Ente Malayalam News

Follow Us

Saturday, 31 March 2018

ദിവസവും പപ്പായ ശീലമാക്കിയാല്‍ പലതുണ്ട് ഗുണങ്ങള്‍

why papayas regularly
(Designed by Freepik)       

നമ്മുടെ നാട്ടില്‍ സാധാരണമായി ലഭിക്കുന്ന പപ്പായയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് പറഞ്ഞാല്‍ തീരില്ല. സകലസീസണുകളിലും സുലഭമായി ലഭിക്കുന്ന ഈ പഴം വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ, എന്നിവയാല്‍ സമ്പന്നമാണ്. വൈറ്റമിൻ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുള്ള പപ്പായ നാരുകളുടെയും ഒരു കലവറയാണ്.

പപ്പായയോടൊപ്പം പപ്പായ ഇലയും കുരുവും പല രാജ്യങ്ങളിലും ഭക്ഷ്യവസ്തുവായി ഉയോഗിക്കുന്നു. അമേരിക്കൻ നാടുകളിലാണ് ഉത്‌ഭവിച്ചതെങ്കിലും ഇന്ത്യയിലാണ് ഇപ്പോള്‍ പപ്പായ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്.

പഴുത്തതും പച്ചയും ആയ പപ്പായ ഉപയോഗിക്കാന്‍ കഴിയുന്നതാണ്. രണ്ടിനും അതിന്റേതായ ആരോഗ്യഗുണങ്ങള്‍ ഉണ്ട്.

പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പപ്പായയിൽ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ദൈനം ദിന ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുന്നത് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകും. വൈറ്റമിന്‍ സി മാത്രമല്ല എയും ധാരാളം ഉള്ളതാണ് പപ്പായ. ഇത് ചർമത്തിനു വളരെ നല്ലതാണ്.

പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും. കണ്ണിന്റെ കാഴ്ചയ്ക്കും പപ്പായ ഉത്തമം. പപ്പായ പഴത്തിന് മധുരമുണ്ടെങ്കിലും ഗ്ളൈസമിക് ഇൻഡക്സ് നില മധ്യമമായിരിക്കും. അതിനാൽ, പ്രമേഹ രോഗികൾക്കു പോലും നിയന്ത്രിത അളവിൽ പപ്പായ കഴിക്കുന്നത് അനുവദനീയമാണ്.

പപ്പായയിലെ പൊട്ടാസ്യം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്. പൊട്ടാസ്യം സ്ട്രോക്ക് വരാതെ ശരീരത്തെ സംരക്ഷിക്കും.

പപ്പായയിൽ അടങ്ങിയിരിക്കുന്ന പാപെയിൻ, കൈമോപാപെയിൻ തുടങ്ങിയ എൻസൈമുകൾ ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് എന്നിവ മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കും.

ബീറ്റ-കരോട്ടിൻ വായ, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ തടയാൻ സഹായിക്കും. സിയാക്സാന്തിൻ, ക്രിപ്റ്റോക്സാന്തിൻ, ല്യൂട്ടിൻ തുടങ്ങിയവ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. ഇപ്പോള്‍ മനസ്സിലായില്ലേ പപ്പായ ദിവസവും കഴിക്കുന്നതിന്റെ ഗുണങ്ങള്‍ .

കൂര്‍ക്കംവലി അകറ്റാൻ ഇതാ മാർഗങ്ങൾ

Designed by Freepik         

കൂര്‍ക്കംവലി കാരണം ഉറക്കം പോകുന്നവരാണോ നിങ്ങള്‍? അതോ നിങ്ങളുടെ കൂര്‍ക്കംവലി കാരണം മറ്റുള്ളവരുടെ ഉറക്കം പോകുന്നുണ്ടോ? രണ്ടായാലും കൂര്‍ക്കം വലി ഒരു വില്ലനാണ്. എത്രയൊക്കെ സ്നേഹമുള്ള പങ്കാളിയായാലും ശരി കൂര്‍ക്കംവലി കാരണം ഉറക്കം പോകുന്നത് എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു ശല്യം എന്ന രീതിയില്‍ അല്ലാതെ ചിന്തിച്ചു നോക്കിയാല്‍ കൂര്‍ക്കംവലി ഒരു ആരോഗ്യപ്രശ്നം തന്നെയാണ്.

ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സങ്ങളുണ്ടാകുന്നതാണ് കൂര്‍ക്കം വലി. എന്നാല്‍ ഇതാ കൂര്‍ക്കംവലിയെ പിടിച്ചു കെട്ടാന്‍ ചില വിദ്യകള്‍.

വായ അടച്ചു കിടക്കാം

മനുഷ്യന്റെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത് മൂക്കില്‍ കൂടി ശ്വസിക്കാന്‍ പാകത്തിനാണ്. എന്നാല്‍ ഉറക്കത്തില്‍ വായിലൂടെ ശ്വാസം ഉള്ളിലെക്കെടുക്കുമ്പോള്‍ ആണ് കൂര്‍ക്കംവലി ഉണ്ടാകുന്നത്. ഇതിനൊരു പരിഹാരമായി കൂര്‍ക്കംവലിക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ചിന്‍ സ്ട്രാപ്പ്. കീഴ്താടിയെയും നാക്കിനെയും തൊണ്ടയിലെ പേശികളെയും ശ്വസനത്തില്‍ സഹായിക്കുകയാണ് ഇതിന്റെ കടമ. ശാസ്ത്രീയമായി ഇതിന്റെ പ്രവര്‍ത്തനമികവ് തെളിയിക്കപ്പെട്ടതിനാല്‍ ഇത് ഉപയോഗികുന്നതിന് യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലെന്ന് ഉറപ്പാക്കാം.

തടി കുറയ്ക്കാം

തടിയും കൂര്‍ക്കം വലിയും തമ്മിലും ബന്ധമുണ്ട്. തടി കാരണം ഇടുങ്ങിയ കഴുത്തുള്ളവര്‍ കൂര്‍ക്കം വലിക്കാര്‍ ആയിരിക്കും. തടി കുറയ്ക്കുന്നതു കൊണ്ടു തന്നെ വലിയൊരളവുവരെ ഈ പ്രശ്‌നം പരിഹരിക്കാം.

മൂക്കടപ്പ്

മൂക്കടപ്പും ജലദോഷവും വിട്ടുമാറാതെ കൊണ്ടു നടക്കുന്നവര്‍ക്ക് കൂര്‍ക്കംവലിയും വിട്ടുമാറില്ല. ശ്വാസതടസ്സം, കഫകെട്ട് എന്നിവ ഉള്ളവര്‍ നന്നായി ആവിപിടിക്കുന്നത് നല്ലതാണ്. Steroid nasal sprays , antihistamines എന്നിവ അലര്‍ജി മൂലമുള്ള മൂക്കടപ്പ് തടയാന്‍ സഹായിക്കും. അതുപോലെ മദ്യപാനം,പുകവലി എന്നിവ ഒഴിവാക്കുക. അതിനു സാധിക്കുന്നില്ലെങ്കില്‍ ഉറങ്ങുന്നതിനു നാല് മണിക്കൂര്‍ മുൻപ് പുകവലിച്ച ശേഷം ഉറങ്ങാന്‍ കിടക്കുക. ആഴ്ചയില്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ മദ്യപാനം വേണ്ട. മൂക്കിന്റെ എല്ലിനു വളവുണ്ടെങ്കിലും ചിലപ്പോള്‍ കൂര്‍ക്കം വലി ഉണ്ടാകാം. ലളിതമായ് ഒരു ശസ്ത്രക്രിയ വഴി ഇത് ശരിയാക്കാം.

പൂർണമായും മലർന്നു കിടന്നുള്ള ഉറക്കം

കൂർക്കം വലിയുടെ പ്രധാന കാരണമാണ് ഇത്. മലർന്ന് കിടന്ന് ഉറങ്ങിക്കഴിയുമ്പോൾ നാവ് തൊണ്ടയ്ക്കുള്ളിലേക്കു താഴ്ന്നു നിൽക്കും. ചിലരിൽ ഇത് വായു കടന്നു പോകുന്ന പാതയെ തടയുമ്പോൾ കൂർക്കം വലിക്കു കാരണമാകും. ഇതൊഴിവാക്കാൻ തല ചെരിച്ചു വെച്ചു കമിഴ്ന്നു കിടക്കുകയോ വശം ചരിഞ്ഞു കിടക്കുകയോ ചെയ്യാം.

 പുറകിൽ പോക്കറ്റുള്ള പാന്റ്സ് ധരിച്ച്, പോക്കറ്റിൽ ഒരു ടെന്നീസ് ബോളോ അതുപോലുള്ള ഒരു പന്തോ നിക്ഷേപിച്ച ശേഷം ഉറങ്ങാൻ കിടക്കുക. അതിനു കഴിയുന്നില്ലെങ്കിൽ ഒരു തുണിക്കഷണത്തിൽ പന്ത് ചുരുട്ടി വെച്ചു പന്ത് അരക്കെട്ടിനു പുറകിൽ വരുന്ന രീതിയിൽ കെട്ടി വെച്ച് ഉറങ്ങുക. ഉറക്കത്തിനിടയിൽ മലർന്നു കിടക്കാനൊരുങ്ങുമ്പോൾ പന്ത് അടിയിൽ വരുന്നതു മൂലം ആ നിലയിൽ കിടക്കാൻ കഴിയാതെ വരും. സ്വഭാവികമായും ചരിഞ്ഞു കിടന്നു കൊള്ളും. ഒന്നോ രണ്ടോ ആഴ്ച ഇതു പ്രയോഗിച്ചാൽ മലർന്നു കിടന്നുള്ള ഉറക്കം മാറ്റിയെടുക്കാനാകും.

നിരീക്ഷിക്കാം 

കൂര്‍ക്കം വലിയുടെ കാരണങ്ങള്‍ പലതാണ് എന്ന് പറഞ്ഞല്ലോ. Obstructive sleep apnoea (OSA) എന്ന അവസ്ഥ ഉണ്ടാകുന്നത് തൊണ്ട പൂര്‍ണമായും അടയുമ്പോള്‍ ആണ്. ഇത് തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണം വരെ തടയും. ഇതൊരു ഗുരുതരആരോഗ്യപ്രശ്നം കൂടിയാണ്. രക്തസമ്മര്‍ദം, പ്രമേഹം എന്നിവയെല്ലാം ഇതുമൂലം വരാം. കൂര്‍ക്കംവലിക്കിടെ ഇടക്ക് ശ്വാസം നിന്നു പോകുന്നവര്‍ക്ക് ചിലപ്പോള്‍ ഗൗരവമേറിയ പ്രശ്‌നങ്ങളുണ്ടാകാം. ശ്വാസം ഇടയ്ക്കു നിന്നു പോകുമ്പോള്‍ തലച്ചോറിലേക്കുള്ള വായു പ്രവാഹം തടസ്സപ്പെടുന്നതാണ് പ്രശ്‌നകാരണമായി മാറുന്നത്.

സി.പാപ്

ശ്വസിക്കാന്‍ വിഷമമുള്ളവര്‍ക്ക് കൃത്രിമമായി ശ്വാസം നല്‍കാനുള്ള സംവിധാനമാണ് സി പാപ്. കണ്ടിന്യുവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ എന്നതിന്റെ ചുരുക്കമാണ് സി.പാപ്. ഉയര്‍ന്ന മര്‍ദത്തില്‍ വായു മൂക്കിലൂടെ അടിച്ചുകയറ്റി വിടുന്ന ഉപകരണമാണിത്.

Wednesday, 28 March 2018

ജോലി സ്ഥലത്തെ ശബ്ദം നിങ്ങളെ ഹൃദ്രോഗിയാക്കും

sound of working place heart diseases
(Designed by Freepik)                         

അതെ കേള്‍ക്കുമ്പോള്‍ ഞെട്ടേണ്ട... എല്ലാ ജോലി സ്ഥലങ്ങലെയുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ശബ്ദമുഖരിതമായ ചില ജോലിസ്ഥലങ്ങളാണ് ആരോഗ്യം കവരുന്നത്. അമിതമായി ശബ്ദമുഖരിതമായ ജോലിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത ഇരട്ടിക്കുമെന്നു പഠനം.

അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലേബറിന്റെ കണക്കുകള്‍ പ്രകാരം 22 മില്യന്‍ ആളുകളാണ് അമേരിക്കയില്‍ മാത്രം ഇത്തരം സാഹചര്യങ്ങളില്‍ ജോലി നോക്കുന്നത്. ശബ്ദം അധികമായ ഇടങ്ങള്‍ കേള്‍വിക്ക് ദോഷമാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ അത് ഹൃദ്രോഗസാധ്യത കൂട്ടുന്നു എന്നത് മിക്കവര്‍ക്കും പുതിയ അറിവാണ്. ഇത്തരത്തില്‍ കേള്‍വി ശക്തിക്ക് തകരാറുകള്‍ സംഭാവിക്കുന്നവരും അധികമാണ്.

National Institute for Occupational Safety and Health (NIOSH) നടത്തിയൊരു പഠനത്തിലാണ് ശബ്ദത്തിന്റെ മറ്റൊരു അപകടസാധ്യതയെ കുറിച്ചു പറയുന്നത്. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവ കൂട്ടാന്‍ അമിതമായ ശബ്ദത്തിന് സാധിക്കും, NIOSH ഡയറക്ടര്‍ ഡോക്ടര്‍ ജോണ്‍ ഹോവാര്‍ഡ് പറയുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, ടെന്‍ഷന്‍ എന്നിവയെല്ലാം ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ആണ്. ഇതുകൊണ്ട് തന്നെയാണ് ജോലിസ്ഥലങ്ങളിലെ ഈ ശബ്ദമാലിന്യം ഒരാളെ രോഗിയാക്കാം എന്നു പറയാന്‍ കാരണം.

മൈനിങ്, കെട്ടിടനിര്‍മാണം, മറ്റു നിര്‍മാണയൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്കാണ് ഈ സാധ്യത അധികമുള്ളത്. ഇവരില്‍ നിരവധി ആളുകളില്‍ നടത്തിയ പഠനപ്രകാരം മിക്കവര്‍ക്കും കേള്‍വി പ്രശ്നങ്ങള്‍, ടെന്‍ഷന്‍, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവ ഉണ്ട് എന്നതും എടുത്തു പറയേണ്ടതാണ്. ജോലിയിടങ്ങളിലെ ഈ ശബ്ദത്തിന്റെ തോത് കുറയ്ക്കാന്‍ സാധിച്ചാല്‍ തന്നെ കേള്‍വിയുമായി ബന്ധപ്പെട്ട നിരവധിപ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

ഇത്തരം തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന ആളുകളില്‍ ഇടയ്ക്കിടെ ആരോഗ്യസംബന്ധമായ പരിശോധനകള്‍ നടത്തേണ്ടതിന്റെ ആവശ്യകത കൂടുതലാണെന്നും ഈ പഠനം പറയുന്നു.

Monday, 19 March 2018

രണ്ടു സവാളയും രണ്ടു ലിറ്റര്‍ വെള്ളവും കൊണ്ട് കിഡ്നിയെ സംരക്ഷിക്കാം

onion-water-kidney-cleaning
(Designed by Freepik)             

നമ്മുടെ ശരീരത്തിലെ ശുദ്ധീകരണശാലയെന്ന് കിഡ്നിയെ വിശേഷിപ്പിക്കാം. ശരീരത്തിന്റ ആരോഗ്യം സംരക്ഷിക്കുമ്പോള്‍ കിഡ്‌നിയുടെ ആരോഗ്യവും സംരക്ഷിക്കേണ്ടത് പ്രധാനമാണ്.കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചാല്‍ നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയാണ് ബാധിക്കുന്നത്.

അതുകൊണ്ടുതന്നെ കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. അതിനായി വളരെ പ്രകൃതിദത്തമായ ഒരു പോംവഴി ഇതാ.

സവാള- 2, നാരങ്ങ-2, പാര്‍സ്ലി ഇല (Parsley)- 3 അല്ലി, വെള്ളം -രണ്ടു ലിറ്റര്‍

ഉണ്ടാക്കുന്ന വിധം 

വെള്ളം തിളപ്പിക്കുക. ശേഷം സവാള നന്നായി അരിഞ്ഞു വെച്ചത് ഇതിലേക്ക് ഇടുക. ഒരു പാത്രത്തിലേക്ക് വെള്ളം മാറ്റിയ ശേഷം അതിലേക്കു നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുക. ഒപ്പം പാര്‍സ്ലി ഇലയും ചേര്‍ക്കുക. ഇത് രണ്ടു മണിക്കൂര്‍ നേരം വയ്ക്കുക. തണുത്ത ശേഷം ഇത് അരിച്ചെടുക്കുക.

ആഴ്ചയില്‍ മൂന്നു ദിവസമാണ് ഇത് കുടിക്കേണ്ടത്. ദിവസവും മൂന്നോ നാലോ തവണ കുടിക്കാം. ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം ഇത് വീണ്ടും ആവര്‍ത്തിക്കാം. ശരീരത്തിലെ വിഷാംശം പുറംതള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ഈ പാനീയം. ഇതു കുടിക്കുന്ന സമയങ്ങളില്‍ ഉപ്പു ഉപയോഗം കുറയ്ക്കണം.

അതുപോലെ ഫാറ്റ്, ഷുഗര്‍ എന്നിവയെല്ലാം ഈ സമയം ഒഴിവാക്കണം. പഴങ്ങള്‍ പച്ചക്കറികള്‍,മത്സ്യം, കൂണ്‍ എന്നിവയും ധാരാളം വെള്ളവും കുടിക്കുക.

Saturday, 17 March 2018

ദിവസവും ഇഞ്ചി കഴിച്ചാല്‍?

(Designed by Freepik)         

ഇഞ്ചിയെ കുറിച്ചു മലയാളികളോട് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. എങ്കിലും ഇഞ്ചിയുടെ മഹാത്മ്യത്തെ കുറിച്ചു ഇപ്പോഴും നമ്മള്‍ വേണ്ടത്ര ബോധവാന്മാരല്ല. ആവശ്യത്തിലധികം ഔഷധഗുണങ്ങള്‍ ഉള്ള ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയന്റ്സും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്.

ഇഞ്ചി നല്ലോരു രോഗഹാരിയും ഒപ്പം ഒറ്റമൂലിയുമാണ്. ഇഞ്ചി കഴിക്കുന്നത്‌ വഴി ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചു ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്. ദിവസവും ഇഞ്ചി കഴിച്ചാലുള്ള ഫലങ്ങള്‍ നോക്കാം.

ഹൃദയത്തിന്റെ സുഹൃത്ത് 

അതേ ഇഞ്ചിയെ തന്നെയാണ് ഉദേശിക്കുന്നത്. ഹൃദയാരോഗ്യത്തിന്‍റെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒരു മാര്‍ഗമാണ് ഇഞ്ചി. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മറ്റൊന്നും വേണ്ട. വെറും മൂന്നു ഗ്രാം ഇഞ്ചി ദിവസവും കഴിച്ച കൊളസ്ട്രോള്‍ ഉണ്ടായിരുന്ന 85 പേരില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ 45 ദിവസം കൊണ്ട് ഇവരുടെ കൊളസ്ട്രോള്‍ നില താഴ്ന്നതായി കണ്ടെത്തിയിരുന്നു. രക്തസമ്മര്‍ദം, സ്ട്രോക്ക് എന്നിവയെല്ലാം തടയാന്‍ ഇഞ്ചി മികച്ചതുതന്നെ.

ജലദോഷം പമ്പകടക്കും

ജലദോഷത്തെ പടിക്കു പുറത്തുനിര്‍ത്താന്‍ ഇഞ്ചിക്ക് അപാരകഴിവാണ്. ഇഞ്ചിയിലെ ജിഞ്ചെറോള്‍ എന്ന ആന്റി ഓക്സിഡന്‍റ് ഇന്‍ഫെക്ഷനുകള്‍ തടയും. ആന്റി ഓക്സിഡന്റ് ഇഞ്ചിയില്‍ ധാരാളമുണ്ട്.

തലകറക്കമുണ്ടോ എങ്കില്‍ ഇഞ്ചി തന്നെ ശരണം

ഗര്‍ഭകാലത്തെ തലകറക്കം മിക്ക സ്ത്രീകള്‍ക്കും ഒരു പ്രശ്നമാണ്. ഗര്‍ഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.

ദഹനപ്രശ്നങ്ങള്‍ 

എന്തുതരം ദഹനപ്രശ്നം ആണെങ്കിലും ഇഞ്ചി അതൊക്കെ മാറ്റി തരും. വയറിളക്കം ശമിക്കാന്‍ പോലും ഇഞ്ചി ബെസ്റ്റ് തന്നെ.

മൈഗ്രൈന്‍

മിക്കവരെയും അലട്ടുന്ന ഒരു രോഗമാണ് മൈഗ്രൈന്‍. ഇഞ്ചി ഇതിനും ഒരു പരിഹാരമാണ്. സുമാട്രിപ്പാന്‍ എന്ന മൈഗ്രെയിന്റെ മരുന്നിനു തുല്യമാണ് ഇഞ്ചി എന്നറിയുക. തലച്ചോറിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നത് തടയാന്‍ ഇഞ്ചിയുടെ നിത്യോപയോഗം കൊണ്ട് സാധിക്കും.

വണ്ണം കുറയ്ക്കണോ

വണ്ണം കൂടുന്നതില്‍ വിഷമിക്കുന്നവര്‍ക്ക് ഇഞ്ചി തന്നെ അഭയം. യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ വണ്ണം ഈസിയായി ഇഞ്ചി കുറച്ചു തരും. ദഹനം എളുപ്പമാക്കി ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാന്‍ ഇഞ്ചിക്ക് കഴിയും. രാവിലെ ഇഞ്ചി കഴിക്കുകയോ ഇഞ്ചി ചേര്‍ത്ത വെള്ളം കുടിക്കുകയോ ചെയ്‌താല്‍ അമിത വിശപ്പും ഒഴിവാകും. ശരീരത്തിന്റെ ആകാരഭംഗിയും നിലനില്‍ക്കും. രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെറുതെ കഴിച്ചാല്‍ പോലും നാല്‍പ്പത് കാലറിയോളം കൊഴുപ്പാണ് കത്തിതീരുന്നത്.

ലൈംഗികജീവിതത്തില്‍ വരെ ഇഞ്ചിയ്ക്ക് സുപ്രധാനപങ്കുണ്ട്. ഉദ്ധാരണശേഷിയില്‍ തകരാര്‍ സംഭവിച്ചവര്‍ക്ക് അത് വീണ്ടെടുക്കാന്‍ ഇഞ്ചിയെ ആശ്രയിക്കാം. കൂടാതെ നല്ലയുറക്കം ലഭിക്കാനും, വായ്നാറ്റം അകറ്റാനുമെല്ലാം ഇഞ്ചി ഉത്തമമാണ്. ഇനി പറയൂ, ഇഞ്ചി ആള് ചില്ലറക്കാരനാണോ ?

ആരോഗ്യം വേണോ? എങ്കിൽ കുപ്പിവെള്ളം ഒഴിവാക്കിക്കോളൂ...

(Designed by Freepik)       

കയ്യിൽ ഒരു കുപ്പി വെള്ളമെടുക്കാൻ മടിച്ച് കടയിൽ നിന്നും മിനറൽ വാട്ടർ വാങ്ങിക്കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തി ആരോഗ്യം നശിപ്പിക്കുകയാണ്. രാജ്യത്ത് വിൽക്കുന്ന 10 കുപ്പി വെള്ളത്തിൽ മൂന്നെണ്ണമെങ്കിലും മലിനമായിരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യുസുരക്ഷാ ഗുണനിലവാര അതോറിറ്റി നടത്തിയ പരിശോധനയിൽ കണ്ടെത്തി. പ്രമുഖ ബ്രാൻഡുകൾ പുറത്തിറക്കുന്ന കുപ്പിവെള്ളത്തിൽ 93 ശതമാനത്തിലും സൂക്ഷ്മമായ പ്ലാസ്റ്റിക് തരികൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ഒൻപതു രാജ്യങ്ങളിലെ കുപ്പിവെള്ളമാണ് ഗവേഷകർ പരിശോനയ്ക്ക് വിധേയമാക്കിയത്.

ചില വെള്ളക്കുപ്പികളിൽ പതിനായിരത്തിലധികം പ്ലാസ്റ്റിക് തരികളും കണ്ടെത്തി. ബോട്ടിലിന്റെ അടപ്പിൽ നിന്നാണ് ഇത്തരത്തിലുള്ള മലിനീകരണം ഏറ്റവുമധികം ഉണ്ടാകുന്നതെന്നു ഗവേഷകർ പറയുന്നു. ഈ അടപ്പുകൾ നിർമിക്കാനുപയോഗിക്കുന്ന പോളി പ്രൊപ്പലീൻ, നൈലോൺ, പോളിത്തിലീൻ ടെറഫ്തലേറ്റ് എന്നിവ.ുടെ അംശവും പരിശോധനയ്ക്കെടുത്ത വെള്ളത്തിലുണ്ടായിരുന്നു.

ഇതുണ്ടാക്കുന്ന ആരോഗ്യവിപത്തുകളെക്കുറിച്ച് വിഷദമായ പഠനം നടത്തേണ്ടതുണ്ട്. ഓട്ടിസം, കാൻസർ, ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, തുടങ്ങിയ രോഗങ്ങൾക്ക് ഇതു കാരമണായേക്കാമെന്നും ഗവേഷകർ പറയുന്നു.

ബിഐഎസ് രേഖയില്ലാതെ കുപ്പിവെള്ളം വിറ്റവർക്കെതിരെ കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി നോട്ടീസ് അയച്ചു. കുപ്പിവെള്ള യൂണിറ്റുകൾക്ക് അനുമതി ലഭിക്കണമെങ്കിൽ ഭൂജലവകുപ്പിന്റെ എൻ ഒ സിയും നിർബന്ധമാക്കിയിട്ടുണ്ട്.

Tuesday, 13 March 2018

13,999 രൂപയ്ക്ക് ഷവോമി സ്മാർട് ടിവി; 120 സെക്കന്റിൽ വിറ്റുതീർന്നു

Mi LED Smart TV 4A

രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഷവോമിയുടെ സ്മാർട് ടെലിവിഷനുകളും ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. കൃത്യം ഒരു മാസം മുൻപ് ഇന്ത്യയിൽ തുടങ്ങിയ സ്മാർട് ടിവി വിൽപ്പനയിൽ ഷവോമി ബഹുദൂരം മുന്നേറിയിട്ടുണ്ട്. 55 ഇഞ്ച് മോഡൽ ടിവിയുടെ ഫ്ലാഷ് സെയിലുകൾ വൻ വിജയമായിരുന്നു. ഇതോടെയാണ് വിലകുറഞ്ഞ സ്മാർട് ടിവികളും ഷവോമി അവതരിപ്പിച്ചത്.

ഷവോമിയുടെ എംഐ ടിവി 4എയുടെ ആദ്യ ഫ്ലാഷ് സെയിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് നടന്നത്. ഫ്ലിപ്കാർട്ട്, എംഐ ഡോട് കോം വഴി നടന്ന ഫ്ലാസ് സെയിലിൽ കേവലം 120 സെക്കന്റുകള്‍ക്കുള്ളിലാണ് എംഐ ടിവി 4എയുടെ 43, 32 ഇഞ്ച് വേരിയന്റുകൾ വിറ്റുപോയത്. 55 ഇഞ്ച് മോഡൽ ഉണ്ടായിരുന്നുവെങ്കിലും അതും ആദ്യ അഞ്ചു മിനിറ്റിൽ തന്നെ സ്റ്റോക്ക് തീർന്നു.

എംഐ ടിവി 4എയുടെ 32 ഇഞ്ച് വേരിയന്റിന്റ വില 13,999 രൂപയും എംഐ ടിവി 4എയുടെ 43 ഇഞ്ച് വേരിയന്റിന്റെ വില 22,999 രൂപയുമാണ്. ഇതോടൊപ്പം ജിയോയുടെ ജിയോഫൈ കണക്‌ഷനും 2,200 രൂപ ക്യാഷ് ബാക്ക് ഓഫറും നൽകുന്നുണ്ട്. അടുത്ത ഫ്ലാഷ് സെയിൽ മാർച്ച് 16ന് ഉച്ചയ്ക്ക് 12 നാണ്.

രാവിലെ ഉണര്‍ന്ന ഉടൻ വെള്ളം കുടിച്ചോളൂ...

drinking water on an empty stomach
(Designed by Freepik)             

നമ്മുടെ ശരീരത്തിനു ഏറ്റവുമധികം ആവശ്യമായത് എന്താണെന്ന് ചോദിച്ചാല്‍ അതിനുത്തരം വെള്ളം എന്നുതന്നെ. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവുമധികം ആവശ്യം ജലമാണ്. എല്ലാ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ശരിയായി മുന്നോട്ടു കൊണ്ടു പോകാന്‍ വെള്ളം ആവശ്യമാണ്. ഭൂമിയുടെ എഴുപതുശതമാനവും ജലത്താല്‍ ചുറ്റപ്പെട്ടതാണ്.

ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്തു ശരീരത്തെ ശുദ്ധീകരിക്കാന്‍ വെള്ളത്തിനു സാധിക്കും. പുരുഷന്മാര്‍ ദിവസവും 12 ഗ്ലാസ്സ് വെള്ളമാണ് കുറഞ്ഞത്‌ കുടിക്കേണ്ടത്. സ്ത്രീകള്‍ എട്ടും. വൃക്കകളുടെ പ്രവര്‍ത്തനം നമ്മള്‍ കുടിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ്‌. ശരീരത്തില്‍ അധികമായ കാലറി പുറംതള്ളാനും എന്തിനു വണ്ണം കുറയ്ക്കാന്‍ വരെ വെള്ളം ധാരാളം കുടിക്കുന്നതു കൊണ്ടു സാധിക്കും.

കിഡ്നിയുടെ ആരോഗ്യം, ഓസ്റ്റിയോപൊറോസിസ്, റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ഹൃദ്രോഗം, അള്‍സര്‍, മൈഗ്രൈന്‍, തലവേദന തുടങ്ങിയവയെ പ്രതിരോധിക്കാനും ചർമാരോഗ്യത്തിനും വെള്ളം കുടി സഹായിക്കും.

രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ വെള്ളം കുടിക്കുന്ന ശീലം മിക്കവര്‍ക്കും കുറവാണ്. എന്നാല്‍ ഒരുദിവസത്തെ മുഴുവന്‍ ശാരീരികപ്രവര്‍ത്തന്നങ്ങളെ നിയന്ത്രിക്കാന്‍ ഇത് വളരെ ഉത്തമമാണ്. രാവിലെയുള്ള ഈ വെള്ളം കുടി കൊണ്ട് എന്തൊക്കെ രോഗങ്ങള്‍ ഇല്ലയ്മ ചെയ്യാമെന്നു നോക്കാം.

  •  തൊണ്ട, മൂക്ക് എന്നിവയുടെ ആരോഗ്യം കാക്കുന്നു
     
  •  ചെവിയുടെ ആരോഗ്യം
     
  •  ആര്‍ത്തവപ്രശ്നങ്ങള്‍, ഗര്‍ഭപാത്രത്തിന്റെ ആരോഗ്യം
     
  •  മലശോധന ശരിയാക്കും, പൈല്‍സ് ഇല്ലാതാക്കും
     
  •  വയറിളക്കം, തലകറക്കം എന്നിവയ്ക്ക് ശമനം
     
  •  കിഡ്നി രോഗം , മൂത്രത്തില്‍ അണുബാധ എന്നിവ തടയും
     
  •  ക്ഷയം‌, മഞ്ഞപ്പിത്തം, തലവേദന, ശരീരം വേദന, ഹൃദ്രോഗം തടുക്കും

എങ്ങനെ എപ്പോള്‍ കുടിക്കണം? 

ഉണര്‍ന്ന ഉടന്‍ നാല് ഗ്ലാസ്സ് വെള്ളം ആണ് ശീലിക്കേണ്ടത്‌. ശേഷം ഒരു 45 മിനിറ്റ് ഒന്നും കഴിക്കുകയും കുടിക്കുകയും ചെയ്യരുത്. പ്രാതല്‍ അതിനു ശേഷം ആകാം. പ്രാതലിനു ശേഷം അല്പാപ്പമായി നാലു ഗ്ലാസ്സ് വെള്ളം ഉച്ച വരെ കുടിക്കാം. ഈ അളവ് ക്രമേണ ഉയര്‍ത്തി കൊണ്ട് വരാം. ഇത് ഒറ്റയടിക്ക്ശീലിക്കണം എന്നില്ല. പതിയെ ആവശ്യമായ ഇടവേള എടുത്ത ശേഷം ഒന്ന് ശ്രമിച്ചു നോക്കൂ. അത് നല്‍കുന്ന ഫലം സുനിശ്ചിതമാണ്.

Monday, 12 March 2018

പല്ലിലെ മഞ്ഞക്കറ എളുപ്പത്തിൽ അകറ്റാം

tips to remove tartar and bacterial plaque from your teeth
(Designed by Freepik)     
എത്ര സുന്ദരമായ ചിരിയായാലും ശരി പല്ലിനു ഭംഗി ഇല്ലെങ്കില്‍ തീര്‍ന്നില്ലേ. പല്ലുകളുടെ സൗന്ദര്യം കെടുത്തുന്ന മഞ്ഞനിറം മിക്കവരുടെയും ഉറക്കം കെടുത്തുന്ന സംഭവമാണ്. എന്നാൽ ഇത് എളുപ്പത്തിൽ മാറ്റാവുന്നതേയുള്ളു.

ചെറുചനവിത്ത്‌ (Flax seeds)

ഒരു ടേബിള്‍ സ്പൂണ്‍ ചെറുചനവിത്ത് വായിലിട്ടു ചവയ്ക്കുക. വിഴുങ്ങാതെ സൂക്ഷിക്കുക. ശേഷം ടൂത്ത് ബ്രഷ് ഉപയോഗിച്ചു ഇത് വായിലിട്ടു കൊണ്ട് ബ്രഷ് ചെയ്യുക. വായ്‌ നന്നായി കഴുകുക. അപ്പോള്‍ തന്നെ സംഭവം ഗുണകരമായോ അല്ലയോ എന്ന് കണ്ടറിയാം. പല്ലിലെ മഞ്ഞകറ നീക്കി പല്ലിനെ പോളിഷ് ചെയ്യാന്‍ ഉത്തമമാണ് ചെറുചന വിത്തുകള്‍.

ഉപ്പ്

ഒരല്‍പം ഉപ്പു കൊണ്ട് ദിവസവും പല്ലൊന്നു തേച്ചുനോക്കൂ. ഇതുവളരെ ഫലം നല്‍കുന്നതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം ഇത് ആവര്‍ത്തിക്കണം. പ്രകൃതിദത്തമായ മൗത്ത്‌വാഷ്‌ കൂടിയാണ് ഇത്. വെള്ളത്തില്‍ ഒരു സ്പൂണ്‍ ഉപ്പു അലിയിച്ചു വായകഴുകുന്നത് വായ്‌നാറ്റം അകറ്റാനും സഹായിക്കും. പല്ലിനു പോളിഷ് നല്‍കാനും ഇത് ഉപകരിക്കും.

എല്ലാത്തിനും ഉപരിയായി വായുടെ ആരോഗ്യം സംരക്ഷിക്കേണ്ടത്‌ നമ്മുടെ കടമയാണ്. ആഹാരം കഴിച്ചാല്‍ വായ നന്നായി വൃത്തിയാക്കുക, രാവിലെയും വൈകിട്ടും ബ്രഷ് ചെയ്യുക. ആറുമാസത്തില്‍ ഒരിക്കല്‍ ഒരു ദന്തരോഗവിദഗ്ധനെ കണ്ട് പല്ലിന്റെ ആരോഗ്യം പരിപാലിക്കുക.

Friday, 9 March 2018

യാത്ര പോകുമ്പോൾ ആരോഗ്യം ശ്രദ്ധിക്കണേ...

(Designed by Freepik)

യാത്ര പോകുന്ന സ്ഥലത്ത് സ്ഥിരമായി വരുന്ന രോഗങ്ങൾ ഏതെന്ന് അന്വേഷിച്ചറിയുക. പകര്‍ച്ച വ്യാധികൾ ഉണ്ടെങ്കിൽ അതിനു വേണ്ട പ്രതിരോധ കുത്തിവയ്പുകളും മറ്റു മുൻകരു തലുകളും സ്വീകരിക്കണം. യാത്രയ്ക്കു മുമ്പ് ദന്തരോഗ വിദഗ്ധനെ കണ്ട് പല്ലുകളുടെ ആരോഗ്യം ഉറപ്പു വരുത്തണം.

ഏതെങ്കിലും ഭക്ഷ്യവസ്തു നിങ്ങൾക്ക് അലർജിയാണെങ്കിൽ യാത്ര പോകുന്ന ദേശത്തെ ഭാഷയിൽ അതിനു പറയുന്ന പേര് മുൻകൂട്ടി തന്നെ മനസ്സിലാക്കി വയ്ക്കുക. തിരികെ വരുമ്പോൾ അസ്വാസ്ഥ്യം വല്ലതും തോന്നുന്നുവെങ്കിൽ ഒരു ഡോക്ടറെ സന്ദർശിച്ച് വിശദപരിശോധന നടത്തണം.

സ്ഥിരമായി ഏതെങ്കിലും രോഗത്തിനു മരുന്ന് കഴിക്കുന്നവരാണെങ്കിൽ ആ മരുന്ന് യാത്ര പോകുന്ന ദേശത്ത് കിട്ടുമോയെന്ന് മുൻകൂർ തിരക്കിയറിയണം. യാത്രയിൽ ആഹാരവും വെള്ളവും ശുചിത്വമുള്ളവയെന്നു ഉറപ്പു വരുത്തിയ ശേഷം വേണം ഭക്ഷിക്കാൻ. അത്യാവശ്യം വേണ്ട മരുന്നുകൾ ഉൾപ്പെടുന്ന ഫസ്റ്റ് എയ്ഡ് കിറ്റ് കയ്യിൽ കരുതുക. രോഗിയാണെങ്കിൽ കഴിക്കുന്ന മരുന്നുകളും എമർജൻസി വന്നാൽ ബന്ധപ്പെടേണ്ട വിലാസവും ഫോൺ നമ്പറും ഒരു കാർഡിലാക്കി എപ്പോഴും ഒപ്പം കരുതണം.

അത്യാവശ്യം വന്നാൽ ഫോണിൽ ഉപദേശം തേടാനായി ചികിത്സ തേടുന്ന ഡോക്ടറുടെ ഫോൺ നമ്പറും കരുതുക.

Tuesday, 6 March 2018

ജിയോ സൗജന്യമായി നല്‍കുന്നു, എല്ലാവര്‍ക്കും 10 ജിബി അധിക ഡാറ്റ

ബാഴ്സലോണയില്‍ അടുത്തിടെ അവസാനിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ബെസ്റ്റ് മൊബൈല്‍ വീഡിയോ കണ്ടന്റ് എന്ന പുരസ്‌കാരത്തിന് ജിയോ ടിവി ആപ്പ് അര്‍ഹമായതിന്റെ സന്തോഷവും ഈ സൗജന്യ ഡാറ്റാ ഓഫര്‍ നല്‍കുന്നതിന് കാരണമാണ്.
10GB free data for Reliance Jio users


വന്‍ വിലക്കുറവില്‍ സൗജന്യ ഡാറ്റ നല്‍കി ജനപ്രീതി നേടിയ ജിയോ വീണ്ടുമിതാ മറ്റൊരു സൗജന്യം കൂടി നല്‍കുന്നു. നിലവില്‍ ജിയോയുടെ ഡാറ്റാ പ്ലാന്‍ ഉപയോഗിക്കുന്ന എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കും പത്ത് ജിബി ഡാറ്റ സൗജന്യമായി നല്‍കുകയാണ് കമ്പനി. പ്രധാനമായും ജിയോ ടിവി ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ അധിക ഡാറ്റ നല്‍കുന്നത്.

ജിയോ ടിവിയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതും ഉപയോഗം വര്‍ധിച്ചതും പ്രതിദിനം ഉപയോഗിക്കാന്‍ കഴിയുന്ന ഡാറ്റാ പെട്ടന്ന് തന്നെ തീരുന്നതിന് കാരണമാകുന്നുണ്ട്. ഉപയോക്താക്കളുടെ ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് അധിക ഡാറ്റ നല്‍കുന്നത്. ബാഴ്സലോണയില്‍ അടുത്തിടെ അവസാനിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ബെസ്റ്റ് മൊബൈല്‍ വീഡിയോ കണ്ടന്റ് എന്ന പുരസ്‌കാരത്തിന് ജിയോ ടിവി ആപ്പ് അര്‍ഹമായതിന്റെ സന്തോഷവും ഈ സൗജന്യ ഡാറ്റാ ഓഫര്‍ നല്‍കുന്നതിന് കാരണമാണ്.

ജിയോ ടിവി ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ആക്റ്റീവ് ആവുക. അധിക ഡാറ്റ ലഭിക്കുവാന്‍ ഓഫറുകളും അക്കൗണ്ട് വിവരങ്ങളും അറിയാന്‍ സാധിക്കുന്ന ജിയോയുടെ 1991, 1299 എന്നീ ഐവിആര്‍ നമ്പറുകളിലേക്ക് വിളിക്കണം.

സൗജന്യ ഡാറ്റ ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ മൈ ജിയോ ആപ്പില്‍ മൈ പ്ലാന്‍സ് സെക്ഷന്‍ സന്ദര്‍ശിച്ചാല്‍ മതി. പ്ലാന്‍ വിവരങ്ങള്‍ക്ക് കീഴില്‍ ആഡ് ഓണ്‍ ഡാറ്റാ വിവരങ്ങള്‍ കാണാന്‍ സാധിക്കും.

ജിയോ ടിവി ഉപയോക്താക്കള്‍ക്ക് ഇനി അവരുടെ പ്രതിദിന ഡാറ്റ തീരുമെന്ന് ആശങ്കപ്പെടാതെ വീഡിയോ കാണാവുന്നതാണ്. മാര്‍ച്ച് അവസാനം വരെയാണ് ഓഫറിന് വാലിഡിറ്റി ഉണ്ടാവുക എന്നാണ് വിവരം. ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ അവസാനിക്കുന്നതും മാര്‍ച്ച് 31 നാണ്.

583 ചാനലുകളാണ് ജിയോ ടിവി ആപ്പില്‍ ലഭ്യമാവുക. ഇതില്‍ 39 എണ്ണം വിവിധ ഇന്ത്യന്‍ ഭാഷകളിലുള്ള എച്ച്ഡി ചാനലുകളാണ്. ജിയോ ടിവിയുടെ ഇന്ത്യയിലെ മുഖ്യ എതിരാളികളിലൊന്ന് എയര്‍ടെല്‍ ടിവിയാണ്. സൗജന്യ ഓഫറുകളുമായി എയര്‍ടെല്‍ ടിവിയും മത്സരരംഗത്തുണ്ട്.

വിവാഹസംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 28 പേര്‍ മരിച്ചു


ഭാവ് നഗര്‍: ഗുജറാത്തിലെ ഭാവ് നഗര്‍ ജില്ലയില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് 28 പേര്‍ മരിച്ചു.12 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.

രാജ്‌കോട്ട്-ഭാവ് നഗര്‍ ദേശീയപാതയില്‍ രംഗോളയിലാണ് അപകടം നടന്നത്. 60 പേരാണ് ട്രക്കിലുണ്ടായിരുന്നത്.

മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ ബോട്ടാഡ്, ഭാവ്‌നഗര്‍ എന്നിവടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.

രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ജി സ്പോട്ട് വെറും കെട്ടുകഥയോ?


സ്ത്രീകളിലെ ‘പ്ലഷർ സ്പോട്ട്’ എന്നാണ് ജി–സ്പോട്ട് അറിയപ്പെടുന്നത്. എന്നാൽ ജി–സ്പോട്ട് എന്നൊന്നില്ല എന്നാണ് ഗവേഷകർ പറയുന്നത്.

സ്ത്രീ ശരീരത്തിൽ നാഡികളുടെ അറ്റം കൂടിച്ചേരുന്ന ഒരു ചെറിയ ഇടം ആണ് ജി സ്പോട്ട് എന്നാണ് പറഞ്ഞിരുന്നത്. അത്യധികമായ ആനന്ദം സ്ത്രീക്ക് ലഭിക്കുന്ന ഇടം.

എന്നാൽ അടുത്തിടെ നടന്ന പഠനത്തിൽ ജി സ്പോട്ട് ഉള്ളതിന് ശാരീരികമായ ഒരു തെളിവും ഗവേഷകർക്ക് ലഭിച്ചില്ല. ശരീര ശാസ്ത്ര നിർമിതിയിൽ ജി സ്പോട്ട് എന്നൊന്ന് നിലനിൽക്കുന്നില്ല എന്ന് പഠനത്തിനു നേതൃത്വം നൽകിയ ഡോ. നാഥൻ ഹോഗ് പറയുന്നു.

ക്ലിറ്റോറിസിനോട് അടുത്തായതു കൊണ്ടു മാത്രം ആ ഭാഗത്തെ ഉത്തേജിപ്പിക്കുമ്പോൾ ആനന്ദം ഉണ്ടാകുന്നതാണെന്ന് ഹോഗ് പറയുന്നു. ജി സ്പോട്ട് എന്ന സ്വീറ്റ് സ്പോട്ട് കെട്ടുകഥയാണെന്ന് ആരും സമ്മതിച്ചു തരില്ല എന്നും അദ്ദേഹം പറയുന്നു.

ബ്രിട്ടനിലെ പ്രമുഖ സെക്സ്പേർട്ട് ആയ റെബേക്ക ഡാക്കിൻ പറയുന്നത് ജി സ്പോട്ട് ഉണ്ട് എന്നു തന്നെയാണ്. ഏതെങ്കിലും സ്ത്രീയോട് ചോദിച്ചോളൂ… ഈ പഠനഫലം തെറ്റാണെന്ന് അവർ പറയും എന്നാണ് റെബേക്ക പ്രതികരിച്ചത്.

കിടപ്പറയിലെ മോശം പ്രകടനത്തിന് ഇത് ഒരു എക്സ്ക്യൂസ് ആയി പുരുഷന്മാർ എടുക്കുമോ എന്ന ആശങ്കയും അവർ പങ്കുവച്ചു.

2008 ൽ നടന്ന ഒരു പഠനത്തിൽ, യോനീ ഭിത്തിയുടെ അൾട്രാസൗണ്ട് ഇമേജിൽ രതിമൂർഛ അനുഭവപ്പെടുന്ന സ്ത്രീകളിൽ ജി സ്പോട്ട് എന്നു പറയപ്പെടുന്ന സ്ഥലത്ത് കട്ടികൂടിയ ഒരു കല (tissue) ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രതിമൂർഛ അനുഭവപ്പെടാത്ത സ്ത്രീകളിൽ ഇതില്ലെന്നും തെളിഞ്ഞിട്ടുണ്ട്.

ജർമൻ ഗൈനക്കോളജിസ്റ്റായ ഏണസ്റ്റ് ഗ്രാഫൻബർഗ് ആണ് 1950 ൽ ഈ പ്രദേശം വളരെ സെൻസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. അര ഇഞ്ചിലധികം വ്യാസമുള്ള ഈ പ്രദേശം ഗ്രാഫൻബർഗിന്റെ സ്മരണാർത്ഥം 1981 മുതൽ ആണ് ജി സ്പോട്ട് എന്നറിയപ്പെട്ടു തുടങ്ങിയത്. അന്നു മുതൽ തന്നെ ജി സ്പോട്ട് ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.

Thursday, 1 March 2018

രാവിലെ ആപ്പിൾ കഴിച്ചാൽ?

(Designed by Freepik)

ഒരു ദിവസം ഒരാപ്പിള്‍ കഴിക്കുന്നത്‌ രോഗങ്ങളെ പടിക്കു പുറത്തുനിര്‍ത്തും എന്നാണല്ലോ ചൊല്ല്. എന്നാല്‍ തോന്നിയ സമയത്ത് ആപ്പിൾ കഴിക്കുന്നതിനേക്കാള്‍ ആരോഗ്യപ്രദം ചില പ്രത്യേക സമയത്തു കഴിക്കുന്നതാണെന്നാണു ഗവേഷകര്‍ പറയുന്നത്. പ്രതിരോധശേഷി വളരെയധികം കൂട്ടാന്‍ സഹായിക്കുന്ന ഒരു പഴമാണ് ആപ്പിൾ. ആയുര്‍വേദത്തില്‍ ഓരോ പഴവും കഴിക്കാന്‍ പ്രത്യേകസമയം നിഷ്കർഷിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് ആപ്പിളിന്റെ കാര്യവും.ആപ്പിൾ കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ് എന്നാണു ഗവേഷകര്‍ പറയുന്നത്.

രാത്രി ഉറങ്ങാന്‍ വൈകുന്നവരും ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവരുമാണ് മിക്കവാറും എല്ലാവരും. അതുകൊണ്ടുതന്നെ രാവിലെ ആപ്പിൾ കഴിക്കുന്നശീലം ഗുണം മാത്രമേ നല്‍കൂ. മറ്റേതു പഴത്തെക്കാളും ആപ്പിൾ രാവിലെ ശീലമാക്കുന്നതാണ് ആരോഗ്യത്തിനു ഉത്തമവും. അതുപോലെ, ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. കാന്‍സറിനു കാരണമാകുന്ന കാർസിയോജെൻസ് (carcinogens) നീക്കം ചെയ്യാനും ആപ്പിൾ കഴിക്കുന്നതു കൊണ്ട് സാധിക്കും.

എന്നാല്‍ ഉച്ചനേരത്തോ വൈകിട്ടോ രാത്രിയിലോ ആണ് ആപ്പിൾ കഴിക്കുന്നതെങ്കില്‍ മേല്‍പറഞ്ഞ ഗുണം കിട്ടില്ല. രാത്രിയില്‍ ആപ്പിൾ കഴിക്കുന്നത്‌ ഗ്യാസ് ഉണ്ടാക്കും. ഇത് ഉറക്കം കെടുത്തുകയും ചെയ്യും. അതുപോലെ ഈ സമയത്ത് ആപ്പിൾ കഴിച്ചാല്‍ അതിലുള്ള ഓര്‍ഗാനിക് ആസിഡ് വയറ്റിലെ ആസിഡിന്റെ അളവ് ക്രമാതീതമായി കൂട്ടുകയും അങ്ങനെ ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

Comments System

Disqus Shortname