സാധാരണക്കാരെ അപേക്ഷിച്ച് കായികതാരങ്ങള്‍ക്ക് പോഷകാഹാരത്തിന്റെ ആവശ്യം കൂടുതലാണ്. ഊര്‍ജത്തിന്റെ ഉപയോഗം കൂടുന്നതിന് അനുസരിച്ച് ഭക്ഷണവും ക്രമീകരിക്കേണ്ടതുണ്ട്. കായിക താരങ്ങള്‍ക്കു മാത്രമായി രുചിയൂറും പോഷക വിഭവങ്ങള്‍...
1. നെല്ലിക്ക പാനീയം
1. ഉണക്ക നെല്ലിക്ക - 10 എണ്ണം
2. ചെറുനാരങ്ങ നീര് - 1 ടേബിള്‍ സ്പൂണ്‍
3. തേന്‍ - 2 ടേബിള്‍ സ്പൂണ്‍
4. പുതിനയില - 2 അല്ലി
തയാറാക്കുന്ന വിധം
* ഉണക്ക നെല്ലിക്ക 10 എണ്ണം കഴുകി തലേ ദിവസം തന്നെ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.
* അടുത്ത ദിവസം വെള്ളത്തില്‍ കുതിര്‍ത്ത നെല്ലിക്കയും ചെറുനാരങ്ങ നീരും പുതിനയിലയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ച് അരിച്ചെടുക്കുക.
* അരിച്ചെടുത്ത നെല്ലിക്ക പാനീയത്തിലേക്ക് 2 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം.
2. അവല്‍ ഏത്തപ്പഴം മില്‍ക്ക് ഷേയ്ക്ക്
1. ഏത്തപ്പഴം - 2 എണ്ണം
2. അവല്‍ല്‍ - അരക്കപ്പ്
3. കപ്പലണ്ടി, ബദാം,
കശുവണ്ടി - 3 ടേബിള്‍ സ്പൂണ്‍
4. പാല്‍ (തണുത്ത് കട്ടിയായത്) - 1 കപ്പ്
5. ബ്രെഡ് - 2 എണ്ണം (ചെറിയ കഷണങ്ങളാക്കി മുറിച്ചത്)
6. നെയ്യ് - ആവശ്യത്തിന്
7. പഞ്ചാസാര - 3 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
* - ചൂടായ പാനിലേക്ക് ആവശ്യത്തിന് നെയ്യൊഴിച്ച് നട്‌സും ബ്രെഡും അവലും ഓരോന്നായി വറുത്ത് കോരി വയ്ക്കുക. (അവലും, ബ്രെഡും അധികം മൊരിയരുത്)
* - വറുത്ത് വച്ച അവലും ബ്രെഡും അല്‍പം പാലൊഴിച്ച് കുതിര്‍ക്കാന്‍ വയ്ക്കുക.
* - കട്ടിയായ പാല്‍ പൊടിച്ച് മിക്‌സിയിലിട്ട് അതിലേക്ക് നട്‌സും ഏത്തപ്പഴം കഷ്ണങ്ങളാക്കിയതും പാലില്‍ കുതിര്‍ത്ത ബ്രെഡും, അവലും പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.
* - ഇതൊരു ഗ്ലാസിലേക്കൊഴിച്ച് മുകളില്‍ നെയ്യില്‍ വറുത്തെടുത്ത നട്‌സും അവലും കൊണ്ട് അലങ്കരിക്കുക.
3. ആല്‍മണ്ട് ചിക്കന്‍ എഗ്ഗ് സൂപ്പ്
1. ബദാം (അല്‍പം നെയ്യൊഴിച്ച് ചൂടാക്കിയെടുത്തത്)) - 1 കപ്പ്
2. പാല്‍ - 1 കപ്പ്
3. കുങ്കുമപ്പൂവ് - 1 ടീസ്പൂണ്‍
4. ക്രീം - 1 ടേബിള്‍ സ്പൂണ്‍
5. ചിക്കന്‍ സ്‌റ്റോക്ക് - ഒന്നരക്കപ്പ്
6. മുട്ടയുടെ വെള്ളള്ള - 3 എണ്ണം
7. ഉപ്പ് - ആവശ്യത്തിന്
8. കുരുമുളക്് - ആവശ്യത്തിന്
9. ഗരം മസാല - കാല്‍ ടീസ്പൂണ്‍
തയാറാക്കുന്ന വിധം
* - ബദാം അരച്ച് (മൂക്കാല്‍ കപ്പ്) വയ്ക്കുക. ഇതിലേക്ക് പാല്‍ കുങ്കുമപ്പൂവ്, ഗരം മസാല, എന്നിവ ചേര്‍ത്ത് 10 മിനിറ്റ് ചെറുതീയില്‍ വേവിക്കുക. ഇതിലേക്ക് ചിക്കന്‍ സ്‌റ്റോക്ക് ചേര്‍ത്തിളക്കുക.
* - ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് 10 മിനിറ്റ് തിളപ്പിക്കുക. ചെറുതായി തിളയ്ക്കുമ്പോള്‍ അതിലേക്ക് ചെറിയ ദ്വാരങ്ങളുള്ള സ്പൂണിലൂടെ നന്നായി അടിച്ചെടുത്ത മുട്ടവെള്ള ഒഴിച്ചു കൊടുക്കുക.
* - ക്രീം, ബദാം അരിഞ്ഞതും (കാല്‍ കപ്പ്) ചേര്‍ത്ത് അലങ്കരിച്ച് ചൂടോടുകൂടി വിളമ്പാം.
4. ചൗവ്വരി - കരിക്ക് പുഡിങ്
1. ചൗവ്വരി - 100 ഗ്രാം
2. പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍
3. ഇളം കരിക്ക് - 1 കപ്പ്
4. പാല്‍ - ഒന്നരക്കപ്പ്
തയാറാക്കുന്ന വിധം
* - ചൗവ്വരി പാലൊഴിച്ച് ചെറുതീയില്‍ നന്നായി വേവിക്കുക.
* - വെന്ത് തുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ത്തിളക്കുക.
* - ഇതിലേക്ക് കരിക്ക് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റുക.
* - ഫ്രിഡ്ജില്‍ വച്ച് 15 മിനിറ്റ് തണുപ്പിച്ച് ഉപയോഗിക്കുക.
5. ചന - നട്‌സ് റൈസ്
1. ബസ്മതി അരി - 1 കപ്പ്
ഗ്രാമ്പുുു- 2 എണ്ണം
ഏലയ്ക്ക - 2 എണ്ണം
കറുവാപ്പട്ട - 2 കഷണം
2. സവാള - 3 എണ്ണം
തക്കാളി - 2 എണ്ണം
3. ഇഞ്ചി, വെളുത്തുള്ളി,
പച്ചമുളക് പേസ്റ്റ് - 1 ടീസ്പൂണ്‍
4. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - അര ടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
5. ഉണക്ക മുന്തിരി - കാല്‍ കപ്പ്
6. ബദാം അരിഞ്ഞത് - കാല്‍ കപ്പ്
7. കശുവണ്ടി (രണ്ടായി അരിഞ്ഞത്) - കാല്‍ കപ്പ്
8. വെള്ളക്കടല (ചന) - അര കപ്പ് (ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ചത്)
9. മല്ലിയില, പുതിനയില (പൊടിയായി അരിഞ്ഞത്) - 2 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
* - ഒന്നാമത്തെ ചേരുവ പാകത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചൂറ്റിയ ശേഷം ചൂടാക്കാന്‍ വയ്ക്കുക.
* - നെയ്യ് ചൂടാക്കി അതിലേക്ക് ഉണക്കമുന്തിരി, ബദാം, കശുവണ്ടി എന്നിവയിട്ട് വറുത്ത് കോരി വയ്ക്കുക. അതേ നെയ്യില്‍ ഒരു സവാള (പൊടിയായി അരിഞ്ഞത്) വറുത്തെടുക്കുക.
* - ചൂടായ പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് പൊടി പൊടിയായി അരിഞ്ഞ സവാള ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക.
* - അതിലേക്ക് മൂന്നാമത്തെ ചേരുവ ചേര്‍ത്തിളക്കുക. സവാള അല്‍പം വഴറ്റിയതിനു ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക. പാകമാകുമ്പോള്‍ അതിലേക്ക് നാലാമത്തെ ചേരുവ ചേര്‍ത്ത് ഇളക്കികൊടുക്കുക.
* - വേവിച്ച് വച്ചിരിക്കുന്ന വെള്ളകടലയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
* - ഈ ചേരുവയിലേക്ക് ചൂടാറിയ ചോറും വറുത്ത് വച്ചിരിക്കുന്ന നട്‌സും സവാളയും ഒന്‍പതാമത്തെ ചേരുവയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വാങ്ങി ചൂടോടെ വിളമ്പാം.
6. കോക്കനട്ട് - പ്രോണ്‍ എഗ് റൈസ്
1. തേങ്ങ - 1 മുറി
2. മല്ലിപൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
പെരുംജീരകം - 1ടീസ്പൂണ്‍
3. നെയ്യ് - 1 ടേബിള്‍സ്പൂണ്‍
4. സവാള - 1
5. ഏലയ്ക്ക, ഗ്രാംമ്പു, പട്ട - 2 എണ്ണം വീതം
6. പുഴുക്കലരി - 2 കപ്പ്
7. ചെമ്മീന്‍ - അരക്കിലോ
8. മുട്ട - 4 എണ്ണം
9. മുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
10. പൊടിയായി അരിഞ്ഞ സവാള - കാല്‍ കപ്പ്
പച്ചമുളക് പൊടിയായി അരിഞ്ഞത് - കാല്‍ കപ്പ്
11. വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
* - തേങ്ങ ചിരവി, മൂന്ന് കപ്പ് പാല്‍ എടുക്കുക.
* - മല്ലിപൊടി, മഞ്ഞള്‍പൊടി, പെരുംജീരകം എന്നിവ അരച്ചെടുക്കുക.
* - കുക്കര്‍ ചൂടാക്കി, നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ നീളത്തില്‍ മുറിച്ച സവാള ചേര്‍ത്ത് വഴറ്റുക.
* - ഏലയ്ക്ക, ഗ്രാമ്പു, പട്ട അരച്ച മസാല ചേര്‍ത്തിളക്കുക.
* - കഴുകിയ അരിയും, തേങ്ങാപാല്‍, വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് കുക്കര്‍ അടച്ച് വേവിക്കുക. ഒരു സ്റ്റിം വന്നാല്‍ തീ കുറച്ച് അരിയുടെ വേവനുസരിച്ച് അഞ്ചോ പത്തോ മിനിറ്റ് വയ്ക്കുക. പ്രഷര്‍ പോയ ശേഷം തുറക്കുക. വെള്ളം നന്നായി വറ്റിയിരിക്കണം.
* - കഴുകി വൃത്തിയാക്കിയ ചെമ്മീനില്‍ ആവശ്യത്തിന് ഉപ്പും ഒന്‍പതാമത്തെ ചേരുവയും ചേര്‍ത്ത് ഫ്രൈ ചെയ്ത് കോരി വയ്ക്കുക.
* - മുട്ട പൊട്ടിച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പും പത്താമത്തെ ചേരുവയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. എണ്ണ ചൂടായ പാനിലേക്ക് മുട്ട അടിച്ചത് ഒഴിച്ച് നന്നായി ചിക്കിയെടുക്കുക. അതിലേക്ക് ഫ്രൈ ചെയ്ത് വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്ത് ഇളക്കി കോരി വയ്ക്കുക.
* - ഇത് ചോറില്‍ നന്നായി യോജിപ്പിച്ച് അല്‍പനേരം മൂടി വയ്ക്കുക.
7. മുതിര - ധാന്യ പുട്ട്
1. അരിപ്പൊടി - അരക്കപ്പ്
ഓട്‌സ് - 2 ടേബിള്‍ സ്പൂണ്‍
റാഗി പൊടി - 2 ടേബിള്‍ സ്പൂണ്‍
ഗോതമ്പ്‌പൊടി - 2 ടേബിള്‍ സ്പൂണ്‍
സോയ പൗഡര്‍ - 2 ടേബിള്‍ സ്പൂണ്‍
2. മുതിരര - അരക്കപ്പ്
3. പച്ചമുളക് - 2 എണ്ണം
ചുവന്നുള്ളി - 5 എണ്ണം
കറിവേപ്പില - 2 തണ്ട്
തേങ്ങ ചിരവിയത് - 2 ടേബിള്‍ സ്പൂണ്‍
4. ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
* - ഒന്നാമത്തെ ചേരുവകള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത വെള്ളം അല്‍പമായി ചേര്‍ത്ത് പുട്ടിന് പൊടി കുഴയ്ക്കുന്നതു പോലെ കുഴച്ചു വയ്ക്കുക.
*- മുതിര നനച്ച് തുണിയില്‍ കെട്ടി മുളപ്പിച്ചെടുക്കണം.
* - മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് മുതിര വേവിച്ചെടുക്കുക. വേവിച്ച മുതിരയില്‍ തേങ്ങ ചേര്‍ത്തിളക്കി വയ്ക്കുക.
* - പുട്ട് കുറ്റിയില്‍ ആദ്യം വേവിച്ച് വച്ചിരിക്കുന്ന മുതിര അല്‍പം ചേര്‍ക്കുക. അതിനു മുകളിലായി പുട്ട് പൊടി വിതറുക. വീണ്ടും അല്‍പം മുതിര ചേര്‍ത്ത് കൊടുക്കുക. ഇങ്ങനെ പുട്ട് കുറ്റി നിറയ്ക്കുക.
* - പുട്ട് കലത്തില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് അടുപ്പത്ത് വയ്ക്കുക. ആവി വരുമ്പോള്‍ പൊടി നിറച്ച് വച്ചിരിക്കുന്ന പുട്ട് കുറ്റി ഇതിനു മുകളില്‍ വയ്ക്കുക.
* - ആവി നന്നായി വരുമ്പോള്‍ പുട്ട് കുറ്റി എടുത്ത് പുട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. പോഷകസമ്പുഷ്ടമായ മുതിര പുട്ട് തയാര്‍.
8. മഷ്‌റും ആലൂ പറാത്ത
1. ഗോതമ്പ് പൊടി - ഒന്നര കപ്പ്
2. ഉരുളക്കിഴങ്ങ് (വേവിച്ചുടച്ചത്) - അര കപ്പ്
3. മഷ്‌റും (പൊടിയായി അരിഞ്ഞത്) - അര കപ്പ്
4. നെയ്യ് - ആവശ്യത്തിന്
5. സവാള (പൊടിയായി അരിഞ്ഞത്) - കാല്‍ കപ്പ്
6. ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത്്- 1 ടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
* - എണ്ണ ചൂടാക്കി ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത് വഴറ്റി പാകമാകുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റുക. സവാള ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ അതിലേക്ക് മഷ്‌റും ചേര്‍ത്ത് തീ കുറച്ച് 10 മിനിറ്റ് അടച്ചു വയ്ക്കുക. മഷ്‌റും വെന്തതിനു ശേഷം വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ചേര്‍ത്ത് നന്നായി ഇളക്കി വയ്ക്കുക.
* - ഗോതമ്പ് പൊടിയില്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ഒരു ടേബിള്‍ സ്പൂണ്‍ നെയ്യും ചേര്‍ത്ത് നന്നായി കുഴച്ച് അല്‍പനേരം വയ്ക്കുക.
* - തയാറാക്കി വച്ചിരിക്കുന്ന മാവില്‍ നിന്നും ഓരോ വലിയ ഉരുളകള്‍ തയാറാക്കുക.
* - ഓരോ ഉരുളയും കൈവെള്ളയില്‍ വച്ച് ബണ്ണിന്റെ വലിപ്പത്തില്‍ പരത്തുക. ഇതിന്റെ നടുവിലേക്കായി തയാറാക്കി വച്ചിരിക്കുന്ന മസാല ഒരു ടേബിള്‍ സ്പൂണ്‍ വീതം നിറയ്ക്കുക. വീണ്ടും അത് ഉരുട്ടിയെടുക്കുക.
* - ഇങ്ങനെ തയാറാക്കി വച്ചിരിക്കുന്ന ഓരോ ഉരുളകളും അല്‍പം എണ്ണ പുരട്ടി പരത്തിയെടുക്കുക.
* - ചൂടാക്കിയ പാനിലേക്ക് അല്‍പം നെയ്യ് പുരട്ടി ഓരോ പറാത്തയും ചുട്ടെടുക്കുക.
9. സ്വീറ്റ് പൊട്ടറ്റോ ചിക്കന്‍ റോള്‍
1. ചിക്കന്‍ - 200 ഗ്രാം
2.മധുരക്കിഴങ്ങ് - 200 ഗ്രാം
3. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് - 1 ടീസ്പൂണ്‍
4. സവാള അരിഞ്ഞത് - 2 എണ്ണം
5. മഞ്ഞള്‍ പൊടിി - അര ടീസ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
6. സേമിയ ചെറുതായി പൊടിച്ചത് - കാല്‍ കപ്പ്
7. ബ്രെഡ് പൊടി - കാല്‍ കപ്പ്
8. എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
* - എല്ലില്ലാതെ കഴുകി വൃത്തിയാക്കിയ കോഴിയിറച്ചി ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പൊടിയും ഒരു നുള്ള് കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ച് മിക്‌സിയില്‍ പൊടിച്ചെടുക്കുക.
* - മധുരക്കിഴങ്ങ് ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിച്ച് ഉടച്ച് വയ്ക്കുക.
* - ഒരു തവി എണ്ണയൊഴിച്ച് മൂന്നാമത്തെ ചേരുവകള്‍ നന്നായി വഴറ്റുക. അതിലേക്ക് അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റിയതിനു ശേഷം പൊടിച്ച് വച്ചിരിക്കുന്ന ഇറച്ചിയും മധുരക്കിഴങ്ങും ചേര്‍ത്തിളക്കുക. 5 മിനിറ്റ് ചെറുതീയില്‍ അടച്ചു വച്ചതിനു ശേഷം തീ അണയ്ക്കുക.
* - തയാറാക്കി വച്ചിരിക്കുന്ന കൂട്ട് മുട്ടയുടെ ആകൃതിയില്‍ ഉരുളകളാക്കിയെടുക്കുക. ഓരോ ഉരുളയും മുട്ടവെള്ളയില്‍ മുക്കി,പൊടിച്ച് വച്ചിരിക്കുന്ന ബ്രെഡ്- സേമിയ മിശ്രിതത്തില്‍ പൊതിഞ്ഞെടുക്കുക.
* - ഇങ്ങനെ തയാറാക്കിയ ഓരോ ഉരുളയും ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്‌തെടുക്കാം.
10. റൈസ് - നട്‌സ് ബോള്‍
1. അരി - 100 ഗ്രാം
2. കശുവണ്ടി - 2 ടേബിള്‍സ്പൂണ്‍
ബദാം - 2 ടേബിള്‍സ്പൂണ്‍
നട്‌സ് - 2 ടേബിള്‍സ്പൂണ്‍
3. തേങ്ങപ്പീര - 1കപ്പ്
ശര്‍ക്കര (പൊടിച്ചത്) - 100 ഗ്രാം
4. നെയ്യ് - 1 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
* - അരി നനച്ച് വാരി വയ്ക്കുക. വെള്ളം വറ്റിയ ശേഷം ചൂടായ മണ്‍ചട്ടിയിലിട്ട് നന്നായി ഇളക്കി കൊടുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങി വയ്ക്കുക.
* - ചൂടായ പാനിലേക്ക് 1 ടേബിള്‍സ്പൂണ്‍ നെയ്യൊഴിച്ച് അതിലേക്ക് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് വറുത്ത് കോരുക.
* - അരിമണി വറുത്തതും, നട്‌സും മിക്‌സിയില്‍ നന്നായി പൊടിച്ചെടുക്കുക.
* - ചിരവിയ തേങ്ങയും പൊടിയാക്കിയ ശര്‍ക്കരയും കൈകൊണ്ട് നന്നായി തിരുമ്മി വയ്ക്കുക. ഇതിലേക്ക് പൊടിച്ചെടുത്ത അരിയും നട്‌സും ചേര്‍ത്ത് കൈകൊണ്ട് നന്നായി കുഴയ്ക്കുക. അതിനു ശേഷം ഈ മിശ്രിതം മിക്‌സിയില്‍ പൊടിക്കുക. ഇതൊരു പാത്രത്തിലേക്ക് മാറ്റി, ചെറിയ ഉരുളകളാക്കി കഴിക്കാം.
No comments:
Post a Comment