ഓഫീസിലെ സഹപ്രവർത്തകൻ തന്റെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു എന്നാണ് ദീപ്തി പറയുന്നത്. ഭർത്താവ് ഒട്ടും റൊമാന്റിക്കല്ല, അധികം സൗഹൃദങ്ങളില്ല....ഒറ്റയ്ക്കിരുന്നാണ് മദ്യപാനം പോലും..വഴക്കു പതിവാണ് വീട്ടിൽ. സംഗീതം ഇഷ്ടപ്പെടുന്ന, കവിതകളെഴുതുന്ന, യാത്രകൾ ഇഷ്ടപ്പെടുന്ന ദീപ്തിക്ക് ഒരിക്കലും ഭർത്താവിന്റെ ഒറ്റയാൻ ലൈനുമായി ഒത്തുപോകാൻ കഴിഞ്ഞില്ല. അപ്പോഴാണ് ഓഫീസിലെ സഹപ്രവർത്തകനുമായി സൗഹൃദത്തിലാകുന്നത്.
ദീപ്തി എന്നു പരിചയപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ഒരു മെയിൽ വന്നു. അതിൽനിന്ന് കടമെടുത്തതാണ് ജീവിതത്തിലേക്കുള്ള നുഴഞ്ഞുകയറ്റം എന്ന പ്രയോഗം. ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഉയർന്ന ഉദ്യോഗസ്ഥയാണ് ദീപ്തി. ഭർത്താവ് എൻജിനീയറും. 12 വർഷം പിന്നിട്ട വിവാഹബന്ധം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. അതിനുകാരണക്കാരി താൻ തന്നെയാണെന്ന് അവർ പറയുന്നു.
ഓഫീസിലെ സഹപ്രവർത്തകൻ തന്റെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു എന്നാണ് ദീപ്തി പറയുന്നത്. ഭർത്താവ് ഒട്ടും റൊമാന്റിക്കല്ല, അധികം സൗഹൃദങ്ങളില്ല....ഒറ്റയ്ക്കിരുന്നാണ് മദ്യപാനം പോലും..വഴക്കു പതിവാണ് വീട്ടിൽ. സംഗീതം ഇഷ്ടപ്പെടുന്ന, കവിതകളെഴുതുന്ന, യാത്രകൾ ഇഷ്ടപ്പെടുന്ന ദീപ്തിക്ക് ഒരിക്കലും ഭർത്താവിന്റെ ഒറ്റയാൻ ലൈനുമായി ഒത്തുപോകാൻ കഴിഞ്ഞില്ല. അപ്പോഴാണ് ഓഫീസിലെ സഹപ്രവർത്തകനുമായി സൗഹൃദത്തിലാകുന്നത്.
വിവാഹിതനായ സുഹൃത്ത് പെട്ടെന്നുതന്നെ ദീപ്തിയുടെ ജീവിതത്തിലെ താളപ്പിഴകൾ വായിച്ചെടുത്തു. അടുത്ത കാബിനിൽ ജോലിചെയ്യുന്നതുകൊണ്ടുതന്നെ ഫോണിലൂടെ ദീപ്തി ഭർത്താവുമായി കലഹിക്കുന്നതും മറ്റും അയാൾ കേട്ടിരുന്നു. തന്നോടയാൾ സവിശേഷമായ ഒരുസ്‌നേഹവും വാത്സല്യവും കാണിച്ചിരുന്നുവെന്നാണ് ദീപ്തി പറയുന്നത്. വൈകാതെ ഇരുവരും അടുത്ത സുഹൃത്തുക്കളായി.
ദീപ്തിയേക്കാൾ ഒരുവയസ്സിനിളയതായിരുന്നെങ്കിലും ഒരുമൂത്ത കാരണവരെപ്പോലെ അയാൾ എല്ലാക്കാര്യത്തിലും ഉപദേശം നൽകും.
തന്റെ ജീവിതത്തിലെ താളപ്പിഴകളെല്ലാം അവൾ അയാളുമായി പങ്കുവെച്ചു. ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും അയാൾക്ക് പ്രത്യേകമായ കഴിവുണ്ടായിരുന്നു. അവളെഴുതിയ കവിതകൾ അയാൾ മനോഹരമായി ആലപിച്ചു.
ഇഷ്ടങ്ങൾ പെട്ടെന്ന് മനസ്സിലാക്കി, താനാഗ്രഹിക്കുന്ന സമ്മാനങ്ങൾ അയാൾ എപ്പോഴും കരുതിവെച്ചു.....ഇതോടെ ഭർത്താവുമായുണ്ടായിരുന്ന അകലം വർദ്ധിച്ചു. ഭർത്താവിനോട് വഴക്കിട്ട് അകലും തോറും ഒരുവാശിക്കെന്നപോലെ ദീപ്തി സുഹൃത്തിനോട് അടുത്തു.
ഒടുവിൽ സൗഹൃദം, സാഹോദര്യം എന്നൊക്കെ ലേബലൊട്ടിച്ച ബന്ധം കിടപ്പറയിലെത്തി. അവൾക്ക് അത് താത്‌പര്യമുണ്ടായിരുന്നില്ല. പക്ഷേ, അയാളെ പിരിയുക അവൾക്ക് ചിന്തിക്കാൻപോലും അസാധ്യമായിരുന്നു. അതിനാൽ അയാളുടെ ഇഷ്ടങ്ങൾക്കെല്ലാം വഴങ്ങി...എന്നാൽ വൈകാതെ അയാൾക്ക് സ്ഥലംമാറ്റമായി.
ഏറെ വേദനയോടെയാണ് അവർ പിരിഞ്ഞത്. ജീവിതത്തിൽ താൻ ഒറ്റപ്പെട്ടു എന്ന തോന്നലിൽ മരിക്കുന്നതിനെക്കുറിച്ചുപോലും അവൾ ചിന്തിച്ചു.
എന്നാൽ പിന്നീട് അയാൾ തന്നിൽനിന്ന് അകലുകയാണെന്ന് അവൾക്ക് മനസ്സിലായി. സംസാരത്തിൽ പഴയ അടുപ്പമില്ല, വിളിച്ചാൽ ഫോണെടുക്കാതെയായി. ഒടുവിൽ അവൾ ആ സത്യമറിഞ്ഞു, സ്ഥലംമാറ്റം അയാൾ ചോദിച്ചുവാങ്ങിയതാണെന്ന്. അതോടെ അവൾ ആകെ തകർന്നു. ഭർത്താവുമായുള്ള അകൽച കൂടി. ഒപ്പം കുറ്റബോധവും. ഇപ്പോൾ ഒരുവീട്ടിൽ രണ്ടുലോകങ്ങളിലായാണ് കഴിയുന്നത്. മകളെയോർത്ത് ലോകത്തിനുമുന്നിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചു പോകുന്നു.
'' അയാൾ എനിക്കുവേണ്ടി ഡിസൈൻ ചെയ്ത കെണിയായിരുന്നു സ്‌നേഹവും സൗഹൃദവുമെല്ലാം എന്നെനിക്കിപ്പോൾ മനസ്സിലായി. അന്ന് കൂട്ടുകാരികൾ മുന്നറിയിപ്പു തന്നപ്പോൾ അവരെ ശത്രുക്കളായാണ് ഞാൻ കണ്ടത്. ഒരുകയത്തിലേക്ക് പതുക്കെപതുക്കെ ഇറങ്ങി ഒടുവിൽ ചേറിൽപ്പെട്ട് പുതഞ്ഞുപോകുന്ന അവസ്ഥയാണ് എന്റെ ജീവിതത്തിലുണ്ടായത്. ഇത്തരം നുഴഞ്ഞുകയറ്റക്കാരെ സൂക്ഷിക്കണം.....'
ഇതൊരു ദീപ്തിയുടെ മാത്രം കഥയല്ല. ദാമ്പത്യജീവിതത്തിൽ നുഴഞ്ഞുകയറി പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും അതിൽനിന്ന് മുതലെടുക്കാനും ശ്രമിക്കുന്നവർ ഏറെയുണ്ട്. പണ്ട് പുരുഷന്മാരാണ് ഇത്തരം നുഴഞ്ഞുകയറ്റക്കാരെങ്കിൽ ഇപ്പോൾ സ്ത്രീകളുമുണ്ട്. സ്വന്തം ജീവിതത്തിലെ ചെറിയ പ്രശ്‌നങ്ങൾ വലിയ പ്രശ്‌നങ്ങളായി മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കുക ചിലരുടെ ശീലമാണ്. ശ്രദ്ധയും പരിഗണനയും പിടിച്ചുപറ്റാനുള്ള ഒരു ഗൂഢോദ്ദേശ്യം ഇതിനുപിന്നിുലുണ്ട്.
പുതിയ തൊഴിൽസാഹചര്യങ്ങളിൽ ജീവിതപങ്കാളിക്കൊപ്പം ചെലവിടുന്നതിനേക്കാൾ കൂടുതൽ സമയം ഓഫീസിലാണ് പലരും ചെലവിടുന്നത്. സൗഹൃദവും അടുപ്പവുമൊക്കെ നുഴഞ്ഞുകയറ്റക്കാർക്ക് വാതിൽ തുറന്നിടുന്ന സാഹചര്യമുണ്ടാക്കും. ചിലർ ഇത്തരം സൗഹൃദങ്ങളെ ഒരു റൊമാന്റിക് മൂഡിൽ ആസ്വദിക്കുകയും കൃത്യമായ അതിരുകൾ നിശ്ചയിച്ച് തന്ത്രപൂർവം നിയന്ത്രിക്കുകയും ചെയ്യും. പക്ഷേ, ഒരുഘട്ടം കഴിയുമ്പോൾ കടിഞ്ഞാൺ നമ്മുടെ കൈയിൽനിന്നു പോവുകയും ദീപ്തിയേപ്പോലെ നിസ്സഹായാവസ്ഥയിലേക്കെത്തുകയും ചെയ്യും.
ഇണക്കങ്ങളും പിണക്കങ്ങളും ദാമ്പത്യജീവിതത്തിന്റെ ഭാഗമാണ്. പങ്കാളിയുമായി നമ്മൾ അഡ്‌ജസ്റ്റു ചെയ്യുന്നു എന്നു പറയുംപോലെ പങ്കാളി നമ്മളുമായും അഡ്ജസ്റ്റുചെയ്യുന്നുണ്ട് എന്ന സത്യം മനസ്സിലാക്കണം.
ചെറിയപൊരുത്തക്കേടുകൾ പരസ്പരം സംസാരിച്ച് മറികടക്കുകയാണുവേണ്ടത്. പകരം സുഹൃത്തുക്കളുടെ മുമ്പിൽ വിളമ്പി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നവരുണ്ട്. എപ്പോഴും ജീവിതപങ്കാളിയുടെ നന്മകൾ മാത്രം പറയുക.
സന്തോഷകരമായ ഒരു ജീവിതമാണ് നമ്മുടേതെന്നും മറ്റാർക്കും ഇതിനിടെ സ്‌പേസില്ലെന്നുമുള്ള വ്യക്തമായ സന്ദേശം നമ്മുടെ പരിസരത്തുള്ളവർക്ക് നൽകുന്നത് നല്ലതാണ്.
പങ്കാളിയെ ഓഫീസിലും സുഹൃത്തുക്കൾക്കും പരിചയപ്പെടുത്തുക. ഓഫീസിലെ സുഹൃത്തുക്കളെക്കുറിച്ച് പങ്കാളിക്കും ഒരുചിത്രം നൽകുന്നത് നല്ലതാണ്.
മാനസികമായി ആരെങ്കിലും അമിത അടുപ്പം കാണിച്ചാൽ അതൊരു നുഴഞ്ഞുകയറ്റത്തിന്റെ തുടക്കമാണെന്ന് തിരിച്ചറിഞ്ഞ് മുൻകരുതലുകളെടുക്കുക.
നമ്മുടെ മനസ്സ് കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടാകാതിരിക്കാൻ പങ്കാളിയുമായി ഗാഢസ്‌നേഹം പുലർത്തുകയും വേണം.
എല്ലാറ്റിലുമുപരി സ്‌നേഹസൗഹൃദങ്ങൾക്ക് കൃത്യമായ അതിരുകൾ നിശ്ചയിക്കുകയും വേണം.

No comments:
Post a Comment