Ente Malayalam News

Follow Us

Sunday, 31 December 2017

വെള്ളത്തിനു പകരം കുടിക്കാം വിവിധ പാനീയങ്ങൾ

ഓരോ ലോകസുന്ദരിയും അവരുടെ സൗന്ദര്യ രഹസ്യം പങ്കുവയ്ക്കുമ്പോൾ അടിവരയിട്ട് ഓർമപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ദിവസവും ധാരാളം വെള്ളം കുടിക്കുക. വെറുതെ വായിച്ചു തള്ളുമെങ്കിലും ഇങ്ങനെ ‘ധാരാളം’ വെള്ളം കുടിക്കാൻ പലർക്കും മടിയാണ്. അതുകൊണ്ട് ശരീരത്തിലെത്തുന്ന ജലാംശത്തിന്റെ കുറവ് പരിഹരിക്കാൻ വെള്ളം നമുക്ക് മറ്റുപലവിധത്തിലും അകത്താക്കാം. അതിനുള്ള ചില വഴികളാണ് ചുവടെ.


  • വാട്ടർ വിത്ത് ഫ്ലേവർ– വെറുതെ വെള്ളം കുടിക്കാൻ മടിയാണെങ്കിൽ ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം നിങ്ങൾക്കിഷ്ടമുള്ള ഫ്ലേവർ ചേർത്തു കുടിച്ചുനോക്കൂ. മാംഗോ,സ്ട്രോബെറി, പിസ്ത അങ്ങനെ ഇഷ്ടമുള്ള ഏതുമാകാം.  

  • ഗ്രീൻ ടീ– ഒരു ഗ്ലാസ്സ് ഗ്രീൻ ടീ എന്നും രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ശീലമാക്കിക്കോളൂ. ശരീരത്തിന് ജലാംശവും ആന്റി ഓക്സിഡന്റുകളും ധാരാളമായി ലഭിക്കും.  

  • ദിവസവും ഒരു ഗ്ലാസ്സ് ലൈംജ്യൂസ് കഴിക്കാൻ മറക്കേണ്ട. ജലാംശത്തോടൊപ്പം വൈറ്റമിൻ സിയും ധാരാളം ലഭിക്കും. ഇത് ശരീരത്തിന്റെ  പ്രതിരോധശേഷി കൂട്ടും.

  • വൈൻ കുടിക്കുന്നത് ഇഷ്ടമാണോ? എങ്കിൽ ദിവസവും ഒരു നിശ്ചിത അളവിൽ റെഡ് വൈൻ കുടിക്കുന്നത് നല്ലതാണ്.   

  • പാൽ കുടിക്കുന്നതും വളരെ നല്ലതാണ്. രാത്രി കിടക്കും മുൻപ് ഒരു ഗ്ലാസ്സ് പാൽ ശീലമാക്കിക്കോളൂ. പാലുംവെള്ളം രണ്ടുനേരമായി കുടിച്ചാലും മതി  

  • ലസ്സി, സംഭാരം, എന്നിവയും ശരീരത്തിലെ ജലാംശം വർധിപ്പിക്കും. ഉച്ചനേരത്ത് ഇവ കഴിച്ചാൽ ശരീരത്തെ തണുപ്പിക്കാനും കഴിയും  

  • ജ്യൂസ് കഴിക്കുന്നത് ഒരു ശീലമാക്കുക. പഴങ്ങൾ മാത്രമല്ല പച്ചക്കറികളും ജ്യൂസ് ആക്കി കഴിക്കാം. കഴിവതും മധുരം ചേർക്കാതിരിക്കുക.   

  • കരിക്കിൻവെള്ളം പോലുള്ള പ്രകൃതിദത്ത പാനീയങ്ങളും ശീലമാക്കാം. ഇവയെല്ലാം വെള്ളത്തിനു പകരമായി നിങ്ങളുടെ ശരീരത്തിൽ ജലാംശ നിറയ്ക്കും. വെള്ളം വെള്ളമായി തന്നെ കുടിക്കാൻ മടിയുള്ളവർക്ക് ഇവ പരീക്ഷിക്കാം.

Friday, 29 December 2017

നടുവേദന ഒഴിവാക്കാന്‍ അഞ്ച് വഴികള്‍


ചെറുപ്പക്കാര്‍ ഉള്‍പ്പടെ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്നമാണ് നടുവേദന. ശാരീരികപ്രശ്നങ്ങളോ അപകടങ്ങളോ സംഭവിച്ചു നടുവേദന വരുന്നവരെക്കാളും കൂടുതല്‍ ജീവിതശൈലീ പ്രശ്നങ്ങള്‍ കൊണ്ട് നടുവേദന വരുന്നവരാണെന്ന് പ്രമുഖ ഫിസിയോതെറാപ്പി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശീലങ്ങളില്‍ ചില മാറ്റം വരുത്തിയാൽത്തന്നെ ഇത്തരം നടുവേദന ഒഴിവാക്കാനാകും.

ഫോണും കംപ്യൂട്ടറും ഉപയോഗിക്കുമ്പോള്‍

തല മണ്ണില്‍ പൂഴ്ത്തി വയ്ക്കുന്ന ഒട്ടകപക്ഷിയുടെ ഉപമയാണ് ഫോണ്‍ നോക്കുമ്പോഴും ലാപ്‌ടോപ്‌ ഉപയോഗിക്കുമ്പോഴും നമുക്ക് ചേരുക. ലാപ്‌ ടോപ്‌ ആണെങ്കില്‍ പലരും മടിയില്‍ വച്ച് തല കുമ്പിട്ടു കഴുത്തും നട്ടെല്ലും വളച്ചു വച്ചാണ് ഉപയോഗിക്കുന്നത്. ഫോണ്‍ നെഞ്ചുയരത്തില്‍ വച്ച് കഴുത്തു വളച്ചു ഫോണിലേക്ക് നോക്കുന്നതാണ് പലരുടെയും ശീലം. ഇതെല്ലാം നടുവിന് അമിതമര്‍ദം നല്‍കും. അധികനേരം ഈ ഇരുപ്പു തുടരുന്നത് രക്തചക്രമണത്തെ ബാധിക്കും. നട്ടെല്ലിനോടു ചേര്‍ന്നു നില്‍ക്കുന്ന മസ്സിലുകളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തുന്നതില്‍ കുറവു സംഭവിക്കും. ഇതു നട്ടെല്ലിന് ആരോഗ്യക്ഷയത്തിനു കാരണമാകും. നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും നട്ടെല്ലിന് ആയാസം ഉണ്ടാകാതെ ശ്രദ്ധിക്കുക.

ഭാരം ചുമക്കുമ്പോള്‍

ഭാരമുള്ള സാധനങ്ങള്‍ എടുത്തുയര്‍ത്തുമ്പോഴും ചുമക്കുമ്പോഴും നട്ടെല്ലിനു ആയാസം  നല്‍കിക്കൊണ്ടാണ്  ചെയ്യുന്നത്. എന്നാല്‍ നട്ടെല്ലിന് ഊന്നല്‍ നല്‍കാതെ ഭാരം ഉയര്‍ത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. ഭാരം എടുക്കുമ്പോഴോ അതിനു ശേഷമോ ചെറിയ നടുവേദന എങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ നിസ്സാരമായി അവഗണിക്കരുത്.

ഇരുന്നു ചെയ്യുന്ന ജോലിയാണോ? ഇടവേളകള്‍ 

മറക്കരുത്  ഒറ്റയിരിപ്പിനു ജോലി തീര്‍ത്തുവെന്ന് ആളുകള്‍ അഭിമാനത്തോടെ പറയാറുണ്ട്‌. എന്നാല്‍ അധികനേരം ഒരേ ഇരുപ്പു ഇരിക്കുന്നത് പുകവലിപോലെ  ശരീരത്തിനു ദോഷം ചെയ്യുമെന്നാണു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. കാരണമുണ്ട്. ഒറ്റയിരുപ്പിരുന്നാല്‍ ശരീരത്തിലെ  കൊഴുപ്പ്  ഇല്ലാതാക്കാന്‍ കഴിയുന്ന എന്‍സൈമുകളില്‍ തൊണ്ണൂറു ശതമാനം ഇടിവ് സംഭവിക്കും. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ഇരിക്കുമ്പോള്‍തന്നെ ശരീരത്തിനു ഗുണം ചെയ്യുന്ന നല്ല കൊളസ്ട്രോള്‍  ഇരുപതു ശതമാനം കുറയും. നാല് മണിക്കൂര്‍ അങ്ങനെയിരുന്നാല്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനതെ ബാധിക്കുകയും  ഡയബറ്റിസ് സാധ്യത കൂടുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഇടയ്ക്കിടെ ഇടവേള എടുക്കുകയും ഇരിക്കുന്ന രീതിയില്‍ഇടയ്ക്ക് മാറ്റം വരുത്തുകയും ചെയ്യുന്നത് രക്തയോട്ടം കൂട്ടും, അത് മസിലുകളിലേക്കും നട്ടെല്ലിലേക്കും മറ്റു  പ്രധാന ആന്തരികാവയവങ്ങളിലേക്കും പോഷകങ്ങളും ഓക്സിജനും കൃത്യമായി എത്തിക്കും.

ചേരുന്ന തലയണ തിരഞ്ഞെടുക്കുക 

നട്ടെല്ലിനു ചേരുന്ന തലയണ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കഴുത്ത് വേദന വരാറുണ്ടെങ്കില്‍ തലയണ ഉടനെ മാറ്റേണ്ടതുണ്ട് എന്നാണ് അത് സൂചിപ്പിക്കുന്നത്.  തല മാത്രമല്ല, കഴുത്തിനും  കഴുത്തോടു ചേര്‍ന്നു നില്‍ക്കുന്ന ചുമലിനും താങ്ങാകുന്ന തലയണ വേണം ഉപയോഗിക്കാന്‍. ഉറക്കത്തില്‍ തല തിരിക്കുമ്പോള്‍ അതനുസരിച്ച് രൂപം ക്രമീകരിക്കാന്‍ കഴിയുന്ന തലയണയാണ് ഉത്തമം. അധികം ഉയരം കൂടിയതോ കുറഞ്ഞതോ ആയ തലയണ നല്ലതല്ല.

കഴുത്തിനും നട്ടെല്ലിനും സംരക്ഷണ ബാന്‍ഡ് ഉപയോഗിക്കുമ്പോള്‍ 

കഴുത്തിനോ നടുവിനോ വേദന വന്നാല്‍ പലരും സ്വന്തം ഇഷ്ടത്തിനു മെഡിക്കല്‍ സ്റ്റോറില്‍ പോയി കോളറോ ബാന്‍ഡോ വാങ്ങി ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ദീര്‍ഘകാലം ഇവ ഉപയോഗിക്കുന്നത് മാംസപേശികളുടെയും സന്ധികളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഡോക്ടറുടെയോ ഫിസിയോതെറാപ്പിസ്റ്റിന്‍റെയോ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക.

നടി പാർവതിക്ക് സമൂഹമാധ്യമത്തിൽ അധിക്ഷേപം; ഒരാൾ കൂടി പിടിയിൽ


കൊച്ചി∙ നടി പാർവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കോളജ് വിദ്യാർഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. പാര്‍വതിയെ മാനഭംഗപ്പെടുത്തുമെന്ന് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി. എറണാകുളം സൗത്ത് പൊലീസ് കൊല്ലത്ത് എത്തിയാണ് റോജനെ കസ്റ്റഡയിലെടുത്തത്. 

സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പാർവതിയുടെ പരാതിയിൽ കഴിഞ്ഞദിവസം തൃശൂർ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സി.എൽ.പ്രിന്റോ (23) അറസ്റ്റിലായിരുന്നു. പെയിന്റിങ് ജോലിക്കാരനായ പ്രിന്റോയെ വടക്കാഞ്ചേരിയിലെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. തന്റെ ആരാധനാപാത്രമായ നടന്റെ സിനിമയെ വിമർശിച്ചതിന് നടിക്കെതിരെ ഫെയ്സ്ബുക്കിൽ ഏഴു പോസ്റ്റുകൾ പ്രചരിപ്പിച്ചെന്നാണ് പ്രിന്റോയ്ക്കെതിരായ കണ്ടെത്തൽ.

കഴിഞ്ഞ 10നു ഐഎഫ്എഫ്കെയുടെ ഭാഗമായി തിരുവനന്തപുരം ടഗോർ തിയറ്ററിൽ സംഘടിപ്പിച്ച സംവാദത്തിൽ കസബ ഉൾപ്പെടെ ചില ചിത്രങ്ങളിലെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ പാർവതി പ്രതികരിച്ചിരുന്നു. ഇതേത്തുടർന്ന്, മമ്മൂട്ടിച്ചിത്രമായ കസബയെ വിമർശിച്ചെന്ന തരത്തിൽ പാർവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടന്നു. വ്യക്തിഹത്യ നടത്തുന്നതിലേക്കും ഭീഷണിപ്പെടുത്തുന്നതിലേക്കും പ്രചാരണമെത്തിയതോടെയാണു ഡിജിപി ലോക്നാഥ് ബെഹ്റ, കൊച്ചി റേഞ്ച് ഐജി പി.വിജയൻ എന്നിവർക്കു പരാതി നൽകിയത്.

ഐടി നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഐപിസി പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുകയാണെന്നും സൗത്ത് സിഐ സിബി ടോം പറഞ്ഞു. ഭീഷണിപ്പെടുത്തിയവരുടെയും വ്യക്തിഹത്യ നടത്തിയവരുടെയും പേരുകളും സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും സഹിതമാണ് പാര്‍വതി പരാതി നല്‍കിയത്.

ഇതിനിടെ, ‘കസബ’യുമായി ബന്ധപ്പെട്ട് പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങൾ വിവാദമായതിനു പിന്നാലെ നിലപാട് വ്യക്തമാക്കി മമ്മൂട്ടി രംഗത്തെത്തി. വിവാദമല്ല, അർഥവത്തായ സംവാദങ്ങളാണ് നമുക്ക് വേണ്ടതെന്നു പറഞ്ഞ താരം, തനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം എന്നും മമ്മൂട്ടി വ്യക്തമാക്കി

Tuesday, 26 December 2017

രേഖയുടെ കണ്ണുകൾക്ക് എത്ര വയസ്സ്?


സ്വപ്നങ്ങൾ പെയ്തിറങ്ങുന്ന  കണ്ണുമായി ബോളിവുഡിനെ കീഴടക്കിയ രേഖയ്ക്ക് 63 വയസ്! കണ്ടാല്‍ വിശ്വസിക്കുമോ. അത്രയ്ക്കുണ്ട് അഴകളവുകളുടെ കൃത്യത. സ്കിന്നിന്റെ തിളക്കം. കണ്ണുകളിലെ വശ്യത... 1970കളിൽ തുടങ്ങി ഇന്നും ഇന്ത്യൻ ജനതയെ കൊതിപ്പിക്കുന്ന രേഖയുടെ സൗന്ദര്യരഹസ്യം എന്തായിരിക്കും. 

മുഖം: ദിവസവും ക്ലെൻസിങ്, ടോണിങ്, മോയിസ്ചറൈസിങ്. മേക്കപ്പ് പൂർണമായും നീക്കിയ ശേഷം മാത്രം ഉറക്കം. ഇത്രയും ചെയ്താൽ സ്കിന്നിന്റെ കാര്യത്തിൽ പേടി വേണ്ടെന്നു രേഖ. 

സ്പാ: അരോമ തെറപ്പിയും സ്പായുമാണു ശരീരത്തെ ഊർജത്തോടെയും ചർമത്തിന്റെ യൗവനം നഷ്ടപ്പെടാതെയും കാത്തു സൂക്ഷിക്കുന്നത്.

ഹെയർ പായ്ക്ക്: തൈര്, തേൻ, മുട്ടയുടെ വെള്ള എന്നിവ ചേർത്ത ഹെയർ പായ്ക്ക് ആഴ്ചയിലൊരിക്കൽ ഇടും. അതാണു രേഖയുടെ തിളക്കമുള്ള സുന്ദരൻ മുടിയുടെ രഹസ്യം. ഹെയർ ഡ്രൈയറോ കൃത്രിമ ഹെയർ പായ്ക്കുകളോ ഉപയോഗിക്കില്ല. ആഴ്ചയിൽ രണ്ടു തവണ വെളിച്ചെണ്ണ കൊണ്ടു നന്നായി മസാജ് ചെയ്യും. മുടിക്ക് ഉള്ളു തോന്നിക്കാൻ ഇത് ഒന്നാന്തരം വിദ്യയാണ്. 

കണ്ണ്:  ഏറ്റവും ആകർഷകമായ കണ്ണുകൾ സുന്ദരമാക്കി വയ്ക്കാൻ എപ്പോഴും ശ്രദ്ധിക്കും. ഐലൈനറോ കാജലോ കൊണ്ടു കണ്ണുകൾ നന്നായി എഴുതും. വസ്ത്രത്തിനിണങ്ങുന്ന ഐഷാഡോ കൊണ്ടു കണ്ണുകൾ കൂടുതൽ ഹൈലൈറ്റ് ചെയ്യും. മസ്കാര കൂടിയാകുമ്പോൾ കണ്ണുകളുടെ മേക്കപ്പ് പൂർണം. 

വെള്ളം: ദിവസം 12 ഗ്ലാസ് വെള്ളം. രണ്ടു നേരം ഗ്രീൻ ടീ. ഇടയ്ക്കു ഫ്രഷാകാൻ ഫ്രഷ് ജ്യൂസ്. 

വെജിറ്റേറിയൻ: ഒന്നാന്തരം വെജിറ്റേറിയനാണ്.  ജങ്ക് ഫുഡും അധികം വേവിച്ച് വൈറ്റമിനുകൾ നഷ്ടമായ ഭക്ഷണവും വറുത്തതും പൊരിച്ചതുമൊക്കെ ഒഴിവാക്കും. പഴങ്ങളും പച്ചക്കറികളും ഇഷ്ടം പോലെ കഴിക്കും. ഡ്രൈ ഫ്രൂട്സിനോടും നട്സിനോടുമാണ് മറ്റൊരു ഇഷ്ടം.

ചപ്പാത്തി: ചപ്പാത്തി, തൈര്, സാലഡ്, ഫ്രഷ് ഫ്രൂട്സ് ഇവ എന്നും ഉണ്ടാവും ഡൈനിങ് ടേബിളിൽ. ദിവസവും തൈര് കഴിക്കുന്നതു കൊണ്ടു ചർമവും മൃദുവായി തിളങ്ങും. 

ഉറക്കം: ഏഴരയ്ക്കു തന്നെ ഡിന്നർ കഴിക്കും. പത്തു മണിക്കു മുൻപേ ഉറങ്ങും. നല്ല ഉറക്കവും നല്ല ഭക്ഷണവും ചേരുമ്പോഴാണു സൗന്ദര്യം പൂർണമാകുന്നതെന്നാണു രേഖയുടെ പക്ഷം. 

യോഗ: രാവിലെതന്നെയുള്ള യോഗയും മെഡിറ്റേഷനും വർഷങ്ങളായി ജീവിതത്തിന്റെ ഭാഗമാണ്. കൂടാതെ ദിവസവും 10–15 മിനിറ്റ് എക്സർസൈസ്. ഡാൻസ് ആണു മറ്റൊരു ക്രേസ്. വൈകുന്നേരം സ്ഥിരമായി ഡാൻസ് പ്രാക്ടീസ് ചെയ്യും. 

വൃത്തി: വീടും പൂന്തോട്ടവും വൃത്തിയാക്കി സൂക്ഷിക്കുക രേഖയ്ക്ക് ആവേശമാണ്. തോട്ടത്തിൽ പണിയെടുക്കുകയാണു പ്രധാന ഹോബി. അതൊരു എക്സർസൈസ് ആക്കി മാറുന്നു എന്നതു മറ്റൊരു സന്തോഷം.

അച്ചാറും ദോഷവശങ്ങളും


നാരങ്ങ, നെല്ലിക്ക, മാങ്ങ, വെളുത്തുള്ളി, കാരറ്റ്, ബീറ്റ്റൂട്ട്, ഈന്തപ്പഴം എന്നു തുടങ്ങി മീനും ഇറച്ചിയും വരെയും നമ്മൾ അച്ചാറുകളായി ഉപയോഗിക്കുന്നു. പെട്ടെന്നു കേടു വരുന്ന ഭക്ഷണ സാധനങ്ങൾ മാസങ്ങളോളം കേടാകാതിരിക്കാനാണ് അച്ചാറുകളായി സൂക്ഷിക്കുന്നത്. ഉപ്പ്, എണ്ണ, വിനാഗിരി, കടുക്, കറുവപ്പട്ട, ഗ്രാമ്പൂ തുടങ്ങി സാധനങ്ങൾ  ബാക്ടീരിയ വളർച്ച തടയാനും  രുചി കൂട്ടാനുമായി അച്ചാറുകളിൽ ഉപയോഗിക്കുന്നു. അച്ചാറുകൾ കേരളീയരുടെ വിഭവങ്ങളിൽ ഇപ്പോൾ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. നമ്മുടെ  ഡെയ്‌ലി ഫുഡുക ളിലും സദ്യകളിലും ഹോട്ടൽ ആഹാരങ്ങളിലും അച്ചാറുകൾ ഇല്ലാതെ പൂർണമാകില്ല എന്നായിരിക്കുന്നു.   

നാരുകളും വൈറ്റമിനുകളും മിനറലുകളുമുള്ള പച്ചക്കറികളും പഴവർഗങ്ങളും കൊണ്ടാണ് മിക്ക അച്ചാറുകളും ഉണ്ടാക്കുന്നത്. ചില ആന്റിഓക്സിഡന്റുകൾ  അച്ചാറുകളിൽ ഉണ്ടെങ്കിലും ഒന്നോ രണ്ടോ തുള്ളി അച്ചാർ ആഴ്ചയില്‍ നാലോ അഞ്ചോ തവണ കഴിക്കുന്നത് ഭക്ഷണം രുചികരമാക്കാനും ചില ഗുണങ്ങൾ കിട്ടാനും ഉപകരിക്കും. എന്നാല്‍ ഇവയുടെ അമിതോപയോഗം ആരോഗ്യത്തിന് അത്യധികം ഹാനികരമാണ്. 

അച്ചാറുകളുടെ അമിത ഉപയോഗം കാരണം ഉണ്ടാകുന്ന ഒന്നാണ് ദഹനപ്രശ്നം. വയറു വേദന, നെഞ്ചെരിച്ചിൽ, ചിലരിൽ ഒഴിച്ചിലും കണ്ടു വരുന്നു. ഗ്യാസ് പ്രശ്നം കുറയ്ക്കാൻ പലരും അച്ചാറുകൾ ഉപയോഗിക്കാറുണ്ടെങ്കിലും പല അച്ചാറുകളും ഇവ കൂട്ടാനേ സഹായിക്കുകയുള്ളൂ. എരിവും ഉയർന്ന അസിഡിറ്റിയും വയറിലെ ആസിഡ് ഉൽപ്പാദനം കൂട്ടുന്നു. അതുകൊണ്ടുതന്നെ ഗ്യാസ്ട്രൈറ്റിസ് ഉള്ളവർ അച്ചാറുകൾ മിതമായേഉപയോഗിക്കാൻ പാടുള്ളൂ. ഉപ്പും ലൈനിങ് ഇറിറ്റേഷൻ ഉണ്ടാക്കുന്ന ഘടകമാണ്.

ഉയർന്ന തോതിലുള്ള ഉപ്പ് വയറിൽ ലൈനിങ് ഇറിറ്റേഷൻ മാത്രമല്ല രക്തസമ്മർദത്തിനും ഹൃദയസംബന്ധിയായ രോഗങ്ങൾക്കും കാരണമാകുന്നു. ഒട്ടുമിക്ക അച്ചാറുകളും ഒരു വലിയ സ്പൂൺ എടുത്താൽ രക്തസമ്മർദം ഉള്ളവരും ഹൃദയരോഗം ഉള്ളവർക്കും വേണ്ടതിൽ കൂടുതൽ ഉപ്പ് കാണപ്പെടുന്നു. അതിനാൽതന്നെ ഇവർ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശ പ്രകാരം മാത്രം ആയിരിക്കണം അച്ചാറുകൾ ഉപയോഗിക്കേണ്ടത്. അമിതമായി അച്ചാർ ഉപയോഗിച്ചാൽ ചിലരില്‍ താൽക്കാലികമായി രക്തസമ്മർദം കൂടുന്നതായും കണ്ടുവരുന്നുണ്ട്.

അച്ചാർ അളവിൽ കൂടുതൽ കഴിക്കുന്നത് വൃക്കയുടെ അധ്വാനഭാരം കൂട്ടുന്നു. വൃക്കയുടെ പ്രാഥമിക ധർമം ശരീരത്തിന്റെ അരിപ്പയായി പ്രവർത്തിക്കുക എന്നതാണ്. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ നിലനിർത്തി ആവശ്യമില്ലാത്തവയെ പുറന്തള്ളുന്നത് ഈ പ്രക്രിയ വഴിയാണ്. അച്ചാറിലെ ഉപ്പിന്റെ അമിത സ്വാധീനം മൂലം രക്തസമ്മർദം നിയന്ത്രിക്കാൻ വേണ്ടി കിഡ്നി പ്രവർത്തിച്ചു തുടങ്ങുകയും അങ്ങനെ കിഡ്നിയുടെഅധ്വാനഭാരം കൂടുകയും ചെയ്യുന്നു. അതിനാൽ കിഡ്നി രോഗം ഉള്ളവരും ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരമേ അച്ചാർ ഉപയോഗിക്കാവൂ.   

അച്ചാറുകളിൽ എണ്മയും നല്ലയളവിൽ തന്നെയുണ്ട് ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ അച്ചാറിൽ ഉണ്ടാകുന്നത് തടയാനും അച്ചാറിന്റെ ഷെൽഫ് ലൈഫും രുചിയും കൂടാനാണ് എണ്ണ സഹായിക്കുന്നത്. എന്നാൽ അച്ചാർ അമിതമായി ഉപയോഗിക്കുമ്പോൾ ഈ എണ്ണ കൊളസ്ട്രോൾ അളവ് കൂടാനും ഹൃദയത്തെ ദോഷകരമായി ബാധിക്കാനും കാരണമാകുന്നു.

ഗർഭിണിയായ ചിലർ അച്ചാറുകളോട് പ്രത്യേക ഇഷ്ടം കാണിക്കാറുണ്ട്. ചിലർ മോണിങ് സിക്ക്നസ് മാറ്റാനും അച്ചാർ ഉപയോഗിക്കുന്നു. എന്നാൽ അമിതമായി അച്ചാറുകൾ ഉപയോഗിക്കുന്നത് ഗർഭാവസ്ഥയിൽ കാണാറുള്ള രക്തസമ്മർദം ഉണ്ടാകാനും വയറു കമ്പിക്കലിനും കാരണമാകുന്നു. ഗർഭാവസ്ഥയിൽ സോഡിയം കൂടുന്നത് കുട്ടിയുടെ വളർച്ചയെ സ്വാധീനിക്കും. സ്ഥിരമായി അമിതമായി അച്ചാർ കഴിക്കുന്ന ത് സോഡിയം ധാരാളമായി ശരീരത്തിൽ ചെല്ലാൻ കാരണമാകും. അതിനാൽ ഗർഭിണികൾ അച്ചാർ മിതമായി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Saturday, 23 December 2017

ആ 18 കിലോ കരീന കുറച്ചത് എങ്ങനെ?


സീറോ സൈസ് ഫിഗറിൽനിന്ന് ഗർഭകാലത്തെ ഗുണ്ടുമണി ഫിഗറിലേക്ക് കരീന കപൂർ ഒരു ചാട്ടമായിരുന്നു. 54 കിലോഗ്രാമിൽനിന്ന് 72 കിലോയിലേക്ക്. ഇഷ്ട ഭക്ഷണം കഴിച്ചും വിശ്രമിച്ചും ഗർഭകാലം ശരിക്കും ആസ്വദിക്കുകയായിരുന്നു കരീന. അങ്ങനെ 18 കിലോഗ്രാം തൂക്കമാണ് കരീനയ്ക്ക് അധികം വച്ചത്. കൊതി മൂത്ത് അന്നു കഴിച്ച പറാത്തയുടെയും നെയ്യുടെയും ബിരിയാണിയുടെയും ഗുണം!

ഇരട്ടത്താടിയും തുടുത്ത കവിളുകളുമായി ഗുണ്ടുമണിയായി കരീന. പക്ഷേ തൂക്കം വയ്ക്കുന്നത് ടെൻഷനേ ആയിരുന്നില്ല കരീനയ്ക്ക്. കാരണം വച്ച തൂക്കം കുറയ്ക്കാൻ ഈ പഴയ സീറോ സൈസ് ഫിഗറുകാരിക്ക് നന്നായി അറിയാം.

ഡയറ്റീഷ്യൻ: അധികം വച്ച 18 കിലോഗ്രാം ഒറ്റയടിക്കു കുറയ്ക്കാൻ പറ്റില്ലല്ലോ. സ്റ്റെഡിയായി ഹാപ്പിയായി ആ വെയ്റ്റ് കുറച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അതിൽ ഏറ്റവുമധികം സഹായിച്ചത് ഡയറ്റീഷ്യൻ രുജുത ദിവേകറും.

  • കാൽസ്യം: സ്ത്രീയുടെ ശരീരത്തിൽ അഞ്ചു വർഷം കൊണ്ടു സംഭരിച്ചു വച്ചിരിക്കുന്ന കാൽസ്യമാണു ഗർഭകാലത്ത് നഷ്ടപ്പെടുന്നത്. ഈ കാൽസ്യം ലെവൽ കൃത്യമാക്കുകയാണ് കരീനയുടെ കാര്യത്തിൽ ആദ്യം ചെയ്തത്. ദിവസവും രാത്രി ഒരു വലിയ ഗ്ലാസ്സ് നിറയെ പാൽ കുടിച്ചാണ് കാൽസ്യം ശരീരത്തിൽ ഉറപ്പാക്കിയത്. 

  • അയൺ, വൈറ്റമിൻ ബി12: പ്രസവശേഷം ശരീരത്തിലുണ്ടായ കറുത്ത കലകൾ നീക്കാൻ അയൺ, വൈറ്റമിൻ ബി12 എന്നിവ ഉറപ്പാക്കുകയാണു ചെയ്തത്. വെണ്ണ, എള്ള് എന്നിവ ദിവസവും കഴിച്ചു. തേങ്ങയും ശർക്കരയും ചേർത്തു കഴിച്ചതും നെയ് പുരട്ടിയ ബജ്റ ചപ്പാത്തിയും അയണിന്റെ അളവ് ഉറപ്പാക്കി.

  • ചോറ്: വേഗത്തിൽ വെയ്റ്റ് കുറയ്ക്കാൻ കരീനയെ മുൻപു സീറോ സൈസ് ഫിഗറിലെത്തിച്ച ടഷാൻ ഡയറ്റിലേക്കു തിരിച്ചു പോകാൻ കരീന ആഗ്രഹിച്ചെങ്കിലും ഡയറ്റീഷ്യൻ സമ്മതിച്ചില്ല. പകരം രണ്ടു നേരം ചോറുണ്ണണമെന്നു കരീനയോടു നിർദേശിക്കുകയും ചെയ്തു. ചോറുണ്ടാൽ വിശപ്പു മാറുമെന്നു മാത്രമല്ല, പ്രസവം വഴി ശരീരത്തിൽനിന്നു നഷ്ടപ്പെട്ട ചില നല്ല ബാക്ടീരിയകളെ തിരിച്ചു കൊണ്ടുവരാനും കഴിയും. (നമ്മുടെ നാട്ടിലും പ്രസവശേഷം ചോറുണ്ണണം എന്നാണല്ലോ മുത്തശ്ശിമാർ പറയുന്നത്).

  • നോ ക്രാഷ് ഡയറ്റ്: ഭക്ഷണം ഉപേക്ഷിച്ചുള്ള തടികുറയ്ക്കൽ നടത്തിയാൽ ശരീരത്തിനു വേണ്ട വൈറ്റമിനുകളും മിനറലും മറ്റും ലഭിക്കാതാകും. പ്രത്യേകിച്ച് കുഞ്ഞിനെ മുലയൂട്ടുമ്പോൾ. പോഷകങ്ങളുടെ അളവു കുറയ്ക്കാതെ ഇഷ്ടമുള്ളതെല്ലാം കുറഞ്ഞ അളവിൽ കഴിക്കുകയാണ് ഡയറ്റിങ്ങിലെ ആദ്യ പാഠമെന്നു കരീന പറയുന്നു. 

  • മസിൽ വുമൺ: വെയ്റ്റ് കുറയ്ക്കുക എന്നു വച്ചാൽ മസിലുകളും എല്ലുകളും സ്ട്രോങ് ആക്കി തന്നെ അധിക ഭാരം കുറയ്ക്കണം. മസിലിന്റെ ബലം കൂടുന്തോറും ശരീരം ഒതുങ്ങും. ഭക്ഷണം ഉപേക്ഷിച്ചു വെയ്റ്റ് കുറച്ചാൽ തൂക്കം കുറയുമെങ്കിലും മസിൽ ബലം നഷ്ടപ്പെടുന്നതിനാൽ ശരീരത്തിൽ മാംസം തൂങ്ങിക്കിടക്കും.

  • നല്ല നടപ്പ്: എക്സർസൈസ് ചെയ്യുന്നത് ഒരു ഭാരമാകാതെ നോക്കിയാൽ മതിയെന്നാണു കരീന സ്ത്രീകളോടു പറയുന്നത്. ദിവസവും അര മണിക്കൂർ നടക്കുക. അതിനെക്കാൾ നല്ല എക്സർസൈസ് ഇല്ല. വീട്ടിൽ ട്രെഡ്മിൽ ഉണ്ടെങ്കിലും അതു വേണ്ടെന്നു വച്ചു വഴിയിലിറങ്ങാനാണ് കരീനയുടെ ഉപദേശം. നടക്കാൻ വേണ്ടി നാടു മുഴുവൻ ചുറ്റുകയൊന്നും വേണ്ട. വീടിനു മുൻപിലെ ചെറിയ വഴിയിലൂടെ പല പ്രാവശ്യം നടന്നാൽ മതിയാകും.

Thursday, 21 December 2017

ഓറഞ്ച് കഴിക്കും മുൻപ്...


സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. ഔഷധങ്ങളുടെ കലവറ തന്നെയാണ് ഓറഞ്ച് എന്നു പറയാം. വൈറ്റമിനുകളായ സി, എ, ബി, പലതരത്തിലുള്ള ഡയറ്ററി നാരുകൾ, ബീറ്റ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ഫൈറ്റോകെമിക്കലുകളും ഓറഞ്ചിലുണ്ട്.

രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും വേണ്ട സി വൈറ്റമിൻ ഓറഞ്ചിൽനിന്നു ലഭിക്കും. വൈറ്റമിൻ എയും കരോട്ടിൻ സംയുക്തങ്ങളും പ്രായത്തോടനുബന്ധിച്ചു വരുന്ന മാകുലാർ ഡീജനറേഷനെ പ്രതിരോധിക്കും. വൈറ്റമിനുകളായ സി, എ, പൊട്ടാസ്യം എന്നിവ കാഴ്ചശക്തിയെ സഹായിക്കുന്നു. രാത്രിക്കാഴ്ച മെച്ചപ്പെടുത്തുകയും തിമിരത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ഓറഞ്ചിലുള്ള ഫൈബറുകൾ വയറിനുള്ളിലെ അൾസറും മലബന്ധവും തടയുന്നു. നാരുകളാൽ സംപുഷ്ടമായതുകൊണ്ട് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഓറഞ്ചിനു സാധിക്കും. ശ്വാസകോശാർബുദം, സ്തനാർബുദം, കുടൽ കാൻസർ എന്നിവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു.

ശ്വാസകോശപ്രശ്നങ്ങളെ പ്രതിരോധിക്കാനും ഓറഞ്ച് ഉത്തമമാണ്. ജലദോഷം, ക്ഷയം, ആസ്മ, ബ്രോങ്കൈറ്റിസ് രോഗങ്ങളുള്ളവർ ഒരു നുള്ള് ഉപ്പും ഒരു സ്പൂൺ തേനും ഓറഞ്ച് ജ്യൂസിൽ ചേർത്ത് കുടിച്ചാൽ മതി. കഫം പുറന്തള്ളാനും ഇത് ഉത്തമമാണ്. ദന്താരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കാണാനും രക്തസമ്മർദം നിയന്ത്രിക്കാനും ഓറ‍ഞ്ച് സഹായിക്കും.

എന്നുവച്ച് ഓറഞ്ച് വലിച്ചുവാരി കഴിക്കുകയുമരുത്. അധികം കഴിച്ചാൽ വയറിളക്കത്തിനും നെഞ്ചെരിച്ചിലിനുമുള്ള സാധ്യതയുമുണ്ട്. വൃക്കരോഗമുള്ളവരും ബീറ്റാ ബ്ലോക്കർ മരുന്ന് കഴിക്കുന്നവരും വിദഗ്ധോപദേശം സ്വീകരിച്ച ശേഷം മാത്രം ഓറഞ്ച് കഴിക്കുക.

മൊബൈലിനെ അത്ര ‘അടുപ്പിക്കേണ്ട; ആരോഗ്യത്തിനു വന്‍ ഭീഷണി


കയ്യെത്തും ദൂരത്ത് സ്മാര്‍ട്‌ഫോണും വച്ച് കിടന്നുറങ്ങുന്നയാളാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കണം, മൊബൈലുമായി സുരക്ഷിത അകലം പാലിക്കണമെന്നു നിര്‍ദേശങ്ങള്‍ നല്‍കുന്നയിടങ്ങളുടെ എണ്ണം കൂടുകയാണ്. അതിലേക്ക് ഏറ്റവും പുതുതായി എത്തിയത് യുഎസിലെ കലിഫോര്‍ണിയയാണ്. മൊബൈലില്‍ നിന്നുള്ള റേഡിയേഷന്‍ വഴിയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് കലിഫോര്‍ണിയയിലെ ആരോഗ്യവകുപ്പ് ഔദ്യോഗികമായിത്തന്നെ അറിയിച്ചു കഴിഞ്ഞു.

സ്മാര്‍ട് ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ കാന്‍സറിനും കുട്ടികളില്‍ ശ്രദ്ധയില്ലായ്മയ്ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രത്യുല്‍പാദന തകരാറിനുമെല്ലാം കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് വകുപ്പിന്റെ മുന്നറിയിപ്പ്. നേരത്തെ ബെര്‍ക്ക്‌ലിയിലും സാന്‍ ഫ്രാന്‍സിസ്‌കോയിലും സമാനമായ അപകടസൂചന പ്രാദേശിക ഭരണകൂടം നല്‍കിയിരുന്നു. കുറഞ്ഞ ഫ്രീക്വന്‍സിയിലുള്ള റേഡിയോ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് മൊബൈലുകളില്‍ വിവരകൈമാറ്റം നടക്കുന്നത്. ഇത് നമ്മളെയും ബാധിക്കാനിടയുണ്ട്. പ്രത്യേകിച്ച് വമ്പന്‍ സൈസുള്ള ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വിഡിയോ സ്ട്രീമിങ് നടത്തുമ്പോഴുമൊക്കെ. മൊബൈല്‍ റേഡിയേഷന്‍ ശരീരത്തിനു ദോഷമാണെന്നതു സംബന്ധിച്ച അന്തിമഗവേഷണ ഫലങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ അപായ മുന്നറിയിപ്പു നല്‍കാവുന്ന വിധം ഒട്ടേറെ പഠനങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. തുടര്‍ച്ചയായി മൊബൈല്‍ റേഡിയേഷനു വിധേയരാകുന്നത് ആരോഗ്യത്തെ ബാധിക്കും. പോക്കറ്റിലും മറ്റും ദീര്‍ഘനേരം മൊബൈല്‍ സൂക്ഷിക്കുന്നതും രാത്രി ഉറങ്ങുമ്പോള്‍ തൊട്ടടുത്ത് മൊബൈല്‍ സൂക്ഷിക്കുന്നതുമെല്ലാം ശരിയല്ല. കുട്ടികള്‍ക്കാണ് റേഡിയേഷന്‍ ഏറെ ദോഷകരമെന്നും പഠനങ്ങള്‍ പറയുന്നു. ഇതൊന്നും കണ്ടില്ലെന്നു നടിക്കാനാകില്ലെന്ന് അധികൃതരും വ്യക്തമാക്കുന്നു.

മിക്ക സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും ഇക്കാര്യത്തില്‍ മുന്നറിയിപ്പു നല്‍കുന്നുണ്ടെന്നതാണു സത്യം. പലരും തങ്ങളുടെ മാന്വലില്‍ റേഡിയോ ഫ്രീക്വന്‍സി സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തുന്നു. ചിലരാകട്ടെ ഒരു പടികൂടി കടന്ന് റേഡിയേഷന്‍ ഏറെ നേരമേല്‍ക്കുന്നത് ദോഷകരമാണെന്നുതന്നെ പറയുന്നുണ്ട്. യുഎസില്‍ മിക്ക ഫോണുകളും റേഡിയേഷന്‍ സേഫ്റ്റി ടെസ്റ്റ് കൂടി പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ പുറത്തിറക്കുന്നതും. എന്നാല്‍ മൊബൈലിലുള്ള മുന്നറിയിപ്പു പോലും പലരും വായിച്ചു നോക്കാറില്ലെന്ന് കലിഫോര്‍ണിയ എന്‍വയോണ്മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റിലെ ഡോ.ദേവ്‌റ ഡേവിസ് പറയുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കുന്നതിന് മാതാപിതാക്കളും മടിക്കുന്നില്ല. മുതിര്‍ന്നവരേക്കാള്‍ കുട്ടികളുടെ മസ്തിഷ്‌കത്തെ റേഡിയോ തരംഗങ്ങള്‍ എളുപ്പം ബാധിക്കുമെന്ന മുന്നറിയിപ്പും കലിഫോര്‍ണിയ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.

വികസിച്ചു കൊണ്ടിരിക്കുന്ന മസ്തിഷ്‌കത്തിലായിരിക്കും ഇത് ഏറെ ദോഷം ചെയ്യുക. ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും അതുവഴിയുണ്ടാകും. സ്മാര്‍ട്‌ഫോണുമായി ഏറ്റവുമധികം സമ്പര്‍ക്കമുള്ള മസ്തിഷ്‌കത്തിലും ചെവിയിലും ട്യൂമറിനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. കുട്ടികളില്‍ ശ്രദ്ധയില്ലായ്മയ്‌ക്കൊപ്പം മുതിര്‍ന്നവരില്‍ ഉറക്കമില്ലായ്മയ്ക്കും സ്മാര്‍ട്‌ഫോണ്‍ കാരണമാകുമെന്ന് നേരത്തേ മന:ശാസ്ത്രപഠനങ്ങളും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുന്‍പാണ് ഫ്രാന്‍സിലെ പ്രൈമറി, മിഡില്‍ സ്‌കൂളുകളില്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗം പൂര്‍ണമായും നിരോധിച്ചത്. ഈ നീക്കത്തിന് രാജ്യം ഏറെ പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. മൊബൈല്‍ റേഡിയേഷന്‍ എങ്ങനെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നതു സംബന്ധിച്ച പഠനങ്ങള്‍ക്കും ഫ്രാന്‍സ് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്.

രാജ്യത്ത് മൊബൈല്‍ ഉപയോഗം കൂടിവരുന്നതു തന്നെ കാരണം. പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കുറയുന്നതിനും റേഡിയേഷന്‍ കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. മൊബൈല്‍ റേഡിയേഷന്റെ ക്രമമല്ലാത്ത പ്രവാഹമാണ് പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാധാരണ ഗതിയില്‍ അവ ദുര്‍ബല സിഗ്നലുകളാണ്. എന്നാല്‍ വിഡിയോ ഡൗണ്‍ലോഡിങ് പോലുള്ള ‘കനപ്പെട്ട’ പണികള്‍ വരുമ്പോഴാണു പ്രശ്‌നം. അന്നേരം അവ അപകടകാരികളാകും. വന്‍തോതില്‍ ഫയലുകള്‍ കൈമാറുമ്പോഴും സിഗ്നല്‍ വളരെ ദുര്‍ബലമായിരിക്കുന്ന നേരത്തും മൊബൈലുമായി അകലം സൂക്ഷിക്കുന്നതാണു നല്ലത്. ഹെഡ്‌സെറ്റ് ഉപയോഗിക്കുക, തലയിണയ്ക്കടിയില്‍ മൊബൈല്‍ വച്ച് ഉറങ്ങാതിരിക്കുക, പോക്കറ്റിലിടുന്നതിനു പകരം ബാഗില്‍ വയ്ക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളും കലിഫോര്‍ണിയ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Wednesday, 20 December 2017

രതിമൂര്‍ച്ഛയുടെ രസതന്ത്രം

30 മുതല്‍ 40 ശതമാനം പുരുഷന്മാര്‍ മാത്രമാണ് സ്ഖലനവും രതിമൂര്‍ച്ഛയും ഒരുപോലെ അനുഭവിക്കുന്നവര്‍. സ്ത്രീകളില്‍ ഇത് 20 മുതല്‍ 30 ശതമാനമാണ്. ശേഷിക്കുന്നവര്‍ പങ്കാളിക്കു മുന്നില്‍ രതിമൂര്‍ച്ഛ അഭിനയിക്കുന്നുണ്ട് .

രതിയുടെ മഹാവിസ് ഫോടനമാണ് രതിമൂര്‍ച്ഛ. ആണ്‍ - പെണ്‍ ഉടലുകള്‍ അലിഞ്ഞ് ഒന്നാകുന്ന സുവര്‍ണ നിമിഷം. എന്നാല്‍ സ്ത്രീയുടെയും പുരുഷന്റെയും രതിമൂര്‍ച്ഛ തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇല്ലെന്നുമുള്ള വാദഗതികളുണ്ട്.

പുരുഷന്റെ ലൈംഗികതയും രതിമൂര്‍ച്ഛയും സ്ഖലനമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. സ്ഖലനവും രതിമൂര്‍ച്ഛയും രണ്ടാണെന്നാണ് ശാസ്ത്രം പറയുന്നത്. ഇതനുസരിച്ച് സ്ഖലനം ഉണ്ടായി എന്നതുകൊണ്ട് രതിമൂര്‍ഛയുണ്ടാവണമെന്നില്ല. രതിമൂര്‍ച്ഛയുണ്ടായാല്‍ സ്ഖലനം നിര്‍ബന്ധമില്ല.

30 മുതല്‍ 40 ശതമാനം പുരുഷന്മാര്‍ മാത്രമാണ് സ്ഖലനവും രതിമൂര്‍ച്ഛയും ഒരുപോലെ അനുഭവിക്കുന്നവര്‍. സ്ത്രീകളില്‍ ഇത് 20 മുതല്‍ 30 ശതമാനമാണ്. ശേഷിക്കുന്നവര്‍ പങ്കാളിക്കു മുന്നില്‍ രതിമൂര്‍ച്ഛ അഭിനയിക്കുന്നുണ്ട് എന്നുവേണം കരുതാന്‍.

ലൈംഗികമായി ബന്ധപ്പെട്ടു എന്നതുകൊണ്ട് എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും രതിമൂര്‍ച്ഛ ഉണ്ടാവണമെന്നില്ല എന്നാണ് ഇതില്‍നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.

സ്ത്രീയിലും പുരുഷനിലും


സ്ത്രീകളിലും പുരുഷന്മാരിലും രതിമൂര്‍ച്ഛ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെട്ട് വളരെക്കുറച്ച് സമയത്തിനുള്ളില്‍ പുരുഷന് രതിമൂര്‍ച്ഛ സംഭവിക്കുന്നു.

മസ്തിഷ്‌കത്തില്‍ അനുനിമിഷം മാറിമറിയുന്ന ജൈവ രാസതന്മാത്രകളാല്‍, പ്രത്യേകിച്ച് പ്രൊലാക്ടിന്‍, ഓക്‌സിട്ടോസിന്‍, സെറട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവര്‍ത്തനവും, പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനഫലവുമായിട്ടാണ് സാധാരണഗതിയില്‍ ലൈംഗിക വിചാരങ്ങളും വികാരങ്ങളും അതിനെത്തുടര്‍ന്നുള്ള ഉത്തേജനവും ലൈംഗിക പ്രവൃത്തികളും സ്ഖലനവും രതിമൂര്‍ച്ഛയുമെല്ലാം സംഭവിക്കുന്നത്.

ലിംഗ-യോനി സംയോഗം മാത്രമല്ല രതി. എല്ലാവരും മനുഷ്യരാണെങ്കിലും വളരെ അടുത്തറിയുമ്പോള്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളും താല്‍പ്പര്യങ്ങളും വിശ്വാസങ്ങളും ഉള്ളവരാണെന്നും, കാലദേശമനുസരിച്ച് മനുഷ്യരുടെ സംസ്‌ക്കാരത്തിനും വളരെയധികം മാറ്റങ്ങള്‍ നമുക്ക് കാണാം.

അതിനാല്‍ രതി എന്നത് ഇരുവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്നതായിരിക്കണം. അതായത് പരസ്പരം താല്‍പ്പര്യം രതിയുടെ അടിസ്ഥാനമായിരിക്കണം. രതിയിലൂടെ സുഖം - അനുഭൂതി - സന്തോഷം എന്നത് ഇണകള്‍ ഇരുവര്‍ക്കും ഒരുപോലെ അനുഭവവേദ്യമാവുമ്പോഴാണ് അത് സന്തോഷകരമായ രതിയാവുന്നത്.

രതിമൂര്‍ച്ഛയുടെ രസതന്ത്രം


രതി എന്നത് ഗുരുവില്ലാത്ത കല എന്നതുകൊണ്ട് തന്നെയാണ് രതിമൂര്‍ച്ഛയെപ്പറ്റി ഇത്രയേറെ സംശയങ്ങളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നത്. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ലൈംഗികാവയവം ഏതെന്ന് ചോദിച്ചാല്‍ അല്‍പ്പം അത്ഭുതംതോന്നാമെങ്കിലും ഇരുചെവികള്‍ക്കിടയിലുള്ള മസ്തിഷ്‌കം എന്നതുതന്നെയാണ് ശരിയായ ഉത്തരം.

പ്രധാന ലൈംഗികാവയവങ്ങളായ പുരുഷനിലെ ലിംഗവും വൃഷ്ണവും, സ്ത്രീയിലെ യോനിയും, ഗര്‍ഭാശയവും അണ്ഡാശയവും എല്ലാം മസ്തിഷ്‌കത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരണമായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ലൈംഗികത എന്നത് മനസുമായി അഭേദ്യബന്ധമുണ്ടെന്ന് പറയുന്നത്.

ഓക്‌സിട്ടോസിന്‍, ഡോപ്പമിന്‍ എന്നീ ജൈവരാസതന്മാത്രകള്‍ തലച്ചോറില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളാണ് രതിമൂര്‍ച്ഛ എന്ന അവസ്ഥയിലെത്തിക്കുന്നത്.

നമ്മുടെ ബോധമണ്ഡലത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങള്‍ താല്‍ക്കാലികമായി 'സ്വിച്ച് ഓഫ്' ആവുന്നതിനാലാണ് രതിമൂര്‍ച്ഛയില്‍ പങ്കാളികള്‍ പരസ്പരം മതിമറന്ന് അനുഭൂതിയിലെത്തുന്നത്. പക്ഷേ, അതിന് സ്വച്ഛമായ മനസ് വേണമെന്ന് മാത്രം.

കാരണം ലൈംഗികമായ ബന്ധപ്പെടലിനെ വെറും ശാരീരികമായ പ്രവര്‍ത്തനങ്ങളായി കാണുകയും, ഭാര്യയ്ക്ക് ഭര്‍ത്താവിനോടും, ഭര്‍ത്താവിന് ഭാര്യയോടുമുള്ള ഒരു കടമ - ജോലിയായി ഇതിനെ കാണുകയോ, അതോടൊപ്പംതന്നെ ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ത്തന്നെ ആധിയും ഭയവും ആകാംക്ഷയും മറ്റ് നിഷേധാത്മകചിന്തകളും വിടാതെ പിന്തുടരുകയും ചെയ്യുമ്പോഴാണ് രതിമൂര്‍ച്ഛ ആസ്വദിക്കാന്‍ ആവാതെ പോവുന്നത്. മനസും ശരീരവും ഒരവസ്ഥയില്‍ നിലനിര്‍ത്തുന്നതിനുള്ള കഴിവാണ് ഇവിടെ വേണ്ടത്.


രതിമൂര്‍ച്ഛയില്‍ എത്തും മുമ്പേ


രതിമൂര്‍ച്ഛയിലെത്താതെ തന്നെ രതിസൂഖം ആസ്വദിക്കാന്‍ സാധിക്കും. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്. സ്ത്രീയെ സംബന്ധിച്ചാണെങ്കില്‍ ആദ്യം മനസുകൊണ്ടും പിന്നെ ശരീരംകൊണ്ടും ലൈംഗികതയെ ആസ്വദിച്ചാല്‍ മാത്രമേ രതിമൂര്‍ച്ഛയില്‍ എത്താനാവൂ. അതിനാലാണ് സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയ്ക്കായി കൂടുതല്‍ സമയം വേണ്ടിവരുന്നത്.

സംഗീതനിശയിലെ സിംഫണിയിലെ ലയംപോലെയാണ് രതിമൂര്‍ച്ഛ. വ്യക്തി താല്‍പ്പര്യവും പരസ്പര വിശ്വാസവുമാണ് ഈയോരവസ്ഥ പ്രാപ്യമാക്കാന്‍ വേണ്ടത്. കിടപ്പറയിലെത്തുമ്പോഴും പിന്തുടരുന്ന മോഹഭംഗങ്ങളും ആധിയുമാണ് യഥാര്‍ഥ വില്ലന്‍.

അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ ദമ്പതികളെ ആദ്യം പരസ്പരം അറിയാന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ ഏതുകാര്യത്തിലും എന്നതുപോലെ ആരോഗ്യകരമായ ശരിയായ മനോനിയന്ത്രണം ആണ് രതിമൂര്‍ച്ഛയുണ്ടാവാന്‍ അടിസ്ഥാനമായി വേണ്ടത്.

തലച്ചോറിലെ വിസ്മയം


ലൈംഗികാവയവങ്ങളില്‍നിന്നും ഉല്‍ഭവിക്കുന്ന സംവേദനങ്ങള്‍ തലച്ചോറിലേക്ക് എത്തി, ഈ സംവേദനങ്ങളെ തലച്ചോറില്‍ ശരിയായി വിശകലനം ചെയ്യുമ്പോഴാണ് മേല്‍പ്പറഞ്ഞ ജൈവരാസമാറ്റങ്ങള്‍ സംഭവിക്കുന്നത്.

രതിമൂര്‍ച്ഛ എന്ന അനുഭൂതി അനുഭവഭേദ്യമാകുന്നത്. ഇതിനായി ഹൈപോഗ്രാസ്ടിക്, പെല്‍വിക്, പുഡന്‍ഡല്‍, വേഗസ് എന്നീ പ്രധാന പേരുകളില്‍ അറിയപ്പെടുന്ന നാഡീ ഞരമ്പുകളിലൂടെയാണ് ഈവിധ സംവേദനങ്ങള്‍ തലയില്‍ എത്തുന്നത്.

തലച്ചോറിലെ അനുഭൂതിയുടെ കേന്ദ്രം അഥവാ പ്ലഷര്‍സെന്ററില്‍ വികാരങ്ങളുടെ ഉദ്ദീപനം മൂലം അമൈഗ്ഡാല, ന്യൂക്ലിയാസ് അക്യൂംബന്‍സ് എന്നീ കേന്ദ്രങ്ങളില്‍ നിന്നും ഡോപമിന്‍ എന്ന ജൈവരാസതന്മാത്രകളെ സ്വതന്ത്രമാക്കുകയും, സെറിബല്ലം എന്ന ഭാഗം മസിലുകളുടെ സങ്കോചവികാസങ്ങള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുകയും, പിറ്റിയൂട്ടറിഗ്രന്ഥി സുഖാനുഭൂതി നല്‍കാന്‍ സഹായിക്കുന്ന എന്റോര്‍ഫിന്‍, ഓക്‌സിട്ടോസിന്‍, വാസോപ്രസിന്‍ എന്നീ ജൈവരാസതന്മാത്രകളെ സ്വതന്ത്രമാക്കുന്നതിന്റെ കൂടി ഫലമായിട്ടാണ് ബോധമണ്ഡലത്തെ സ്വാധീനിച്ച് പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും, സ്‌നേഹവും പരസ്പരബന്ധവും ഊട്ടിയുറപ്പിക്കുകയും ലൈംഗികബന്ധത്തിലൂടെ അര്‍ധ നാരീശ്വര സങ്കല്‍പ്പത്തിലേക്ക് മനുഷ്യരെ മാനസികമായി ഉയര്‍ത്തുന്നതും.

ഇതോടൊപ്പം ഇടതു കണ്ണിന്റെ പിറകിലായി നമ്മുടെ ബോധവും സ്വഭാവവും നിയന്ത്രിക്കുന്ന ലാറ്ററല്‍ ഓര്‍ബിറ്റോ ഫ്രോണ്ടല്‍ കോര്‍ട്ടക്‌സ് എന്ന ഭാഗവും നേരത്തേ പറഞ്ഞ രീതിയില്‍ താല്‍ക്കാലികമായി സ്വിച്ച് ഓഫ് ആവുന്നതിനാലാണ് രതിമൂര്‍ച്ഛയ്ക്ക് ശേഷം പരിസരബോധം ഇല്ലാത്തവിധം ഉറക്കവും, ആലസ്യവും മസിലുകളുടെ അയവും, സുഖാനുഭൂതിയും എല്ലാം നമുക്ക് അനുഭവഭേദ്യമാക്കുന്നത്.

സ്ത്രീകളില്‍ പക്ഷേ, ആകാംക്ഷയെ നിലനിര്‍ത്തുന്ന പെരിഅക്വിഡക്ടല്‍ ഗൈറെ കൂടുതലായി ഉദ്ദീപിപ്പിക്കപ്പെടുന്നതിന്റെ ഫലമായും, ഇതോടൊപ്പം അമൈഗ്ഡാല, ഹൈപ്പോകംപസ് എന്നീ ഭാഗങ്ങള്‍ പുരുഷന്മാരില്‍ സ്വിച്ച് ഓഫ് ആവുന്നത്ര വേഗത്തില്‍ സ്ത്രീകളില്‍ സ്വിച്ച് ഓഫ് ആവാത്തതിനാലും ആണ് സ്ത്രീകള്‍ക്ക് രതി ആസ്വദിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നത്.

രതിമൂര്‍ച്ഛ അഭിനയമോ?


രതിമൂര്‍ച്ഛയോടനുബന്ധിച്ചുണ്ടാവുന്ന സുഖാനുഭൂതിയും നിര്‍വൃതിയുമെല്ലാം പങ്കാളി അഭിനയിക്കുകയാണോ അതോ അനുഭവിക്കുകയാണോ എന്നത് തിരിച്ചറിയാന്‍ പ്രത്യക്ഷത്തില്‍ സാധ്യമല്ല. കാരണം ശരീരത്തിലെ മസിലുകളുടെ സങ്കോചവും വികാസവും അതിന്റെ താളവും എല്ലാം ബോധപൂര്‍വം സൃഷ്ടിക്കാന്‍ ഒരു പരിധിവരെ മനുഷ്യന് സാധിക്കും.

എന്നാല്‍ രതിമൂര്‍ച്ഛ അഭിനയിക്കുമ്പോള്‍ മുമ്പു പറഞ്ഞ മാറ്റങ്ങള്‍ സംഭവിക്കുന്നില്ല എന്ന് മാത്രമല്ല മസ്തിഷ്‌കം കൂടുതല്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നു. ബഹുമുഖ പ്രവൃത്തികള്‍ ഒരേസമയം ചെയ്യാനുള്ള മസ്തിഷ്‌കത്തിന്റെ കഴിവാണ് ഇവിടെ വെളിവാകുന്നത്.

ഈ രീതിയിലുള്ള മസ്തിഷ്‌കത്തിന്റെ കഴിവ് പുരുഷനെ അപേക്ഷിച്ച് അല്‍പ്പം കുറവായതുകൂടികൊണ്ടാണ് സ്ത്രീകളില്‍ രതിമൂര്‍ച്ഛയില്‍ എത്താന്‍ കുറച്ചുസമയം വേണ്ടിവരുന്നത്. എന്നാല്‍ വൈകാരികമായ പ്രശ്‌നങ്ങള്‍ കുറേ സമയത്തേക്കെങ്കിലും മാറ്റിവയ്ക്കാനും രതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നതിനാലാണ് മേല്‍പ്പറയുന്ന വിഷയങ്ങള്‍ കൂടുതലായി പുരുഷനെ ബാധിക്കാത്തതും.

നടിയോടു വിരോധം: ദിലീപിനെതിരെ കുരുക്കു മുറുക്കി കൂടുതൽ മൊഴികൾ പുറത്ത്


കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ കുരുക്കു മുറുക്കി കൂടുതൽ മൊഴികൾ. അന്വേഷണ സംഘത്തിനു മുന്‍പാകെ നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാര്യര്‍, ഗായിക റിമി ടോമി എന്നിവർ നൽകിയ മൊഴിയുടെ പകർപ്പ്  ലഭിച്ചു. ആക്രമിക്കപ്പെട്ട നടിയോടു ദിലീപിനു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന വിവരങ്ങൾ ഇവരുടെയെല്ലാം മൊഴികളിലുണ്ട്. കാവ്യാമാധവന്റെ മൊഴിയിൽ പോലും നടിയുമായി വൈരാഗ്യത്തിനുള്ള സാധ്യതകൾ വ്യക്തമാക്കുന്നു.

മഞ്ജു വാര്യരുടെ നായകനാകുന്ന ചിത്രത്തിൽനിന്നു പിന്മാറണമെന്നു ദിലീപ് തന്നോടു പറയാതെ പറഞ്ഞതായാണ് കുഞ്ചാക്കോ ബോബന്റെ മൊഴി. നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യർ ചലച്ചിത്രലോകത്തേക്ക് തിരിച്ചെത്തിയ ‘ഹൗ ഓൾഡ് ആർ യു’ ആയിരുന്നു സിനിമ. ഒരു ദിവസം ഫോൺ ചെയ്തിരുന്നു. സിനിമയെപ്പറ്റിയുള്ള വിവരങ്ങൾ ചോദിച്ചു. സിനിമയിൽ നിന്നു താൻ പിന്മാറണമെന്നു തോന്നിപ്പിക്കും വിധമാണ് സംസാരിച്ചത്. എന്നാൽ ദിലീപ് നേരിട്ടു പറഞ്ഞില്ല. താൻ സ്വയം പിന്മാറുമെന്നു കരുതി. കസിൻസ് എന്ന സിനിമയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റാൻ ദിലീപ് ശ്രമിച്ചിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ മൊഴി നൽകി.

അമേരിക്കയിൽ സ്റ്റേജ് ഷോയ്ക്കായി പോയ സമയം കാവ്യയും ദിലീപും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് റിമി ടോമി മൊഴിയിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം റിമി കണ്ടതാണ്. ആക്രമിക്കപ്പെട്ട നടി ഇക്കാര്യം മഞ്ജുവിനോടു പറഞ്ഞിരുന്നുവെന്നും റിമിയുടെ മൊഴിയിൽ പറയുന്നു.

നടിയോട് ദിലീപിനു വിരോധമുണ്ടായിരുന്നതായി മഞ്ജു വാരിയരും പറയുന്നു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം തന്നെ ആദ്യം അറിയിക്കുന്നത് ആക്രമിക്കപ്പെട്ട നടിയാണ്. അതുമായി ബന്ധപ്പെട്ട തെളിവു നൽകിയതും നടിയാണ്. എന്നാൽ ദിലീപിനോടു ചോദിച്ചപ്പോൾ ‘വിവരമില്ലാത്ത കുട്ടി’ പറയുന്നതൊന്നും കാര്യമാക്കേണ്ടെന്നാണ് പറഞ്ഞതെന്നും മഞ്ജു മൊഴി നൽകി.

Tuesday, 19 December 2017

വായ്​പുണ്ണാണോ നിങ്ങളുടെ പ്രശ്നം?

മാനസിക സമ്മര്‍ദമുള്ളപ്പോഴും സ്ത്രീകളില്‍ ആര്‍ത്തവ സമയത്തിനോടുത്തോ ഇവ കൂടുതലായി കണ്ടുവരുന്നു. അലര്‍ജി പ്രശ്‌നമായും വായ്​പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്. അമിതമായി ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ ഇത്തരം മുറിവുകള്‍ വായില്‍ ഉണ്ടായേക്കാം.


സര്‍വ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് വായ്​പുണ്ണ് അഥവാ മൗത്ത് അള്‍സര്‍. മോണയിലും നാവിലും കവിളിലും എന്നു തുടങ്ങി വായില്‍ എവിടെയും ഈ പ്രശ്നം ഉണ്ടായേക്കാം.

എന്താണ് വായ്​പുണ്ണ്?

ചുവന്ന നിറത്തില്‍ വട്ടത്തിലുള്ള മുറിവോ തടിപ്പോ ആയി വായ്​പുണ്ണ് പ്രത്യക്ഷപ്പെടാം. കടുത്ത വേദനയും ഭക്ഷണം കഴിക്കാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ടുമാണ് ഈ രോഗത്തെ ഏറെ സങ്കീര്‍ണമാക്കുന്നത്. ഇതില്‍ നിന്നുണ്ടാവുന്ന കടുത്ത നീറ്റലും വേദനയും ഒരാഴ്ച വരെ നീണ്ടുനിന്നേക്കാം.

മാനസിക സമ്മര്‍ദമുള്ളപ്പോഴും സ്ത്രീകളില്‍ ആര്‍ത്തവ സമയത്തിനോടുത്തോ ഇവ കൂടുതലായി കണ്ടുവരുന്നു. അമിതമായി ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ ഇത്തരം മുറിവുകള്‍ വായില്‍ ഉണ്ടായേക്കാം.

സാധാരണ കാണുന്ന വായ്​പുണ്ണിന് പലതരം കാരണങ്ങളുണ്ട്. ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12 എന്നിവയുടെ അഭാവംമൂലമുള്ള വിളര്‍ച്ചയാണ് ഇതില്‍ പ്രധാനപ്പെട്ടത്.

വെണ്ണ, ചിലതരം ധാന്യങ്ങള്‍ എന്നിവയുടെ അലര്‍ജി മൂലവും വായിൽ വ്രണങ്ങള്‍ ഉണ്ടാകാം. ടൂത്ത്‌പേസ്റ്റുകളില്‍ അടങ്ങിയിട്ടുള്ള സോഡിയം ലോറൈല്‍ സള്‍ഫേറ്റും വാനിലയില്‍ അടങ്ങിയിട്ടുള്ള വാനിലിനും വായ്​പുണ്ണിനു കാരണമാകാറുണ്ട്.

വായില്‍ കാണപ്പെടുന്ന ബാക്ടീരിയയായ സ്‌ട്രെപ്‌റ്റോകോക്കസ് സാംഗ്വിസ്, ഉദരത്തില്‍ കാണപ്പെടുന്ന ബാക്ടീരിയയായ ഹെലിക്കോബാക്ടര്‍ പൈലോറി എന്നീ രോഗാണുക്കള്‍ക്കെതിരേയുള്ള ശരീരത്തിന്റെ പ്രവര്‍ത്തനം കൊണ്ടും ഈ പ്രശ്‌നമുണ്ടായേക്കാം.

പരിഹാരം കാണാം
 
  •  വായ്​പുണ്ണ് വരുന്നതിന്റെ യഥാര്‍ഥ കാരണം കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനാല്‍ ഇതിന് കൃത്യമായ മരുന്ന് നിര്‍ദേശിക്കാനാവില്ല. എന്നിരുന്നാലും ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍കൊള്ളുന്നത് വായ്​പുണ്ണിന് വേഗത്തില്‍ ശമനം നല്‍കും.
  •  ഡോക്ടറുടെ നിര്‍ദേശം തേടിയതിനുശേഷം ആന്റിബയോട്ടിക് മരുന്നുകള്‍, മൗത്ത് വാഷുകള്‍, തുടങ്ങിയവ ഉപയോഗിക്കുന്നത് ഇത് തടയുന്നതിന് ഉപകാരമാണ്.
  •  അനസ്തറ്റിക് ഓയിന്‍മെന്റുകള്‍ ഉപയോഗിക്കുന്നതും വേദനയ്ക്ക് താല്‍ക്കാലിക പരിഹാരമാകും.
  •  രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ കാലം വായില്‍ പുണ്ണ് നീണ്ടുനില്‍ക്കുന്നതും അടിക്കടിയുണ്ടാവുന്ന വായ്​പുണ്ണിനും ഡോക്ടര്‍മാരുടെ വിദഗ്ധ പരിശോധന ആവശ്യമാണ്.
ഇതിനു പുറമേ മോര് കവിള്‍ കൊള്ളുന്നത്, കറ്റാര്‍ വാഴയുടെ ജെല്ല്, ഗ്രീന്‍ ടീ ബാഗ് തണുത്ത വെള്ളത്തില്‍ മുക്കി വയ്ക്കുന്നത് എന്നു തുടങ്ങി നിരവധി വീട്ടുനുറുങ്ങുകളും വായില്‍ പുണ്ണിന് ഫലപ്രദമാണ്.

ദേഷ്യം കുറയ്ക്കാനും വഴികളുണ്ട്..


'ദേഷ്യം കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്നില്ല, ഈ ശീലം നിര്‍ത്തണമെന്നുണ്ട്, പക്ഷെ പറ്റുന്നില്ല', പലരുടേയും പതിവ് പല്ലവികളാണ് ഈ പരാതിയും വ്യാകുലതയും. എന്നാല്‍ എത്രയൊക്കെ ശ്രമിച്ച് ഉള്ളിലെ 'കലിപ്പനെ' ഒളിപ്പിച്ചു വെച്ചാലും സമയമെത്തുമ്പോള്‍ അയാള്‍ പതുക്കെ പുറത്തുചാടും. പിന്നെ കണ്ണും മൂക്കും സ്വബോധവുമില്ല. കണ്ണിനു മുന്നിലെത്തുന്നതിനോടെല്ലാം കലിപ്പ് തന്നെ. എന്ത് സ്വഭാവമാണിത്...!

എന്നാല്‍ ഒന്നോര്‍ക്കൂ, ദേഷ്യപ്പെട്ട് പൊട്ടിത്തെറിക്കുന്നതിലൂടെ നിങ്ങള്‍ സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. കലിപ്പ് വരുമ്പോള്‍ സ്വബോധം നഷ്ടപ്പെട്ട് കാണിച്ചു കൂട്ടിയ പരാക്രമങ്ങളെ കുറിച്ച് പിന്നീട് കണക്കെടുപ്പ് നടത്തിയിട്ട് കാര്യമില്ലെന്ന് ആദ്യം മനസ്സിലാക്കുക. എന്നാല്‍ ഇതിന് പകരം സാഹചര്യം മനസ്സിലാക്കി ശാന്തതയോടെ സംസാരിക്കുന്ന രീതി ശീലിച്ചു നോക്കൂ, നിങ്ങളുടെ ഓരോ ദിവസവും സുന്ദരമാവുന്നത് കാണാം.

ദേഷ്യവും എടുത്തുചാട്ടവും ബുദ്ധിമുട്ടിക്കുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ഇത് എവിടെ നിന്നും വരുന്നുവെന്നാണ്. ആരുടെ സ്വഭാവമാണ്, പ്രതികരണമാണ് നിങ്ങളെ ഇത്തരത്തില്‍ പൊട്ടിത്തെറിക്കാന്‍ കാരണമാവുന്നതെന്ന് പരിശോധിക്കുക. എന്നാല്‍ ഞാനിത്തിരി ദേഷ്യക്കാരനാണ്, നിങ്ങള്‍ അത് അംഗീകരിച്ചേ പറ്റൂ എന്ന അഹങ്കാരം അലങ്കാരമായി കൊണ്ടു നടക്കരുത്. സ്വയം നശിപ്പിക്കുന്ന ഈ സ്വഭാവം ഇല്ലാതാക്കാന്‍ ശ്രമിച്ചേ പറ്റൂ.

എന്തിന് റിയാക്ഷന്‍, പകരം റെസ്‌പോണ്ട് ചെയ്തുനോക്കൂ

ദേഷ്യത്തേയല്ല, ദേഷ്യം ഉണ്ടാക്കുന്ന കാരണങ്ങളെ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. പ്രശ്‌നങ്ങളോട് എടുത്തുചാടി റിയാക്ട് ചെയ്യുന്നതിനു പകരം സമാധാനപരമായി റെസ്‌പോണ്ട് ചെയ്തുനോക്കൂ. ഒന്നും ചിന്തിക്കാതെ എടുത്തുചാടി മുഖത്തടിച്ച പോലെ പറയുന്നതാണ് റിയാക്ഷന്‍. മറുഭാഗത്തുള്ളവരും അതിനനുസരിച്ച് പെരുമാറിയാല്‍ രംഗം സീന്‍ ആവും. എന്നാല്‍ ഇതിന് പകരം സാഹചര്യം മനസ്സിലാക്കി ശാന്തയോടെ പെരുമാറി നോക്കൂ. പ്രശ്‌നത്തിന്റെ സ്വാഭാവം തന്നെ മാറിമറിയുന്നത് കാണാം.

ദേഷ്യം മാറ്റാന്‍ കഴിയില്ലെങ്കിലും ചില കുറക്കുവിദ്യകളിലൂടെ ദേഷ്യത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും.

സ്വയമറിയാം തിരുത്താം:സ്വന്തം ശൈലികളിലെ പോരായ്മകളും പൊരുത്തക്കേടുകളും തിരിച്ചറിയുക. അവ ചുമന്നു കൊണ്ടു നടക്കാതെ തിരുത്തുക.
മൗനവ്രതം ഭൂഷണം: ദേഷ്യം ദേഷ്യം വന്നുവെന്ന് ആദ്യമറിയാന്‍ കഴിയുന്നത് നമുക്ക് തന്നെയാണ്. അത് തിരിച്ചറിഞ്ഞയുടന്‍ മിണ്ടാതിരിക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല ഒറ്റമൂലി.

മാറ്റിനിര്‍ത്തൂ കാരണങ്ങളെ:ദേഷ്യം തോന്നുന്നയാളിന്റെ അടുത്തോ അല്ലെങ്കില്‍ സാഹചര്യങ്ങളിലോ നിന്നാല്‍ പണികിട്ടും. ഈ സമയത്ത് സീന്‍ ഉണ്ടാക്കാതെ സ്‌പോട്ടില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. അതാണ് ഏറ്റവും ഉചിതം.

എണ്ണിത്തീര്‍ക്കാം ദേഷ്യത്തെ:ദേഷ്യം വന്നാല്‍ നൂറുമുതല്‍ ഒന്നു വരെ പിറകോട്ട് എണ്ണുക. കുറച്ചു കഴിയുമ്പോള്‍ ദേഷ്യം കുറയും. ദേഷ്യപ്പെട്ട് അലമ്പുണ്ടാക്കി ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും എന്ന അവസ്ഥയിലെത്തും മുന്‍പ് ചൂടന്‍ മനസ്സിനെ തണുപ്പിക്കാന്‍ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കൂടിക്കാം. കൈ കാലുകള്‍ കഴുകാം. അങ്ങനെ മനസ്സിനെ കൂള്‍ ആക്കാം.

മനസ്സില്‍ പറയാം റിലാക്‌സ്: മനസ്സിനോട് ശാന്തമാവൂ, അടങ്ങൂ എന്നൊക്കെ പറഞ്ഞ് സ്വയം റിലാക്‌സ് ആവാം. ദേഷ്യം ഉണ്ടാക്കുന്ന കാര്യങ്ങള്‍ മനപൂര്‍വ്വം മറന്നു കളയുകയോ മറ്റെന്തെങ്കിലും ചിന്തിച്ച് ശ്രദ്ധ തിരിക്കുകയോ ചെയ്യാം.

ദീര്‍ഘനിശ്വാസം, ഉച്ഛ്വാസം:5-6 തവണ ദീര്‍ഘമായി ശ്വാസം ഉള്ളിലേക്കെടുത്ത് പതിയെ നിശ്വസിച്ച് മനസ്സിനെ സ്വന്തം കൈപ്പിടിയില്‍ ഒതുക്കാം.
ആലോചിക്കാം, കണ്ടെത്താം:എന്തുകൊണ്ടാണ് ആ സഹാചര്യത്തില്‍ ദേഷ്യം വന്നതെന്നും തന്റെ ഭാഗത്തുനിന്നും യഥാര്‍ഥത്തില്‍ ഉണ്ടായ പ്രശ്‌നം എന്തെല്ലാമാണെന്നും കണ്ടെത്തി ന്യായീകരിക്കാതെ സ്വയം അംഗീകരിക്കുക. പ്രശ്‌നമുണ്ടായ ആളുമായി എങ്ങനെ സംസാരിച്ചാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും ചിന്തിക്കാം.

ഗൂഗിള്‍ അസിസ്റ്റന്റ് ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകളിലും

നിലവില്‍ എല്ലാ ആന്‍ഡ്രോയിഡ് ന്യൂഗട്ട്, മാഷ്‌മെലോ, ഓറിയോ ഉപകരണങ്ങളിലും ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുക്കിയ ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റ് സംവിധാനം ഇനി ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകളിലും ലഭ്യമാവും.

നിലവില്‍ എല്ലാ ആന്‍ഡ്രോയിഡ് ന്യൂഗട്ട്, മാഷ്‌മെലോ, ഓറിയോ ഉപകരണങ്ങളില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാണ്. അതേസമയം ആന്‍ഡ്രോയിഡ് ലോലിപോപ്പ് ടാബ്ലെറ്റുകളില്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിലവില്‍ ലഭ്യമാവില്ല.

വലിയൊരു വിഭാഗം ആന്‍ഡ്രോയിഡ് ഉപയോക്താക്കളും ലോലിപോപ്പ് സ്മാര്‍ട്‌ഫോണുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത് എന്നതാണ് ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ഈ ഫോണുകളിലേക്കും വ്യാപിപ്പിക്കാന്‍ ഗൂഗിളിന് പ്രേരണയായത്.

26.3 ശതമാനം ഓഹരിയാണ് ലോലിപ്പോപ്പ് ഫോണുകള്‍ക്ക് വിപണിയിലുള്ളത്. ന്യൂഗട്ട് ഫോണുകള്‍ 23.3 ശതമാനവും മാഷ് മെലേ 29.9 ശതമാനും ഓഹരി കയ്യാളുന്നു.

റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യുക, ഷോപ്പിങ് ലിസ്റ്റ് തയ്യാറാക്കുക, മാപ്പ് അലേര്‍ട്ടുകള്‍, കാലാവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് ചെയ്യാന്‍ സാധിക്കുക. ഗൂഗിളിന്റെ ഹോം സ്പീക്കറുകളിലും ഇപ്പോള്‍ ഗൂഗിള്‍ അസിസ്റ്റന്റ് സേവനങ്ങള്‍ ലഭ്യമാണ്.

ദിവസങ്ങള്‍ക്ക് മുമ്പാണ് റിലയന്‍സ് ജിയോഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ് സേവനങ്ങള്‍ ലഭ്യമാക്കിയത്. അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, സിംഗപ്പൂര്‍, സ്‌പെയിന്‍, ഇറ്റലി ജപ്പാന്‍ ബ്രസീല്‍, ജര്‍മ്മനി, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ അസിസ്റ്റന്റ് സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.

179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ; ഇതാ പുത്തന്‍ ഓഫര്‍

ബീഹാറിലേയും ജാര്‍ഖണ്ഡിലെയും പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.


179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍. 28 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് ഡാറ്റാ ഓഫറിനൊപ്പം അണ്‍ലിമിറ്റഡ് കോളുകളും സൗജന്യ ദേശീയ റോമിങും വോഡഫോണ്‍ നല്‍കുന്നുണ്ട്.

ബീഹാറിലേയും ജാര്‍ഖണ്ഡിലെയും പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് ഡാറ്റ ഉണ്ടെങ്കിലും 2ജി വേഗതയുള്ള ഡാറ്റയാണ് ഈ സംസ്ഥാനങ്ങളില്‍ ലഭിക്കുക.

അതേസമയം അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമായി 179 രൂപയുടെ തന്നെ മറ്റൊരു പ്ലാനും വോഡഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഒരു ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, അണ്‍ലിമിറ്റഡ് ഇന്‍കമിങ് ഔട്ട് ഗോയിങ് റോമിങ് കോളുകള്‍ 25 പൈസ നിരക്കില്‍ എസ്എംഎസ് എന്നിവയാണ് അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി വോഡഫോണ്‍ നല്‍കുന്നത്.

റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ നിരവധി ഡാറ്റാ ഓഫറുകളാണ് വോഡഫോണ്‍ അടുത്തിടെ പുറത്തിറക്കിയിട്ടുള്ളത്. ചൊവ്വാഴ്ചയാണ് 349 രൂപയുടെ ഡാറ്റാ പ്ലാന്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റയായി വോഡഫോണ്‍ ഉയര്‍ത്തിയത്. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടില്‍ അഞ്ചോളം പുതിയ ഓഫറുകളാണ് വോഡഫോണ്‍ അവതരിപ്പിച്ചത്.

ഓഖി ദുരന്തം : പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നു


കവരത്തി: ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിലെത്തി.രാവിലെ മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി ലക്ഷദ്വീപില്‍ എത്തിയത്.

കവരത്തി ദ്വീപില്‍ സന്ദര്‍ശനം നടത്തിയ നരേന്ദ്രമോദി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഫറൂഖ് ഖാന്‍ ഐഎഎസ് ദ്വീപില്‍ ഉണ്ടായ നാശനഷ്ടങ്ങളെപ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

500 കോടി രൂപയുടെ നഷ്ടം ദ്വീപില്‍ ഉണ്ടായതായി ലക്ഷദ്വീപ് എംപി ഫൈസല്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ലക്ഷദ്വീപിലെ ജനപ്രതിനിധികള്‍ മോദിയോട് ആവശ്യപ്പെട്ടു.അവശ്യങ്ങള്‍ പരിഹരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

നവംബര്‍ 30 ന് വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ 88 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.കേരളത്തില്‍ 70 പേരും തമിഴ്‌നാട്ടില്‍ 18 പേരും മരിച്ചതായാണ് കണക്കുകള്‍.മത്സ്യ ബന്ധനത്തിന് പോയ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്.

Monday, 18 December 2017

അകാല മരണത്തില്‍ നിന്നു രക്ഷപ്പെടാം, ഈ ‘സിംപിള്‍’ കാര്യം ചെയ്താല്‍ മതി!


ദിവസവും ചുരുങ്ങിയത് 15 സിഗററ്റെങ്കിലും വലിക്കുന്ന ഒരാള്‍. രണ്ടാമത്തെയാള്‍ ദിവസവും ഒറ്റയ്ക്കാണ്. ആരുമായും കൂട്ടില്ല, ആരോടും മിണ്ടില്ല, ആകെ ഏകാന്തനായ അവസ്ഥ. ഇവരില്‍ ആരായിരിക്കും ഏറ്റവും ആരോഗ്യവാന്‍? ഒറ്റപ്പെട്ടിരിക്കുന്നയാളാണെന്ന് ഭൂരിപക്ഷം പേരും കണ്ണുംപൂട്ടി പറയും. കാരണം പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്നു കൊച്ചുകുട്ടികള്‍ക്കു വരെയറിയാം. എന്നാല്‍ ആ നിഗമനം തെറ്റാണ്. ദിവസത്തില്‍ 15 സിഗററ്റു വലിക്കുന്ന ആള്‍ക്കുണ്ടാകുന്നത്രയും ആരോഗ്യപ്രശ്‌നങ്ങളാണ് ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരെയും കാത്തിരിക്കുന്നത്. അകാല ചരമം ഉള്‍പ്പെടെ.

പുകവലിയുടെയും പൊണ്ണത്തടിയുടെയും അതേ ദോഷഫലങ്ങളാണ് ഒറ്റയാന്‍/ഒറ്റയാള്‍ ജീവിതം നയിക്കുന്നവരെയും കാത്തിരിക്കുന്നതെന്ന പഠനറിപ്പോര്‍ട്ട് പുറത്തുവന്നത് ഇംഗ്ലണ്ടിലാണ്. അതും സര്‍ക്കാര്‍തലത്തില്‍ നടത്തിയ പഠനത്തില്‍. ഈ കണ്ടെത്തലിനെത്തുടര്‍ന്ന് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടേ മതിയാകൂ എന്ന അവസ്ഥയിലായിരിക്കുകയാണിപ്പോള്‍ അധികൃതര്‍. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ പ്രശ്‌നം അതീവഗുരുതരമാകുന്ന അവസ്ഥ. ‘സാമൂഹികമായ മഹാവ്യാധി’ എന്നാണ് ഏകാന്തജീവിതത്തെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നതു തന്നെ!

പ്രായമേറുമ്പോഴാണു പലരും തങ്ങളുടേതായ ലോകത്തേക്കു ചുരുങ്ങിക്കൂടുന്നതെന്നായിരുന്നു നേരത്തേ ഉണ്ടായിരുന്ന നിഗമനം. എന്നാല്‍ പ്രായഭേദമന്യേ ലക്ഷക്കണക്കിനു പേര്‍ ഏകാന്തതയുടെ പ്രശ്‌നങ്ങളില്‍പ്പെട്ടുഴലുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതാകട്ടെ അവരുടെ ആരോഗ്യത്തെ അതിഭീകരമായി തകര്‍ക്കുകയാണ്. ചെറുപ്പത്തില്‍ത്തന്നെ മരണം തേടി വരുന്ന അവസ്ഥയും ഇതുവഴിയുണ്ടാകും. സര്‍ക്കാര്‍ ഇടപെടലല്ലാതെ ഈ പ്രശ്‌നത്തിനു മറ്റൊരു പരിഹാരമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റു രാജ്യങ്ങള്‍ക്കെല്ലാം മാതൃകയാക്കാവുന്ന ചില നിര്‍ദേശങ്ങളാണ് ഇംഗ്ലണ്ടില്‍ നിന്നുണ്ടായിരിക്കുന്നതും. ഏകാന്തത അനുഭവപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ സഹായിക്കാന്‍ ഒരു പ്രത്യേക വകുപ്പും അതിനൊരു മന്ത്രിയും നിര്‍ബന്ധമാണെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ജനങ്ങള്‍ക്കായി ബോധവത്കരണം സംഘടിപ്പിക്കണം. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ മനസ്സിലാക്കിക്കാന്‍ പ്രത്യേക ക്യാംപെയ്‌നുകളും വേണം. കുടുംബവും സമൂഹവുമായി ഓരോരുത്തരും എപ്രകാരമുള്ള ബന്ധമാണു കാത്തുസൂക്ഷിക്കുന്നതെന്നു കണ്ടെത്താന്‍ ‘ഫാമിലി ആന്‍ഡ് റിലേഷന്‍ഷിപ്‌സ് ടെസ്റ്റുകള്‍’ നിര്‍ബന്ധമാക്കണം. ഇക്കാര്യം സര്‍ക്കാര്‍ നയത്തിന്റെ തന്നെ ഭാഗമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ഏകാന്തത സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു കാര്യമായ നീക്കങ്ങളൊന്നുമില്ല. ജനങ്ങള്‍ ഒറ്റയ്ക്കല്ലെന്ന ബോധ്യമുണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒറ്റയ്ക്ക് എല്ലാം ചെയ്യാനാകില്ല. മറിച്ച് വിവിധ പദ്ധതികള്‍ രൂപീകരിച്ച് അവയെ ഏകോപിപ്പിക്കുന്ന രീതി സ്വീകരിക്കാം. പദ്ധതികളുടെ പുരോഗതി കൃത്യമായി വിലയിരുത്തണം. വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കണം.

മഞ്ഞുകാലത്താണ് ഏകാന്തതയുടെ പ്രശ്‌നങ്ങള്‍ ജനങ്ങളെ ഏറെ അലട്ടാറുള്ളത്. വിഷാദരോഗം പോലുള്ള പ്രശ്‌നങ്ങള്‍ ഏറ്റവും രൂക്ഷമാകുന്നത് മഞ്ഞുകാലത്താണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ സമയത്ത് ആശുപത്രികളും ഡോക്ടര്‍മാരും കമ്യൂണിറ്റി സര്‍വീസ് സെന്റുകളുമെല്ലാം താങ്ങാവുന്നതിലേറെ ജോലിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ഇതിനു പരിഹാരം കാണാനും നയരൂപീകരണത്തിലൂടെ സര്‍ക്കാരിനു സാധിക്കും. എല്ലാറ്റിനുമുപരിയായി റിപ്പോര്‍ട്ടില്‍ ഒരു കാര്യം കൂടി പറയുന്നുണ്ട്. ഓരോരുത്തര്‍ക്കുമുള്ള നിര്‍ദേശമാണത്. തങ്ങളുടെ കുടുംബത്തോടും അയല്‍ക്കാരോടും സുഹൃത്തുക്കളോടുമെല്ലാം നല്ല ബന്ധം സ്ഥാപിക്കുകയെന്നതാണ് ആ നിര്‍ദേശം. അത്തരമൊരു ‘സിംപിൾ’ നീക്കത്തിലൂടെ ആരോഗ്യവും എന്തിനേറെ ജീവന്‍ വരെ രക്ഷപ്പെടുത്താനാകും...

നിരന്തരം സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യുന്നയാളാണോ നിങ്ങള്‍? രോഗമാണ്, സൂക്ഷിക്കണം.


മൂന്നു വര്‍ഷം മുന്‍പാണ്. ഒരു പാശ്ചാത്യമാധ്യമത്തില്‍ വന്ന വാര്‍ത്ത വായിച്ച പലരും ആശയക്കുഴപ്പത്തിലായി. സത്യത്തില്‍ ഇങ്ങനെയൊന്നുണ്ടോ എന്നായി ഭൂരിപക്ഷം പേരുടെയും ചിന്ത. അമേരിക്കന്‍ സൈക്യാട്രിക് അസോസിഷേന്‍ ‘സെല്‍ഫൈറ്റിസി’നെ ഒരു മാനസിക രോഗമായി അംഗീകരിച്ചു എന്നതായിരുന്നു വാര്‍ത്ത.

സെല്‍ഫിയെടുത്തു വട്ടായിപ്പോയതാണെന്നു നമ്മള്‍ ചിലരെ കളിയാക്കാറില്ലേ, അതു തന്നെ സംഗതി. അമിതമായി സെല്‍ഫിയെടുത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത് ഒരു രോഗമായി അംഗീകരിച്ചുവെന്നതായിരുന്നു സംഗതി. ഇതു പലരും വിശ്വസിക്കുകയും ചെയ്തു. സെല്‍ഫൈറ്റിസ് എന്ന വാക്കും ലോകം ആദ്യമായി കേള്‍ക്കുകയായിരുന്നു. എന്നാല്‍ ആ വാര്‍ത്ത ഒരു തമാശയായിരുന്നു, ഒരു സ്പൂഫ് റിപ്പോര്‍ട്ട്! ചില ഗവേഷകരും ഇതു കണ്ടിരുന്നു. അവര്‍ ഒരു കാര്യം തീരുമാനിച്ചു. സെല്‍ഫൈറ്റിസ് എന്ന അവസ്ഥ യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍.

നോട്ടിങ്ങാം ട്രെന്റ് സര്‍വകലാശാലയും മധുരയിലെ ത്യാഗരാജര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റുമാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. സെല്‍ഫിയെടുക്കുന്നതിനിടെ ഏറ്റവുമധികം പേര്‍ കൊല്ലപ്പെടുന്ന രാജ്യത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 2014-16 കാലത്ത് ലോകത്തുണ്ടായ സെല്‍ഫിയുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 60 ശതമാനവും ഇന്ത്യയിലായിരുന്നു. ഏറ്റവുമധികം ഫെയ്‌സ്ബുക് ഉപയോക്താക്കളുള്ള രാജ്യങ്ങളില്‍ ഒന്നാംനിരയിലാണെന്നതും ഇന്ത്യയെ പഠനത്തിന്റെ ഭാഗമാക്കുന്നതിനു പ്രധാനകാരണമായി. അങ്ങനെ അറുനൂറോളം പേരില്‍ നടത്തിയ പഠനത്തില്‍ അക്കാര്യം വ്യക്തമായി-തുടരെത്തുടരെ സെല്‍ഫിയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് ഒരുതരം മാനസിക പ്രശ്‌നമാണ്. അതായത് സെല്‍ഫൈറ്റിസ് എന്നത് നുണയല്ല, സത്യമാണ്.

ഇക്കാര്യം വ്യക്തമായതോടെ ഈ അവസ്ഥയെ പലതരത്തിലാക്കി തരംതിരിക്കാനും ഗവേഷകര്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഒരു ചോദ്യാവലി തയാറാക്കി ഒട്ടേറെ പേര്‍ക്കു നല്‍കി. സെല്‍ഫിയെടുക്കുന്നത് എനിക്കു ചുറ്റിലുമുള്ള എല്ലാറ്റിനെയും ആസ്വദിക്കാന്‍ സഹായിക്കുന്നു, സമൂഹമാധ്യമങ്ങളില്‍ എനിക്ക് ഏറെ പ്രധാന്യം ലഭിക്കുന്നു, മാനസികസമ്മര്‍ദം കുറയ്ക്കാനും ആത്മവിശ്വാസം കൂട്ടാനും സെല്‍ഫി സഹായിക്കുന്നു, എന്റെ സാമൂഹിക ഔന്നത്യം വര്‍ധിപ്പിക്കാന്‍ സെല്‍ഫി സഹായിക്കുന്നു. സുഹൃത്തുക്കള്‍ എന്നെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ സെല്‍ഫി സഹായിക്കുന്നു, സെല്‍ഫിയെടുക്കാത്തപ്പോള്‍ എനിക്ക് ഒറ്റപ്പെട്ടതു പോലെ തോന്നുന്നു...തുടങ്ങിയ കാര്യങ്ങളാണ് ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയത്. ഇവയെല്ലാം ഓരോരുത്തരും എത്രമാത്രം അംഗീകരിക്കുന്നുവെന്ന് എഴുതണം. പൂര്‍ണമായും അംഗീകരിക്കുന്നു മുതല്‍ നിരാകരിക്കുന്നു വരെയുള്ള ഉത്തരങ്ങള്‍ പരിശോധിച്ച് ഗവേഷകര്‍ ഓരോരുത്തര്‍ക്കും മാര്‍ക്കിട്ടു. അതു വിലയിരുത്തിയപ്പോഴാണ് സെല്‍ഫൈറ്റിസ് ‘ബാധിക്കുന്നവര്‍’ പല തരക്കാരുണ്ടെന്നു മനസ്സിലായത്.

ബോര്‍ഡര്‍ലൈന്‍, അക്യൂട്ട്, ക്രോണിക് എന്നിങ്ങനെ മൂന്നു വിഭാഗത്തിലാണ് ഇത്തരക്കാരെ ഉള്‍പ്പെടുത്തിയത്. ബോര്‍ഡര്‍ലൈന്‍ പേരുപോലെത്തന്നെ അതിരുവിടാത്ത സെല്‍ഫി പ്രേമമാണ്. അത്തരക്കാര്‍ ദിവസവും കുറഞ്ഞത് മൂന്നു തവണയെങ്കിലും സെല്‍ഫിയെടുക്കും, അതുപക്ഷേ എവിടെയും പോസ്റ്റ് ചെയ്യില്ല. അക്യൂട്ട് വിഭാഗത്തില്‍പ്പെട്ടവര്‍ ദിവസവും ചറപറ സെല്‍ഫിയെടുക്കും, അത് ഓണ്‍ലൈനില്‍ പോസ്റ്റും ചെയ്യും. ഇവര്‍ക്കു പക്ഷേ സെല്‍ഫിയെടുക്കുന്ന കാര്യത്തില്‍ ചെറിയൊരു കണ്‍ട്രോളൊക്കെയുണ്ട്. എന്നാല്‍ ആ നിയന്ത്രണവും ഇല്ലാത്ത വിഭാഗക്കാരെയാണ് ക്രോണിക് അഥവാ അതീവഗുരുതര സെല്‍ഫൈറ്റിസ് ബാധിതരായി കണക്കാക്കുന്നത്. ഓരോ സെക്കന്‍ഡിലും സെല്‍ഫിയെടുക്കുന്ന തോന്നലുകാരാണ് ഇവര്‍. അതും പോരാതെ സകല സമൂഹമാധ്യമങ്ങളിലും തുടരെത്തുടരെ അതെല്ലാം പോസ്റ്റും ചെയ്യും! ദിവസവും കുറഞ്ഞത് ആറുതതവണയെങ്കിലും ഇവരുടെ സെല്‍ഫി ഉറപ്പാണ്.

മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുകയെന്നതാണ് ഈ അവസ്ഥ ബാധിക്കുന്നവരുടെ പ്രധാന ലക്ഷ്യം. തങ്ങള്‍ സമൂഹത്തിന്റെ ഒരു നിര്‍ണായക ഭാഗമാണെന്ന് ഉറപ്പിക്കണമെന്ന ലക്ഷ്യവുമുണ്ട്. സെല്‍ഫൈറ്റിസ് എന്ന അവസ്ഥയെ കൂടുതല്‍ പഠനവിധേയമാക്കണമെന്നാണ് ഗവേഷകരുടെ അഭിപ്രായം. മൊബൈല്‍ ഫോണുമായുള്ള മനുഷ്യരുടെ ബന്ധം നാള്‍ക്കുനാള്‍ കൂടുതല്‍ ശക്തമായി വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച്. ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് അഡിക്ഷനിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഗുജറാത്തിൽ തുടർച്ചയായി ആറാമതും ബിജെപി : ഹിമാചലിലും വിജയത്തിലേക്ക്

gujarat and himachal pradesh elections result

ന്യൂഡൽഹി : ഗുജറാത്ത് , ഹിമാചൽ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി  ബിജെപി . പുറത്തു വരുന്ന കണക്കുകൾ പ്രകാരം ബിജെപി കേവല ഭൂരിപക്ഷം പിന്നിടുമെന്ന് ഉറപ്പായി . ബിജെപി കേന്ദ്രങ്ങളിൽ ആഹ്ളാദ പ്രകടനങ്ങൾ ആരംഭിച്ചു.

ജാതി രാഷ്ട്രീയത്തിന്റെ പേരിൽ മുന്നേറ്റമുണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസിന് നേരിയ വെല്ലുവിളിയുയർത്താൻ സാധിച്ചെങ്കിലും ഗുജറാത്ത് ജനത വികസനത്തിനൊപ്പമാണെന്ന് വീണ്ടും തെളിയിച്ചു. തുടർച്ചയായി ആറാം തവണയാണ് ബിജെപിയെ ഗുജറാത്തി ജനത അധികാരത്തിലേറ്റുന്നത് .ഫലം പുറത്തുവന്ന 182 സീറ്റുകളിൽ 102 സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ കോൺഗ്രസ് 78 സീറ്റുകളിൽ മുന്നിൽ നിൽക്കുന്നു .

ഹിമാചലിൽ ബിജെപിയുടെ ശക്തമായ ആധിപത്യം തന്നെയാണ് കാണുന്നത് . 68 സീറ്റുകളിൽ 43 എണ്ണത്തിൽ ബിജെപി മുന്നിലാണ് . കോൺഗ്രസ് 22 സീറ്റുകളിലും മറ്റുള്ളവർ മൂന്നു സീറ്റുകളിലും മുന്നിലാണ് .

ഗുജറാത്ത്, ഹിമാചൽ ഫലം ഇന്ന്; ആകാംക്ഷയോടെ രാജ്യം


ന്യൂഡൽഹി∙ ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ ഇന്ന്. രാവിലെ എട്ടിനു വോട്ടെണ്ണൽ തുടങ്ങും. പത്തോടെ ആദ്യഫല സൂചനകൾ ലഭ്യമാകും. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ. ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകൾ വേണം. സംസ്ഥാനത്തു നടത്തിയ ഒൻപത് എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കു വിജയം പ്രവചിക്കുന്നു. ഹിമാചലിൽ 68 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് എക്‌സിറ്റ് പോൾ നൽകുന്ന സൂചന.

എന്താണ് എക്‌സിറ്റ് പോൾ

വോട്ടർ പോളിങ് ബൂത്തിൽനിന്നു പുറത്തിറങ്ങുന്ന ഉടൻ ശേഖരിക്കുന്ന വിവരമാണ് എക്സിറ്റ് പോളിൽ രേഖപ്പെടുത്തുന്നത്. ഇതിനാൽ തിര‍ഞ്ഞടുപ്പിനു മുൻപു നടത്തുന്ന അഭിപ്രായ സർവേകളേക്കാൾ കൃത്യത എക്സിറ്റ് പോളിന് അവകാശപ്പെടാം. എക്സിറ്റ് പോൾ ഏജൻസി തിരഞ്ഞെടുക്കുന്ന വോട്ടർമാരുടെ സാംപിളുകളിൽനിന്നാണു വിവരം ശേഖരിക്കുന്നതും പ്രവചനം നടത്തുന്നതും. 1967ലാണ് എക്സിറ്റ് പോളുകളുടെ തുടക്കം. ഡച്ച് സോഷ്യോളജിസ്റ്റ് മാർസെൽ വാൻ ഡാം, യുഎസിലെ സിബിഎസ് ടിവി ചാനലിലെ വാറൻ മിറ്റോഫ്സ്കി എന്നിവരാണു തുടക്കക്കാർ.

Saturday, 16 December 2017

എഴുപതാം വയസ്സിലും ഹേമ മാലിനിയെ ഇത്ര സുന്ദരിയാക്കുന്നതെന്ത്?

hema malini

ഡ്രീം ഗേൾ എന്നു പറയുമ്പോൾ എന്തുകൊണ്ടാണ് എല്ലാവരും ഒരാളെ മനസ്സി‍ൽക്കാണുന്നത് ? ആ കണ്ണുകളിലെ തിളക്കമെന്താണ് കാലത്തിനപ്പുറവും തെളിഞ്ഞു കത്തുന്നത് ? യൗവനം ഉലയാത്തൊരു ഷിഫോൺ സാരിപോലെ എഴുപതാം വയസ്സിലും ഹേമമാലിനിയിൽ പറ്റിച്ചേർന്ന് കിടക്കുന്നതെന്തുകൊണ്ടാണ്. ഹേമ മാലിനിയുടെ ജീവിതത്തിലൂടെ കണ്ണോടിക്കൂ. ചില ഇഷ്ടങ്ങള്‍ ഇഴചേര്‍ന്നു നില്‍ക്കുന്നതു കാണാം.

  • നോ ജങ്ക് ഫുഡ്: കുട്ടികളെപ്പോലെ ജങ്ക് ഫുഡ് കഴിക്കാൻ കൊതിയുള്ള പ്രായമൊക്കെ കഴി​ഞ്ഞിരിക്കുന്നു. ഇനി ഇടയ്ക്കു കഴിക്കാൻ തോന്നിയാൽ അപ്പോൾ സാലഡോ ഫ്രൂട്ട് ജ്യൂസോ കുടിക്കും. വെജിറ്റബിൾ സൂപ്പാണ് മറ്റൊരു ഇഷ്ട വിഭവം.

  • ഹെയർ മസാജ്: ആഴ്ചയിലൊരിക്കൽ തലയിൽ നന്നായി എണ്ണ വച്ചു മസാജ് ചെയ്താൽ മുടി സുന്ദരവും ആരോഗ്യകരവുമായിരിക്കുമെന്നാണു സ്വന്തം അനുഭവം. വെളിച്ചെണ്ണയിൽ നെല്ലിക്ക, തുളസി, വേപ്പില എന്നിവ ചേർത്തു കാച്ചിയ എണ്ണയാണു പതിവായി ഉപയോഗിക്കുന്നത്.

  • അരോമ ഓയിൽ: ഏകദേശം 50 വർഷങ്ങളായി മേക്കപ്പ് അണിയുന്നതുകൊണ്ടാവാം അത്യാവശ്യ ഘട്ടത്തിലൊഴികെ ഒരിക്കലും മേക്കപ്പ് ധരിക്കാ‍ൻ ഇഷ്മില്ല. മേക്കപ്പ് അധികമായാൽ ചർമത്തിന്റെ സ്വാഭാവികത നഷ്ടമാകുമെന്നാണ് ഹേമയുടെ പക്ഷം. ചർമത്തെ കാക്കാൻ അരോമ എണ്ണകളാണ് ഉപയോഗിക്കുന്നത്. ചർമം മൃദുവാകുന്നതോടൊപ്പം മുഖത്തെ ചുളിവുകളിൽനിന്നു സംരക്ഷിക്കുകയും ചെയ്യും.

  • മേക്കപ്പ്
    ക്ലെൻസിങ് മിൽക് ഉപയോഗിച്ചു ദിവസവും മുഖം വൃത്തിയാക്കിയ ശേഷം ആവി കൊള്ളും. മുഖത്തെ സുഷിരങ്ങൾ തുറന്ന് മുഖം സുന്ദരമാകും.
    ഫൗണ്ടേഷൻ കഴിയുന്നത്ര ഒഴിവാക്കും. അരോമ ഓയിൽ മുഖത്തു പുരട്ടിയ ശേഷമാണു മേക്കപ്പ് ഇടുന്നത്. കണ്ണുകൾക്കു കാജലും ലൈറ്റ് ഷേഡ് ലിപ്സ്റ്റിക്കും ഇട്ടാൽ തീർന്നു ഹേമ മാലിനിയുടെ മേക്കപ്പ്. ഉറങ്ങും മുൻപ് മേക്കപ്പ് മുഴുവൻ കളഞ്ഞ ശേഷം നൈറ്റ് ക്രീം മുഖത്തും കഴുത്തിലും കൈകളിലും പുരട്ടും.

  • യോഗ: പ്രാണായാമയും യോഗയും ചെയ്താണു ദിവസം ആരംഭിക്കുന്നത്. സ്ട്രെച്ചിങ് എക്സർസൈസുകൾ ശരീരത്തെ ടോൺഡ് ആയി നിലനിർത്തുന്നു.
    സൈക്ലിങ്: വീട്ടിലുണ്ടെങ്കിൽ ദിവസവും രാവിലെ 10–15 മിനിറ്റ് സൈക്കിൾ ഓടിക്കും.
    ഡാൻസ്: യോഗയും സൈക്ലിങ്ങും മുടങ്ങിയാലും നൃത്തം മുടക്കില്ല ഹേമ മാലിനി. ചെറുപ്പം മുതൽക്കേ തുടങ്ങിയതാണു നൃത്തം. സിനിമയിലൂടെ അതിനെ വളർത്തി. ഇപ്പോൾ ഫിറ്റ്നസ് മന്ത്രകൂടിയായി നൃത്തം.

  • വെജിറ്റേറിയൻ: ഇറച്ചിയും മീനും മുട്ടയുമൊന്നും കഴിക്കാതെ പക്കാ വെജിറ്റേറിയനാണു ഹേമ മാലിനി. അതുകൊണ്ട് അഴുക്കുകൾ അടിഞ്ഞുകൂടാതെ ശരീരം ഫ്രഷായി നിലനിൽക്കുമെന്നാണു ഹേമയുടെ പക്ഷം.

  • ഫാസ്റ്റിങ്: ആഴ്ചയിൽ രണ്ടു ദിവസം അരിയും ഗോതമ്പും ഉപേക്ഷിച്ച് ഉപവസിക്കും. അന്നു ഫ്രഷ് ഫ്രൂട്സും ഡ്രൈ ഫ്രൂട്സും മാത്രമാണു കഴിക്കുക. സ്പെഷ്യൽ വിഭവമായി പനീറും ഉണ്ടാകും.

  • ലഞ്ച്: രണ്ടു ചപ്പാത്തി, ചോറ്, ഒരു ബൗൾ ദാൽ, രണ്ടു കൂട്ടം വെജിറ്റബിൾ വിഭവങ്ങൾ എന്നിവയുണ്ടാകും. ദിവസവും ഓരോ ബൗൾ തൈരും. തൈരു കുടിച്ചാൽ ആരോഗ്യവും നന്നാവും സൗന്ദര്യവും കൂടും.

  • ഗ്രീൻ ടീ: രാവിലെയും വൈകിട്ടും ഓരോ കപ്പ് ഗ്രീൻ ടീ കുടിക്കും. ശരീരത്തെ കൊഴുപ്പില്ലാതെ നിലനിർത്താൻ ഉഗ്രൻ പാനീയം.

  • വെള്ളം: ഇഷ്ടം പോലെ വെള്ളം കുടിക്കുന്നതാണു ഹേമ മാലിനിയുടെ ശീലം. യാത്രയിൽ പോലും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ നോക്കും. ധാരാളം വെള്ളം കുടിച്ചാൽ ശരീരത്തിലെ വിഷാംശങ്ങൾ നീങ്ങി സ്കിൻ മൃദുവായി തിളങ്ങും.

  • ഡിന്നർ: എട്ടു മണിക്കു മുൻപേ ഡിന്നർ കഴിക്കും. എളുപ്പം ദഹിക്കുന്ന ഭക്ഷണം മാത്രമേ കഴിക്കൂ. രാത്രി എണ്ണയും മസാലകളും കഴിയുന്നത്ര ഒഴിവാക്കും. ഫ്രൂട്സും വേവിച്ച പച്ചക്കറികളും കഴിക്കും. പത്തു മണി കഴിഞ്ഞാൽ ഉറക്കം.

    ആവശ്യത്തിനു റെസ്റ്റും ആരോഗ്യ ഭക്ഷണവുമാണല്ലോ ഹേമാ മാലിനിയെ ഡ്രീം ഗേളായി നിലനിർത്തുന്നത്.

Friday, 15 December 2017

ആധാറിന്റെ സമയപരിധി മാർച്ച് 31


ന്യൂഡൽഹി : വിവിധ സർക്കാർ സേവനങ്ങൾ ആധാറുമായി ബന്ധപ്പെടുത്തണമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിന് സ്റ്റേ ഇല്ല.കേസ് പരിഗണിച്ച സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാർച്ച് 31 വരെ നീട്ടി. ഡിസംബർ 31 വരെയായിരുന്നു ആധാർ ബന്ധിപ്പിക്കേണ്ട സമയ പരിധി. രണ്ട് ദിവസം മുൻപാണ് കാലാവധി മാർച്ച് 31 വരെ നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.

ചീഫ് ജസ്‌റ്റിസിനു പുറമേ, ജഡ്‌ജിമാരായ എ.കെ.സിക്രി, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്.

ദരിദ്രകുടുംബങ്ങൾക്കുള്ള സൗജന്യ പാചകവാതകമുൾപ്പെടെ 135 ഓളം സർക്കാർ പദ്ധതികൾക്കാണ് ആധാർ ബന്ധിപ്പിക്കേണ്ടത്.പുതുതായി ബാങ്ക് അക്കൗണ്ട് തുടങ്ങുന്നവർ ആറു മാസത്തിനകം ആധാറുമായി ബന്ധിപ്പിക്കണം.

ശരിയായ ഉറക്കം നിര്‍ബന്ധം

''ഓരോരുത്തരുടേയും ശാരീരിക അധ്വാനത്തിനനുസരിച്ചുള്ള ഉറക്കമാണ് വേണ്ടത്. രാത്രി ഉറക്കം പ്രമേഹരോഗിക്ക് ഒഴിവാക്കാനാവാത്തതാണ്''
Benefits of Sleeping

അമിത ഭക്ഷണം, വ്യായാമത്തിന്റെ അഭാവം എന്നിവയ്‌ക്കൊപ്പം കൃത്യതയില്ലാത്ത ഉറക്കവും പ്രമേഹ തീവ്രത വര്‍ധിപ്പിക്കും. പ്രമേഹരോഗിയെ അപകടകരമായ അവസ്ഥയിലേക്കു നയിക്കാനും ഉറക്കക്കുറവ് കാരണമാകും.

സാധാരണ പറയുന്നതുപോലെ എട്ടുമണിക്കൂര്‍ ഉറക്കം നിര്‍ബന്ധമില്ല. ഓരോരുത്തരുടേയും ശാരീരിക അധ്വാനത്തിനനുസരിച്ചുള്ള ഉറക്കമാണ് വേണ്ടത്. രാത്രി ഉറക്കം പ്രമേഹരോഗിക്ക് ഒഴിവാക്കാനാവാത്തതാണ്.

ശരിയായ ഉറക്കം


എഴുതുകയോ, വായിക്കുകയോ, മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന സമയത്ത് ഉറക്കം വന്ന് കണ്‍പോളകള്‍ അടയാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ ഉറങ്ങാന്‍ കിടക്കണം. പിറ്റേദിവസം എപ്പോഴാണ് ഉറക്കം ഉണരുന്നതെന്നും ശ്രദ്ധിക്കണം.

ഉന്മേഷത്തോടെയാണ് ഉറങ്ങി ഉണരുന്നതെങ്കില്‍ ശരിയായ ഉറക്കമാണെന്ന് കണക്കാക്കാം. അല്ലെങ്കില്‍ അരമണിക്കൂര്‍ കൂട്ടിയും കുറച്ചും പരീക്ഷിച്ച് സുഖകരമായ നിദ്രയുടെ സമയം കണ്ടെത്താം.

ഉറക്കക്കുറവ്


ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുക, രാത്രി ജോലികള്‍, വായന, എഴുത്ത്, ഉറക്കമിളപ്പിന് കാരണമാകുന്ന മറ്റ് സാഹചര്യങ്ങള്‍ എന്നിവയെല്ലാം ഉറക്കത്തിന് വിഘാതം സൃഷ്ടിക്കും. ഇത് പ്രമേഹരോഗിയുടെ ദിനങ്ങളെ ഉന്മേഷ രഹിതമാക്കും.

ഉച്ചയൂണിനുശേഷം കിടക്കാനുള്ള ആഗ്രഹം സ്വാഭാവികമാണ്. ശരീരത്തിനു വിശ്രമം നല്‍കാന്‍ അല്പം കിടക്കുന്നത് നല്ലതാണ്.

എന്നാല്‍ പകല്‍സമയത്തെ ഗാഢമായ ഉറക്കം ശരീരത്തിനു ദോഷം ചെയ്യും. പ്രമേഹരോഗികള്‍ രാത്രിയില്‍ ഉറക്കമിളച്ചാല്‍ പകല്‍ കുറച്ചുനേരം വിശ്രമം ആവശ്യമാണ്.

ശരിയായ ഉറക്കത്തിന്


  1. കിടക്കുന്നതിന് മുമ്പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുക.
  2. മനസിനെ ശാന്തമാക്കാന്‍ കുറച്ചു സമയം ശാന്തമായിരുന്ന് സാവധാനം ശ്വാസം എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യണം.
  3. ദിവസത്തില്‍ അരമണിക്കൂറെങ്കിലും വ്യായാമത്തിന് മാറ്റിവയ്ക്കണം.
  4. വായന, മൃദുവായ സംഗീതം കേള്‍ക്കുക എന്നിവയും സുഖനിദ്ര പ്രദാനം ചെയ്യും.
  5. പ്രമേഹ രോഗികളില്‍ കാണുന്ന മറ്റൊരു പ്രശ്‌നമാണ് കൂര്‍ക്കംവലി. ഡോക്ടറുടെ സഹായത്തോടെ ഉറക്കക്കുറവിനും, കൂര്‍ക്കം വലിക്കും പരിഹാരം തേടുകയും ശരിയായ വിശ്രമത്തെക്കുറിച്ച് ചോദിച്ചു മനസിലാക്കുകയും വേണം.
    പ്രമേഹരോഗികളിലെ ഉറക്കക്കുറവും ശരിയല്ലാത്ത ഉറക്കക്രമവും രോഗതീവ്രത കൂട്ടാം. അതിനാല്‍ കൃത്യതയാര്‍ന്ന ഉറക്കം രോഗിക്ക് അത്യാവശ്യമാണ്.

അവിഹിതബന്ധത്തിലെത്തിക്കുന്ന ലൈംഗികപ്രശ്നങ്ങൾ


രാജശ്രീ കുടുംബിനിയും ഒരു കുഞ്ഞിന്റെ മാതാവുമാണ്. പ്രായം 39, വിദ്യാഭ്യാസം 10–ാം ക്ലാസ്സ് വരെ മാത്രം. ഭർത്താവ് രാജൻ കുറച്ച് അകലെ ഒരു കടയിൽ ജോലി നോക്കുന്നു. രാജശ്രീയുടെ അവിഹിതബന്ധം ഒരുദിവസം നാട്ടുകാർ കയ്യോടെ പിടികൂടി. രാജശ്രീയേയും കാമുകനേയും വീട്ടിൽ അടച്ചിട്ടശേഷം നാട്ടുകാർ രാജനെ വിവരമറിയിച്ചു. രാജനും നാട്ടുകാരും ചേർന്ന് രണ്ടുപേരെയും നന്നായി ഒന്നു പെരുമാറി. മാതാപിതാക്കളെ വിളിച്ചു വരുത്തി. രാജശ്രീയെ അവരോടൊപ്പം പറഞ്ഞുവിട്ടു.

പിന്നീട് ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുവാനുള്ള ശ്രമമായി കാരണം ഇവർക്ക് 17 വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. അവളുടെ ഭാവിയോർത്തും മകളുടെ നിർബന്ധത്തിനു വഴങ്ങിയുമാണ് ബന്ധുക്കൾ അനുരഞ്ജനശ്രമം നടത്തിയത്. രാജശ്രീക്ക് ശക്തമായ താക്കീത് നൽകി പ്രശ്നം തീർക്കുവാൻ രാജനും സമ്മതിച്ചു. ഇങ്ങനെയൊരു അവിഹിതബന്ധത്തിൽ ചെന്നെത്താനുള്ള കാരണം ബന്ധുക്കൾ തിരക്കിയപ്പോൾ അവൾ പൊട്ടിത്തെറിച്ചു.  21–ാ0 വയസ്സിലായിരുന്നു രാജശ്രീയുടെ കല്യാണം. കഴിഞ്ഞ 18 വർഷത്തിൽ ദാമ്പത്യബന്ധം പരിശോധിച്ചാൽ അവർ തമ്മിൽ ലൈംഗികബന്ധം നടന്നത് കേവലം മൂന്നോ നാലോ തവണ മാത്രം. ആദ്യ ബന്ധത്തിൽത്തന്നെ രാജശ്രീ ഗർഭിണിയാകുകയും ചെയ്തു. പിന്നെ ഗർഭകാല പരിചരണം, പ്രസവം, കുഞ്ഞിനെ വളർത്തൽ അങ്ങനെ വർഷം 4–5 കടന്നു പോയി. ഈ കാലയളവിൽ അവർ തമ്മിൽ യാതൊരു ശാരീരിക ബന്ധങ്ങളും ഉണ്ടായിരുന്നില്ല.

രാജന്റെ മുഖ്യ പ്രശ്നം ശീഘ്രസ്ഖലനമായിരുന്നു. മിക്കപ്പോഴും ബന്ധത്തിനു ശ്രമം ആരംഭിക്കുമ്പോൾത്തന്നെ എല്ലാം അവസാനിക്കും. അനവധി തവണകൾ ശ്രമിച്ചപ്പോഴാണ് മൂന്നോ, നാലോ പ്രവശ്യമെങ്കിലും ഒന്നു നടന്നത്. അതുതന്നെ ഏതാനും സെക്കൻഡുകൾക്കുള്ളിൽ അവസാനിക്കുകയും ചെയ്തു. രാജശ്രീയെ സംബന്ധിച്ചിടത്തോളം. ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയിട്ട് അത്താഴമില്ലെന്ന് പറയുന്ന അവസ്ഥ. എപ്പോഴെങ്കിലും രാജൻ അങ്ങനെയൊരു താൽപര്യം പ്രകടിപ്പിച്ചാൽ തന്നെ അവൾ പറയും ‘‘എന്തിനാ നമ്മൾ വെറുതെ മെനക്കിടുന്നത്?’’

രാജന് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിരുന്നു. അഥവാ ബന്ധപ്പെട്ടാൽത്തന്നെ പിന്നെ കുറേ നേരത്തേക്ക് ഉള്ളിൽ കഠിനമായ പുകച്ചിലും വേദനയും. കുറച്ചു സമയത്തേക്ക് മൂത്രം ഒഴിക്കാൻ പോലും നല്ല ബുദ്ധിമുട്ടായിരിക്കും. അക്കാരണങ്ങളാൽ അയാൾ സ്വയംഭോഗം ഉൾപ്പെടെ എല്ലാം നടത്തി.

ഇത്തരം ഒരു സാഹചര്യത്തിലാണ് തന്റെ വീടിനു മുകളിൽ വാടകയ്ക്ക് താമസിച്ചിരുന്ന ജോസഫുമായി രാജശ്രീയുടെ സൗഹൃദം തളിരിട്ടത്. അത് ശാരീരികബന്ധത്തിൽ എത്തിയപ്പോഴേക്കും നാട്ടുകാരുടെ കണ്ണിൽപെട്ടു.

രാജശ്രീയുടെ സഹോദരനും ഭാര്യയും ചേർന്നാണ് ഇരുവരെയും ചികിത്സയ്ക്കു കൊണ്ടുവന്നത്. രാജന് പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് നീർക്കെട്ടും അണുബാധയും ഉണ്ടായിരുന്നു. ഈ അസുഖം പഴകിയപ്പോഴാണ് പ്രശ്നങ്ങൾ കൂടുതൽ വഷളായത്.

ഏകദേശം രണ്ടുമാസത്തെ ചികിത്സ കൊണ്ട് അണുബാധയും നീർക്കെട്ടുമൊക്കെ പൂർണമായും മാറി. സ്ഖലനം നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ കുറച്ചു കാലം തുടരേണ്ടി വന്നു. ഇപ്പോൾ ഇരുവരും സന്തുഷ്ടരാണ്.

ഡ്രൈഫ്രൂട്ട്സ് കഴിക്കുന്നവർ അറിയാൻ...


ബദാം, അണ്ടിപ്പരിപ്പ്, പിസ്ത തുടങ്ങിയ ഡ്രൈഫ്രൂട്ട്സ് ഇടയ്ക്ക് കൊറിക്കാൻ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ ? എങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയെ കുറയ്ക്കാൻ ഈ ശീലം സഹായിക്കും.

ഇന്റർനാഷണൽ നടസ് ആൻഡ് ഡ്രൈ ഫ്രൂട്ട് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ പഠനത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരമായ നിരവധി ഘടകങ്ങൾ ഉണക്കപ്പഴങ്ങളിൽ ഉണ്ടെന്നു കണ്ടു.

ഹൃദയാരോഗ്യമേകാൻ ഡ്രൈഫ്രൂട്ട്സ് സഹായിക്കുമെന്നു പഠനത്തിൽ തെളിഞ്ഞു. എൻഡോതീലിയൻ പ്രവർത്തനങ്ങളും ഇൻഫ്ലമേഷന്റെ ജൈവസൂചകങ്ങളും ഡ്രൈഫ്രൂട്ട്സ് ഉപയോഗിക്കുന്നതിന്റെ വെളിച്ചത്തിൽ പരിശോധിക്കുകയായിരുന്നു പഠന ലക്ഷ്യം. 32 പഠനങ്ങൾ പരാമർശിക്കുന്ന 30 ലേഖനങ്ങൾ പഠനസംഘം റിവ്യൂ ചെയ്തു.

ദിവസം 18 മുതൽ 35 ഗ്രാം വരെ അണ്ടിപ്പരിപ്പുകൾ ഉപയോഗിക്കുന്നതു നല്ലതാണ്.

എൻഡോതീലിയൻ പ്രവർത്തനത്തെ അണ്ടിപ്പരിപ്പുകളുടെ ഉപയോഗം ഗുണകരമായി സ്വാധീനിക്കുന്നതായി പഠനത്തിൽ തെളിഞ്ഞു.

എൻഡോതീലിയൻ പ്രവർത്തനത്തിനുണ്ടാകുന്ന തകരാറ് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകും. ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതോടൊപ്പം ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും അണ്ടിപ്പരിപ്പുകളുടെ ഉപയോഗത്തിലൂടെ സാധിക്കുന്നു. ഇവ കഴിക്കുന്നതു മൂലം നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്.

നാരുകൾ ധാരാളം അടങ്ങിയതിനാൽ ദഹനത്തിനു സഹായകം. ഹൃദ്രോഗം, അർബുദം, ഓസ്റ്റിയോപോറോസിസ്, പ്രമേഹം, നാഡീരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നു. ജീവകങ്ങൾ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം, ഇവ ധാരാളം അടങ്ങിയിരിക്കുന്നു. ഊർജത്തിന്റെ ഉറവിടമാണ് ഡ്രൈ ഫ്രൂട്ട്സ്.  ഡ്രൈഫ്രൂട്ട്സ് ഹൃദയാരോഗ്യമേകുമെന്ന പഠനം ബി എം ജെ ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ചു.

Thursday, 14 December 2017

മുടികൊഴിച്ചല്‍ പൊല്ലാപ്പാവുന്നുണ്ടോ? പരിഹാരമുണ്ട്

മുടികൊഴിച്ചലിന്റെ കാരണം കണ്ടെത്തി പരിഹാരം തേടുക എന്നതാണ് ഏറ്റവും പ്രധാനം. യഥാര്‍ത്ഥ കാരണത്തിനാണ് പ്രതിവിധി ചെയ്യേണ്ടത്.

പ്രായ ലിംഗ ഭേദമന്യേ ആളുകളെ നിരന്തരം അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചല്‍. മുടികൊഴിച്ചല്‍ നിയന്ത്രിക്കാന്‍ പരിഹാരങ്ങള്‍ തേടി മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഹെയര്‍ ഓയിലുകളും മരുന്നുകളും വാങ്ങി ഉപയോഗിച്ച് പരീക്ഷിച്ചാലും പ്രശ്‌നം വളരെ കുറഞ്ഞ അളവില്‍ മാത്രമേ പരിഹരിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുള്ളൂ. എന്നാല്‍ മാര്‍ക്കറ്റിലെ മരുന്നുകള്‍ക്ക് പിന്നാലെ പോവാതെ അല്‍പ്പം നിരീക്ഷിച്ചാല്‍ മുടികൊഴിച്ചലിനുള്ള പ്രകൃതിദത്ത പരിഹാരം നമുക്ക് ചുറ്റും തന്നെയുണ്ട്.

മുടി കൊഴിച്ചിലിന്റെ പൊതു കാരണങ്ങള്‍

  • മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകാഹരങ്ങളുടെ കുറവ്
     
  • വിളര്‍ച്ച
     
  • വിറ്റമില്‍ ബി6, ഫോളിക് ആസിഡ് എന്നിവയുടെ കുറവ്
     
  • മാനസിക സമ്മര്‍ദ്ദം
     
  • തലയോട്ടിയിലെ വൃത്തിയില്ലായ്മ, താരന്‍, മറ്റ് അലര്‍ജികള്‍
     
  • ജീവിതശൈലി
     
  • മരുന്നുകളുടേയോ ചികിത്സയുടേയോ പാര്‍ശ്വഫലം
    മുടിക്ക് ആവശ്യമായ രീതിയില്‍ സംരക്ഷണം നല്‍കാത്തത്. ഇതിനു പുറമേ മുടികൊഴിച്ചിലിന്റേയോ വളര്‍ച്ച കുറവിന്റേയോ പ്രധാന കാരണങ്ങളിലൊന്നാണ് കുടുംബ പാരമ്പര്യം.
 
മുടി കൊഴിച്ചല്‍ നിയന്ത്രിക്കാന്‍ വീട്ടില്‍ നിന്നുള്ള ചില നുറുങ്ങുമരുന്നുകള്‍ പരീക്ഷിക്കാവുന്നതാണ്.
 
നെല്ലിക്ക
 
  • മുടിക്ക് ഏറ്റവും നല്ല പോഷകമാണ് നെല്ലിക്ക. മൂന്ന് ടേബിള്‍ സ്പൂണ്‍ നെല്ലിക്ക നീരും നാരങ്ങ നീരും ചേര്‍ത്ത് മിക്‌സ് ആക്കി മുടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഇതി മുടികൊഴിയുന്നത് കുറക്കും.
  • നെല്ലിക്ക ചതച്ച് കുഴമ്പു പരുവത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. മുടികൊഴിച്ചല്‍ നിയന്ത്രിക്കാന്‍ ഇത് ഉത്തമമാണ്. 
  • ഇതിനു പുറമേ നെല്ലിക്ക നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മുടിവളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ശരീരത്തിലെത്താന്‍ സഹായിക്കും. 

വീട്ടിലുണ്ടാക്കാം ഹെര്‍ബല്‍ ഷാംപൂ

  • ചെറുനാരങ്ങാ, ഉലുവ, ചെറുപയര്‍, ചീവയ്ക്കാ പൊടി എന്നിവ പൊടിച്ച് ആവശ്യമുള്ളപ്പോള്‍ വെള്ളത്തില്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി ഉപയോഗിക്കാം. (ചെറു നാരങ്ങാ നീരിന്റെ അളവ് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.)
     
  • കെമിക്കല്‍ അടങ്ങിയ ഷാംപൂവിന് പകരം ഇത് ഉപയോഗിക്കുന്നത് മുടികൊഴിച്ചല്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഉത്തമമാണ്. 

വേപ്പിന്റെ വലിയ ഗുണങ്ങള്‍

വേപ്പിന്റെ ഇല ചതച്ചതില്‍ ഒന്നര ലിറ്റര്‍ വെള്ളം ചേര്‍ത്ത് തിളപ്പിച്ചാറ്റി തലയോട്ടിയും മുടിയും കഴുകുന്നത് തലയ്ക്ക് തണുപ്പും മുടിവളരുന്നതിനാവശ്യമായ പോഷകങ്ങളും നല്‍കും. വേപ്പില മാത്രം ഇട്ട് വെള്ളം തിളപ്പിച്ച് മുടി കഴുകുന്നതും പ്രയോജനകരമാണ്.

മുടികൊഴിച്ചലിനെ പ്രതിരോധിക്കാം

  • മുടിയും ശിരോചര്‍മ്മവും വൃത്തിയായി സൂക്ഷിക്കുക. വിയര്‍പ്പും പൊടിയും അകറ്റാന്‍ രണ്ട് നേരെ മുടി കഴുകുന്നത് നല്ലതാണ്. എന്നാല്‍ മുടി കഴുകാനുപയോഗിക്കുന്ന വെള്ളത്തിന്റെ കാഠിന്യം അനുസരിച്ച് മുടികഴുകുന്ന തവണകള്‍ കുറക്കാം.
     
  • മുടിയിലെ അഴുക്ക് കളയാന്‍ ഷാംപൂ, സോപ്പ്, മറ്റ് ക്ലെന്‍സറുകള്‍ എന്നിവയ്ക്കു പകരം പ്രകൃതിദത്തമായ കുറുന്തോട്ടി താളി, ചെമ്പരത്തി താളി,കടലപ്പൊടി, വാകപ്പൊടി, പയര്‍ പൊടി എന്നിവ ഉപയോഗിക്കാം. രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഷാംപൂ പോലുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ശിരോചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാക്കും.
     
  • ശിരോചര്‍മ്മത്തിലെ രോഗങ്ങള്‍ ശമിപ്പിക്കുക. താരന്‍, അണുബാധ, വട്ടച്ചൊറി തുടങ്ങിയവ ഏറ്റവും പൊതുവായി ശിരോചര്‍മ്മത്തില്‍ കണ്ടുവരുന്ന പ്രശ്‌നങ്ങളാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മുടികൊഴിച്ചല്‍ 80 ശതമാനവും തടയാന്‍ സാധിക്കും. 
മുടികൊഴിച്ചലിന്റെ കാരണം കണ്ടെത്തി പരിഹാരം തേടുക എന്നതാണ് ഏറ്റവും പ്രധാനം. യഥാര്‍ത്ഥ കാരണത്തിനാണ് പ്രതിവിധി ചെയ്യേണ്ടത്. 

നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസ്: അമീറുല്‍ ഇസ്ലാമിന് വധശിക്ഷ

ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായക തെളിവായത്


കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി കണ്ടെത്തി. ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഐപിസി 376 പ്രകാരം ബലാത്സംഗത്തിന് ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും, ഐപിസി 376 എ പ്രകാരം മരണകാരണമായ ബലാത്സംഗത്തിന് 10 വര്‍ഷം തടവ്, ഐപിസി 449 പ്രകാരം വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഏഴ് വര്‍ഷം കഠിന തടവ്, ഐപിസി 342 പ്രകാരം ഒരു വര്‍ഷം കഠിന തടവും 1000 രൂപ പിഴയും. ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിന് കോടതി പ്രതിക്ക്‌ വധശിക്ഷയും വിധിച്ചു. വ്യത്യസ്ത വകുപ്പുകളിലായി അഞ്ചു ലക്ഷം രൂപയാണ് അമീറുല്‍ ഇസ്ലാം പിഴയായി നല്‍കേണ്ടത്‌

അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി ചൊവ്വാഴ്ച വിധിച്ചിരുന്നു. പ്രതിക്കുനല്‍കേണ്ട ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദങ്ങള്‍ ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷമാണ് കോടതി ഇന്ന് വിധി പ്രഖ്യാപിച്ചത്. 2016 ഏപ്രില്‍ 28-നാണ് കൊലപാതകം നടന്നത്.

കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറല്‍, അന്യായമായി തടഞ്ഞുവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ ആരോപിച്ച തെളിവുനശിപ്പിക്കല്‍, പട്ടികവര്‍ഗ പീഡനനിരോധന നിയമം എന്നിവ കണ്ടെത്തിയിട്ടില്ല. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായക തെളിവായത്. കൊലപാതകംനടന്ന സമയത്ത് പ്രതി അവിടെയുണ്ടായിരുന്നെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. ആ സമയത്ത് അവിടെ വന്നതിന് മറ്റെന്തെങ്കിലും കാരണം കൃത്യമായി ബോധിപ്പിക്കാന്‍ പ്രതിക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അമീര്‍ അല്ല, മറ്റു രണ്ടുപേരാണ് യഥാര്‍ഥപ്രതികള്‍ എന്നുമുള്ള വാദം തെളിയിക്കാനും പ്രതിഭാഗത്തിനായില്ല. ഇതെല്ലാം പരിഗണിക്കുമ്പോള്‍ അമീര്‍ തന്നെയാണ് ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തിയതെന്നും കോടതി കണ്ടെത്തി.

അന്വേഷണസംഘം ഹാജരാക്കിയ തെളിവുകളും കുറ്റം സംശയാതീതമായി തെളിയിക്കുന്നു. കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയുടെ വീട്ടിലെ വാതിലില്‍ കണ്ടെത്തിയ രക്തക്കറ, തലമുടി, നഖങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങള്‍, വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീര്‍, വീടിന് പുറത്തുനിന്നുകിട്ടിയ ഒരു ജോടി ചെരിപ്പ് എന്നിവയായിരുന്നു അന്വേഷണസംഘത്തിന് കിട്ടിയ പ്രധാന തെളിവുകള്‍. ഇതെല്ലാം നിര്‍ണായക തെളിവുകളായി കോടതി നിരീക്ഷിച്ചു.

വെറുംവയറ്റിലെ കാപ്പികുടി ഇനി നിർത്തിക്കോളൂ


രാവിലെ ഉണർന്നാൽ ഉടൻ ചൂടു കാപ്പി നിർബന്ധമാ... ഇങ്ങനെ പറയുന്ന ആൾക്കാരെ നിങ്ങൾക്കും പരിചയമില്ലേ. കാണും. നമുക്കുചുറ്റും, അല്ലെങ്കിൽ നമ്മൾ തന്നെ ആകും ഈ കാപ്പി കുടിച്ച് ദിവസം ആരംഭിക്കുന്ന ഗണത്തിൽപ്പെടുന്നവർ. ഈ ഗണത്തിൽ നിന്ന് മാറിയില്ലെങ്കിൽ ആരോഗ്യം നശിക്കുമെന്ന മുന്നറിയിച്ചു നൽകുകയാണ് ഗവേഷകർ.

കാപ്പി കുടിക്കരുതെന്നല്ല, മറിച്ച് ഒഴിഞ്ഞ വയറിൽ കാപ്പി കുടിക്കരുതെന്നാണ് ഇവർ പറയുന്നത്. ഇത് വയറിൽ ആസിഡ് ഉൽപ്പാദനം കൂട്ടുമത്രേ. ഡികോഫിനേറ്റഡ് കാപ്പിയാണ് കുടിക്കുന്നതെങ്കിലും ആസിഡ് ഉൽപ്പാദനം കൂടുമെന്നാണ് ഗവേഷകർ പറയുന്നത്.

നിങ്ങളുടെ ദഹനേന്ദ്രിയ വ്യവസ്ഥ സെൻസിറ്റീവ് ആണെങ്കിൽ സ്റ്റൊമക് ലൈനിങിന് കേടുവരുത്തി ദഹനം നടക്കാത്ത അവസ്ഥ സംജാതമാക്കുകയും നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും. ഒഴി‍ഞ്ഞ വയറിലെ കാപ്പികുടി ശീലം ഹൃദയമിടിപ്പ് കൂട്ടുകയും അസ്വസ്ഥത ഉണ്ടാക്കുകയും ഉത്കണ്ഠാരോഗങ്ങൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും.

മലശോധന സുഗമമാക്കുന്നതിനു വേണ്ടിയാണ് കാലി വയറിൽ കാപ്പി കുടിക്കുന്നതെങ്കിൽ ഈ ശീലം മാറ്റി പകരം വെള്ളം കുടിക്കുന്നതാകും ആരോഗ്യത്തിനു നല്ലത്. ഇനി അതല്ല രാവിലെ കാപ്പി കുടിച്ചേ മതിയാകൂ എന്നാണെങ്കിൽ അതിനു മുന്നേ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക. ഇത് വയറിലെ ആസിഡ് നില കുറയ്ക്കും.

Tuesday, 12 December 2017

സ്ഥിരമായി നാരങ്ങാവെള്ളം കുടിച്ചാൽ?


ഭാരം കുറയ്ക്കാൻ നാരങ്ങാവെള്ളം സ്ഥിരമായി കുടിക്കുന്നവരാണോ നിങ്ങൾ. ഇതു നിങ്ങളുടെ ശരീരഭാരം കുറച്ചേക്കാം, പക്ഷേ കൂടെ ചില ആരോഗ്യപ്രശ്നങ്ങൾ വരാതെ സൂക്ഷിക്കണമെന്നു മാത്രം.

നെഞ്ചെരിച്ചിൽ

അസിഡിറ്റി കൂടുതലുള്ള ഫലവർഗങ്ങളിൽ ഒന്നാണ് നാരങ്ങ. ഇതു കൂടുതൽ അളവിൽ ശരീരത്തിലെത്തുന്നത് നെഞ്ചെരിച്ചിലിനു കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ അസിഡിറ്റി പ്രശ്നമുള്ളവർ നാരങ്ങാവെള്ളം അധികം കുടിക്കാതിരിക്കുന്നതാണു നല്ലത്.

പല്ലുകളുടെ ആരോഗ്യം

സ്ഥിരമായ നാരങ്ങാവെള്ളം കുടി പല്ലിന്റെ ഇനാമലിനെ ദോഷകരാമായി ബാധിക്കും. ലെമൺ ആസിഡ് പല്ലുകളെ ദ്രവിപ്പിക്കുകയും ഇതിലെ നാച്വറൽ ഷുഗർ പല്ലിന്റെ ആരോഗ്യം ക്ഷയിപ്പിക്കുകയും ചെയ്യും. സെൻസിറ്റിവിറ്റി, കാവിറ്റി തുടങ്ങിയ ദന്തപ്രശ്നങ്ങളിലേക്കും ഇവ നയിക്കാം.

ഓക്കാനം

വൈറ്റമിൻ സി യാൽ സംപുഷ്ടമാണ് നാരങ്ങ. ഇത് ശരീരത്തിന് ആവശ്യവുമാണ്. എന്നാൽ കൂടിയ അളവിൽ ഉള്ളിലെത്തിയാൽ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. വയറിന് അസ്വസ്ഥത, ഓക്കാനം. മനം പിരട്ടൽ എന്നിവയിലേക്കും ഇതു നയിക്കാം.

മൂത്രശങ്ക

അമിതമായി നാരങ്ങാവെള്ളം കുടിക്കുന്നത് മൂത്രശങ്ക സൃഷ്ടിക്കുകയും ഇത് നിർജലീകരണത്തിനു കാരണമാകുകയും ചെയ്യും. ഇതൊഴിവാക്കാൻ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടേണ്ടി വരും.

മൈഗ്രേൻ

സ്ഥിരമായ നാരങ്ങാവെള്ളം കുടി മൈഗ്രേൻ പോലുള്ള പ്രശ്നങ്ങളിലേക്കും കൊണ്ടെത്തിക്കാം. നാരകഫലങ്ങളിലുള്ള തൈറാമിൻ മൈഗ്രേൻ പ്രശ്നങ്ങൾ കൂടാൻ കാരണമാകുന്നു. വൈറ്റമിൻ സി ശരീരത്തിന് ആവശ്യമായതിനാൽത്തന്നെ നാരകഫലങ്ങൾ തീർത്തും നിരാകരിക്കാനും പാടില്ല.

വായ്പുണ്ണ്

വായ്പുണ്ണ് ഉള്ളവർ നാരങ്ങാവെള്ളം കുടിക്കുന്നത് ഇവയെ ദോഷകരമായി ബാധിക്കും. അസിഡിറ്റി ആഹാരങ്ങളോട് അലർജി ഉള്ളവർക്ക് ഇവ പെട്ടെന്നു പിടിപെടാം. വായ്പുണ്ണ് ഉള്ളവർ അസിഡിറ്റി ഉണ്ടാക്കുന്ന ആഹാരങ്ങൾ ഒഴിവാക്കുകയാകും നല്ലത്.

അയൺ അളവു കൂട്ടുന്നു

വെറ്റമിൻ സി അധികമായി ശരീരത്തിലത്തുന്നത് ശരീരത്തിലെ നോൺ– ഹീം അയണിന്റെ ആഗിരണം വർധിപ്പിക്കും. ഹീമോക്രെമറ്റോസിസ് രോഗബാധിരെ ഇത് കൂടുതൽ അപകടകരമാകാം. ഇത് ശരീരത്തിൽ അയണിന്റെ അളവ് വർധിപ്പിക്കുകയും അവയവങ്ങളെ നശിപ്പിക്കുകയും ചെയ്യും.

Sunday, 10 December 2017

ഓട്സ് കുടിച്ചാൽ എന്തുണ്ട് കാര്യം?


കുറച്ചു നാളുകളായി നമ്മുക്കിടയിൽ‌ പ്രശസ്തമാണ് ഓട്സ്. യൂറോപ്യൻ നാടുകളിലും അമേരിക്കൻ നാടുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു ധാന്യമാണ് ഇത്. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഓട്സിൽ വൈറ്റമിനുകൾ, മിനറൽ, ആന്റിക്സിഡന്റ് എന്നിവയും നാരുകളുമുണ്ട്. ഇവയിൽ സോഡിയം നന്നെ കുറവാണ്.

ഓട്സിൽ കൂടുതൽ എനർജി കിട്ടുന്നത് കാർബോഹൈഡ്രേറ്റിൽ നിന്നാണ്. 66% കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഓട്സിൽ 11% വും നാരുകളാണ്. ഓട്സിന്റെ ഒട്ടുമിക്ക ഗുണങ്ങൾക്കും കാരണം ഇവയിലെ നാരുകളിൽ ഒന്നായ ബീറ്റ ഗ്ലൂക്കനാണ്. ഇവയെ കൂടാതെ lignin, Cellulose, hemicelluloseഎന്നീ നാരുകളും ഓട്സിൽ അടങ്ങിയിട്ടുണ്ട്.

ദഹനത്തെ  ത്വരിതപ്പെടുത്തി വിശപ്പുമാറിയെന്ന തോന്നൽ ഉണ്ടാക്കാനും വിശപ്പടക്കാനുമുള്ള കഴിവും ഓട്സിനുണ്ട്. ബീറ്റ ഗ്ലൂക്കന് ജെൽ പോലെയുള്ള സൊല്യൂഷൻ ഉണ്ടാക്കാനുള്ള കഴിവാണ് ഇതിനു സഹായിക്കുന്നത്. ഓട്സ് ധാന്യത്തിൽ 2.3 – 8–5% വരെ ബീറ്റ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്.

ബീറ്റ ഗ്ലൂക്കന് കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. ഫാറ്റിന്റെയും കൊളസ്ട്രോളിന്റെയും ആഗിരണം കുറച്ച്  ഡൈജസ്റ്റീവ് കണ്ടന്റിന്റെ വിസ്കോസിറ്റി കൂട്ടിയും ബൈൽ ആസിഡിന്റെ പുറംതള്ളൽ കൂട്ടുകയും ചെയ്താണ് കെളസ്ട്രോൾ കുറയ്ക്കുന്നത്. 3gm ബീറ്റ ഗ്ലൂക്കൻ  നിത്യവും കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്.

ഓട്സിന്റെ നാരുകൾക്കു പ്രമേഹത്തെ നിയന്ത്രിക്കാൻ പറ്റും എന്നു പറയുന്നുണ്ടെങ്കിലും അത്താഴമായി ഓട്സ് മീലിന്റെ പായസമോ കഞ്ഞിയോ കഴിക്കുന്നത് ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗികളിൽ രാത്രികാലങ്ങളിൽ ഷുഗർ കുറഞ്ഞുപോകുന്നതായി കാണാറുണ്ട്.

Nutritional value per 100 gms of oats 

Energy – 389 kcal \
Carbohydrates – 66.3 g
Dietary fiber – 10.6 g fat – 6.9 g
Protein – 16. 9 g
Thiamine - .763 mg
Riboflavin - .139 mg
Niacin - .961 mg
pantothenic acid – 1.349 mg
Vit B6 – 12 mg
Folate – 56 mg
Calcium – 54 mg
Iron – 5 mg
Magnesium – 177 mg
Manganese– 4.9 mg
Phosphorus – 523 mg
Potassium – 429 mg
Sodium – 2 mg
Zinc – 4mg

നാരുകൾ മാത്രമല്ല പ്രോട്ടീനും ഫാറ്റും മറ്റു ധാന്യങ്ങളെ വച്ചു നോക്കുമ്പോൾ ഓട്സിൽ കൂടുതലായി കാണാറുണ്ട്. ധാരാളം മാംഗനീസ് ഉള്ളതുകൊണ്ട് വളർച്ചയ്ക്കും ഫോസ്ഫറസ് ഉള്ളതിനാൽ പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തിനും സഹായിക്കുന്നു

ഓട്സിൽ ധാരാളം ആന്റിഓക്സിഡന്റുകളും ആരോഗ്യ പ്രധമായ പോളിഫിനോളും അടങ്ങിയിട്ടുണ്ട്. ഇതിൽ തന്നെ Avenanthramides എന്ന ആന്റിഓക്സിഡന്റ് രക്തസമ്മർദം കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.

ഓട്സും പാലും ചേർത്ത് ഭക്ഷണപാനിയങ്ങൾ ഉണ്ടാക്കുമ്പോൾ രുചിക്കൊപ്പംതന്നെ പോഷകവും വർധിക്കുന്നു. ഓട്സ് പായസമോ കഞ്ഞിയോ പ്രഭാതഭക്ഷണമായി കഴിക്കാൻ ഉത്തമമാണ്. എന്നാൽ നമുക്ക് കടകളിൽ ലഭിക്കുന്ന ഓട്സ് മീൽ പ്രോസസ് ചെയ്തു വരുന്നവയായതിനാൽ തന്നെ മൂന്നു മുതൽ അഞ്ചു മിനിറ്റു വരെ വേവിച്ചാൽ മതിയാകും.

Wednesday, 6 December 2017

ഇത് ഐഡിയ ‘മാജിക്’, 357 രൂപയ്ക്ക് റീചാർജ്, മുഴുവൻ തുക തിരിച്ചു നൽകും


വരിക്കാരെ പിടിച്ചുനിർത്താൻ പുതിയ പദ്ധതികളാണ് ഓരോ ടെലികോം കമ്പനിയും അവതരിപ്പിക്കുന്നത്. ജിയോ തുടങ്ങിവെച്ച ക്യാഷ്ബാക്ക് ഓഫറുമായി മുൻനിര ടെലികോം കമ്പനിയായ ഐഡിയയും രംഗത്തുണ്ട്. 357 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകുന്നതാണ് പുതിയ ഓഫർ.

357 രൂപയ്ക്ക് റീചാർജ് ചെയ്താൽ ദിവസം 1.5 ജിബി ഡേറ്റ ഉപയോഗിക്കാം. പുറമെ അൺലിമിറ്റഡ് കോൾ, എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്. ക്യാഷ്ബാക്ക് ലഭിക്കണമെങ്കിൽ ഐഡിയയുടെ ആപ്പ് വഴി റീചാർജ് ചെയ്യണം. മൈഐഡിയ ആപ്പ് വഴി 357 റീചാർജ് ചെയ്താൽ അത്രയും തുക ആപ്പ് അക്കൗണ്ടിലേക്ക് വരും.

പിന്നീട് ഈ തുക 51 രൂപയുടെ ഏഴു വൗച്ചറുകളായി അടുത്ത റീചാർജിൽ ഉപയോഗിക്കാം. ഇതു വര്‍ഷത്തിനുള്ളിൽ ഉപയോഗിച്ചാൽ മതി. 300 നു മുകളിലുള്ള റീചാർജുകൾക്ക് മാത്രമെ ഈ വൗച്ചർ ഉപയോഗിക്കാൻ കഴിയൂ. അതായത് അടുത്ത തവണ 357 റീചാർജ് ചെയ്യുമ്പോൾ 51 രൂപ കുറച്ച് 306 രൂപ നൽകിയാൽ മതി.

പരീക്ഷിക്കാം ചില വ്യത്യസ്ത ഫുഡ് കോമ്പിനേഷനുകൾ


നാം പതിവായി കഴിച്ചു ശീലിച്ച ചില ഭക്ഷണങ്ങളുടെ കോമ്പിനേഷൻ ഉണ്ട്. ഉദാഹരണത്തിന് ബ്രഡും ബട്ടറും, പുട്ടും കടലയും, അപ്പവും മുട്ടക്കറിയും..അങ്ങനെ പലതും. ഇങ്ങനെയൊന്നുമല്ലാത്ത ചില കോമ്പിനേഷനുകൾ ഒന്നു പരീക്ഷിച്ചുനോക്കിയാലോ. കുട്ടികൾക്ക് ഭക്ഷണത്തോടുള്ള മടുപ്പ് മാറ്റിയെടുക്കാൻ ചില വ്യത്യസ്ത കോമ്പിനേഷനുകൾ സഹായിക്കും. വ്യത്യസ്തത മാത്രമല്ല, പോഷകാംശവും ഉറപ്പുവരുത്തുന്ന ചില കോമ്പിനേഷനുകൾ ഇതാ.


  • അധികം പുളിക്കാത്ത കട്ടത്തൈരിൽ പഞ്ചസാര ചേർത്ത് ഇതിലേക്ക് വാഴപ്പഴം അരിഞ്ഞു ചേർക്കുക. കുട്ടികൾക്ക് ഇടഭക്ഷണമായി ഇത് നൽകാം. തൈരിന്റെ ചെറുപുളിയും വാഴപ്പഴത്തിന്റെ മധുരവും കൂടിച്ചേരുമ്പോൾ നല്ല രുചിയുണ്ടാകും.
  • ഹുമ്മൂസ് ഇഷ്ടമാണോ? എങ്കിൽ കാരറ്റ് കഴുകി വൃത്തിയാക്കി ചതുരാകൃതിയിൽ മുറിച്ചെടുക്കുക. ഇത് നാരങ്ങാനീര് പുരട്ടി വച്ച ശേഷം ഹുമ്മൂസ് ചേർത്ത് കഴിച്ചുനോക്കൂ. നല്ല മുറുക്കമുള്ള കാരറ്റ് കഷ്ണങ്ങൾ ഹുമ്മൂസ് ചേർത്ത് കറുമുറെ കഴിക്കാൻ കുട്ടികൾക്ക് കൗതുകം തോന്നും. കാരറ്റ് പച്ചയ്ക്ക് അകത്താക്കുകയും ചെയ്യും.  
  • മുട്ട കഴിക്കാൻ മടിയാണോ? എങ്കിൽ മുട്ട പുഴുങ്ങി രണ്ടായി മുറിക്കുക. മുട്ടമഞ്ഞയിൽ അൽപം ചീസ് പുരട്ടി യോജിപ്പിക്കുക. മുട്ടയ്ക്കു പുറമെയും ചീസ് പുരട്ടി റൊട്ടിപ്പൊടിയിൽ ഉരുട്ടിയെടുക്കുക. ഇത് റോസ്റ്റ് ചെയ്തു കൊടുത്താൽ കുട്ടികൾക്ക് നല്ല നാലുമണിപ്പലഹാരമായില്ലേ  
  • ഇലക്കറികൾ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഒരു വഴിയുണ്ട്. ഇലകൾ വാട്ടിവേവിച്ച് ഒലീവ് എണ്ണ ചേർത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ച പരിപ്പ് ചേർത്തുനോക്കൂ. പരിപ്പിന്റെ രുചിയിൽ ഇലക്കറിയും കഴിച്ചുപോകും  
  • പച്ചക്കറികൾ വേവിച്ചതും വേവിക്കാത്തതും ചേർത്ത് ഒരു കോമ്പിനേഷൻ പരീക്ഷിക്കാം. ഇതിനായി കാരറ്റ്, ബീറ്റ്‌റൂട്ട്, കാപ്സിക്കം, ഉള്ളി, തക്കാളി എന്നിവ ഡീപ് ഫ്രൈ ചേർത്ത് ക്രിസ്പി ആക്കി വയ്ക്കുക. ഇതിലേക്ക് ഇതേ പച്ചക്കറികൾ വേവിക്കാതെ കഷ്ണങ്ങളാക്കി അരിഞ്ഞു ചേർക്കുക. മൊരിഞ്ഞ കഷ്ണങ്ങളുടെ കൂടെ പച്ചയായ കഷ്ണങ്ങളും കടിച്ചു കഴിക്കാം. ടിവി കാണുകയും മറ്റും ചെയ്യുമ്പോൾ കുട്ടികൾക്ക് ഇതു നൽകി നോക്കൂ.

പാലിന്റെ ഗുണമറിഞ്ഞാൽ ആട് ഒരു ഭീകരജീവി തന്നെ


ഇന്ത്യയിൽ പാലുപയോഗത്തിന് ആളുകൾ ഏറ്റവും കൂടുൽ ആശ്രയിക്കുന്നത് പശുക്കളെയാണ്. എന്നാൽ പശുക്കളെക്കാൾ എത്രയോ ഗുണമേൻമയും ഉപയോഗവും ഉള്ളവയാണ് നമ്മുടെ നാട്ടിലെ 'അജസുന്ദരി'കളുടെ പാല്. എന്നാൽ അതു പലർക്കും ​അറിയില്ല. ലോകത്തെ പാലുപയോഗത്തിന്റെ വെറും രണ്ടു ശതമാനം മാത്രമാണ് ആട്ടിൻപാലിന്റെ ഉപഭോഗം എന്നാണ് കണക്കുകൾ. ചീസ്, വെണ്ണ, ഐസ്ക്രീം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനാണ് ആട്ടിൻപാൽ കൂടുതൽ ഉപയോഗിക്കുന്നത്.

ആട്ടിൻ പാലിലുള്ളത് വളരെ ചെറിയ കൊഴുപ്പിന്റെ ഘടകങ്ങളാണ്. മറ്റു പാൽ വസ്തുക്കളെക്കാൾ ദഹനം എളുപ്പത്തിലാക്കാൻ ആട്ടിൻ പാൽ സഹായിക്കും. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് കുടിക്കാൻ പശുവിൻ പാലിനെക്കാൾ ഉത്തമം ആ‌ട്ടിൻ പാലാണ് . പ്രോട്ടീൻ, അയൺ, വിറ്റമിൻ സി, ഡി എന്നിവയുടെ കാര്യത്തിലും ആട്ടിൻ പാലിന്റെ സ്ഥാനം ഒരു പടി മുന്നിൽ തന്നെ. ആട്ടിൻ പാലുപയോഗിച്ചാലുള്ള ഗു‌ണങ്ങൾ ഇതാ.


  • ലാക്ടോസിന്റെ അംശം– ആട്ടിൻ പാലിൽ പശുവിൻ പാലിലുള്ളതിനെക്കാൾ 13 ശതമാനം കുറവ് ലാക്ടോസാണ് ഉള്ളത്. മനുഷ്യരിലുള്ളതിന്റെ 41 ശതമാനം കുറവാണ് ആട്ടിൻ പാലിലുള്ള ലാക്ടോസിന്റെ അംശം.  
  • ദഹിക്കാൻ എളുപ്പം– ദഹന പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പശുവിൻ പാലിനെക്കാൾ ഉപയോഗിക്കാന്‍ നല്ലത് ആട്ടിൻ പാലാണ്. ക‌ട്ടിയുള്ള ഭക്ഷ്യവസ്തുക്കൾ പോലും ആട്ടിൻ പാലിന്റെ അംശത്തിൽ പെട്ടെന്നു ദഹിക്കും.
  • കൊളസ്ട്രോൾ നിയന്ത്രിക്കും– ആട്ടിൻപാലിലെ ഫാറ്റി ആസിഡുകളുടെ സാന്നിധ്യത്തിന്റെ ഫലമായി ശരീര കോശങ്ങളില്‍ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയാന്‍ സാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം  
  • കൂടുതൽ നല്ല വിഭവങ്ങള്‍– ആട്ടിൻപാലുപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യവിഭവങ്ങൾ കൂടുതൽ മികച്ചതായിരിക്കും. നിര്‍മാണത്തിന്റെ സമയത്ത് തന്നെ മഞ്ഞ ബീറ്റാകരോട്ടീൻ വിറ്റമിൻ എ ആയി മാറുന്നതിനാൽ ആട്ടിന്‍ പാലിൽ നിന്നുണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് നല്ല വെള്ളനിറം ലഭിക്കുന്നു.   
  • രുചിയിൽ മാറ്റമില്ല; കുട്ടികൾക്ക് അത്യുത്തമം– പശുവിൻ പാലിനെക്കാൾ ഏറെ ഗുണമുള്ളതാണ് ആട്ടിൻ പാൽ. രുചിയുടെ കാര്യത്തിലും പശുവിൻപാലുമായി ഏറെ വ്യത്യാസമില്ല. കുട്ടികൾക്ക് പതിവായി ആട്ടിൻ പാൽ നൽകുന്നത് ഉറച്ച ശരീരവും ബുദ്ധിയും ഉണ്ടാകാൻ ഉപകരിക്കും.

Comments System

Disqus Shortname