Ente Malayalam News

Follow Us

Tuesday, 13 March 2018

രാവിലെ ഉണര്‍ന്ന ഉടൻ വെള്ളം കുടിച്ചോളൂ...

drinking water on an empty stomach
(Designed by Freepik)             

നമ്മുടെ ശരീരത്തിനു ഏറ്റവുമധികം ആവശ്യമായത് എന്താണെന്ന് ചോദിച്ചാല്‍ അതിനുത്തരം വെള്ളം എന്നുതന്നെ. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവുമധികം ആവശ്യം ജലമാണ്. എല്ലാ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ശരിയായി മുന്നോട്ടു കൊണ്ടു പോകാന്‍ വെള്ളം ആവശ്യമാണ്. ഭൂമിയുടെ എഴുപതുശതമാനവും ജലത്താല്‍ ചുറ്റപ്പെട്ടതാണ്.

ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്തു ശരീരത്തെ ശുദ്ധീകരിക്കാന്‍ വെള്ളത്തിനു സാധിക്കും. പുരുഷന്മാര്‍ ദിവസവും 12 ഗ്ലാസ്സ് വെള്ളമാണ് കുറഞ്ഞത്‌ കുടിക്കേണ്ടത്. സ്ത്രീകള്‍ എട്ടും. വൃക്കകളുടെ പ്രവര്‍ത്തനം നമ്മള്‍ കുടിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ്‌. ശരീരത്തില്‍ അധികമായ കാലറി പുറംതള്ളാനും എന്തിനു വണ്ണം കുറയ്ക്കാന്‍ വരെ വെള്ളം ധാരാളം കുടിക്കുന്നതു കൊണ്ടു സാധിക്കും.

കിഡ്നിയുടെ ആരോഗ്യം, ഓസ്റ്റിയോപൊറോസിസ്, റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ഹൃദ്രോഗം, അള്‍സര്‍, മൈഗ്രൈന്‍, തലവേദന തുടങ്ങിയവയെ പ്രതിരോധിക്കാനും ചർമാരോഗ്യത്തിനും വെള്ളം കുടി സഹായിക്കും.

രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ വെള്ളം കുടിക്കുന്ന ശീലം മിക്കവര്‍ക്കും കുറവാണ്. എന്നാല്‍ ഒരുദിവസത്തെ മുഴുവന്‍ ശാരീരികപ്രവര്‍ത്തന്നങ്ങളെ നിയന്ത്രിക്കാന്‍ ഇത് വളരെ ഉത്തമമാണ്. രാവിലെയുള്ള ഈ വെള്ളം കുടി കൊണ്ട് എന്തൊക്കെ രോഗങ്ങള്‍ ഇല്ലയ്മ ചെയ്യാമെന്നു നോക്കാം.

  •  തൊണ്ട, മൂക്ക് എന്നിവയുടെ ആരോഗ്യം കാക്കുന്നു
     
  •  ചെവിയുടെ ആരോഗ്യം
     
  •  ആര്‍ത്തവപ്രശ്നങ്ങള്‍, ഗര്‍ഭപാത്രത്തിന്റെ ആരോഗ്യം
     
  •  മലശോധന ശരിയാക്കും, പൈല്‍സ് ഇല്ലാതാക്കും
     
  •  വയറിളക്കം, തലകറക്കം എന്നിവയ്ക്ക് ശമനം
     
  •  കിഡ്നി രോഗം , മൂത്രത്തില്‍ അണുബാധ എന്നിവ തടയും
     
  •  ക്ഷയം‌, മഞ്ഞപ്പിത്തം, തലവേദന, ശരീരം വേദന, ഹൃദ്രോഗം തടുക്കും

എങ്ങനെ എപ്പോള്‍ കുടിക്കണം? 

ഉണര്‍ന്ന ഉടന്‍ നാല് ഗ്ലാസ്സ് വെള്ളം ആണ് ശീലിക്കേണ്ടത്‌. ശേഷം ഒരു 45 മിനിറ്റ് ഒന്നും കഴിക്കുകയും കുടിക്കുകയും ചെയ്യരുത്. പ്രാതല്‍ അതിനു ശേഷം ആകാം. പ്രാതലിനു ശേഷം അല്പാപ്പമായി നാലു ഗ്ലാസ്സ് വെള്ളം ഉച്ച വരെ കുടിക്കാം. ഈ അളവ് ക്രമേണ ഉയര്‍ത്തി കൊണ്ട് വരാം. ഇത് ഒറ്റയടിക്ക്ശീലിക്കണം എന്നില്ല. പതിയെ ആവശ്യമായ ഇടവേള എടുത്ത ശേഷം ഒന്ന് ശ്രമിച്ചു നോക്കൂ. അത് നല്‍കുന്ന ഫലം സുനിശ്ചിതമാണ്.

No comments:

Post a Comment

Comments System

Disqus Shortname