രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഷവോമിയുടെ സ്മാർട് ടെലിവിഷനുകളും ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. കൃത്യം ഒരു മാസം മുൻപ് ഇന്ത്യയിൽ തുടങ്ങിയ സ്മാർട് ടിവി വിൽപ്പനയിൽ ഷവോമി ബഹുദൂരം മുന്നേറിയിട്ടുണ്ട്. 55 ഇഞ്ച് മോഡൽ ടിവിയുടെ ഫ്ലാഷ് സെയിലുകൾ വൻ വിജയമായിരുന്നു. ഇതോടെയാണ് വിലകുറഞ്ഞ സ്മാർട് ടിവികളും ഷവോമി അവതരിപ്പിച്ചത്.
ഷവോമിയുടെ എംഐ ടിവി 4എയുടെ ആദ്യ ഫ്ലാഷ് സെയിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് നടന്നത്. ഫ്ലിപ്കാർട്ട്, എംഐ ഡോട് കോം വഴി നടന്ന ഫ്ലാസ് സെയിലിൽ കേവലം 120 സെക്കന്റുകള്‍ക്കുള്ളിലാണ് എംഐ ടിവി 4എയുടെ 43, 32 ഇഞ്ച് വേരിയന്റുകൾ വിറ്റുപോയത്. 55 ഇഞ്ച് മോഡൽ ഉണ്ടായിരുന്നുവെങ്കിലും അതും ആദ്യ അഞ്ചു മിനിറ്റിൽ തന്നെ സ്റ്റോക്ക് തീർന്നു.
എംഐ ടിവി 4എയുടെ 32 ഇഞ്ച് വേരിയന്റിന്റ വില 13,999 രൂപയും എംഐ ടിവി 4എയുടെ 43 ഇഞ്ച് വേരിയന്റിന്റെ വില 22,999 രൂപയുമാണ്. ഇതോടൊപ്പം ജിയോയുടെ ജിയോഫൈ കണക്‌ഷനും 2,200 രൂപ ക്യാഷ് ബാക്ക് ഓഫറും നൽകുന്നുണ്ട്. അടുത്ത ഫ്ലാഷ് സെയിൽ മാർച്ച് 16ന് ഉച്ചയ്ക്ക് 12 നാണ്.
No comments:
Post a Comment