സൂപ്പര്‍ ബ്ലഡ് ബ്ലൂ മൂണ്‍ ഇന്ന് വൈകിട്ടോടെ ഭൂമിയില്‍ ദൃശ്യമാകും. മൂന്ന് അസാധാരണമായ ചാന്ദ്ര പ്രതിഭാസങ്ങള്‍ ഒത്തു വരുന്നു എന്നതാണ് ഇത്തവണത്തെ സൂപ്പര്‍ ബ്ലഡ് ബ്ലൂ മൂണിന്റെ പ്രത്യേകത. ബ്ലൂ മൂണ്‍, സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍ എന്നിവയാണ് ഒന്നിച്ചു വരിക. അത്യപൂര്‍വമായിട്ടേ ഇവ മൂന്നും ഒന്നിച്ചു സംഭവിക്കാറുള്ളു.
ഈ സമയം ചന്ദ്രന് സാധാരണ ഉള്ളതിനെക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും. ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ വെളുത്ത പ്രതലം പതിയെ ഇളം ഓറഞ്ച് അല്ലെങ്കില്‍ ചുവന്ന നിറത്തിലേക്ക് മാറും. സൂര്യ രശ്മികളാണ് ഈ നിറം മാറ്റത്തിനു കാരണം. സൂര്യഗ്രഹണത്തില്‍ നിന്ന് വ്യത്യസ്തമായി ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാനാകും.
മിഡില്‍ ഈസ്റ്റ്, ഏഷ്യ, റഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളില്‍ വൈകുന്നേരം ചന്ദ്രന്‍ ഉദിച്ചതിനു ശേഷം ഇത് ദൃശ്യമാകും.
No comments:
Post a Comment