![]() |
(Designed by Freepik) |
കയ്യിൽ ഒരു കുപ്പി വെള്ളമെടുക്കാൻ മടിച്ച് കടയിൽ നിന്നും മിനറൽ വാട്ടർ വാങ്ങിക്കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തി ആരോഗ്യം നശിപ്പിക്കുകയാണ്. രാജ്യത്ത് വിൽക്കുന്ന 10 കുപ്പി വെള്ളത്തിൽ മൂന്നെണ്ണമെങ്കിലും മലിനമായിരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യുസുരക്ഷാ ഗുണനിലവാര അതോറിറ്റി നടത്തിയ പരിശോധനയിൽ കണ്ടെത്തി. പ്രമുഖ ബ്രാൻഡുകൾ പുറത്തിറക്കുന്ന കുപ്പിവെള്ളത്തിൽ 93 ശതമാനത്തിലും സൂക്ഷ്മമായ പ്ലാസ്റ്റിക് തരികൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ഒൻപതു രാജ്യങ്ങളിലെ കുപ്പിവെള്ളമാണ് ഗവേഷകർ പരിശോനയ്ക്ക് വിധേയമാക്കിയത്.
ചില വെള്ളക്കുപ്പികളിൽ പതിനായിരത്തിലധികം പ്ലാസ്റ്റിക് തരികളും കണ്ടെത്തി. ബോട്ടിലിന്റെ അടപ്പിൽ നിന്നാണ് ഇത്തരത്തിലുള്ള മലിനീകരണം ഏറ്റവുമധികം ഉണ്ടാകുന്നതെന്നു ഗവേഷകർ പറയുന്നു. ഈ അടപ്പുകൾ നിർമിക്കാനുപയോഗിക്കുന്ന പോളി പ്രൊപ്പലീൻ, നൈലോൺ, പോളിത്തിലീൻ ടെറഫ്തലേറ്റ് എന്നിവ.ുടെ അംശവും പരിശോധനയ്ക്കെടുത്ത വെള്ളത്തിലുണ്ടായിരുന്നു.
ഇതുണ്ടാക്കുന്ന ആരോഗ്യവിപത്തുകളെക്കുറിച്ച് വിഷദമായ പഠനം നടത്തേണ്ടതുണ്ട്. ഓട്ടിസം, കാൻസർ, ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, തുടങ്ങിയ രോഗങ്ങൾക്ക് ഇതു കാരമണായേക്കാമെന്നും ഗവേഷകർ പറയുന്നു.
ബിഐഎസ് രേഖയില്ലാതെ കുപ്പിവെള്ളം വിറ്റവർക്കെതിരെ കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി നോട്ടീസ് അയച്ചു. കുപ്പിവെള്ള യൂണിറ്റുകൾക്ക് അനുമതി ലഭിക്കണമെങ്കിൽ ഭൂജലവകുപ്പിന്റെ എൻ ഒ സിയും നിർബന്ധമാക്കിയിട്ടുണ്ട്.
No comments:
Post a Comment