ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് ടാക്‌സും എല്ലാം ചേര്‍ത്ത് നല്ല വിലയാണ് ഈടാക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട്, ആമസോൺ പോലെയുള്ള ഓണ്‍ലൈന്‍ വിപണികളില്‍ ഇടയ്ക്കിടെ ലഭ്യമായിരുന്ന ഡിസ്‌കൗണ്ട് സെയിലുകളായിരുന്നു പുതിയ ഐഫോണ്‍ വാങ്ങണമെന്നുള്ളവര്‍ക്കുള്ള ഏക ആശ്വാസം. അതും താമസിയാതെ ഇല്ലാതായേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. അതേസമയം, ഡിസ്‌കൗണ്ട് സെയിലുകള്‍ ഇല്ലാതാക്കാനുള്ള കാരണമാണ് ഏറ്റവും രസം.
ഇന്ത്യയിലെ പുതിയ ആപ്പിള്‍ മേധാവി മൈക്കിൾ കൊളംബിന്റെ ഭരണ പരിഷ്‌കാരങ്ങളാണ് ഈ പുതിയ സാഹചര്യത്തിനു വഴിവച്ചിരിക്കുന്നത്. വന്‍ ഓണ്‍ലൈന്‍ ഇളവുകള്‍ ഇല്ലാതാക്കി ആപ്പിളിന്റെ ഇന്ത്യയിലെ റീട്ടെയിൽ പാര്‍ട്ണര്‍മാരിലൂടെ ഐഫോണ്‍ വില്‍പ്പന തകൃതിയാക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അതുകൊണ്ട് വിതരണക്കാര്‍ക്കു നല്‍കിയിരുന്ന ലാഭം പകുതി വെട്ടിക്കുറച്ചു. ഇനി ഏകദേശം 1.7-2.5 ശതമാനം ലാഭമേ വിതരണക്കാര്‍ക്കു ലാഭം ലഭിക്കൂ. ഇത്ര നാളും വിതരണക്കാര്‍ക്ക്, സ്വന്തം ലാഭം അല്‍പ്പം വെട്ടിക്കുറച്ച് അവരുടെ വ്യാപാര പങ്കാളികള്‍ക്ക് ഡിസ്‌കൗണ്ടില്‍ ഐഫോണ്‍ വില്‍ക്കാന്‍ സാധിക്കുമായിരുന്നു. ഇനി വിതരണക്കാര്‍ക്ക് അതു ചെയ്യാന്‍ സാധ്യമായേക്കില്ല.
എന്നാല്‍, ഇന്ത്യയിലെ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്ക് 4.5 മുതല്‍ 5.7 ശതമാനം വരെ മാര്‍ജിന്‍ വര്‍ധിപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്. ആപ്പിളിന്റെ ഇന്ത്യയിലെ പുതിയ മേധാവി ആപ്പിള്‍ ഔട്‌ലറ്റുകളിലൂടെയുള്ള വില്‍പ്പന പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്.
അതേസമയം, ആപ്പിളിന് ഇന്ത്യയില്‍ അവരുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ താത്പര്യവും ഉണ്ട്. 2020ല്‍ അല്ലെങ്കില്‍ 2021ലെങ്കിലും തങ്ങളുടെ സ്വന്തം ഔട്‌ലറ്റുകള്‍ സ്ഥാപിക്കാനാണ് കമ്പനി ശ്രമിക്കുന്നതത്രെ.
ഓണ്‍ലൈന്‍ ആയാലും ഓഫ്‌ലൈന്‍ വഴിക്കും വില്‍പ്പന കൂടുന്നതു നല്ലതല്ലെ? പിന്നെ എന്താണ് പ്രശ്‌നം. പുതിയ ആപ്പിള്‍ മേധാവി പറയുന്നത് ഓണ്‍ലൈന്‍ കമ്പനികള്‍ വകതിരിവില്ലാതെ തങ്ങളുടെ ഉപകരണങ്ങള്‍ക്കു ഡിസ്‌കൗണ്ട് നല്‍കുന്നത് ആപ്പിളിന്റെ ബ്രാന്‍ഡ് ഇമേജിനു നല്ലതല്ലത്രെ!
ഇന്ത്യയില്‍ ഓണ്‍ലൈനിലൂടെയാണ് പകുതിയിലേറെ ഐഫോണുകളും ചിലവാകുന്നത്. ഇതില്‍ കൂടുതലും ഓണ്‍ലൈന്‍ കമ്പനികള്‍ നടത്തുന്ന ഡിസ്‌കൗണ്ട് മേളകളിലുടെയാണ്.
ഇന്ത്യയില്‍ ഓണ്‍ലൈനിലൂടെയാണ് പകുതിയിലേറെ ഐഫോണുകളും ചിലവാകുന്നത്. ഇതില്‍ കൂടുതലും ഓണ്‍ലൈന്‍ കമ്പനികള്...
Read more at: http://www.manoramaonline.com/technology/mobiles/2018/01/30/iphone-sales-in-india.html
Read more at: http://www.manoramaonline.com/technology/mobiles/2018/01/30/iphone-sales-in-india.html
No comments:
Post a Comment