരുഷന്മാർ നേരിടുന്ന പ്രധാന ലൈംഗിക പ്രശ്നങ്ങൾ. പ്രമേഹം തിരിച്ചറിയുന്ന ഘട്ടം മുതൽ ശക്തമായ നിയന്ത്രണം പാലിക്കുന്ന ഒരാൾക്ക് പതിറ്റാണ്ടുകൾ കഴിഞ്ഞാലും ലൈംഗികാരോഗ്യം നഷ്ടപ്പെടില്ല. ഏറ്റവും കൂടുതൽ പ്രമേഹരോഗികളായ പുരുഷൻമാരെ അലട്ടുന്ന പ്രശ്നം ഉദ്ധാരണക്കുറവാണ്.

ലിംഗോദ്ധാരണക്കുറവ്
 
സാധാരണ വ്യക്തികളിൽ സംഭവിക്കുന്ന ലിംഗോദ്ധാരണക്കുറവിന്റെ നാലു മടങ്ങാണ് പ്രമേഹരോഗികളിൽ. മാത്രമല്ല സമപ്രായക്കാരേക്കാൾ 10–15 വർഷം മുമ്പു തന്നെ പ്രമേഹരോഗികളിൽ ഉദ്ധാരണപ്രശ്നങ്ങൾ വന്നെത്താനുള്ള സാധ്യതയുമുണ്ട്. പ്രായം, പ്രമേഹത്തിന്റെ തീവ്രത, മറ്റ് അനുബന്ധ രോഗങ്ങൾ, പ്രമേഹസംബന്ധമായ സങ്കീർണതകൾ തുടങ്ങി പല കാര്യങ്ങളെ ആശ്രയിച്ചാണ് പ്രമേഹരോഗികളിൽ ഉദ്ധാരണ പ്രശ്നങ്ങൾ സംഭവിക്കുക. ധമനികളിലെ ജരിതാവസ്ഥയും അടവുകൾക്കുള്ള സാധ്യതയും പ്രമേഹരോഗിയില്‍ ഉദ്ധാരണത്തകരാറുണ്ടാക്കുന്നു. ഇതേ ധമനീപ്രശ്നങ്ങൾ ശരീരത്തിലെവിടെയും സംഭവിക്കാം, ഹൃദയത്തിലും. ചുരുക്കിപ്പറഞ്ഞാൽ ഉദ്ധാരണക്കുറവ് ബാധിച്ച പ്രമേഹരോഗിക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഉദ്ധാരണപ്രശ്നങ്ങളുള്ള പ്രമേഹരോഗിയുടെ ഹൃദയാരോഗ്യം വളരെ സൂക്ഷ്മമായി വിലയിരുത്തണം. ഹൃദയാഘാതമോ മറ്റോ വരാനുള്ള സാധ്യതയും പരിശോധിക്കേണ്ടതുണ്ട്. ഇക്കാരണത്താലാണ് ഉദ്ധാരണക്കുറവുള്ളവർ അക്കാര്യം ഡോക്ടറോടു തുറന്നു പറയേണ്ടത് അത്യാവശ്യമാണ് എന്നു നിർദേശിക്കുന്നത്.

പ്രമേഹം രക്തക്കുഴലുകളെയും ഞരമ്പുകളെയും ബാധിക്കുമ്പോഴാണ് ലൈംഗിക ബലഹീനത ഉണ്ടാവുന്നത്. പല പ്രമേ ഹരോഗികൾക്കും അമിതഭാരം, രക്താതിസമ്മർദം, അമിത കൊളസ്ട്രോൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി യവയും സാധാരണമാണല്ലോ. ഇവയെല്ലാം ലൈംഗിക ശേഷിയെ ബാധിക്കുന്നതുപോലെ ഹൃദ്രോഗമുൾപ്പെടെയുള്ള പ്രമേഹ സങ്കീർണതകളിലേക്കു നയിക്കുന്നവയാണ്. കൂടാതെ വ്യായാമക്കുറവും പുകവലിയും കൂടിയാകുമ്പോൾ ഉദ്ധാരണക്കുറവിനുള്ള സാധ്യത വേഗത്തിലാവുന്നു.

ഉദ്ധാരണക്കുറവു മനസ്സിലാക്കാം
 
ശാരീരകവും മാനസികവുമായ കാരണങ്ങളാൽ ഉദ്ധാരണക്കുറവുണ്ടാകാം. പങ്കാളിയുമായുള്ള മാനസികപ്രശ്നങ്ങളും മാനസിക സമ്മർദം, ഉത്കണ്ഠ തുടങ്ങിയ വിവിധ മാനസിക കാരണങ്ങളാലും ഉദ്ധാരണക്കുറവുവരാം. ഇതിന് കൗൺസലിങ് ഉൾപ്പെടെയുള്ള മനശ്ശാസ്ത്ര ചികിത്സകളാണ് സഹായകരമാവുക. എന്നാൽ പുരുഷന്മാരില്‍ ഉറക്കത്തിനിടയിൽ പുലർ കാലത്തുണ്ടാകുന്ന സ്വാഭാവിക ഉദ്ധാരണം (NPT- Nocturnal penile tumescence) ഇല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് ഉദ്ധാരണ പ്രശ്നം അവയവ കേന്ദ്രീകൃതമോ ധമനീ–നാഡീ പ്രശ്നങ്ങളോ കൊണ്ടുണ്ടായതോ ആണ് എന്നു കരുതേണ്ടത്. ഈ ഘട്ടത്തിൽ വൈകാതെ പരിശോധനകളും ചികിത്സകളും ആവശ്യമായിവരും.

ഉദ്ധാരണക്കുറവിനു പരിഹാരം

രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്താതിസമ്മർദം, കൊളസ്ട്രോൾ അളവ് തുടങ്ങിയവ നിയന്ത്രിക്കുക വഴി ഉദ്ധാര ണപ്രശ്നങ്ങൾ ഒരു പരിധി വരെ സാധാരണഗതിയിലേക്കു തിരിച്ചു വരും. പുകവലി നിർത്തുകയും അമിതഭാരം കുറയ്ക്കു കയും ദിവസവും വ്യായാമം ചെയ്യുകയും ചെയ്യുന്നതോടെ നല്ലൊരളവും കുറയ്ക്കാം. അവയിൽ പരിഹാരം കാണാത്തവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആവശ്യമെങ്കിൽ ലൈംഗികോത്തേജക മരുന്നുകളും മറ്റു ചികിത്സാമാർഗങ്ങളും സ്വീകരിക്കാം. സിൽഡിനാഫിൽ എന്ന വയാഗ്ര ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ്. ഇതു മറ്റു പല പേരുക ളിലും ഇന്നു ലഭ്യമാണ്. എന്നാൽ ഇതു പ്രമേഹരോഗി ഉപയോഗിക്കുന്നതിനു മുൻപ് നിർബന്ധമായും പ്രമേഹ ചികിത്സകന്റെ അനുവാദം വാങ്ങിയിരിക്കണം.

പ്രമേഹരോഗിക്ക് ഹൃദ്രോഗ സാധ്യത ഏറെയുള്ളതിനാൽ ഈ മരുന്ന് അപകടസാധ്യത ഉണ്ടാക്കില്ലെന്ന് ഡോക്ടർ ഉറപ്പിച്ച ശേഷമേ ഉപയോഗിക്കാവൂ. വാക്വം എറക്ഷൻ ഡിവൈസ്, ഷോക്ക് വേവ് ചികിത്സ തുടങ്ങിയ ചികിത്സകളും ഇന്നുണ്ട്. ഇവയ്ക്ക് പുറമേ പുരുഷ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ ഉപയോഗിച്ചുള്ള ഹോർമോൺ ചികിത്സയും ഉദ്ധാരണപ്രശ്നത്തിനുണ്ട്. പുരുഷഹോർമോൺ കുറവു മൂലം ഉദ്ധാരണക്കുറവും താൽപര്യക്കുറവും അനുഭവപ്പെടുന്നവരിലാണ് ഈ ചികിത്സ കൊണ്ട് പ്രയോജനം ലഭിക്കുക. എന്നാൽ ഇത്തരം മരുന്നുകൾ തുടങ്ങുന്നതിനു മുമ്പു പ്രോസ്റ്റേറ്റ് സംബന്ധമായ അസുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്. മറ്റു ചികിത്സാമാർഗങ്ങള്‍ ഫലപ്രദമായില്ലെങ്കിൽ വിവിധതരം ശസ്ത്രക്രിയകളും ഉദ്ധാരണപ്രശ്നം പരിഹരിക്കാനുപയോഗിക്കും. ലിംഗത്തിനുള്ളിൽ വിവിധ ഇംപ്ലാന്റുകൾ വച്ചു പിടിപ്പിച്ച് ഉദ്ധാരണം കൃത്രിമമായി ഉണ്ടാക്കാനും കഴിയും.

നിലക്കടല കഴിച്ച ഉടൻ വെള്ളം കുടിക്കരുതേ...

Designed by Freepik

നിലക്കടല കൊറിക്കുന്നവരാണ് നമ്മളിൽ പലരും. അലസ നടത്തത്തിനിടയിലും വൈകുന്നേരങ്ങളിലും കടല തിന്നുമ്പോൾ എപ്പോഴെങ്കിലും വെള്ളം കുടിക്കണം എന്ന തോന്നൽ ഉണ്ടാകാറുണ്ടോ ? കടല തിന്നാലുടൻ വെള്ളം കുടിക്കാറുണ്ടോ ?

നിലക്കടല തിന്നാലുടൻ വെള്ളം കുടിക്കരുത് എന്നാണ് പറയാറ്. തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇങ്ങനെ പറയാൻ കാരണങ്ങൾ നിരവധിയാണ്.

നിലക്കടല പൊതുവെ ഡ്രൈ ആയതിനാൽ ദാഹം കൂടും എന്നതാണ് ഒരു കാരണം. കൂടാതെ അവയിൽ എണ്ണ അടങ്ങിയിട്ടുമുണ്ട്. എണ്ണ അടങ്ങിയ ഭക്ഷണം കഴിച്ചതിനു ശേഷം വെള്ളം കുടിച്ചാൽ അത് അന്നനാളത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും ചുമ, അസ്വസ്ഥത മുതലായവ ഉണ്ടാകാനും കാരണമാകും.

മറ്റൊന്ന് നിലക്കടല ശരീരത്തിന് ചൂടാണ് എന്നതാണ്. വെള്ളം കുടിക്കുമ്പോൾ അത് ശരീരത്തിന്റെ താപനിലയുടെ ബാലൻസ് ഇല്ലാതാക്കും ഇത് ചൂടിനെ കെടുത്തും. പെട്ടെന്നുള്ള ഈ ചൂടും തണുപ്പും ചുമയ്ക്കും ജലദോഷത്തിനും ശ്വാസ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.

തണുത്ത വെള്ളം കുടിക്കരുത് എങ്കിലും ഇളം ചൂടുവെള്ളം, നിലക്കടല തിന്ന ശേഷം കഴിക്കാം എന്ന അഭിപ്രായക്കാരാണ് ചിലർ . എന്തായാലും നിലക്കടല കഴിച്ച് കുറഞ്ഞത് ഒരു പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞ ശേഷമേ വെള്ളം കുടിക്കാവൂ.

നിലക്കടല തിന്ന ശേഷം വെള്ളം കുടിക്കുന്നത് വായൂ കോപത്തിന് കാരണമാകും പ്രത്യേകിച്ച് കുട്ടികളിൽ. ചില കുട്ടികൾക്കും മുതിർന്നവർക്കും നിലക്കടല അലർജിയുണ്ടാക്കും. ഇവർക്ക് തൊണ്ടയിൽ കരകരപ്പും ഉണ്ടാകും. വെള്ളം കുടിച്ചാൽ ഈ അസ്വസ്ഥത കൂടുകയേ ഉള്ളൂ.

നിലക്കടലയിൽ നിരവധി പോഷകങ്ങൾ ഉണ്ട്. മാംസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ധാതുക്കളായ കോപ്പർ, മാംഗനീസ്, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, സെലെനിയം എന്നിവയും ഉണ്ട്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള നിലക്കടല തിന്നുമ്പോൾ ഉടൻ വെള്ളം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കുറഞ്ഞത് ഒരു പത്തു മിനിറ്റെങ്കിലും കഴിഞ്ഞേ വെള്ളം കുടിക്കാവൂ.

പ്രായം കുറയാൻ പ്രോട്ടീൻ പ്രാതൽ

Designed by Freepik

പ്രായം കുറവു തോന്നിക്കാൻ പതിനെട്ടടവും പയറ്റാൻ തയാറാണ് പുതിയ തലമുറ. എന്നാൽ മുഖം മുഴുവൻ എന്തെങ്കിലും ക്രീം വാരിത്തേച്ചതുകൊണ്ടുമാത്രം പ്രായം കുറയുമോ? ഒരിക്കലുമില്ല. ആഹാരക്രമത്തിൽനിന്നു തന്നെയാണ് യുവത്വത്തിലേക്കുള്ള ചുവടുവയ്പ് തുടങ്ങേണ്ടത്. പ്രായക്കുറവു തോന്നിക്കാൻ പ്രഭാതഭക്ഷണത്തിൽ ചില പൊടിക്കൈകൾ പരീക്ഷിച്ചാൽ സാധിക്കുമത്രേ.

പ്രോട്ടീൻ പ്രാതൽ എന്നാണ് ഡോക്ടർമാർ ഈ ഭക്ഷണക്രമത്തെ വിശേഷിപ്പിക്കുന്നത്. എന്താണ് പ്രോട്ടീൻ പ്രാതലിൽ ഉൾപ്പെടുത്തേണ്ടതെന്ന് പറയാം.

  • വെജിറ്റബിൾ ഓംലറ്റ്– മുട്ട കൊണ്ട് മാത്രമല്ല ഓംലറ്റ് തയാറാക്കുക. മുട്ടയുടെ അളവു കുറച്ച് ധാരാളം പച്ചക്കറികൾ ചേർത്തുണ്ടാക്കുന്നതാണ് വെജ് ഓംലറ്റ്. കാരറ്റ്, കാപ്സിക്കം, തക്കാളി, സവാള, ബീൻസ്, ബീറ്റ്‍റൂട്ട് എന്നിവ ചെറുതായി ചോപ് ചെയ്ത് മുട്ടയ്ക്കൊപ്പം ബീറ്റ് ചെയ്ത് തയാറാക്കാം.

  • ഫ്രൂട്ട് സിറപ്പ്– പഴവർഗങ്ങളുടെ നീരെടുത്ത് തിളപ്പിച്ച് മധുരം ചേർത്ത് സിറപ്പുരൂപത്തിൽ തയാറാക്കിവയ്ക്കുക. എല്ലാദിവസവും രാവിലെ രണ്ടോ മൂന്നോ സ്പൂണ്‍ വീതം കഴിക്കുക. മാമ്പഴം മുതൽ ചക്ക, ഓറഞ്ച്, ആപ്പിൾ, സ്ട്രോബെറി തുടങ്ങിയ പഴങ്ങൾ വരെ ഇങ്ങനെ സിറപ്പ് രൂപത്തിലാക്കി കഴിക്കാം

  • ഗ്രീൻ സാലഡ്– ഇലക്കറികൾ ഒരു ബൗൾ എങ്കിലും ഒരു ദിവസവം പ്രാതലിൽ ഉൾപ്പെടുത്തുക. കാബേജ്, ചീര അങ്ങനെ ഇഷ്ടമുള്ളതെന്തും ഇങ്ങനെ കഴിക്കാം.

  • ഫിഷ് ഡിഷ്– മാംസാഹാരത്തോടാണ് മിക്കവർക്കും പ്രിയം അതിനു പകരം ദിവസവും മൽസ്യം ആഹാരത്തിന്റെ ഭാഗമാക്കിനോക്കൂ. രാവിലെ തന്നെ കുടംപുളിയിട്ടുവച്ച മീൻകറിയൊന്നും കഴിക്കേണ്ട. പകരം ഫിഷ് സ്റ്റൂ, ഫിഷ് കട്‍ലറ്റ് എന്നിവ കഴിച്ചാൽ മതി. അധികം എണ്ണയില്ലാതെ വേണം ഫ്രൈ വിഭവങ്ങൾ തയാറാക്കാൻ.

  • വെള്ളം– രാവിലെ ഉണർന്ന ഉടൻ വെറുംവയറ്റിൽ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് ശരീരത്തിലെ അഴുക്കുകളെ പുറന്തള്ളാനും ചർമത്തെ സുന്ദരമാക്കാനും സഹായിക്കും.

3,999 രൂപയ്ക്ക് റെഡ്മി 5എ, 2ജിബി റാം, 8 ദിവസം ബാറ്ററി, ദേശ് കി സ്മാര്‍ട്ട്ഫോൺ

ചൈനീസ് സ്മാർട്ട്ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ, വിലകുറഞ്ഞ ഹാൻഡ്സെറ്റ് റെഡ്മി 5എയുടെ വില വീണ്ടും കുറച്ചു. ദേശ് കി സ്മാർട്ട്ഫോൺ എന്ന പേരിൽ അറിയപ്പെടുന്ന റെഡ്മി 5എ 3999 രൂപയ്ക്ക് ബിഗ് ബസാർ ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്ന് വാങ്ങാം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 4,999 രൂപ വിലയുള്ള ഹാൻഡ്സെറ്റിന് ക്യാഷ്ബാക്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇളവുകളും നൽകുന്നുണ്ട്. ജനുവരി 22 മുതൽ 28 വരെ ഓഫർ ലഭിക്കും.

2 ജിബി റാം, വിലയും തുച്ഛം

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി 5 എ ചൈനയിലാണ് ആദ്യം അവതരിപ്പിച്ചത്. മെറ്റല്‍ പോലെയുള്ള മാറ്റെ പ്രതലത്തിലുള്ള ബോഡിയാണ് ഈ ഫോണിന്. എന്നാല്‍ മെറ്റലിനേക്കാള്‍ ഭാരം കുറവാണ്. 137 ഗ്രാം മാത്രമാണ് റെഡ്മി 5 എയുടെ ഭാരം. റെഡ്മി 5 എയുടെ മറ്റൊരു സവിശേഷത ബാറ്ററി ലൈഫാണ്. ഒറ്റ ചാര്‍ജില്‍ എട്ടു ദിവസം വരെ ബാറ്ററി നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മുന്‍ഗാമിയായ റെഡ്മി 4എയിലേത് പോലെ MIUI 9 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ ഇല്ല. അതേസമയം, ഡിസൈനില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഷവോമി റെഡ്മി 5എയുടെ സവിശേഷതകള്‍
 
റെഡ്മി 4 എയുമായി താരതമ്യം ചെയ്യുമ്പോള്‍ റെഡ്മി 5എ വലിയ മാറ്റങ്ങളൊന്നും കൊണ്ടു വന്നിട്ടില്ല. 5 ഇഞ്ച്‌ എച്ച്ഡി (720x1280) ഡിസ്പ്ലേയോടെയാണ് റെഡ്മി 5 എ എത്തുന്നത്. ഡിസ്പ്ലേയുടെ പിക്സല്‍ ഡെന്‍സിറ്റി 296 പിപിഐയാണ്. 1.4 ജിഗാഹെട്സ് ക്വാഡ്-കോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 2 ജിബിയാണ് റാം. ഈ ഒരു വേരിയന്റ് മാത്രമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ പതിപ്പുകള്‍ ഭാവിയില്‍ പ്രതീക്ഷിക്കാം. 16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ വര്‍ധിപ്പിക്കാം. ഡുവല്‍ സിം റെഡ്മി 5എയുടെ ബാറ്ററി ശേഷി 3000 എംഎച്ചാണ്. റെഡ്മി 4 എയുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്ററി ശേഷി കുറവാണ്.


13 മെഗാപിക്സല്‍ പിന്‍ക്യാമറയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഇതിന് f/2.2 അപേര്‍ച്ചര്‍, ബേസ്റ്റ് മോഡ്, പനോരമ മോഡ്, എച്ച്ഡിആര്‍ മോഡ് തുടങ്ങിയവയുമുണ്ട്. മുന്നില്‍ f/2.0 അപേര്‍ച്ചര്‍ ലെന്‍സോടു കൂടിയ 5 മെഗാപിക്സല്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ 1080p, 720p വിഡിയോകള്‍ റെക്കോര്‍ഡ്‌ ചെയ്യാന്‍ കഴിയും. 4ജി VoLTE, 3ജി, ജിപിആര്‍എസ്/എഡ്ജ്, ബ്ലൂടൂത്ത്, വൈ-ഫൈ, മൈക്രോ യുഎസ്ബി എന്നിയവാണ് റെഡ്മി 5എയിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍. ഹൈബ്രിഡ് സിം സ്ലോട്ട് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് 7.1 അടിസ്ഥാനമാക്കിയ MIUI 9 ലാണ് റെഡ്മി 5എയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട്‌ അസിസ്റ്റന്റ്, സ്മാര്‍ട്ട്‌ ആപ് ലോഞ്ചര്‍, ഇമേജ് സേര്‍ച്ച്‌, ക്വിക് റിപ്ലൈ, നോട്ടിഫിക്കേഷന്‍ മാനെജ്മെന്റ്, ഹോംസ്ക്രീനിനെ മെച്ചപ്പെടുത്തലുകള്‍, ലോക്ക് സ്ക്രീനിലെ മാറ്റങ്ങള്‍, സ്പ്ളിറ്റ് സ്ക്രീന്‍ മള്‍ട്ടിടാസ്കിങ് എന്നിവ MIUI 9 ന്റെ സവിശേഷതകളാണ്.

ആപ്പിൾ ഇന്ത്യയിലെ തന്ത്രം മാറ്റുന്നു, ഐഫോൺ വിലയിൽ വൻ മാറ്റങ്ങൾ വരും


ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് ടാക്‌സും എല്ലാം ചേര്‍ത്ത് നല്ല വിലയാണ് ഈടാക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട്, ആമസോൺ പോലെയുള്ള ഓണ്‍ലൈന്‍ വിപണികളില്‍ ഇടയ്ക്കിടെ ലഭ്യമായിരുന്ന ഡിസ്‌കൗണ്ട് സെയിലുകളായിരുന്നു പുതിയ ഐഫോണ്‍ വാങ്ങണമെന്നുള്ളവര്‍ക്കുള്ള ഏക ആശ്വാസം. അതും താമസിയാതെ ഇല്ലാതായേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. അതേസമയം, ഡിസ്‌കൗണ്ട് സെയിലുകള്‍ ഇല്ലാതാക്കാനുള്ള കാരണമാണ് ഏറ്റവും രസം.

ഇന്ത്യയിലെ പുതിയ ആപ്പിള്‍ മേധാവി മൈക്കിൾ കൊളംബിന്റെ ഭരണ പരിഷ്‌കാരങ്ങളാണ് ഈ പുതിയ സാഹചര്യത്തിനു വഴിവച്ചിരിക്കുന്നത്. വന്‍ ഓണ്‍ലൈന്‍ ഇളവുകള്‍ ഇല്ലാതാക്കി ആപ്പിളിന്റെ ഇന്ത്യയിലെ റീട്ടെയിൽ പാര്‍ട്ണര്‍മാരിലൂടെ ഐഫോണ്‍ വില്‍പ്പന തകൃതിയാക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അതുകൊണ്ട് വിതരണക്കാര്‍ക്കു നല്‍കിയിരുന്ന ലാഭം പകുതി വെട്ടിക്കുറച്ചു. ഇനി ഏകദേശം 1.7-2.5 ശതമാനം ലാഭമേ വിതരണക്കാര്‍ക്കു ലാഭം ലഭിക്കൂ. ഇത്ര നാളും വിതരണക്കാര്‍ക്ക്, സ്വന്തം ലാഭം അല്‍പ്പം വെട്ടിക്കുറച്ച് അവരുടെ വ്യാപാര പങ്കാളികള്‍ക്ക് ഡിസ്‌കൗണ്ടില്‍ ഐഫോണ്‍ വില്‍ക്കാന്‍ സാധിക്കുമായിരുന്നു. ഇനി വിതരണക്കാര്‍ക്ക് അതു ചെയ്യാന്‍ സാധ്യമായേക്കില്ല.

എന്നാല്‍, ഇന്ത്യയിലെ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്ക് 4.5 മുതല്‍ 5.7 ശതമാനം വരെ മാര്‍ജിന്‍ വര്‍ധിപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്. ആപ്പിളിന്റെ ഇന്ത്യയിലെ പുതിയ മേധാവി ആപ്പിള്‍ ഔട്‌ലറ്റുകളിലൂടെയുള്ള വില്‍പ്പന പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്.

അതേസമയം, ആപ്പിളിന് ഇന്ത്യയില്‍ അവരുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ താത്പര്യവും ഉണ്ട്. 2020ല്‍ അല്ലെങ്കില്‍ 2021ലെങ്കിലും തങ്ങളുടെ സ്വന്തം ഔട്‌ലറ്റുകള്‍ സ്ഥാപിക്കാനാണ് കമ്പനി ശ്രമിക്കുന്നതത്രെ.

ഓണ്‍ലൈന്‍ ആയാലും ഓഫ്‌ലൈന്‍ വഴിക്കും വില്‍പ്പന കൂടുന്നതു നല്ലതല്ലെ? പിന്നെ എന്താണ് പ്രശ്‌നം. പുതിയ ആപ്പിള്‍ മേധാവി പറയുന്നത് ഓണ്‍ലൈന്‍ കമ്പനികള്‍ വകതിരിവില്ലാതെ തങ്ങളുടെ ഉപകരണങ്ങള്‍ക്കു ഡിസ്‌കൗണ്ട് നല്‍കുന്നത് ആപ്പിളിന്റെ ബ്രാന്‍ഡ് ഇമേജിനു നല്ലതല്ലത്രെ!

ഇന്ത്യയില്‍ ഓണ്‍ലൈനിലൂടെയാണ് പകുതിയിലേറെ ഐഫോണുകളും ചിലവാകുന്നത്. ഇതില്‍ കൂടുതലും ഓണ്‍ലൈന്‍ കമ്പനികള്‍ നടത്തുന്ന ഡിസ്‌കൗണ്ട് മേളകളിലുടെയാണ്.
ഇന്ത്യയില്‍ ഓണ്‍ലൈനിലൂടെയാണ് പകുതിയിലേറെ ഐഫോണുകളും ചിലവാകുന്നത്. ഇതില്‍ കൂടുതലും ഓണ്‍ലൈന്‍ കമ്പനികള്...

Read more at: http://www.manoramaonline.com/technology/mobiles/2018/01/30/iphone-sales-in-india.html

നിക്കോണ്‍ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ അണിയറയില്‍


ക്യാമറാ നിര്‍മാണത്തിലെ അതികായകരായ നിക്കോണും ക്യാനനും മിറര്‍ലെസ് ക്യാമറ നിര്‍മാണത്തില്‍ ഇതു വരെ അത്ര താത്പര്യം എടുത്തിരുന്നില്ല. ക്യാനന്റെ EOS M സീരിസ് ഒരു APS-C സെന്‍സറുള്ള ക്യാമറയായിരുന്നു. നിക്കോണ്‍ CX മൗണ്ടിലിറക്കിയ നിക്കോണ്‍ 1 മോഡലുകള്‍ 1'' വലിപ്പമുള്ള സെന്‍സറുകളെയാണ് ആശ്രയിച്ചത്. ഇവ രണ്ടും പ്രൊഫെഷണലുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനുതകുന്നവ ആയിരുന്നില്ല.

എന്നാല്‍, കഴിഞ്ഞ വര്‍ഷം നിക്കോണും ക്യാനനും തങ്ങള്‍ ഗൗരവമുള്ള മിറര്‍ലെസ് ക്യാമറകള്‍ ഇറക്കുമെന്ന് അറിയിച്ചിരുന്നു. ക്യാനന്റെ മോഡലിനെ കുറിച്ച് കൂടുതല്‍ വിവരമൊന്നുമില്ല. കഴിഞ്ഞ വര്‍ഷം കേട്ടത് 2018 അവസാനമോ 2019 ആദ്യമോ അവര്‍ മിറര്‍ലെസ് ക്യാമറ ഇറക്കുമെന്നാണ്. എന്നാല്‍ നിക്കോണ്‍ മിറര്‍ലെസ് ക്യാമറാ നിര്‍മാണം ഗൗരവത്തില്‍ എടുത്തിരിക്കുന്നുവെന്നും അവര്‍ പണി തുടങ്ങിക്കഴിഞ്ഞു എന്നുമാണ് പുതിയ വാര്‍ത്തകള്‍.

എന്താണ് മിറര്‍ലെസ് ക്യാമറ?

DSLR കളുടെ മധ്യത്തില്‍ ഒരു കണ്ണാടി (മിറര്‍) പിടിപ്പിച്ചിട്ടുണ്ട്. ലെന്‍സില്‍ പ്രവേശിക്കുന്ന പ്രകാശം (കാഴ്ച) ചെരിച്ചു പിടിപ്പിച്ചിരിക്കുന്ന ഈ കണ്ണാടിയില്‍ തട്ടി പ്രതിഫലിച്ച് മുകളില്‍ വച്ചിരിക്കുന്ന പ്രിസത്തിലെത്തുന്നു. അതാണ് ഒരു DSLRന്റെ വ്യൂഫൈന്‍ഡറിലൂടെ നോക്കുമ്പോള്‍ ഫോട്ടോഗ്രാഫര്‍ കാണുന്നത്. ഈ സെറ്റ്-അപിനെ മിറര്‍ ബോക്‌സ് എന്നു വിളിക്കുന്നു. ഈ മിറര്‍ ബോക്‌സ് പൂര്‍ണ്ണമായും എടുത്തു കളഞ്ഞാല്‍ ക്യാമറാ ബോഡിയുടെ വലിപ്പം കുറയ്ക്കാനാകും. സോണിയും മറ്റും ഈ കാര്യത്തല്‍ മികവു കാട്ടിക്കഴിഞ്ഞു. മിര്‍ലെസ് ക്യാമറകളില്‍ ഫോട്ടോഗ്രാഫര്‍ക്ക് ഇലക്ട്രോണിക് വ്യൂഫൈന്‍ഡറുകളെയും എല്‍സിഡി സ്‌ക്രീനിനെയും ഉപയോഗിച്ചാണ് സബ്ജക്ടിനെ കാണാനാകുന്നത്.

DSLRല്‍ നിന്ന് മിര്‍ലെസ് ക്യാമറയിലേക്കു മാറുമ്പോഴുള്ള ഒരു പ്രധാന പ്രശ്‌നം മൗണ്ട് നിര്‍മാണമാണ്. നിക്കോണിന്റെ വിശ്രുതമായ F മൗണ്ട്, എൻജിനീയറിങ് അദ്ഭുതങ്ങള്‍ നടന്നില്ലെങ്കില്‍, (ഇതിനു തീരെ സാധ്യത ഇല്ല) മിറര്‍ലെസ് ക്യാമറയ്ക്ക് ഉപയോഗിക്കാനാവില്ല. അതുകൊണ്ട് നിലവിലുള്ള ഒരു ലെന്‍സും മിറര്‍ലെസ് ക്യാമറയില്‍ സ്വാഭാവികമായി പിടിപ്പിക്കാനായേക്കില്ല. നിക്കോണ്‍ പുതിയ മൗണ്ട് സൃഷ്ടിച്ചിരിക്കുന്നു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഇതിന്റെ പേര്‍ Z എന്നായിരിക്കാം. ഈ പേര് താത്കാലികമാകാനും വഴിയുണ്ട്. നേരത്തെ പറഞ്ഞതു പോലെ, ഈ മൗണ്ടിലേക്ക് നിലവിലുള്ള ഒരു DSLR ലെന്‍സും പിടിപ്പിക്കാനായേക്കില്ല എങ്കിലും അഡാപ്റ്ററിലൂടെ ഇവ പിടിപ്പിക്കാന്‍ സാധിക്കുമെന്ന കാര്യം ഉറപ്പാണ്. പക്ഷേ, അഡാപ്റ്റര്‍ എന്ന ഏച്ചു കെട്ട് ഇവിടെയുണ്ടാകും.

മറ്റൊരു കേട്ടുകേള്‍വി, നിക്കോണ്‍ ആദ്യം ഫുള്‍ ഫ്രെയിം ക്യാമറ ആയിരിക്കില്ല മറിച്ച് ഒരു APS-C ക്യാമറയായിരിക്കും ആദ്യം ടെസ്റ്റ് ചെയ്യാന്‍ ഇറക്കുക എന്നതാണ്. പക്ഷേ, കൂടുതല്‍ പേരും വിശ്വസിക്കുന്നത് നിക്കോണ്‍ ഒരു ഫുള്‍ ഫ്രെയിം ക്യാമറയ്ക്കു മേലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ്. ഈ വര്‍ഷം ക്യാമറ പുറത്തെത്തുമെന്നു കരുതുന്നു.

Saturday, 27 January 2018

അച്ഛനുമമ്മയും കൗമാരക്കാരോടു പറയേണ്ടത്...

Designed by Freepik

പൊടിമീശ മുളയ്ക്കണ കാലം ഇടനെഞ്ചിൽ ബാൻഡടി മേളം– കൗമാരകാലത്ത് ആൺ– പെൺ മക്കൾക്ക് ഇടനെഞ്ചിൽ ബാൻഡടി മേളമാണെങ്കിൽ മാതാപിതാക്കൾക്ക് പഞ്ചാരി മേളത്തിന്റെ കാലമാണ്. കൗമാരത്തിലേക്ക് കാലൂന്നാനൊരുങ്ങുന്ന ആൺമക്കളും പെൺകുട്ടികളുമുള്ള മാതാപിതാക്കൾക്കു ടെൻഷനടിക്കാതിരിക്കാനാവില്ല. കാരണം ജീവിത രീതിയും സാഹചര്യങ്ങളും മാറി, അണുകുടുംബങ്ങളാവുമ്പോൾ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാമെന്ന് കരുതിയതൊക്കെ തെറ്റി,

കാണുന്നതെന്തിനോടും കൗതുകം തോന്നുന്ന പ്രായത്തിൽ എങ്ങനെ മക്കൾക്കു നല്ലതും ചീത്തയും പറഞ്ഞുകൊടുക്കും.

വഴിതെറ്റാനാണെങ്കിൽ മാർഗങ്ങള്‍ ഒരുപാടുണ്ട്. അവർ ചെയ്യുന്ന കാര്യങ്ങളും ടെക്നോളജിയുമൊന്നും പഴയ തലമുറയ്ക്ക് അത്ര പിടികിട്ടുകയുമില്ല.അതേപോലെ എല്ലാ വീട്ടിലും മക്കളോടുള്ള ബന്ധം ഒരേപോലെ ആവണമെന്നില്ല, സ്നേഹത്തെ കാർക്കശ്യത്തിന്റെ മറയിൽ പൊതിയുന്നവരുണ്ടാവാം, അമിത സ്നേഹത്തിൽ മക്കളുടെ എന്താഗ്രഹവും സാധിക്കുന്നവരുമുണ്ടാകാം. എന്നാൽ ഏതു തരത്തിലുള്ള മാതാപിതാക്കളായാലും മക്കളോട് കൗമാരപ്രായത്തിൽ പറഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്.

എന്തൊക്കെയാണ് പറഞ്ഞുകൊടുക്കേണ്ടതെന്നും എങ്ങനെയാണ് പറയേണ്ടതെന്നുമുള്ള സംശയമൊക്കെ പലരും പറയാറുണ്ട്. നമ്മോടൊപ്പം അല്ലെങ്കിൽ നമ്മേക്കാളേറെ ഗ്രഹണശേഷിയുള്ളവരാണ് കുട്ടികളെന്ന് മനസിലാക്കി അവരോട് ഇടപെടുക. എന്താണ് പറഞ്ഞുകൊടുക്കുകയെന്ന സംശയമുള്ളവർ സ്വയം വിലയിരുത്തൽ നടത്തുക. തങ്ങളുടെ ധാരണകളും തെറ്റിദ്ധാരണകളും അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. ശാസ്ത്രീയമായി തയ്യാറാക്കിയ നിരവധി വിഡിയോകളും ശാസ്ത്രീയമായി വിവരിക്കുന്ന വെബ്പേജുകളും തുടങ്ങി ഇന്റർനെറ്റ്, പുസ്തകങ്ങൾ തുടങ്ങിയവയുടെയൊക്കെ സഹായം തേടാം. ഫാമിലി ഡോക്ടറുടെ സഹായവും ഇക്കാര്യത്തിൽ ചോദിക്കാവുന്നതാണ്.

ആരു പറയണം അച്ഛനോ അമ്മയോ?

കുടുംബ ബന്ധങ്ങളുടെ ഊഷ്മളത അനുസരിച്ചാവണം അതു തീരുമാനിക്കുക, സ്നേഹത്തിൽ പൊതിഞ്ഞ ഗൗരവം കാണിക്കുന്ന അച്ഛനോ എന്തും തുറന്നുപറയാവുന്ന അമ്മയോ അല്ലെങ്കിൽ തിരിച്ചോ ആവും പല കുടുംബത്തിലുമുണ്ടാവുക, കുട്ടിയുമായുള്ള നിങ്ങളുടെ സംസാരത്തിനനുസരിച്ചാവണം രണ്ടുപേർ ചേർന്നുവേണോ അതോ ഒരാൾ പറഞ്ഞു നൽകിയാൽ മതിയോ എന്നു തീരുമാനിക്കേണ്ടത്. പറഞ്ഞുകൊടുക്കേണ്ട പ്രത്യേക സമയത്തിനായി കാത്തിരിപ്പ് വേണ്ട, എത്രയും നേരത്തേ ആകുന്നോ അത്രയും നല്ലത്.

ഞാൻ എങ്ങനെ ഉണ്ടായി?

സാധാരണ കുട്ടികൾ ചെറുപ്പകാലത്ത് ചോദിക്കാറുള്ള ചോദ്യമാണ് ഇത്. എങ്ങനെയാണ് ഞാൻ ഉണ്ടായതെന്ന് കുട്ടിചോദിക്കുമ്പോൾ അവനെ വഴക്കുപറഞ്ഞ് തെറ്റായ എന്തോ ചോദിച്ചപോലെ കുറ്റബോധത്തിലാക്കാതെ പറഞ്ഞുമനസിലാക്കിക്കൊടുക്കുക, ഓരോ പ്രായത്തിലുള്ള കുട്ടികൾക്കും അവർക്കാവശ്യമുള്ള വിവരങ്ങൾ നൽകുക. ഇത് കുട്ടികൾ അവരുടെ സംശയങ്ങൾ തുറന്നു ചോദിക്കാനും തെറ്റിദ്ധാരണകൾ രൂപം കൊള്ളാതിരിക്കാനും സഹായിക്കും.ചർച്ചകൾ ഒഴിവാക്കിക്കൊണ്ട് ഒളിച്ചോടരുത്. ഇന്റർനെറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനെക്കാൾ നിങ്ങളുടെ കുട്ടി നിങ്ങളിൽ നിന്ന് പഠിക്കുന്നത് മെച്ചമായിരിക്കും എന്ന് വിശ്വസിക്കുക. മൊബൈലും ടാബുമൊക്കെ കുട്ടികളെ തെറ്റായ തിരച്ചിലിലേക്ക് നയിക്കുമ്പോൾ വികലമായ ലൈംഗിക ധാരണകളാവും അവരുടെ മനസ്സിൽ രൂപപ്പെടുക,

പ്രത്യേക അവസരമുണ്ടാകാന്‍ കാത്തിരിക്കേണ്ടതില്ല, ഏതൊരു ദിവസവും സാധാരണ കാര്യം സംസാരിക്കുന്നതുപോലെ സംസാരിച്ചു തുടങ്ങാം. വലിയ മുന്നൊരുക്കങ്ങളോ ആമുഖങ്ങളോ നൽകി കുട്ടികളെ സങ്കോചിതരാക്കരുത്. നിങ്ങളുടെ കുട്ടിയുടെ കാഴ്ചപ്പാടുകളെ എല്ലായ്പ്പോഴും പരിഗണിക്കുക. യുക്തിയുടെയും വികാരത്തിന്റെയും ഉചിതമായ ഒരു മിശ്രിതം ഉപയോഗിക്കുക. നിങ്ങളുടെ ധാരണകളല്ല കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടത്. സംസാരിക്കുന്ന വിഷയങ്ങളെപ്പറ്റി പൂർണബോധ്യമുണ്ടായിരിക്കണം. സംശയങ്ങൾ തീർത്തുകൊടുക്കാനും കഴിയണം.

ലൈംഗികബന്ധങ്ങളെക്കുറിച്ച് പറയുമ്പോൾ

ലൈംഗിക ബന്ധം സ്വാഭാവിക പ്രതിഭാസമാണെന്നും അതിൽ ചീത്തയായി ഒന്നും ഇല്ലെന്നും അവരെ പറഞ്ഞു മനസ്സിലാക്കുക. മാത്രമല്ല ഇത് സന്തോഷത്തിനു മാത്രമുള്ളതല്ലെന്നും ആരോഗ്യകരമായും സാമൂഹികമായും നിരവധി ഗുണങ്ങളുണ്ടെന്നും ധരിപ്പിക്കാനാവണം. അതോടൊപ്പം സുരക്ഷിതമല്ലാത്ത ലൈംഗികത വളരെ അപകടകരമാണെന്ന് പറഞ്ഞുകൊടുക്കുക. ലൈംഗിക ബന്ധങ്ങളോടുള്ള അവരുടെ വീക്ഷണം മെച്ചപ്പെടുത്താൻ സഹായിക്കുക.

കൗമാരപ്രായത്തിൽ‌ ശരീരവും മാനസികാവസ്ഥയും മാറിക്കൊണ്ടിരിക്കും. അത് സ്വാഭാവികമാണെന്ന് പറഞ്ഞു കൊടുക്കണം. സെക്ഷ്വൽ ഓറിയന്റേഷനുകളെപ്പറ്റിയും (ഹെറ്ററോ സെക്‌ഷ്വൽ, ഹോമോ സെക്‌ഷ്വൽ, ബൈസെക്‌ഷ്വൽ) അവയുടെ സാമൂഹികാവസ്ഥകളെക്കുറിച്ചും പറഞ്ഞുകൊടുക്കാം. അവരുടെ എല്ലാ പ്രശ്നങ്ങളിലും അവരോടൊപ്പം ഉണ്ടായിരിക്കണം. അതോടൊപ്പം ആൽക്കഹോൾ ഉപയോഗം ചിന്തകളെയും ആരോഗ്യത്തെയും ബാധിക്കുമെന്നും പറഞ്ഞുകൊടുക്കണം.

ഈ അഞ്ചു കാര്യങ്ങള്‍ മതി പ്രണയത്തില്‍ വീഴാന്‍

Designed by Freepik

പ്രണയം എന്നത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ഒരു വികാരമാണ് എന്നു പറയാറുണ്ട്‌. ആര്‍ക്ക് ആരോട് എങ്ങനെ എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം. എന്നാല്‍ എന്തു കൊണ്ടാണ് ഒരാള്‍ക്ക് ഒരു പ്രത്യേക വ്യക്തിയോട് മാത്രം പ്രണയം തോന്നുന്നത് ?

അതിനൊരുത്തരം കണ്ടെത്തുക പ്രയാസകരമാണ്. എങ്കിലും ഒരിക്കലും ഒരാള്‍ മാത്രം വിചാരിച്ചാല്‍ പ്രണയമുണ്ടാകില്ല. രണ്ടുപേര്‍ക്കും ഒന്നിച്ചു തോന്നിയാല്‍ മാത്രമാണ് അവിടെ പ്രണയം ജനിക്കുന്നത്.

 എന്നാല്‍ ചില പൊടികൈകള്‍ പ്രയോഗിച്ചാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. നൂറുശതമാനം ഉറപ്പു പറയാന്‍ കഴിയില്ലെങ്കിലും ഈ വിദ്യകള്‍ ഒന്നു പരീക്ഷിച്ചു നോക്കാം.


അങ്ങനെ എളുപ്പത്തില്‍ നേടാനാവില്ല 


അത്രപെട്ടെന്നു നേടാന്‍ കഴിയില്ല എന്നു തോന്നുന്ന എന്തും സ്വന്തമാക്കാന്‍ ആളുകള്‍ക്ക് താല്‍പര്യം വര്‍ധിക്കും. പ്രേമത്തിന്റെ കാര്യത്തിലും ഇത് ഒരുപരിധി വരെ ശരിയാണെന്ന് മനശാസ്ത്രജ്ഞന്‍ പറയുന്നു. മനശാസ്ത്ര വിദഗ്ധനായ റോബര്‍ട്ട്‌ സിയാല്‍ഡിനിയുടെ സ്കാര്‍സിറ്റി പ്രിസിപ്പല്‍ ( scarcity principle) ഇത് ശരിവയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രണയിക്കുന്ന ആളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ എതിര്‍ കക്ഷി പരമാവധി ശ്രദ്ധിക്കുന്നതും.

കണ്ണും കണ്ണും നോക്കിയാല്‍ഇഷ്ടങ്ങളും ശീലങ്ങളും അറിഞ്ഞുവയ്ക്കാം


കണ്ണുകളില്‍ നോക്കി സംസാരിക്കുന്നതും പ്രണയവും തമ്മില്‍ എന്തു ബന്ധമെന്ന് ചോദിക്കേണ്ട കാര്യമില്ല. കണ്ണുകള്‍ മനസ്സിന്റെ വാതിലുകള്‍ ആണെന്നാണ് പറയാറ്. പരസ്പരം പരിചയമില്ലാത്ത ഒരു സ്ത്രീയും പുരുഷനും തമ്മില്‍ രണ്ടു മിനിറ്റ് കണ്ണുകളില്‍ നോക്കി സംസാരിച്ചാല്‍ അവര്‍ക്കിടയില്‍ സ്നേഹത്തിന്റെ ഒരു ബോണ്ട്‌ രൂപപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അപ്പോള്‍ പിന്നെ പ്രണയിക്കാന്‍ സാധ്യത ഉള്ളവരുടെ കാര്യം പറയണോ.


ഇഷ്ടപ്പെടുന്ന ആളിന്റെ ഇഷ്ടങ്ങള്‍, ശീലങ്ങള്‍, താൽപര്യങ്ങള്‍ എല്ലാം അറിഞ്ഞു വയ്ക്കാന്‍ എല്ലാവർക്കും ഇഷ്ടമാണ്. നമ്മളെപ്പോലെ തന്നെ ഇഷ്ടങ്ങള്‍ ഉള്ള ഒരാളോട് പ്രണയം തോന്നുക സ്വാഭാവികം. ഒരേ താൽപര്യങ്ങള്‍ ഉള്ളവര്‍ തമ്മില്‍ ആകര്‍ഷണം തോന്നുമെന്നത് പഠനങ്ങളില്‍ പോലും തെളിഞ്ഞ കാര്യമാണ്.

അഡ്രിനാലിന്‍ ഗ്രന്ഥിയും പ്രണയവും 


അഡ്രിനാലിന്‍ (adrenaline) ഗ്രന്ഥികളുടെ പ്രവര്‍ത്തനവും ശാരീരികആകര്‍ഷണവും തമ്മിലെന്തു ബന്ധം എന്നു ചിന്തിക്കാന്‍ വരട്ടെ. നമുക്ക് ടെന്‍ഷനും പേടിയും ഉണ്ടാകുമ്പോള്‍ ശരീരം പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ ആണ് അഡ്രിനാലിന്‍. ഇതു തെളിയിക്കാനായി ഒരു സംഘം ആളുകളെ പഠനത്തിന്റെ ഭാഗമായി ഒരു കുലുങ്ങുന്ന പാലത്തില്‍ നിര്‍ത്തി. പെട്ടെന്നുള്ള ഭയത്തില്‍ അവരില്‍ ഭൂരിഭാഗവും ആ സമയത്ത് തങ്ങളുടെ പങ്കാളികളെ കുറിച്ചോ പ്രണയഭാജനത്തെ കുറിച്ചോ അറിയാതെ ചിന്തിച്ചിരുന്നു എന്നു കണ്ടെത്തി. 

ആ 36 ചോദ്യങ്ങള്‍


എന്താണ് പ്രണയത്തില്‍ വീഴാനുള്ള ആ 36 ചോദ്യങ്ങള്‍ എന്നാണോ ചിന്തിക്കുന്നത്? എങ്കില്‍ കേട്ടോളൂ 2015 ല്‍ പ്രസിദ്ധീകരിച്ച മാൻഡി ലെന്‍ കാട്രോൺസസ് മോഡേണ്‍ ലവ് എസ്സേയിലാണ് ഇതിനെ കുറിച്ചു പറയുന്നത് (Mandy Len Catron’s’s modern love essay). ഇതില്‍ പ്രശസ്ത മനശ്ശാസ്ത്രവിദഗ്ധനായ ആര്‍തര്‍ ആരോണ്‍ 1967ല്‍ നടത്തിയൊരു പഠനത്തിലാണ് ഈ 36 ചോദ്യങ്ങള്‍ വികസിപ്പിച്ചിരുക്കുന്നത്. എന്തെങ്കിലും ആകർഷണമോ സൗഹൃദമോ ഉള്ള രണ്ടു വ്യക്തികള്‍ക്കിടയിലെ പ്രണയത്തെ പുറത്തു കൊണ്ടുവരാന്‍ ഈ ചോദ്യങ്ങള്‍ക്ക് കഴിയുമെന്നാണ് തെളിയിച്ചിരിക്കുന്നത്.

Thursday, 25 January 2018

അനുഭവങ്ങളുടെ രുചിയും മണവും

ഓരോ മൊഡാലിറ്റിയും അനുസരിച്ച് അവയില്‍ തന്നെ അതിന്റെ വകഭേദങ്ങളുണ്ട്. ഇവയ്ക്ക് 'സബ്‌മൊഡാലിറ്റീസ്' എന്നു പറയുന്നു

Designed by Freepik
  മനുഷ്യന്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നത് പഞ്ചേന്ദ്രിയങ്ങളിലൂടെയാണ്. ഈ പഞ്ചേന്ദ്രിയങ്ങളെ എന്‍.എല്‍.പിയില്‍ 'മൊഡാലിറ്റീസ്'എന്നു വിളിക്കുന്നു. നമ്മുടെ അനുഭവങ്ങള്‍ തലച്ചോറില്‍ ശേഖരിക്കപ്പെടുന്നത് ചിത്രങ്ങള്‍, ശബ്ദങ്ങള്‍, ഗന്ധം, രുചി എന്നീരീതികളിലാണ്.
 
ഓരോ മൊഡാലിറ്റിയും അനുസരിച്ച് അവയില്‍ തന്നെ അതിന്റെ വകഭേദങ്ങളുണ്ട്. ഇവയ്ക്ക് 'സബ്‌മൊഡാലിറ്റീസ്' എന്നു പറയുന്നു. മൊഡാലിറ്റിയിലെ സബ്‌മൊഡാലിറ്റികള്‍ മനസിലാക്കുവാന്‍ താഴെകൊടുക്കുന്ന ഉദാഹരണത്തിലൂടെ കഴിയും.

കാണുക അല്ലെങ്കില്‍ ചിത്രങ്ങളായി മനസിലാക്കുക എന്നത് ഉദാഹരണമായി കാണുവാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ താന്‍ കണ്ട കാര്യങ്ങളെ വര്‍ണാഭമായ, കട്ടികൂടിയ ചിത്രങ്ങളായി ആയിരിക്കും ഓര്‍മ്മകളില്‍ പകര്‍ത്തുക.

ഈ വര്‍ണാഭമായ കട്ടികൂടിയ ചിത്രത്തിന്റെ അവസ്ഥയാണ് സബ്‌മൊഡാലിറ്റി എന്നതുകൊണ്ട് അര്‍ഥമാക്കുക. ഇത് ചിത്രം മനസില്‍ കാണുമ്പോഴുള്ള അകലം, ആഴം, വര്‍ണം എന്നിവയൊക്കെയാകാം.

കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം കേട്ട കാര്യങ്ങളുടെ ശബ്ദ തീവ്രത, ശബ്ദ കാഠിന്യം, ശബ്ദവ്യതിയാനം, ഉറവിടം എന്നിങ്ങനെ വ്യത്യസ്തങ്ങളായ സബ്‌മൊഡിലിറ്റികളിലൂടെ രേഖപ്പെടുത്തപ്പെടാം.

അനുഭവങ്ങള്‍ക്ക് കൂടുതല്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുന്നവരുടെ ഓര്‍മ്മയില്‍ സ്പര്‍ശനത്തിന്റെ സമ്മര്‍ദമായും ഊഷ്മാവായും സമയദൈര്‍ഘ്യമായും രേഖപ്പെടുത്തപ്പെടും.

രുചിയുടെയും ഗന്ധത്തിന്റെയും കാര്യങ്ങള്‍ ഇതുപോലെതന്നെ. ഇത്തരം സബ് മൊഡാലിറ്റികളിലാണ് നല്ലതും മോശവുമായഅനുഭവങ്ങളുടെ പുനഃരാവിഷ്‌കരണം മനുഷ്യമനസില്‍ നടത്തുന്നതും അവയെ ഓര്‍മ്മയില്‍ തങ്ങിനിര്‍ത്തുന്നതും.

ആഗ്രഹങ്ങളും സബ്‌മൊഡാലിറ്റികളും


ഗ്രഹിക്കപ്പെടുന്ന വസ്തുക്കള്‍ (കാഴ്ച, കേള്‍വി, അനുഭവം, രുചി, ഗന്ധം) നല്ലതാണെങ്കില്‍ അവയെ ഓര്‍മ്മയില്‍ തങ്ങിനിര്‍ത്തുന്ന സബ്‌മൊഡാലിറ്റികളുടെ സ്വാധീനം വ്യക്തിക്ക് നന്മയ്ക്കായി ഭവിക്കും.

എന്നാല്‍ ഗ്രഹിക്കുന്ന വസ്തു തങ്ങള്‍ വേദനാജനകമോ ഭയപ്പെടുത്തുന്നതോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവായ വസ്തുക്കളുമായി ബന്ധപ്പെട്ടതെങ്കില്‍ അവസ്ഥയിലെ സബ്‌മൊഡാലിറ്റികള്‍ അത്തരം നെഗറ്റീവായ ഓര്‍മ്മകളെ ഉണര്‍ത്തി പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കുന്നു.

ഒരു വ്യക്തിയുടെ മനോഹരമായ പൂന്തോട്ടത്തിലെ സന്ദര്‍ശനം, കാഴ്ച, കേള്‍വി, സ്പര്‍ശം (അനുഭവം), ഗന്ധം എന്നീ മൊഡാലിറ്റികളുടെ സബ്‌മൊഡാലിറ്റികളായി ഓര്‍മ്മയില്‍ ശേഖരിക്കപ്പെടുന്നു. ഇത് ആ വ്യക്തിക്ക് സന്തോഷവും ആനന്ദവും നല്കും. ആ അനുഭവം എന്ത് ഓര്‍ത്താലും അത് ആ വ്യക്തിക്ക് നല്ലതുതന്നെ.

എന്നാല്‍ ഒരപകടം കണ്‍മുന്നില്‍ കാണുന്ന വ്യക്തി സബ്‌മൊഡാലിറ്റികളുടെ തീവ്രതയില്‍ വീണ്ടും അത് തുടര്‍ച്ചയായി ഓര്‍ക്കുന്നുവെങ്കില്‍ അത് ആരോഗ്യത്തെ മോശമായി ബാധിക്കും. ഇവിടെ സബ് മൊഡാലിറ്റിയില്‍ മാറ്റം വരുത്തണം.

ചിന്തകള്‍ക്ക് നിറം പകരാം


ഒരു വ്യക്തി വളരെ അവശനും ഊര്‍ജം ഇല്ലാത്തവനുമാണെങ്കില്‍ ആ വ്യക്തിക്ക് പോഷകാംശമുള്ള ഭക്ഷണം, ജലം എന്നിവ നല്‍കുന്നതിനൊപ്പം ആ വ്യക്തിയുടെ മനസില്‍ നല്ല ചിന്തകളുടെ സബ്‌മൊഡാലിറ്റികള്‍ വര്‍ണാഭമാക്കണം.

ശബ്ദത്തിന്റെ തീവ്രത വര്‍ധിപ്പിക്കണം, അനുഭവം ആഴപ്പെടുത്തുകയും രുചികരവും സുഗന്ധപൂരിതമാക്കുകയും വേണം. ഇതിലൂടെ ആ വ്യക്തി നല്ല ചിന്തകളുടെ ലോകത്തേക്ക് ആനയിക്കപ്പെടുന്നു. എന്നാല്‍ അനുഭവം മോശമാണെങ്കില്‍ സബ്‌മൊഡാലിറ്റികളുടെ കടുപ്പവും തീവ്രതയുമെല്ലാം കുറച്ചുകൊണ്ടുവരികയെന്നത് അനിവാര്യമാണ്.

ഈ പ്രക്രിയ ഒരു മായ്ച്ചുകളയല്‍ പ്രക്രിയയാണ്. ഓര്‍ക്കുക, ഒരു വ്യക്തിയുടെ, മൊഡാലിറ്റികളെ സ്വാധീനിക്കുവാന്‍ മായിച്ചുകളയലും ബലപ്പെടുത്തലും ഒരുപോലെ സഹായകരമായിരിക്കും.

പദ്മാവത് റിലീസ് ഇന്ന്: രാജ്ഞിയുടെ മാനം കാത്തില്ലെങ്കില്‍ ആത്മഹത്യയെന്ന് കര്‍ണി സേന വനിതകള്‍


ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവത് ഇന്ന് പ്രദര്‍ശനത്തിനെത്തും.രാജ്യത്തെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണ് തുടരുന്നത്.

ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തങ്ങള്‍ ആത്മഹൂതി ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കര്‍ണിസേനയിലെ 27 വനിത അംഗങ്ങള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി.ഒന്നുകില്‍ ജീവനൊടുക്കാന്‍ അനുമതിയോ അല്ലെങ്കില്‍ പദ്മാവതിയുടെ റിലീസ് തടയുകയോ ചെയ്യണമെന്നാണ് ആവശ്യം

അതേസമയം ഇന്നലെ ചിത്രത്തിന്റെ പേരില്‍ കര്‍ണിസേന സ്‌കൂള്‍ കൂട്ടികള്‍ക്ക് നേരെ ആക്രമണം നടത്തി.ഗുഡ്ഗാവിലെ ജിഡി ഗോയെങ്ക വേള്‍ഡ് സ്‌കൂള്‍ ബസിനു നേരെയാണ് അക്രമികള്‍ കല്ലെറിഞ്ഞത്.

ചിത്രത്തിനെതിരെ പ്രതിഷേധം നടത്തുമ്പോള്‍ സമീപത്ത് കൂടെ പോയ ബസിനു നേരെ അക്രമികള്‍ കല്ലേറ് നടത്തുകയായിരുന്നു.

Tuesday, 23 January 2018

ഗർഭിണിയായിരുക്കുമ്പോളുള്ള ലൈംഗികബന്ധം പ്രശ്നമാകുമോ?

"Designed by Freepik"

ഗര്‍ഭകാലത്തെ ലൈംഗികബന്ധം ഗര്‍ഭിണികളെയും ഭര്‍ത്താക്കന്മാരെയും അലട്ടുന്ന ചോദ്യമാണ്. ഭയവും നിരവധി സംശയങ്ങളും ഏവർക്കും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഗര്‍ഭകാലത്ത് സാധാരണഗതിയിൽ ലൈംഗികമായി ബന്ധപ്പെടുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഗര്‍ഭധാരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകളുണ്ടെങ്കില്‍ ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് നല്ലത്‌.
ഗര്‍ഭകാലത്തെ ആദ്യമൂന്നുമാസം ഗര്‍ഭം അലസാന്‍ സാധ്യതയുള്ള മാസങ്ങളാണ്. അതിനാല്‍ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതുണ്ടെന്നും ഓർക്കുക.

ഗർഭകാലത്തെ ലൈംഗികബന്ധത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം ഡോക്ടർമാരുണ്ട്. ഗർഭകാലത്ത് ബന്ധപ്പെടുമ്പോൾ ഓക്സിടോസിൻ എന്ന ഹോർമോൺ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു .'സ്നേഹ ഹോര്‍മോണ്‍' എന്നറിയപ്പെടുന്ന ഓക്സിടോസിന്‍ ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത കൂട്ടുന്നു.

ലൈംഗികബന്ധം സ്ത്രീകളുടെ മനസ്സിനെ ശാന്തമാക്കും. മാത്രമല്ല രക്തസമ്മർദ്ദം കുറയാനും കാരണമാകും. ഗര്‍ഭകാലത്ത് കിടപ്പറയിൽ സ്ത്രീകൾക്ക് മുന്‍ഗണന കൊടുക്കുകയെന്നതാണ് പ്രധാനം. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് അനുയോജ്യമായ പൊസിഷനുകള്‍ സ്വീകരിക്കുകയെന്നത് ശ്രദ്ധിക്കുക. മാത്രമല്ല സ്ത്രീകള്‍ക്ക് പൂര്‍ണ താല്‍പര്യമുണ്ടെങ്കില്‍ മാത്രം ലൈംഗികബന്ധത്തിനു മുതിരുക.

മധുവിധുകാലത്തെ തടസങ്ങൾ

"Designed by Freepik"

ഞാൻ വിവാഹിതനായിട്ട് മൂന്നു മാസമായി. ഇതുവരെ ലൈംഗികബന്ധം സാധ്യമായിട്ടില്ല. ലൈംഗികബന്ധത്തിനു മുതിരുമ്പോൾ ശക്തമായ വേദന അനുഭവപ്പെടുന്നു. എന്താണു പരിഹാരം?

ലൈംഗികബന്ധം സാധ്യമാകാത്തതിനു പല കാരണങ്ങളുണ്ട്. പ്രത്യേകിച്ചും താങ്കളെപ്പോലെ മധുവിധുകാലത്ത്. അറിവില്ലായ്മ, മാനസികപിരിമുറുക്കം, ശീഘ്രസ്ഖലനം, ലൈംഗികമരവിപ്പ്, കന്യാചർമത്തിനു കട്ടികൂടുതൽ... പലതാകാം കാരണങ്ങൾ. കന്യാചർമത്തിനു കട്ടി കൂടിയതാകാം ലൈംഗികബന്ധത്തിനു തടസമാകുന്നത്. യോനീമുഖം കവാടത്തിനടുത്തുള്ള നേർത്ത പാടയാണു കന്യാചർമം. യോനിക്കുള്ളിലെ അണുബാധ തടയുകയാണു കന്യാചർമത്തിന്റെ ധർമം. ശരീര പ്രകൃതിയനുസരിച്ചു കന്യാചർമത്തിന്റെ ഇലാസ്തികത, കനം, ആകൃതി എന്നിവ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. ചിലപ്പോൾ ഈ പാടയ്ക്കു കട്ടി കൂടി ഇലാസ്തികത കുറയും.

കന്യാചർമത്തിലുള്ള സുഷിരങ്ങൾ അടഞ്ഞിരിക്കുകയും ചെയ്യും. കന്യാചർമത്തിലെ സുഷിരമില്ലായ്മ ബാല്യകാലത്തു ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. എന്നാൽ, ആർത്തവം തുടങ്ങുമ്പോൾ ആർത്തവസ്രവം തടസപ്പെടുന്നു. ഇതുമൂലം വേദനയുണ്ടാകാം. കട്ടിയുള്ളതും സുഷിരം ചെറുതുമായ കന്യാചർമം ആദ്യ സംയോഗം വേദനയുള്ളതാക്കും. ചിലപ്പോൾ ലൈംഗികബന്ധം അസാധ്യമാക്കും. ക്രമാതീതമായ സമ്മർദം വേദന കൂട്ടുകയും ചെയ്യും. ആവശ്യത്തിനു സ്നിഗ്ധത വരുന്നതിനു മുമ്പു ധൃതി പിടിച്ചു ലൈംഗികബന്ധത്തിനു ശ്രമിക്കുന്നതു കൂടുതൽ ബുദ്ധിമുട്ടാക്കും.

ലൈംഗികബന്ധത്തോടു വെറുപ്പും പേടിയുമുണ്ടാകാൻ സാധ്യതയുണ്ട്. ലൂബ്രിക്കന്റ് ഉപയോഗിക്കുക, ഉള്ളു തുറന്നു സംസാരിക്കുക, ക്ഷമയോടെ സഹകരിച്ചു പലഘട്ടമായി ലിംഗപ്രവേശം നടത്തുക തുടങ്ങിയവയാണു പ്രായോഗികം. ആദ്യ ലൈംഗികബന്ധ സമയത്തു മിക്കവരിലും കന്യാചർമം പൊട്ടി പോകാറുണ്ട്. അൽപം വേദനയും രക്തമൊഴുക്കും ഉണ്ടാകാം. ചിലരിൽ കന്യാചർമം വളരെ ഇലാസ്തികതയുള്ളതാകാം. ഇവരിൽ ആദ്യ തവണത്തെ സംഭോഗത്തിൽ തന്നെ കന്യാചർമം പൊട്ടിപ്പോകാറില്ല. ചിലരിൽ ജന്മനാ കന്യാചർമമുണ്ടാവില്ല.

കന്യാചർമത്തിനു കട്ടി കൂടി ലൈംഗികബന്ധം തീർത്തും അസാധ്യമായവർ ഗൈനക്കോളജിസ്റ്റിന്റെ നിർദേശം തേടണം. ചെറിയ ശസ്ത്രക്രിയയിലൂടെ പ്രശ്നം പരിഹരിക്കാം.

ഉപ്പ് കുറച്ചോളൂ, ഇല്ലെങ്കിൽ എല്ലാം മറക്കും

Designed by Freepik

ഉപ്പ് കൂടിയ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക, ഉപ്പ് ഏറുന്നത് ഹൃദയത്തിനു മാത്രമല്ല തലച്ചോറിനും ദോഷകരമാണ്.

നേച്ചർ ന്യൂറോസയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ഉപ്പു കൂടിയ ഭക്ഷണം മറവിരോഗത്തിനു കാരണമാകും എന്നാണ്. യുഎസിലെ വെയ്‌ൽ കോർണൽ മെഡിസിനിലെ ഗവേഷകർ എലികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

നാലു മുതൽ എട്ടു ശതമാനം വരെ ഉപ്പ് അടങ്ങിയ ഭക്ഷണം എലികൾക്കു നൽകി. സാധാരണ ഉപ്പുപയോഗത്തിന്റെ എട്ടു മുതൽ 16 ഇരട്ടി വരെയാണിത്. എട്ടാഴ്ചയ്ക്കു ശേഷം പരിശോധനയിൽ ഉപ്പു കൂടിയ ഭക്ഷണം കഴിച്ച എലികൾക്ക് മറവിരോഗം ബാധിച്ചതായി കണ്ടു. ഇവയുടെ തലച്ചോറിലെ രക്തപ്രവാഹം ഓർമശക്തിയുടെയും അറിവിന്റെയും കേന്ദ്രമായ കോർട്ടക്സിൽ 28 ശതമാനവും ഹിപ്പോ കാമ്പസിൽ 25 ശതമാനവും കുറഞ്ഞിരുന്നു. രക്തക്കുഴലുകളെ ആവരണം ചെയ്യുന്ന എൻഡോതീലിയൽ കോശങ്ങളുടെ പ്രവർത്തനത്തിനു തകരാർ സംഭവിച്ചിരുന്നു. നടത്തിയ ടെസ്റ്റുകളിലും മോശം പ്രകടനമാണ് ഉപ്പ് കൂടുതൽ കഴിച്ച എലികൾ കാഴ്ചവച്ചത്.

ചില എലികൾക്ക് നാലാഴ്ചക്കാലം സാധാരണ ഭക്ഷണം നൽകിയപ്പോൾ തലച്ചോറിലെ രക്തപ്രവാഹം വർധിക്കുകയും എൻഡോതീലിയൽ കോശങ്ങളുടെ പ്രവർത്തനം സാധാരണ ഗതിയിലാകുകയും ചെയ്തു.

ഒടുവിലത്തെ പരീക്ഷണത്തിൽ എലികൾക്ക് റോക്ക് ഇൻഹിബിറ്റർ Y 27632 എന്ന മരുന്നു നൽകി. എലികളിലെ ശ്വേതരക്താണുക്കൾ ഉൽപാദിപ്പിക്കുന്ന ഇന്റർല്യൂകിന്‍ (IL 17) എന്ന പ്രോട്ടീന്റെ അളവ് കുറഞ്ഞതായി കണ്ടു. എൻഡോതീലിയന്‍ കോശങ്ങളിലെ നൈട്രിക് ഓക്സൈഡിന്റെ അളവു കുറയ്ക്കുന്ന പ്രോട്ടീൻ ആണിത്. ഈ മരുന്ന് എലികളിലെ ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയതായി പഠനത്തിൽ പറയുന്നു.

ഉപ്പേരിയും വറുത്ത അണ്ടിപ്പരിപ്പും ഉരുളക്കിഴങ്ങ് ചിപ്സും എല്ലാം കഴിക്കും മുൻപ് ചിന്തിക്കുക. ഉപ്പ് കുറയ്ക്കാൻ സ്വയം ശ്രദ്ധിക്കുക.

Monday, 22 January 2018

മുലയൂട്ടൽ പ്രമേഹ സാധ്യത പകുതിയാക്കും

Designed by Freepik

മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി ആർക്കും പറഞ്ഞുതരേണ്ട കാര്യമില്ല. കുഞ്ഞ് ജനിച്ച് ആദ്യ ആറുമാസം മറ്റൊരു ഭക്ഷണവും കുഞ്ഞിനു നല്‍കേണ്ടതില്ല. വളർച്ചയ്ക്കാവശ്യമുള്ള എല്ലാ പോഷകങ്ങളും മുലപ്പാലിൽനിന്നു ലഭിക്കും.

കുഞ്ഞിനു മാത്രമല്ല, മുലയൂട്ടൽ അമ്മയ്ക്കും ആരോഗ്യമേകും. സ്തനാർബുദം, അണ്ഡാശയാർബുദം ഇവയൊക്കെ വരാനുള്ള സാധ്യത കുറയ്ക്കാൻ മുലയൂട്ടലിനു സാധിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മുലയൂട്ടൽ അമ്മമാരിൽ പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും തെളിഞ്ഞു. ആദ്യ ആറുമാസം കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാർക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷന്‍ (JAMA) ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീ‌കരിച്ച പഠനം പറയുന്നു.

1200 ആഫ്രിക്കൻ അമേരിക്കൻ സ്ത്രീകളിൽ മൂന്നു ദശാബ്ദക്കാലം നടത്തിയ പഠനത്തിലാണ് മുലയൂട്ടൽ പ്രമേഹ സാധ്യത പകുതിയായി കുറയ്ക്കുമെന്നു കണ്ടത്. ആറുമാസമോ അതിൽ കൂടുതലോ മുലയൂട്ടുന്ന അമ്മമാർക്ക് ഒരിക്കൽ പോലും മുലയൂട്ടാത്ത സ്ത്രീകളെ അപേക്ഷിച്ച് പ്രമേഹസാധ്യത 47 ശതമാനം കുറവാണെന്നു കണ്ടു. ആറു മാസമോ അതിൽ കുറവോ മുലയൂട്ടുന്ന അമ്മമാർക്ക് പ്രമേഹം വരാനുള്ള സാധ്യത 25 ശതമാനം കുറവാണെന്നു കണ്ടു.

രക്തത്തിലെ ഇൻസുലിൻ നിലയെയും പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കുന്ന പാൻക്രിയാസിലെ ഹോർമോണുകൾ വഴി സംരക്ഷണമേകാൻ മുലയൂട്ടലിനു കഴിയുന്നു. മുലയൂട്ടലിന്റെ ദൈർഘ്യം കൂടുന്തോറും പ്രമേഹസാധ്യതയും കുറയുന്നു. ഗർഭകാല പ്രമേഹം, ജീവിതശൈലി, വർഗം, ശരീരവലിപ്പം, മെറ്റബോളിക് ഘടകങ്ങൾ ഇവയൊന്നും ഇതിനെ ബാധിക്കുന്നില്ല.

മുംബൈയിലെ തിരക്ക് കുറക്കാൻ ഭൂഗർഭ മെട്രോ


മുംബൈ: മുംബൈയിലെ റോഡുകളിലെയും ട്രെയിനുകളിലെയും തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഭൂഗർഭ മെട്രോയുടെ നിർമ്മാണം പുരോഗമിക്കുന്നു. 2016 ൽ നിർമ്മാണം ആരംഭിച്ച പദ്ധതി 2021 ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പണി പൂർത്തിയാവുന്നതോടെ 6.5 ലക്ഷം വാഹനങ്ങൾ നിരത്ത് ഒഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മുംബൈയിലെ സബര്‍ബന്‍ തീവണ്ടികളിലെ തിരക്ക് കുറക്കാൻ ഭൂഗര്‍ഭ മെട്രോ സഹായകരമാവും. 27 സ്റ്റേഷനുകളുള്ള മെട്രോയുടെ നിർമ്മാണ ചിലവ് 23100 കോടി രൂപയാണ്.

17 ലക്ഷത്തോളം ആളുകൾക്ക് ഭൂഗർഭ മെട്രോയിൽ സഞ്ചരിക്കാനാവും. നിലവിൽ 70 ലക്ഷത്തിലധികം ആളുകളാണ് ഓരോ ദിവസവും മുംബൈയില്‍ തീവണ്ടികളെ ആശ്രയിക്കുന്നത്.

മെട്രോയുടെ നിർമ്മാണത്തിനായി മരങ്ങൾ മുറിക്കുന്നതിനെതിരെയും ആരാധനാലയങ്ങൾ പൊളിക്കുന്നതിനെതിരെയും വ്യാപക പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധക്കാർ മുംബൈ ഹൈക്കോടതിയിൽ ഹർജിയും നൽകിയിരുന്നു.

Sunday, 21 January 2018

നിയമസഭയിലെ കയ്യാങ്കളി:കേസ് പിന്‍വലിക്കാന്‍ വി.ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി


തിരുവനന്തപുരം: നിയമസഭയിലെ എല്‍ഡിഎഫ് എംഎല്‍എമാരുടെ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ നീക്കം. കേസ് പിന്‍വലിക്കാന്‍ മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. അപേക്ഷ നിയമവകുപ്പിന് കൈമാറി.

കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ ഉണ്ടായ കയ്യാങ്കളിയാണ് കേസ്.അന്ന് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.

സംഭവത്തില്‍ ആറ് സിപിഎം എംഎല്‍എമാരെ പ്രതികളാക്കി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.

മുന്‍ എംഎല്‍എ ശിവന്‍കുട്ടി ഇപ്പോള്‍ മന്ത്രിയായ കെ.ടി ജലീല്‍, സി.കെ സദാശിവന്‍,കെ അജിത്,കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് പ്രതികള്‍.

പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ച് പോയതാണ്.അതുകൊണ്ട് കേസ് പിന്‍വലിക്കണമെന്നാണ് ശിവന്‍കുട്ടി നിവേദനത്തില്‍ പറയുന്നത്.

ദുബായിൽ സ്മാർട്ട്ഫോണുകൾക്ക് 60% ഡിസ്കൗണ്ട്, ഐഫോണുകൾക്കും ഓഫർ


യുഎഇയിലെ മുൻനിര ടെലികോം കമ്പനിയായ ഇത്തിസലാത്ത് ഉപഭോക്താക്കൾക്കായി വൻ വിലക്കുറവിൽ സ്മാർട്ട്ഫോണുകൾ വിൽക്കുന്നു. ടെലികോം വരിക്കാർക്ക് അയച്ച സന്ദേശത്തിലാണ് സ്മാർട്ട്ഫോണുകൾക്ക് വൻ ഓഫർ നൽകുന്ന വിവരം പുറത്തുവിട്ടത്.

സ്മാർട്ട്ഫോണുകൾക്ക് പുറമെ വിആർ ഹെഡ്സെറ്റുകൾ, വാച്ചുകൾ, മറ്റ് സാങ്കേതിക ഉപകരണങ്ങൾ തുടങ്ങിയ എല്ലാം വിൽപ്പനയ്ക്കുണ്ട്. വിവിധ ഹാൻഡ്സെറ്റുകൾക്ക് 60 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് ഇത്തിസലാത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത്.

ഓഫർ വിലയ്ക്ക് ഹാൻഡ്സെറ്റുകൾ ഇത്തിസലാത്തിന്റെ ഔട്ട്‌ലറ്റുകളിലും ഓൺലൈനിലും ലഭ്യമാണ്. ഓൺലൈൻ വഴി വാങ്ങുന്നവർക്ക് ഫ്രീ ഡെലിവറിയാണ് ഓഫർ ചെയ്യുന്നത്. അതേസമയം, ചില ഹാൻഡ്സെറ്റുകൾക്ക് മാത്രമാണ് 60 ശതമാനം ഇളവ് നൽകുന്നത്.

എച്ച്ടിസി M10 സ്മാർട്ട്ഫോൺ 60 ശതമാനം ഡിസ്കൗണ്ടിലാണ് വിൽക്കുന്നത്. ഐഫോൺ 8, ഐഫോൺ 8 പ്ലസ് ഹാൻഡ്സെറ്റുകൾ ഓഫർ വിലയ്ക്ക് വിൽക്കുന്നുണ്ട്. സ്റ്റോക്ക് തീരുന്നത് വരെയാണ് ഓഫർ വിൽപ്പന.

Saturday, 20 January 2018

ശ്രീദേവിക്കു ബ്രെയിന്‍ ട്യൂമർ? സത്യാവസ്ഥ ഇതാണ്!



അമ്പതുകളിലും ശ്രീദേവിയെപ്പോലെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നടിമാരുണ്ടോ എന്നതു സംശയമാണ്. പല യുവനടിമാരേക്കാളും ഊർജസ്വലയായാണ് ശ്രീദേവിയെ എപ്പോഴും കണ്ടിട്ടുള്ളത്. ആ നടിക്ക് എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടെന്നു േകൾക്കുമ്പോൾ ആരാധകർക്കതു സഹിക്കാൻ കഴിയില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നൊരു വാർത്ത ശ്രീദേവിയുടെ ആരോഗ്യാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളതാണ്. ബ്രെയിൻ ട്യൂമറിനു ചികിൽസയിലായിരുന്ന താരത്തിനു നടത്തിയ ശസ്ത്രക്രിയയിൽ പിഴവു സംഭവിച്ചു എന്ന തലക്കെട്ടോടെയാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഈ പ്രചരണം അടിസ്ഥാന രഹിതമാണെന്നും ശ്രീദേവി പൂർണ ആരോഗ്യവതിയാണെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

യുഎസ്എയിൽ വച്ച് ശ്രീദേവിക്കു നടത്തിയ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിൽ പിഴവു സംഭവിച്ചു എന്നായിരുന്നു വാർത്ത. ശസ്ത്രക്രിയ നടത്തേണ്ട ഭാഗത്തിനു പകരം മറ്റൊരു ഭാഗത്താണ് നടത്തിയതെന്നും വാർത്തയിലുണ്ടായിരുന്നു. ഇവയെല്ലാം താരത്തിന്റെ ആരാധകരെ ചില്ലറയൊന്നുമല്ല അസ്വസ്ഥരാക്കിയത്. ഒടുവിൽ അതു ശ്രീദേവിയുടെ കാര്യമല്ലെന്നും പണ്ട് ശ്രീദേവിയുടെ അമ്മയ്ക്കു സംഭവിച്ചതാണെന്നും താരത്തോട് അടുപ്പമുള്ളവർ വ്യക്തമാക്കിയതോടെയാണ് ആരാധകർക്ക് ആശ്വാസമായത്.

1995ൽ ശ്രീദേവിയുടെ അമ്മയുടെ തലച്ചോറിന്റെ ഇടതുഭാഗത്ത് മാരകമായൊരു ട്യൂമർ കണ്ടെത്തിയ സാഹചര്യത്തിൽ അവർക്കു ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. എന്നാൽ മറ്റൊരു രോഗിയുടെ എക്സ്റേയുമായി ഓപറേഷൻ റൂമിലേക്കെത്തിയ ന്യൂറോസര്‍ജന് ശ്രീദേവിയുടെ അമ്മയ്ക്കു ശസ്ത്രക്രിയ ന‌ടത്തിയപ്പോൾ പിഴവു പറ്റുകയായിരുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെനിന്നും ട്യൂമർ നീക്കം ചെയ്യുകയുമാണ് ഉണ്ടായത്. ഈ സംഭവത്തെയാണ് ഇപ്പോൾ ശ്രീദേവിക്കു പറ്റിയതെന്നു പറഞ്ഞ് പലരും പ്രചരിപ്പിക്കുന്നത്.

ബിലാത്തി കഥയുമായി രഞ്ജിത്; നായകൻ മോഹൻലാൽ


മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് പുതിയ ചിത്രവുമായി വരുന്നു. പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന "ബിലാത്തി കഥ" മാര്‍ച്ച് ഒന്നിന് ഷൂട്ടിങ് ആരംഭിക്കും. നിരഞ്ജ് മണിയന്‍ പിള്ള‍,കലാഭവന്‍ ഷാജോണ്‍,സുരേഷ് കൃഷ്ണ,കോട്ടയം നസീര്‍,ദിലീഷ് പോത്തന്‍,അനു സിത്താര,കനിഹ,ജൂവല്‍ മേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ലില്ലിപാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ്, വര്‍ണ്ണചിത്ര ബിഗ് സ്ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാ സുബെെര്‍ നിര്‍മ്മിക്കുന്ന " ബിലാത്തി കഥ"യുടെ തിരക്കഥ,സംഭാഷണം സേതു എഴുതുന്നു.ബി.കെ.ഹരിനാരായണന്‍റെ വരികള്‍ക്ക് വിനു തോമസ് സംഗീതം പകരുന്നു. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.

വാട്സാപ്പ് ബിസിനസ് ആപ്പ് പുറത്തിറങ്ങി, എല്ലാം ഫ്രീ, തുടക്കം ആൻഡ്രോയ്ഡിൽ


മുൻനിര സോഷ്യൽ നെറ്റ്‌വർക്കിങ് കമ്പനിയായ ഫെയ്സ്ബുക്കിനു കീഴിലുള്ള വാട്സാപ്പിന്റെ പുതിയ പദ്ധതിക്ക് തുടക്കമായി. 'വാട്സാപ്പ് ഫോർ ബിസിനസ്' എന്ന ആശയം നടപ്പില്‍ വരുത്താനായി നിരവധി വര്‍ഷമായി പ്രവര്‍ത്തിക്കുകയായിരുന്നു കമ്പനി. ഇതിന്റെ പ്രാരംഭ പദ്ധതിയ്ക്കുള്ള ആപ്പാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്.

ചെറുകിട, ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് വാട്സാപ്പ് ബിസിനസ് ആപ്പിന്റെ പ്രാരംഭ പദ്ധതി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പദ്ധതി ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. തുടർന്ന് നിരവധി പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കിയതിനു ശേഷമാണ് വാട്സാപ്പ് ബിസിനസ് ആപ്പിന്റെ ചെറിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ബുക്ക് മൈഷോ, മെയ്ക്ക് മൈ ട്രിപ് എന്നീ കമ്പനികളുമായി സഹകരിച്ചാണ് ഇന്ത്യയിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ വാട്സാപ്പ് ബിസിനസ് ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. നിലവിൽ ഇന്തൊനീഷ്യ, ഇറ്റലി, മെക്സികോ, ബ്രിട്ടൺ, യുഎസ് എന്നിവിടങ്ങളിൽ മാത്രമാണ് വാട്സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കാൻ സാധിക്കുക. വൈകാതെ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വാട്സാപ്പ് ബിസിനസ് ആപ്പ് ലഭിക്കുമെന്നാണ് കരുതുന്നത്. ആൻഡ്രോയ്ഡിന് പുറമെ ഐഒഎസ് പതിപ്പ് കൂടി വരും.

ചെറുകിട കമ്പനികൾക്ക് അവരുടെ ഉപഭോക്താക്കളുമായുള്ള ഇടപാടുകൾ എളുപ്പമാക്കുന്നതിന് വാട്സാപ്പ് ബിസിനസ് ആപ്പ് സഹായിക്കും. കൂടാതെ വാട്സാപ്പിലെ 1.3 ബില്ല്യൻ ഉപയോക്താക്കളുമായി ആശയവിനിമയം നടത്താനും ബിസിനസ് ആപ്പ് വഴി സാധിക്കും. ബിസിനസ് വിവരണം, ഇമെയിൽ അല്ലെങ്കിൽ സ്റ്റോർ വിലാസങ്ങൾ, വെബ്സൈറ്റ് എന്നിവ പോലുള്ള ഉപയോഗപ്രദമായ വിവരങ്ങൾ ഉപയോക്താക്കൾക്ക് കൈമാറാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും.

വാട്സാപ്പ് ബിസിനസ് ആപ്പിലെ സ്മാർട് മെസേജിങ് ടൂളുകൾ ഉപയോഗിച്ച് ഉപഭോക്താക്കളുമായി പെട്ടെന്ന് സംവദിക്കാൻ സാധിക്കും. ഇതിലൂടെ സമയം ലാഭിക്കാം. പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകാം, ബിസിനസ് സംബന്ധിച്ച് ഉപഭോക്താക്കളെ പരിചയപ്പെടുത്തുന്ന സന്ദേശങ്ങൾ അയക്കാം, നിങ്ങൾ തിരക്കിലാണെന്ന് അറിയിക്കുന്ന സന്ദേശങ്ങൾ കൈമാറാം. തുടങ്ങി എല്ലാ ഫീച്ചറുകളും വാട്സാപ്പ് ബിസിനസ് ആപ്പിലുണ്ട്. അതേസമയം, ശല്യമായ മെസേജുകള്‍ ബ്ലോക്ക് ചെയ്യാനും വാട്സാപ്പ് ഉപയോക്താക്കൾക്ക് അവസരമുണ്ട്.

പത്തോ അതില്‍ കുറവോ ആളുകള്‍ ജോലിക്കാരായുള്ള ചെറിയ കമ്പനികള്‍ക്ക് അവരുടെ ബിസിനസ് മാനേജ് ചെയ്യുന്നതിന് വേണ്ടിയും ഈ ആപ്പ് ഉപയോഗിക്കാം. എജന്റുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേപോലെ പ്രയോജനപ്രദം. ഡോക്ടര്‍മാര്‍ മുതല്‍ ചെറുകിട കച്ചവടക്കാര്‍ വരെ എല്ലാവരും ഇപ്പോള്‍ അവരവരുടെ ഉപഭോക്താക്കളെ നിയന്ത്രിക്കാനായി വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്. തികച്ചും ഔദ്യോഗികമായ ഒരു ഇമെയിലില്‍ സംസാരിക്കുന്നതിനു പകരം വാട്‌സാപ്പില്‍ സംസാരിക്കാമെന്ന് ചുരുക്കം.

വാട്സാപ്പ് ബിസിനസ് ആപ്പ് എന്താണ്?

ചെറുകിട, ഇടത്തരം കച്ചവടക്കാർക്ക് അവരുടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് സഹായിക്കുന്നതാണ് വാട്സാപ്പ് ബിസിനസ് ആപ്പ്.

വാട്സാപ്പ് ബിസിനസ് ആപ്പ് ലോഗോ

വാട്സാപ്പ് ബിസിനസ് ആപ്പിന്റെ ലോഗോയിൽ ഒരു 'B' കാണിക്കും. വാട്സാപ്പ് ഉപയോക്താക്കൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് ബി ലോഗോ ചേർത്തിരിക്കുന്നത്. മെസേജ് വരുമ്പോൾ തന്നെ ബിസിനസ് സന്ദേശം ആണെന്ന് മനസ്സിലാക്കാം.

വെരിഫൈഡ് പ്രൊഫൈലുകൾ, പെട്ടെന്ന് മറുപടി

വാട്സാപ്പ് മെസഞ്ചറിൽ തന്നെ കൂടുതൽ ഫീച്ചറുകൾ അതാണ് വാട്സാപ്പ് ബിസിനസ് ആപ്പ്. കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന ഫീച്ചറുകളെല്ലാം പഴയ വാട്സാപ്പിനു സമാനമാണ്. പെട്ടെന്നുള്ള മറുപടികൾ, ഗ്രീറ്റിങ് സന്ദേശങ്ങൾ, ബിസിനസ് വിവരങ്ങൾ, മറ്റു വിവരങ്ങൾ എല്ലാം അറിയിക്കാനാകും. വെരിഫൈഡ് പ്രൊഫൈലുകൾക്ക് മാത്രമാണ് വാട്സാപ്പ് ബിസിനസ് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുക.

ബുക്ക്മൈ ഷോ, മെയ്ക് മൈ ട്രിപ് എന്നിവർ പരീക്ഷിച്ചു

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തുടങ്ങിയ വാട്സാപ്പ് ബിസിനസ് ആപ്പിന്റെ പൈലറ്റ് പ്രോഗ്രാം ഇന്ത്യയിലും പൂർ‌ത്തിയാക്കി. ബുക്ക് മൈ ഷോയും മെയ്ക് മൈ ട്രിപ്പും വാട്സാപ്പ് ബിസിനസ് ബീറ്റാ പതിപ്പ് ഉപയോഗിച്ച് ഈ ഫീച്ചർ പരിശോധിച്ചു.

ആൻഡ്രോയ്ഡിൽ മാത്രം

വാട്സാപ്പ് ബിസിനസ് ആപ്പ് നിലവിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. അതേസമയം, മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് ആപ്ലിക്കേഷൻ പരീക്ഷണത്തിലാണ്. എന്നാൽ എന്ന് വരുമെന്ന് വാട്സാപ്പ് അറിയിച്ചിട്ടില്ല.

വാട്സാപ്പ് ബിസിനസ് ആപ്പ് ഫ്രീ

വാട്സാപ്പ് ബിസിനസ് ആപ്പ് പ്രാരംഭ പദ്ധതി പൂർണമായും സൗജന്യമാണ്. ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഒപ്പം നിയന്ത്രിത ഉള്ളടക്കമോ ഫീച്ചറുകളിലോ ആക്സസ് ചെയ്യുന്നതിന് പണം നൽകേണ്ടതില്ല.

20 ആംആ‌ദ്‌മി എംഎൽഎമാരെ അയോഗ്യരാക്കാൻ ശുപാർശ; ഡൽഹി മിനി തിരഞ്ഞെടുപ്പിലേക്ക്


ന്യൂഡൽഹി ∙ ഇരട്ടപ്പദവി വിവാദത്തിൽ കുടുങ്ങിയ 20 ആംആ‌ദ്‌മി പാർട്ടി (എഎപി) എംഎൽഎമാരെ അയോഗ്യരാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ രാഷ്ട്രപതിയോടു ശുപാർശ ചെയ്തു. തീരുമാനം ശരിവച്ചാൽ എംഎൽഎമാർക്കു സ്ഥാനം നഷ്ടമാകും. ഇതോടെ ഡൽഹി നിയമസഭയിൽ എഎപിയുടെ അംഗബലം 46 ആയി കുറയും. എങ്കിലും 70 അംഗ നിയമസഭയിൽ പാർട്ടിക്കു ഭരണം നഷ്ടപ്പെടില്ല.

അയോഗ്യതാ തീരുമാനത്തിനെതിരെ എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല. കോടതി തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്നു വിശദീകരണം തേടിയിട്ടുണ്ട്. വിഷയം 22നു വീണ്ടും പരിഗണിക്കും. 2015 മാർച്ച് 13 മുതൽ 2016 സെപ്റ്റംബർ എട്ടുവരെ എഎപി എംഎൽഎമാർ പാർലമെന്ററി സെക്രട്ടറി പദവി വഹിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണു കമ്മിഷന്റെ നടപടി. നിയമന ഉത്തരവ് ഡൽഹി ഹൈക്കോടതി പിന്നീടു റദ്ദാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വരുമാനമുള്ള ഇരട്ടപ്പദവി വഹിച്ചുവെന്ന കുറ്റം ഒഴിവാക്കണമെന്ന എംഎൽഎമാരുടെ ആവശ്യം തിരഞ്ഞെടുപ്പു കമ്മിഷൻ തള്ളി.

അധികാരമേറ്റ് ഒരു മാസത്തിനുള്ളിലാണു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ 21 എഎപി എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. ഇതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും ഇവരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് പട്ടേൽ തിരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകുകയായിരുന്നു. 21 പേർക്കെതിരെയായിരുന്നു പരാതിയെങ്കിലും പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ രജൗരി ഗാർഡനിലെ എംഎൽഎ സ്ഥാനം രാജിവച്ച ജർണൈൽ സിങ്ങിനെ പിന്നീട് ഒഴിവാക്കി.

കമ്മിഷന്റെ ശുപാർശ രാഷ്ട്രപതി ശരിവച്ചാൽ ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗലോട്ട് ഉൾപ്പെടെയുള്ള പ്രമുഖർക്കു രാജിവയ്ക്കേണ്ടി വരും. എന്നാൽ രാജിവച്ചവർക്കു വീണ്ടും തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനു തടസ്സമില്ല. കമ്മിഷൻ നടപടി നിയമപരമായി നേരിടുമെന്ന് എഎപി നേതൃത്വം വ്യക്തമാക്കി.

മൂന്നുവർഷം മുൻപു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റുമായി അധികാരത്തിലെത്തിയ എഎപി സർക്കാരിനു നിലവിൽ വിമത എംഎൽഎ കപിൽ മിശ്ര ഉൾപ്പെടെ 66 എംഎൽഎമാരാണുള്ളത്. രജൗരി ഗാർഡൻ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു വിജയം. ബവാന എംഎൽഎ വേദ് പ്രകാശ് സതീഷ് എംഎൽഎ സ്ഥാനം രാജിവച്ചു ബിജെപിയിൽ ചേർന്നതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ എഎപിയുടെ രാംചന്ദർ വിജയിച്ചിരുന്നു.

മന്ത്രിയെ സഹായിക്കാൻ പാർലമെന്ററി സെക്രട്ടറി

മന്ത്രിമാരെ സഹായിക്കുന്നതിനാണു സംസ്ഥാനങ്ങളിൽ പാർലമെന്ററി സെക്രട്ടറിമാരെ നിയമിക്കുന്നത്. ഇവർക്കു പ്രത്യേക വേതനം നൽകുന്നില്ലെങ്കിലും വാഹനം ഉൾപ്പെടെ ആനുകൂല്യങ്ങളുണ്ട്. കേജ്‍രിവാൾ 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി 2015 മാർച്ച് 13നാണു നിയമിച്ചത്. പ്രത്യേക പദവിയുള്ള സംസ്ഥാനമായ ഡൽഹിയിൽ പാർലമെന്ററി സെക്രട്ടറിമാരെ പ്രതിഫലമുള്ള പദവിയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്. 1997-ലെ ഡൽഹി മെംബർ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി (റിമൂവൽ ഓഫ് ഡിസ്ക്വാളിഫിക്കേഷൻ) നിയമമായിരുന്നു തടസ്സം.

എംഎൽഎമാരുടെ നിയമനത്തിനു പിന്നാലെ സംസ്ഥാന സർക്കാർ നിയമഭേദഗതി കൊണ്ടുവന്നു. പാർലമെന്ററി സെക്രട്ടറി പ്രതിഫലം കൂടാതെയുള്ള പദവിയാണെന്നും ഇതിനു മുൻകാല പ്രാബല്യം നൽകിയെന്നുമായിരുന്നു ഭേദഗതി. ഇത് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി തള്ളിയതോടെ നിയമപരിരക്ഷ ഇല്ലാതായി. പിന്നാലെ, അയോഗ്യരാക്കാനുള്ള നടപടി തിരഞ്ഞെടുപ്പു കമ്മിഷൻ ആരംഭിച്ചു.

അയോഗ്യത 

  ഭരണഘടനയുടെ 102 (1) (എ) വകുപ്പുപ്രകാരം കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ പ്രതിഫലമുള്ള മറ്റൊരു പദവി വഹിക്കുന്ന ജനപ്രതിനിധി അയോഗ്യനാക്കപ്പെടും. ഭരണഘടനയുടെ 191 (1) (എ) പ്രകാരമാണ് എംഎൽഎമാരുടെ ഇരട്ടപ്പദവി അയോഗ്യതയാകുക.

Friday, 19 January 2018

ഫെയ്സ്ബുക്ക് പോസ്റ്റ് ചതിച്ചു, മണിക്കൂറുകൾക്കുള്ളിൽ നഷ്ടമായത് 14,584 കോടി രൂപ!


ലോകത്തെ ഒന്നടങ്കം മാറ്റിമറിക്കാൻ ശേഷിയുള്ള സോഷ്യൽമീഡിയ കമ്പനിയാണ് ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്കിന്റെ ഓരോ നീക്കങ്ങളും ടെക് ലോകവും വിപണിയും വലിയ പ്രാധാന്യത്തോടെയാണ് ശ്രദ്ധിക്കുന്നത്. ഇതിനു വ്യക്തമായ തെളിവാണ് കഴിഞ്ഞ ദിവസത്തെ സക്കർബർഗിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും വിപണിയിലെ അനന്തരഫലങ്ങളും.

ഫെയ്സ്ബുക്കിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുമെന്നു സൂചന നൽകി മാർക്ക് സക്കർബർഗിന്റെ ഫെയ്സ്ബുക് പോസ്റ്റ് വന്നതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ വിപണി തകർന്നു. ഫെയ്സ്ബുക്കിന്റെ ഓഹരി കുത്തനെ ഇടിഞ്ഞു. 2300 കോടി ഡോളര്‍ ( ഏകദേശം 14,584 കോടി രൂപ) നഷ്ടം നേരിട്ടെന്നാണ് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.

‌ഫെയ്സ്ബുക്കിൽ സാധാരണമായി മാറിയ പരസ്യങ്ങൾക്കും മറ്റു പ്രമോഷനൽ പ്രവർത്തനങ്ങൾക്കും തടയിടുമെന്ന സൂചനയാണ് പോസ്റ്റിലുണ്ടായിരുന്നു. ന്യൂസ് ഫീഡിന്റെ പരിഷ്കരണം ഉടനുണ്ടാകുമെന്നു സക്കർബർഗ് തുറന്നു പറഞ്ഞു. ഫീഡിൽ പരസ്യങ്ങൾ, പൊതുവായുള്ള ഉള്ളടക്കങ്ങൾ എന്നിവ കുറച്ച് ഉപയോക്താവിന്റെ കൂട്ടുകാർ, കുടുംബാംഗങ്ങൾ എന്നിവരുടെ പോസ്റ്റുകൾ ഫീഡിൽ കൂടുതൽ കൊണ്ടുവരാനാണ് നീക്കം. എന്നാൽ ഈ പ്രഖ്യാപനം വിപണിക്ക് അത്ര പിടിച്ചില്ല.

ആളുകൾ തമ്മിൽ കൂടുതൽ കാമ്പുള്ള ആശയവിനിമയം ഇതിലൂ‍ടെ കൈവരിക്കുമെന്നും അദ്ദേഹം പറയുന്നു. കുത്തഴിഞ്ഞ രീതിയിൽ ന്യൂസ്ഫീഡുകൾ പരസ്യങ്ങൾ, പൊതുപേജുകൾ എന്നിവയിലെ ഉള്ളടക്കങ്ങൾ കൊണ്ടു നിറഞ്ഞതായി വ്യാപകമായ പരാതിയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ‘ഈ പരിഷ്കരണങ്ങളിലൂടെ ഫെയ്സ്ബുക്കിൽ ആളുകൾ ചെലവഴിക്കുന്ന സമയം കുറഞ്ഞേക്കാം. എന്നാൽ, ആ സമയം ശരിയായ രീതിയിൽ വിനിയോഗിക്കപ്പെടും. ദീർഘകാലാടിസ്ഥാനത്തിൽ അതു ഗുണം ചെയ്യുമെന്നും’– പോസ്റ്റ് പറയുന്നു.

അറിയാം, ലൈംഗികതയിലെ 10 പ്രധാന സ്ഥാനങ്ങൾ

Designed by Freepik

കുടുംബജീവിതത്തിൽ ലൈംഗികതയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഭാര്യ–ഭർതൃ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൽ ഇതും ഒരു പ്രധാനഘടകമാകുന്നു. പരസ്പരം തൃപ്തിപ്പെടുത്താൻ ഇരുവർക്കും കഴിഞ്ഞാൽ മാത്രമേ ലൈംഗികജീവിതം ആസ്വാദ്യകരമാകൂ. സ്പർശനത്തിലൂടെയും ചുംബനത്തിലൂടെയുമെല്ലാം ലൈംഗികാവയവങ്ങളിലും ഉത്തേജനം ഉണ്ടാക്കാനാകും. നമ്മുടെ ശരീരം നാഡികളുടെ ഒരു നെറ്റ്‍വർക്ക് ആണ്. വേണ്ടരീതിയിലുള്ള സ്പർശനങ്ങൾ മുഖേന അനുഭൂതികളുണ്ടാക്കാനാകും. സുഖകരമായ ലൈംഗികതയ്ക്കു വേണ്ടതു ശരീരത്തിലെ ഇത്തരം സ്ഥാനങ്ങൾ മനസ്സിലാക്കുക കൂടിയാണ്. ഇത്തരം 10 സ്ഥാനങ്ങളെക്കുറിച്ച് അറിയാം.

  1.  പിൻകഴുത്ത്

    ലൈംഗികതയിലേക്കു കടക്കാൻ ഏറ്റവും പറ്റിയ സ്ഥലമാണു പിൻകഴുത്ത്. പങ്കാളികൾക്ക് ഇരുവർക്കും ഇവിടെ ഏൽക്കുന്ന ഒരു മൃദു സ്പർശം പോലും ആസ്വാദ്യകരമാണ്. ചുംബനങ്ങളും ഇടയ്ക്കിടെയുള്ള ചുടുനിശ്വാസങ്ങളും കൂടിയാകുമ്പോൾ ആസ്വാദ്യകരമാകുന്നു. 

  2. ചെവികൾ

    പിൻകഴുത്തിൽ നിന്നു നേരേ വരാൻ പറ്റിയ സ്ഥലമാണു ചെവികൾ. കേൾക്കുക എന്നതിനെക്കാൾ കിടപ്പറയിൽ ചെവികളുടെ ധർമം താലോലിക്കപ്പെടാനാണ്. ചുടുചുംബനത്തിനൊപ്പം മധുരമുള്ള വാക്കുകൾ കൂടിയാകുമ്പോൾ അറിയാതെ മറ്റൊരന്തരീക്ഷത്തിലേക്ക് എത്തിച്ചേരും.

  3. സ്തനങ്ങൾ

    സ്ത്രീക്കും പുരുഷനും സ്തനങ്ങൾ ഒരുപോലെ ഉത്തേജനകേന്ദ്രങ്ങളാണ്. ശരീരത്തിലെ ഏറ്റവും സംവേദനക്ഷമതയുള്ള ഭാഗമാണു മുലക്കണ്ണുകളും ചുറ്റുമുള്ള ഭാഗവും. ഇവിടെ വലിയുന്നതരം കോശങ്ങളാണുള്ളത്. ഉത്തേജിക്കപ്പെടുമ്പോൾ ഇവ വലിഞ്ഞുമുറുകി നിൽക്കും. നിശ്വാസങ്ങളും നാവും ചുണ്ടും പല്ലും വേണ്ട രീതിയിൽ ഉപയോഗിച്ചാൽ ഇവിടെയും ആനന്ദം കണ്ടെത്താനാകും.

  4. തുടകൾ

    തുടകൾ സ്ത്രീയുടെ ആയാലും പുരുഷന്റെ ആയാലും മൃദുലവും സംവേദനക്ഷമതയുള്ളതാണ്. പതിയെ വിരലോടിച്ചാൽപ്പോലും അത് ആസ്വാദ്യകരമാകും. 

  5. ചുണ്ടുകൾ

    ചുണ്ടുകളുെട കാര്യം പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമേ ഇല്ല. ഉത്തേജിക്കപ്പെടുമ്പോൾ ചുണ്ടുകൾ വീർത്തുവരാറുണ്ട്. പങ്കാളികളുടെ ചുണ്ടുകൾ ചേർത്തുള്ള ചുംബനം അഞ്ച് ഇന്ദ്രിയങ്ങൾക്കും അനുഭവിക്കാൻ കഴിയും. പുരുഷൻമാരെക്കാൾ ചുംബനം കൂടുതലായി ആസ്വദിക്കുന്നതു സ്ത്രീകളാണ്. 

  6. കൈത്തണ്ട‌‌

    കൈത്തണ്ടയിലുള്ള ഓരോ തലോടലുകളും ഓരോ വ്യത്യസ്ത അനുഭവങ്ങളാണ്. ഈ ഭാഗത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തിയിട്ടുള്ളവർ വളരെ കുറവായിരിക്കും. പ്രത്യേകിച്ച് കൈവെള്ളയിൽ. തലോടലും ചുംബനങ്ങളും നന്നായി ആസ്വദിക്കാൻ പറ്റിയ ഒരു ഭാഗമാണിത്. കൈകളിൽ തലോടാൻ കിടപ്പറയുടെ സ്വകാര്യത വേണമെന്ന നിർബന്ധവുമില്ല.

  7. മുട്ടുകൾക്കു പിറകിൽ

    ഇവിടെയും പലരും അവഗണിക്കുന്ന ഒരു സ്ഥലമാണ്. സംവേദശേഷിയുള്ള ഒരുപാട് നാഡികൾ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ മൃദുസ്പർശനവും തലോടലുമെല്ലാം വലിയ ഫലങ്ങളുമുണ്ടാക്കും.

  8. ഭഗശിശ്നിക

    ക്ലിറ്റോറിസ് എന്നും ഈ കേന്ദ്രത്തെ പറയും. ഏകദേശം 8000 നാഡികളുടെ സംഗമ കേന്ദ്രമാണ് സ്ത്രീകളില ഭഗശിശ്നിക. അതിനാൽ ഈ ഭാഗം ഉത്തേജിക്കപ്പെടുന്നതിലൂടെ ഉയർന്ന ലൈംഗികാനുഭൂതി ലഭിക്കും. ഇതിന്റെ മുകൾഭാഗം മാത്രമാണ് പുറത്തേക്കു കാണാൻ കഴിയുക. വ്യത്യസ്ത രീതിയിലുള്ള സ്പർശനങ്ങളാകും ഇവിടെ അനുഭവവേദ്യമാകുക. അതിനാൽ പങ്കാളിയുടെ ഇഷ്ടം മനസ്സിലാക്കി ചെയ്താൽ ഏറെ സുഖകരമാകും.

  9. പാദങ്ങൾ

    ഇതുവരെ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി അൽപ്പം കട്ടികൂടിയ ഭാഗമാണ് പാദങ്ങൾ. പക്ഷേ ഇവിടെ വേണ്ടത് മൃദുസ്പർശവും തലോടലുമാണ്. മൃദുവായി കടിക്കുന്നതും ഏറെ ആസ്വാദ്യകരമാണ്.

  10. നിതംബം

    സ്തനങ്ങളെപ്പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നിതംബവും. കുറച്ചു ശക്തി പ്രയോഗിക്കാൻ പറ്റിയ ഏകസ്ഥലവും നിതംബമാണ്. അമർത്തി തിരുമ്മുന്നതും കൈകൾ കൊണ്ടു ഞെരിക്കുന്നതുമെല്ലാം ഇരുവർക്കും ആസ്വദിക്കാൻ പറ്റുന്നതുമാണ്.

Tuesday, 16 January 2018

സന്തോഷം കൂട്ടണോ, അതോ കുറയ്ക്കണോ?

Designed by Freepik

അച്ഛന്റെ ദേഷ്യം അതേപടി മോനു കിട്ടിയിട്ടുണ്ടെന്നു പറയാറില്ലേ? അതുപോലെ അപ്പുപ്പന്റെയും അമ്മുമ്മയുടെയുമൊക്കെ മൂഡും മൂഡൗട്ടും നിയന്ത്രിക്കുന്ന ഘടകങ്ങളും തലമുറകളിലേക്കു കൈമാറി വരുന്നുണ്ടെന്നാണു മിനസോട്ട യൂണിവേഴ്സിറ്റിയിലെ ഡേവിഡ് ലിക്കിൻ കരുതിയിരുന്നത്.

നാലായിരം ഇരട്ടകളിൽ വർഷങ്ങൾ നീണ്ട പഠനത്തിലൂടെ അദ്ദേഹം കണ്ടെത്തിയത്, ജീവികളിലെ ജീനുകളുമായി ബന്ധപ്പെട്ടതാണു സന്തോഷത്തിന്റെ 50 ശതമാനം എന്നായിരുന്നു.

ഉയരം വർധിപ്പിക്കാൻ വ്യായാമം ചെയ്യുന്നതുപോലെ നിഷ്ഫലമാണ് സന്തോഷം കൂട്ടാൻ വഴിതേടുന്നതെന്ന് ആദ്യകാലത്തു പറഞ്ഞിരുന്ന ലിക്കിൻ, പിൽക്കാലത്ത് ആ വാക്കുകൾ വിഴുങ്ങി. മാത്രമല്ല, അവനവൻ വിചാരിക്കുന്നതനുസരിച്ച് സന്തോഷം കൂട്ടാനും കുറയ്ക്കാനും കഴിയുമെന്ന് തീർത്തു പറയുകയും ചെയ്തു.

പണം, വിവാഹം, മതം ഇവയെല്ലാം ചേർന്നാലും വെറും എട്ടു ശതമാനം സന്തോഷമേ നൽകുന്നുള്ളുവെന്നാണു ലിക്കിന്റെ പഠനം പറയുന്നത്.

ജോലിയോ ജീവിതപങ്കാളിയോ നഷ്ടപ്പെടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടത്തിനു കാരണമാകുന്നതെന്ന് ഈ വിഷയത്തിൽ ദീർഘകാലം പഠനം നടത്തിയ ഇല്ലിനോയ് സർവകലാശാലയിലെ ഗവേഷകൻ എഡ്വാർഡ് ഡീനറും പറയുന്നു. പലപ്പോഴും ഈ സങ്കടം അഞ്ചു മുതൽ എട്ടുവരെ വർഷങ്ങൾ നീളാം.

അപകടത്തിൽ കാൽ നഷ്ടപ്പെട്ട ഒരാൾക്ക് ഒരാഴ്ചത്തേക്ക് കടുത്ത കോപവും നിരാശയുമായിരിക്കും. ജീവിതം തീർന്നല്ലോ എന്നു സങ്കടപ്പെടും. എന്നാൽ എട്ടാഴ്ച പിന്നിടുമ്പോൾ ഈ അവസ്ഥയിലും സന്തോഷിക്കാൻ അയാൾ പഠിച്ചിരിക്കും.

തുടർന്നുള്ള ജീവിതത്തെ താങ്ങിനിർത്താൻ അതൊന്നിനേ കഴിയൂവെന്ന് അതിനകം തിരിച്ചറിഞ്ഞിരിക്കുമെന്നു ചുരുക്കം.

Monday, 15 January 2018

നാലുവയസ്സുകാരിയുടെ കൊലപാതകം: അമ്മയുടെ കാമുകന് വധശിക്ഷ


കൊച്ചി ∙ ചോറ്റാനിക്കര അമ്പാടിമലയിൽ നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകനും ഒന്നാംപ്രതിയുമായ രഞ്ജിത്തിന് വധശിക്ഷ. കോലഞ്ചേരി മീമ്പാറ ഓണംപറമ്പിൽ രഞ്ജിത്, സുഹൃത്ത് തിരുവാണിയൂർ കാരിക്കോട്ടിൽ ബേസിൽ, പെൺകുട്ടിയുടെ അമ്മ എന്നിവർ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.

2013 ഒക്ടോബറിലാണു സംഭവം. ഭർത്താവ് ജയിലിലായതിനാൽ അമ്മ അമ്പാടിമലയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളിൽ മൂത്തയാളാണു കൊല്ലപ്പെട്ടത്. രഞ്ജിത്തുമായുള്ള രഹസ്യബന്ധത്തിനു കുട്ടി തടസ്സമായതിനാൽ കൊലപ്പെടുത്തിയെന്നാണു കേസ്. കൊലയ്ക്കുശേഷം ആരക്കുന്നം കടയ്ക്കാവളവിൽ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു.

മകളെ കാണാനില്ലെന്നു കാണിച്ചു ചോറ്റാനിക്കര പൊലീസിൽ പരാതി നൽകി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണു വിവരം പുറത്തറിഞ്ഞത്. രഞ്ജിത്തും ബേസിലും കുട്ടിയെ ലൈംഗികപീഡനത്തിനു വിധേയമാക്കിയതായും തെളിഞ്ഞു. ക്രൂരമായ മർദനങ്ങൾക്കു ശേഷമാണു കൊലപ്പെടുത്തിയതെന്നും കണ്ടെത്തി. നാടിനെ നടുക്കിയ സംഭവത്തിൽ പ്രതികൾക്കെതിരെ ജനരോഷം ശക്തമായിരുന്നു.

Sunday, 14 January 2018

വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ‌സുരക്ഷയില്ല, രഹസ്യങ്ങൾ ചോരുന്നു, ആളെ ചേർക്കാൻ അഡ്മിൻ വേണ്ട!


ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷനായ വാട്സാപ്പിന്റെ ഗ്രൂപ്പുകളിൽ വൻ സുരക്ഷാ വീഴ്ച. വാട്സാപ്പ് ഗ്രൂപ്പുകളിൽ അഡ്മിന്റെ അനുവാദം ചോദിക്കാതെ മറ്റുള്ളവരെ പ്രവേശിപ്പിക്കാമെന്ന കണ്ടുപിടിത്തം നടത്തിയത് ഒരുകൂട്ടം ജര്‍മന്‍ ക്രിപ്‌ടോഗ്രാഫര്‍മാരാണ്. സ്വകാര്യത ഉറപ്പാക്കുന്നതാണ് ഇത്തരം ഗ്രൂപ്പുകള്‍ എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഗ്രൂപ്പുകളിലേക്ക് ആളുകള്‍ക്ക് നുഴഞ്ഞു കയറാം.

ആപ്പിന്റെ സെര്‍വറുകള്‍ നിയന്ത്രിക്കുന്നവര്‍ക്ക് ഏതു സ്വകാര്യ ചാറ്റ് ഗ്രൂപ്പുകളിലേക്കും ആളുകളെ അഡ്മിന്റെ അനുവാദം വാങ്ങാതെ തിരുകിക്കയറ്റാനാകും എന്നാണ് കണ്ടെത്തല്‍. ഇതോടെ ആ ഗ്രൂപ്പിന്റെ സ്വകാര്യത നഷ്ടമാകും. അഡ്മിനു മാത്രമേ പുതിയ അംഗങ്ങളെ ക്ഷണിക്കാനാകൂ എന്നാണ് വാട്സാപ്പ് പറയുന്നത്. എന്നാല്‍, അതിന് നിലവിലുള്ള ഒതന്റിക്കേഷന്‍ കബളിപ്പിക്കാവുന്ന ഒന്നാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

നുഴഞ്ഞു കയറുന്ന ആള്‍ക്ക് ഗ്രൂപ്പിലെ എല്ലാവരുടെയും സീക്രട്ട് കീ ഓട്ടോമാറ്റിക് ആയി ഷെയര്‍ ചെയ്യപ്പെടും. അയാള്‍ എത്തുന്നതിനു ശേഷമുള്ള ഓരോ മെസേജും അയാള്‍ക്കും ലഭ്യമാകും. പക്ഷേ, ഇതിനു മുൻപുള്ള സന്ദേശങ്ങള്‍ അയാള്‍ക്കു വായിക്കാനാവില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വാട്‌സാപ്പ് സെര്‍വര്‍ നിയന്ത്രണത്തിലാക്കുന്നയാള്‍ക്ക് ഗ്രൂപ്പിലെ മെസേജുകള്‍ ബ്ലോക്കു ചെയ്യാനും കഴിയും. മെസേജുകളെല്ലാം ക്യാഷ് (cache) ചെയ്ത ശേഷം അവയില്‍ ഏതൊക്കെ, ആര്‍ക്കൊക്കെ അയയ്ക്കണമെന്ന് തീരുമാനിക്കാമെന്നും അവര്‍ പറയുന്നു.

വാട്‌സാപ്പ് വക്താവ് ഈ കണ്ടെത്തല്‍ ശരിവച്ചെങ്കിലും പുതിയ അംഗം ഗ്രൂപ്പിലെത്തുമ്പോള്‍ മറ്റുള്ളവര്‍ അറിയും. ഈ ബഗ് പരിഹരിക്കാന്‍ നടപടികളെടുക്കില്ലെന്നും അറിയിച്ചു. കാരണം ഇപ്പോള്‍ ഇതു ശരിയാക്കണമെങ്കില്‍ ഇന്‍വൈറ്റ് ലിങ്കുകള്‍ (invite links) വിച്ഛേദിക്കണം. പക്ഷേ, അത് ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്നതാണ് എന്നതാണ് അവരുടെ നിലപാട്. എന്നാല്‍ അഡ്മിനു കൂടുതല്‍ അധികാരം നല്‍കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പറയുന്നു.

ഇത്തരം നുഴഞ്ഞു കയറ്റത്തിലൂടെ ചില ഗ്രൂപ്പുകളിലേക്ക് അധികാരികള്‍ക്ക് എത്താനുള്ള വഴിയാണൊ ഇതെന്നു ചിന്തിക്കുന്നവരും ഉണ്ട്. ഫെയ്സ്ബുക്കാണ് ഇപ്പോൾ വാട്‌സാപ്പിനെ നിയന്ത്രിക്കുന്നത്.

Friday, 12 January 2018

രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ സൂക്ഷിക്കുക!

Designed by Freepik

സ്ഥിരമായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീയാണെങ്കിൽ തുടർന്നു വായിക്കുക. സ്ഥിരമായുള്ള രാത്രി ഷിഫ്റ്റും കൃത്യമല്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നതും സ്ത്രീകളിൽ അർബുദത്തി സാധ്യത 19 ശതമാനം വർധിപ്പിക്കുന്നുണ്ടത്രേ !

അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 3,909,152 പേരേയും 61 ആർട്ടിക്കിളുകളിൽ വന്ന 1,14,628 കാൻസർ റിപ്പോര്‍ട്ടുകളും ഗവേഷകർ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന നഴ്സുമാരിൽ സ്താനാർബുദ സാധ്യത കൂടുതലാണെന്നാണ്. ഈ പഠനങ്ങളിൽ നിന്ന് ദീർഘകാല രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് പതിനൊന്നു തരം കാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ദീർഘകാലം രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിട്ടുള്ള സ്ത്രീകൾക്ക് അങ്ങനെ അല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ചർമാർബുദം(41%), സ്തനാർബുദം(32%), ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ കാൻസർ(18%) എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരുന്നു.

അതുകൊണ്ട് നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ശാരീരിക പരിശോധനകളും കാൻസർ പരിശോധനയും നടത്തണമെന്ന് കാൻസർ എപ്പിഡെമോളജി, ബയോമാർക്കേഴ്സ് ആൻഡ് പ്രിവൻഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

പ്രസവത്തിന്‌ എന്തിനാണ്‌ ഡോക്‌ടറുടെ കാവൽ?


പ്രസവം എന്ന പ്രക്രിയയെ ലളിതമായി കാണുന്നവർ ഇപ്പോഴുമുണ്ട്. ആശുപത്രികളിലോ വിദഗ്ധരുടെ അടുത്തോ ചികിത്സ തേടാതെ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുവരുമുണ്ട്. രണ്ടു ദിവസം മുൻപ് വാട്ടർബർത് പരീക്ഷിച്ച് കുഞ്ഞ് മരണപ്പെട്ട സംഭവവുമുണ്ടായി. എത്രയൊക്കെ അപകടം നടന്നാലും വീണ്ടും പരീക്ഷണങ്ങളുടെ പിറകേ പായുകയാണ് ഓരോരുത്തരും. അത്ര നിസ്സാരമായി കരുതേണ്ട ഒന്നാണോ ഈ പ്രസവം. ഇൻഫോക്ലിനിക്ക് പറയുന്നതു കേൾക്കാം.

അശാസ്ത്രീയമായ ചികിൽസയുടെയും ആരോഗ്യ പരിചരണ രീതികളുടെയും കെണിയിൽ നാം വീണ്ടും വീണ്ടും ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ദു:ഖകരമാണ്. കഴിഞ്ഞ വർഷം മൂന്നാമത്‌ ഗർഭിണിയായ സ്‌ത്രീയിൽ വാട്ടർ ബർത്ത്‌ പരീക്ഷിച്ചത്‌ മുൻപ്‌ നടന്ന രണ്ട്‌ സിസേറിയനുകൾക്ക്‌ ശേഷം സ്വാഭാവികപ്രസവം എന്ന മോഹനവാഗ്‌ദാനം നൽകിയാണ്‌. കുഞ്ഞ്‌ മരണപ്പെട്ടു, അമ്മ ഗർഭപാത്രവും മൂത്രസഞ്ചിയും തകർന്ന്‌ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തുള്ള സ്ഥാപനം അടച്ചുപൂട്ടി

അതേ സ്ഥാപനം ജില്ലയിലെ മറ്റൊരു പ്രധാനപട്ടണമായ മഞ്ചേരിയിൽ തുടങ്ങിയപ്പോൾ ഇരകളായി വീണ്ടും ഗർഭിണികളും കുടുംബങ്ങളുമെത്തി. അതിലൊരു ഗർഭിണി കടുത്ത രക്‌തസ്രാവവും അമിതമായ രക്‌തസമ്മർദവും കൊണ്ട്‌ മരിച്ചു. അവർക്കെതിരെയുള്ള നടപടികൾ പുരോഗമിക്കുന്നു. ആവർത്തിക്കുന്ന ദുരന്തങ്ങൾ കണ്ടിട്ടും നമ്മൾ പഠിക്കാത്തതെന്താണ്‌? ഈയാംപാറ്റകൾ വിളക്കിലേക്ക്‌ പറന്നടുക്കുന്ന പോലെ അമ്മയും കുഞ്ഞും മുന്നൊരുക്കവും കരുതലുമില്ലാത്ത പരീക്ഷണങ്ങളിൽ പിടഞ്ഞു വീഴുന്നതെന്തേ നമ്മൾ കാണാതെ പോകുന്നു?

പ്രകൃതിചികിത്സയെന്നവകാശപ്പെട്ട് മാർക്കറ്റ് ചെയ്യുന്ന വിചിത്ര രീതികളും വിടുവായത്തങ്ങളും വേട്ട തുടരുകയാണ്‌. നഷ്‌ടം നഷ്‌ടപ്പെട്ടവർക്ക്‌ മാത്രവും. അപ്പോൾ വാട്ടർ ബർത്ത് പ്രകൃതി ചികിത്സയാണോ? പല പാശ്ചാത്യ രാജ്യങ്ങളിലും മോഡേൺ മെഡിസിൻ ആശുപത്രികളിലും ഇത് ലഭ്യമല്ലേ? അതിലേക്ക് വരാം.

പ്രസവത്തിന്‌ എന്തിനാണ്‌ ഡോക്‌ടറുടെ കാവൽ?

പ്രസവം ഒരു രോഗമൊന്നുമല്ല ചികിൽസിക്കാൻ എന്നൊക്കെ വാദം കേൾക്കാറുണ്ട്. ശരിയാണ്, പ്രസവം പൂർണമായും ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ്‌. ഗർഭം തുടങ്ങും മുതൽ പ്രസവശേഷം മറുപിളള വേർപെടും വരെയും അതിനെ തുടർന്നുമുള്ള സംഭവങ്ങൾ ഒരു ശൃംഖല കണക്ക് മുന്നേറുന്നു. ഇതിലേതെങ്കിലും ഒരു കാര്യം പിഴച്ചാൽ മതി സർവ്വത്ര സങ്കീർണമാകാൻ. ആ സങ്കീർണത ഒഴിവാക്കാനുള്ള മേൽനോട്ടവും മുൻകരുതലുകളുമാണ്‌ പ്രസവപൂർവ്വ പരിചരണവും പ്രസവസമയത്തും തുടർന്നുമുള്ള പരിചരണവുമായി ആധുനിക വൈദ്യശാസ്‌ത്രം ചെയ്‌തു വരുന്നത്‌. ഏത്‌ ചെറിയ അപാകതയും അമ്മയുടേയോ കുഞ്ഞിന്റേയോ രണ്ടു പേരുടേയും തന്നെയോ ജീവൻ അപകടത്തിലാകാം. അത്തരം അത്യാവശ്യഘട്ടങ്ങളിലാണ്‌ സിസേറിയൻ ശസ്‌ത്രക്രിയ പോലുള്ള രീതികളെ ആശ്രയിക്കുന്നത്‌. ഇങ്ങനെയുള്ള ഇടപെടലുകളിലൂടെ പ്രസവസമയത്തെ അപ്രതീക്ഷിതദുരന്തങ്ങൾ തടയുന്നതിൽ ആധുനികവൈദ്യശാസ്‌ത്രം വഹിച്ച പങ്ക്‌ സുവ്യക്‌തമാണ്.

നമ്മുടെ നാട്ടിലെ മാതൃ മരണ നിരക്കും ശിശുമരണനിരക്കും ഒന്നു പരിശോധിച്ചുനോക്കാം. 2001-03 കാലത്ത് കേരളത്തിലെ മാതൃമരണ നിരക്ക് 110 ആയിരുന്നു. 2004-06 കേരളത്തിലെ മാതൃമരണനിരക്ക് 95 ആയിരുന്നു. അതായത്, ഒരു ലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 95 അമ്മമാർ മരണപ്പെടുന്നു. ഈ നിരക്ക് 2013 ആയപ്പോളേക്കും 61 ആയി കുറഞ്ഞു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇത് വളരെ ഉയർന്നതായിരുന്നു.

1960 കളിൽ ഇന്ത്യയിലെ ശിശു മരണ നിരക്ക് 160 ആയിരുന്നു. അതായത് ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ, 160 പേർ മരണപ്പെടുന്നു. ഇന്ത്യയിൽ ഇന്നത് 40-ൽ താഴെ എത്തി നിൽക്കുന്നു. കേരളത്തിലെ ശിശുമരണനിരക്ക് പത്തിലും താഴെയാണ്. ഇതെല്ലാം ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വളർച്ചയുടെ ഭാഗം കൂടിയാണ്. വീട്ടിൽ നടന്നിരുന്ന പ്രസവങ്ങൾ കുറഞ്ഞതും, സൗകര്യമുള്ള ആശുപത്രികളിൽ പ്രസവങ്ങൾ കൂടുതൽ നടക്കുന്നതും, പ്രസവത്തിലെ സങ്കീർണ്ണതകൾ കുറയുന്നതും ഇതിന് പ്രധാന കാരണമാണ്.

എന്താണ് വാട്ടർബർത്ത്‌?

ലളിതമായി പറഞ്ഞാൽ ഇളംചൂടുവെള്ളം നിറച്ച ടബ്ബിൽ പ്രസവിക്കുന്നതാണ്‌ വാട്ടർ ബർത്ത്‌. ഗർഭപാത്രത്തിൽ ആംനിയോട്ടിക്‌ ദ്രവത്തിൽ ജനിക്കുന്ന കുഞ്ഞിന്‌ ഈ വെള്ളത്തിലേക്ക്‌ വന്നു വീഴുന്നത്‌ നല്ലതാണെന്നും പ്രസവിക്കുന്ന ഗർഭിണിക്ക്‌ ഈ ജലാന്തരീക്ഷം ആശ്വാസം നൽകുമെന്നും അവർക്ക്‌ അനസ്‌തേഷ്യ, കുഞ്ഞിന്റെ ആഗമനം സുഗമമാക്കാൻ അമ്മയുടെ യോനിയുടെ ഭാഗത്ത്‌ ചെറിയ മുറിവുണ്ടാക്കുന്ന എപ്പിസിയോട്ടമി എന്നിവ ഒഴിവാക്കാൻ സാധിക്കും എന്നുമെല്ലാമാണ്‌ അവകാശപ്പെടുന്ന ഗുണങ്ങൾ.


അമേരിക്കൻ കോളേജ്‌ ഓഫ്‌ ഒബ്‌സ്‌റ്റെട്രീഷ്യൻസ്‌ ആൻഡ്‌ ഗൈനക്കോളജിസ്‌റ്റ്‌സ്‌ ഈ രീതിയെ വിശകലനം ചെയ്യുന്നത്‌ ഇങ്ങനെയാണ്‌- പ്രസവത്തിന്റെ ആദ്യ ഘട്ടത്തിൽ (പ്രസവവേദന തുടങ്ങുന്നത്‌ മുതൽ ഗർഭാശയം പൂർണമായി വികസിക്കുന്നത്‌ വരെ) ഇളംചൂട്‌ വെള്ളം അമ്മക്ക്‌ ആശ്വാസം പകർന്നേക്കാം. എന്നാൽ, ഇത്‌ കൊണ്ട്‌ മാത്രമായി പ്രത്യേകിച്ചൊരു ഗുണം പ്രസവത്തിൽ നിരീക്ഷിക്കാനായിട്ടില്ല. രണ്ടാം ഘട്ടം (ഗർഭാശയം പൂർണ്ണമായി വികസിക്കുന്നത്‌ മുതൽ കുഞ്ഞ്‌ പുറത്ത്‌ വരുന്നത്‌ വരെ) ഇത്തരത്തിൽ ശ്രമിക്കുന്നത്‌ പൂർണമായും പരീക്ഷണാടിസ്‌ഥാനത്തിൽ ആയിരിക്കണം, എന്ത് സങ്കീർണതക്കുള്ള സാധ്യത കണ്ടാലും അടിയന്തരചികിത്സ ലഭ്യമാക്കാനുള്ള മാർഗം തയ്യാറായിരിക്കണം.

ലേബർ റൂമിൽ പ്രസവവേദന തുടങ്ങിയ ശേഷം തുടർച്ചയായി കുഞ്ഞിന്റെ ഹൃദയമിടിപ്പും അമ്മയുടെ ഹൃദയമിടിപ്പും രക്‌തസമ്മർദ്ദവും ഗർഭാശയസങ്കോചവുമെല്ലാം തുടർച്ചയായി അളക്കുന്നുണ്ട്‌. ഏത്‌ സന്ദേഹവും തീർക്കാൻ വർഷങ്ങളോളം വിഷയം മാത്രം പഠിച്ച വിദഗ്‌ധരുണ്ട്‌. ഏത്‌ കാര്യത്തിനും അമേരിക്കയേയും യൂറോപ്പിനേയും പുച്‌ഛിക്കുന്ന പ്രകൃതിചികിത്സകർ വാട്ടർബർത്തിന്റെ കാര്യം വരുമ്പോൾ മാത്രം ഈ രീതിയെ വിദേശരാജ്യങ്ങളിലെ അദ്‌ഭുതപ്രവർത്തിയായി വാനോളമുയർത്തി ജനപ്രീതി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നത്‌ തന്നെ വിരോധാഭാസമാണ്‌.

വിദേശരാജ്യങ്ങളിലും അംഗീകൃത സെന്ററുകളിലും ഗർഭിണി പരിപൂർണ്ണ ആരോഗ്യവതിയാണ്‌ എന്നുറപ്പ്‌ വരുത്തിയാണ്‌ വാട്ടർ ബർത്തിന്‌ മുതിരുന്നത്‌. കൂടെ അണുബാധ തടയാനുള്ള കണിശമായ മുൻകരുതലുകളും രക്തസ്രാവമടക്കമുള്ള സങ്കീർണതകളോ ബുദ്ധിമുട്ടുകളോ വന്നാൽ നേരിടാനുള്ള സന്നാഹവും വൈദ്യസഹായവും ഉള്ളയിടത്ത് മാത്രമാണ് പാശ്ചാത്യ രാജ്യങ്ങളിൽ ജലപ്രസവം നടക്കുന്നത്.

ഇത്തരം കരുതലോ സന്നാഹമോ വൈദ്യസഹായമോ ഇല്ലാതെ പ്രകൃതിയെന്നും സുരക്ഷിതമെന്നും പരസ്യപ്പെടുത്തി അമ്മയേയും കുഞ്ഞിനേയും മരണത്തിന് വിട്ട് കൊടുക്കുന്ന പ്രാകൃതമായ രീതി ഇവിടെ മാത്രമേ കാണാൻ വഴിയുള്ളൂ .

ഇത്തരം സെന്ററുകളുടെ മുഖമുദ്ര തന്നെ ആധുനികവൈദ്യശാസ്‌ത്രത്തിനെതിരെ അകാരണമായ ഭീതി ജനിപ്പിക്കുക എന്നതാണ്‌. അവരുടെ നിലനിൽപ്‌ അതിലായിരിക്കാം, പണയത്തിലാവുന്നത്‌ സാധാരണക്കാരന്റെ ജീവനാണ്‌.

വാട്ടർബർത്തിനൊരുങ്ങുന്നവരോട്‌

പൂർണ്ണമായും സുരക്ഷിതമല്ല ഈ വഴി. അറിവുള്ളവർ മേൽനോട്ടം വഹിക്കാതെ പരീക്ഷിക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കുക പോലുമരുത്‌. വെള്ളത്തിൽ പ്രസവം സംഭവിക്കുമ്പോൾ രക്‌തനഷ്‌ടം എത്രയെന്ന്‌ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്‌. അണുബാധക്കുള്ള സാധ്യത, വെള്ളത്തിന്റെ താപനില അനുചിതമെങ്കിൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങൾ തുടങ്ങി പലതും പരിഗണിക്കേണ്ടതുണ്ട്‌.

അതേ സമയം, ഒരു തരത്തിലും പ്രസവം സാധ്യമല്ലാത്ത ഇടുപ്പ്‌ വികാസമില്ലാത്ത അവസ്‌ഥ (cephalo pelvic disproportion) പോലുള്ളവയിൽ പോലും 'വരൂ നമുക്ക്‌ വെള്ളത്തിൽ പ്രസവിക്കാം' എന്ന്‌ പറഞ്ഞതിന്റെ ഫലമാണ്‌ കഴിഞ്ഞ വർഷം നഷ്ടപ്പെട്ട കുഞ്ഞിന്റെ ജീവൻ. കുഞ്ഞിന്റെ തല പുറത്തേക്ക്‌ വരുന്നത്‌ സുഗമമാക്കാൻ വേണ്ടി ഉണ്ടാക്കുന്ന ചെറിയ മുറിവിനെ ഭീതിപ്പെടുത്തി 'കീറുകയാണ്‌' എന്നൊക്കെ വിവരിക്കുന്നതിലൂടെ അരക്ഷിതത്വം സൃഷ്‌ടിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇതേ എപിസിയോടമി ചെയ്യാതിരുന്നാൽ ചിലവർക്കെങ്കിലും അമ്മയുടെ യോനിക്കും മലദ്വാരത്തിനും ഇടയിൽ സാരമായ കീറലുകളും പോറലുകളും വന്ന്‌ ബുദ്ധിമുട്ടുകൾ നേരിടാം. വലിയ കഷ്‌ടപ്പാടുകൾ ഒഴിവാക്കാനുള്ള ഒരു ചെറിയ സൂത്രപ്പണി മാത്രമാണിത്‌. ചെയ്യുന്നതാകട്ടെ, വിദഗ്‌ധരും. അത്യാവശ്യ ഘട്ടങ്ങളിൽ സിസേറിയനിലേക്ക്‌ വഴി മാറാനും അവിടെ സാധ്യതയുണ്ട്‌. എങ്ങനെ നോക്കിയാലും ഗർഭിണിയും കുഞ്ഞും സുരക്ഷിതരാണെന്ന്‌ ചുരുക്കം.

നൽകാവുന്നതിന്റെ പരമാവധി സുരക്ഷയും സംരക്ഷണവും അമ്മയ്ക്കും കുഞ്ഞിനും ഉറപ്പ് വരുത്താൻ നമുക്ക് കഴിയണം.അവരുടെ ജീവൻ പരീക്ഷണ വസ്തുവാക്കരുത് . നിയമപരമായ ലൈസൻസിങ്ങും വ്യവസ്ഥകളും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഇല്ലാതെ ആർക്കും എവിടെയും ഏത് രീതിയിലും പ്രസവരക്ഷയും ചികിത്സാ കേന്ദ്രങ്ങളും നടത്താമെന്ന ഭീതിദമായ അവസ്ഥ നമ്മുടെ ഭരണാധികാരികൾ കാണാതിരുന്നു കൂടാ. സാക്ഷരതയിലും സാമൂഹിക പുരോഗതിയിലും മുന്നേറിയ ഒരു നാട്ടിൽ ഈ കാലത്ത് ഇങ്ങനെ എഴുതേണ്ടി വരുന്നത് തന്നെ ദുരന്തമാണ്.

ജനനത്തിൽ തന്നെ ജലസമാധിയൊരുക്കുന്ന ഇതു പോലുളള ദുരന്തങ്ങൾ ഇനി അരങ്ങേറാതിരിക്കട്ടെ.

എഴുതിയത്: ഡോ. ഷിംന അസീസ്, ഡോ. അഞ്ജിത് ഉണ്ണി, ഡോ. ജിനേഷ് പി. എസ്

Comments System

Disqus Shortname