Ente Malayalam News

Follow Us

Tuesday, 6 March 2018

ജി സ്പോട്ട് വെറും കെട്ടുകഥയോ?


സ്ത്രീകളിലെ ‘പ്ലഷർ സ്പോട്ട്’ എന്നാണ് ജി–സ്പോട്ട് അറിയപ്പെടുന്നത്. എന്നാൽ ജി–സ്പോട്ട് എന്നൊന്നില്ല എന്നാണ് ഗവേഷകർ പറയുന്നത്.

സ്ത്രീ ശരീരത്തിൽ നാഡികളുടെ അറ്റം കൂടിച്ചേരുന്ന ഒരു ചെറിയ ഇടം ആണ് ജി സ്പോട്ട് എന്നാണ് പറഞ്ഞിരുന്നത്. അത്യധികമായ ആനന്ദം സ്ത്രീക്ക് ലഭിക്കുന്ന ഇടം.

എന്നാൽ അടുത്തിടെ നടന്ന പഠനത്തിൽ ജി സ്പോട്ട് ഉള്ളതിന് ശാരീരികമായ ഒരു തെളിവും ഗവേഷകർക്ക് ലഭിച്ചില്ല. ശരീര ശാസ്ത്ര നിർമിതിയിൽ ജി സ്പോട്ട് എന്നൊന്ന് നിലനിൽക്കുന്നില്ല എന്ന് പഠനത്തിനു നേതൃത്വം നൽകിയ ഡോ. നാഥൻ ഹോഗ് പറയുന്നു.

ക്ലിറ്റോറിസിനോട് അടുത്തായതു കൊണ്ടു മാത്രം ആ ഭാഗത്തെ ഉത്തേജിപ്പിക്കുമ്പോൾ ആനന്ദം ഉണ്ടാകുന്നതാണെന്ന് ഹോഗ് പറയുന്നു. ജി സ്പോട്ട് എന്ന സ്വീറ്റ് സ്പോട്ട് കെട്ടുകഥയാണെന്ന് ആരും സമ്മതിച്ചു തരില്ല എന്നും അദ്ദേഹം പറയുന്നു.

ബ്രിട്ടനിലെ പ്രമുഖ സെക്സ്പേർട്ട് ആയ റെബേക്ക ഡാക്കിൻ പറയുന്നത് ജി സ്പോട്ട് ഉണ്ട് എന്നു തന്നെയാണ്. ഏതെങ്കിലും സ്ത്രീയോട് ചോദിച്ചോളൂ… ഈ പഠനഫലം തെറ്റാണെന്ന് അവർ പറയും എന്നാണ് റെബേക്ക പ്രതികരിച്ചത്.

കിടപ്പറയിലെ മോശം പ്രകടനത്തിന് ഇത് ഒരു എക്സ്ക്യൂസ് ആയി പുരുഷന്മാർ എടുക്കുമോ എന്ന ആശങ്കയും അവർ പങ്കുവച്ചു.

2008 ൽ നടന്ന ഒരു പഠനത്തിൽ, യോനീ ഭിത്തിയുടെ അൾട്രാസൗണ്ട് ഇമേജിൽ രതിമൂർഛ അനുഭവപ്പെടുന്ന സ്ത്രീകളിൽ ജി സ്പോട്ട് എന്നു പറയപ്പെടുന്ന സ്ഥലത്ത് കട്ടികൂടിയ ഒരു കല (tissue) ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രതിമൂർഛ അനുഭവപ്പെടാത്ത സ്ത്രീകളിൽ ഇതില്ലെന്നും തെളിഞ്ഞിട്ടുണ്ട്.

ജർമൻ ഗൈനക്കോളജിസ്റ്റായ ഏണസ്റ്റ് ഗ്രാഫൻബർഗ് ആണ് 1950 ൽ ഈ പ്രദേശം വളരെ സെൻസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. അര ഇഞ്ചിലധികം വ്യാസമുള്ള ഈ പ്രദേശം ഗ്രാഫൻബർഗിന്റെ സ്മരണാർത്ഥം 1981 മുതൽ ആണ് ജി സ്പോട്ട് എന്നറിയപ്പെട്ടു തുടങ്ങിയത്. അന്നു മുതൽ തന്നെ ജി സ്പോട്ട് ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.

No comments:

Post a Comment

Comments System

Disqus Shortname