ചെന്നൈ:ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹവുമായി പിഎസ്എല്‍വി-സി40 വിക്ഷേപിച്ചു.കാര്‍ട്ടോസാറ്റ് രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി-സി40 വിജയകരമായി വിക്ഷേപിച്ചത്.
ഇന്ന് രാവിലെ 9:29 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.ഇന്ന് പുലര്‍ച്ചെ 5:29 നാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്.ഐഎസ്ആര്‍ഒയുടെ 42-ാമത് ദൗത്യമാണിത്.
ഐഎസ്ആഒയുടെ നൂറാമത്തെ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് രണ്ട്. ഈ ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറുഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.
ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാം ഭാരവും മറ്റ് ഉപഗ്രഹങ്ങള്‍ക്ക് 613 കിലോഗ്രാമുമാണ് ഭാരം. യു.എസ്, കാനഡ, ഫിന്‍ലന്റ്, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍.
ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്റേയും ചിത്രം വ്യക്തതയോടെ പകര്‍ത്താനും കൃത്യമായ വിവരങ്ങള്‍ നല്‍കാനുമുള്ള മള്‍ട്ടി സ്‌പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ പ്രത്യേകത.
No comments:
Post a Comment