Ente Malayalam News

Follow Us

Friday, 12 January 2018

രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ സൂക്ഷിക്കുക!

Designed by Freepik

സ്ഥിരമായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീയാണെങ്കിൽ തുടർന്നു വായിക്കുക. സ്ഥിരമായുള്ള രാത്രി ഷിഫ്റ്റും കൃത്യമല്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നതും സ്ത്രീകളിൽ അർബുദത്തി സാധ്യത 19 ശതമാനം വർധിപ്പിക്കുന്നുണ്ടത്രേ !

അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 3,909,152 പേരേയും 61 ആർട്ടിക്കിളുകളിൽ വന്ന 1,14,628 കാൻസർ റിപ്പോര്‍ട്ടുകളും ഗവേഷകർ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന നഴ്സുമാരിൽ സ്താനാർബുദ സാധ്യത കൂടുതലാണെന്നാണ്. ഈ പഠനങ്ങളിൽ നിന്ന് ദീർഘകാല രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് പതിനൊന്നു തരം കാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ദീർഘകാലം രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിട്ടുള്ള സ്ത്രീകൾക്ക് അങ്ങനെ അല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ചർമാർബുദം(41%), സ്തനാർബുദം(32%), ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ കാൻസർ(18%) എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരുന്നു.

അതുകൊണ്ട് നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ശാരീരിക പരിശോധനകളും കാൻസർ പരിശോധനയും നടത്തണമെന്ന് കാൻസർ എപ്പിഡെമോളജി, ബയോമാർക്കേഴ്സ് ആൻഡ് പ്രിവൻഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

No comments:

Post a Comment

Comments System

Disqus Shortname