Ente Malayalam News

Follow Us

Thursday, 30 November 2017

ഉണരുമ്പോള്‍ത്തന്നെ കിടക്ക തട്ടി വിരിക്കേണ്ട; കാരണം ഇതാണ്


ഉറങ്ങിയുണരുമ്പോള്‍ത്തന്നെ കിടക്ക തട്ടിക്കുടയുന്നതാണ് മിക്കവരുടെയും ശീലം. കിടക്ക തട്ടി വിരിച്ച് അടുക്കുംചിട്ടയുമായി ഒരു ദിവസം ആരംഭിക്കുന്നതൊക്കെ നല്ലതാണ്. പക്ഷേ ഈ തട്ടിവിരിക്കലിനു പിന്നില്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ?

അതേ, നമ്മുടെ കിടക്കയിലെ സൂക്ഷ്മജീവികളാണ് ഇതിനു പിന്നിലെ വില്ലന്മാര്‍. ചെറിയ ഈര്‍പ്പവും ചെറുചൂടുമുള്ള അന്തരീക്ഷത്തിലാണ് ഇവ വളരുന്നത്‌. തൊലിപ്പുറത്തെ ശകലങ്ങളില്‍ പോലും ഇവ വസിക്കുന്നുണ്ട്. ആസ്മ, അലര്‍ജി തുടങ്ങിയ രോഗങ്ങളുടെ പ്രധാന കാരണക്കാരും ഇവയാണ്.

ഉറങ്ങുന്ന സമയത്ത് ഇവ നമ്മുടെ ശരീരത്തില്‍നിന്നു കിടക്കയിലേക്കു പ്രവേശിക്കാറുണ്ട്. കിടക്കവിട്ടുണരുമ്പോള്‍ ഇവയ്ക്ക് ആ അവസ്ഥയില്‍ അധികനേരം കഴിയാന്‍ സാധിക്കില്ല. എന്നാല്‍ കിടക്ക തട്ടിവിരിക്കുമ്പോള്‍ അവ വീണ്ടും നമ്മുടെ ശരീരത്തിലേക്കുതന്നെ എത്തപ്പെടാന്‍ സാധ്യതയുണ്ട്. അന്തരീക്ഷത്തിലൂടെ അവ വീണ്ടും നമ്മളില്‍ പ്രവേശിക്കും.


എങ്ങനെ തുരത്താം?

കിടക്ക തട്ടിവിരിക്കാതെ മാത്രം ഇവയെ തുരത്താന്‍ കഴിയില്ല. വീടിന്റെ സകല മുക്കും മൂലയും വൃത്തിയായി സൂക്ഷിക്കുക എന്നതു തന്നെയാണ് പ്രധാനം. വായു സഞ്ചാരമില്ലാത്ത ചുറ്റുപാടിലാണ് ഇവ ധാരാളമായി വളരുന്നത്‌. ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം കിടക്കവിരികള്‍ മാറ്റുന്നതും അനിവാര്യമാണ്. പനിയോ മറ്റു രോഗങ്ങളോ ഉള്ളപ്പോള്‍ ഇതിനു വേണ്ടി കാത്തിരിക്കേണ്ട. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കിടക്കവിരി ദിവസവും മാറ്റണം.

കാലാവസ്ഥയ്ക്ക് അനുസരിച്ചും കിടക്കവിരി മാറ്റേണ്ടതാണ്. ഉദാഹരണത്തിന് ചൂടുള്ള സമയങ്ങളില്‍ വിയര്‍പ്പും മറ്റും അധികമായിരിക്കും. ഇങ്ങനെ വരുമ്പോള്‍ കിടക്കവിരി അടിക്കടി മാറ്റുക. മുഷിഞ്ഞ കിടക്കകള്‍ സൂക്ഷ്മജീവികള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാകും.

തലയിണകളെയും അവഗണിക്കേണ്ട

കിടക്കവിരികള്‍ മാത്രമല്ല തലയിണകളെയും സൂക്ഷിക്കണം. കിടക്കവിരികളില്‍ കാണപ്പെടുന്ന അതേ സൂക്ഷ്മജീവികള്‍ തലയിണയിലും ഇടംപിടിച്ചിട്ടുണ്ടാകും. തലയണയില്‍ മുഖം പൂഴ്ത്തി ഉറങ്ങുമ്പോള്‍ ഇവ നേരിട്ട് നിങ്ങളുടെ മുഖവുമായി സംസര്‍ഗ്ഗത്തിലാകും. ഇത് പലതരം അലര്‍ജികള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകും. കിടക്കവിരികള്‍ മാറ്റുന്നതു പോലെതന്നെ തലയണയുറകളും രണ്ടു ദിവസത്തില്‍ ഒരിക്കല്‍ മാറ്റാൻ മറക്കേണ്ട.


ചുഴലിക്കാറ്റ് കേരള തീരത്തേക്ക്; കനത്ത മഴ, ജാഗ്രതാ നിര്‍ദേശം

അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്തേക്ക് ചുഴലിക്കാറ്റ് അടുക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയില്‍ 'ഓഖി' ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടു. തെക്കന്‍ കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. ന്യൂനമര്‍ദ്ദം ലക്ഷദ്വീപ് ഭാഗത്തേക്കാണ് നീങ്ങുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് ദുരന്തനിവാരണ സേന കന്യാകുമാരിയിലേക്ക് തിരിച്ചു.

കനത്ത മഴയില്‍ കൊല്ലം കുളത്തൂപ്പുഴയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ജിഷ്ണുവാണ് മരിച്ചത്.  തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മരം കടപുഴകി വീണു. വിഴിഞ്ഞത്ത് മഴയില്‍ മരം കടപുഴകി വീണ് സ്ത്രീക്ക് പരിക്കേറ്റു. കന്യാകുമാരിയില്‍ ശക്തമായ കാറ്റില്‍ മരം വീണ് മൂന്ന് പേര്‍ മരിച്ചു. ദേശീയ പാതയില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ രാത്രി യാത്ര ഒഴിവാക്കണമെന്നും, അയ്യപ്പന്മാര്‍ മല കയറാന്‍ കാനന പാത ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് നാഗര്‍ കോവില്‍ കൊച്ചുവേളി, കൊച്ചുവേളി-നാഗര്‍ കോവില്‍, കൊല്ലം-കന്യാകുമാരി മെമു ട്രെയിനും തിരുവനന്തപുരം നാഗര്‍ കോവില്‍ പാസഞ്ചറും റദ്ദാക്കി. നിരവധി ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു.

തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെട്ടുകാട് മത്സ്യബന്ധനത്തിന് പോയവരെ കാണാതായി.

തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ മഴ കനത്തിട്ടുണ്ട്.  നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍  ഉയര്‍ത്താനും സാധ്യതയുണ്ട്. കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. കോട്ടയത്തും രാവിലെ മുതല്‍ മൂടിയ കാലാവസ്ഥയും മഴയുമാണ്.

അമ്പൂരി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടലുണ്ടായി. കനത്ത മഴയെത്തുടര്‍ന്ന് പാറശാലയിലെ ഉപജില്ലാ കലോത്സവവേദികള്‍ മൂന്നെണ്ണം തകര്‍ന്നു വീണു.

ഒന്നിനും സമയമില്ലേ?പുതുമകള്‍ ഇല്ലാതെയുള്ള ലൈംഗികത വെറും ആക്ടിവിറ്റി


മലയാളിയുടെ സന്തതസഹചാരിയായി മാറിയിരിക്കുന്ന ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും വാട്‌സാപ്പുമെല്ലാം ഇതിന്റെ ഉത്തരവാദികള്‍ തന്നെ. ജീവിത തിരക്കുകളും ജോലിയുടെ സമ്മര്‍ദവും കൂടിയാകുമ്പോള്‍ ഒന്നിനും സമയമില്ല എന്ന അവസ്ഥയിലേക്ക് മലയാളി എത്തിയിരിക്കുന്നു.

സംതൃപ്തമായ  ലൈംഗിക ജീവിതം സ്വപ്നം കാണാത്തവരായി ആരാണുള്ളത്. കൗമാരംപ്രായം മുതലേ മനുഷ്യമനസില്‍ തന്റെ ഭാവി ഇണയെപ്പറ്റിയുള്ള ചിന്തകള്‍ നിറയുന്നതായാണ് ശാസ്ത്രം പറയുന്നത്.

യുവതീ യുവാക്കള്‍ കാണുന്ന സ്വപ്നങ്ങളില്‍ അധികവും തന്റെ ഇണയുമൊത്തുള്ള സന്തോഷകരമായ ജീവിതമായിരിക്കും. ഇങ്ങനെ ആനന്ദകരമായ ദാമ്പത്യം സ്വപ്നം കണ്ട് കുടുംബജീവിതത്തിലേക്ക് കടക്കുന്നു മിക്ക യുവതീ യുവാക്കള്‍ക്കും ഈ സന്തോഷം യഥാര്‍ഥ കുടുംബ ജീവിതത്തില്‍ അനുഭവിക്കാനാവുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ കാണിക്കുന്നത്.

മുന്നൊരുക്കമില്ലാതെ ജീവിതത്തിലേക്ക്

വേണ്ടത്ര മുന്നൊരുക്കമില്ലാതെയും ലൈംഗിക അറിവില്ലാതെയും വൈകാരിക പക്വതയില്ലാതെയും വിവാഹജീവിതത്തിലേക്ക് കടക്കുന്ന വ്യക്തികള്‍ ഊഷ്മളമായ സ്‌നേഹ ബന്ധംപോലും ഉണ്ടാക്കാന്‍ ആവാതെ പരാജയപ്പെടുന്നതായാണ് കണ്ടുവരുന്നത്.

മലയാളിയുടെ സന്തതസഹചാരിയായി മാറിയിരിക്കുന്ന ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും വാട്‌സാപ്പുമെല്ലാം ഇതിന്റെ ഉത്തരവാദികള്‍ തന്നെ. ജീവിത തിരക്കുകളും ജോലിയുടെ സമ്മര്‍ദവും കൂടിയാകുമ്പോള്‍ ഒന്നിനും സമയമില്ല എന്ന അവസ്ഥയിലേക്ക് മലയാളി എത്തിയിരിക്കുന്നു.

നമ്മുടെ ചില സാമൂഹിക നിലപാടുകളും ഇതിനെ സ്വാധീനിക്കുന്നുണ്ട്. അറേഞ്ചഡ് മാര്യേജിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന മലയാളി അവിടെയും നോക്കുന്നത് കുടുംബ മഹിമയും സാമ്പത്തികവും സുരക്ഷിതവുമായ ജോലിയുമാണ്. ഇങ്ങനെ ബാഹ്യമായ പൊരുത്തം നോക്കി വിവാഹജീവിതത്തിലേക്ക് കടന്നുവരുന്ന മലയാളിക്ക് ആഴമേറിയ സൗഹൃദ ബന്ധത്തിലേക്ക് എത്താനുള്ള സമയം പോലും സമൂഹം കൊടുക്കുന്നില്ല.

സമൂഹത്തിന്റെ നിര്‍ബന്ധങ്ങള്‍


വിവാഹം കഴിഞ്ഞ് അധികം താമസിക്കാതെ കുഞ്ഞിക്കാല്‍ കാണണമെന്ന് സമൂഹം നിര്‍ബന്ധം പിടിക്കുന്നു. ഇല്ലെങ്കില്‍ വിശേഷമായില്ലേ എന്ന ചോദ്യവുമായി ബന്ധുക്കളും അയല്‍ക്കാരും പിന്നാലെ കൂടും.

വിവാഹത്തിന്റെ ആദ്യനാളുകളില്‍ പരസ്പരം മനസിലാക്കാനും അടുത്തറിയാനും ഉള്ള സമയമാണ്. ചിലര്‍ക്ക് അത് എളുപ്പം സാധിച്ചെന്നും വരാം. എന്നാല്‍ മറ്റു ചിലര്‍ക്ക് അതിന് സമയമെടുത്തേക്കാം. അതിനുള്ള സാവകാശം നാം അവര്‍ക്ക് കൊടുക്കണം. ഭാര്യാ ഭര്‍ത്താക്കന്മാര്‍ നല്ല സൗഹൃദ ബന്ധത്തില്‍ എത്തിയതിനു ശേഷം വേണം മക്കളുണ്ടാകാന്‍.

എന്നാല്‍ ഒരു കുഞ്ഞ് ഉണ്ടായാല്‍ ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ എല്ലാം തീരും എന്ന ധാരണ ശരിയല്ല. ആഴമേറിയ സ്‌നേഹ ബന്ധത്തിലെത്തിയതിനുശേഷമേ ലൈംഗിക ബന്ധത്തിലേര്‍പ്പെടാവൂ എന്ന അടിസ്ഥാന തത്വം നാം വിസ്മരിക്കരുത്.

തിരക്കില്‍ മങ്ങുന്ന ജീവിതങ്ങള്‍


മലയാളിക്ക് ഇന്ന് തിരക്കൊഴിഞ്ഞിട്ട് നേരമില്ലാതായിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന കുടുംബ വ്യവസ്ഥിതിയും ജീവിത തിരക്കുകളും ജോലിയുടെ സമ്മര്‍ദവും മലയാളിയെ കാര്യമായിത്തന്നെ സ്വാധീനിച്ചിരിക്കുന്നു. അതിന്റെ പ്രതിഫലനമാകട്ടെ കാണുന്നത് അവന്റെ ലൈംഗിക ജീവിതത്തിലും.

ഇന്നത്തെ ന്യൂജനറേഷന്‍ മലയാളികള്‍ പലരും ജോലിത്തിരക്കിലാണ്. ഓഫീസ് പ്രശ്‌നങ്ങള്‍ ലാപ്‌ടോപ്പിനോടൊപ്പം വീട്ടിലേക്ക് കൊണ്ടുവരുന്നവര്‍ ഏറെ. ജീവിതത്തിരക്കുകള്‍ കഴിഞ്ഞ് കിടപ്പറയിലെത്തുമ്പോഴേക്കും പലരും ക്ഷീണിച്ച് അവശരായിരിക്കും.

ജോലിത്തിരക്കും ജോലിയുടെ സമ്മര്‍ദങ്ങളും കാര്‍ന്നു തിന്നുന്നത് തന്റെ ദാമ്പത്യ ബന്ധത്തിലെ ഊഷ്മളതയും അതിലുപരി തന്റെ ലൈംഗിക ജീവിതവുമാണെന്ന് പലരും അറിയുന്നില്ല. സ്ട്രസ് ഏതു തരത്തിലുള്ളതായാലും അത് ലൈംഗിക താല്‍പര്യവും ഉത്തേജനവും കുറയ്ക്കുക തന്നെചെയ്യും.

ഉറക്കസമയം തന്നെ തിരക്കുകള്‍ കവരുമ്പോള്‍ ഉറക്കസമയത്തു നിന്ന് അല്‍പം എടുത്ത് ലൈംഗികത ആസ്വദിക്കാന്‍ പിന്നെ എവിടെ നേരവും മനസും. ജോലിത്തിരക്കെല്ലാം മാറ്റിവച്ച് ആഴ്ചാവസാനമെങ്കിലും അല്‍പനേരം കുടുംബത്തോടൊപ്പം ചെലവഴിക്കാനും ജീവിതം ആസ്വദിക്കാനും മലയാളി പഠിക്കേണ്ടിയിരിക്കുന്നു.

ജോലിത്തിരക്കുകളേയും മാനസിക സമ്മര്‍ദങ്ങെളയും നേരിടാനും ലൈംഗിക താല്‍പര്യം വീണ്ടെടുക്കാനും ലൈംഗിക ആസ്വദിക്കാനും അത് പഠിപ്പിക്കുന്നു.


ജീവിതത്തിലെ വില്ലന്മാര്‍


പണ്ട് ഭാര്യയോടും കുട്ടികളോടുമൊപ്പം ചെലവഴിച്ചിരുന്ന ഒഴിവ് വേളകള്‍ ഇന്ന് മൊബൈല്‍ ഫോണും കംപ്യൂട്ടറും ടിവിയും കവര്‍ന്നെടുത്തിരിക്കുകയാണ്. പങ്കാളികള്‍ ഏറെ സമയം ചെലവഴിക്കുന്നത് മൊബൈലിനോടും ലാപ്‌ടോപ്പിനോടുമൊപ്പമാണ്. അടുത്തിരിക്കുന്ന പങ്കാളിയെ പ്രണയിക്കാതെ നാം പ്രണയിക്കുന്നത് മൊബൈലിനെയും ലാപ്‌ടോപ്പിനെയുമാണ്.

വാട്‌സാപ്പും ഇന്റര്‍നെറ്റുമൊക്കെ മറ്റുള്ളവരുമായുള്ള ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. എങ്കില്‍പ്പോലും അതില്‍ മറഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ വിസ്മരിക്കരുത്. വാട്‌സാപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡികളിലൂടെ തങ്ങളുടെ പഴയ കാമുകരുമായി ബന്ധം സ്ഥാപിച്ചവരും പുതിയ വിവാഹേതര ബന്ധത്തിലേക്ക് കടന്നവരും ഏറെയുണ്ട്.

സമൂഹത്തിനു മുമ്പില്‍ മാതൃകാ ദമ്പതികളായി ജീവിക്കുന്നുണ്ടെങ്കിലും പരസ്പരം ലൈംഗിക ബന്ധം പുലര്‍ത്താതെ കഴിയുന്ന ന്യൂജനറേഷന്‍ ദമ്പതികളും നമുക്കിടയിലുണ്ട്. മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലിയും ഉയര്‍ന്ന വരുമാനവും അടിപൊളി ജീവിതവുമായാല്‍ എല്ലാം പൂര്‍ത്തിയായി എന്നാണ് ന്യൂജനറേഷന്‍ ദമ്പതിമാരുടെ ധാരണ.

ഇങ്ങനെയുള്ളവര്‍ അവസാനംആശ്രയം കണ്ടെത്തുന്നത് ഇന്റര്‍നെറ്റ് രതിയിലും വിവാഹേതര ബന്ധങ്ങളിലുമായിരിക്കും. നല്ല ലൈംഗികതയ്ക്ക് മൂന്ന് കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ശരിയായ ലൈംഗിക അറിവ്, വൈകാരിക പക്വത, ദമ്പതികള്‍ തമ്മിലുള്ള പൊരുത്തം എന്നിവയാണവ.

ലൈംഗിക അറിവ്


നല്ല ലൈംഗികതയ്ക്ക് വേണ്ട അടിസ്ഥാന കാര്യങ്ങളിലൊന്നാണ് യഥാര്‍ഥ ലൈംഗിക അറിവ്. ലൈംഗിത ആനന്ദകരവും ആസ്വാദ്യകരവുമാക്കാന്‍ നല്ല ലൈംഗിക അറിവ് അത്യാവശ്യമാണ്. വിവാഹം കഴിഞ്ഞിട്ടും പല ദമ്പതിമാര്‍ക്കും വേണ്ടത്ര ലൈംഗിക അറിവ് ഇല്ല.

നമ്മുടെ നാട്ടില്‍ ഇന്നും ലൈംഗിക വിദ്യാഭ്യാസം അന്യംതന്നെ. പിന്നെ എങ്ങനെ നല്ല ലൈംഗികത കാഴ്ചവയ്ക്കാനാവും? ആകെയുള്ള ആശ്രയം ഇന്റര്‍നെറ്റാണ്. അതു പലപ്പോഴും തെറ്റായ ലൈംഗിക അറിവാണ് നല്‍കുന്നത്.
 
ഇത് ദാമ്പത്യ പരാജയത്തിലേക്കും ലൈംഗിക വൈകൃതത്തിലേക്കുമാണ് യുവാക്കളെ നയിക്കുന്നത്. ഇന്റര്‍നെറ്റിലൂടെ രതിസുഖം നേടുന്ന പലരും യഥാര്‍ഥ ജീവിതത്തില്‍ വന്‍ പരാജയമാണെന്ന് അടുത്തിടെ നടന്ന പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

യഥാര്‍ഥ ലൈംഗിക അറിവ് ഉണ്ടെന്ന് അഭിമാനിക്കുന്നവരില്‍ പോലും ശക്തമായ സാമൂഹികവും മതപരവുമായ സ്വാധീനങ്ങള്‍ കാണാവുന്നതാണ്. ഇതു പലപ്പോഴും ലൈംഗികതയില്‍ പുതുമകള്‍ കണ്ടെത്തുന്നതിനും അങ്ങനെ ലൈംഗിക കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനും തടസമാകുന്നു.

ഉദാഹരണത്തിന് മിഷണറി പൊസിഷന്‍ മാത്രമാണ് ശരിയായ ലൈംഗിക രീതിയെന്നും മറ്റെല്ലാ രീതികളും തെറ്റാണെന്നും പാപമാണെന്നും ധരിച്ചുവച്ചിരിക്കുന്നവരുമുണ്ട്. നാം അറിയാതെ നമ്മുടെ മനസില്‍ കയറിക്കൂടിയ ധാരണകളാണ് ഇതിന് അടിസ്ഥാനം.

പുതുകമകള്‍ ഇല്ലാതെയുള്ള ലൈംഗികത വെറും ഒരു ആക്ടിവിറ്റിയായി മാത്രം ചുരുങ്ങുന്നു എന്ന് തിരിച്ചറിയുക. പുതുമകളാണ് ലൈംഗികതയ്ക്ക് പുതിയ ഈണവും താളവുംനല്‍കുന്നതെന്ന് മറക്കരുത്.

കായിക താരങ്ങള്‍ക്ക് ആരോഗ്യവിഭവങ്ങള്‍


സാധാരണക്കാരെ അപേക്ഷിച്ച് കായികതാരങ്ങള്‍ക്ക് പോഷകാഹാരത്തിന്റെ ആവശ്യം കൂടുതലാണ്. ഊര്‍ജത്തിന്റെ ഉപയോഗം കൂടുന്നതിന് അനുസരിച്ച് ഭക്ഷണവും ക്രമീകരിക്കേണ്ടതുണ്ട്. കായിക താരങ്ങള്‍ക്കു മാത്രമായി രുചിയൂറും പോഷക വിഭവങ്ങള്‍...

1. നെല്ലിക്ക പാനീയം


1. ഉണക്ക നെല്ലിക്ക - 10 എണ്ണം
2. ചെറുനാരങ്ങ നീര് - 1 ടേബിള്‍ സ്പൂണ്‍
3. തേന്‍ - 2 ടേബിള്‍ സ്പൂണ്‍
4. പുതിനയില - 2 അല്ലി

തയാറാക്കുന്ന വിധം


* ഉണക്ക നെല്ലിക്ക 10 എണ്ണം കഴുകി തലേ ദിവസം തന്നെ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.
* അടുത്ത ദിവസം വെള്ളത്തില്‍ കുതിര്‍ത്ത നെല്ലിക്കയും ചെറുനാരങ്ങ നീരും പുതിനയിലയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ച് അരിച്ചെടുക്കുക.
* അരിച്ചെടുത്ത നെല്ലിക്ക പാനീയത്തിലേക്ക് 2 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം.


2. അവല്‍ ഏത്തപ്പഴം മില്‍ക്ക് ഷേയ്ക്ക്


1. ഏത്തപ്പഴം - 2 എണ്ണം
2. അവല്‍ല്‍ - അരക്കപ്പ്
3. കപ്പലണ്ടി, ബദാം,
കശുവണ്ടി - 3 ടേബിള്‍ സ്പൂണ്‍
4. പാല്‍ (തണുത്ത് കട്ടിയായത്) - 1 കപ്പ്
5. ബ്രെഡ് - 2 എണ്ണം (ചെറിയ കഷണങ്ങളാക്കി മുറിച്ചത്)
6. നെയ്യ് - ആവശ്യത്തിന്
7. പഞ്ചാസാര - 3 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


* - ചൂടായ പാനിലേക്ക് ആവശ്യത്തിന് നെയ്യൊഴിച്ച് നട്‌സും ബ്രെഡും അവലും ഓരോന്നായി വറുത്ത് കോരി വയ്ക്കുക. (അവലും, ബ്രെഡും അധികം മൊരിയരുത്)
* - വറുത്ത് വച്ച അവലും ബ്രെഡും അല്‍പം പാലൊഴിച്ച് കുതിര്‍ക്കാന്‍ വയ്ക്കുക.
* - കട്ടിയായ പാല്‍ പൊടിച്ച് മിക്‌സിയിലിട്ട് അതിലേക്ക് നട്‌സും ഏത്തപ്പഴം കഷ്ണങ്ങളാക്കിയതും പാലില്‍ കുതിര്‍ത്ത ബ്രെഡും, അവലും പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.
* - ഇതൊരു ഗ്ലാസിലേക്കൊഴിച്ച് മുകളില്‍ നെയ്യില്‍ വറുത്തെടുത്ത നട്‌സും അവലും കൊണ്ട് അലങ്കരിക്കുക.


3. ആല്‍മണ്ട് ചിക്കന്‍ എഗ്ഗ് സൂപ്പ്


1. ബദാം (അല്‍പം നെയ്യൊഴിച്ച് ചൂടാക്കിയെടുത്തത്)) - 1 കപ്പ്
2. പാല്‍ - 1 കപ്പ്
3. കുങ്കുമപ്പൂവ് - 1 ടീസ്പൂണ്‍
4. ക്രീം - 1 ടേബിള്‍ സ്പൂണ്‍
5. ചിക്കന്‍ സ്‌റ്റോക്ക് - ഒന്നരക്കപ്പ്
6. മുട്ടയുടെ വെള്ളള്ള - 3 എണ്ണം
7. ഉപ്പ് - ആവശ്യത്തിന്
8. കുരുമുളക്് - ആവശ്യത്തിന്
9. ഗരം മസാല - കാല്‍ ടീസ്പൂണ്‍

തയാറാക്കുന്ന വിധം


* - ബദാം അരച്ച് (മൂക്കാല്‍ കപ്പ്) വയ്ക്കുക. ഇതിലേക്ക് പാല്‍ കുങ്കുമപ്പൂവ്, ഗരം മസാല, എന്നിവ ചേര്‍ത്ത് 10 മിനിറ്റ് ചെറുതീയില്‍ വേവിക്കുക. ഇതിലേക്ക് ചിക്കന്‍ സ്‌റ്റോക്ക് ചേര്‍ത്തിളക്കുക.
* - ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് 10 മിനിറ്റ് തിളപ്പിക്കുക. ചെറുതായി തിളയ്ക്കുമ്പോള്‍ അതിലേക്ക് ചെറിയ ദ്വാരങ്ങളുള്ള സ്പൂണിലൂടെ നന്നായി അടിച്ചെടുത്ത മുട്ടവെള്ള ഒഴിച്ചു കൊടുക്കുക.
* - ക്രീം, ബദാം അരിഞ്ഞതും (കാല്‍ കപ്പ്) ചേര്‍ത്ത് അലങ്കരിച്ച് ചൂടോടുകൂടി വിളമ്പാം.


4. ചൗവ്വരി - കരിക്ക് പുഡിങ്


1. ചൗവ്വരി - 100 ഗ്രാം
2. പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍
3. ഇളം കരിക്ക് - 1 കപ്പ്
4. പാല്‍ - ഒന്നരക്കപ്പ്

തയാറാക്കുന്ന വിധം


* - ചൗവ്വരി പാലൊഴിച്ച് ചെറുതീയില്‍ നന്നായി വേവിക്കുക.
* - വെന്ത് തുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ത്തിളക്കുക.
* - ഇതിലേക്ക് കരിക്ക് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റുക.
* - ഫ്രിഡ്ജില്‍ വച്ച് 15 മിനിറ്റ് തണുപ്പിച്ച് ഉപയോഗിക്കുക.



5. ചന - നട്‌സ് റൈസ്


1. ബസ്മതി അരി - 1 കപ്പ്
ഗ്രാമ്പുുു- 2 എണ്ണം
ഏലയ്ക്ക - 2 എണ്ണം
കറുവാപ്പട്ട - 2 കഷണം
2. സവാള - 3 എണ്ണം
തക്കാളി - 2 എണ്ണം
3. ഇഞ്ചി, വെളുത്തുള്ളി,
പച്ചമുളക് പേസ്റ്റ് - 1 ടീസ്പൂണ്‍
4. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - അര ടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
5. ഉണക്ക മുന്തിരി - കാല്‍ കപ്പ്
6. ബദാം അരിഞ്ഞത് - കാല്‍ കപ്പ്
7. കശുവണ്ടി (രണ്ടായി അരിഞ്ഞത്) - കാല്‍ കപ്പ്
8. വെള്ളക്കടല (ചന) - അര കപ്പ് (ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ചത്)
9. മല്ലിയില, പുതിനയില (പൊടിയായി അരിഞ്ഞത്) - 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


* - ഒന്നാമത്തെ ചേരുവ പാകത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചൂറ്റിയ ശേഷം ചൂടാക്കാന്‍ വയ്ക്കുക.
* - നെയ്യ് ചൂടാക്കി അതിലേക്ക് ഉണക്കമുന്തിരി, ബദാം, കശുവണ്ടി എന്നിവയിട്ട് വറുത്ത് കോരി വയ്ക്കുക. അതേ നെയ്യില്‍ ഒരു സവാള (പൊടിയായി അരിഞ്ഞത്) വറുത്തെടുക്കുക.
* - ചൂടായ പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് പൊടി പൊടിയായി അരിഞ്ഞ സവാള ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക.
* - അതിലേക്ക് മൂന്നാമത്തെ ചേരുവ ചേര്‍ത്തിളക്കുക. സവാള അല്‍പം വഴറ്റിയതിനു ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക. പാകമാകുമ്പോള്‍ അതിലേക്ക് നാലാമത്തെ ചേരുവ ചേര്‍ത്ത് ഇളക്കികൊടുക്കുക.
* - വേവിച്ച് വച്ചിരിക്കുന്ന വെള്ളകടലയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
* - ഈ ചേരുവയിലേക്ക് ചൂടാറിയ ചോറും വറുത്ത് വച്ചിരിക്കുന്ന നട്‌സും സവാളയും ഒന്‍പതാമത്തെ ചേരുവയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വാങ്ങി ചൂടോടെ വിളമ്പാം.


6. കോക്കനട്ട് - പ്രോണ്‍ എഗ് റൈസ്


1. തേങ്ങ - 1 മുറി
2. മല്ലിപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
പെരുംജീരകം - 1ടീസ്പൂണ്‍
3. നെയ്യ് - 1 ടേബിള്‍സ്പൂണ്‍
4. സവാള - 1
5. ഏലയ്ക്ക, ഗ്രാംമ്പു, പട്ട - 2 എണ്ണം വീതം
6. പുഴുക്കലരി - 2 കപ്പ്
7. ചെമ്മീന്‍ - അരക്കിലോ
8. മുട്ട - 4 എണ്ണം
9. മുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
10. പൊടിയായി അരിഞ്ഞ സവാള - കാല്‍ കപ്പ്
പച്ചമുളക് പൊടിയായി അരിഞ്ഞത് - കാല്‍ കപ്പ്
11. വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം


* - തേങ്ങ ചിരവി, മൂന്ന് കപ്പ് പാല്‍ എടുക്കുക.
* - മല്ലിപൊടി, മഞ്ഞള്‍പൊടി, പെരുംജീരകം എന്നിവ അരച്ചെടുക്കുക.
* - കുക്കര്‍ ചൂടാക്കി, നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ നീളത്തില്‍ മുറിച്ച സവാള ചേര്‍ത്ത് വഴറ്റുക.
* - ഏലയ്ക്ക, ഗ്രാമ്പു, പട്ട അരച്ച മസാല ചേര്‍ത്തിളക്കുക.
* - കഴുകിയ അരിയും, തേങ്ങാപാല്‍, വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് കുക്കര്‍ അടച്ച് വേവിക്കുക. ഒരു സ്റ്റിം വന്നാല്‍ തീ കുറച്ച് അരിയുടെ വേവനുസരിച്ച് അഞ്ചോ പത്തോ മിനിറ്റ് വയ്ക്കുക. പ്രഷര്‍ പോയ ശേഷം തുറക്കുക. വെള്ളം നന്നായി വറ്റിയിരിക്കണം.
* - കഴുകി വൃത്തിയാക്കിയ ചെമ്മീനില്‍ ആവശ്യത്തിന് ഉപ്പും ഒന്‍പതാമത്തെ ചേരുവയും ചേര്‍ത്ത് ഫ്രൈ ചെയ്ത് കോരി വയ്ക്കുക.
* - മുട്ട പൊട്ടിച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പും പത്താമത്തെ ചേരുവയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. എണ്ണ ചൂടായ പാനിലേക്ക് മുട്ട അടിച്ചത് ഒഴിച്ച് നന്നായി ചിക്കിയെടുക്കുക. അതിലേക്ക് ഫ്രൈ ചെയ്ത് വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്ത് ഇളക്കി കോരി വയ്ക്കുക.
* - ഇത് ചോറില്‍ നന്നായി യോജിപ്പിച്ച് അല്‍പനേരം മൂടി വയ്ക്കുക.


7. മുതിര - ധാന്യ പുട്ട്


1. അരിപ്പൊടി - അരക്കപ്പ്
ഓട്‌സ് - 2 ടേബിള്‍ സ്പൂണ്‍
റാഗി പൊടി - 2 ടേബിള്‍ സ്പൂണ്‍
ഗോതമ്പ്‌പൊടി - 2 ടേബിള്‍ സ്പൂണ്‍
സോയ പൗഡര്‍ - 2 ടേബിള്‍ സ്പൂണ്‍
2. മുതിരര - അരക്കപ്പ്
3. പച്ചമുളക് - 2 എണ്ണം
ചുവന്നുള്ളി - 5 എണ്ണം
കറിവേപ്പില - 2 തണ്ട്
തേങ്ങ ചിരവിയത് - 2 ടേബിള്‍ സ്പൂണ്‍
4. ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


* - ഒന്നാമത്തെ ചേരുവകള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത വെള്ളം അല്‍പമായി ചേര്‍ത്ത് പുട്ടിന് പൊടി കുഴയ്ക്കുന്നതു പോലെ കുഴച്ചു വയ്ക്കുക.
*- മുതിര നനച്ച് തുണിയില്‍ കെട്ടി മുളപ്പിച്ചെടുക്കണം.
* - മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് മുതിര വേവിച്ചെടുക്കുക. വേവിച്ച മുതിരയില്‍ തേങ്ങ ചേര്‍ത്തിളക്കി വയ്ക്കുക.
* - പുട്ട് കുറ്റിയില്‍ ആദ്യം വേവിച്ച് വച്ചിരിക്കുന്ന മുതിര അല്‍പം ചേര്‍ക്കുക. അതിനു മുകളിലായി പുട്ട് പൊടി വിതറുക. വീണ്ടും അല്‍പം മുതിര ചേര്‍ത്ത് കൊടുക്കുക. ഇങ്ങനെ പുട്ട് കുറ്റി നിറയ്ക്കുക.
* - പുട്ട് കലത്തില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് അടുപ്പത്ത് വയ്ക്കുക. ആവി വരുമ്പോള്‍ പൊടി നിറച്ച് വച്ചിരിക്കുന്ന പുട്ട് കുറ്റി ഇതിനു മുകളില്‍ വയ്ക്കുക.
* - ആവി നന്നായി വരുമ്പോള്‍ പുട്ട് കുറ്റി എടുത്ത് പുട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. പോഷകസമ്പുഷ്ടമായ മുതിര പുട്ട് തയാര്‍.


8. മഷ്‌റും ആലൂ പറാത്ത


1. ഗോതമ്പ് പൊടി - ഒന്നര കപ്പ്
2. ഉരുളക്കിഴങ്ങ് (വേവിച്ചുടച്ചത്) - അര കപ്പ്
3. മഷ്‌റും (പൊടിയായി അരിഞ്ഞത്) - അര കപ്പ്
4. നെയ്യ് - ആവശ്യത്തിന്
5. സവാള (പൊടിയായി അരിഞ്ഞത്) - കാല്‍ കപ്പ്
6. ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത്്- 1 ടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


* - എണ്ണ ചൂടാക്കി ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത് വഴറ്റി പാകമാകുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റുക. സവാള ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ അതിലേക്ക് മഷ്‌റും ചേര്‍ത്ത് തീ കുറച്ച് 10 മിനിറ്റ് അടച്ചു വയ്ക്കുക. മഷ്‌റും വെന്തതിനു ശേഷം വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ചേര്‍ത്ത് നന്നായി ഇളക്കി വയ്ക്കുക.
* - ഗോതമ്പ് പൊടിയില്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ഒരു ടേബിള്‍ സ്പൂണ്‍ നെയ്യും ചേര്‍ത്ത് നന്നായി കുഴച്ച് അല്‍പനേരം വയ്ക്കുക.
* - തയാറാക്കി വച്ചിരിക്കുന്ന മാവില്‍ നിന്നും ഓരോ വലിയ ഉരുളകള്‍ തയാറാക്കുക.
* - ഓരോ ഉരുളയും കൈവെള്ളയില്‍ വച്ച് ബണ്ണിന്റെ വലിപ്പത്തില്‍ പരത്തുക. ഇതിന്റെ നടുവിലേക്കായി തയാറാക്കി വച്ചിരിക്കുന്ന മസാല ഒരു ടേബിള്‍ സ്പൂണ്‍ വീതം നിറയ്ക്കുക. വീണ്ടും അത് ഉരുട്ടിയെടുക്കുക.
* - ഇങ്ങനെ തയാറാക്കി വച്ചിരിക്കുന്ന ഓരോ ഉരുളകളും അല്‍പം എണ്ണ പുരട്ടി പരത്തിയെടുക്കുക.
* - ചൂടാക്കിയ പാനിലേക്ക് അല്‍പം നെയ്യ് പുരട്ടി ഓരോ പറാത്തയും ചുട്ടെടുക്കുക.


9. സ്വീറ്റ് പൊട്ടറ്റോ ചിക്കന്‍ റോള്‍


1. ചിക്കന്‍ - 200 ഗ്രാം
2.മധുരക്കിഴങ്ങ് - 200 ഗ്രാം
3. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് - 1 ടീസ്പൂണ്‍
4. സവാള അരിഞ്ഞത് - 2 എണ്ണം
5. മഞ്ഞള്‍ പൊടിി - അര ടീസ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
6. സേമിയ ചെറുതായി പൊടിച്ചത് - കാല്‍ കപ്പ്
7. ബ്രെഡ് പൊടി - കാല്‍ കപ്പ്
8. എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


* - എല്ലില്ലാതെ കഴുകി വൃത്തിയാക്കിയ കോഴിയിറച്ചി ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പൊടിയും ഒരു നുള്ള് കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ച് മിക്‌സിയില്‍ പൊടിച്ചെടുക്കുക.
* - മധുരക്കിഴങ്ങ് ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിച്ച് ഉടച്ച് വയ്ക്കുക.
* - ഒരു തവി എണ്ണയൊഴിച്ച് മൂന്നാമത്തെ ചേരുവകള്‍ നന്നായി വഴറ്റുക. അതിലേക്ക് അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റിയതിനു ശേഷം പൊടിച്ച് വച്ചിരിക്കുന്ന ഇറച്ചിയും മധുരക്കിഴങ്ങും ചേര്‍ത്തിളക്കുക. 5 മിനിറ്റ് ചെറുതീയില്‍ അടച്ചു വച്ചതിനു ശേഷം തീ അണയ്ക്കുക.
* - തയാറാക്കി വച്ചിരിക്കുന്ന കൂട്ട് മുട്ടയുടെ ആകൃതിയില്‍ ഉരുളകളാക്കിയെടുക്കുക. ഓരോ ഉരുളയും മുട്ടവെള്ളയില്‍ മുക്കി,പൊടിച്ച് വച്ചിരിക്കുന്ന ബ്രെഡ്- സേമിയ മിശ്രിതത്തില്‍ പൊതിഞ്ഞെടുക്കുക.
* - ഇങ്ങനെ തയാറാക്കിയ ഓരോ ഉരുളയും ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്‌തെടുക്കാം.


10. റൈസ് - നട്‌സ് ബോള്‍


1. അരി - 100 ഗ്രാം
2. കശുവണ്ടി - 2 ടേബിള്‍സ്പൂണ്‍
ബദാം - 2 ടേബിള്‍സ്പൂണ്‍
നട്‌സ് - 2 ടേബിള്‍സ്പൂണ്‍
3. തേങ്ങപ്പീര - 1കപ്പ്
ശര്‍ക്കര (പൊടിച്ചത്) - 100 ഗ്രാം
4. നെയ്യ് - 1 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം


* - അരി നനച്ച് വാരി വയ്ക്കുക. വെള്ളം വറ്റിയ ശേഷം ചൂടായ മണ്‍ചട്ടിയിലിട്ട് നന്നായി ഇളക്കി കൊടുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങി വയ്ക്കുക.
* - ചൂടായ പാനിലേക്ക് 1 ടേബിള്‍സ്പൂണ്‍ നെയ്യൊഴിച്ച് അതിലേക്ക് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് വറുത്ത് കോരുക.
* - അരിമണി വറുത്തതും, നട്‌സും മിക്‌സിയില്‍ നന്നായി പൊടിച്ചെടുക്കുക.
* - ചിരവിയ തേങ്ങയും പൊടിയാക്കിയ ശര്‍ക്കരയും കൈകൊണ്ട് നന്നായി തിരുമ്മി വയ്ക്കുക. ഇതിലേക്ക് പൊടിച്ചെടുത്ത അരിയും നട്‌സും ചേര്‍ത്ത് കൈകൊണ്ട് നന്നായി കുഴയ്ക്കുക. അതിനു ശേഷം ഈ മിശ്രിതം മിക്‌സിയില്‍ പൊടിക്കുക. ഇതൊരു പാത്രത്തിലേക്ക് മാറ്റി, ചെറിയ ഉരുളകളാക്കി കഴിക്കാം.

നടന്‍ കലാഭവന്‍ അബി അന്തരിച്ചു

നടന്‍ കലാഭവന്‍ അബി അന്തരിച്ചു

കൊച്ചി: നടനു മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തില്‍ പ്ലേറ്റ്‌ലേറ്റ് കുറയുന്ന അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സിനിമയിലും സ്‌റ്റേജ് ഷോകളിലും സജീവമായിരുന്നു. യുവ നടന്‍ ഷെയ്ന്‍ നിഗം മകനാണ്.

Wednesday, 29 November 2017

ദിവസവും നാലു കപ്പ് കാപ്പി വരെ കുടിച്ചാൽ?


ഒരു കപ്പ്‌ ചൂട് കാപ്പി കുടിച്ചില്ലെങ്കില്‍ അന്നത്തെ ദിവസം തന്നെ പോയെന്നു പറയുന്നവരാണ് ചിലര്‍. ചായയോ കാപ്പിയോ കുടിച്ചില്ലേല്‍ ഒരുന്മേഷവും കാണില്ല മിക്കവര്‍ക്കും. എന്നാല്‍ കാപ്പിയെ ഒരല്‍പം അകലത്തില്‍ നിര്‍ത്താനാണ് പൊതുവേ ആരോഗ്യവിദഗ്ധര്‍ പറയുക. മറ്റൊന്നും  കൊണ്ടല്ല കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ അമിതഅളവില്‍ ഉള്ളില്‍ ചെല്ലുന്നത് നല്ലതല്ല എന്ന നിഗമനത്തില്‍ നിന്നാണ് ഇതു പറയാറ്.  എന്നാല്‍ ഇതാ കാപ്പിപ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത.

ദിവസവും മൂന്നോ നാലോ കപ്പ്‌ കാപ്പി കുടിച്ചെന്നും പറഞ്ഞ് ഒന്ന് സംഭവിക്കില്ലെന്ന് ഒരു പഠനം. ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേര്‍ണലിലെ ഒരു സംഘം ഗവേഷകരാണ് കാപ്പിപ്രിയര്‍ക്കു സമാധാനമാകുന്ന ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.  കാപ്പി അത്ര കുഴപ്പക്കാരനല്ലെന്നാണ് ഈ  പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്തായാലും BMJ യിലെ പഠനപ്രകാരം കാപ്പി ആരോഗ്യത്തിനു ഹാനികരമല്ലെന്നു മാത്രമല്ല ഹൃദയാരോഗ്യത്തിനും കാന്‍സര്‍, പ്രമേഹം, പക്ഷാഘാതം, കരള്‍ രോഗങ്ങള്‍, ഓര്‍മക്കുറവ് എന്നിവയെ പ്രതിരോധിക്കാനും കാപ്പിക്കു കഴിയുമെന്നു കണ്ടെത്തിയിട്ടുണ്ട്. 200 ഓളം പഠനങ്ങളില്‍ നിന്നാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

പാര്‍ക്കിന്‍സണ്‍സ്, വിഷാദം എന്നിവ തടയാന്‍ കാപ്പിയ്ക്കുള്ള അത്ഭുതശേഷിയെ കുറിച്ചു ഈ പഠനത്തില്‍ എടുത്തുപറയുന്നുണ്ട്. സതാംടണ്‍ സര്‍വകലാശാലയിലെ മേധാവി ഡോ. റോബിന്‍ പൂള്‍, എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ എന്നിവരാണ് പഠനത്തിനു നേതൃത്വം നല്‍കിയത്.

എന്നാല്‍ കാപ്പി കുടിക്കുന്നതിലെ ആരോഗ്യവശങ്ങള്‍ പറയുമ്പോഴും ഗര്‍ഭിണികള്‍ കാപ്പി കൂടുതലായി കുടിക്കുന്നതിനോട് ഗവേഷകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

കാപ്പി കുടി ശീലമായിട്ടുള്ള അമ്മമ്മാര്‍ അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് ഇതിന്റെ അളവ് കുറയ്ക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു നല്ലതാണെന്ന് വെസ്റ്റ് ഇംഗ്ലണ്ട് സര്‍വകലാശാലയിലെ ഡോ. ക്രിസ് അല്‍ബെര്‍ട്ട് പറയുന്നു.

കാപ്പി തയാറാക്കുന്നതിലെ വ്യത്യാസങ്ങളെ കുറിച്ചും ഡോക്ടർമാര്‍ പറയുന്നുണ്ട്.

ഫില്‍റ്റര്‍ ചെയ്യപ്പെട്ട കാപ്പി കുടിച്ചാല്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് സാധാരണമായി വര്‍ധിക്കുന്നില്ല എന്നാല്‍ ഫില്‍റ്റര്‍ ചെയ്യപ്പെടാത്ത കാപ്പിയില്‍ ഇതിനു സാധ്യതയുണ്ട്. കാപ്പിയിൽ നിരവധി ആന്റി ഓക്സിഡന്റുകളും ഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ടെന്ന് മുൻ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാവരും നിര്‍ബന്ധമായി കാപ്പി കുടിക്കണം എന്നല്ല ഈ പഠനത്തിന്റെ അര്‍ഥമെന്നു ഡോ. അമേലിയ ലേക്ക് പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിതശൈലിയും പിന്തുടരുന്നവർക്ക് കാപ്പികുടിയും ശീലമാക്കാവുന്നതാണ്.

Monday, 27 November 2017

രക്തസമ്മർദമുള്ളവർക്ക് മധുരക്കിഴങ്ങും ബീൻസും കഴിക്കാമോ?


ലോകത്ത് കോടികണക്കിനു പേരെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് രക്താതിമർദം. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം പക്ഷാഘാതം മൂലമുള്ള 51 ശതമാനം മരണങ്ങൾക്കും 45% ഹൃദ്രോഗമരണങ്ങൾക്കും ഉയർന്ന രക്തസമ്മർദമാണ് കാരണം.

സോഡിയം അടങ്ങിയ ഭക്ഷണം  കഴിക്കുന്നത് രക്തസമ്മർദം കുറയ്ക്കുമെന്ന് മുൻപ് തെളിഞ്ഞിട്ടുണ്ട്. ഇപ്പോൾ സ്തേൺ കാലിഫോർണിയ സർവകലാശാലയിലെ കെക് സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസറായ അലീഷ്യ മക്ഡോണോയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും രക്തസമ്മർദം കുറയ്ക്കാൻ സഹായകമാണ് എന്ന് തെളിഞ്ഞു.

മധുരക്കിഴങ്ങ്, ബീൻസ്, ഏത്തപ്പഴം, വെണ്ണപ്പഴം, പച്ചച്ചീര ഇവയെല്ലം പൊട്ടാസ്യം ധാരാളം അടങ്ങിയ വസ്തുക്കളാണ്. ഇവയുടെ ഉപയോഗം രക്തസമ്മർദം കുറയ്ക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു.

മധുരക്കിഴങ്ങ്, ബീൻസ്, ഏത്തപ്പഴം, വെണ്ണപ്പഴം, പച്ചച്ചീര ഇവയെല്ലം പൊട്ടാസ്യം ധാരാളം അടങ്ങിയ വസ്തുക്കളാണ്. ഇവയുടെ ഉപയോഗം രക്തസമ്മർദം കുറയ്ക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു.

അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജി, എൻഡോക്രൈനോളജി അന്‍ഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഈ പഠനം ഭക്ഷണത്തിലെ സോഡിയവും പൊട്ടാസ്യവും രക്തസമ്മർദത്തെ എങ്ങനെ ബാധിക്കുന്നുവെന്നു പരിശോധിച്ചു. ഇതിനായി ജനസംഖ്യാ, തന്മാത്ര, ഇന്റർവെൻഷണൽ പഠനങ്ങള്‍ പരിശോധിച്ചു.

ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കുറഞ്ഞ രക്തസമ്മർദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിരവധി ജനസംഖ്യാ പഠനങ്ങൾ പരിശോധിച്ചതിൽ നിന്നും തെളിഞ്ഞു. പൊട്ടാസ്യം സപ്ലിമെന്റുകൾ ഉപയോഗിച്ചുള്ള ഇന്റർവെൻഷണല്‍ പഠനങ്ങളും പൊട്ടാസ്യം ഗുണം ചെയ്യുമെന്ന് തെളിയിച്ചു. എലികളെ ഉപയോഗിച്ച് അടുത്തിടെ നടത്തിയ പഠനങ്ങളും ഉയർന്ന രക്തസമ്മർദത്തിന് പൊട്ടാസ്യം നൽകുന്ന ഗുണഫലങ്ങള്‍ മനസ്സിലാക്കാന്‍ പരിശോധിച്ചു.

രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് നിയന്ത്രിക്കാൻ സോഡിയത്തെ ഉപയോഗിച്ച് ഒരു നിയന്ത്രിത പ്രവർത്തനം നടത്തുന്നു എന്നും ഇത് ഹൃദയത്തിന്റെയും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിന് വളരെ പ്രധാനമാണെന്നു പഠനം പറയുന്നു.

ഭക്ഷണത്തിലെ പൊട്ടാസ്യം കുറയുമ്പോൾ കുറഞ്ഞ അളവിലുള്ള പൊട്ടാസ്യം പിടിച്ചു നിർത്താൻ സോഡിയം റിറ്റെൻഷനിലൂടെ നിയന്ത്രിത പ്രവർത്തനം നടത്തുന്നു. ഇത്  ഉയർ‌ന്ന അളവിൽ  സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനു തുല്യമാണ്.

രക്തസമ്മർദം കുറയ്ക്കാനായി മുതിർന്ന ഒരു വ്യക്തി ദിവസവും കുറഞ്ഞത് 4.7 ഗ്രാം പൊട്ടാസ്യം ഉപയോഗിക്കണമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ 2004 ൽ റിപ്പോർട്ട് ചെയ്തത്. ഈ അളവിൽ പൊട്ടാസ്യം കഴിക്കുന്നത് കല്ലും ബോൺലോസും വരാതെ സംരക്ഷിക്കുകയും ചെയ്യും.

പഴങ്ങളും പച്ചക്കറികളും പ്രത്യേകിച്ച് പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷ്യവസ്തുക്കൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഈ പഠനം പറയുന്നു.

Saturday, 25 November 2017

ഗർഭിണികൾ മലർന്നു കിടന്നാൽ?


ഗർഭിണികളുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ കിടന്നുറങ്ങുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കാറുണ്ടോ. മലർന്നു കിടന്നാണുറങ്ങുന്നതെങ്കിൽ അത് അപകടമാണ്. ഇത്തരക്കാരുടെ കുഞ്ഞ് ഗർഭത്തിൽത്തന്നെ മരണമടയാനും ചാപിള്ളയെ പ്രസവിക്കാനും സാധ്യത ഏറെയെന്ന് പഠനം. ഗർഭം 24 ആഴ്ച, അതായത് 6 മാസം പൂർത്തിയാകും മുൻപേ ഗർഭസ്ഥശിശു മരിക്കുന്നതു മൂലം ഗർഭമലസുന്നതാണ് ചാപിള്ളയെ പ്രസവിക്കൽ.

ഗർഭിണി മലർന്നു കിടന്നാൽ ഗർഭകാലം 28 ആഴ്ച പിന്നിട്ട ശേഷം ചാപിള്ളയെ പ്രസവിക്കാനുള്ള സാധ്യത 2.3 ഇരട്ടിയാണെന്ന് ബ്രിട്ടിഷ് ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഗർഭിണിയായ സ്ത്രീ മലർന്നു കിടക്കുമ്പോൾ കുഞ്ഞിന്റെയും ഗർഭപാത്രത്തിന്റെയും ഭാരം രക്തക്കുഴലുകളിൽ സമ്മർദം ഏൽപ്പിക്കും. ഇത് രക്തപ്രവാഹത്തെയും കുഞ്ഞിന് ഓക്സിജൻ ലഭിക്കുന്നതിനെയും തടസ്സപ്പെടുത്തും.

മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രഫസർ അലക്സാണ്ടർ ഹെയ്സലിന്റെ നേതൃത്വത്തിൽ 1000 ഗർഭിണികളിലാണ് പഠനം നടത്തിയത്. അവരുടെ ഉറക്ക ശീലങ്ങൾ മനസ്സിലാക്കി. ഇടതുവശം ചെരിഞ്ഞു കിടന്ന് ഉറങ്ങുന്നവരെ അപേക്ഷിച്ച് മലർന്നു കിടന്നുറങ്ങുന്ന ഗർഭിണികൾ ചാപിള്ളയെ പ്രസവിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നു കണ്ടു.

വളരെ കുറഞ്ഞതോ കൂടിയതോ ആയ ഉറക്കസമയം, എല്ലാ ദിവസവും ഉള്ള പകലുറക്കം, രാത്രിയിൽ ഒരിക്കൽ മാത്രം ടോയ്‌ലറ്റിൽ പോകുക, ഒരിക്കൽ പോലും ടോയ്‌ലറ്റിൽ പോകാതിരിക്കുക തുടങ്ങിയ ശീലങ്ങളും ചാപിള്ളയെ പ്രസവിക്കാനുള്ള കാരണങ്ങളിൽ ചിലതാണ്.

‘നിങ്ങൾ ഉണർന്നിരിക്കുന്നത് ഏതു രീതിയിലുമാകാം. എന്നാൽ ഉറങ്ങാൻ കിടക്കുമ്പോൾ കിടപ്പിന്റെ രീതി ശ്രദ്ധിക്കണം. ഗർഭിണികൾ ഇടതുവശം ചെരിഞ്ഞു കിടക്കാൻ ശ്രദ്ധിക്കണം. കാരണം കുഞ്ഞിനു ദോഷം വരുന്നതൊന്നും ചെയ്യാൻ പാടില്ല’- ഹെയ്സൽ പറയുന്നു.

കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി


കൊല്ലം : പരവൂരില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി .പരവൂർ സ്വദേശിനി അനിത (56) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോക് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഹോ​ങ്കോങ്​ ഓപ്പൺ; പി വി സിന്ധു സെമിയിൽ



ന്യൂഡൽഹി: ഹോ​ങ്കോങ്​ ഓപ്പണി​ൽ ഇ​ന്ത്യ​ന്‍ താ​രം പി.​വി. സി​ന്ധു സെ​മി​യി​ൽ. ക്വാ​ർട്ടറി​ൽ ലോ​ക ര​ണ്ടാം ന​മ്പർ താ​രം ജ​പ്പാ​​ന്‍റെ അ​കാ​നെ യ​മാ​ഗു​ച്ചി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾക്കാണ് സിന്ധു കീഴടക്കിയത്.
ഈ ​വ​ർഷം ഇ​താ​ദ്യ​മാ​യാ​ണ്​ യ​മാ​ഗു​ച്ചി​യെ സി​ന്ധു മ​റി​ക​ട​ക്കു​ന്ന​ത്. താ​യ്​ താ​രം റാ​ട്​​​ച​നോ​ക്​ ഇന്‍റാന്‍​ഡ​ണു​മാ​യി സി​ന്ധു സെ​മി​യി​ൽ മാ​റ്റു​ര​ക്കും.

Friday, 24 November 2017

എസ്ബിഐയുടെ എല്ലാ സർവീസുകളും യോനോയിൽ, 5 മിനിറ്റിൽ പുതിയ അക്കൗണ്ട്


ഇപ്പോൾ വിവിധ ആപ്പുകളിലായി ചിതറിക്കിടക്കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കിയും കൂടുതൽ ലൈഫ് സ്റ്റൈൽ സേവനങ്ങൾ കൂട്ടിച്ചേർത്തും എസ്ബിഐയുടെ ന്യൂ ജനറേഷൻ മൊബൈൽ ആപ്ലിക്കേഷൻ. പേര് യോനോ (YONO - You Only Need One).

ബാങ്ക് ഇടപാടുകൾക്കു പുറമെ ബുക്കിങ്, വിനോദം, യാത്ര, ഭക്ഷണം, താമസം, ഇൻഷുറൻസ്, മെഡിക്കൽ സേവനങ്ങളെല്ലാം ആപ്പിലൂടെ കണ്ടെത്താം. ആമസോൺ, ഉൗബർ, ഒല, മിന്ത്ര, ജബോങ്, ഷോപ്പേഴ്സ് സ്റ്റോപ്, കോക്സ് ആൻഡ് കിങ്സ്, തോമസ് കുക്ക്, യാത്ര, സ്വിഗ്ഗി, ബൈജൂസ് തുടങ്ങിയ 60 ഇ കൊമേഴ്സ് സ്ഥാപനങ്ങളുമായി ഇതിനായി എസ്ബിഐ കരാറുണ്ടാക്കി. ആപ് വഴി ഇൗ സേവനങ്ങൾ തേടിയാൽ പ്രത്യേക കിഴിവും ലഭിക്കും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാം. എസ്ബിഐ പോർട്ടലിലൂടെയും യോനോയിൽ ലഭിക്കുന്ന സേവനങ്ങൾ കിട്ടും. ഡിജിറ്റലായി അഞ്ചു മിനിറ്റു കൊണ്ട് പുതിയ അക്കൗണ്ട് തുറക്കൽ, നാലു ക്ലിക്കുകൾ കൊണ്ട് പണമടയ്ക്കൽ,  പേപ്പർ ജോലികളില്ലാതെ പഴ്സനൽ ലോൺ, എഫ്ഡിക്കു മേൽ ഓവർ ഡ്രാഫ്റ്റ്, ഇന്റലിജന്റ് സ്പെൻഡ് അനലൈസർ, ചാറ്റ് വഴി ഉപദേശം തേടൽ തുടങ്ങിയവയാണ് ആപ്പിലൂടെ ലഭിക്കുന്ന മുഖ്യ ബാങ്കിങ് സേവനങ്ങൾ.

ഡൽഹിയിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി ഇന്ന് ആപ് പുറത്തിറക്കുന്നതിനൊപ്പം തിരുവനന്തപുരത്തും ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.

പ്രമേഹത്തിന് 6 വ്യായാമപരിഹാരങ്ങൾ


പ്രമേഹ രോഗികളിൽ അഞ്ചെട്ടു വർഷം കഴിയുമ്പോൾ (ചിലർക്ക് അതിലും നേരത്തെ തന്നെ) ആന്തരികാവയവങ്ങൾ തകരാറിലാകുന്നതിനു പുറമേ പേശിനഷ്‌ടവും ബലക്ഷയവും അസാധാരണമായ ഭാരം കുറയലും കണ്ടുതുടങ്ങും. സന്ധികളിൽ രക്തസഞ്ചാരം കുറഞ്ഞു കലശലായ തേയ്മാനവും വേദനയുമുണ്ടാകും. ചലനാത്മകതയും നഷ്ടപ്പെടും. എന്നാൽ വ്യായമത്തിലൂടെ ഇൻസുലിന്റെ സഹായമില്ലാതെതന്നെ രക്തത്തിലെ ഗ്ലൂക്കോസ് കോശങ്ങൾ ഉപയോഗിക്കാനുള്ള കഴ‍‍ിവു ലഭിക്കുന്നു. വ്യായാമം പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിച്ച‍ു റെസിസ്റ്റൻസ് കുറഞ്ഞ കഴിവുള്ള ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. ഇതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാര കുറയാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുമ്പോൾ ആഹാരം കൂടുതൽ കഴിച്ച് അതു വർധിപ്പിക്കുകയല്ല, ഡോക‍്ടറോടു സംസാരിച്ച് മരുന്നിന്റെ അളവു കുറയ്ക്കുകയാണു വേണ്ടത്.

വ്യായാമങ്ങൾ

താഴെപ്പറയുന്ന വ്യായാമങ്ങൾ ബ്ലഡ്ഷുഗർ കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്, ഇൻസുലിന്റെ ഉത്പാദനം മികച്ച നിലയിലാക്ക‍ുന്നു. മുൻപു സൂചിപ്പിച്ച പേശിനഷ്ടം, ബലക്ഷയം അസാധാരണ ഭരം കുറയൽ ഇവയൊക്കെത്തന്നെ തടയുന്നു. ശരീരത്തിന്റെ എല്ലാം ഭാഗങ്ങൾക്കുമ‍ുള്ള ഏറ്റവും ഫലപ്രദമായ വ്യായാമങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ആകാരഭംഗിയും ഊർജ നിരക്കും വർധിപ്പിക്കാനും സഹായിക്കും. അത് പ്രമേഹ രോഗികളുടെ ആത്മവിശ്വസവും വർധിപ്പിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


  • പ്രമേഹ രോഗികൾ വ്യയാമത്തിലേർപ്പെടുന്നതിനു മുമ്പ് ഡോക്ടറെ കൺസൽറ്റു ചെയ്ത് ആവശ്യമെങ്കിൽ ടി.എം.ടി പോലുള്ള ചെക്കപ്പുകൾ ചെ‍‍യ്യുന്നതു നന്നായിരിക്കും.  
  • ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് വ്യായാമത്തിനു മുമ്പും ശേഷവും ബ്ലഡ്ഷുഗർ ലോഡ് നോക്കുന്നതു നന്നായിരിക്കും.  
  • ഇൻസുലിൻ പോലുള്ളവ ഉപയോഗിക്കുന്നവരാണെങ്കിൽ ഇവ ഉപയോഗിച്ച ഉടനെ വ്യായമത്തിൽ ഏർപ്പെടരുത്.  
  • വ്യായാമത്തിനു മുമ്പ് ബ്ലഡ് ഷുഗർ നില കുറവാണെങ്കിൽ 15 ഗ്രാം കാർബോ ഹൈഡ്രേറ്റ് അടങ്ങുന്ന ലഘുഭക്ഷണം കഴിച്ചതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞു മാത്രം വ്യായാമത്തിലേർപ്പെടുക.  
  • വ്യായാമവേളയിൽ മുറിവ് സംഭവിക്കാൻ ചെറിയ സാധ്യതകൾ ഉള്ളതുകൊണ്ട് ഗ്ലൗസ്, ഷൂസ് എന്നിവ ധരിക്കുന്നതു നല്ലതാണ്. 
  •  ഒട്ടും വ്യായമം ചെയ്യാത്തവരോ ദീർഘനാളായി വ്യായാമം നിർ‍ത്തിവച്ചവരോ ആണെങ്കിൽ വളരെ ചെറിയ ര‍‍ീതിയിൽ തുടങ്ങി പതിയെ കടുത്തരീതിയിലുള്ള വ്യായമത്തിലേക്കു കടക്കുക.  
  • വ്യായാമത്തിന് മുമ്പ് ഒരു വാം അപും ശേഷം ഒരു കൂൾഡൗണും നി‍ർബന്ധമായും ചെയ്തിരിക്കണം.  
  • നിർജലീകരണം തടയാൻ ശ്രദ്ധിക്കണം. പ്രമേരോഗികളിൽ കിറ്റോൺസ് ശരീ‍ത്തിൽ ധാരാളമായി ഉൽപാദിപ്പിക്കാൻ ഇടയുള്ളതുകൊണ്ട് ദിവസം മൂന്നു ലീറ്ററെങ്കിലും വെള്ളം പലപ്പോഴായി കുടിക്കണം.  
  • ജിം പോലുള്ള സ്ഥലങ്ങളിലാണു വ്യായാമം ചെയ്യുന്നതെങ്കിൽ. ഡയബറ്റിസ് െഎഡന്റിറ്റി കാർഡ് ഉള്ള ടാഗ് (Tag) ധരിക്കാം. വ്യായാമസമയത്ത് ഷുഗർ താഴ്ന്ന് ബോധക്ഷയമോ മറ്റോ ഉണ്ടായാൽ സമീപത്തുള്ളവർക്ക് തിര‍ിച്ചറിയാനും ഉടനെ കുറച്ചു മധുരം നൽകാനായാൽ രോഗിയെ വേഗം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുമാകും.  
  • പ്രമേഹരോഗികളിൽ കോശനഷ്ടസാധ്യത വളരെ കൂടുതലായതുകൊണ്ടു വ്യായാമത്തിനും മുമ്പും ശേഷവും പ്രോട്ടീൻ കൂടുതലായുള്ള ആഹാരപദാർഥങ്ങൾ കഴിക്കുക. വ്യായാമഫലം വർധിപ്പിക്കാനും പേശ‍ിനഷ്ടം തടയാനുമാകും. ബ്ലഡ് ഷുഗർ ലവലും അനിയന്ത്രിതമാകില്ല.


ആദ്യം ബ്രീത്തിങ് (പ്രാണായാമം) തുടർന്നു ചെറിയൊരു ഒാവറോൾ വാം അപ്പ് (ഫ്രീ എക്സർസൈസും സ്ട്രച്ചിങ്ങും) ഇതിനുശേഷം താഴെപ്പറയുന്ന വ്യായാമങ്ങൾ കൃത്യമായി മനസ്സിലാക്കി പ്രാവർത്തികമാക്കുക. എല്ലാത്തിനും ശേഷം ശരീരോഷ്മാവും ഹൃദയമിടിപ്പും ശ്വസനവും സാധാരണ നിലയ‍ിലെത്തിക്കുന്ന കൂൾ ഡൗൺ പ്രക്രിയകളും ചെയ്യണം.

1. ജോഗിങ്ങ് 
ഒട്ടും വ്യായാമത്തിലേർപ്പെടാത്തവരോ കുറേ നാളായി വ്യായാമം നിർത്തിയവരോ ആണെങ്കിൽ ആരംഭത്തിൽ നടത്തത്തിൽ നിന്നു തുട‍ങ്ങുക. ക്രമേണ നടത്തത്തിന്റെ വേഗത കൂട്ടുക, കുറച്ചു ദിവസങ്ങൾക്കുശേഷം പതുക്കെ ഒാടി തുടങ്ങുക, ഫിറ്റ്നസ് ശേഷി കൂടുന്നതിനനുസരിച്ച് ഒാട്ടത്തിന്റെ വേഗത കൂട്ടാം. നല്ല വേഗത്തിൽ ഒാടിത്തുടങ്ങിയാൽ നിശ്ചിത സമയത്തിനുശേഷം വേഗത കുറച്ചു പിന്നീട് നടത്തത്തിലാകണം അവസാനിപ്പിക്കേണ്ടത്. തുടക്കത്തിൽ എല്ലാംകൂടി 20 മിനിറ്റ് മതിയാകും. പിന്നീട് അതു 30 മിനിറ്റാക്കാം. ആഴ്ചയിൽ ഒന്നിടവിട്ട മൂന്നു ദിവ‍സം മതിയാകും. നടക്കാനോ ഒാടാനോ എന്തെങ്കിലും സന്ധിവേദനകൾ മൂലം പറ്റാത്തവരാണെങ്കിൽ സ്വിമ്മിങ്ങോ സൈക്കിളിങ്ങോ പരീക്ഷിക്കാം. സ്വ‍ിമ്മിങ്ങാണു ചെയ്യുന്നതെങ്കിൽ എല്ലാ വ്യായാമങ്ങൾക്കും ശേഷം അവസാനം ചെയ്യുന്നതാകും സൗകര്യം. ഈ പറഞ്ഞവ ഒന്നും ചെ‍യ്യാൻ പറ്റാത്തവരാണെങ്കിൽ വാം അപ്പ് ആയി ചെയ്യുന്ന ഫ്രീ എക്സർസൈസുകൾ ആദ്യം ചെറിയ വിശ്രമം എടുത്തും പിന്നീട് ഒട്ടും വിശ്രമിക്കാതെയും 20 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ചെയ്താൽ മതി. 

2. പുഷ് അപ് 
ഇത് ഏവർക്കും സുപരിചിതമായ വ്യായാമമാണ്. എങ്കില‍ും വ്യായാമരഹിതർക്ക് കുറച്ചു ദിവസത്തെ പരിശ്രമം കൊണ്ടു മാത്രമേ നിശ്ചിത എണ്ണം പൂർത്തിയാക്കാനാകൂ. കാലുകൾ രണ്ടും നിവർത്തി നിലത്തു കുത്തിവച്ച് കൈകൾ നിലത്തു കുത്തി ശരീരം ഒരു ലയിൻ കണക്കെ നിർത്തിയ ശേഷം പതുക്കെ ദീർഘശ്വാസം എടുത്തുകൊണ്ടു നെഞ്ച് നിലത്തുമുട്ടാത്ത തരത്തിൽ താഴുക ഉടനെ ശ്വസം പതുക്കെ വിട്ടുകൊണ്ടു പൊങ്ങുക. നോട്ടം മൂന്നടി മുന്നോട്ട്. ഈ രീതിയിൽ തുടക്കം 12 ആവർത്തനം (റെപ്പിറ്റീഷൻ) ദിവ‍സേന ഒരു സെറ്റ്, ക്രമേണ 15 ആവർത്തനം 3 സെറ്റ്, ആഴ്ചയിൽ ഒന്നിടവിട്ട മൂന്നു ദിവസം ഒരു സെറ്റിൽ നിശ്ചിത ആവർത്തനം തുടക്കത്തിൽ പൂർത്ത‍‍ീകരിക്കാനാവത്തവർ–സ്ത്രീകൾ ഉൾ‍പ്പെടെ– കാലുകൾ നിവർത്തിവച്ച്, മുട്ട് കുറച്ചു മടക്കി നിലത്തു സപ്പോർട്ട് ചെയ്തു നിർവഹിക്കുക. ക്രമേണ ഇതുതന്നെ ഒരു കാൽ നിവർത്തി വച്ചും പൊന്തിച്ചു പിടിച്ചും ചെയ്യാം. സാധാരണ പുഷ്അപ് നിശ്ചിത ആവർത്തനം നിഷ്പ്രയാസം ചെയ്യാൻ കരുത്തുള്ളവർ കാൽ രണ്ടും നിലത്തുവയ്ക്കുന്നതിനും പകരം ബെഞ്ചിലോ സ്റ്റൂളിലോ നിവർത്തിവച്ചും ചെയ്യാം. ഇതു ബ്ലഡ് ഷുഗർ ഉപയോഗം വർധിപ്പിക്കാൻ സഹായിക്കും. 

3. ബഞ്ച് പ്രസ്സ് 
ഒരു ബഞ്ചിൽ മലർന്നു കിടന്ന് ഒരു ബാർബൽ അല്ലെങ്കിൽ ഒരു ജോഡി ഡംബൽ എടുത്ത് ഉയർത്തി പിടിക്കുക. പിടിത്തം തോൾ അകലത്തിനു പുറത്തായിരിക്കണം. തുടക്കത്തിൽ സുരക്ഷിതമായ കൺട്രോളും ബാലൻസും നിലനിർത്തി ചെയ്യാവുന്ന തരം ചെറിയ ഭാരം മാത്രം ഉപയോഗിക്കുക. ദ‍ീർഘശ്വാസം എടുത്തുകൊണ്ടു ഭാരം പതുക്കെ ചെസ്റ്റിൽ മുട്ടാത്തവിധം താഴ്ത്തുക. ശ്വാസം കുറശ്ലെ വിട്ടു‍കൊണ്ടു ഭാരം പഴയ സ്ഥിതിയിലേക്ക് ഉയർത്തുക തുടക്കത്തിൽ ദിവസേന ഒരു സെറ്റ് 12 ആവർത്തനം ചെയ്യുക പിന്നീട് 15 ആവർത്തനം ചെയ്യുക. പിന്നീട് 18 ആവർത്തനം 3 സെറ്റ് ചെയ്യുക. ആഴ്ചയിൽ ഒന്നിടവിട്ട് 3 ദിവസം. ബ‍ാലൻസും സ്ട്രങ്തും വർധിക്കുന്നതിനനുസരിച്ചു ഭാരം ക്രമേണ സുരക്ഷിതമായ തോതിൽ വർധിപ്പിക്കാം. ഈ വ്യായമവും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെട‍ുത്തുന്നു. വീട്ടിലാണ് ഈ വ്യായമം ചെ‍യ്യുന്നതെങ്കിൽ ഇനി അനുയോജ്യമായ ബഞ്ച് ലഭ്യമല്ലെന്നുണ്ടെങ്കിൽ നിലത്തു മലർന്നുകിടന്ന് കാൽമുട്ടു മടക്കി പാദങ്ങൾ നിലത്ത് അമർത്ത് വച്ച് നടു ഉയർത്തി ഷോൾഡറിൽ ബലം കൊടുത്തും ഈ വ്യായമം ചെയ്യാം. കൈകൾ മടക്കി താഴ്ത്തുന്ന സമയത്ത് കൈമുട്ട് നിലത്തു തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നതിനെ ബ്രിഡ്ജസ് എന്നാണു പറയുക. 

4. ഷോൾഡർ പ്രസ്സ് 
ഷോൾഡർ ഭാഗത്തേക്കുള്ള ഈ വ്യായാമത്തിലും പ്രധാന ഊർജമായി ഗ്ല‍ൂക്കോസ് തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. ഒരു സ്റ്റൂളിലോ ബഞ്ചിലോ ഇരുന്ന് ബാർബലോ ഡംബലോ ഉപയോഗിച്ചാണ് ഈ വ്യായാമം ചെയ്യുക. ജിംനേഷ്യങ്ങളിൽ ആണെങ്കിൽ പലതരത്തിലുള്ള മെഷിനറികൾ ഉപയോഗിച്ചും ഈ വ്യായാമം ചെയ്യാം. നേരത്തെ പറഞ്ഞപോലെ ഇവിടെയും തുടക്കത്തിൽ ചെറിയ ഭാരം മാത്രം ഉപയോഗിക്കുക.  ബാർബൽ അല്ലെങ്കിൽ ഡംബൽ‍ ഉപയോഗിക്കാം. ഭാരം കൈയിലെടുത്ത് തോളിനു മുകളിലേക്ക് ഉയർത്തിപ്പിടിച്ച് ഇരിക്കുക. പ്ര‍‍ായമുള്ള വരാണെങ്കിൽ ബാക്ക് സപ്പോർട്ടഡ് സ്റ്റൂളിലോ ബഞ്ചിലോ ഇരിക്കുന്നതു സുരക്ഷിതമായിരിക്കും. ശ്വാസം നല്ലതുപോലെ എടുക്കുന്നതോടൊപ്പം ഭാരം ചെസ്റ്റിലേക്ക് മുഖത്തു തട്ടാതെ പതുക്കെ താഴ്ത്തുക. ശേഷം ശ്വാസം കുറേശ്ശ വിട്ടുകൊണ്ടു താഴ്ത്തുക തുടക്കത്തിൽ 12 ആവർത്തനം ഒരു സെറ്റ് വീതം ദിവസവും ചെയ്യുക. പിന്നീട് രണ്ടോ മൂന്നോ സെറ്റ് 10 മുതൽ 12 ആവർത്തനം ആഴ്ചയിൽ ഒന്നിടവിട്ടു മൂന്നു ദിവസം ചെയ്യുക. 

5. ഒാവർ ഹെഡ്ഡ് ട്രൈസെപ്സ് എക്സ്റ്റൻഷൻ 
ഈ വ്യായമം ഇരുന്നോ നിന്നോ ചെയ്യാം. ഗ്ലൂക്കോസ് മെറ്റബോളിസത്തിനു നിന്നുകൊണ്ടു ചെയ്യുന്നതാകും കൂടുതൽ നല്ലത്. എങ്കിലും പ്രായമായവരും ആരോഗ്യം കുറഞ്ഞവരും ചാരി ഇരിക്കാവുന്ന സ്റ്റൂളിൽ ഇരുന്നു ചെയ്താൽ മതി. ഇതിലും ബാർബലോ ഡംബലോ ഉപയോഗിക്കാം. മേൽ കൈയ‍ിന്റെ ട്രൈസെപ്സ് മസിൽ ഉപയോഗിച്ചാണ് ഈ വ്യായാമം നിർവഹിക്കുന്നത്. ചെറിയ ഭാരം രണ്ടു കൈയിലും എടുത്തു തലയ്ക്ക് മുകളിലായി നിവർത്തിപ്പിടിക്കുക. മേൽ കൈകൾ രണ്ടും തലയുടെ ഇരുവശങ്ങളിലായി ചെവിയോടു ചേർത്തുവയ്ക്കുക. ശ്വാസം കുറേശ്ശെ എടുത്തുകൊണ്ടു പതുക്കെ തലയുടെ പുറത്തുകൂടെ ഭാരം കീഴ്പോട്ട് വരത്തക്കരീതിയിൽ കൈമുട്ടുകൾ മടക്കുക. ചെവിക്കൊപ്പം ഭാരം താഴ്ന്നു കഴിഞ്ഞാൽ കുറേശ്ശെ ശ്വാസം വിട്ടുകൊണ്ട് ഉയർത്തുക. ഈരീതിയിൽ 10 ആവർത്തനം ദിവസവും ചെയ്യുക. ക്രമേണ 12 ആവർത്തനം രണ്ടോ മൂന്നോ സെറ്റ് ഒന്നിടവിട്ട ആഴ്ചയിൽ മൂന്നു ദിവസം ചെയ്യുക. 

6. വി അപ്സ് 
ഇതു ഭാരം ഉപയോഗിച്ചുകൊണ്ടുള്ള വ്യായാമം അല്ലെങ്ക‍ിലും ശരീരഭ‍ാരം നന്നായി പ്രയോജനപ്പെടുത്തുന്ന വ്യായാമമാണ്. ചെയ്യുന്നതുവയറിലെ റക്റ്റസ് അബ്ഡോമിനൽ മസിലുകൊണ്ടാണെങ്കിലും ശരീരത്തിന്റെ ഒ‌ട്ടുമിക്ക ഭാഗങ്ങളും ഇതിൽ പങ്കാളി ആകുന്നു. ബ്ലഡ് ഗ്ലൂക്കോസ് പ്രയോജനപ്പെടുത്തുന്നു. പാൻക്രിയാസ് ഉത്തേജിക്കപ്പെടുന്നു.

മലർന്നു കിടന്നു കൈകാലുകൾ നിവർത്തിവച്ചു കാൽ മുട്ട് അൽപം മാത്രം മടക്കി ലോക്ക് ചെയ്തു വയ്ക്കുക. ഇവിടെ ശ്വ‍ാസം പുറത്തേക്കു വിട്ടുകൊണ്ടാണ് ഈ വ്യായാമം തുടങ്ങുന്നത്. ശക്തമായ രീതിയിൽ കുറെശ്ശെ ശ്വാസം പുറത്തേക്ക് വിടാൻ തുടങ്ങുമ്പോൾ അബ്ഡോമിനൽ മസിൽ പരമാവധി മുറുകുന്നതോടൊപ്പം കൈകാലുകൾ ഒരേസമയം ഉയർത്തിക്കൊണ്ടുവന്നു കൈകൾ കാൽപാദങ്ങളിൽ തൊടാൻ ശ്രമിക്കുക. ശ്വാസം പൂർണമായും വിട്ടു കഴിഞ്ഞാൽ രണ്ടു സെക്കൻഡ് ആ അവസ്ഥയ‍ിൽ നിൽക്കാൻ ശ്രമിക്കുക പിന്നീട് പതുക്കെ ശ്വാസം എടുത്തുകൊണ്ടു പൂർവസ്ഥിതിയിലേക്ക് താഴുക. ഇങ്ങനെ 8 മുതൽ 12 ആവർത്തനം ഒരു സെറ്റ് വീതം കുറച്ച‍ു ദിവസങ്ങൾ ചെയ്ത ശേഷം പിന്നീട് 15 മുതൽ 20 റെപ്സ് 3 സെറ്റ് വീതം ഒന്നിടവിട്ട ദിവസം ചെയ്യുക.

ശ്വസനരീതികൾ തെറ്റരുത്

മേൽപറഞ്ഞ വ്യായാമങ്ങൾ ചെയ്യുമ്പോൾ ഒാരോ വ്യായാമത്തിലും ശ്വസനരീതി തെറ്റിക്കാൻ പാടില്ല. ചില വ്യായമങ്ങൾ തുടങ്ങുന്ന സമയത്തു ശ്വാസം വിടുകയും മറ്റു ചിലത് എടുക്കുകയുമാണു ചെയ്യുന്നത്. മറ്റൊരു പ്രധാന കാര്യം. ശ്വസനം വ്യായാമത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. പ്രമേഹരോഗികൾക്കും ഇതു ഗുണകരമാണ്.

എല്ലാ വ്യായാമങ്ങളും കഴിഞ്ഞ ശേഷം കപാലഭാതി എന്ന ശ്വസന വ്യ‍ായാമം ചെയ്യുന്നതു പ്രമേഹരോഗികൾക്കും അല്ലാത്തbർക്കും വളരെ ഫലപ്രദമാണ്. ഒരു തവണ ശ്വാസം ഉള്ളിലേക്ക് നന്നായി വലിച്ചശേഷം അതു പുറത്തേക്ക് 30 മുതൽ 50 പ്രാവശ്യമായി വേഗത്തിൽ വിടുക. തുടക്കത്തിൽ വിടുന്ന എണ്ണം ഉദ്ദേശിച്ച രീതിയിൽ ചിലപ്പോൾ കിട്ടിയെന്നുവരില്ല. കുറച്ചുനാളത്തെ പ്രാക്ടീസിനുശേഷം ലക്ഷ്യത്തിലെത്താനാകും

വ്യായാമം സമഗ്രമാകട്ടെ‌

ഏതു രോഗമായാലും അതിനെ ചെറുക്കാനുള്ള വ്യായമങ്ങൾ രൂപപ്പെടുത്തുമ്പോൾ രോഗിയുടെ സമൂലമായ ആരോഗ്യസംതുലിതാവസ്ഥയ്ക്ക് കൂടി യോജിച്ചതാകണം അത്. അല്ലെങ്കിൽ ആ പ്രത്യേക രോഗം നിയന്ത്രിതമായാലും മറ്റു പല പ്രശ്നങ്ങൾക്കും അതു വഴിയൊരുക്കും. അതുകൊണ്ട് ഇവിടെ പ്രമേഹരോഗികൾക്കായി ചിട്ടപ്പെടുത്തിയിട്ടുള്ള വ്യായാമങ്ങൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിതമാക്കുന്നു . മാത്രമല്ല ഇവയ‍ിൽ ഹൃദയം, ശ്വ‍ാസകോശം എ‍ന്നിവയുടെ സംരക്ഷണത്തിന് അനിവാര്യമായ കാർഡിയോ വ്യായാമങ്ങൾ, സന്ധികൾ, പേശികൾ, സർക്കുലേറ്ററി സിസ്റ്റം എന്നിവ മെച്ചപ്പെടുത്തുന്ന സ്ട്രങ്ത് വ്യായമങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

10 മിനിറ്റ് വ്യായാമം കുട്ടികളിൽ ഹൃദയാരോഗ്യമേകും


അവധിക്കാലമെത്തി കുട്ടികളിൽ അടങ്ങിയിരിക്കുകയേയില്ല എന്ന പരാതിയാകും അമ്മമാർക്ക് ടിവിക്കു മുന്നിൽ നിന്ന് മാറാനേ കൂട്ടാക്കാത്ത കുട്ടികളും കുറവല്ല. ദിവസവും അവർ ഓടിച്ചാടിക്കളിക്കിടെ ആരോഗ്യമുള്ളവരായി വളരാൻ മേലനങ്ങിയുള്ള കളികൾ അവരെ സഹായിക്കും.

ദിവസവും പത്തുമിനിറ്റ് കഠിനവ്യായാമം ചെയ്യുന്നത് കുട്ടികളിൽ ഹൃദയാരോഗ്യമേകും എന്നാണ് പഠനം പറയുന്നത്. വേക്ക് ഫോറസ്റ്റ് ബാപ്റ്റിസ്റ്റ് സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ്10 മിനിറ്റ് മാത്രം നീളുന്ന കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ കുട്ടികളിൽ ഹൃദയസംബന്ധമായ രോഗങ്ങളും പ്രമേഹവും വരാനുള്ള സാധ്യതയെ കുറയ്ക്കുമെന്ന് തെളിഞ്ഞ‌ത്.

ലളിതവ്യായാമത്തിനു പകരം കുറഞ്ഞ സമയം കഠിനവ്യായാമം ചെയ്യുന്നത് വണ്ണം കൂടുതലും ഇൻസുലിന്റെ അളവ് കൂടുതലും ഉള്ള ചെറുപ്പക്കാരിലും ഹൃദയാരോഗ്യമേകും

യു എസ്, ബ്രസീൽ, യൂറോപ്യന്‍ രാജ്യങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളുടെ 11 അന്താരാഷ്ട്ര പഠനങ്ങളിൽ ഉൾപ്പെടുത്തിയ4 മുതൽ 18 വയസു വരെ പ്രായമുള്ള 11588 പേരിലാണ് പഠനം നടത്തിയത്.

കുട്ടികളുടെ പ്രായം, ലിംഗം, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയെ സൂചിപ്പിക്കുന്ന ഏതെങ്കിലും ജൈവസൂചകം ഇവയെല്ലാം പരിശോധിച്ചു. ഈ സൂചകങ്ങളിൽ രക്തസമ്മർദ്ദം, രക്തത്തിലെ നല്ല കൊളസ്ട്രോളിന്റെയും ചീത്ത കൊളസ്ട്രോളിന്റെയും അളവ്, ട്രൈഗ്ലിസറൈസുകൾ, ഗ്ലൂക്കോസ്, ഇൻസുലിൻ ഇവയെല്ലാം ഉൾപ്പെടുത്തുന്നുണ്ട്.

കഠിനവ്യായാമവും ഈ ജൈവസൂചകങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു. ദീർഘസമയം നീണ്ടുനിൽക്കുന്ന ലളിത വ്യായാമങ്ങളെക്കാള്‍ മിതമായ അളവിലുള്ള കഠിനവ്യായാമം ഹൃദയാരോഗ്യമേകും എന്ന് ഈ പഠനത്തിലൂടെ വ്യ‌ക്തമായതായി പഠനത്തിനു നേതൃത്വം നൽകിയ ഡോ. ജസ്റ്റിന്‍ പറഞ്ഞു.

കുട്ടികൾ ഓടിച്ചാടി കളിക്കുമ്പോൾ ഓർക്കുക അത് അവരുടെ ഹൃദയത്തിന് സംരക്ഷണമേകുമെന്ന്.

Thursday, 23 November 2017

പ്രമേഹരോഗികള്‍ മാമ്പഴം കഴിക്കാമോ?


പ്രമേഹരോഗികള്‍ക്കു മാമ്പഴം കഴിക്കാമോ? മിക്കവരുടെയും സംശയമാണിത്. മാമ്പഴത്തിന്റെ മധുരമാണ് ഈ സംശയത്തിനു കാരണം. എന്നാല്‍ പറയുന്ന പോലെ അത്രയ്ക്ക് കുഴപ്പക്കാരനൊന്നുമല്ല ഈ മാമ്പഴം. മാമ്പഴം കഴിച്ചാല്‍ പ്രമേഹക്കാര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാകില്ല. മാത്രമല്ല പ്രമേഹം വരാതെ തയാനും മാമ്പഴത്തിനു കഴിയുമെന്ന് ഓസ്ട്രേലിയയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു.

ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ഭക്ഷണസാധനങ്ങൾ ഗ്ലൂക്കോസിന്റെ അളവിനെ പെട്ടെന്നു വർധിപ്പിക്കുമെന്നത് ശരിയാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുപ്രകാരം ഒരാള്‍ക്ക് 55 ശതമാനം കാര്‍ബോഹൈഡ്രേറ്റും 45 ശതമാനം പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് ആവശ്യം.

കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്നാണ് ഈ കാര്‍ബോഹൈഡ്രേറ്റ് പ്രമേഹരോഗികള്‍ക്ക്  ലഭിക്കേണ്ടത്.

രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരുത്താനുള്ള ഭക്ഷണത്തിന്റെ കഴിവിനെ ഗ്ലൈസീമിക് ഇൻഡക്സ് എന്നു പറയാം. ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ഭക്ഷണസാധനങ്ങൾ ഗ്ലൂക്കോസിന്റെ അളവിനെ പെട്ടെന്നു വർധിപ്പിക്കും. മാത്രമല്ല ആഹാരത്തിന്റെ ആഗിരണതോതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിർണയിക്കുന്നു.

പ്രമേഹരോഗികള്‍ ഭക്ഷണക്രമം തീരുമാനിക്കുമ്പോള്‍ ഈ ഗ്ലൈസീമിക് ഇൻഡക്സ് വളരെ പ്രധാനമാണ്. കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ഭക്ഷണമാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്‌. ഗ്ലൈസീമിക് ഇൻഡക്സ് 60 ഓ അതിൽ കുറവോ ഉള്ള ഭക്ഷ്യവസ്തുക്കളാണ് കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്സ് ഭക്ഷണങ്ങൾ. 59—40 വരെയുള്ളവ മിതമായവ. 19 നു താഴെയാണ് ഏറ്റവും കുറവ്. 60 ലധികം ഗ്ലൈസീമിക് ഇൻഡക്സ് ഉള്ളവ പ്രമേഹരോഗികൾക്ക് നന്നല്ല.

പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയ നാര് അല്ലെങ്കില്‍ ഫൈബര്‍ അംശമാണ് ഗ്ലൈസീമിക് ഇൻഡക്സ് തീരുമാനിക്കുന്നത്. പ്രമേഹരോഗികള്‍ സാധാരണ ബിസ്ക്കറ്റ് കഴികുക പതിവാണ്. എന്നാല്‍ ഈ ബിസ്കറ്റിന്റെ ഗ്ലൈസീമിക് ഇൻഡക്സ് എത്രയാണെന്ന് അറിയാമോ 82, അതായതു വളരെ അധികം. എന്നാല്‍ മാമ്പഴം പോലുള്ള പഴവര്‍ഗങ്ങളുടെ ഗ്ലൈസീമിക് ഇൻഡക്സ് 58  ആണ്.  തണ്ണിമത്തന്‍ പോലുള്ളവയ്ക്ക് വളരെ കുറഞ്ഞ നിലയിലാണ് ഗ്ലൈസീമിക് ഇൻഡക്സ്.

ഇനി അത്താഴത്തിനു ശേഷമൊരു മാമ്പഴം കഴിക്കണമെന്ന് ആഗ്രഹം തോന്നിയാല്‍ അത്താഴത്തിനു കഴിക്കുന്ന റൊട്ടിയോ ചപ്പാത്തിയോ ഒരെണ്ണം കുറയ്ക്കാം. അതുവഴി  കാര്‍ബോഹൈഡ്രേറ്റ് നില സ്ഥായിയായി നിലനിര്‍ത്താം.

ഓസ്ട്രേലിയന്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ മെഡിക്കല്‍ റിസേര്‍ച്ച് കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം മാമ്പഴത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത ചില ഘടകങ്ങള്‍ ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കുകയും കൊളസ്ട്രോള്‍, പ്രമേഹം എന്നിവയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്. മധുരമുള്ള എന്തിനെയും പ്രമേഹത്തിന്റെ പേര് പറഞ്ഞു പടിക്ക് പുറത്തു നിര്‍ത്തുന്നതാണ് നമ്മുടെ രീതി. എന്നാല്‍ ഇത് തെറ്റായ നടപടിയാണെന്നാണ് ഈ പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ പ്രമേഹത്തെ പേടിച്ചു ഇനി മാമ്പഴത്തോട് നോ പറയേണ്ട.

ജോലിക്കു പോകുന്ന അമ്മമ്മാർ അറിയാൻ; നിങ്ങളറിയാതെ കുഞ്ഞുങ്ങള്‍ പലതും പഠിക്കുന്നുണ്ട്


അമ്മമാരുടെ റോളിനെ കൂടുതൽ സങ്കീർണമാക്കുന്ന ഒന്നു തന്നെയാണ് ഉദ്യോഗം. പലരും പല കാരണങ്ങള്‍ കൊണ്ടാകും ജോലിക്ക് പോകുന്നത്. ആത്മസംതൃപ്തി, സാമ്പത്തികഘടകങ്ങള്‍ അങ്ങനെ പലതും അതിനു പിന്നിലുണ്ടാകാം. ജോലിയും കുടുംബ ഉത്തരവാദിത്വങ്ങളും ഒരുമിച്ചുകൊണ്ടുപോകുക അത്ര എളുപ്പവുമല്ല.

ജോലിയില്ലാത്ത അമ്മമാര്‍ക്ക് കുഞ്ഞിനോടൊപ്പം ദിവസം മുഴുവൻ ചെലവഴിക്കാം. ഇനി സ്കൂളില്‍ പോകുന്ന കുട്ടികള്‍ ആണെങ്കില്‍ അവര്‍ സ്കൂളില്‍ നിന്നും വന്നാലും അമ്മ ഒപ്പമുണ്ടാകും. അതൊരു നല്ല കാര്യം തന്നെ.

അമ്മ ഉണ്ടാക്കി വയ്ക്കുന്ന ആഹാരം കഴിക്കാനും കൂട്ടുകാരുമായുണ്ടായ ചെറിയ പിണക്കങ്ങള്‍ക്ക്‌ പരാതി പറയാനുമെല്ലാം അവര്‍ക്കൊപ്പം അമ്മയുണ്ടാകും. എന്നാല്‍ ഉദ്യോഗസ്ഥകളായ അമ്മമ്മാരുടെ മക്കളോ? അവര്‍ ഈ അവസരങ്ങളെ പതിയെ സ്വന്തമായി കൈകാര്യം ചെയ്യാന്‍ തുടങ്ങുന്നു.  ഇതു തന്നെയാണ് ഈ കുഞ്ഞുങ്ങളെ വ്യത്യസ്തരാക്കുന്നതും.

ജോലിയുള്ള അമ്മമാരുടെ ജീവിതക്രമം എപ്പോഴും ഒരു താളത്തിലാകും. രാവിലെ ഉണരുന്നത് മുതല്‍ രാത്രി കിടക്കും വരെ അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് നല്ല സമയക്രമീകരണത്തോടെയാകും. ടൈം എങ്ങനെ മാനേജ് ചെയ്യണമെന്ന് ഈ അമ്മമാര്‍ തങ്ങള്‍ അറിയാതെ തന്നെ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയാണ് ഇവിടെ. അതുകൊണ്ടുതന്നെ ഈ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ ഇവര്‍ക്ക് എല്ലാത്തിനും ഒരു അടുക്കും ചിട്ടയും ഉണ്ടാകും.

അമ്മമാര്‍ ചിലപ്പോള്‍ ഒഫിസില്‍ എട്ടു മുതല്‍ പത്തു മണിക്കൂര്‍ വരെ ജോലി ചെയ്യും. ഇത്രയും സമയം അമ്മയുടെ സാന്നിധ്യം കുഞ്ഞിനു ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ അമ്മയുമായി ചെലവിടുന്ന ബാക്കിസമയം കുഞ്ഞുങ്ങള്‍ കൂടുതല്‍ ആശയവിനിമയം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. കുഞ്ഞുങ്ങളുമായി കൂടുതല്‍ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ അമ്മയും സമയം കണ്ടെത്തണം. അതുപോലെ തന്നെ സാമ്പത്തികമായി സ്വാതന്ത്ര്യം നേടണമെന്ന തിരിച്ചറിവ് കുഞ്ഞുങ്ങള്‍ക്ക്‌ ഉദ്യോഗസ്ഥകളായ അമ്മമ്മാരില്‍ നിന്നും ലഭിക്കുന്നുണ്ട്. കുഞ്ഞുങ്ങളുമായി അമ്മയുടെ അസാന്നിധ്യത്തില്‍ അച്ഛനും സമയം ചെലവഴിക്കാം. ഇത് കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വബോധം സമ്മാനിക്കും.

ലിപ്സ്റ്റിക് ഉപയോഗിക്കുന്നവർ അറിയാൻ


പുറത്തുപോകാന്‍ നേരം ഒരല്‍പം മേക്കപ്പ് ചെയ്യാത്തവര്‍ ചുരുക്കമാണ്. മേക്കപ്പ് താൽപര്യമില്ലെങ്കില്‍പ്പോലും ഒരിത്തിരി ലിപ്സ്റ്റിക് എങ്കിലും ഉപയോഗിക്കാത്തവര്‍ കുറവാണ്. ഈ ലിപ്സ്റ്റിക് ഇട്ടിട്ട് കുറച്ചു കഴിയുമ്പോള്‍ അതവിടെത്തന്നെ ഉണ്ടോയെന്നു ശ്രദ്ധിച്ചിട്ടുണ്ടോ?

എങ്കില്‍ കേട്ടോളൂ, നമ്മള്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കിന്റെ പകുതിയും പോകുന്നത് ഉദരത്തിേലക്കാണ്. പലപ്പോഴും നമ്മൾ ചുണ്ടുകള്‍ നനയ്ക്കാറുണ്ട്. ഇങ്ങനെ ഓരോവട്ടം ചെയ്യുമ്പോഴും ചുണ്ടിലെ ലിപ്സ്റ്റിക് പതിയെ നമ്മുടെ ഉള്ളിലെത്തുകയാണ്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

പല സൗന്ദര്യവർധക വസ്തുക്കളിലും അടങ്ങിയിട്ടുള്ളത് മാരകമായ രാസവസ്തുക്കളാണ്. കാഡ്മിയം, ലെഡ്, അലുമിനിയം എന്നിവയാണ് ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന മെറ്റലുകള്‍. ഇവ നമ്മുടെ ഉദരത്തിലെ അമ്ലങ്ങളുമായി ചേരുമ്പോള്‍ മാരകവിഷമായി പരിണമിക്കുന്നു. അതായത് ലിപ്സ്റ്റിക് നമ്മളെ ഇഞ്ചിഞ്ചായി കൊല്ലുന്നു.

എൻവയൺമെന്റ് ഹെല്‍ത്ത്‌ ആന്‍ഡ്‌ പെഴ്സ്പെക്ടീവ്സ് നടത്തിയൊരു പഠനം പ്രകാരം ദിവസവും ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളില്‍ 24 മില്ലിഗ്രാം രാസവസ്തുക്കള്‍ എത്തുന്നുണ്ട്. അലുമിനിയവും കാഡ്മിയവുമാണ് ഇതിലേറെയും.

എന്നാല്‍ ഈ പഠനം  തെറ്റാണെന്ന തരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗവേഷണങ്ങളും നടന്നിട്ടുണ്ട്. ഏതായാലും ദിവസവുമുള്ള ലിപ്സ്റ്റിക് ഉപയോഗം കുറയ്ക്കുന്നതു തന്നെയാണ് നല്ലത്. ഒരു ദിവസം പലകുറി ഉപയോഗിക്കുന്നവര്‍ ഒന്നോ രണ്ടോ തവണയായി കുറയ്ക്കുന്നതും ഉചിതമാണ്.

ഒരു സ്മാർട്ട്ഫോൺ മാത്രം മതി മക്കളെ നഷ്ടപ്പെടാൻ


കൗമാരക്കാരിയായ മകൾ ഉണ്ടോ നിങ്ങൾക്ക് ? അവൾക്ക് സ്മാർട്ട് ഫോണ്‍ വാങ്ങി നൽകിയിട്ടുണ്ടോ? എത്ര മണിക്കൂർ സ്മാർട്ട് ഫോണിന്റെയും കംപ്യൂട്ടറിന്റെയും ടാബിന്റെയും മുന്നിൽ അവൾ ചെലവഴിക്കുന്നുണ്ട് എന്നറിയാമോ? അറിയില്ലെങ്കിൽ ഒന്നു ശ്രദ്ധിക്കുന്നതു നല്ലതാണ്.

കാരണം, സ്മാർട്ട്ഫോണിന്റെ അമിതോപയോഗം കൗമാരക്കാരിൽ പ്രത്യേകിച്ച് പെൺകുട്ടികളിൽ വിഷാദവും ആത്മഹത്യാ പ്രവണതയും വർധിപ്പിക്കുമെന്നു പഠനം. ക്ലിനിക്കൽ സൈക്കോളജിക്കൽ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം അഞ്ചുലക്ഷത്തിലധികം കൗമാരക്കാരിൽ സ്മാർട്ട് ഫോൺ ഉപയോഗം അളന്നു.

13 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിലെ ആത്മഹത്യാനിരക്ക് 2010 നും 15 നും ഇടയിൽ 65 ശതമാനം വർധിച്ചതായി കണ്ടു. പ്രതീക്ഷ നഷ്ടപ്പെട്ടതുപോലെ തോന്നുക, ആത്മഹത്യാചിന്ത, ആത്മഹത്യയ്ക്കു ശ്രമിക്കുക ഇവ 12 ശതമാനം കൂടി. കടുത്ത വിഷാദം ബാധിച്ച പെൺകുട്ടികളുടെ എണ്ണം 158 ശതമാനം വർധിച്ചു.

ഒരു മണിക്കൂറിൽ കുറവു മാത്രം ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന 28 ശതമാനം പേരെ അപേക്ഷിച്ച് അഞ്ചോ അതിലധികമോ മണിക്കൂർ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന 48 ശതമാനം കൗമാരക്കാരിലും ആത്മഹത്യയുമായി ബന്ധപ്പെട്ട ചിന്തകൾ ഉണ്ടായിരുന്നു.

കലിഫോർണിയയിലെ സാൻഡിഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസറായ ജീൻ ട്യെഞ്ച് പറയുന്നത് കൗമാരക്കാരിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ അപകടകരമാംവിധം കൂടുന്നു എന്നാണ്. അവർ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വളരെ ഗൗരവത്തോടെ ഈ വിഷയത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

വിനോദത്തെയും വിശ്രമവേളകളിലെ പ്രവർത്തനത്തെയും കുറിച്ച് ചോദിച്ചപ്പോൾ കൂടുതൽ സമയം കംപ്യൂട്ടറും മൊബൈൽഫോണും നോക്കുകയാണെന്നും മറ്റു പ്രവൃത്തികൾക്ക് വളരെ കുറച്ചു സമയം മാത്രമേ ചെലവഴിക്കുന്നുള്ളൂവെന്നും കണ്ടു.

സാമൂഹ്യമായ ഇടപെടൽ, കായിക പ്രവർത്തനങ്ങൾ, വ്യായാമം, വീട്ടിലെ ജോലികൾ ചെയ്യുക, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുക. തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നവരിൽ വിഷാദ ലക്ഷണങ്ങളും ആത്മഹത്യാ ചിന്തയും വളരെ കുറച്ചു മാത്രം ആയിരുന്നു.

കൗമാരക്കാരായ മക്കൾക്ക് ഫോൺ വാങ്ങി കൊടുക്കുന്നതൊക്കെ കൊള്ളാം, പക്ഷേ അവർ അതിനടിമപ്പെടാതെ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. ഒപ്പം ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുറച്ച് നിങ്ങൾ മാതൃകയാകേണ്ടതുമാണ്. മക്കളെ നഷ്ടപ്പെടാൻ ചിലപ്പോൾ ഒരു സ്മാർട്ട്ഫോൺ മാത്രം മതി എന്ന് ഓർമിക്കുക.

പേരയ്ക്കയും ബീറ്റ്റൂട്ടും പിന്നെ പ്രമേഹവും




നിശബ്ദനായ കൊലയാളിയാണ് പ്രമേഹം. എന്നാൽ ഈ കൊലയാളിയെ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിച്ചു നിർത്താവുന്നതേയുള്ളു.

പാരമ്പര്യമായുണ്ടാകാവുന്ന ഒരു രോഗമാണ് പ്രമേഹം. അനാരോഗ്യകരമായ ജീവിതശൈലിയും പ്രമേഹത്തിനു കാരണമാണ്. 65 വയസ്സു കഴിഞ്ഞവരിൽ  ഇൻസുലിൻ എടുക്കേണ്ടിയും വരാം. ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതാണ്. നിർഭാഗ്യമെന്നു പറയട്ടെ, ഓരോ വർഷവും പ്രമേഹബാധിതരുടെ എണ്ണം കൂടുകയാണ്.

സ്ത്രീകളും പ്രമേഹവും' എന്നതായിരുന്നു ഇത്തവണത്തെ പ്രമേഹദിന പ്രമേയം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എട്ടു ശതമാനം സ്ത്രീകൾ അതായത് 205 ദശലക്ഷം സ്ത്രീകൾ പ്രമേഹബാധിതരാണ്.

ഇന്റർനാഷണൽ ഡയബറ്റിക് അസ്സോസിയേഷൻ പറയുന്നത് 199 ദശലക്ഷം സ്ത്രീകൾ പ്രമേഹം ബാധിച്ചവരാണെന്നും 2040ഓടെ ഇത് 313 ദശലക്ഷമായി മാറുമെന്നുമാണ്.

ഭക്ഷണത്തിന്റെയും പോഷണത്തിന്റെയും ശാരീരിക പ്രവർത്തനങ്ങളുടെയും അഭാവം, പുകയില ഉപയോഗം, മദ്യപാനം എന്നിവയാണ് സ്ത്രീകളിലെ പ്രമേഹത്തിനു മുഖ്യകാരണം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ഭക്ഷണത്തിനു പ്രധാന സ്ഥാനമുണ്ട്. ഇതിനു സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.


  • മുഴുധാന്യങ്ങൾ

മുഴുധാന്യങ്ങളായ ഗോതമ്പ്, ഓട്മീൽ, ചോളം, ചുവന്ന അരി എന്നിവയിൽ ധാരാളം നാരുകളും തവിടും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനു നല്ലതണ്. മുഴുധാന്യങ്ങൾ സാവധാനമേ ദഹിക്കൂ. ഇത് രക്ത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുന്നതിനെ തടയുന്നു. ഇവയുടെ പതിവായ ഉപയോഗം ശരീരഭാരവും കുറയ്ക്കും.

  • ബിറ്റ്റൂട്ട്

പലർക്കും ബീറ്റ്റൂട്ടിന്റെ രുചി അത്ര ഇഷ്ടമല്ല. അതുകൊണ്ടുതന്നെ പച്ചക്കറി വാങ്ങുമ്പോൾ സൗകര്യപൂർവം ഇവനെ ഒഴിവാക്കും. എന്നാൽ ഇനി ആദ്യം എടുക്കുന്നത് ബീറ്റ്റൂട്ട് തന്നെയാകട്ടെ. അതിശയകരമായ ആരോഗ്യഗുണങ്ങൾ ബീറ്റ്റൂട്ടിനുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ജീവകങ്ങളായ ബി6, എ, സി, നൈട്രേറ്റ്, നാരുകൾ, എന്നിവ ഇതിലുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ ഇവ ഫലപ്രദമാണ്. ബീറ്റ്റൂട്ടിലടങ്ങിയ നാച്വറൽ ഷുഗർ ശരീരത്തിലെത്തുമ്പോൾ ഗ്ലൂക്കോസ് ആയി പെട്ടെന്നു മാറില്ല. ഇതു പ്രമേഹനിയന്ത്രണത്തിനു നല്ലതാണ്.

  • ഇലക്കറികൾ

പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം അടങ്ങിയ ഭക്ഷണം ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കും. സ്പിനാച്ച്, കൊളാർഡ്സ്, ടേൽ, ടർണിപ്, ബ്രൊക്കോളി, കാബേജ്, ലെറ്റ്യൂസ് എന്നിവയെല്ലാം കലോറിയും അന്നജവും കുറഞ്ഞവയാണ്. ദിവസവും ഒന്നോ രണ്ടോ തവണ ഇലക്കറികൾ കഴിക്കുന്നത് പ്രമേഹസാധ്യത 14 ശതമാനം കുറയ്ക്കും. കലോറിയും കാർബോഹൈഡ്രേറ്റും കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടില്ല.

  • മത്തങ്ങാക്കുരു

മത്തങ്ങ കറിവയ്ക്കാൻ എടുത്തിട്ട് ഇനി കുരു കളയാൻ വരട്ടെ. മത്തങ്ങാക്കുരുവിൽ ധാരാളം മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളും കുറവാണ്. ഇത് ഉയർന്ന ഊർജ്ജനില നിലനിർത്തുന്നു. അങ്ങനെ കൊഴുപ്പു കൂടിയ മധുരമുള്ള ഭക്ഷണം കഴിക്കാനുള്ള തോന്നൽ തടയുന്നു.

ഫ്ലാക്സ് സീഡ്സ് അഥവാ ലിൻ സീഡുകൾ ആരോഗ്യഭക്ഷണത്തിൽ പ്രധാനമാണ്. മൈക്രോന്യൂട്രിയന്റുകൾ, ജീവകങ്ങൾ, ധാതുക്കൾ, നിരോക്സീകാരികൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഇതിലുണ്ട്. ഫ്ലാക്സ് സീഡിലടങ്ങിയ ഇൻസോല്യുബിൾ ഫൈബറായ ലിഗ്നൻ പ്രമഹവുമായി ബന്ധപ്പെട്ട ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കുന്നു.

  • പേരയ്ക്ക

പ്രഹരോഗികൾക്ക് ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഫലവർഗമാണിത്. ഇതിൽ നാച്വറൽ ഷുഗർ അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറഞ്ഞ പേരയ്ക്ക ഭക്ഷ്യ.നാരുകൾ ധാരാളം അടങ്ങിയ പഴമാണ്. പ്രമേഹരോഗികൾക്ക് സാധാരണ ഉണ്ടാകുന്ന മലബന്ധം തടയാനും പേരയ്ക്ക സഹായിക്കും.

ഭക്ഷണനിയന്ത്രണത്തിലൂടെ പ്രമേഹം നിയന്ത്രിച്ചു നിർത്താവുന്നതേയുള്ളു. ഈ ഭക്ഷണങ്ങൾ അതിനു നിങ്ങളെ സഹായിക്കും.

മധുവിധുകാലത്തെ തടസങ്ങൾ



ഞാൻ വിവാഹിതനായിട്ട് മൂന്നു മാസമായി. ഇതുവരെ ലൈംഗികബന്ധം സാധ്യമായിട്ടില്ല. ലൈംഗികബന്ധത്തിനു മുതിരുമ്പോൾ ശക്തമായ വേദന അനുഭവപ്പെടുന്നു. എന്താണു പരിഹാരം?

ലൈംഗികബന്ധം സാധ്യമാകാത്തതിനു പല കാരണങ്ങളുണ്ട്. പ്രത്യേകിച്ചും താങ്കളെപ്പോലെ മധുവിധുകാലത്ത്. അറിവില്ലായ്മ, മാനസികപിരിമുറുക്കം, ശീഘ്രസ്ഖലനം, ലൈംഗികമരവിപ്പ്, കന്യാചർമത്തിനു കട്ടികൂടുതൽ... പലതാകാം കാരണങ്ങൾ. കന്യാചർമത്തിനു കട്ടി കൂടിയതാകാം ലൈംഗികബന്ധത്തിനു തടസമാകുന്നത്. യോനീമുഖം കവാടത്തിനടുത്തുള്ള നേർത്ത പാടയാണു കന്യാചർമം. യോനിക്കുള്ളിലെ അണുബാധ തടയുകയാണു കന്യാചർമത്തിന്റെ ധർമം. ശരീര പ്രകൃതിയനുസരിച്ചു കന്യാചർമത്തിന്റെ ഇലാസ്തികത, കനം, ആകൃതി എന്നിവ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. ചിലപ്പോൾ ഈ പാടയ്ക്കു കട്ടി കൂടി ഇലാസ്തികത കുറയും.

കന്യാചർമത്തിലുള്ള സുഷിരങ്ങൾ അടഞ്ഞിരിക്കുകയും ചെയ്യും. കന്യാചർമത്തിലെ സുഷിരമില്ലായ്മ ബാല്യകാലത്തു ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. എന്നാൽ, ആർത്തവം തുടങ്ങുമ്പോൾ ആർത്തവസ്രവം തടസപ്പെടുന്നു. ഇതുമൂലം വേദനയുണ്ടാകാം. കട്ടിയുള്ളതും സുഷിരം ചെറുതുമായ കന്യാചർമം ആദ്യ സംയോഗം വേദനയുള്ളതാക്കും. ചിലപ്പോൾ ലൈംഗികബന്ധം അസാധ്യമാക്കും. ക്രമാതീതമായ സമ്മർദം വേദന കൂട്ടുകയും ചെയ്യും. ആവശ്യത്തിനു സ്നിഗ്ധത വരുന്നതിനു മുമ്പു ധൃതി പിടിച്ചു ലൈംഗികബന്ധത്തിനു ശ്രമിക്കുന്നതു കൂടുതൽ ബുദ്ധിമുട്ടാക്കും.

ലൈംഗികബന്ധത്തോടു വെറുപ്പും പേടിയുമുണ്ടാകാൻ സാധ്യതയുണ്ട്. ലൂബ്രിക്കന്റ് ഉപയോഗിക്കുക, ഉള്ളു തുറന്നു സംസാരിക്കുക, ക്ഷമയോടെ സഹകരിച്ചു പലഘട്ടമായി ലിംഗപ്രവേശം നടത്തുക തുടങ്ങിയവയാണു പ്രായോഗികം. ആദ്യ ലൈംഗികബന്ധ സമയത്തു മിക്കവരിലും കന്യാചർമം പൊട്ടി പോകാറുണ്ട്. അൽപം വേദനയും രക്തമൊഴുക്കും ഉണ്ടാകാം. ചിലരിൽ കന്യാചർമം വളരെ ഇലാസ്തികതയുള്ളതാകാം. ഇവരിൽ ആദ്യ തവണത്തെ സംഭോഗത്തിൽ തന്നെ കന്യാചർമം പൊട്ടിപ്പോകാറില്ല. ചിലരിൽ ജന്മനാ കന്യാചർമമുണ്ടാവില്ല.

കന്യാചർമത്തിനു കട്ടി കൂടി ലൈംഗികബന്ധം തീർത്തും അസാധ്യമായവർ ഗൈനക്കോളജിസ്റ്റിന്റെ നിർദേശം തേടണം. ചെറിയ ശസ്ത്രക്രിയയിലൂടെ പ്രശ്നം പരിഹരിക്കാം.

വിവാഹബന്ധങ്ങളിൽ രതിമന്ദാരങ്ങൾ വാടുന്നു


വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

ഭാര്യ അതിസുന്ദരി. വിവാഹം കഴിഞ്ഞിട്ട് അധികം നാളുകളായിട്ടില്ല. നല്ല സാമ്പത്തികം. രണ്ടു പേർക്കും ജോലി. പരസ്പര സ്നേഹവും വിശ്വാസവും ഉളള ദമ്പതികളെന്ന് ഒറ്റ നോട്ടത്തിൽ ആർക്കും തോന്നാം. എന്നാൽ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സുന്ദരദാമ്പത്യം കുടുംബകോടതിയിൽ എത്തി. കോടതി നടപടി ക്രമങ്ങൾക്കിടയിലാണ് അവരുടെ കിടപ്പറ രഹസ്യങ്ങൾ കൗൺസലർക്കു മുന്നിൽ വെളിപ്പെടുന്നത്.

കല്യാണം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞെങ്കിലും ഒരിക്കൽപോലും ഇവർ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ല. അതിന്റെ കാരണം ഭർത്താവ് വെളിപ്പെടുത്തിയത് ഇങ്ങനെ; ‘കല്യാണം കഴിഞ്ഞ് ആദ്യരാത്രി തന്നെ ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. അവൾ സൈബർ സെക്സിനു അടിമയായിരുന്നു. ജീവിതത്തിൽ യഥാർത്ഥ സെക്സിനോട് അവൾക്ക് യാതൊരു താൽപര്യവും തോന്നിയിരുന്നില്ല. സ്നേഹം കൊണ്ട് അവളെ കീഴ്പ്പെടുത്താൻ ഞാൻ പലവട്ടം ശ്രമിച്ചു. നടന്നില്ല. പിന്നീട് ഒരു ഡോക്ടറെ കണ്ടു. ചികിത്സിക്കാൻ ശ്രമിച്ചു. അപ്പോഴും ഞാൻ പരാജയപ്പെടുകയായിരുന്നു. എനിക്കു മുന്നിൽ വേറെ വഴികളില്ല ഇതല്ലാതെ അതുകൊണ്ടുമാത്രം ഞാൻ ഇത്തരമൊരു തീരുമാനം എടുക്കുന്നു.

ഭാര്യാഭർത്താക്കന്മാർ തമ്മിലുളള ശാരീരികബന്ധം ഇല്ലായ്മ വിവാഹമോചനത്തിനുളള കാരണങ്ങളിൽ ഒന്നായി കോടതി കണക്കാക്കാറുണ്ട്. ലൈംഗികജീവിതം വ്യക്തിയുടെ മൗലിക അവകാശങ്ങളിൽപ്പെടുത്തിയാണ് കോടതി വിവാഹമോചനം അനുവദിക്കുന്നത്.

പല കേസുകളിലും ലൈംഗികത വില്ലനായി കടന്നുവരാനുണ്ട്. വിവാഹമോചനം എളുപ്പത്തിൽ സമ്പാദിക്കാവുന്ന ഉപാധിയായി ലൈംഗികപ്രശ്നങ്ങൾ പറയാറുണ്ടെങ്കിലും വിചാരിക്കുന്നതിലും അപ്പുറത്താണ് കാര്യങ്ങൾ. ഒരു വര്‍ഷം ഇരുപതിനായിരത്തിലേറെ കേസുകൾ കേരളത്തിലെ കുടുംബകോടതികളിൽ എത്തുന്നു. ഇതിന്റെ കാരണങ്ങൾ പുറമേ അറിയുന്നതു മാത്രമല്ല നല്ലൊരു ശതമാനവും ലൈംഗികപ്രശ്നങ്ങൾ മൂലമാണ്. അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന സർവേയുടെ അടിസ്ഥാനത്തിൽ നടന്ന പഠനങ്ങൾ പറയുന്നതാണിത്.

മോചനം കൂടുന്നു

കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ അസംതൃപ്ത ലൈംഗികതയുടെ പേരിലുളള വിവാഹമോചനങ്ങൾ വര്‍ധിക്കുന്നതായി പഠനങ്ങളും സർവേകളും പറയുന്നു. 2015–ൽ നടന്ന ഒരു പഠനം പറയുന്നത് ഇന്ത്യയിൽ നടക്കുന്ന വിവാഹമോചനക്കേസുകളിൽ 20 മുതൽ 30 ശതമാനം വരെ ലൈംഗിക അസംതൃപ്തിയുടെ ഫലമാണെന്നാണ്.

ലൈംഗികതയും അതുമായി ബന്ധപ്പെട്ടു വരുന്ന ശാരീരിക മാനസികപ്രശ്നങ്ങളുമാണു ദാമ്പത്യങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തുന്നത് എന്നും പഠനങ്ങൾ പറയുന്നു. പ്രമുഖ ഒാൺലൈൻ പോർട്ടലായ മെഡി–എഞ്ചൽസ് നടത്തിയ സർവേയിലാണ് ലൈംഗിക അസം‍തൃപ്തിയെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.

അഖിലേന്ത്യ ശരാശരിയെക്കാൾ കൂടുതലാണ് കേരളത്തിൽ വിവാഹമോചനങ്ങളുടെ എണ്ണം എന്നതിൽ നിന്നുതന്നെ മെഡി–ഏഞ്ചൽസിന്റെ കണക്കുകളെക്കാൾ കൂടുതലാണ് കേരളത്തിന്റെ അവസ്ഥ എന്നു വ്യക്തം. വിവാഹമോചനങ്ങളെ സംബന്ധിച്ചു സർക്കാർ ഏജൻസികൾ നടത്തിയ പഠനത്തിലും ഇക്കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്.

വഞ്ചകരുടെ എണ്ണം കൂടുന്നു

സർവേ പ്രകാരം ശാരീരികബന്ധത്തിനുവേണ്ടി പരമ്പരാഗത മൂല്യങ്ങളെ തിരസ്കരിച്ചു കൊണ്ടു വേലി ചാടുന്ന സ്ത്രീ പുരുഷന്മാരുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ട്. 23.6 ശതമാനം പുരുഷന്മാർ തങ്ങളുടെ പങ്കാളികളെ വഞ്ചിക്കുമ്പോൾ 17.6 ശതമാനം സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെ കബളിപ്പിക്കുകയും മറ്റു പുരുഷന്മാരോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നതായും മെഡി– ഏഞ്ചൽസ് കണ്ടെത്തി.

പെൺവഴികളും തെറ്റുന്നു

അടുത്തകാലത്ത് ഒരു സിനിമാനടി വിവാഹമോചനം നേടിയപ്പോൾ കേരളത്തിലെ ചെറുപ്പക്കാർക്കത് താങ്ങാനാവാത്ത അത്ഭുതമായി. ‘അവന് ഇത് എന്തിന്റെ കേടാണ്? ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ കെട്ടിയിട്ട്’ എന്നു ചോദിച്ചവരാണു കൂടുതലും. സൗന്ദര്യം മാത്രമല്ലല്ലോ ദാമ്പത്യം എന്നു പറഞ്ഞു ആശ്വാസം കൊണ്ടവരും കുറവല്ല.

മനസു ശരീരവും കാമുകനു കൊടുത്തിട്ട് മറ്റൊരു പുരുഷന്റെ ഭാര്യയായി ജീവിക്കുന്നതിലും ഭേദം വിവാഹമോചനം തന്നെയല്ലേ എന്നു പറഞ്ഞവരായിരുന്നു കൂടുതലും. അതുകൊണ്ടാണ് ആ വിവാഹമോചനവാർത്ത ഇത്രയും പ്രതികരണങ്ങൾ ഉണ്ടാക്കിയത്. ‘സെലിബ്രിറ്റികല്യാണവും അതിനുശേഷം നടക്കുന്ന വിവാഹമോചനവും എല്ലാവരും ശ്രദ്ധിക്കും. എന്നാൽ സെലിബ്രിറ്റികളുടെ ജീവിതത്തിൽ നടക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി പ്രശ്നങ്ങളാണ് സാധാരണക്കാർക്കിടയിൽ നടക്കുന്നത്. അതുപക്ഷേ പുറത്തെങ്ങും അറിയുന്നില്ലെന്നു മാത്രം.’ നെടുമങ്ങാട് കുടുംബകോടതിയിൽ വക്കീലായ അഡ്വ. ഗീനാകുമാരി പറയുന്നു.

വാട്സ്അപ്പും ബുദ്ധിക്കുറവും

വാട്സ്അപ്പ്, ഫെയ്സ്ബുക്ക്, സ്കൈപ്പ്, ഇങ്ങനെ ചില സാധാനങ്ങളുണ്ടെന്നറിയാം. അതിലൂടെ ചാറ്റ് ചെയ്യാമെന്നും പടങ്ങളും വീഡിയോയും അയയ്ക്കാമെന്നുമൊക്കെ അറിയാം. മിസ്ഡ് കോളിലൂടെ പരിചയപ്പെടുന്ന പയ്യന്മാരുമായി ഈ വിഷയങ്ങളൊക്കെ സംസാരിച്ചിട്ടുമുണ്ട്. അങ്ങനെ തുടങ്ങുന്ന ചാറ്റിങ് ചെറിയ ഇടവഴികളിലൂടെ സഞ്ചരിച്ച് അവസാനം ഹിമാലയം കയറിയിട്ടേ അവസാനിക്കൂ.

സംഗതി ഇങ്ങനെയാണെങ്കിലും ഇതിലെ അപകടം ഈ മൊബൈൽ ഉയോഗിക്കുന്ന വ്യക്തിയുെട അറിവില്ലായ്മയാണ്. വാട്സ്അപ്പിൽ വരുന്ന മെസേജുകൾ മായ്ച്ചു കളയാൻ പോലും അറിഞ്ഞുകൂടാ. ഫലമോ, കോടതി തെളിവായി സ്വീകരിക്കുകയും വിവാഹമോചനം അനുവദിക്കുകയും ചെയ്യുന്നു.

‘ഒരുപാടു ഘടകങ്ങൾ ഒന്നിക്കുമ്പോഴാണ് ദാമ്പത്യം പൂർണ്ണമാകുന്നത്. ഇന്നു സമൂഹത്തിൽ ദാമ്പത്യം പകുതി വഴിക്ക് നിലച്ചുപോകുന്നു. ശാരീരികവും മാനസ്സികവും സാമൂഹികവുമായ കാരണങ്ങൾ ഉണ്ടാകാം. എന്നാൽ ഒാരോ വിവാഹമോചനവും ഒാരോ വേദനയാണ്.’ മുൻ ജില്ലാ ജഡ്ജിയായ ജസ്റ്റിസ് സുപ്രഭ അഭിപ്രയപ്പെടുന്നു.

കുറ്റബോധമോ എന്തിന്?

വിവാഹേതരബന്ധങ്ങളിൽ കുറ്റബോധത്തിന്റെ കാര്യമുണ്ടോ? സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അതിന്റെ കാര്യമില്ലെന്നു പറയുന്നവരാണു മെഡി– ഏഞ്ചൽസിന്റെ സർവേയിൽ പങ്കെടുക്കാത്തവരിൽ കൂടുതൽ പേരും. വിവാഹപൂർവ ബന്ധങ്ങളെയും വിവാഹേതരബന്ധങ്ങളെയും അനുകൂലിക്കുന്നവരുടെ എണ്ണവും കൂടുന്നു.

അകാരണമെന്നു പ്രത്യക്ഷത്തിൽ തോന്നുന്ന പല വിവാഹമോചനക്കേസുകളുടെയും പിന്നിൽ ഇത്തരത്തിലുളള അവിഹിതബന്ധങ്ങളാണുളളത്. ഭാര്യയുടെ അവിഹിതം ഭര്‍ത്താവോ ഭർത്താവിന്റെ അവിഹിതം ഭാര്യയോ കണ്ടുപിടിക്കുന്ന സാഹചര്യം ഉണ്ടാവുമ്പോൾ തുടങ്ങുന്ന സ്വരച്ചേർച്ചയില്ലായ്മ കുടുംബകോടതികളിലാണ് അവസാനിക്കുന്നത്.

രതിയുടെ ചൂടില്ലാതെ

മുകളിൽ പറഞ്ഞ അവസ്ഥയ്ക്ക് എന്തു കാരണം? വീട്ടിൽ നല്ല ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് വീടിനു പുറത്തു നിന്ന് ആഹാരം കഴിക്കാൻ നോക്കുന്നത്. അതുപോലെയാണ് രതിയുടെ കാര്യവും. ബന്ധങ്ങളിൽ ഉൗഷ്മളത ഇല്ലാത്തത് രതിയുടെ സാധ്യതകളെ ഇല്ലാതാക്കുകയും ഇതു വിവാഹമോചനത്തിലേക്കുപോവുകയും ചെയ്യുന്നു. എല്ലാം ചടങ്ങുപോലെ എന്നു പറഞ്ഞതു പോലെയാവരുത് രതി. അത് ഏറെ ആഴമുളള ഒരു പ്രതിഭാസമാണ്. ഭാര്യാഭര്‍ത്താക്കന്മാർ തമ്മിലുള്ള ശാരീരികബന്ധം ഇല്ലായ്മ വിവാഹമോചനത്തിനുളള കാരണങ്ങളിൽ ഒന്നായി കോടതി കണക്കാക്കാറുണ്ട്. ലൈംഗികബന്ധങ്ങളും അതുവഴി കിട്ടുന്ന ഭൗതീകവും ആത്മീയവുമായ സുഖവും വ്യക്തിയുടെ മൗലീകമായ അവകാശങ്ങളില്‍പ്പെടുത്തിയാണു കോടതി വിവാഹമോചനം അനുവദിക്കുന്നത്. ഒരാളിന്റെ മൗലീകവകാശം ഇല്ലാതാക്കുന്നത് ക്രൂരതയായാണു കണക്കാക്കുന്നത്. എന്നാൽ വിവാഹമോചനം എളുപ്പത്തിൽ സമ്പാദിക്കാവുന്ന ഒരു ഉപാധിയായി പലരും ലൈംഗികതയെ ദുരുപയോഗം ചെയ്യാറുണ്ട്.

ഭാര്യയിൽ നിന്ന് അല്ലെങ്കിൽ ഭർത്താവിൽ നിന്ന് ലൈംഗിക സംതൃപ്തി കിട്ടില്ലെന്നു കളളം പറയുന്നവരുമുണ്ട്. പിന്നെ എങ്ങനെയാണു നിങ്ങൾക്കു കുട്ടികൾ ഉണ്ടായതെന്നു കോടതി ചോദിക്കുമ്പോൾ അപ്പോഴത്തെ ആവേശത്തിന് എന്ന ഒഴുക്കൻ മട്ടിലുളള മറുപടിയാണു പലരും പറയുന്നത്. ഇത്തരത്തിലുളള പല വാദങ്ങളും അടിസ്ഥാനരഹിതം എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കോടതി പല കേസുകളും ഒത്തുതീർപ്പാക്കുന്നത്.

നിത്യകന്യകകൾ

കേൾക്കുമ്പോൾ അതിശയോക്തി എന്നു തോന്നാം. എന്നാൽ സംഗതി സത്യമാണ്. വിവാഹിതരായ സ്ത്രീകളിൽ ചെറിയ ശതമാനമെങ്കിലും കന്യകകളായി തുടരുന്നു കേരളത്തിൽ. അവരിൽ പലരും മരണംവരെ അങ്ങനെ തുടരുകയും ചെയ്യും. ഇതൊരു പുതിയ അറിവല്ല. ഭർത്താക്കന്മാരുടെ സ്വവർഗരതിബോധം വരെ അതിനു കാരണമാണ്. എന്നാൽ ഒട്ടുമിക്ക സ്ത്രീകളും ഈ വിവരം പുറത്തുപറയാതെ പുറമേ സന്തോഷം നടിച്ചു ജീവിക്കുന്നു. അങ്ങനെ കന്യകകളായി മരിച്ചുപോയവർ എത്ര?

എന്നാൽ സ്ത്രീകളുടെ മനോഭാവത്തിൽ ഉണ്ടായ മാറ്റം ഈ അവസ്ഥയിലും പ്രകടമാണ്. പണ്ടത്തെപ്പോലെ എല്ലാം സഹിച്ച് കുടുംബത്തിനുവേണ്ടി ഒതുങ്ങിക്കൂടാൻ അവർ തയാറല്ല. മജ്ജയും മാംസവും ദാഹിക്കുമ്പോൾ അതു വിധിയാണെന്നു കരുതി കമിഴ്ന്നു കിടക്കാനും അവർ തയ്യാറല്ല. ഒന്നുകിൽ വിവാഹമോചനം എന്ന ശാശ്വതമായ പരിഹാരം അല്ലെങ്കിൽ അധാർമികതയിലേക്കുളള ഒളിച്ചോട്ടം രണ്ടും സംഭവിക്കാം. എങ്കിലും പുതിയൊരു ജീവിതത്തിനാണു അവർ പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടാണു വിവാഹമോചനത്തിനു ശ്രമിക്കുന്നതും.

ഇതു സ്ത്രീകൾ അനുഭവിക്കുന്ന പീഡനമാണെങ്കിൽ വേറൊരു രീതിയിൽ പുരുഷന്മാർ അനുഭവിക്കുന്ന പീഡനമുണ്ട്. പുരുഷന്മാരുടേതിനു സമാനമായ സ്വഭാവവൈകല്യങ്ങൾ ഇവിടെ സ്ത്രീകൾ പ്രകടമാക്കുന്നു. സ്വവർഗാനുരാഗം, ലൈംഗികവിരക്തി, കുട്ടിക്കാലത്തുണ്ടാകുന്ന ലൈംഗികാനുഭവങ്ങൾ മൂലമുളള വ്യക്തിവൈകല്യം, ഇപ്പോൾ സൈബർ സെക്സിനോടുളള അഡിക്ഷൻ തുടങ്ങി വിശകലനം ചെയ്യപ്പെടാവുന്നതും അല്ലാത്തതുമായ ഒട്ടേറെ കാരണങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാം. ചുരുക്കത്തിൽ വിവാഹത്തിനു ശേഷം കന്യകയായും കന്യകനായും ജീവിക്കുന്നവരുടെ നാടു കൂടിയാണ് നമ്മുടെ കൊച്ചുകേരളം.

ഞാനിതെങ്ങനെ സഹിക്കും?

സാർ ദിവസം മൂന്നു നേരം ഞാൻ അദ്ദേഹത്തിനു വഴങ്ങിക്കൊടുക്കാം. അതിൽ കൂടുതലായാൽ ഞാനെങ്ങനെ സഹിക്കും? ഒരു ഭാര്യയുടെ സങ്കടമാണ്. ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തുനിന്നാണ് ഈ പരാതിയെന്ന് കരുതുന്നതെങ്കിൽ തെറ്റി. കേരളത്തിലെ ഒരു കുടുംബകോടതിയിൽ സഹികെട്ട ഭാര്യ പറഞ്ഞുപോയതാണ്. അമിത ലൈംഗികതയിൽ പൊറുതിമുട്ടുന്ന ഭാര്യമാർ കുറവല്ല. ഒന്നുകിൽ നിശബ്ദം സഹിക്കുക. അല്ലെങ്കിൽ വിവാഹമോചനം നേടി രക്ഷപെടുക. അതുമാത്രമാണ് ചെയ്യാവുന്നത്.

ഭർത്താവിന്റെ അമിതലൈംഗികതയിൽ മനം മടുത്ത് കോടതിയിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും ഭാര്യയ്ക്ക് അമിതലൈംഗികപ്രശ്നമുണ്ടെന്ന പേരിൽ ഒരു ഭർത്താവും ഇതുവരെ കോടതിയിൽ എത്തിയിട്ടില്ലയെന്നതും ശ്രദ്ധിക്കേണ്ടതാണ്.

അമിതലൈംഗികതയെക്കാൾ ക്രൂരവും രോഗാതുരവുമാണ് ചിലരുടെ രതിവൈകൃതങ്ങൾ. ഇതിന് ഇരകളാവുന്നത് ഭാര്യമാരാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്വന്തം സുഖത്തിനു വേണ്ടി പങ്കാളിയെ ഏതറ്റം വരെയും വേദനിപ്പിക്കുകയും ആ വേദനയിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന സാഡിസ്റ്റുകളും കുറവല്ല. ഇതിനെ മാനസികരോഗമായി പരിഗണിച്ച് ഇത്തരക്കാരിൽ നിന്ന് പാവം ഭാര്യമാരെ എത്രയും വേഗം രക്ഷപെടുത്താൻ കോടതികൾ ശ്രമിക്കാറുണ്ട്.

തുറന്നു പറയുന്നത്

വിവാഹമോചനക്കാര്യത്തിൽ ലൈംഗികത പ്രധാന വിഷയമാകുന്നതിനു പ്രാദേശിക വ്യതിയാനങ്ങളുണ്ട്. കേരളത്തിൽ കൊച്ചി പോലെയുളള നഗരങ്ങളിലെ കുടുംബകോടതികൾക്കു മുമ്പിൽ വരുന്ന കേസുകളിൽ ലൈംഗിക അസംതൃപ്തി ഒരു പ്രധാന കാരണമായി പറയുന്നുണ്ട്. എന്നാൽ നെടുമങ്ങാട് പോലെയുളള ഉൾപ്രദേശങ്ങളിൽ നിന്നു വരുന്ന കേസുകളിൽ നിരന്തരമായ കൗൺസിലിങ്ങിലൂടെ മാത്രമേ വിവാഹമോചനം ആവശ്യപ്പെടുന്നതിന്റെ യഥാർത്ഥ കാരണം ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്നു ബോധ്യമാവൂ.

നേരത്തെ സൂചിപ്പിച്ചതുപോലെ മെഡി–ഏഞ്ചൽസിന്റെ സർവേ പ്രകാരം ഏറെക്കുറെ എട്ടു ശതമാനത്തോളം സ്ത്രീകൾ നിർബന്ധിത ലൈംഗികതയ്ക്ക് വഴങ്ങേണ്ടി വരുന്നുണ്ട്. ശാരീരികമായും മാനസികമായും പ്രതികൂലാവസ്ഥയിൽ നിൽക്കുമ്പോഴാണ് പലരും ബന്ധപ്പെടലിന് നിർബന്ധിക്കപ്പെടുന്നത്. ഇത് സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിന് തുല്യമായാണ് കരുതപ്പെടുന്നത്.

സംതൃപ്തരാണോ നിങ്ങൾ?

നല്ല ദാമ്പത്യത്തിൽ പോലും സംതൃപ്ത ലൈംഗികത സ്ത്രീയെ സംബന്ധിച്ച് അപ്രാപ്യമാണ് ഇന്നും. വിശപ്പുളളപ്പോൾ ആഹാരം ആഗ്രഹിക്കുന്നതുപോലെയും ദാഹമുളളപ്പോൾ വെളളം കുടിക്കണം എന്നു തോന്നുന്നതുപോലെയുമാണ് വേണ്ട സമയത്ത് വേണ്ട രീതിയിൽ വേണ്ടതുപോലെ സ്ത്രീപുരുഷന്മാർ ലൈംഗികത ആഗ്രഹിക്കുന്നത്. എന്നാൽ സംസ്കാര സമ്പന്നമായ കേരളത്തിൽ പോലും ലൈംഗിക സംത‍ൃപ്തിയുടെ കാര്യത്തിൽ ഇപ്പോഴും വിവേചനം നിലനിൽക്കുന്നു. പഠനങ്ങൾ പറയുന്നത് 60 ശതമാനത്തോളം സ്ത്രീകൾ ലൈംഗികഅസംതൃപ്തി അനുഭവിക്കുന്നു എന്നാണ്. അതേ സമയം 90 ശതമാനം പുരുഷന്മാരും നിർബന്ധപൂർവം ലൈംഗികസംതൃപ്തി നേടിയതിനുശേഷമേ കിടക്കവിട്ട് എണീക്കാറുളളൂ.

ലൈംഗികതയ്ക്കിടയിൽ സംഭവിക്കുന്ന പാളംതെറ്റൽ ഒരു പരിധിവരെ വിവാഹമോചനക്കേസുകൾക്കും കാരണമാകുന്നു. ഇതിൽ പുരുഷന്റെ പരസ്ത്രീഗമനം ഉൾപ്പെടെയുളള മറ്റു താൽപര്യങ്ങളും ഉൾപ്പെടുന്നു. മുമ്പ് പെൺകുട്ടികൾക്ക് ലൈംഗികതയെ സംബന്ധിച്ച അറിവുകൾ കിട്ടാനുളള സാഹചര്യങ്ങൾ വളരെ കുറവായിരുന്നു. ഇന്ന് ഈ അവസ്ഥ മാറിമറിഞ്ഞു. സഹപ്രായക്കാരിൽ നിന്നും ഇന്റർനെറ്റിൽ നിന്നുമൊക്കെ ഈ വിഷയത്തിൽ ഡോക്ടറേറ്റ് എടുത്തതിനു ശേഷമാണ് പെൺകുട്ടികൾ കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്.

ലൈംഗികതയെ സംബന്ധിച്ച അറിവുകൾ ഇന്നു സ്ത്രീക്കും പുരുഷനും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ തൃപ്തിയുടെ കൊടുമുടി ഏതെന്ന് സ്ത്രീക്ക് വ്യക്തമായി അറിയാം. ദാമ്പത്യത്തിൽ പലപ്പോഴും അവിടെ എത്താൻ കഴിയാതെ ഇടയ്ക്ക് യാത്ര മുടങ്ങുന്നതുകൊണ്ട് ഉണ്ടാകുന്ന അസംതൃപ്തിയാണ് പലപ്പോഴും ഒളിച്ചോട്ടത്തിന് കാരണമാകുന്നത്. സ്വന്തം കാര്യം മാത്രം നോക്കുന്ന പുരുഷൻ പിന്നീട് കുടുംബകോടതിയിൽ എത്താനുളള സാധ്യത വളരെ കൂടുതലാണ്. ഇതൊരു മുന്നറിയിപ്പായി കാണുക.

ദമ്പത്യമെന്ന പക്ഷിയുടെ ചിറകുകളിൽ ഒന്നാണ് നല്ല ലൈംഗികത എന്ന് വിശേഷിപ്പിച്ചത് മനഃശാസ്ത്രജ്ഞനായ ഫ്രോയ്ഡാണ്. നമ്മുടെ കുടുംബകോടതികളിലെത്തുന്ന വിവാഹമോചനക്കേസുകളുടെ എണ്ണം വർധിക്കുന്നത് ഈ പക്ഷിയുടെ ചിറകു പ്രവർത്തിപ്പിക്കാത്തതുകൊണ്ടാണ്. അതുകൊണ്ട് രണ്ടു ചിറകും വിടർത്തി ആകാശത്തേക്കു പറക്കുക.

ലൈംഗികത കാരണമാകുന്നതിനു പിന്നിൽ


  1. കുട്ടിക്കാലത്തു ലൈംഗികചൂഷണത്തിന് ഇരയായവര്‍  
  2. സൈബർ സെക്സിൽ അഭിരമിക്കുന്നവർ യഥാർഥ സെക്സിനുനേരെ മുഖം തിരിക്കും. ഇതു കുടുംബപ്രശ്നങ്ങൾ ഉണ്ടാകും. 
  3.  കൗമാരത്തിൽ ഉണ്ടാകുന്ന ലൈംഗികാനുഭവങ്ങൾ വിവാഹാനന്തരമുളള യഥാർഥ ലൈംഗികതയെ തെറ്റായി സ്വാധീനിക്കാം.  
  4. ലൈംഗികകാര്യങ്ങളിലുളള ആൺകോയ്മ ഒരു പരിധി വരെ പ്രശ്നങ്ങൾ വഷളാക്കുന്നു. പുരുഷന് എന്തും ആകാം. എന്നാൽ സ്ത്രീ കന്യകയായിരിക്കണം എന്ന നിർബന്ധം പ്രശ്നങ്ങൾ രൂക്ഷമാക്കും. 
  5.  സന്തുഷ്ട ദാമ്പത്യം ഇല്ലെങ്കിലും ജീവിതത്തിൽ ആസ്വാദനത്തിനു വേറെ മാർഗങ്ങൾ ഉണ്ട് എന്ന ചിന്ത ദമ്പതികളെ തമ്മിൽ അകറ്റുന്നു.  
  6. മറ്റാരെയോ പ്രണയിച്ചുകൊണ്ടാണ് പല പെൺകുട്ടികളും പുതുജീവിതത്തിലേക്കു വരുന്നത്. സങ്കല്പത്തിൽ ഒരാളും യഥാർഥ ജീവിതത്തിൽ മറ്റൊരാളും എന്നതു ലൈംഗികജീവിതത്തെ വിരക്തമാക്കും.  
  7. ഒറ്റ കുട്ടി ആണായാലും പെണ്ണായാലും ദാമ്പത്യജീവിതത്തിലേക്കു കടക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ലൈംഗികസംബന്ധിയായ കാര്യങ്ങളിൽ പ്രത്യേകിച്ചും.

തൈരിന്റെ ആരോഗ്യ ഗുണങ്ങൾ


ചോറിന് അൽപ്പം തൈരും ഒരു കാന്താരിമുളകും ഉണ്ടെങ്കിൽ കുശാലായി. മലയാളിയുടെ ഭക്ഷണ ശീലത്തിൽ തൈരിന് പ്രധാന സ്ഥാനം തന്നെയുണ്ട്. ആരോഗ്യത്തിനും ഏറെ ഗുണകരമാണിത്. തൈരിന്റെ ആരോഗ്യ ഗുണങ്ങൾ ഇതാ.


  • തൈരിൽ അടങ്ങിയ കാൽസ്യം, ജീവകം ഡി ഇവ എല്ലുകൾക്കും പല്ലുകൾക്കും ആരോഗ്യമേകുന്നു. 
  •  ജീവകങ്ങളായ റൈബേഫ്ലേവിന്‍ ജീവകം ബി 5, ബി 2 ഇവ നാഡീവ്യവസ്ഥയ്ക്ക് ആരോഗ്യമേകുന്നു.  
  • ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുന്നു.  
  • കുടൽ വ്രണം തടയുന്നു. 
  • രക്തസമ്മർദ കുറയ്ക്കുന്നു.  
  • രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു.  
  • പാലുമായി താരതമ്യപ്പെടുത്തിയാല്‍ എളുപ്പത്തിൽ ദഹിക്കുന്ന പ്രോട്ടീൻ തൈരിലുണ്ട്.  
  • കൊളസ്ട്രോൾ കുറയ്ക്കുന്നു.
  • തൈര് ഉടച്ച് വെള്ളം അല്പ്പം ചേർത്ത് മോര് ആക്കിയാൽ ശരീരഭാരം കുറയ്ക്കാനും സഹായകം. പോഷകങ്ങൾ അടങ്ങിയതിനാൽ മോര് കുടിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണകരം. 
  • മുഖ സൗന്ദര്യം കൂട്ടാനും തൈര് സഹായിക്കുന്നു.  
  •  താരനും മുടികൊഴിച്ചിലും തടയുന്നു.


പച്ചവെള്ളം ചവച്ചു കുടിക്കണം



ദാഹിച്ചു പോയാല്‍ ഒരു കുപ്പി വെള്ളം മടമടാന്ന് കുടിക്കുന്നവരല്ലേ നമ്മളൊക്കെ. പക്ഷേ  അങ്ങനെ ഒറ്റയടിക്കു കുടിക്കരുത്. പച്ചവെള്ളം ചവച്ചു കുടിക്കണം എന്നു കാരണവന്മാര്‍ പറയും. എന്നു വച്ചാല്‍ ഓരോ സിപ്പായി കുറേശേ വീതം കുടിച്ചിറക്കണം. ഒറ്റയടിക്കു കുടിച്ചാല്‍ വയറ്റില്‍ ഗ്യാസ് നിറയും. ദഹനത്തെയും ബാധിക്കും.

ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്നതു പഴയ ശാസ്ത്രം. ഇപ്പോള്‍ ഫ്രൂട്ട് ജ്യൂസായോ പച്ചവെള്ളമായോ മൂന്നോ നാലോ ലീറ്റര്‍ വെള്ളം ഉള്ളിൽ ചെല്ലണമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ശരീരത്തിലെ അഴുക്കുകൾ നീക്കം ചെയ്തു ശുദ്ധീകരിക്കാനും രക്തചംക്രമണത്തിനും ചർമം തിളങ്ങാനും കിഡ്നിയുടെ പ്രവർത്തനത്തിനുമെല്ലാം വെള്ളം ശരീരത്തിലൂടെ ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കണം.

വെള്ളം കുടിക്കാറായോ?

രണ്ടു മണിക്കൂർ ഇടവിട്ടെങ്കിലും ഓരോ ഗ്ലാസ്സ് വെള്ളം കുടിക്കണം. എങ്കിലും ആവശ്യത്തിനു വെള്ളം കിട്ടുന്നില്ലെങ്കിൽ ശരീരം തന്നെ അതു നിങ്ങളെ അറിയിച്ചിരിക്കും. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക.


  • നാവ്, ചുണ്ട്, ത്വക്ക്, കണ്ണ്, തലമുടി എന്നിവയിലുണ്ടാകുന്ന വരൾച്ച.   
  • തീരെ വിയർക്കാതിരിക്കുക.  
  •  ∙കണ്ണിൽ ചുവപ്പ്, ത്വക്കിൽ  പൊള്ളൽ പോലെയുള്ള തടിപ്പ്, കുരുക്കൾ എന്നിവ.   
  • കടും മഞ്ഞനിറത്തിലുള്ള മൂത്രം.   
  • കൃത്യമല്ലാത്ത മലശോധന


വെള്ളം പോഷകസമൃദ്ധമാക്കാം  

ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് ഏതു കാലാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യം. ഐസ് വെള്ളം കുടിച്ചാൽ തൊണ്ടയിലെ എൻ‍സൈമും ഉമിനീരും മറ്റും കുറച്ചു നേരത്തേക്കു ഫ്രീസ് ആയിപ്പോകും. അതു ദഹനത്തെ ബാധിക്കും. അതുകൊണ്ട് ഇടയ്ക്കിടെ ചൂടുവെള്ളമോ ഇളം ചൂടുവെള്ളമോ കുടിക്കുക. വെള്ളം പോഷകസമൃദ്ധമാക്കാൻ ഇതാ ചില പൊടിക്കൈകൾ.

  • വെള്ളത്തിൽ ഒരു തരി ഉപ്പിടുക.   
  • നാരങ്ങാ നീരു ചേർക്കുക  
  • ഒരു ദിവസം  വീട്ടിലേക്ക് കുടിക്കാൻ ആവശ്യമായ വെള്ളം മൺകലത്തിലാക്കി വയ്ക്കുക. ഇതിൽ ഒരു കഷണം ഇഞ്ചി കനം കുറച്ച് അരിഞ്ഞിടുക.    
  • ഒരു ഗ്ലാസ് വെള്ളത്തിൽ കസ്കസ് കുതിർക്കാൻ വയ്ക്കുക. അരിമണികൾ മാറ്റിയ ശേഷം ഈ വെളളം മൺകലത്തിലെ തിളപ്പിച്ചാറ്റിയ വെള്ളത്തിലേക്കു ചേർക്കുക.   
  • സ്ട്രോബറി, നാരങ്ങ, വെള്ളരി, നെല്ലിക്ക തുടങ്ങിയവ വെറുതെ മുറിച്ച് കുടിക്കാനുള്ള വെള്ളത്തിലിട്ടു വയ്ക്കുക. രുചിയും ഗുണവും കൂടും.

എപ്പോഴൊക്കെ? 

  • രാവിലെ എണീറ്റാലുടൻ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുക. അൽപം തേനും നാരാങ്ങാ നീരും ചേർത്തതാണെങ്കിൽ ഏറെ നന്ന്. ഉറക്കത്തില്‍ മണിക്കൂറുകൾ  വെള്ളം കിട്ടാതിരുന്ന ശരീരത്തെ ഡീഹൈഡ്രേറ്റ് ചെയ്യാൻ ഇതിനു കഴിയും.  
  • പ്രഭാതഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നതാണു നല്ലത്. ചായയോ കാപ്പിയോ അതിനു മുൻപേ കുടിക്കുക.   
  • പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമുള്ള ഇടവേളയിൽ രണ്ടു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. അതുപോലെ ഉച്ചഭക്ഷണത്തിനും നാലുമണിക്കാപ്പിക്കും മുൻപുള്ള ഇടവേളയിലും. 
  •  മെയിൻ ഭക്ഷണത്തിന് അര മണിക്കൂർ മുൻപ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക. ഭക്ഷണം കഴിഞ്ഞ് അര മണിക്കൂറിനു ശേഷം മതി വെള്ളംകുടി. ഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ്സിൽ കൂടുതൽ വെള്ളം കുടിക്കരുത്. ഇതു ദഹനം കുറയ്ക്കും.   
  • കിടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപേ രാത്രി ഭക്ഷണം കഴിക്കണം. രാത്രി അധികം വെള്ളം കുടിച്ചിട്ടു കിടക്കരുത്. ഉറക്കത്തെ ബാധിക്കുന്നതു കൂടാതെ ബെഡിൽ മലർന്നു കിടക്കാനും കഴിയാതാകും.  
  • ഓഫിസിലോ വീട്ടിലോ ക്ലാസ്സിലോ യാത്രയിലോ എവിടെ ആയിരുന്നാലും ഒരു കുപ്പി വെള്ളം എപ്പോഴും കയ്യിൽ കരുതണം. ദേഹാധ്വാനം ചെയ്യുന്നവരാണെങ്കിൽ കൂടുതൽ വെള്ളം കുടിക്കണം. ബോട്ടിലിൽ വെള്ളം എടുത്താൽ എത്ര വെള്ളം ഒരു ദിവസം കുടിച്ചു എന്നു മനസ്സിലാക്കാനും കഴിയും.  
  • ജിമ്മിൽ വർക്ഔട്ടോ യോഗയോ എക്സർസൈസോ എന്തു ചെയ്യുന്നവരായാലും മറ്റുള്ളവരെക്കാൾ ഒരു ലീറ്റർ വെള്ളമെങ്കിലും അധികം കുടിക്കണം.
ചായ, കാപ്പി അധികം വേണ്ട   

തലവേദന മാറാനാണു പലരും ചായയും കാപ്പിയും കുടിക്കുന്നത്. പക്ഷേ തലവേദന കൂടാതെ, ആമാശയരോഗങ്ങളും അസ്വസ്ഥതയുമൊക്കെയുണ്ടാകും കാപ്പിയും ചായയും അധികമായാൽ. ചായയോ കാപ്പിയോ ഏതായാലും ദിവസം രണ്ടു മുതൽ നാലു ഗ്ലാസ്സിൽ അധികം കുടിക്കരുത്.

ജലാംശം അധികമടങ്ങിയ പഴങ്ങൾ, ലെറ്റ്യൂസ്, വെള്ളരി തുടങ്ങിയ പച്ചക്കറികളും ധാരാളമായി കഴിക്കുക. പച്ചക്കറി സൂപ്പായി കഴിക്കുന്നതും നല്ലതാണ്.

Wednesday, 22 November 2017

മാസ്റ്റര്‍പീസ് പാക്കപ്പായി; ടീസര്‍ നാളെ


ഇടവേളയ്ക്കുശേഷം മമ്മൂട്ടി വീണ്ടും ആള്‍ക്കൂട്ടങ്ങളുടെ നായകനായി അവതരിപ്പിക്കുന്ന മാസ്റ്റര്‍പീസ് ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിലെ അതിനിര്‍ണായക രംഗങ്ങള്‍ കഴിഞ്ഞ മൂന്നുദിവസമായി കൊച്ചിയില്‍ ചിത്രീകരിച്ചതോടെയാണ് ബിഗ് ബജറ്റ് ചിത്രത്തിന് സംവിധായകന്‍ അജയ് വാസുദേവ് പാക്കപ്പ് പറഞ്ഞത്. കൊല്ലത്തെ പ്രമുഖ കോളജിലും കൊച്ചിയിലുമായി നൂറോളം ദിവസമാണ് ചിത്രം ഷൂട്ട് ചെയ്തത്.

കോളജിലെ ഗുണ്ടായിസം അവസാനിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്. മമ്മൂട്ടിയുടെ എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന എഡ്ഡി കാമ്പസിലെത്തുന്നത് പക്ഷേ അതിലും വലിയ ഗുണ്ടായിസവുമായാണ്. രാജാധിരാജ ഒരുക്കിയ യുവ സംവിധായകന്‍ അജയ് വാസുദേവിന്റെ രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്.

വലിയ താരനിരയാണ് ചിത്രത്തില്‍. മുകേഷ്, ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, പൂനം ബാജ്‌‌വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, ജോളി മൂത്തേടന്‍ തുടങ്ങിയവര്‍ക്കൊപ്പം ആയിരത്തിലേറെ കോളജ് വിദ്യാര്‍ഥികളും ചിത്രത്തില്‍ വേഷമിടുന്നു. വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ കൈകാര്യം ചെയ്തത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഉദയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള യുകെ സ്റ്റുഡിയോസ് വിതരണം ചെയ്യും.

മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി ക്രിസ്മസിന് തൊട്ടുമുന്‍പായി തീയേറ്ററിലെത്തിക്കാനാണ് ശ്രമമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കേരളത്തിനകത്തും പുറത്തും ഫാന്‍സ് ഷോകള്‍ക്കുള്ള ഒരുക്കങ്ങളുമുണ്ട്. ചിത്രത്തിന്റെ ടീസറിനായുള്ള ആരാധകരുടെ കാത്തിരിപ്പ് നാളെ വൈകിട്ട് ഏഴുമണിക്ക് അവസാനിക്കും.

കൂട്ടമാനഭംഗം, ഗൂഢാലോചന; ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു


കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ഉച്ചതിരിഞ്ഞാണു കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചു പകർപ്പുകളാണ് കോടതിയിൽ നൽകിയിരിക്കുന്നത്.ആകെ 14 പ്രതികളാണു കേസിലുള്ളത്. ഇവരിൽ രണ്ടുപേർ മാപ്പുസാക്ഷികളാകും. പൊലീസുകാരനായ അനീഷ്, പൾസർ സുനിയുടെ സഹതടവുകാരൻ വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷികൾ. പള്‍സര്‍ സുനിക്ക് അകമ്പടിപോയ പൊലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്‍റെ ഫോണില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കുവേണ്ടി ജയിലില്‍നിന്നു കത്തെഴുതിയത് വിപിന്‍ലാൽ ആയിരുന്നു.

നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു. സിനിമാ മേഖലയിൽനിന്നുമാത്രം 50ൽ അധികം സാക്ഷികളുണ്ട്. ആദ്യകുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിർത്തും. കൃത്യം നടത്തിയവരും ഒളിവിൽപോകാൻ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ദിലീപിനെക്കൂടാതെ, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവരും പുതിയ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

പൾസർ സുനി, വിജീഷ്, മണികണ്ഠൻ, വടിവാൾ സലീം, മാർട്ടിൻ, പ്രദീപ്, ചാർലി, ദിലീപ്, മേസ്തിരി സുനിൽ, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികൾക്കുമേൽ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ടുമുതൽ 12 വരെ പ്രതികൾക്കുമേൽ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. 400ൽ ഏറെ രേഖകൾ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളും ഇതിൽ ഉൾപ്പെടും.

ആദ്യ നീക്കം ദിലീപിനെ ഒന്നാം പ്രതിയാക്കാൻ  

കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആദ്യ നീക്കം. എന്നാല്‍ ഇത്തരത്തില്‍ കുറ്റപത്രം കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്നു വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണു ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ അന്വേഷണ സംഘത്തില്‍ ധാരണയായത്. ആക്രമണത്തിനു നേതൃത്വം നല്‍കിയ പള്‍സര്‍ സുനി തന്നെയാകും കുറ്റപത്രത്തില്‍ ഒന്നാം പ്രതിസ്ഥാനത്തുണ്ടാവുക. എന്നാല്‍ ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ടു ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പിനൊപ്പം പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകളും ദിലീപിനെതിരെ ചുമത്തും.

അതിനിടെ, ദിലീപിനു വിദേശത്തു പോകാൻ നാലു ദിവസം ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവനുവദിച്ചു. ദുബായിൽ ‘ദേ പുട്ട്’ റസ്റ്ററന്റ് ശാഖയുടെ ഉദ്ഘാടനത്തിനു പോകാൻ അനുമതി തേടി ദിലീപ് നൽകിയ ഹർജിയിലാണു നടപടി. വിദേശ യാത്രയ്ക്കായി ആറു ദിവസത്തേക്കു പാസ്പോർട്ട് വിട്ടു നൽകണമെന്നു കോടതി നിർദേശിച്ചു.

ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. കേസിലെ പ്രധാന സാക്ഷികളുടെ നിലപാടുമാറ്റം മുൻനിർത്തി, ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അങ്കമാലി മജിസ്ട്രേട്ട് കോടതിയെ സമീപിക്കാനാണു നീക്കം. ജാമ്യവ്യവസ്ഥയിൽ ഇളവു തേടിയുള്ള ഹർജി ഹൈക്കോടതി പരിഗണിക്കുമ്പോൾ, ദിലീപ് സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിച്ചെന്നു പ്രോസിക്യൂഷൻ ആരോപിച്ചു. അങ്ങനെയെങ്കിൽ കീഴ്ക്കോടതിയെ സമീപിക്കാവുന്നതാണെന്നു കോടതി പരാമർശിച്ചു. ഇതിനു തൊട്ടുപിന്നാലെ സംസ്ഥാന പൊലീസ് മേധാവിയും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലും തമ്മിൽക്കണ്ടു ചർച്ച നടത്തിയിരുന്നു.

Comments System

Disqus Shortname