''ഓരോരുത്തരുടേയും ശാരീരിക അധ്വാനത്തിനനുസരിച്ചുള്ള ഉറക്കമാണ് വേണ്ടത്. രാത്രി ഉറക്കം പ്രമേഹരോഗിക്ക് ഒഴിവാക്കാനാവാത്തതാണ്''
അമിത ഭക്ഷണം, വ്യായാമത്തിന്റെ അഭാവം എന്നിവയ്‌ക്കൊപ്പം കൃത്യതയില്ലാത്ത ഉറക്കവും പ്രമേഹ തീവ്രത വര്‍ധിപ്പിക്കും. പ്രമേഹരോഗിയെ അപകടകരമായ അവസ്ഥയിലേക്കു നയിക്കാനും ഉറക്കക്കുറവ് കാരണമാകും.
സാധാരണ പറയുന്നതുപോലെ എട്ടുമണിക്കൂര്‍ ഉറക്കം നിര്‍ബന്ധമില്ല. ഓരോരുത്തരുടേയും ശാരീരിക അധ്വാനത്തിനനുസരിച്ചുള്ള ഉറക്കമാണ് വേണ്ടത്. രാത്രി ഉറക്കം പ്രമേഹരോഗിക്ക് ഒഴിവാക്കാനാവാത്തതാണ്.
എഴുതുകയോ, വായിക്കുകയോ, മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന സമയത്ത് ഉറക്കം വന്ന് കണ്‍പോളകള്‍ അടയാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ ഉറങ്ങാന്‍ കിടക്കണം. പിറ്റേദിവസം എപ്പോഴാണ് ഉറക്കം ഉണരുന്നതെന്നും ശ്രദ്ധിക്കണം.
ഉന്മേഷത്തോടെയാണ് ഉറങ്ങി ഉണരുന്നതെങ്കില്‍ ശരിയായ ഉറക്കമാണെന്ന് കണക്കാക്കാം. അല്ലെങ്കില്‍ അരമണിക്കൂര്‍ കൂട്ടിയും കുറച്ചും പരീക്ഷിച്ച് സുഖകരമായ നിദ്രയുടെ സമയം കണ്ടെത്താം.
ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുക, രാത്രി ജോലികള്‍, വായന, എഴുത്ത്, ഉറക്കമിളപ്പിന് കാരണമാകുന്ന മറ്റ് സാഹചര്യങ്ങള്‍ എന്നിവയെല്ലാം ഉറക്കത്തിന് വിഘാതം സൃഷ്ടിക്കും. ഇത് പ്രമേഹരോഗിയുടെ ദിനങ്ങളെ ഉന്മേഷ രഹിതമാക്കും.
ഉച്ചയൂണിനുശേഷം കിടക്കാനുള്ള ആഗ്രഹം സ്വാഭാവികമാണ്. ശരീരത്തിനു വിശ്രമം നല്‍കാന്‍ അല്പം കിടക്കുന്നത് നല്ലതാണ്.
എന്നാല്‍ പകല്‍സമയത്തെ ഗാഢമായ ഉറക്കം ശരീരത്തിനു ദോഷം ചെയ്യും. പ്രമേഹരോഗികള്‍ രാത്രിയില്‍ ഉറക്കമിളച്ചാല്‍ പകല്‍ കുറച്ചുനേരം വിശ്രമം ആവശ്യമാണ്.

ശരിയായ ഉറക്കം

ഉറക്കക്കുറവ്

ശരിയായ ഉറക്കത്തിന്
- കിടക്കുന്നതിന് മുമ്പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുക.
- മനസിനെ ശാന്തമാക്കാന്‍ കുറച്ചു സമയം ശാന്തമായിരുന്ന് സാവധാനം ശ്വാസം എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യണം.
- ദിവസത്തില്‍ അരമണിക്കൂറെങ്കിലും വ്യായാമത്തിന് മാറ്റിവയ്ക്കണം.
- വായന, മൃദുവായ സംഗീതം കേള്‍ക്കുക എന്നിവയും സുഖനിദ്ര പ്രദാനം ചെയ്യും.
- പ്രമേഹ രോഗികളില്‍ കാണുന്ന മറ്റൊരു പ്രശ്‌നമാണ് കൂര്‍ക്കംവലി. ഡോക്ടറുടെ സഹായത്തോടെ ഉറക്കക്കുറവിനും, കൂര്‍ക്കം വലിക്കും പരിഹാരം തേടുകയും ശരിയായ വിശ്രമത്തെക്കുറിച്ച് ചോദിച്ചു മനസിലാക്കുകയും വേണം.
പ്രമേഹരോഗികളിലെ ഉറക്കക്കുറവും ശരിയല്ലാത്ത ഉറക്കക്രമവും രോഗതീവ്രത കൂട്ടാം. അതിനാല്‍ കൃത്യതയാര്‍ന്ന ഉറക്കം രോഗിക്ക് അത്യാവശ്യമാണ്.

No comments:
Post a Comment