![]() |
(Designed by Freepik) |
നമ്മുടെ ശരീരത്തിലെ ശുദ്ധീകരണശാലയെന്ന് കിഡ്നിയെ വിശേഷിപ്പിക്കാം. ശരീരത്തിന്റ ആരോഗ്യം സംരക്ഷിക്കുമ്പോള്‍ കിഡ്‌നിയുടെ ആരോഗ്യവും സംരക്ഷിക്കേണ്ടത് പ്രധാനമാണ്.കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ചാല്‍ നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെയാണ് ബാധിക്കുന്നത്.
അതുകൊണ്ടുതന്നെ കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. അതിനായി വളരെ പ്രകൃതിദത്തമായ ഒരു പോംവഴി ഇതാ.
സവാള- 2, നാരങ്ങ-2, പാര്‍സ്ലി ഇല (Parsley)- 3 അല്ലി, വെള്ളം -രണ്ടു ലിറ്റര്‍
ഉണ്ടാക്കുന്ന വിധം
വെള്ളം തിളപ്പിക്കുക. ശേഷം സവാള നന്നായി അരിഞ്ഞു വെച്ചത് ഇതിലേക്ക് ഇടുക. ഒരു പാത്രത്തിലേക്ക് വെള്ളം മാറ്റിയ ശേഷം അതിലേക്കു നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുക. ഒപ്പം പാര്‍സ്ലി ഇലയും ചേര്‍ക്കുക. ഇത് രണ്ടു മണിക്കൂര്‍ നേരം വയ്ക്കുക. തണുത്ത ശേഷം ഇത് അരിച്ചെടുക്കുക.
ആഴ്ചയില്‍ മൂന്നു ദിവസമാണ് ഇത് കുടിക്കേണ്ടത്. ദിവസവും മൂന്നോ നാലോ തവണ കുടിക്കാം. ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം ഇത് വീണ്ടും ആവര്‍ത്തിക്കാം. ശരീരത്തിലെ വിഷാംശം പുറംതള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ഈ പാനീയം. ഇതു കുടിക്കുന്ന സമയങ്ങളില്‍ ഉപ്പു ഉപയോഗം കുറയ്ക്കണം.
അതുപോലെ ഫാറ്റ്, ഷുഗര്‍ എന്നിവയെല്ലാം ഈ സമയം ഒഴിവാക്കണം. പഴങ്ങള്‍ പച്ചക്കറികള്‍,മത്സ്യം, കൂണ്‍ എന്നിവയും ധാരാളം വെള്ളവും കുടിക്കുക.
No comments:
Post a Comment