Ente Malayalam News

Follow Us

Monday, 8 January 2018

രാജ്യത്തെ എല്ലാ റെയില്‍വേസ്റ്റേഷനിലും വൈഫൈ;പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി:രാജ്യത്തെ എല്ലാ റെയില്‍വേസ്റ്റേഷനിലും വൈഫൈ സൗകര്യം ലഭ്യമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ.

700 കോടി രൂപ ചിലവ് വരുന്ന പദ്ധതിക്ക് കീഴില്‍ ഗ്രാമീണ മേഖകളിലുള്‍പ്പെടെയുളള റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യമെത്തുക്കും.ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 21 റെയില്‍വേ സ്റ്റേഷനുകളില്‍ ഇതിനോടകം തന്നെ വൈഫൈ സൗകര്യം എത്തിച്ചു കഴിഞ്ഞു.

ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ഒരുപോലെ വൈഫൈ എത്തിക്കുന്നതോടെ ഉള്‍നാടുകളിലെ പ്രദേശവാസികള്‍ക്കും പ്രയോജനം ലഭിക്കും.

കൂടാതെ ഗ്രാമീണ മേഖലയിലെ റെയില്‍വേസ്റ്റഷനുകളില്‍ ഡിജിറ്റല്‍ ബാങ്കിങ്,ആധാര്‍ ജനറേഷന്‍സ്, ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍പ്പടെയുളള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന വൈഫൈ സൗകര്യത്തോടുകൂടിയ ബൂത്തുകളും സ്ഥാപിക്കും.

പ്രാദേശിക തലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും റെയില്‍വേ സ്‌റ്റേഷുനുകളില്‍ വൈഫൈ സേവനം നല്‍കുന്നതിന് പിന്നിലുണ്ട്.

No comments:

Post a Comment

Comments System

Disqus Shortname