ചോറിന് അൽപ്പം തൈരും ഒരു കാന്താരിമുളകും ഉണ്ടെങ്കിൽ കുശാലായി. മലയാളിയുടെ ഭക്ഷണ ശീലത്തിൽ തൈരിന് പ്രധാന സ്ഥാനം തന്നെയുണ്ട്. ആരോഗ്യത്തിനും ഏറെ ഗുണകരമാണിത്. തൈരിന്റെ ആരോഗ്യ ഗുണങ്ങൾ ഇതാ.
- തൈരിൽ അടങ്ങിയ കാൽസ്യം, ജീവകം ഡി ഇവ എല്ലുകൾക്കും പല്ലുകൾക്കും ആരോഗ്യമേകുന്നു.
- ജീവകങ്ങളായ റൈബേഫ്ലേവിന്‍ ജീവകം ബി 5, ബി 2 ഇവ നാഡീവ്യവസ്ഥയ്ക്ക് ആരോഗ്യമേകുന്നു.
- ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുന്നു.
- കുടൽ വ്രണം തടയുന്നു.
- രക്തസമ്മർദ കുറയ്ക്കുന്നു.
- രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു.
- പാലുമായി താരതമ്യപ്പെടുത്തിയാല്‍ എളുപ്പത്തിൽ ദഹിക്കുന്ന പ്രോട്ടീൻ തൈരിലുണ്ട്.
- കൊളസ്ട്രോൾ കുറയ്ക്കുന്നു.
- തൈര് ഉടച്ച് വെള്ളം അല്പ്പം ചേർത്ത് മോര് ആക്കിയാൽ ശരീരഭാരം കുറയ്ക്കാനും സഹായകം. പോഷകങ്ങൾ അടങ്ങിയതിനാൽ മോര് കുടിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണകരം.
- മുഖ സൗന്ദര്യം കൂട്ടാനും തൈര് സഹായിക്കുന്നു.
- താരനും മുടികൊഴിച്ചിലും തടയുന്നു.
No comments:
Post a Comment