വരിക്കാരെ പിടിച്ചുനിർത്താൻ പുതിയ പദ്ധതികളാണ് ഓരോ ടെലികോം കമ്പനിയും അവതരിപ്പിക്കുന്നത്. ജിയോ തുടങ്ങിവെച്ച ക്യാഷ്ബാക്ക് ഓഫറുമായി മുൻനിര ടെലികോം കമ്പനിയായ ഐഡിയയും രംഗത്തുണ്ട്. 357 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകുന്നതാണ് പുതിയ ഓഫർ.
357 രൂപയ്ക്ക് റീചാർജ് ചെയ്താൽ ദിവസം 1.5 ജിബി ഡേറ്റ ഉപയോഗിക്കാം. പുറമെ അൺലിമിറ്റഡ് കോൾ, എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്. ക്യാഷ്ബാക്ക് ലഭിക്കണമെങ്കിൽ ഐഡിയയുടെ ആപ്പ് വഴി റീചാർജ് ചെയ്യണം. മൈഐഡിയ ആപ്പ് വഴി 357 റീചാർജ് ചെയ്താൽ അത്രയും തുക ആപ്പ് അക്കൗണ്ടിലേക്ക് വരും.
പിന്നീട് ഈ തുക 51 രൂപയുടെ ഏഴു വൗച്ചറുകളായി അടുത്ത റീചാർജിൽ ഉപയോഗിക്കാം. ഇതു വര്‍ഷത്തിനുള്ളിൽ ഉപയോഗിച്ചാൽ മതി. 300 നു മുകളിലുള്ള റീചാർജുകൾക്ക് മാത്രമെ ഈ വൗച്ചർ ഉപയോഗിക്കാൻ കഴിയൂ. അതായത് അടുത്ത തവണ 357 റീചാർജ് ചെയ്യുമ്പോൾ 51 രൂപ കുറച്ച് 306 രൂപ നൽകിയാൽ മതി.
No comments:
Post a Comment