![]() |
(Designed by Freepik) |
യാത്ര പോകുന്ന സ്ഥലത്ത് സ്ഥിരമായി വരുന്ന രോഗങ്ങൾ ഏതെന്ന് അന്വേഷിച്ചറിയുക. പകര്‍ച്ച വ്യാധികൾ ഉണ്ടെങ്കിൽ അതിനു വേണ്ട പ്രതിരോധ കുത്തിവയ്പുകളും മറ്റു മുൻകരു തലുകളും സ്വീകരിക്കണം. യാത്രയ്ക്കു മുമ്പ് ദന്തരോഗ വിദഗ്ധനെ കണ്ട് പല്ലുകളുടെ ആരോഗ്യം ഉറപ്പു വരുത്തണം.
ഏതെങ്കിലും ഭക്ഷ്യവസ്തു നിങ്ങൾക്ക് അലർജിയാണെങ്കിൽ യാത്ര പോകുന്ന ദേശത്തെ ഭാഷയിൽ അതിനു പറയുന്ന പേര് മുൻകൂട്ടി തന്നെ മനസ്സിലാക്കി വയ്ക്കുക. തിരികെ വരുമ്പോൾ അസ്വാസ്ഥ്യം വല്ലതും തോന്നുന്നുവെങ്കിൽ ഒരു ഡോക്ടറെ സന്ദർശിച്ച് വിശദപരിശോധന നടത്തണം.
സ്ഥിരമായി ഏതെങ്കിലും രോഗത്തിനു മരുന്ന് കഴിക്കുന്നവരാണെങ്കിൽ ആ മരുന്ന് യാത്ര പോകുന്ന ദേശത്ത് കിട്ടുമോയെന്ന് മുൻകൂർ തിരക്കിയറിയണം. യാത്രയിൽ ആഹാരവും വെള്ളവും ശുചിത്വമുള്ളവയെന്നു ഉറപ്പു വരുത്തിയ ശേഷം വേണം ഭക്ഷിക്കാൻ. അത്യാവശ്യം വേണ്ട മരുന്നുകൾ ഉൾപ്പെടുന്ന ഫസ്റ്റ് എയ്ഡ് കിറ്റ് കയ്യിൽ കരുതുക. രോഗിയാണെങ്കിൽ കഴിക്കുന്ന മരുന്നുകളും എമർജൻസി വന്നാൽ ബന്ധപ്പെടേണ്ട വിലാസവും ഫോൺ നമ്പറും ഒരു കാർഡിലാക്കി എപ്പോഴും ഒപ്പം കരുതണം.
അത്യാവശ്യം വന്നാൽ ഫോണിൽ ഉപദേശം തേടാനായി ചികിത്സ തേടുന്ന ഡോക്ടറുടെ ഫോൺ നമ്പറും കരുതുക.
No comments:
Post a Comment