Ente Malayalam News

Follow Us

Tuesday, 30 January 2018

പ്രായം കുറയാൻ പ്രോട്ടീൻ പ്രാതൽ

Designed by Freepik

പ്രായം കുറവു തോന്നിക്കാൻ പതിനെട്ടടവും പയറ്റാൻ തയാറാണ് പുതിയ തലമുറ. എന്നാൽ മുഖം മുഴുവൻ എന്തെങ്കിലും ക്രീം വാരിത്തേച്ചതുകൊണ്ടുമാത്രം പ്രായം കുറയുമോ? ഒരിക്കലുമില്ല. ആഹാരക്രമത്തിൽനിന്നു തന്നെയാണ് യുവത്വത്തിലേക്കുള്ള ചുവടുവയ്പ് തുടങ്ങേണ്ടത്. പ്രായക്കുറവു തോന്നിക്കാൻ പ്രഭാതഭക്ഷണത്തിൽ ചില പൊടിക്കൈകൾ പരീക്ഷിച്ചാൽ സാധിക്കുമത്രേ.

പ്രോട്ടീൻ പ്രാതൽ എന്നാണ് ഡോക്ടർമാർ ഈ ഭക്ഷണക്രമത്തെ വിശേഷിപ്പിക്കുന്നത്. എന്താണ് പ്രോട്ടീൻ പ്രാതലിൽ ഉൾപ്പെടുത്തേണ്ടതെന്ന് പറയാം.

  • വെജിറ്റബിൾ ഓംലറ്റ്– മുട്ട കൊണ്ട് മാത്രമല്ല ഓംലറ്റ് തയാറാക്കുക. മുട്ടയുടെ അളവു കുറച്ച് ധാരാളം പച്ചക്കറികൾ ചേർത്തുണ്ടാക്കുന്നതാണ് വെജ് ഓംലറ്റ്. കാരറ്റ്, കാപ്സിക്കം, തക്കാളി, സവാള, ബീൻസ്, ബീറ്റ്‍റൂട്ട് എന്നിവ ചെറുതായി ചോപ് ചെയ്ത് മുട്ടയ്ക്കൊപ്പം ബീറ്റ് ചെയ്ത് തയാറാക്കാം.

  • ഫ്രൂട്ട് സിറപ്പ്– പഴവർഗങ്ങളുടെ നീരെടുത്ത് തിളപ്പിച്ച് മധുരം ചേർത്ത് സിറപ്പുരൂപത്തിൽ തയാറാക്കിവയ്ക്കുക. എല്ലാദിവസവും രാവിലെ രണ്ടോ മൂന്നോ സ്പൂണ്‍ വീതം കഴിക്കുക. മാമ്പഴം മുതൽ ചക്ക, ഓറഞ്ച്, ആപ്പിൾ, സ്ട്രോബെറി തുടങ്ങിയ പഴങ്ങൾ വരെ ഇങ്ങനെ സിറപ്പ് രൂപത്തിലാക്കി കഴിക്കാം

  • ഗ്രീൻ സാലഡ്– ഇലക്കറികൾ ഒരു ബൗൾ എങ്കിലും ഒരു ദിവസവം പ്രാതലിൽ ഉൾപ്പെടുത്തുക. കാബേജ്, ചീര അങ്ങനെ ഇഷ്ടമുള്ളതെന്തും ഇങ്ങനെ കഴിക്കാം.

  • ഫിഷ് ഡിഷ്– മാംസാഹാരത്തോടാണ് മിക്കവർക്കും പ്രിയം അതിനു പകരം ദിവസവും മൽസ്യം ആഹാരത്തിന്റെ ഭാഗമാക്കിനോക്കൂ. രാവിലെ തന്നെ കുടംപുളിയിട്ടുവച്ച മീൻകറിയൊന്നും കഴിക്കേണ്ട. പകരം ഫിഷ് സ്റ്റൂ, ഫിഷ് കട്‍ലറ്റ് എന്നിവ കഴിച്ചാൽ മതി. അധികം എണ്ണയില്ലാതെ വേണം ഫ്രൈ വിഭവങ്ങൾ തയാറാക്കാൻ.

  • വെള്ളം– രാവിലെ ഉണർന്ന ഉടൻ വെറുംവയറ്റിൽ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് ശരീരത്തിലെ അഴുക്കുകളെ പുറന്തള്ളാനും ചർമത്തെ സുന്ദരമാക്കാനും സഹായിക്കും.

No comments:

Post a Comment

Comments System

Disqus Shortname