രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം തുടരുകയാണ്. റിലയൻസ് ജിയോ തുടങ്ങിവെച്ച ഓഫറുകളെ മറികടക്കാൻ ലക്ഷ്യമിട്ട് എയർടെൽ ശക്തമായി തന്നെ രംഗത്തുണ്ട്. ഒരു വർഷം മുൻപ് അവതരിപ്പിക്കുമ്പോൾ 3,000 രൂപ വിലയുണ്ടായിരുന്ന എയർടെൽ വൈഫൈ ഡിവൈസിന്റെ വില കുത്തനെ കുറച്ചാണ് ഇപ്പോൾ വിൽക്കുന്നത്.
കേവലം 999 രൂപയ്ക്ക് എയർടെൽ വൈഫൈ ഹോട്സ്പോട്ട് ഡിവൈസ് വാങ്ങാം. നേരത്തെ റിലയൻസ് ജിയോയുടെ വൈഫൈ ഡിവൈസും 999 രൂപയ്ക്ക് വിറ്റിരുന്നു. നിലവിൽ എയർടെൽ വൈഫൈ ഡിവൈസിന്റെ വില 1,950 രൂപയാണ്.
ജിയോഫൈ നേരിടാൻ ലക്ഷ്യമിട്ടാണ് എയർടെൽ 4ജി ഹോട്സ്പോട്ടിന്റെ വില 50 ശതമാനം കുറച്ച് 999 രൂപയ്ക്ക് വിൽക്കുന്നത്. എന്നാൽ എയർടെൽ വൈഫൈ ഡിവൈസിന് കേരളത്തിൽ മാത്രമാണ് 999 രൂപയ്ക്ക് വിൽക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ടെലികോം വരിക്കാരുടെ എണ്ണത്തിൽ എയർടെൽ ആണ് മുന്നിൽ.
No comments:
Post a Comment