ചൈനീസ് സ്മാർട്ട്ഫോൺ നിർമാണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ, വിലകുറഞ്ഞ ഹാൻഡ്സെറ്റ് റെഡ്മി 5എയുടെ വില വീണ്ടും കുറച്ചു. ദേശ് കി സ്മാർട്ട്ഫോൺ എന്ന പേരിൽ അറിയപ്പെടുന്ന റെഡ്മി 5എ 3999 രൂപയ്ക്ക് ബിഗ് ബസാർ ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്ന് വാങ്ങാം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 4,999 രൂപ വിലയുള്ള ഹാൻഡ്സെറ്റിന് ക്യാഷ്ബാക്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇളവുകളും നൽകുന്നുണ്ട്. ജനുവരി 22 മുതൽ 28 വരെ ഓഫർ ലഭിക്കും.
2 ജിബി റാം, വിലയും തുച്ഛം
ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി 5 എ ചൈനയിലാണ് ആദ്യം അവതരിപ്പിച്ചത്. മെറ്റല്‍ പോലെയുള്ള മാറ്റെ പ്രതലത്തിലുള്ള ബോഡിയാണ് ഈ ഫോണിന്. എന്നാല്‍ മെറ്റലിനേക്കാള്‍ ഭാരം കുറവാണ്. 137 ഗ്രാം മാത്രമാണ് റെഡ്മി 5 എയുടെ ഭാരം. റെഡ്മി 5 എയുടെ മറ്റൊരു സവിശേഷത ബാറ്ററി ലൈഫാണ്. ഒറ്റ ചാര്‍ജില്‍ എട്ടു ദിവസം വരെ ബാറ്ററി നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മുന്‍ഗാമിയായ റെഡ്മി 4എയിലേത് പോലെ MIUI 9 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഇല്ല. അതേസമയം, ഡിസൈനില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഷവോമി റെഡ്മി 5എയുടെ സവിശേഷതകള്‍
റെഡ്മി 4 എയുമായി താരതമ്യം ചെയ്യുമ്പോള്‍ റെഡ്മി 5എ വലിയ മാറ്റങ്ങളൊന്നും കൊണ്ടു വന്നിട്ടില്ല. 5 ഇഞ്ച് എച്ച്ഡി (720x1280) ഡിസ്പ്ലേയോടെയാണ് റെഡ്മി 5 എ എത്തുന്നത്. ഡിസ്പ്ലേയുടെ പിക്സല്‍ ഡെന്‍സിറ്റി 296 പിപിഐയാണ്. 1.4 ജിഗാഹെട്സ് ക്വാഡ്-കോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 2 ജിബിയാണ് റാം. ഈ ഒരു വേരിയന്റ് മാത്രമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ പതിപ്പുകള്‍ ഭാവിയില്‍ പ്രതീക്ഷിക്കാം. 16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ വര്‍ധിപ്പിക്കാം. ഡുവല്‍ സിം റെഡ്മി 5എയുടെ ബാറ്ററി ശേഷി 3000 എംഎച്ചാണ്. റെഡ്മി 4 എയുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്ററി ശേഷി കുറവാണ്.
13 മെഗാപിക്സല്‍ പിന്‍ക്യാമറയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഇതിന് f/2.2 അപേര്‍ച്ചര്‍, ബേസ്റ്റ് മോഡ്, പനോരമ മോഡ്, എച്ച്ഡിആര്‍ മോഡ് തുടങ്ങിയവയുമുണ്ട്. മുന്നില്‍ f/2.0 അപേര്‍ച്ചര്‍ ലെന്‍സോടു കൂടിയ 5 മെഗാപിക്സല്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ 1080p, 720p വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും. 4ജി VoLTE, 3ജി, ജിപിആര്‍എസ്/എഡ്ജ്, ബ്ലൂടൂത്ത്, വൈ-ഫൈ, മൈക്രോ യുഎസ്ബി എന്നിയവാണ് റെഡ്മി 5എയിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍. ഹൈബ്രിഡ് സിം സ്ലോട്ട് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആന്‍ഡ്രോയ്ഡ് 7.1 അടിസ്ഥാനമാക്കിയ MIUI 9 ലാണ് റെഡ്മി 5എയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് അസിസ്റ്റന്റ്, സ്മാര്‍ട്ട് ആപ് ലോഞ്ചര്‍, ഇമേജ് സേര്‍ച്ച്, ക്വിക് റിപ്ലൈ, നോട്ടിഫിക്കേഷന്‍ മാനെജ്മെന്റ്, ഹോംസ്ക്രീനിനെ മെച്ചപ്പെടുത്തലുകള്‍, ലോക്ക് സ്ക്രീനിലെ മാറ്റങ്ങള്‍, സ്പ്ളിറ്റ് സ്ക്രീന്‍ മള്‍ട്ടിടാസ്കിങ് എന്നിവ MIUI 9 ന്റെ സവിശേഷതകളാണ്.

No comments:
Post a Comment